അനന്തഭദ്രം, തുടർക്കഥ, ഭാഗം 25 വായിക്കുക…

രചന : കാർത്തുമ്പി തുമ്പി

ജാതകം പിടിച്ചുകൊണ്ടു രാഗിണി വീണ്ടും തിരിഞ്ഞു കണിയാന്റെ അടുത്തേക്ക് ഓടി..

” എന്താ രാഗിണി..? ”

കണിയാൻ വേഗം എഴുനേറ്റു..

” എന്റെ മോളുടെ ഈ ദോഷങ്ങൾ എന്ന് തീരും?

രാഗിണി

അതിന് കണിയാൻ ഒന്ന് ചിരിച്ചു.. ” അവൾക്ക് ദോഷം തുടങ്ങുന്നതും മാറുന്നതും അവർക്കിടയിൽ ഒരാൾ കൂടെ വരുമ്പോഴാ.. ”

” അതാരാ.. ”

കണിയാൻ ഉറക്കെ ചിരിച്ചു… ” അതൊക്കെ പിന്നീട് മനസിലാവും രാഗിണി.. ”

” മ്മ്.. ” രാഗിണി ഓരോന്ന് ആലോചിച്ചു വേഗം മംഗലത്തേക്ക് നടന്നു.. വേണു അന്വേഷിക്കുന്നതിന് മുൻപ് എത്തണം..

❤❤❤❤❤❤❤❤❤❤❤

രാത്രി ഭദ്രക്ക് ഉറക്കം വന്നില്ല.. സർട്ടിഫിക്കറ്റ് കിട്ടാൻ രണ്ട് ദിവസം കൂടി എടുക്കുമെന്ന് പറഞ്ഞു ശങ്കരൻ വിളിച്ചു അതോട് കൂടി ഉറക്കവും പോയി.. ഭദ്ര പുറത്തേക്ക് ഇറങ്ങി മുറ്റത്ത് നിന്ന് മേലേടത്തെ ബാൽക്കണിയിലേക്ക് നോക്കി.. അവിടെ നിന്ന് അനന്തൻ അവളെ പ്രണയത്തോടെ നോക്കുന്ന പോലെ തോന്നി അവൾക്ക്.. അവളുടെ വിവാഹം കഴിഞ്ഞത് അവൾ ഓർത്തില്ല…. പ്രണയം പറയാത്ത കണ്ണുകൾ കൊണ്ട് പ്രണയം പകരുന്ന കാമുകൻ മാത്രമായിരുന്നു അവൾക്ക് അവനപ്പോൾ

കുറച്ചുനേരം അവൾ അങ്ങനെ തന്നെ നിന്നു..രാത്രിയുടെ യാമത്തിൽ മൂങ്ങയുടെ മൂളലിൽ അവൾ ഒന്ന് ഞെട്ടി. മേലേടത്ത് ഇരുട്ടാണ്.. ഗേറ്റിലെ ലൈറ്റ് മാത്രം കത്തുന്നുണ്ട്..

അവൾ ബാൽക്കണിയിലേക്ക് നോക്കി ഇല്ല അവിടെ ആരും തന്നെ ഇല്ല.. ഭദ്ര തിരിഞ്ഞു നടന്നു.

അനന്തൻ ഇപ്പോൾ തന്റെ ഭർത്താവാണ്.. തന്റെ കഴുത്തിൽ താലി കെട്ടിയ ഭദ്രയുടെ ഒരേ ഒരു അവകാശി…

ഭദ്ര ഉള്ളിലേക്ക് കയറി റൂമിൽ എത്തിയിട്ടും അവൾക്ക് കിടക്കാൻ തോന്നിയില്ല.. അനന്തനെ കുറിച്ചുള്ള ചിന്തകളിൽ ഉറക്കം വന്ന് കണ്ണുകളെ തഴുകുമ്പോൾ പാതിരാ കഴിഞ്ഞിരുന്നു…

ഭദ്രയെ രാവിലെ സത്യയും വിളിച്ചില്ല.. അവളുടെ അവസ്ഥ മറ്റാരെക്കാളും നന്നായി സത്യക്കറിയാം..

ഭദ്ര ഉറക്കം ഉണരുമ്പോൾ സമയം 11 കഴിഞ്ഞിരുന്നു.. അവൾ എഴുനേറ്റ് സമയം നോക്കിയതും ഞെട്ടി.. ഇന്ന് എന്തായാലും സ്കൂളിൽ പോവാൻ പറ്റില്ല .. എഴുനേറ്റ് കുളിച്ചു സാരി മാറുമ്പോൾ കഴുത്തിലെ താലിയിലും ചെറിയ നനവ് ഉണ്ടായിരുന്നു.. ഭദ്ര പുഞ്ചിരിയോടെയും അഭിമാനത്തോടെയും കഴുത്തിലെ താലിയെ നോക്കി.. നെറ്റിയിൽ സിന്ദൂരം തൊടുമ്പോൾ അവളുടെ മുഖം പതിവിൽ കൂടുതൽ തിളങ്ങി..

❤❤❤❤❤❤❤❤❤❤

ഉച്ചകഴിഞ്ഞിരുന്നു അനന്തനെ ശങ്കരൻ കാണാൻ കയറുമ്പോൾ… ശങ്കരനെ കണ്ടതും ചുമരിൽ ചാരി ഇരുന്ന അവൻ എഴുനേറ്റു. ജയിലഴികളിൽ പിടിച്ചു അവൻ ചുമര് ചാരി നിന്നു.. എന്തോ ശങ്കരന്റെ മുഖത്തിന്‌ നേരെ നോക്കാൻ അവന് കഴിയുന്നില്ല.

” എന്തായി മാമേ.. “?

നിലത്തേക്ക് നോക്കികൊണ്ട് അവൻ ചോദിച്ചു..

” അത് ശരിയാവില്ല മോനെ. . എന്തായാലും ഉടനെ ഇറക്കാമെന്ന് വക്കീൽ ഉറപ്പ് പറഞ്ഞിട്ടുണ്ട്.. ”

ശങ്കരൻ

” ഭദ്ര? ”

” സത്യയുടെ കൂടെ ഉണ്ട്.. ആകെ വിഷമത്തിലാ… നിന്റെ കൂടെയേ മേലേടത്ത് കയറൂ എന്നാ ആള് പറയുന്നേ…. ”

അനന്തൻ ഒന്ന് ചിരിച്ചു.. ” വാശിയാണോ.. ”

” വാശി ഇല്ലാതിരിക്കോ ആരുടെ ഭാര്യയാ.. “?

ശങ്കരൻ പറഞ്ഞതിനും അനന്തൻ ചിരിച്ചു.

“.. അവളോട് തത്കാലം ഒന്നും പറയാൻ നിൽക്കണ്ട.. ”

” മ്മ്.. നിനക്ക് ഭക്ഷണം ഒക്കെ..? ”

” അതൊക്കെ സമയത്ത് കിട്ടുന്നുണ്ട്. ”

” മ്മ്.. ”

” മാമ ഞാൻ പറയുന്ന പോലെ ചെയ്യണം..

മറ്റന്നാൾ എന്നെ കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ്.. ”

” എന്താ മോനെ.. ”

അനന്തൻ ചുറ്റും നോക്കികൊണ്ട് ശങ്കരനെ അടുത്തേക്ക് വിളിച്ചു.. ശങ്കരൻ ഒന്നൂടെ ജയിലഴികളിലേക്ക് ചേർന്ന് നിന്ന് കാത് കൂർപ്പിച്ചു..

❤❤❤❤❤❤❤❤❤❤❤

അന്ന് രാത്രിയും വിരസത തന്നെ.. അനന്തൻ വേഗം ഇറങ്ങുമെന്ന പ്രതീക്ഷയിൽ ഭദ്ര അനന്തനെ സ്വപ്നം കണ്ടുറങ്ങി.. പിറ്റേന്ന് സ്കൂളിൽ പോകാൻ അവൾ നേരത്തെ തന്നെ എഴുന്നേറ്റിരുന്നു..

സ്കൂളിലേക്ക് പോകുമ്പോഴും ദേവ് മാഷിനെ എങ്ങനെ ഫേസ് ചെയ്യുമെന്ന് അവൾക്ക് ഒരു ടെൻഷൻ ഉണ്ടായിരുന്നു..

രജിസ്റ്ററിൽ സൈൻ ചെയുമ്പോഴും ശോഭന ടീച്ചർ മര്യാദയോടെ എഴുനേറ്റ് നിന്നു..

” ടീച്ചർ.. ” ശോഭന റൂമിൽനിന്ന് ഇറങ്ങുമ്പോൾ ശോഭന ടീച്ചർ വിളിക്കുന്ന കേട്ട് ഭദ്ര തിരിഞ്ഞു..

” എന്താ ടീച്ചറെ.. “? ഭദ്ര

” അത്.. ഞാൻ അറിയാതെ പറഞ്ഞതാ എന്നോട് ക്ഷമിക്കണം.. ”

” എന്ത് ” ഭദ്ര

” അത് ടീച്ചർ കാരണം സ്കൂളിന്റെ പേര് പോവരുതെന്ന്.. ഞാൻ എനിക്ക് അറിയാതെ ഞാൻ..

” ശോഭന നിന്ന് വിക്കുന്നത് കണ്ട് ഭദ്രക്ക് ചിരി വന്നു.

” അതൊക്കെ ഞാൻ അപ്പോഴേ മറന്നു.. ” ഭദ്ര പുറത്തേക്ക് ഇറങ്ങി.. വരാന്തയിലൂടെ നടക്കുമ്പോൾ ഇന്നലെവരെ പുച്ഛിച്ച മുഖങ്ങളിൽ ഒരു ചെറിയ ഭയം ഭദ്ര കണ്ടു.. പതർച്ചയോട് കൂടി ചിരിക്കുന്ന മുഖങ്ങൾ.. ഭദ്ര ചെറുതായി എല്ലാം ആസ്വദിച്ചു..

ചിരിച്ചു നിൽക്കുന്ന ലളിത ടീച്ചറെ കണ്ടപ്പോൾ ഓടി ചെന്നു കെട്ടിപിടിച്ചു.. ലളിത ടീച്ചർ തിരിച്ചും..

” എനിക്ക് മുൻപേ ഒരു സംശയം ഉണ്ടായിരുന്നു..

ലളിത

ഭദ്ര മുഖം താഴ്ത്തി..

” എന്നാ അനന്തൻ ഇറങ്ങുന്നേ.. “?

” അറിയില്ല ടീച്ചറെ.. ” അവളുടെ മുഖം പെട്ടെന്ന് മങ്ങി..

” മ്മ് ഇന്നലെ ലീവ് ആയിരുന്നല്ലേ.. ”

” അത് ഇന്നലെ നല്ല തലവേദന.. ” ഉറങ്ങാൻ വൈകിയെന്ന് പറഞ്ഞാൽ പിന്നെ അത് മതി..

” മ്മ് ” ടീച്ചർ പുഞ്ചിരിയോടെ തലയാട്ടി.

ഭദ്ര ക്ലാസ്സിലേക്ക് നടന്നു. ലാസ്റ്റ് ആണ് തന്റെ ക്ലാസ്സ്‌ അവിടെ എത്തുന്നതിന് മുൻപുള്ള ക്ലാസ്സിൽ നിന്നും ദേവ് മാഷ് ഉച്ചത്തിൽ പഠിപ്പിക്കുന്നത് കേൾക്കാം..

ഭദ്ര ക്ലാസ്സ്‌ കടന്നു പോവുമ്പോൾ നോക്കി.. എന്നാൽ ദേവ് പഠിപ്പിക്കുന്ന തിരക്കിൽ കണ്ടില്ല..

ക്ലാസ്സിൽ ചെന്നപ്പോൾ കുട്ടികൾ പറയുന്ന കേട്ട് ഭദ്രയുടെ കിളി പോയി.

” അനന്തേട്ടനും ഭദ്ര ടീച്ചറും ലവ് ആയിരുന്നല്ലേ..

കുട്ടികൾ

ഭദ്രക്ക് ചിരി വന്നു.. അവൾ വേഗം രജിസ്റ്റർ ബുക്ക്‌ എടുത്തു…

ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങുമ്പോൾ ദേവ് മാഷ് പുറത്ത് നിൽപ്പുണ്ടായിരുന്നു.. അവൾ പുഞ്ചിരിയോടെ അവന്റെ അടുത്തേക്ക് ചെന്നു..

” എല്ലാം ഭദ്രേടെ ആഗ്രഹം പോലെ നടന്നില്ലേ..

നന്നായി.. ” ദേവ് പുഞ്ചിരിച്ചു. അനന്തൻ കെട്ടിയ താലിയും സിന്ദൂരവും അണിഞ്ഞ അവളെ അവൻ ദേഷ്യമടക്കി നോക്കി…

” മാഷിനോട് ഞാൻ എങ്ങനെയാ നന്ദി പറയാ…

എത്ര നന്ദി പറഞ്ഞാലും തീരില്ല.. എന്നോട് ക്ഷമിക്കില്ലേ മാഷേ.. ”

” അതിന് ഭദ്ര തെറ്റൊന്നും ചെയ്തില്ലല്ലോ ”

” എന്നാലും മാഷിന്റെ അവസ്ഥ.. ”

” എനിക്ക് കുഴപ്പമില്ല ടീച്ചറെ പക്ഷെ അമ്മ പാവം ഞാൻ വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ് പെട്ടെന്ന് എന്റെ വിവാഹമാണെന്ന് കേട്ടപ്പോ ആള് ഒരുപാട് സന്തോഷിച്ചു.. നടന്നില്ലെന്ന് അറിഞ്ഞപോ പെട്ടെന്ന് വയ്യാതായി.. ”

” അയ്യോ എന്നിട്ട്.. ”

” കുഴപ്പമില്ല ഇന്നലെ ഹോസ്പിറ്റലിൽ കൊണ്ടുപോയി.. വകയിലെ ഒരു അമ്മായിയെ നിർത്തിയിട്ടാ ഞാൻ വന്നത്.. ”

ഭദ്രക്ക് വല്ലാതെ വിഷമമായി.. അവളുടെ മങ്ങിയ മുഖം താഴുന്നത് കണ്ട് ദേവ് പുഞ്ചിരിച്ചു ഭദ്ര നോക്കുബോൾ അവൻ വീണ്ടും സങ്കടം നടിച്ചു.

” എല്ലാം ഞാൻ കാരണം ആണല്ലേ.. ”

” ഏയ്‌ അങ്ങനെ ഒന്നും അല്ല.. ടീച്ചർ വിഷമിക്കണ്ട.. പക്ഷെ എനിക്ക് ലോകത്ത് ആകെ ഉള്ളത് എന്റെ അമ്മയാ.. അമ്മയും കൂടെ നഷ്ടപ്പെട്ടാൽ ഞാൻ… ” ബാക്കി പറയാതെ ദേവ് മാഷ് വേഗം നടന്നു.. ഭദ്ര ആകെ സങ്കടത്തിലായി… എല്ലാത്തിനും കാരണം താനാണെന്ന് അവൾ കരുതി..

ദേവ് മാഷിന്റെ അവസ്ഥ ഓർക്കുമ്പോൾ അവളുടെ മനസ്സ് പിടഞ്ഞു..

ദേവ് അതിൽപിന്നെ ഭദ്രയോട് പഴയപോലെ തന്നെ മിണ്ടി.. ഭദ്ര കരുതി ദേവ് അകലം കാണിക്കുമെന്ന്.. പക്ഷെ അവൻ പഴയപോലെ പെരുമാറുന്നത് ദേവിന് അത്ര നല്ല മനസ്സായതുകൊണ്ടാണെന്ന് അവൾ വിശ്വസിച്ചു…

❤❤❤❤❤❤❤❤❤❤❤❤

ആ ദിവസവും അങ്ങനെ തന്നെ കഴിഞ്ഞു പോയി..

അനന്തൻ പറഞ്ഞേൽപ്പിച്ചപോലെ ശങ്കരൻ എല്ലാം ചെയ്തു.. പിറ്റേന്ന് അനന്തനെ കോടതിയിൽ ഹാജരാക്കിയപ്പോൾ താൻ വണ്ടിയിൽ നിന്ന് വീണതാണെന്നും തന്നെ ആരും തല്ലിയിട്ടില്ലെന്നും മനോജ്‌ പറഞ്ഞു.. കവലയിൽ അന്നുണ്ടായവർ എല്ലാവരും അങ്ങനെ തന്നെ മൊഴി കൊടുത്തു..

പിന്നെ എന്തിനാ നിരപരാധിയെ പിടിച്ചതെന്ന് പോലീസിനോട് ജഡ്ജി കയർത്തു.. കോടതിയിൽ നിന്നും വെറുതെ വിട്ട അനന്തൻ പുറത്തേക്ക് ഇറങ്ങുമ്പോൾ അവനെ കാത്ത് എസ് ഐ വിമൽ നിൽപ്പുണ്ടായിരുന്നു…

അനന്തൻ വിമലിന്റെ അടുത്തേക്ക് നടന്നു..

” മനോജ് മൊഴി മാറ്റി പറഞ്ഞപ്പോൾ എനിക്ക് ഉറപ്പായിരുന്നു ഇടയിൽ നി കളിച്ചിട്ടുണ്ടെന്ന്…

പക്ഷെ നാട്ടുക്കാര് മൊത്തം നിനക്ക് അനുകൂലമായി പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി… പിന്നെ രവി പറഞ്ഞപ്പോഴാ ഞാൻ അറിയുന്നത്..

മേലേടത്തെ അനന്തൻ നാട്ടുകാർക്ക് ആരാണെന്ന്… ഗുഡ്… തന്റെ ഉള്ളിൽ ഇത്ര നല്ല മനുഷ്യനുണ്ടെന്ന് ഞാൻ അറിഞ്ഞില്ല… ”

വിമൽ അനന്തന് നേരെ കൈ നീട്ടി..

അനന്തനും ചിരിയോടെ കൈ നീട്ടി വിമലിന്റെ കൈയിൽ പിടിച്ചു..

” സാറിനോട് എനിക്ക് നന്ദിയുണ്ട്… വര്ഷങ്ങളായി ഞാൻ മനസ്സിൽ കൊണ്ടുനടന്ന ഒരു സ്വപ്നം സാക്ഷാൽകരിക്കാൻ കൂടെ നിന്നതിനു.. ഞാൻ ആർക്ക് മുൻപിലും കൈകൂപ്പിയിട്ടില്ല.. എന്റെ അമ്മയുടെ ഫോട്ടോയിൽ അല്ലാതെ ആദ്യമായി അനന്തൻ ഒരാൾക്ക് നേരെ കൈകൂപ്പുകയാണ്…

അനന്തൻ കൈകൂപ്പി വേഗം അവിടെന്ന് നടന്നു നീങ്ങി.. മുറ്റത്ത് ശങ്കരനും ഡ്രൈവരും വിഷ്ണുവും ഉണ്ടായിരുന്നു… അനന്തനെ കണ്ടതും ശങ്കരൻ ഓടി വന്നു പുണർന്നു.. അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. അനന്തൻ ചിരിയോടെ പുണർന്നെങ്കിലും നിറഞ്ഞ കണ്ണുകൾ ആരും കാണാതെ തുടച്ചു.. വിഷ്ണു ശങ്കരനെ കളിയാക്കുന്നുണ്ടായിരുന്നു.. ഡ്രൈവരും കൈമുട്ടുകൊണ്ട് കണ്ണ് തുടച് കാറിൽ കയറി..

” വീട്ടിലേക്ക് അല്ലേ അനന്തേട്ടാ.. ” ഡ്രൈവർ

” അല്ല ” അനന്തൻ പറയുന്നകേട്ട് ഡ്രൈവർ തിരിഞ്ഞു നോക്കുമ്പോൾ ശങ്കരൻ കണ്ണ് രണ്ടും അടച്ചു കാണിച്ചു..

” ഭദ്രക്ക് ഞാൻ വരുന്നത് അറിഞ്ഞോ.. ”

അനന്തൻ

” ഇല്ല പറഞ്ഞട്ടില്ല.. ” ശങ്കരൻ

” ഭദ്രക്ക് നല്ല സന്തോഷം ആവും.. ” വിഷ്ണു

” ഡാ ചേച്ചിയെന്ന് വിളിക്കെടാ.. ” ശങ്കരൻ

” ഓഹ്.. ” വിഷ്ണു

അനന്തൻ ഒന്ന് ചിരിച്ചു..

” ഞാൻ ഇവിടെ ഇറങ്ങാം.. നി ഇവരെ വീട്ടിൽ ആക്കിയേച്ച് വാ.. ” അനന്തൻ ഡോർ തുറന്നു ഇറങ്ങി വിഷ്ണു തല പുറത്തേക്കിട്ട് നോക്കി..നഗരത്തിലെ പ്രശസ്തമായ ബാർ ആണ്..

അനന്തൻ ഉള്ളിലേക്ക് കയറി ഒരു വിധം തിരക്കുണ്ട്..എല്ലാ മേശക്ക് ചുറ്റും ആൾക്കാർ ഉണ്ട്…അനന്തൻ ഇടതുഭാഗത്തുള്ള മേശക്ക് നേരെ നടന്നു.. അനന്തനെ കണ്ടതും ഇരുന്ന ഒരാൾ എഴുനേറ്റു അനന്തൻ ചെയറിൽ ഇരുന്നു മദ്യം ഗ്ലാസ്സിലേക്ക് പകർത്തി കുടിച്ചു..

” പറ ശരിക്കും എന്താ ഉണ്ടായത്.. “? അനന്തൻ അവൻ ചോദിക്കുന്ന കേട്ട് ഒപ്പമിരുന്നവർ അവരുടെ നടുക്ക് ഇരിക്കുന്ന മനോജിനെ നോക്കി..

” പറഞ്ഞുകൊടുക്കെടാ.. ” അവരിൽ ഒരാൾ ഉച്ചത്തിൽ പറഞ്ഞതും മനോജ്‌ ഭയന്നു..

” അത് ഞാൻ… ” അല്പം ഭയന്നിട്ടും വിക്കികൊണ്ടും മനോജ്‌ ഉണ്ടായത് മൊത്തം പറഞ്ഞു.. എല്ലാം കേട്ടതും അനന്തൻ കൈകൾ കൂട്ടിപിടിച്ചു…

” ഭദ്രയെ എന്തെങ്കിലും ചെയ്താൽ ഞാൻ അവളെ വിട്ട് പോവുമെന്ന് നി കരുതിയോ.. ഭദ്ര ആട്ടിപായിച്ചാലും അനന്തൻ അവളെ വിട്ട് പോവില്ല..

ശരീരത്തേക്കാളും മനസ്സ് ശുദ്ധമാവണമെന്ന് വിശ്വസിക്കുന്ന ആളാ ഞാൻ..അഥവാ നി കാരണം അവൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ നിന്നെ കൊന്നിട്ടെ അവളെ പിന്നെ ഞാൻ കാണുള്ളൂ..

നിന്റെ ശവം അവൾക്ക് ഞാൻ സമ്മാനമായി കൊടുത്തിട്ട്….. ” അനന്തൻ

മനോജ്‌ ഉമ്മിനീർ ഇറക്കി..

” എനിക്ക് തെറ്റ് പറ്റിപ്പോയി.. ഞാൻ ഇനി ഒരിക്കലും വരില്ല.. ഞാൻ ഈ നാട്ടിൽ നിന്ന് പൊയ്ക്കോളാം… ” മനോജ്‌ ഒടിഞ്ഞ കൈകൾ കൂപ്പിക്കൊണ്ട് പറഞ്ഞു..

” മ്മ് പൊക്കോ.. ” അനന്തൻ സിഗരറ്റ് ചുണ്ടത്ത് വെച്ചതും അതിലൊരാൾ അതിലേക്ക് തീ പകർന്നു..

മനോജ്‌ ഭയത്തോടെ ചുറ്റും നോക്കി..

” നി പേടിക്കണ്ട.. ഇവര് ഇനി ഒന്നും ചെയ്യില്ല..

ഇതൊക്കെ എന്റെ മംഗലാപുരത്തുള്ള ഫ്രണ്ട്സാ.. ”

അനന്തൻ പുകയൂതികൊണ്ട് പറഞ്ഞു.. മനോജ്‌ ഭയത്തോടെ തലയാട്ടി എഴുനേറ്റു വേഗം പുറത്തേക്ക് ഓടി..

” എന്നാ നിങ്ങള് വിട്ടോ.. മാമയെ വിളിച്ചാൽ മതി.. ” അനന്തൻ എഴുനേറ്റു..

അവൻ പുറത്തേക്കിറങ്ങുമ്പോൾ ഡ്രൈവർ കാറുമായി എത്തിയിരുന്നു..

” എങ്ങോട്ടാ അനന്തേട്ടാ.. ”

” പറയാം.. ” അവൻ കാറിൽ കയറി ഡോർ അടച്ചു..

നേരം സന്ധ്യ മയങ്ങിയിരുന്നു.. കാർ വന്ന് നിന്നത് ഒരു ചെറിയ ഓട് വീടിന് മുൻപിലാണ് അനന്തൻ പുറത്തേക്ക് ഇറങ്ങി ഡോറിൽ ചാരി നിന്ന് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു.. രണ്ട് സെക്കന്റ്‌ കഴിഞ്ഞതും വീട്ടിൽ നിന്ന് ദേവ് മാഷ് ഇറങ്ങി വന്നു..

ദേവ് ഉളില്ലേക്ക് നോക്കി കതക് ചാരി പുറത്തേക്കിറങ്ങി..

” എന്താ അനന്തൻ സാറെ പതിവില്ലാതെ ഈ നേരത്ത്.. “? ദേവ്

” പതിവില്ലാത്ത കാര്യങ്ങൾ നടന്നാൽ നേരം നോക്കാതെ കയറി വരേണ്ടി വരും.. ” അനന്തൻ അവനെ നോക്കികൊണ്ട് ഗൗരവത്തോടെ പറഞ്ഞു..അതിന് ദേവ് ഒന്ന് പുച്ഛിച്ചു.

” നിന്നോട് ഞാൻ അന്നേ പറഞ്ഞു എനിക്കും അവൾക്കും ഇടയിൽ കളിക്കരുതെന്ന്.. ” അനന്തൻ

” ഞാൻ കളിച്ചതല്ല അനന്തൻ സാറെ അത് വിധിയാണ്… ”

” വിധി നിന്റെ ഒടുക്കത്തെ വിധി ആകരുത്.. അവളെ കാണുമ്പോൾ ഉള്ള നിന്റെ ഭാവം അത് ആർക്കും മനസിലായില്ലെങ്കിലും എനിക്ക് മനസിലാവും… ”

” ആഹാ ബെസ്റ്റ് എന്നിട്ടും അവൾക്ക് മനസിലായില്ല… അനന്തൻ സാറ് ഇപ്പോ ഭാര്യയെ വിശ്വാസം ഇല്ലാതെ വന്നതാണോ.”

” അവളെ വിശ്വാസം ഇല്ലാതല്ല… നിന്റെ വൃത്തികെട്ട ഈ സ്വഭാവം അവൾക്ക് അറിയില്ല അതുകൊണ്ട് നി അവസരം മുതലെടുക്കരുത്..

എടുത്താൽ… അനന്തൻ നിന്നെ ഒന്നും ചെയ്യാതെ വിടുന്നത് ഭയന്നിട്ടല്ല.. താലികെട്ടി സിന്ദൂരം ചാർത്തിയ ഒരുത്തി എന്നെ കാത്ത് ഇരിക്കുന്നുണ്ട് അത് മാത്രം ഓർത്താ… ” അനന്തൻ സിഗരറ്റ് നിലത്തിട്ട് കാലുകൊണ്ട് ചവിട്ടി… അവൻ ഡോർ തുറന്നു കാറിൽ കയറി…

” പോട്ടേ മാഷേ…ഭാര്യ കാത്തിരിക്കുന്നുണ്ട്..”

അനന്തൻ ചിരിയോടെ പറഞ്ഞതും ദേവ് മാഷ് ദേഷ്യം കൊണ്ട് കൈ കൂട്ടി പിടിച്ചു തുടയിൽ ഇടിച്ചു…

കാർ നീങ്ങിയതും അനന്തന്റെ ചുണ്ടിലെ ചിരി മാഞ്ഞു..

” അനന്തേട്ടന് മാഷിനെ മുന്നേ അറിയോ..? ” ഡ്രൈവർ

” മ്മ്.. ” അനന്തൻ ഗൗരവത്തോടെ മൂളി.

” എങ്ങനെ.. ”

” എന്റെ കൂടെ ഭ്രാന്താശുപത്രിയിൽ കിടന്നിട്ടുണ്ട്.. ” അനന്തൻ

അവൻ പറയുന്ന കേട്ട് ഡ്രൈവറുടെ കാല് ബ്രേക്കിൽ അമർന്നു.. ഡ്രൈവർ അവനെ തിരിഞ്ഞു…

അവന്റെ മുഖത്ത് അതേ ഗൗരവഭാവം…

അനന്തൻ ഫോണെടുത്തു..

” ഹലോ അഖിലേ.. ”

❤❤❤❤❤❤❤❤❤❤❤❤❤

മേലേടത്ത് എത്തിയിട്ടും അനന്തൻ വീട്ടിൽ കയറിയില്ല..

” അനന്തേട്ടൻ കയറുന്നില്ലേ.. ” ഡ്രൈവർ

” ഇല്ലെടാ.. ഞാൻ കാറിൽ കിടന്നോള്ളാം.. നി വിട്ടോ.. ” അനന്തൻ കാറിൽ തന്നെ കിടന്നു..

ഡ്രൈവർ അവനെ ഒന്ന് നോക്കിയിട്ട് ബൈക്കുമെടുത്തു പോയി…

❤❤❤❤❤❤❤❤❤❤❤

രാവിലെ സത്യയാണ് ഭദ്രയെ വിളിച്ചുണർത്തിയത്..

സത്യയെ അഖിൽ വിളിച്ചിരുന്നു.. ഇന്ന് രാവിലെ വരാൻ പറ്റില്ലെന്ന് പറഞ്ഞു.. ഭദ്ര വേഗം എഴുനേറ്റ് റെഡി ആയി…

” ഹോ ഇനി അത്ര ദൂരം നടക്കണമല്ലോ മഹാദേവാ… ” അവൾ പിറുപിറുത്തുകൊണ്ട് ലഞ്ച് ബോക്സ്‌ ബാഗിൽ എടുത്ത് വെച്ചു.. ഇള നീല സാരി ഭംഗിയായി ഞൊറിഞ്ഞിടുത്തിരുന്നു…

കണ്ണുകളിൽ ചെറുതായി കരിമഷി എഴുതിയിരുന്നു.. ഒരു ചുവന്ന പൊട്ടും നെറ്റിയിലെ സിന്ദൂരവും ഭദ്രയുടെ അഴക് എടുത്ത് കാണിച്ചു… ഇറങ്ങും നേരം മുറ്റത്ത് നിന്നും ഒരു തുളസിയില എടുത്ത് ലാങ്കി ലാങ്കിയുടെ ഒപ്പം നനഞ്ഞ മുടിയിൽ തിരുകി….

ഭദ്ര നടക്കുകയായിരുന്നില്ല ഓടുകയായിരുന്നു..

മേലേടത്ത് ഗേറ്റ് എത്തിയതും ആരോ അവളുടെ കൈയിൽ പിടിച്ചു വലിച്ചു.. ഭദ്ര ഞെട്ടി പോയിരുന്നു.. അവളെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് മതിലിനോട് ചേർത്ത് നിർത്തി ഭദ്ര പകച്ചു നിന്നു

” എങ്ങോട്ടാടി ഓടികൊണ്ട് അതും രാവിലെ തന്നെ.. ” ഭദ്രയുടെ തലക്ക് മുകളിലെ മതിലിൽ കൈ ചേർത്ത് വച്ചുകൊണ്ട് അവൻ അവളോട് ചേർന്നു നിന്നു.. മുഖത്തേക്ക് അടിക്കുന്ന അവന്റെ നിശ്വാസം പോലും സ്വപ്നമാണെന്ന് തോന്നി പോയി അവൾക്ക്.. ഭദ്ര അവളുടെ കൈയിൽ ഒന്ന് നുള്ളി നോക്കി… മിഥ്യയല്ല സത്യമാണ്..അവൾ വായ് പൊത്തി പിടിച്ചു അവനെ തന്നെ നോക്കി നിന്നു അവന്റെ കണ്ണുകൾ അവളുടെ മുഖത്ത് തന്നെയാണ്… അനന്തൻ അവന്റെ ഭാര്യയെ നോക്കിക്കാണുകയായിരുന്നു..

അവൻ കെട്ടിയ താലിയും സിന്ദൂരവും..

തന്റെ ഭദ്ര.. തന്റെ ഭാര്യ. ❤

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : കാർത്തുമ്പി തുമ്പി

Scroll to Top