നീ എന്റെ മോന്റെ ജീവിതത്തിൽ നിന്ന് ഒ,-ഴിഞ്ഞ് ത,-രണം എന്ന് അമ്മ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി..

രചന : അഞ്ജലി ആർ

വിവാഹ സമ്മാനം

**************

നാളെ ഞങ്ങളുടെ സന്തോഷകരമായ ജീവിതത്തിന്റെ അഞ്ചാം വാര്‍ഷികമാണ് എന്ത് നൽകും സമ്മാനമായി എന്ന് ചിന്തിച്ചാണ് കഴിക്കാതെ കാത്തിരുന്നത് .

പതിനൊന്ന് മണി ആയിട്ടും വന്നില്ല കുറേ വിളിച്ചു ഫോണും എടുത്തില്ല .

കുറെ കഴിഞ്ഞു അമ്മ വന്നു പറഞ്ഞു

നീ പോയി കിടന്നോ അവൻ ഇന്ന് ഏതോ കൂട്ടുകാരന്റെ വീട്ടിലാ ഇനി നാളെ നോക്കിയാൽ മതി എന്ന്

ഒന്നും മിണ്ടിയില്ല എല്ലാം എടുത്ത് ഫ്രിഡ്ജിൽ വച്ച് നേരെ റൂമിലേക്ക് പോയി ഒന്നൂടി ഫോണെടുത്തു വിളിച്ചു

ഹലോ എന്ന് വയ്ക്കുന്നതിന് മുമ്പ് ചൂടായി നിനക്ക് എന്താ, ഞാൻ താമസിക്കുും എന്ന് അമ്മയോട് പറഞ്ഞത് അല്ലേ പിന്നെ എന്തിനാ വിളിക്കുന്നത് അങ്ങനെ കുറെ

തിരികെ ഒന്നും പറയാൻ ആഗ്രഹിച്ചില്ല .

നേരെ കട്ടിലിലേക്ക് കിടന്നു

ആദ്യമായി ഏട്ടന്റെ ഇഷ്ടം സ്വീകരിച്ചതും എല്ലാവരുടെയും സമ്മതത്തോടെ ആ കൈയ്യ് പിടിച്ചു ഈ വീട്ടിലേക്ക് കയറിയതും ആരും ഇല്ലാതെ കരുണാലയത്തിൽ കഴിഞ്ഞ എനിക്ക് എല്ലാമായിരുന്നു ഇവർ പക്ഷേ വിവാഹം കഴിഞ്ഞ് രണ്ടു വർഷമായിട്ടും കുട്ടികളില്ലാത്തതിനാൽ എല്ലാവരിലും അകൽച്ച തുടങ്ങി

ചെറിയ ചെറിയ കുത്തുവാക്കുകളും

പക്ഷേ അപ്പോഴും ബലം ഏട്ടനായിരുന്നു.

ഇപ്പ ഒരു വർഷമായി ഏട്ടനും ചെറിയ ഒരു അകൽച്ചയുണ്ട് .

പക്ഷേ ആ മനസ്സിലെ വിഷമവും സ്നേഹവും എല്ലാം അറിയാം

നാളെ ഈ റിസള്‍ട്ട് കാട്ടുമ്പോൾ തന്നെ ഞങ്ങളുടെ ജീവിതം മാറും വീണ്ടും ആ പഴയ കാലം തിരിച്ചു വരും.

പിറ്റേന്ന് രാവിലെ എണീറ്റ് കുളിച്ചു നല്ല കസവുകരയുളള സെറ്റും മുണ്ടും ഉടുത്ത് അമ്പലത്തിൽ പോയി.

എല്ലാം മാറാൻ പ്രർത്ഥിച്ച് വീട്ടിലേക്ക് പോയി

ഒരു ചെറിയ കേക്കും ഓഡർ കൊടുത്തിരുന്നു .

