അനന്തഭദ്രം, തുടർക്കഥ, ഭാഗം 34 വായിക്കുക….

രചന : കാർത്തുമ്പി തുമ്പി

” ഭദ്ര ” അനന്തന്റെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു.. കൂടെ മറ്റൊരു പെൺകുട്ടി കൂടി ഉണ്ട്.. ഭദ്ര ആകെ മാറി.. ബ്ലൂ ജീൻസും വൈറ്റ് ഷർട്ടും.. സ്ട്രൈറ്റ് ചെയ്ത മുടിയും..

കൂടെയുള്ള പെൺകുട്ടിയോട് സംസാരിക്കുന്നതിനൊപ്പം അവൾ ചുറ്റും ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ട്..

ഭദ്രക്കടുത്തേക്ക് നടക്കാൻ തുടങ്ങിയ വിഷ്ണുവിനെ അനന്തൻ തടഞ്ഞു.. വിഷ്ണു അവനെ സംശയത്തോടെ നോക്കി.. അനന്തൻ തല വിലങ്ങനെയാട്ടി..അവൻ വേഗം വിഷ്ണുവിനെ കൂട്ടി മറഞ്ഞു നിന്നു..

ഭദ്ര ചുറ്റും കണ്ണ് പായിച്ചു ആശ്വാസത്തോടെ ഹോട്ടലിലേക്ക് കയറി.. അനന്തൻ അവൾ കാണാതെ അവളെ തന്നെ വീക്ഷിക്കുന്നുണ്ടായിരുന്നു..

തന്റെ പഴയ ഭദ്രയിൽ നിന്ന് ഒരുപാട് മാറിയിരിക്കുന്നു… അനന്തനും വിഷ്ണുവും അവിടെ നിൽക്കാതെ വേഗം തിരിച്ചു നടന്നു.. രണ്ടാളും ഭദ്രയെ കണ്ട ഷോക്കിൽ ആയിരുന്നു..

” എന്താ ഏട്ടാ… ഭദ്ര ഇത്രക്ക് മാറുമെന്ന് ഞാൻ കരുതിയില്ല.. ”

” മ്മ്.. അവിടെ എപ്പോഴാ ബ്രേക്ക്‌ ടൈം.. “?

” ഉച്ചക്ക് പന്ത്രണ്ടര മുതൽ അരമണിക്കൂർ.. ”

” മ്മ്.. അവൾ താമസിക്കുന്നത് എവിടെ ആണെന്ന് കണ്ടുപിടിക്കണം.. ”

” അതിനി എളുപ്പമല്ലേ.. ” വിഷ്ണു ചിരിച്ചു..

അനന്തൻ കണ്ണുകൾ അടച്ചു.. ഇപ്പോഴും സ്വപ്നമാണെന്ന് തോന്നുന്നു അവളെ കണ്ടത്..

തന്റെ ഭദ്ര… ഒടുവിൽ താൻ കണ്ടെത്തിയിരിക്കുന്നു..

ഒരുപാട് നാളത്തെ തന്റെ സ്വപ്നമാണ്.. പക്ഷെ എന്തോ ഒരു ഭയം വന്ന് മൂടുന്നു.. എല്ലാം അവളെ സമാധാനത്തോടെ പറഞ്ഞു മനസിലാക്കണം..

എന്നിട്ട് വേണം കൂട്ടിക്കൊണ്ടുപോവാൻ..

എല്ലാത്തിനും മാപ്പ് ചോദിക്കണം.. മിഥിലയെ അമിതമായി വിശ്വസിച്ചതിന്.. ഭദ്രയുടെ വാക്കുകൾ കേൾക്കാതെ പോയതിന്.. എല്ലാത്തിനും.. അവളില്ലാതെ തനിക്കു പറ്റില്ലെന്ന് പറയണം..

അനന്തന്റെ ചുണ്ടുകളിൽ ഒരു ചിരി വിരിഞ്ഞു.

❤❤❤❤❤❤❤❤❤❤❤

ഭവ്യ വിളിച്ചു പറഞ്ഞപ്പോൾ മുതൽ ടെൻഷൻ ആയി ഇരിക്കാണ് ഭദ്ര… എത്രയൊക്കെ വർക്കിൽ മുഴുകി ഇരുന്നാലും അവസാനം ചിന്ത എത്തി നിൽക്കുന്നത് അനന്തേട്ടനിലാണ്… ഉറപ്പാണ് തന്നെ ഒരിക്കൽ തേടി വരുമെന്ന്.. അത്രക്ക് ജീവനാണ് തന്നെ..

പക്ഷെ അതിനുള്ള യോഗ്യത ഭദ്രക്കുണ്ടോ….. ഒരിക്കലുമില്ല അനന്തേട്ടാ… അനന്തേട്ടൻ ഭദ്രയെ മറക്കണം… ഒഴുകുന്ന കണ്ണീർ മറക്കാൻ സിസ്റ്റത്തിൽ നോക്കി മുഖം താഴ്ത്തി.. എന്തോ ഒരു ഭയം വന്ന് മൂടുന്ന പോലെ.. ഉച്ച ആയതും ഷിഫ്റ്റ്‌ കഴിഞ്ഞ് ഇറങ്ങി.. ഹോട്ടലിൽ നിന്ന് ഇറങ്ങിയതും ബാഗിൽ ഉണ്ടായിരുന്ന ഷോൾ എടുത്ത് തലയിലൂടെ ഇട്ടു.. ചുറ്റും നല്ലപോലെ ശ്രദ്ധിച്ചു നടന്നു..

നേരെ നടന്നാൽ മെയിൻ റോഡാണ് അവിടേക്ക് പോകാതെ ഇടവഴിയിലേക്ക് കയറി .. ഇടവഴിയുടെ രണ്ടു സൈഡും കടകളും ഹോട്ടലുകളും വീടുകളുമാണ്.. അവിടെന്ന് നടന്ന് എത്തുന്നത് മെയിൻ റോഡിന്റെ അരികെ തന്നെ.. അവിടെ എത്തിയപ്പോൾ വേഗം ഒരു ടാക്സി പിടിച്ചു..

ഇവിടെ നിന്ന് പതിനഞ്ചു മിനിറ്റേ ഉള്ളൂ ഫ്ലാറ്റിലേക്ക്..

ഫ്ലാറ്റിൽ എത്തിയതും ഭദ്ര പൈസ കൊടുത്ത് ഇറങ്ങി.. ഇതെല്ലാം ഭവ്യ കാരണം ആണ്..

ഭവ്യയുടെ കൂടെ പഠിക്കുന്ന പായലിന്റെ ചേച്ചി പൂജയാണ് ഇവിടെ ഫ്ലാറ്റ് റെഡി ആക്കി തന്നത്..

പിന്നെ പാർടൈം ജോബും.. പൂജ ചെയ്ത് തന്ന സഹായങ്ങൾ ചെറുതല്ല.. ഭദ്ര ലിഫ്റ്റിൽ കയറി ..

എന്തോ അന്നത്തെ ദിവസം തന്നെ വിടാതെ പിന്തുടരുന്ന പോലെ..ദേവിൽ നിന്ന് ഞെട്ടലോടെയാണ് എല്ലാം കേട്ടത്.. കേട്ട് കഴിഞ്ഞപ്പോൾ എല്ലാവരിൽ നിന്നും ഒളിച്ചോടാൻ തോന്നി.. താൻ ഒരിക്കലും അനന്തേട്ടന് യോജിച്ചവളല്ല.. ഓരോന്ന് ഓർത്ത് തന്റെ ഫ്ലാറ്റ് എത്തിയത് പോലും അറിഞ്ഞില്ല.. ഭദ്ര ഡോർ തുറന്നു ഉള്ളിൽ കയറി. ബാഗ് ടേബിളിൽ വച്ച് അവൾ നേരെ കിച്ചനിലേക്ക് നടന്നു. രാവിലെ ഉണ്ടാക്കിയ ചപ്പാത്തി ഉണ്ട്.. അതും മസാല കറിയും.. മസാല കറി ഫ്രിഡ്ജിൽ നിന്നും എടുത്ത് ചൂടാക്കി.. പ്ലേറ്റിൽ രണ്ട് ചപ്പാത്തി ഇട്ട് കറിയും വിളമ്പി ടിവി ഓൺ ചെയ്തു സോഫയിൽ കയറിയിരുന്നു.. പുതിയ ഹിന്ദി സോങ്‌സ് ആണ്..

കഴിച്ച് കഴിഞ്ഞതും ഡ്രസ്സ് മാറി സമയം നോക്കി..

രണ്ടു മണി ആവുന്നു.. മുടി ഉയർത്തി കെട്ടി വെച്ചു ബാഗ് എടുത്ത് ഇറങ്ങുമ്പോഴാണ് കാളിങ് ബെൽ അടിച്ചത്..

ഭദ്ര ബാഗ് ടേബിളിൽ തന്നെ വെച്ചിട്ട് സംശയത്തോടെ ഡോർ തുറന്നു.. ഭദ്രയുടെ നെഞ്ചിടിപ്പ് ഏറി ശ്വാസം വിലങ്ങി.. അനന്തേട്ടൻ.. അവളുടെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു..

” അപ്പോ നീ എന്നെ മറന്നിട്ടല്ലേ.. ” അനന്തൻ പറയുന്നതിനൊപ്പം ഉള്ളിലേക്ക് കയറി.. ഭദ്ര അവനെ ആകാംക്ഷയോടെ നോക്കി നിന്നു..

തന്നെ മാത്രം നോക്കി നിൽക്കുന്നവളുടെ കവിളിൽ കൈ നീട്ടി ഒന്ന് കൊടുത്തു.. ഭദ്ര ഒരു വശത്തേക്ക് ചരിഞ്ഞു വീഴാനാഞ്ഞതും അനന്തൻ അവളെ ചേർത്ത് പിടിച്ചു അവനിലേക്ക് അടുപ്പിച്ചുകൊണ്ട് ഇറുക്കെ പുണർന്നു… ഭദ്ര തിരിച്ചു അവനെ പുണരാൻ കഴിയാതെ വിറങ്ങലിച്ചു നിന്നു.. തന്റെ പ്രിയപ്പെട്ടവന്റെ വിയർപ്പ് ഗന്ധം അവൾ ആഞ്ഞു ശ്വസിച്ചു.. അവന്റെ നെഞ്ചിൽ അമരുന്ന അവളുടെ മുഖം.. ഒരുവേള ഇതെല്ലാം സ്വപ്നമാണെന്ന് തോന്നി പോയി..അവന്റെ കൈകൾ അവളുടെ തലയിലൂടെ തഴുകുന്നുണ്ടായിരുന്നു..

” എന്തിനാ മോളെ… നീ ഇല്ലാതെ ഞാൻ എങ്ങനെ.. ”

അനന്തന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു..

” നിങ്ങളെന്തിനാ ഇപ്പോ വന്നത്.. ” തികച്ചും പരുക്കനായി അവൾ ചോദിച്ചു..അനന്തൻ സംശയത്തോടെ അവളിൽ നിന്ന് അകന്ന് അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി…

” ഭദ്രേ… ഞാൻ.. നിനക്ക്… എനിക്ക് നീയില്ലാതെ പറ്റില്ല… എന്റെ ഭാഗത്തും തെറ്റുണ്ട്..

നിന്റെ വാക്ക് ഞാൻ കേട്ടിരുന്നെങ്കിൽ.. നീ എന്നോട് പൊറുക്കില്ലേ.. ” അനന്തൻ അവൻ നെറ്റിയിൽ വിരലുഴിഞ്ഞുകൊണ്ട് നിസ്സഹായനായി ചോദിച്ചു.. ഭദ്ര വേഗം തിരിഞ്ഞു നിന്നു.. കഴിയുന്നില്ല.. തന്റെ പ്രാണൻ ആണ് അനന്തേട്ടൻ..

അദ്ദേഹത്തിന്റെ കണ്ണ് നിറയുന്നു ശബ്ദം ഇടറുന്നു… എല്ലാം തനിക്ക് വേണ്ടി..

” ഭദ്രേ.. ” അനന്തൻ തോളിൽ മെല്ലെ കൈവെച്ചപ്പോൾ ഭദ്ര ദേഷ്യം നിറഞ്ഞ മുഖത്തോടെ നേരെ നിന്നു…

” ക്ഷമ ചോദിക്കാൻ വന്നതാണോ.. ” ഭദ്ര

” ക്ഷമ ചോദിക്കാൻ മാത്രം അല്ല… എനിക്ക് വേണടി നിന്നെ.. നീയില്ലാതെ ഞാൻ.. എങ്ങനെയാ അവിടെ കഴിഞ്ഞെന്ന് അറിയോ.. ഈ രണ്ട് കൊല്ലം..”

” എങ്ങനെ കഴിഞ്ഞാലും എനിക്കെന്താ.. നിങ്ങൾ പോവാൻ നോക്ക്.. ”

” ഭദ്രേ.. ” അനന്തൻ അവളുടെ അടുത്തേക്ക് ചെന്നു അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു..

തെറ്റ് പറ്റിപോയെടി ക്ഷമിക്ക് നീ..

നിന്നെ കാണുന്നവരെ ഞാൻ അനുഭവിച്ച അവസ്ഥ ഉണ്ടല്ലോ… കരയില് പിടിച്ചിട്ട മീനിനെ പോലെ പിടയായിരുന്നു ഞാൻ… ”

ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു..അവൾ ഒന്ന് പുച്ഛിച്ചു ചിരിച്ചു.. അനന്തന്റെ കൈകൾ എടുത്ത് മാറ്റി അവൾ അവനെ തന്നെ നോക്കി..

” എനിക്ക് നിങ്ങളുടെ കൂടെ വരാനോ ജീവിക്കാനോ താല്പര്യമില്ല.. നിങ്ങൾ വേഗം ഇറങ്ങാൻ നോക്ക്.. ” അവൾ ഡോറിനടുത്തേക്ക് നടന്നു ഡോർ തുറന്നു..

” നീ വന്നില്ലെങ്കിൽ തൂക്കി എടുത്ത് കൊണ്ടുപോവാൻ എനിക്കറിയാം.. വേണ്ടെന്ന് വെക്കുമ്പോ തലയിൽ കയറുന്നോ .. മര്യാദക്ക് എന്റെ കൂടെ വരുന്നതാ നിനക്ക് നല്ലത്.. ഇല്ലെങ്കിൽ ചവിട്ടി കൂട്ടി തൂക്കി എടുത്ത് കൊണ്ടുപോവും.. ” അനന്തൻ ഡോർ അടച്ചു അവളുടെ അരയിലൂടെ കൈ ചേർത്ത് തനിലേക്ക് അടുപ്പിച്ചു ഭദ്ര ഒരു നിമിഷം വിറച്ചു.. അവളുടെ ശരീരം തന്റെ പ്രിയപ്പെട്ടവന്റെ സ്പർശം അറിഞ്ഞതും കോരിതരിച്ചു..

” കൊണ്ടുപോവും നിങ്ങൾ എനിക്കറിയാം പക്ഷെ എന്റെ സമ്മതമില്ലാതെ നിങ്ങൾ കൊണ്ടുപോവുന്നത് എന്റെ ശവമായിരിക്കും കാണണോ നിങ്ങൾക്ക്.. ”

ഭദ്ര അവന്റെ കൈ എടുത്തുമാറ്റി ചീറി..

” ഭദ്രേ.. ” അനന്തൻ ഞെട്ടലോടെ വിളിച്ചു..

ഭദ്ര അത് ശ്രദ്ധിക്കാതെ തിരിഞ്ഞു നിന്നു..

കുറച്ചുനേരം അങ്ങനെ തന്നെ നിന്നു.. അനന്തന്റെ അനക്കമൊന്നും കേൾക്കുന്നില്ല.. എന്നാൽ ദീർഘമായി ശ്വാസം വലിക്കുന്നത് അവൾ അറിയുന്നുണ്ട്..

” ശരി ഞാൻ പൊക്കോളാം… ” ഒട്ടൊരു മൗനത്തിന് ശേഷം അനന്തന്റെ ശബ്ദം.. ഭദ്ര അങ്ങനെ തന്നെ നിന്നു…” പക്ഷെ അതിന് മുൻപ് എനിക്കെന്റെ കുഞ്ഞിനെ കാണണം”

ഭദ്ര ഞെട്ടി..

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

” എന്റെ കുഞ്ഞെവിടെ..? ”

ഭദ്ര കണ്ണുകൾ അമർത്തി തുടച്ചു തിരിഞ്ഞു..

” കുഞ്ഞോ ആരുടെ കുഞ്ഞ്.. ” അവളുടെ ചോദ്യത്തിൽ പതർച്ച ഉണ്ടായിരുന്നു

” ഭദ്രേ എനിക്ക് അറിയാം.. എനിക്ക് തെറ്റ് പറ്റി..

നിന്നെ കേൾക്കാതിരുന്നതെല്ലാം എന്റെ തെറ്റാ…

പക്ഷെ കുഞ്ഞ്… ”

” ഇല്ല.. അന്നേ അബോർഷൻ ആയി.. ”

അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി..

അനന്തന്റെ കണ്ണുകൾ ഒന്നൂടെ നിറഞ്ഞു.. അവൻ അവളുടെ വയറിലേക്ക് നോക്കി..

(” തന്റെ കുഞ്ഞ് സുരക്ഷിതമായി കിടന്ന ഇടം..എല്ലാം ഇല്ലാതാക്കി.. ഞാൻ തന്നെയാ അതിന് കാരണം.. മിഥിയെ അമിതമായി വിശ്വസിച്ചു…)

” ഇനി എന്തെങ്കിലും അറിയണോ.? ”

ഭദ്രയുടെ ചോദ്യമാണ് അനന്തനെ ചിന്തയിൽ നിന്ന് ഉണർത്തിയത്…

” ഞാൻ കാരണം.. എന്റെ കുഞ്ഞ്.. ”

അനന്തൻ ബാക്കി വാക്കുകൾ കിട്ടാതെ പിടഞ്ഞു..

ഭദ്ര അതൊന്നും ശ്രദ്ധിച്ചില്ല.. അവൾ പുറത്തേക്ക് തന്നെ നോക്കി നിന്നു.. ഡോർ അടയുന്ന ശബ്ദം കേട്ടവൾ തിരിഞ്ഞു.. പോയി അനന്തേട്ടൻ അവൾ കരഞ്ഞുകൊണ്ട് റൂമിലേക്കോടി.. ബെഡിൽ കരച്ചിലോടെ വീണു.. അപ്പോഴും ദേവ് പറഞ്ഞത് അവളുടെ ചെവിയിൽ മുഴങ്ങുന്ന പോലെ തോന്നി..

” നിന്റെ വയറ്റിൽ വളരുന്നത് അനന്തന്റെ കുഞ്ഞല്ല… മനോജിന്റെയാ.. അവൻ നിന്നെ അന്ന് നശിപ്പിച്ചത് ഞാൻ കണ്ടതാ.. അത് മാത്രല്ല അനന്തന് ഒരിക്കലും കുട്ടികൾ ഉണ്ടാവില്ല..

അതറിഞ്ഞിട്ടും അവൻ നിന്നെ ” ബാക്കി കേൾക്കാനുള്ള ശക്തി ഒന്നും ഉണ്ടായില്ല.. അവൾ കണ്ണുകൾ ഇറുക്കെ മൂടി…. കാളിങ് ബെൽ നിർത്താതെ അടിക്കുന്ന കേട്ട് അവൾ ബെഡിൽ നിന്ന് എഴുനേറ്റു മുഖം കഴുകി വേഗം വാതിൽ തുറന്നു..

പൂജയാണ്.. അവളുടെ ഒക്കിലിരിക്കുന്ന കുറുമ്പൻ ഭദ്രയെ കണ്ടതും മേലേക്ക് ചാടി.. ആകെ ഒരുവയസ്സേ ഉള്ളൂ.. നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകളും ആകെ കാണുന്ന നാല് കിന്നരി പല്ലുകളും കാണിച്ചു അവൻ ചിരിച്ചു.. ഭദ്ര ചിരിയോടെ അവനെ ചേർത്ത് എടുത്തു..

” അമ്മേടെ പൊന്ന് വന്നോ.. ”

അവൾ കുഞ്ഞിന്റെ നെറുകിൽ മുത്തി..

” ആ ഇന്ന് ഒരുപാട് വാശി ആയിരുന്നു.. എന്റെ കൈയിൽ നിന്ന് പോവുന്നെ ഇല്ല.. ഒരുവിധത്തിലാ ഡേയ്‌കെയർ ആക്കിയത് ”

പൂജ പറയുന്ന കേട്ട് ഭദ്ര കുഞ്ഞിനെ കുറുമ്പോടെ നോക്കി..

” ആണോടാ ആരുട്ടാ.. ” അവൻ കുറുമ്പോടെ ചിരിച്ചു..

” പാല് കൊടുക്ക് ഭദ്രേ.. ഇന്ന് എന്റെ മാറിൽ ഒരു തപ്പലായിരുന്നു.. അല്ലേടാ.. ” പൂജ അവന്റെ കവിളിൽ പിടിച്ചു.. കുറുമ്പൻ ചിരി തന്നെ.. ഭദ്ര കുഞ്ഞിനേയും കൂട്ടി റൂമിലേക്ക് നടന്നു. ബെഡിൽ ഇരുന്നു ടോപ് ഉയർത്തി അവന് പാല് കൊടുത്തു… ദേവ് മാഷ് അന്ന് ഭ്രാന്തനെ പോലെയാണ് പെരുമാറിയത്.. പക്ഷെ മനോജിന്റെ കുഞ്ഞാണ് തന്റെ വയറ്റില്ലെന്ന് അറിഞ്ഞ നിമിഷം മരിക്കാൻ തോന്നിയതാണ്.. പിന്നെ ഒന്നും അറിയാതെ ഭൂമിയിലേക്ക് വന്ന കുഞ്ഞ് എന്ത് പിഴച്ചു..

ഓരോ ദിവസം കഴിയുമ്പോഴും ഉയർന്നു വരുന്ന വയർ ഒരു അത്ഭുതമായിരുന്നു..മാതൃത്വം അറിഞ്ഞു തുടങ്ങിയ നിമിഷങ്ങൾ… ഒടുവിൽ പെറ്റുനോവോടെ അവൻ ഈ ഭൂമിയിലേക്ക് വന്നപ്പോൾ ഇതുവരെ അനുഭവിച്ച അപമാനങ്ങളും നോവുകളും മറന്നിരുന്നു.. അതിനിടയിൽ അനന്തേട്ടനെ പലതവണ ഓർത്തെങ്കിലും ആ മനുഷ്യന്റെ കൂടെ ഇനി ജീവിക്കാൻ അർഹത ഇല്ലെന്നുള്ള തിരിച്ചറിവ് അത് ഒരു ഓർമ മാത്രമായി നിലനിന്നു.

പാർട്ടൈം ജോബും.. ഉച്ചക്ക് ശേഷം കുഞ്ഞിന്റെ കൂടെയുള്ള നിമിഷങ്ങളും മാത്രമാണ് തന്റെ ജീവിതം.. ഇടക്ക് കാണാൻ വരുന്ന ഭവ്യയും.. നാട്ടിൽ നിന്ന് വിളിക്കുന്ന അമ്മയും ഒരു ആശ്വാസമാണ്…

അനന്തേട്ടൻ എല്ലാം മറക്കട്ടെ.. തന്നെ മറന്നു മറ്റൊരു ജീവിതം തിരഞ്ഞെടുക്കട്ടെ.. മനോജിന്റെ കുഞ്ഞാണെങ്കിലും അവന്റെ മുഖം അനന്തേട്ടനെ പോലെ തോന്നും ആ മുടിയും കളറും.. ശരീരത്തുള്ള ചെമ്പൻ രോമങ്ങളും.. അതെല്ലാം അനന്തേട്ടനോടുള്ള ഇഷ്ട്ടം കൊണ്ടാണെന്നു തനിക്ക് തോന്നാറുണ്ട്..ആരവ് കൃഷ്ണ അങ്ങനെയാണ് അവന് പേര് നൽകിയത്.. അവൻ അനന്തേട്ടന്റെ കുഞ്ഞാണെന്ന് വിശ്വസിക്കുകയാണ്..

സത്യമതല്ലെങ്കിലും അങ്ങനെ വിശ്വസിക്കാനാണ് തനിക്കിഷ്ട്ടം…

❤❤❤❤❤❤❤❤❤❤❤❤

അനന്തനെ അക്ഷമനായി ഹോട്ടലിൽ കാത്ത് നിൽക്കുകയാണ് വിഷ്ണു.. ഉച്ചക്ക് പോയതാണ് ഇപ്പോ നാല് മണി കഴിഞ്ഞു.. കാളിങ് ബെൽ കേട്ട് അവൻ എഴുനേറ്റ് ചെന്നു ഡോർ തുറന്നു.. മുന്പിലെ കാഴ്ച കണ്ട് അവന്റെ നെറ്റി ചുളിഞ്ഞു.. മദ്യപിച്ചു കാലുറക്കാതെ അനന്തേട്ടനും അനന്തേട്ടനെ താങ്ങി പിടിക്കാൻ ശ്രമിക്കുന്ന സെക്യൂരിറ്റിയും..

വിഷ്ണു വേഗം അനന്തനെ പിടിച്ചു റൂമിലേക്ക് കയറി.. ബെഡിൽ മറഞ്ഞു വീണ അനന്തൻ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്..

” അവൾക്ക് വേണ്ടെങ്കിൽ എനിക്കും വേണ്ട.”

” അവൾ ജീവിച്ചോട്ടെ.. ഞാൻ എങ്ങനെയാ ജീവിക്കുന്നത്… ”

” അനന്തൻ ആർക്കും ശല്യമാവുന്നില്ല.. ”

” പോവാൻ പറ.. എനിക്ക് ആരും വേണ്ട.. ”

അനന്തൻ മദ്യത്തിന്റെ പുറത്ത് ഓരോന്ന് പുലമ്പുന്ന കേട്ട് വിഷ്ണു നെറ്റിയിൽ കൈവെച്ചു അനന്തനെ നോക്കി ഇരുന്നു..

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : കാർത്തുമ്പി തുമ്പി

Scroll to Top