അവൾ അവനെ നോക്കി വശ്യമായി ഒന്ന് പുഞ്ചിരിച്ചു. അപ്പോൾ അവളുടെ മുഖം കൂടുതൽ ശോഭിച്ചു….

രചന : Ann Mary Sebastian

നഗരത്തെ നടുക്കിയ കൊലപാതകങ്ങളിൽ ഒന്ന് കൂടി രേഖപെട്ടു കഴിഞ്ഞിരുന്നു. എ സി പി അരുൺ അസ്വസ്ഥനായി റൂമിലൂടെ നടന്നു.

തൊട്ടടുത്തായി എസ് ഐ ശേഖറും.

“ഏഴാമത്തെ ആളാണ് ശേഖർ, ഒരു മാസത്തിനുള്ളിൽ ഏഴു പേർ, പോലീസിന്റെ കഴിവ്കേട് ചോദ്യം ചെയ്ത് ആഘോഷിക്കുകയാണ് മീഡിയ..

“മം ഞാനും കേട്ടു സാർ…

“മോളിൽ നിന്നുള്ള പ്രഷർ വേറെ.. മരിച്ച ഏഴു പേരും സമൂഹത്തിൽ ഉയർന്ന സ്ഥാനം ഉള്ളവരുടെ മക്കൾ…

“എല്ലാം തല തെറിച്ചതുങ്ങൾ ആയിരുന്നു സാറെ ആരേലും അറിഞ്ഞു പണിതത് ആയിരിക്കും..

“ഇത്രേം ക്രൂരമായി ആരെകൊണ്ട് പറ്റുമെടോ..

കൈ വിറക്കില്ലേ, താൻ ആ പോസ്റ്റ്‌ മാർട്ടം റിപ്പോർട് ഒന്ന് വായിച്ചു നോക്ക് മരവിച്ചു പോകും..

“കൊലപാതകം എല്ലാം ചെയ്തത് ഒരാളാണ് അത്‌ മാത്രമാണ് നമുക്കുള്ള തെളിവ്.

“അതെ ഏഴു പേരുടെയും പോസ്റ്റ്‌മാർട്ടം റിപ്പോർട് ഒരു പോലെ ആണ്, നെഞ്ചിൽ കത്തികൊണ്ട് ജസ്റ്റിസ് എന്ന് എഴുതിയിട്ടുമുണ്ട്.. നീതി ”

ആർക്കോ കിട്ടാതെ പോയ അതിനെ ഇവരിലൂടെ ചോദ്യം ചെയ്ത പോലെ ഉണ്ട്..

“അതെ സർ. പക്ഷെ ഇനിയും ഒരു കൊലപാതകം ഉണ്ടാവുന്നതിനു മുൻപ് ആരാണെന്ന് കണ്ടുപിടിച്ചേ മതിയാവു.

“ഹ്മ്മ് രാത്രിയിലെ പെട്രോളിംഗ് ശക്തം ആക്കണം. സംശയം തോന്നുന്നവരെ ചോദ്യം ചെയ്യണം..

പെട്ടന്ന് ഡോർ തുറന്ന് പി സി കെയറി വന്നു..

“അരുൺ സാറെ പുറത്താരോ ഒരു ബോക്സ്‌ കൊണ്ട് വന്ന് എറിഞ്ഞിട്ടു പോയി..

“എറിയുകയോ.. ”

”അതെ സാറെ ഒരു കറുത്ത ഇന്നോവ കാർ ഗേറ്റിന് മുൻപിൽ ഒന്ന് സ്ലോ ആക്കി ഒരു ബോക്സ് എരിഞ്ഞിട്ട് പോയി..

“എന്നിട്ടാ ബോക്സ് എവിടെ..

“അത്‌ മുഴുവൻ രെക്തമാ സാറെ എടുത്ത് വരാന്തേൽ വെച്ചിട്ടുണ്ട്..

“ശേഖർ വരൂ..

ആ കറുത്ത ഇന്നോവ കണ്ടുപിടിക്കാൻ ഉത്തരവ് നൽകി അരുൺ വരാന്തയിലേക്ക് നീങ്ങി. പോലീസ്‌കാർ ചുറ്റിനും കൂടി നിൽക്കുന്നു. അരുൺ ആ പെട്ടി ശ്രെദ്ധിച്ചു. മുഴുവൻ ചോര പുരണ്ട് ചുമന്നിരിക്കുന്നു. ഭാരം ഇല്ലാത്ത പെട്ടി ആണെന്ന് ആണ് എടുത്ത് വെച്ച പോലീസ്‌കാരൻ പറഞ്ഞത്.

അരുൺ ശേഖറിനോടാ പെട്ടി തുറക്കാൻ പറഞ്ഞു.

ശേഖർ പെട്ടി തുറന്നു. ഒരു ജോഡി ഡ്രസ്സ്‌ ആണുങ്ങൾ ധരിക്കുന്നത് അങ്ങിങ്ങായി ചോര കറ അകത്തൊരു ലെറ്റർ ശേഖർ അതെടുത്ത് അരുണിന് നേരെ നീട്ടി.അരുൺ അതിലേക്ക് കണ്ണ് കൂർപ്പിച്ചു.

“എന്റെ നീതിയുടെ അവസാനത്തെ കണ്ണിയെ നാളെ ഞാൻ നിങ്ങളെ ഏൽപ്പിക്കും ഓഫീസർ.

എന്നെ അന്വേഷിച്ചു അലയണം എന്നില്ല, എന്തിന് സമയം പാഴാക്കുന്നു. ആ നേരം കൊണ്ട് കുറച്ചുപേരുടെ എങ്കിലും നീതി സംരക്ഷിക്കാൻ നോക്കു.. എന്ന് ഞാൻ.

കത്ത് വായിച്ചു തീർന്നതും ശേഖറും അരുണും മുഖാമുഖം നോക്കി. അപ്പോളേക്കും കാർ അന്ന്വേഷിച്ചു പോയവർ തിരിച്ചെത്തിയിരുന്നു.

“സാർ ആ കാർ ഉപേക്ഷിച്ച നിലയിൽ ഹൈവെയിൽ കണ്ടു. കഴിഞ്ഞ ദവസം മോഷണം പോയ മോഹൻ എന്ന് പറഞ്ഞ ആളുടെയാണ്..

“അയാളെ വിളിച്ചു ചോദ്യം ചെയ്യണം. ആ പിന്നെ..

“സാറെ ഒന്നിങ്ങു വന്നേ.

അരുണിനെ പറഞ്ഞു മുഴുവിപ്പിക്കാതെ തടഞ്ഞുകൊണ്ട് ശേഖർ അയാളെ തടഞ്ഞു. അരുൺ എന്ത്‌ എന്ന ഭാവത്തിൽ അയാളെ നോക്കി അകത്തേക്ക് വരാൻ ആംഗ്യം കാണിച്ചുകൊണ്ട് ശേഖർ ഉള്ളിലേക്ക് പോയി പുറകെ അരുണും..

അവർ അരുണിന്റെ റൂമിൽ എത്തി.

“എന്താടോ..

“സാറെ ആ കത്തിലെ വിവരം അനുസരിച് നാളെ രാവിലെ അടുത്ത ശവം പൊങ്ങും അതും അവസാനത്തെ..

“അതിന്..

“എന്റെ സാറെ നാളെ രാവിലെ ശവം കിട്ടണം എങ്കിൽ അവനെ ഇന്ന് തന്നെ പൊക്കിട്ട് ഉണ്ടാവണം.

“മ് എനിക്കും തോന്നി ഇവന്മാരും ആയി കൂട്ടുള്ള ഒരു വിഷ്ണുവിനെ മിസ്സ്‌ ആയിട്ട് ഒരു ദിവസം ആയി ആ വഴിക്കൊന്ന് പോയാൽ ആളെ കിട്ടിന്ന് ഇരിക്കും…

“എന്റെ സാറെ ഈ കേസ് അങ്ങ് വിട്ടുകള. ഒരു മാസത്തോളമായി വീട്ടിൽ പോലും നേരെ ചൊവ്വേ പോകാൻ പറ്റാതെ കിടന്ന് അലയുവല്ലേ.

ഇന്നൊന്നു കണ്ണ് അടച്ചാൽ ഈ തലവേദന അങ്ങ് തീർന്ന് കിട്ടും. ഏതോ ഒരു ഭ്രാന്തൻ കുറച്ചവന്മാരെ കൊന്ന് എങ്ങോട്ടോ പോയി എന്ന് പറഞ്ഞ് കേസ് അങ്ങ് ക്ലോസ് ചെയ്യണം.

“പ്രശ്നം ആവില്ലെടോ..

“എന്ത്‌ പ്രശ്നം. സാറെ ഈ ചത്ത അവന്മാർ അത്ര വെല്ല്യ പുണ്യ ആന്മാക്കൾ ഒന്നുവല്ല, ഈ ചെറു പ്രായത്തിനിടെ എല്ലാത്തിന്റെയും പേരിൽ ഇല്ലാത്ത കേസ് ഒന്നുവില്ല, പെണ്ണും കഞ്ചാവും തുടങ്ങി അങ്ങനെ നീണ്ടു കിടക്കുന്നുണ്ട് ലിസ്റ്റ്..

അരുൺ ഒരു ദീർഘ നിശ്വാസം എടുത്തു.

“ശെരി താൻ വേണ്ടത് പോലെ ചെയ്യ്, ഞാൻ ഒന്ന് വീട്ടിലേക്ക് ഇറങ്ങിട്ടു വരാം..

ശേഖറിനെ ഒന്ന് നോക്കി പുറത്തേക്ക് ഇറങ്ങി.

************************

ഇരുട്ട് നിറഞ്ഞ ആ മുറിക്കുള്ളിൽ കൈയും കാലും കൂട്ടി കെട്ടി ഒന്ന് അനങ്ങാൻ പോലും കഴിയാതെ വിഷ്ണു ആ ടേബിളിൽ കിടന്നു. തലക്ക് മുകളിൽ ആയി ഒരു ലാംബ് കത്തി എരിയുന്നു.

മങ്ങിയ വെളിച്ചം അങ്ങിങ്ങായി..

താൻ എവിടെ ആണെന്നറിയാതെ പേടിച്ചിരിക്കുകയാണ് വിഷ്ണു. പെട്ടന്ന് ആ റൂമിന്റെ വാതിൽ മലർക്കെ തുറന്നു.വിഷ്ണു വാതിൽക്കലേക്ക് നോക്കി ചുവന്ന പട്ടുസാരി ഉടുത്ത ഒരു സ്ത്രീ വാതിൽക്കൽ പ്രധ്യക്ഷപ്പെട്ടു.

ഇരുൾ നിറഞ്ഞതിനാൽ വിഷ്ണുവിന് ആ മുഖം വ്യക്തം ആയില്ല. പതിയെ അവർ വെളിച്ചത്തേക്ക് വന്നു. ആ മുഖം തെളിഞ്ഞു വന്നതും വിഷ്ണുവിന്റെ ദേഹത്ത് കൂടി ഒരു കുളിര് കോരി.

മരണത്തിന്റെ തണുപ്പ് സൂചിപ്പിക്കുന്ന കുളിര്..

“ഭദ്ര..

അവന്റെ ചുണ്ടുകൾ മന്ത്രിച്ചു. അവൾ അവനെ നോക്കി വശ്യമായി ഒന്ന് പുഞ്ചിരിച്ചു. അപ്പോൾ അവളുടെ മുഖം കൂടുതൽ ശോഭിച്ചു.

“പേടിച്ചു പോയോ വിഷ്ണു നീ..

ടേബിളിൽ നിന്നും ഒരു കത്തി എടുത്ത് അവന്റെ നഗ്നശരീരം വഴി ഓടിച്ചുകൊണ്ടു ഭദ്ര ചോദിച്ചു.

“പ്ഫാ… അഴിച്ചു വിടെടി പുല്ലേ എന്നെ..

അവൻ ആക്രോശിച്ചു.

“നഗ്നമായ ശരീരത്തോടെ എന്റെ മുമ്പിൽ കിടക്കുമ്പോൾ ജാള്യത തോന്നുന്നുണ്ടോ നിനക്ക്.

അപ്പോൾ നിങ്ങൾ എട്ടു പേരുടെ മുമ്പിൽ അങ്ങനെ കിടന്ന എന്റെ അവസ്ഥയോ. ഒന്ന് പ്രധികരിക്കാൻ പോലും കഴിയാതെ വേദന കൊണ്ട് പുളഞ്..

ആ നിമിഷം അവളുടെ ശബ്ദം ഇടറി. കണ്ണുകൾ നിറഞ്ഞു. പെട്ടന്ന് തന്നെ അവ വന്യം ആയി ക്രൂരമായ ഒരു ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു.

