അനന്തഭദ്രം തുടർക്കഥയുടെ ഭാഗം 35 വായിക്കൂ…

രചന : കാർത്തുമ്പി തുമ്പി

വന്ന് കയറിയപ്പോൾ മുതൽ പൂജ ശ്രദ്ധിക്കുന്നു ഭദ്രയുടെ മുഖം വല്ലാതിരിക്കുന്നു.. പഴയത് എന്തെങ്കിലും ഓർത്താണെന്ന് കരുതി പൂജ ഒന്നും ചോദിക്കാൻ നിന്നില്ല.. അത്താഴം കഴിച്ച് വെറുതെ ബാൽക്കണിയിൽ നിൽക്കുമ്പോഴായിരുന്നു ഭദ്ര വന്നത്.. ഒരു പൊട്ടികരച്ചിലോടെ പകലുണ്ടായ സംഭവം മൊത്തം അവൾ പൂജയോട് പറഞ്ഞു..

അവളുടെ വാക്കുകളിൽ നിറഞ്ഞു നിന്നത് മൊത്തം അനന്തനോടുള്ള പ്രണയമായിരുന്നു… അവൾക്ക് വേണ്ടി അനന്തൻ ഇപ്പോഴും കാത്തിരിക്കുന്നത് ഭദ്രയെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.. വീണ്ടും വീണ്ടും അത് തന്നെ പറഞ്ഞു കരയുന്നവളെ ഒരുവിധത്തിൽ സമാധാനിപ്പിച്ചു റൂമിലേക്ക് പറഞ്ഞയച്ചു..

ഭദ്ര പോയതും പൂജ ഫോൺ എടുത്ത് ഭവ്യയെ വിളിച്ചു നാളെത്തന്നെ മുംബൈയിൽ എത്താൻ പറഞ്ഞു.

❤❤❤❤❤❤❤❤❤❤

രാവിലെ തന്നെ കാളിങ് ബെൽ കേട്ട് ഭദ്ര സംശയത്തോടെ കതക് തുറന്നതും അവളെ ഞെട്ടിച്ചുകൊണ്ട് ഭവ്യ ഇറുകെ പുണർന്നിരുന്നു..

ഭദ്രയും തിരിച്ചു സന്തോഷത്തോടെ അവളെ കെട്ടിപിടിച്ചു..

“അതേ ഞാനും ഉണ്ട് ” പായൽ പിണക്കത്തോടെ ഭവ്യയുടെ പുറകിൽ നിന്ന് മുൻപിലേക്ക് വന്നു..

ഭദ്ര അവളെയും കെട്ടിപിടിച്ച്…

” എന്താ മോളെ പെട്ടെന്ന്.. പറയാതെ.. ” ഭദ്ര

” ഒന്നൂല്യ ചേച്ചി.. ഒന്ന് കാണാൻ തോന്നി..

കഴിക്കാൻ എന്തെങ്കിലും ഉണ്ടോ.. ”

ഭവ്യ വയർ ഉഴിഞ്ഞു

” നീ ഇരിക്ക് ഞാൻ ഇപ്പോൾ എടുക്കാം.. ” ഭദ്ര

” ആരുട്ടൻ എവിടെ ചേച്ചി..? ഭവ്യ

” എഴുന്നേറ്റട്ടില്ല.. ” ഭദ്ര..

പായലും ഭവ്യയും റൂമിലേക്ക് ചെന്നു നോക്കുമ്പോൾ പൂജ ആരുട്ടനെ കെട്ടിപിടിച് കിടക്കുകയാണ്..

ആ കാഴ്ച കണ്ടതും പായലിന്റെ കണ്ണുകൾ നിറഞ്ഞു…

രണ്ടാളും ആരുട്ടനെ എഴുനേൽപ്പിച്ചു.. ചെറിയമ്മ വന്നതുകൊണ്ട് ആരുട്ടൻ ഡേയ്‌കെയറിൽ പോയില്ല..

അന്നുച്ചയ്ക്ക് എല്ലാവരും പുറത്ത് ഷോപ്പിംഗ് പോയ്‌ അടിച്ചുപൊളിച്ചു ഭദ്രയുടെ വിഷമം ഒക്കെ മാറ്റി…

എന്നാൽ അകലെയുള്ള ചെറിയ ഹോട്ടലിൽ മദ്യപിച്ചു കാലുറക്കാതെ ഒരാൾ വീണ്ടും വായിലേക്ക് മദ്യകുപ്പി കമിഴ്ത്തുന്നുണ്ടായിരുന്നു…

വൈകുന്നേരം പുറത്തുനിന്നു ഫുഡ്‌ കഴിച്ചിട്ടാണ് നാലാളും വന്നത്.. ആരുട്ടൻ നല്ല വാശി ആയതുകൊണ്ട് ഭദ്ര മുറിയിൽ തന്നെ അവനെ പാലുകൊടുത്തു കിടന്നു.. ഭവ്യ ഡ്രസ്സ്‌ മാറി ബാൽക്കണിയിലേക്ക് നടന്നു..

” ചേച്ചി എന്തിനാ അത്യാവശ്യമായി വരാൻ പറഞ്ഞെ.. “? ഭവ്യ

പുറത്തേക്ക് നോക്കി നിന്നിരുന്ന പൂജ അവളുടെ ചോദ്യം കേട്ട് തിരിഞ്ഞു..

പായലും ഭവ്യയുടെ ഒപ്പം തന്നെ വന്നിരുന്നു..

” ഇന്നലെ ഇവിടെ അനന്തൻ വന്നിരുന്നു.. ”

” എന്നിട്ട്.. ” ഭവ്യ ആകാംഷയോടെ ചോദിച്ചു..

പൂജ സംഭവിച്ചതൊക്കെ ഭവ്യയെ അറിയിച്ചു..

” പാവം ചേച്ചിയെ ജീവനാ.. ” ഭവ്യ

” ഭദ്ര ഇങ്ങനെ ജീവിക്കുന്നതിൽ എനിക്ക് താല്പര്യമില്ല മോളെ.. ” പൂജ

” എന്താ ചേച്ചി..? ” പായൽ. ഭവ്യയും സംശയത്തോടെ നിന്നു..

” അനന്തൻ അവളെ ഇത്ര അധികം സ്നേഹിക്കുന്നത് അവൾ എന്താ മനസിലാക്കാത്തെ..?

” അത് ചേച്ചിക്കറിയില്ലേ.. ഭദ്ര ചേച്ചിക്കും ജീവനാ അനന്തേട്ടനെ.. ആ അനന്തേട്ടന്റെ മുൻപിൽ മറ്റൊരുത്തന്റെ കുഞ്ഞുമായി.. അത് അനന്തേട്ടൻ ഒരിക്കലും അറിയരുതെന്നാ ചേച്ചിടെ ഏറ്റവും വലിയ പ്രാർത്ഥന…ഒരു പക്ഷെ ചേച്ചിക്ക് അന്ന് സംഭവിച്ചത് അറിഞ്ഞാൽ ഏറ്റവും കൂടുതൽ തകർന്നു പോവുന്നത് അനന്തേട്ടൻ ആയിരിക്കും.. ” ഭവ്യ

” ഭവ്യ ഇപ്പോ ഒക്കെ അങ്ങനെ തോന്നും.. പക്ഷെ ഈ സ്നേഹം നമ്മൾ ആഗ്രഹിക്കുമ്പോൾ കിട്ടണമെന്നില്ല.. നിനക്കറിയില്ലേ എന്റെ കാര്യം.. 19 വയസ്സുള്ളപ്പോൾ സ്വന്തം അഭിപ്രായം പോലും ചോദിക്കാതെ വിവാഹം കഴിപ്പിച്ചു.. ഒരു രാത്രി പോലും വേദന അറിയാതെ ഞാൻ ഉറങ്ങിയിട്ടില്ല..

പ്രെഗ്നന്റ് ആയപ്പോൾ ആ കാരണം പറഞ്ഞു ഞാൻ ഒഴിഞ്ഞതാ എന്നിട്ടോ വയറ്റിലിടിച്ചു കുഞ്ഞിനെ ഇല്ലാതാക്കി.. നഷ്ട്ടം മുഴുവൻ എനിക്കാണ്.. അയാൾ ഇപ്പോഴും മറ്റൊരു പെണ്ണിനൊപ്പം സുഖിച്ചു ജീവിക്കുന്നു.. പക്ഷെ ഞാൻ.. ആ വാശിക്കാ ഞാൻ പഠിച്ചു ഒരു pediatrician ആയത്.. ഒരു ഡേയ്‌കെയർ നടത്തുന്നത്.. എന്റെ വാശികൊണ്ട് മാത്രമാ ഇന്ന് പായലും മെഡിസിൻ പഠിക്കുന്നത്… ”

” ചേച്ചി.. എന്തിനാ ഇതൊക്കെ ഇപ്പോ പറയുന്നേ..

” പായലിന്റെ കണ്ണ് നിറഞ്ഞിരുന്നു..

” അതല്ല മോളെ.. ഭദ്രയെ ഇത്രയും അധികം അനന്തൻ സ്നേഹിക്കുന്നുണ്ട് അപ്പോൾ അനന്തനോട് സത്യം തുറന്നു പറയണം.. എന്നിട്ടും അനന്തൻ ഭദ്രയെ സ്വീകരിക്കാണെങ്കിൽ എങ്ങനെയെങ്കിലും ഭദ്രയെ അനന്തന്റെ കൂടെ വിടണം… ഇങ്ങനെ സ്നേഹിക്കപ്പെടാനും ഒരു ഭാഗ്യം വേണം മോളെ.. ഒരു സ്ത്രീക്ക് ഒറ്റക്ക് കഴിയാൻ പറ്റും ഒരു കുഞ്ഞിനെ പഠിപ്പിക്കാൻ കഴിയും..

പക്ഷെ മകൻ എപ്പോഴും ഭർത്താവിന്റെ തണൽ പോലെ ആവില്ല… ആരവ് വലുതാവും ജോലി നേടും വിവാഹം കഴിക്കും.. അപ്പോൾ ഭദ്രക്ക് തിരിഞ്ഞു നോക്കുമ്പോൾ നഷ്ട്ടം ഉണ്ടാവാൻ പാടില്ല.. തളർന്നു പോവുമ്പോൾ താങ്ങാൻ ഒരാളുള്ളത് നല്ലതാണ് മോളെ.. എത്രയൊക്കെ നമ്മുടെ നാട് പുരോഗമിച്ചെന്ന് പറഞ്ഞാലും.. സ്ത്രീകളെ താഴ്ത്തിക്കെട്ടാനും ആക്ഷേപ്പിക്കാനും പരക്കം പായുന്ന ജനങ്ങളാണ് കൂടുതൽ..

അതിലും മുൻപിൽ തന്നെ സ്ത്രീകൾ ആവും..

ആറു വർഷത്തോളം ഒറ്റക്ക് ജീവിക്കുന്ന ഞാൻ തന്നെ ആണ് ഇതിനൊക്കെ ഉദാഹരണം.. എത്ര പേരുമായി എന്നെ ചേർത്ത് പറഞ്ഞിട്ടുണ്ട്..

സ്വന്തം അമ്മായി പോലും പറഞ്ഞിട്ടുണ്ട്.. പക്ഷെ അത്പോലെ ജീവിക്കേണ്ടവൾ അല്ല ഭദ്ര.. അവൾ പാവമാണ് എന്നെപോലെ പൊരുതി നിൽക്കാനുള്ള ചങ്കൂറ്റം ഒന്നും ആ പാവത്തിനില്ല.. ഇന്നലെ തന്നെ എത്ര കരഞ്ഞെന്ന് അറിയോ… ”

” ഞാൻ എന്താ ചെയ്യണ്ടേ ചേച്ചി..? ” ഭവ്യ കണ്ണീർ തുടച്ചു.. പൂജ ആശ്വാസത്തോടെ പുഞ്ചിരിച്ചു…

❤❤❤❤❤❤❤❤❤❤❤

പിറ്റേന്ന് സാധാരണ പോലെ ഭദ്ര ഹോട്ടലിലേക്ക് പോയി.. പൂജയുടെ കൂടെ പായൽ ആരുട്ടനേയും കൂട്ടി ഡേയ്‌കെയറിൽ ഇരുന്നു…

തലേന്നത്തെ കെട്ടൊക്കെ ഇറങ്ങി.. അനന്തൻ പോവാൻ ബാഗ് പാക്ക് ചെയുകയാണ്.

വിഷ്ണു താടിക്ക് കൈയും കൊടുത്ത് ഒരു വശത്ത് ഇരിക്കുന്നുണ്ട്..

അനന്തൻ ഷർട്ട് മടക്കി വെക്കുന്നതിനിടക്ക് വിഷ്ണുവിനെ നോക്കി..

” അല്ല അനന്തേട്ടാ.. ഞാൻ ഒന്ന് പോയി ഭദ്രയെ കണ്ടാല്ലോ.. ” വിഷ്ണു..

” വേണ്ട നീ പുറപ്പെടാൻ നോക്ക്.. ” അനന്തൻ ഡ്രസ്സ് എല്ലാം മടക്കി വെച്ചു ബാഗ് അടച്ചു..

” എന്നാലും ഏട്ടാ.. ഒന്ന് പോയി കണ്ടാല്ലോ.. ”

വിഷ്ണു

അപ്പോഴാണ് കാളിങ് ബെൽ അടിച്ചത്.. വിഷ്ണു അനന്തനെ നോക്കി.. അവൻ എല്ലാം എടുത്തു വെക്കുന്നതിൽ മാത്രമാണ് ശ്രദ്ധ.. വിഷ്ണു എഴുനേറ്റു ഡോർ തുറന്നു..

പുറത്തുള്ളവളെ കണ്ട് അവന്റെ കണ്ണ് വിടർന്നു.

ഭവ്യ അവനെ നോക്കി പുഞ്ചിരിച്ചു. വിഷ്ണു തിരിച്ചും..

” അനന്തേട്ടൻ..? ” ഭവ്യ മടിയോടെ ചോദിച്ചു.

” ഉള്ളിലുണ്ട് വാ.. ”

വിഷ്ണു അകത്തേക്ക് ക്ഷണിച്ചു.

അനന്തൻ എല്ലാം എടുത്ത് വെച്ചു ബാഗ് എടുത്ത് തിരിഞ്ഞതും മുന്നിൽ ഭവ്യ.. അവൻ ചെറുതായി ഞെട്ടിയെങ്കിലും അവൻ ചിരിച്ചു..

” മോളെന്താ ഇവിടെ..? ” തല താഴ്ത്തി നിന്ന ഭവ്യ അവന്റെ ചോദ്യം കേട്ട് മുഖമുയർത്തി..

” എനിക്ക് അനന്തേട്ടനോട് കുറച്ച് സംസാരിക്കാനുണ്ട്.. ”

” വേണ്ട.. ഞാൻ ഇനി വരില്ലെന്ന് ചേച്ചിയോട് പറഞ്ഞേക്ക്.. കാണാൻ തോന്നുമ്പോൾ ഞാൻ വന്ന് കാണും അവൾ അറിയാതെ മാറി നിന്ന് കണ്ടിട്ട് പോവും.. ”

അനന്തൻ പറഞ്ഞപ്പോൾ ഭവ്യ പുഞ്ചിരിച്ചു..

” പോവുന്നതിന് മുൻപ് ഞാൻ പറയുന്നത് കേൾക്കാൻ പറ്റോ..? ചേച്ചി അറിഞ്ഞട്ടില്ല ഞാൻ ഇങ്ങോട്ട് വന്നത്.. “? ഭവ്യ

നടന്ന് നീങ്ങിയ അനന്തൻ അത് കേട്ടപ്പോൾ ഒന്ന് നിന്നു..

വിഷ്ണുവും പ്രതീക്ഷയോടെ ഭവ്യയെ നോക്കുന്നുണ്ട്..

അനന്തൻ ജനലിന്റെ അടുത്തേക്ക് നടന്നു..

പുറത്തേക്ക് നോക്കി പിന്നെ തിരിഞ്ഞ് ഭവ്യയെയും..

അവന്റെ ആ നിൽപ്പ് സമ്മതമെന്നോണം ഭവ്യ അനന്തന്റെയും വിഷ്ണുവിന്റെയും അടുത്ത് വന്ന് നിന്നു..

” അന്ന് അനന്തേട്ടന് അച്ഛനാവാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ അതൊക്കെ മിഥിലയുടെ ചതി ആണെന്നും അത് പറഞ്ഞാൽ അനന്തേട്ടൻ വിശ്വസിക്കില്ലെന്നും അറിയാവുന്നതുകൊണ്ട് ചേച്ചി ദേവ് മാഷിന്റെ സഹായം തേടാൻ തീരുമാനിച്ചു.. ദേവ് മാഷും അന്ന് നല്ല പെരുമാറ്റത്തോടെയാ ചേച്ചിയെ കാറിൽ കയറ്റി കൊണ്ടുപോയത്.. പക്ഷെ..

❤❤❤❤❤❤❤❤❤❤❤❤

Past

ദേവ് നൽകിയ വെള്ളം കുടിച്ച ശേഷം കണ്ണുകൾ അടഞ്ഞു പോവുന്നത് പോലെ തോന്നി… ഭദ്ര ഡ്രൈവ് ചെയുന്ന ദേവിന്റെ തോളിലേക്ക് ചരിഞ്ഞു വീണതും ദേവ് അവളുടെ നെറ്റിയിൽ ചുണ്ടമ്മർത്തി..

കണ്ണുകൾ തുറക്കാൻ കഴിയുന്നില്ല.. ഉറക്കം വന്ന് മൂടുന്ന പോലെ.. ബലത്തോടെ കണ്ണുകൾ വലിച്ചു തുറന്നു.. ഒന്നും വ്യക്തമായി അറിയുന്നില്ല.. ഏതോ പഴയ ഫാക്ടറി പോലെ.. മരം ദ്രവിച്ച മണം.. അവൾക്ക് ഓക്കാനം വന്നു..

ഭദ്ര ചുറ്റും നോക്കി.. ഇത് പഴയ മില്ലല്ലേ..

ഇവിടെ എന്താ.. അവൾ തലയിൽ കൈവെച്ചു..

ഒരു മര കസേരയിലാണ് ഇരിക്കുനത്.. മുകളിൽ സീറോ ബൾബ് കത്തുന്നുണ്ട്.. അരികെ ഒരു ബെഞ്ചും അതിൽ ബാഗും.. പെട്ടെന്നാണ് ഷട്ടർ തുറന്നു ആരോ ഉള്ളിലേക്ക് വന്നത്.. ഭദ്ര കണ്ണുകൾ തിരുമ്മി നോക്കി.. ദേവ് മാഷ്.. അവൻ ചിരിച്ചുകൊണ്ട് അവളെ നോക്കി..

” എന്താ ഇവിടെ.. ” വാക്കുകൾ ഉറക്കാതെ അവൾ എഴുനേൽക്കാൻ ശ്രമിച്ചതും വേച്ചു പോയിരുന്നു.. ദേവ് ഓടി വന്ന് അവളെ ഇറുകെ പിടിച്ചു.. ഭദ്രക്ക് വല്ലാത്ത അസ്വസ്ഥത തോന്നി..

അവൾ സർവ ബലവുമെടുത്ത് അവനെ തള്ളി..ദേവ് പുറകിലേക്ക് ആഞ്ഞു പോയി..

ഭദ്രയും ചെയറിലേക്ക് വീണു.. ദേവ് ചിരിച്ചു..

മെല്ലെ ചിരിച്ചു തുടങ്ങിയത് പൊട്ടിച്ചിരിയായി..

ഭദ്ര പേടിയോടെ കസേരയിൽ മുറുകെ പിടിച്ചിരുന്നു…

” ഞാൻ തൊട്ടതിനാണോ ഭദ്ര കുട്ടി തള്ളി വിട്ടത്.. ” അവൻ ചിരിയോടെ ചോദിച്ചു.. ഭദ്ര അവനെ പകപ്പോടെ നോക്കി.. ദേവ് മാഷിന്റെ ഇങ്ങനെ ഒരു മുഖം..

” പറ ഭദ്രേ ഞാൻ തