അനന്തഭദ്രം തുടർക്കഥയുടെ ഭാഗം 29 വായിച്ചു നോക്കൂ…

രചന : കാർത്തുമ്പി തുമ്പി

എല്ലാം സ്വപ്നമാണ് എന്നും ഓർക്കുന്ന മധുരമുള്ള സ്വപ്നം..ആ സ്വപ്നങ്ങളിലാണ് താൻ ഇന്ന് ജീവിക്കുന്നത് പോലും.. എന്നുമുള്ള അന്വേഷണങ്ങളിൽ എന്നും പ്രതീക്ഷയുണ്ട്..

എവിടെയെങ്കിലും അവളുണ്ടാവും.. ഉള്ളിൽ വാശി ഉണ്ടെങ്കിലും താൻ വരുന്നതും പ്രതീക്ഷിച്ചു അവൾ കാത്തിരിക്കുന്നുണ്ടാവും…

കോളേജിലേക്ക് പ്രതീക്ഷയോടെ നിൽക്കുന്ന അനന്തന്റെ മുഖം പെട്ടെന്ന് പ്രകാശിച്ചു.. അനന്തനെ കണ്ടതും ഭവ്യ ഞെട്ടി നിന്നു.. അവളുടെ അടുത്തേക്ക് അനന്തൻ വേഗത്തിൽ നടന്നു..

” അനന്തേട്ടൻ എന്താ ഇവിടെ..? ” ഭവ്യ

” നിനക്ക് അറിയില്ലേ ഞാൻ എന്തിനാ വന്നതെന്ന്… എന്തിനാ എല്ലാം അറിഞ്ഞിട്ട് നീയും.. അവൾ എവിടെയാണെന്ന് പറഞ്ഞൂടെ…

എനിക്കൊരു തെറ്റ് പറ്റി.. പക്ഷെ അതിന്… ”

” എനിക്കറിയില്ല അനന്തേട്ടാ .. ”

അവൾ മുഖം താഴ്ത്തി…

” അന്ന് നീ പറഞ്ഞിരുന്നു ഞാൻ സ്വന്തം ഏട്ടനാണെന്ന്.. പക്ഷെ..

” അതിപ്പോഴും അങ്ങനെ തന്നെയാ.. ഏട്ടൻ ഇല്ലെങ്കിൽ ഞാൻ ഒരിക്കലും ഇവിടെ പഠിക്കില്ലായിരുന്നു..

ഇപ്പോഴും തളർന്നു കിടക്കുന്ന ശാകേഷേട്ടനെ നോക്കി അമ്മായിടെ വഴക്കും കേട്ട്… ”

ഭവ്യ കണ്ണീർ തുടച്ചു.

” ഏട്ടൻ എന്റെ ദൈവം തന്നെയാ.. ”

അനന്തൻ ഒന്ന് പുച്ഛിച്ചു..

” പക്ഷെ ചേച്ചി… സ്നേഹത്തിനേക്കാളും മുകളിൽ ഒന്നേ ഉള്ളൂ.. വിശ്വാസം.. അതില്ലെങ്കിൽ..

” ഞാൻ എന്റെ ഭദ്രയെ സംശയിച്ചെന്നാണോ നീ പറയുന്നേ… ”

” അല്ല.. പക്ഷെ ഒരിക്കലെങ്കിലും ചേച്ചിയെ എല്ലാം അറിയിക്കാമായിരുന്നു.. ”

” മ്മ് അവൾ എവിടെ ഉണ്ട്.. ഇനിയും എന്തിനാ ഒളിക്കുന്നേ. നീ പറഞ്ഞില്ലെങ്കിലും എനിക്ക് മറ്റൊരു കാര്യം അറിയണം..” ഭവ്യ അവനെ സംശയത്തോടെ നോക്കി..

“നിനക്ക് അറിയില്ലെന്ന് മാത്രം പറയരുത്…എന്റെ കുഞ്ഞ്….. എന്റെ കുഞ്ഞ് ജീവനോടെ ഉണ്ടോ..”? അനന്തന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..

ഭവ്യ മറുപടി ഒന്നും പറയാതെ വീണ്ടും തല താഴ്ത്തി തന്നെ നിന്നു.. അനന്തൻ അവളെ ഒന്ന് നോക്കിയിട്ട് തിരിഞ്ഞ് നടന്നു…

” അവളെന്തെങ്കിലും പറഞ്ഞോ അനന്തേട്ടാ..? ”

വിഷ്ണു

അവൻ ഇല്ലെന്ന് തലയാട്ടി.. ” അഭി വണ്ടി എടുക്ക്.. ഹരി ഇവളുടെ കൂടെ തന്നെ ആണോ നീ ഭദ്രയെ കണ്ടത്.. “?

” അതേ അനന്തേട്ടാ.. ” ഹരി

” മ്മ്.. ” അവൻ മൂളികൊണ്ട് സീറ്റിൽ ചാരി കണ്ണടച്ച് കിടന്നു..

” ശരിക്കും ഭദ്ര ചേച്ചി ആയിട്ട് അനന്തേട്ടന് എന്താ പ്രശ്നം..? ” ഹരി വിഷ്ണുവിന്റെ ചെവിയിൽ മെല്ലെ ചോദിച്ചു.

” ആഹാ ബെസ്റ്റ് മംഗലാപുരത്തെ വല്യേ ഫ്രണ്ട്സ് ആണെന്ന് പറഞ്ഞിട്ട് ഒന്നും പറഞ്ഞില്ലേ.. ”

വിഷ്ണു

” പറഞ്ഞു.. ഭദ്രേച്ചി പോയെന്ന് വേറെ ഒന്നും അറിയില്ല.. അപ്പോ മുതൽ അന്വേഷിക്കാത്ത സ്ഥലം ഇല്ല.. ”

” മ്മ് അവർ തമ്മിൽ നല്ല സ്നേഹത്തിൽ ആയിരുന്നു ഈ അനന്തേട്ടന് പുറത്ത് മാത്രമേ കലിപ്പ് ഉള്ളൂ ഭദ്രയുടെ അടുത്ത് കാമദേവനാ..”

വിഷ്ണു ശബ്ദം താഴ്ത്തി പറഞ്ഞതും ഹരിയും അവനും ചിരിച്ചു.. കണ്ണടച്ച് കിടക്കുന്ന അനന്തന്റെ ചുണ്ടിലും അത് കേട്ട് ഒരു ചിരി വിരിഞ്ഞു.. ശരിക്കും എന്തായിരുന്നു പ്രശ്നം.. അവൾ എന്തിന് എന്നെ വിട്ട് പോയി.. ഭദ്രയെ സംശയിക്കണമെങ്കിൽ അനന്തൻ ഇല്ലാതാവണം..

അവൻ കണ്ണുകൾ അടച്ചു വളരെ സന്തോഷത്തോടെ ഒരു മാസം കഴിഞ്ഞു പോയി.. എന്നാണ് തങ്ങളുടെ ജീവിതത്തിൽ കരിനിഴൽ വീണത്.. അന്ന് ഭവ്യ വന്ന അടുത്ത ദിവസം.. അവന്റെ ഓർമ്മകൾ അങ്ങോട്ട് ഓടി..

❤❤❤❤❤❤❤❤❤❤❤

പതിവ് പോലെ അന്ന് രാത്രിയും അവളെ ഇറുകെ പുണർന്നു കിടന്നു.. പെട്ടെന്നാണ് കാളിങ് ബെൽ അടിച്ചത്.. ഭദ്ര മെല്ലെ കണ്ണുകൾ തുറന്നു..

” അനന്തേട്ടാ അനന്തേട്ടാ.. ” ഭദ്ര

അവൻ ഉറക്കച്ചടവോടെ എഴുനേറ്റു…

” എന്താടി.. “?

” ആരോ വന്നിട്ടുണ്ട് ബെൽ അടിക്കുന്ന കേട്ടോ.. ”

” ആര്..? ”

” അത് എനിക്ക് എങ്ങനെ അറിയാം? പോയി നോക്ക്.. ”

” കോപ്പ് ” അനന്തൻ പിറുപിറുത്തുകൊണ്ട് മുണ്ട് മുറുക്കെ ഉടുത്തു ഹാളിലേക്ക് ചെന്നു പുറകെ ഭദ്രയും അവൻ ഡോർ തുറന്നതും കരഞ്ഞുകൊണ്ട് ബാഗും കൈപിടിച്ചു നിൽക്കുന്ന ഭവ്യയെ യാണ് കണ്ടത്..

” മോളെ.. ” ഭദ്ര വിളിച്ചതും അവൾ കരഞ്ഞുകൊണ്ട് ഓടി വന്ന് ഭദ്രയെ ഇറുകെ പുണർന്നു..

ഭദ്രയും അനന്തനും സംശയത്തോടെ പരസ്പരം നോക്കി.. ഭദ്ര ഒരുപാട് ചോദിച്ചിട്ടും ഭവ്യ കരഞ്ഞതല്ലാതെ ഒന്നും പറഞ്ഞില്ല.. അനന്തൻ അവളെ റൂമിലേക്ക് കൊണ്ടുപോവാൻ പറഞ്ഞു..

ഭദ്ര ഭവ്യയെ കൂട്ടി മുറിയിലേക്ക് നടന്നു…

അവൻ ഹാളിൽ തന്നെ ഇരുന്നു.. കാര്യം എന്താണെന്ന് അറിയാതെ അവനും ചെറിയ ടെൻഷൻ തോന്നിയിരുന്നു…. പിന്നെയും മണിക്കൂറുകൾ കഴിഞ്ഞാണ് ഭദ്ര ഇറങ്ങി വന്നത്.

അവൾ ഡോർ ശബ്ദമുണ്ടാക്കാതെ ചാരി താഴേക്ക് ചെന്നു.. സോഫയിൽ ടിവി കണ്ട് കിടക്കുന്ന അനന്തന്റെ അരികിലിരുന്നു.. അവൾ വന്നെന്ന് അറിഞ്ഞതും അവൻ എഴുന്നേറ്റിരുന്നു.. ഭദ്രയുടെ മുഖം കരഞ്ഞു ചുവന്നിരുന്നു..

” എന്ത്പറ്റി.. ” അനന്തൻ അവളുടെ കവിളിൽ കൈ ചേർത്തു..

” ഭവ്യ ഭവ്യയെ ശാകേഷ് ചതിക്കായിരുന്നു..

അവളെ പ്രെഗ്നന്റ് ആക്കി അബോർഷൻ ചെയ്യിപ്പിച്ചു.. വേറെ ഒരു പെൺകുട്ടിയുമായി അവന് ബന്ധം ഉണ്ടായിരുന്നു.. ഇതറിഞ്ഞ ഭവ്യ അവനുമായുള്ള എല്ലാം അവസാനിപ്പിച്ചു ബാംഗ്ലൂർ ഉള്ള കോളേജിൽ അവൾക്ക് അഡ്മിഷനും കിട്ടി…

അപ്പോഴാ ഈ ആക്‌സിഡന്റ് ഇപ്പോ അമ്മായി പറയാ അവളോട് പോവരുതെന്ന്.. ശാകേഷിനെ കെട്ടി അവനെ നോക്കി അവിടെ നിന്നാൽ മതിയെന്ന്.. അവൻ ആണെങ്കിൽ കിടപ്പിൽ തന്നെയാ എല്ലാം ”

ഭദ്ര കാര്യങ്ങൾ പറഞ്ഞതും അവൻ വിശ്വാസം വരാതെ അവളെ നോക്കി..

” ഇതൊക്കെ എനിക്ക് മുൻപേ സംശയം ഉണ്ടായിരുന്നു.. പക്ഷെ പറഞ്ഞിട്ടും അവൾ വിശ്വസിച്ചില്ല..

അതും അവന്റെ ചതിയാ.. ” ഭദ്ര കണ്ണീർ തുടച്ചു…

അനന്തൻ ഒന്ന് നെടുവീർപ്പ് ഇട്ടു…

” മ്മ് ഇനി അടുത്തത് എന്താ? ”

” അവളെ കോളേജിൽ ചേർക്കണം.. നാളെ തന്നെ.. ” ഭദ്ര

” മ്മ് നാളെ തന്നെ വേണമെങ്കിൽ ഇപ്പോ തന്നെ പുറപ്പെടണം.. ”

” പുലർച്ചെ അങ്ങോട്ട് ട്രെയിൻ ഉണ്ടെന്നാ അവൾ പറഞ്ഞത്.. ” ഭദ്ര.

” മ്മ് എന്നാൽ നീ അവളുടെ കൂടെ കിടന്നോ ”

” മ്മ്.. ” ഭദ്ര അനന്തനെ ഒന്ന് നോക്കിയിട്ട് മുറിയിലേക്ക് പോയി..

പുലർച്ചെ തന്നെ ഭവ്യയും അനന്തനും റെഡി ആയി..

ഇരുവരും പടിയിറങ്ങുന്നതും നോക്കി ഭദ്ര നിന്നു…

അനന്തന് മനസ്സിൽ എന്തോ വിഷമം ഭദ്രയെ തനിച്ചാക്കി പോകുന്നതിൽ..

അവളെ പിരിഞ്ഞിരിക്കാൻ കഴിയുന്നില്ല..

എന്തോ ഗേറ്റിൽ നിന്ന് കൈ കാണിക്കുന്നവളെ അനന്തൻ കാറിൽ നിന്ന് എത്തി നോക്കികൊണ്ടിരുന്നു.. ഭവ്യ ഇത് കണ്ട് ചിരിക്കുന്നുണ്ടായിരുന്നു…

❤❤❤❤❤❤❤❤❤❤❤

അനന്തേട്ടൻ പോയിട്ട് വിളിച്ചിരുന്നു.. എത്തിയില്ലെന്ന് പറഞ്ഞു.. ഭദ്രക്ക് എന്തോ മനസ്സിനും ശരീരത്തിനും ഒരു സുഖമില്ല.. കഴിക്കുന്നതൊന്നും പിടിക്കുന്നില്ല.. ക്ലാസ്സ്‌ എടുക്കുന്നതിനിടക്ക് അവൾക്ക് ഓക്കാനം വന്നു.. ഭദ്ര വേഗം വായ് പൊത്തികൊണ്ട് പുറത്തേക്കിറങ്ങി..

കുട്ടികൾ എല്ലാവരും നോക്കുന്നുണ്ടായിരുന്നു.. അവൾ വേഗം വായ് തുടച്ചു ക്ലാസ്സിൽ കയറി.. ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങിയതും അഖിൽ നിൽക്കുന്ന കണ്ടു.

സാധാരണ അനന്തേട്ടനാ വരാറ് ഇതിപ്പോ ആള് പോയതുകൊണ്ട്.. ഭദ്ര ഓട്ടോയിലേക്ക് കയറാൻ തുടങ്ങിയതും തല ചുറ്റുന്നപോലെ തോന്നി..

അവൾ പിന്നിലേക്ക് വീഴാനാഞ്ഞതും ദേവ് മാഷ് അവളെ താങ്ങി പിടിച്ചു.. ഭദ്ര ബോധം മറിഞ്ഞു വീണിരുന്നു..

” അയ്യോ ചേച്ചി. ” അഖിൽ

” താൻ വേഗം ഓട്ടോ എടുക്ക്.. ” ദേവ് മാഷ് പറഞ്ഞപ്പോൾ അഖിൽ വേഗം ഓട്ടോ എടുത്തു.

ഭദ്രയെ ദേവ് മടിയിൽ കിടത്തി.. അവന് വളരെ സന്തോഷം തോന്നി.. ഒരു പക്ഷെ താനും മിഥിലയും വിചാരിക്കുന്ന പോലെ തന്നെ കാര്യങ്ങൾ നടക്കുമെന്ന് അവൻ മനസ്സിലാക്കി..

അതുകൊണ്ട് തന്നെ മേലേടത്ത് ഹോസ്പിറ്റലിൽ കാണിക്കാതെ ടൗണിൽ ഉള്ള gynaecologist ഡോക്ടറുടെ അടുത്തേക്കായിരുന്നു ഭദ്രയെ കൊണ്ടുപോയത്…

ഭദ്രയെ താങ്ങി പിടിച്ചു അഖിലും ദേവും ഡോക്ടറുടെ റൂമിൽ കയറി.. ഒരാൾ മതിയെന്ന് പറഞ്ഞപ്പോൾ അഖിൽ പുറത്തേക്കിറങ്ങി..

ഭദ്രയെ പരിശോധിച്ച ശേഷം ചിരിച്ച മുഖത്തോടെയായിരുന്നു ഡോക്ടർ വന്നത്..

” ഹസ്ബൻഡ് അല്ലേ..? ”

” അല്ല കൂടെ വർക്ക്‌ ചെയുന്നതാ.. ”

” ഓഹ് പേടിക്കാൻ ഒന്നൂല്ല.. She is pregnant.. ”

” ഹോ ഞങ്ങൾ പേടിച്ചു പോയി.. ”

ദേവിന് സന്തോഷം അടക്കാൻ ആയില്ല..

ഡോക്ടർ ഭദ്ര?”

” ഉള്ളിലുണ്ട്..തല്ക്കാലം ഞാൻ കുറച്ച് വിറ്റാമിൻ ടാബ്‌ലെറ്സ് എഴുതിയിട്ടുണ്ട്..” ഡോക്ടർ ഉള്ളിലേക്ക് പോയതും ദേവ് വേഗം ഫോണെടുത്തു മിഥിലക്ക് കാൾ ചെയ്തു…

” നമ്മൾ പ്ലാൻ ചെയ്ത പോലെ തന്നെ..

അനന്തൻ വരുമ്പോൾ ആദ്യം നിന്നെ കാണണം..

” ദേവ് പറഞ്ഞു ഫോൺ കട്ടാക്കി.. ഡോക്ടറുടെ കൂടെ ഭദ്രയും ഇറങ്ങി വന്നു. അവളുടെ മുഖം താഴ്ന്നിരുന്നു..

ദേവ് ഡോക്ടറോട് പറഞ്ഞു ഭദ്രയെയും കൂട്ടി ഇറങ്ങി.

” അനന്തൻ വന്നിട്ട് ഒന്നൂടെ വന്ന് ഡോക്ടറെ കാണണം… ” ദേവ്

” മ്മ്.. ” ഭദ്ര പുഞ്ചിരിയോടെ തലയാട്ടി..

അവളുടെ സന്തോഷം കണ്ടപ്പോൾ ദേവിന് സഹതാപം തോന്നി.. അധിക നാള് നീണ്ടുനിൽക്കില്ല നിന്റെ ഈ സന്തോഷം..

❤❤❤❤❤❤❤❤❤❤❤

ഭദ്ര അനന്തനെ വിളിച്ചു. എപ്പോ വരുമെന്ന് അറിയാനായി.. എന്നാൽ ഭവ്യയെ ഹോസ്റ്റലിൽ ചേർത്തിട്ട് നാളെയെ മടങ്ങാൻ കഴിയൂ എന്നവൻ പറഞ്ഞപ്പോൾ അവൾക്ക് നിരാശ തോന്നി..

രാത്രി ജാനുമ്മയും പാറുവും വന്നിരുന്നു.. ജാനുവമ്മ ഒരു കുഴപ്പം കൂടാതെ മിണ്ടുന്നുണ്ടെങ്കിലും പാറു അങ്ങോട്ട് അടുക്കുന്നില്ല.. ഒരു ശത്രുവിനെ പോലെ നോക്കി കാണുന്നു.. ഭദ്രക്കത് വളരെ വിഷമം തോന്നി…

❤❤❤❤❤❤❤❤❤❤

അനന്തൻ നാട്ടിൽ എത്തിയപ്പോൾ മുതൽ മിഥില വിളിക്കുന്നതാണ് അത്യാവശ്യ കാര്യം പറയാനുണ്ടെന്ന് പറഞ്ഞ്.. വീട്ടിൽ എത്തിയിട്ട് വരാമെന്ന് പറഞ്ഞിട്ടും അവൾ സമ്മതിച്ചില്ല..

ഒടുവിൽ അനന്തൻ നേരിട്ട് ഹോസ്പിറ്റലിലേക്ക് ചെന്നു…

അനന്തനെ കണ്ടതും അവളുടെ മുഖം തിളങ്ങിയെങ്കിലും അവസരത്തിനൊത്ത ദുഃഖം അവൾ അഭിനയിച്ചു..

” എന്താ നീ അത്യാവശ്യമായി വരാൻ പറഞ്ഞെ.. “?

” അത് അനന്തേട്ടാ.. ” അവൾ വിക്കുന്നത് കണ്ട് അനന്തന്റെ നെറ്റി ചുളിഞ്ഞു..

” എന്താ മിഥി എന്തേലും പ്രശ്നം ഉണ്ടോ..? ”

” മ്മ് ഉണ്ട്.. ”

” എന്താ.. ”

” അത് അനന്തേട്ടൻ അന്ന് ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ ചെക്കപ്പിന് വന്നപ്പോ.. ”

” വന്നപ്പോ.. ”

” അതല്ല അനന്തേട്ടാ.. എനിക്ക് സംശയം തോന്നിയിരുന്നു.. ടെസ്റ്റ്‌ ചെയ്തപ്പോ എന്റെ സംശയം ഉറപ്പായി… പക്ഷെ ഞാൻ ഇത് എങ്ങനെ പറയും..? ”

” നീ എന്തൊക്കെയാ പറയുന്നേ.. എന്താണേലും തെളിയിച്ചു പറ.. ”

” അത്.. ചികിൽസിച്ചാൽ ശരിയാവും.. ”

” മിഥി നീ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്.. കാര്യം എന്താണെന്ന് വെച്ചാൽ പറ.. ”

മിഥി കൈയിൽ പിടിച്ച പേപ്പർ അവന് നീട്ടി..

അനന്തൻ അത് വായിച്ച് നോക്കിയിട്ട് അവളെ നോക്കി..

” എന്താ ഇത്.. ”

” അത് .. അത് പിന്നെ അനന്തേട്ടന് കുട്ടികൾ ഉണ്ടാവില്ല … ” മിഥി മുഖം താഴ്ത്തി

അനന്തൻ ഞെട്ടലോടെ ചെയറിൽ നിന്നും എഴുനേറ്റു..

” നീ എന്താ പറയുന്നേ.. ”

” സത്യം.. ഇവിടെ ടെസ്റ്റ്‌ ചെയ്തിട്ടും എനിക്ക് ഉറപ്പില്ലാത്തതുകൊണ്ട് ഞാൻ മറ്റൊരു ഹോസ്പിറ്റലിൽ റിപ്പോർട്ട്‌ കൊടുത്തിരുന്നു അവിടെന്നും… ഈ അടുത്താ റിസൾട്ട്‌ കിട്ടിയത് അതാ ഞാൻ ഉടനെ തന്നെ പറഞ്ഞത്… ”

” പക്ഷെ അതൊക്കെ നടന്നിട്ട് ഒരു മാസം കഴിഞ്ഞില്ലേ.. എന്നിട്ട് എന്താ ഇപ്പോ.. ”

” അത് ഞാൻ ഉറപ്പ് വരുത്താൻ മറ്റൊരു ഹോസ്പിറ്റലിൽ കൂടെ… ”

” മതി.. ” അവൻ കൈ ഉയർത്തി തടഞ്ഞു.

” നമ്മുക്ക് വേറെ രണ്ട് ഹോസ്പിറ്റലിൽ കൂടെ പോയി നോക്കാം.. ”

അനന്തൻ അത് കേൾക്കാതെ പുറത്തേക്ക് നടന്നു…

കാണുന്നവർ എല്ലാവരും ചോദിക്കും കുഞ്ഞ് അനന്തനോ ഭദ്രയോ വരാറായോ എന്ന് അപ്പോഴൊക്കെ നാണത്തോടെ അവൾ തന്നെ നോക്കും.. അനന്തന് കാലുകൾ ഉറക്കുന്നില്ല..

കാറിൽ ഇരിക്കുമ്പോഴും ഭദ്രയെ കുറിച്ചായിരുന്നു അവന്റെ ചിന്ത.. എല്ലാം അറിയുമ്പോൾ അവൾ തന്റെ കൂടെ നിൽക്കും ചികിൽസിക്കാൻ പ്രേരിപ്പിക്കും… പക്ഷെ മിഥി അവൾക്ക് ഇത് അന്നേ പറയാമായിരുന്നു.. എന്തിന് വൈകിച്ചു..

എന്തായാലും ഇന്ന് രാത്രി എല്ലാം അവളോട് പറയണം…

” വീടെത്തി.. ” ഡ്രൈവർ

” മ്മ്.. ” അനന്തൻ മൂളി..

അവൻ ഇറങ്ങി ഉമ്മറത്തേക്ക് കയറിയതും ഭദ്ര ഓടിവന്ന് അവനെ പുണർന്നിരുന്നു.. അനന്തനും അവളെ മുറുകെ പുണർന്നു..

” ഒരാൾ വരുന്നുണ്ട്.. ” ഭദ്ര മെല്ലെ പറഞ്ഞതും അനന്തൻ നെറ്റി ചുളിച്ചു

” ആര്.. ” അനന്തൻ ചോദിച്ചതിന് മറുപടിയായി അവന്റെ കൈ അവൾ വയറിനോട് ചേർത്തു

” ഇവിടെ.. ” അനന്തന് ആ കൈ ചുട്ടുപൊള്ളുന്ന പോലെ തോന്നി.. മറുകൈയിലെ റിസൾട്ട്‌ അവൻ ചുരുട്ടി പിടിച്ചു…

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…..

രചന : കാർത്തുമ്പി തുമ്പി

Scroll to Top