വിഷ്ണു അവളെ ദൈന്യതയോടെ നോക്കി.

“പ്ലീസ് എന്നെ ഒന്നും ചെയ്യരുത്.. പ്ലീസ്

അവൻ അപേക്ഷിച്ചു..

“ഞാനും ഇങ്ങനെ കെഞ്ചിയിരുന്നു അന്ന് നീ കേട്ടോ..

“പ്ലീസ്.. തെറ്റ്.. തെറ്റ് പറ്റി പോയി ക്ഷെമിക്കണം..

“ക്ഷെമിക്കണോ.. നിന്നോടോ..

ഒരു പുച്ഛ ചിരിയോടെ അവൾ അവനെ നോക്കി.

“ഒരു ഉറുമ്പിനെ പോലും നോവിക്കാത്തവൾ ആയിരുന്നു ഞാൻ എന്നിട്ടും നിന്നെയും നിന്റെ കൂടെ ഉള്ള ഏഴു പേരെയും കൊല്ലാൻ എന്റെ കൈ വിറച്ചില്ല. എന്റെ മനസ്സിന് ഏറ്റ മുറിവിനെകാൾ ആഴമുള്ളവ നിന്റെയൊക്കെ ശരീരത്തിൽ ഞാൻ തീർക്കും. പെണ്ണിന്റ മാനത്തിന് മാനത്തോളം വിലയുണ്ടെന്ന് നീയൊക്കെ മനസ്സിലാക്കണം..

അതും പറഞ്ഞവൾ അവന്റെ നേരെ കത്തി നീട്ടി.

“വേണ്ട പ്ലീസ്…. പ്ലീസ്…. വേണ്ട…

വിഷ്ണുവിന്റെ കരച്ചിൽ ആ നാല് ചുവരുകൾക്കുള്ളിൽ അലിഞ് ഇല്ലാതായി. ഭദ്രയുടെ കത്തി വായുവിൽ ഉയർന്നു താഴ്ന്നു കൊണ്ടേ ഇരുന്നു. ശരീരം കീറി മുറിഞ് ചോര ഒഴുകി.

ഒരുവിധം കലി അടങ്ങിയപ്പോൾ ഭദ്ര കത്തി താഴ്ത്തി. അടുത്തുള്ള ടേബിളിൽ ഇരുന്ന ഒരു കുപ്പി എടുത്തു.. ആസിഡ്.

അവൾ അതിന്റ അടപ്പ് തുറന്നു. ആ ദ്രാവകം അവന്റെ ലിംഗത്തിലേക്ക് ഒഴിച്ചു. തൊണ്ടപൊട്ടുമാർ ഉച്ചത്തിൽ വിഷ്ണു നിലവിളിച്ചു. അത്‌ കണ്ടിട്ടും അവളുടെ മനസ്സ് അലിഞ്ഞില്ല. തന്റെ മുഖത്തു വീണ രക്ത കണങ്ങൾ അവൾ തുടച്ചുമാറ്റി. അലറിക്കരയുന്ന വിഷ്ണുവിന് നേരെ നിന്നു.

“വേദനിക്കുന്നുണ്ടോ നിനക്ക്.. പക്ഷെ എനിക്ക് ആനന്ധമാണ്, ഒറ്റ രാത്രി കൊണ്ട് നീയൊക്കെ ഇല്ലാതാക്കിയ എന്റെ ജീവിതം, മരവിച്ചു പോയ അവസ്ഥ അതിൽ നിന്നുള്ള മോചനം ആണിത്.

നീയൊക്കെ തൊട്ട് അശുദ്ധമാക്കിയ എന്റെ ശരീരം ശുദ്ധിയാക്കുവാണ് ഞാൻ ഈ രക്തം വഴി.

കയ്യിൽ പറ്റി പിടിച്ച ചോര അവൾ തന്റെ മുഖത്തേക്ക് തൂത്തു ഒരു ഭ്രാന്തിയെ പോലെ ഉറക്കെ ചിരിച്ചു…. എല്ലാംകൊണ്ടും തളർന്നു പോയ വിഷ്ണു പ്രാണ വേദന കൊണ്ട് പുളഞ്ഞു. ആ വേദനക്കിടയിൽ താൻ ചെയ്ത് കൂട്ടിയ തെറ്റുകൾ അവൻ ഓർത്തു.

ഫോണിൽ ഒരു കാൾ വന്നതും അവനെ നോക്കി ഒന്ന് ചിരിച് അവൾ പുറത്തേക്ക് പോയി. അരണ്ട വെളിച്ചത്തിൽ വിഷ്ണു തന്റെ ശരീരരത്തിലേക്ക് നോക്കി. ചോരയിൽ കുളിച്ചിരിക്കുന്നു. ആസിഡ് വീണ ഭാഗം പുകഞ്ഞു പൊള്ളുന്നു. ഒരിറ്റു വെള്ളത്തിനായി അവൻ മോഹിച്ചു. വേദന കുറഞ്ഞ ഒരു മരണം ആഗ്രഹിച് അവൻ കണ്ണുകൾ അടച്ചു..

കണ്ണുകൾ അടച്ചു കിടന്ന അവന്റെ ഉള്ളിലേക്ക് പണത്തിന്റെയും ലഹരിയുടെയും പുറത്ത് താൻ ദ്രോഹിച്ചവരുടെ മുഖം കടന്നു വന്നു. ജീവന് വേണ്ടി കൈകൂപ്പുന്ന അനേകം പെൺകുട്ടികളെ ഓർത്തു. ദയ ഇല്ലാതെ മുറിപ്പെടുത്തിയ മനസ്സുകൾ വന്നു. അന്ന് ഭദ്രയെ ഉപദ്രവിച് വഴി അരികിൽ ഉപേക്ഷിച്ചതും ആ പാവം മാനത്തിനായ് യാചിച്ചതും ഓർത്തു. വേദനയുടെ അല്ലാത്ത ഒരിറ്റ് കണ്ണ് നീര് ആ കണ്ണിൽ നിന്നും ഉതിർന്നു പശ്ചാത്താപം. ഇത് താൻ അർഹിക്കുന്നു എന്ന സത്യം മനസ്സിലാക്കി അവൻ പയ്യെ കണ്ണുകൾ തുറന്നു.

അപ്പോളേക്കും ഭദ്ര എത്തിയിരുന്നു കൂടെ വേറെ ഒരാളും അടുത്തെത്തിയ ആ മുഖം എവിടെയോ കണ്ടു മറന്നതായ് തോന്നി അവന്. ആ മുഖം ആരുടേതാണ് എന്ന് മനസ്സിലാക്കും തോറും അവന്റെ കണ്ണുകൾ അത്ഭുതത്താൽ വർധിച്ചു. എന്നാൽ ആ പേര് ഉച്ചരിക്കാനുള്ള ശക്തി പോലും അവന്റെ ശരീരത്തിന് ഇല്ലായിരുന്നു.

“നോക്കേണ്ട നീ സംശയിക്കുന്ന ആൾ തന്നെ ആണ് ഞാൻ. അന്ന് നിന്റെ വീട്ടിൽ ചോദ്യം ചെയ്യാൻ വന്ന അതെ ഓഫീസർ. നീയൊക്കെ അന്ന് വഴി അരികിൽ ജീവച്ഛവം ആയി ഇട്ടിട്ട് പോയ ഇവൾ എന്റെ ഭാര്യ ആണ് എന്റെ ഭദ്ര..

അരുൺ അവളെ ഒന്നുകൂടി തന്റെ ശരീരത്തിലേക്ക് ചേർത്ത് നിർത്തി.

“നീതിക്ക് വേണ്ടി കോടതിയിൽ കേറി ഇറങ്ങിയിട്ടും തെളിവുകൾ നിരത്തിയിട്ടും നിന്റെ ഒക്കെ തന്തമാരുടെ പണബലത്തിൽ ഞങ്ങൾ…

വാക്കുകൾ ഇടറി ഇടക്ക് വെച്ച് അരുൺ നിർത്തി. ഒന്ന് ശ്വാസം എടുത്ത് വീണ്ടും തുടർന്നു.

“പിന്നെ ഞങ്ങൾക്ക് തോന്നി നിയൊക്കെ തെറ്റ് ചെയ്തത് ഞങ്ങളോട് അല്ലെ അപ്പോൾ പിന്നെ ശിക്ഷയും ഞങ്ങൾ തന്നെ അങ്ങ് വിധിച്ചേക്കാം എന്ന്…

അത്‌ പറഞ്ഞ് ഭദ്രയും അരുണും പരസ്പരം നോക്കി ഒന്ന് ചിരിച്ചു.

“തീർന്നില്ലെടോ..

“മം കഴിഞ്ഞു..

ഭദ്ര ഒരു കത്തി എടുത്ത് വിഷ്ണുവിന്റെ ഇടനെഞ്ചിലേക്ക് കുത്തി ഇറക്കി. കൈയിൽ കിടന്നിരുന്ന അവളുടെ ചുവന്ന കുപ്പിവള കിലുങ്ങി.വായിലൂടെ രക്തം ഒഴുകി മരണത്തെ പുൽകാൻ നേരം അവൻ അവളുടെ കണ്ണിലേക്കു നോക്കി നേർത്ത ശബ്ദത്തിൽ പറഞ്ഞു.

“പൊറുക്കണം…

പതിയെ അവന്റെ കണ്ണുകൾ അടഞ്ഞു. ഭദ്ര അരുണിന്റെ നെഞ്ചിലേക്ക് ചാഞ്ഞു നിന്നു.

“അവൻ സോറി ചോദിച്ചിരുന്നു അരുണേട്ടാ..

“തെറ്റിന് ശേഷം മാപ്പ് പറഞ്ഞാൽ ചിലപ്പോൾ എങ്കിലും പൊറുക്കാം, എന്നാൽ പാപം ചെയ്തതിന് ശേഷം ആണെങ്കിൽ അത് വ്യർത്ഥം ആണ് ഭദ്രേ…

അവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.

***********************

പിറ്റേന്ന് അരുൺ ഓഫീസിൽ എത്തിയപ്പോൾ ശേഖർ അയാളെ ഒന്ന് നോക്കി അകത്തേക്കു വരാൻ ആംഗ്യം കാണിച്ച് അരുൺ അകത്തേക്ക് പോയി.

വന്നപാടെ ശേഖർ ഒരു ഫയൽ അരുണിന് നേർക്ക് വെച്ചു.

“സാറെ ലാസ്റ്റ് ബോഡി ഗ്രീൻ അപ്പാർട്മെന്റ്സിന്റെ മുന്നിൽ നിന്നും കിട്ടി, അതിന്റെ തന്നെ എം.ടി വാസുദേവന്റെ മോൻ ആണ്.

ആ വിഷ്ണു..

“ഹ്മ്മ്

“എല്ലാ കെസിലെയും പോലെ തന്നെ ബോഡി നേക്കഡ് ആയിരുന്നു പ്ലാസ്റ്റിക് കവറിൽ കെട്ടി ദേഹം മുഴുവൻ മുറിവായി..

ചെയ്തവനോട് തന്നെ ആണ് വിവരിക്കുന്നത് എന്ന് അറിയാതെ ശേഖർ തുടർന്നു…

അഹ് പിന്നെ ഒരു വെത്യാസം ചങ്കിൽ ജസ്റ്റിസ് എന്നല്ല കംപ്ലീറ്റഡ് എന്ന് ആണ് എഴുതിയിരിക്കുന്നത്..

“ഹ്മ്മ് വേറെ എന്തെങ്കിലും…

“ഒന്നുവില്ല സാർ.. ഞാൻ മുൻപു പറഞ്ഞ പോലെ തന്നെ കേസ് മൂടിയെക്കുവല്ലേ സാറെ, ഇനിം ഇതിന്റെ പുറകെ പോയി സമയം കളയണോ..

“വേണ്ട എല്ലാം തീർന്നു ഇനിയൊരു തുടർച്ച ഇല്ല

“ഒക്കെ സർ.

ശേഖർ സല്യൂട്ട് ചെയ്ത് മുറി വിട്ട് പുറത്തേക്ക് പോയി. അയാൾ കൊണ്ട് വന്നു വെച്ച ഫയലിലേക്ക് ഒന്ന് നോക്കി ചിരിച്ചു കൊണ്ട് തന്റെ സീറ്റിലേക്ക് ചാരി അരുൺ കണ്ണ് അടച്ചു…

End

കഥയും കഥാപാത്രങ്ങളും സാങ്കൽപ്പികം മാത്രം.

കുറ്റങ്ങൾ പൊറുത്ത് കഥ കഥയായ് കാണാൻ ശ്രമിക്കുക 😊😊😊😊

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Ann Mary Sebastian

Scroll to Top