വീട്ടിലെത്തിയപ്പോഴേ കണ്ടു ഏട്ടന്റെ അമ്മാവനും അമ്മായിയും മാളവികയും ഉണ്ടായിരുന്നു

പതിയെ അടുക്കളയിൽ പോയി കാപ്പിയിട്ടു എല്ലാവർക്കും കൊടുത്തു

മുകളിലേക്ക് പോകാൻ തുടങ്ങിയ എനിക്ക് മുൻപിൽ അമ്മ ഒരു പേപ്പർ വെച്ചു ഡിവോഴ്സ് നോട്ടീസ്.

എന്റെ മോന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞ് തരണം, ഒപ്പിട്ടു തന്നെ പറ്റു

കണ്ണുകൾ നേരെ മുകളിലേക്ക് പോയി പക്ഷേ എല്ലാം കേട്ട് നിന്ന ഏട്ടൻ പതിയെ വെളിയിലേക്ക് ഇറങ്ങി പോയി ആ പേപ്പറിൽ ഒപ്പിട്ടു

പതിയെ മൗനമായി എല്ലാം വാരി കെട്ടി ആ വീടിന്റെ പടിയിറങ്ങി

ഒരു തിരിച്ചു വിളി എങ്കിലും പ്രതീക്ഷിച്ചു പക്ഷേ ഉണ്ടായില്ല .

തിരികെ കരുണാലയത്തിന്റെ പടികൾ കയറിയപ്പോ ഞാൻ കണ്ടു

എന്നെ കാത്തു നിൽക്കുന്ന ഏട്ടനെ ഓടി ചെന്ന് ആ നെഞ്ചിൽ എന്റെ കണ്ണീർ തുളളി ഒഴുക്കി .

നീ എന്താ കരുതിയത് എനിക്ക് നിന്നെ വേണ്ടാതാക്കും എന്നോ . അതിന് എനിക്ക് കഴിയുമോ പെണ്ണേ നിനക്ക് സ്ഥാനമില്ലാത്തെടുത്ത് നിന്ന് നിനക്ക് മുൻപേ ഇറങ്ങി എന്നേയുളളു എന്റെ കൈയ്യും പിടിച്ചു ക:രുണാലയത്തിലെ എന്റെ ബഡുക്കളോടെപ്പം ഞങ്ങൾ കേക്ക് മുറിച്ചു പിന്നെ പതിയെ അവിടുന്ന് നേരെ ബീച്ചിലേക്ക് .

കുറെ നേരം മൗനമായി പിന്നെ ഞാൻ ചോദിച്ചു

ഏട്ടാ ഇന്നലെ എന്തിനാ ചൂടായേ .

എടി ഭാര്യ അതോ ഇന്നലെ ഒരു ചെറിയ സർജറിയുണ്ടായിരുന്നു

നിന്നെ വിളിച്ചിട്ട് ഫോൺ സ്വിച്ച് ഓഫ് ആരുന്നു അത് അമ്മയെ വിളിച്ചു പറഞ്ഞു അർജന്റായി നിന്നപ്പോഴാ നീ വിളിച്ചേ പിന്നെ എങ്ങനെ ദേഷ്യം കാട്ടാതിരിക്കും പെണ്ണെ

ഇന്നാ നിനക്കുളള എന്റെ സമ്മനം എന്ന് പറഞ്ഞു ഒരു മോതിരം കൈയ്യിലിട്ട് തന്നു

ഇനി എനിക്കുളള സമ്മാനം താ

ഞാൻ പതിയെ ആ കൈകൾ എന്റെ വയറിലേക്ക് വച്ചു .

സത്യം . പിന്നെ കുറെ നേരം ഞങ്ങൾ പരസ്പരം കൈകൾ ചേര്‍ത്ത് ആ തിരമാലയിലേക്ക് നോക്കിയിരുന്നു

പോകണ്ടേ ഏട്ടാ .

വാ പോകാം

വീണ്ടും എന്റെ കൈ പിടിച്ച് ആ പടികൾ കയറുമ്പോൾ ഒരിക്കലും കൈ വിട്ടു കളയില്ല എന്ന് പറയാതെ പറയുന്നുണ്ടായിരുന്നു .

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

ശുഭം…

രചന : അഞ്ജലി ആർ

Scroll to Top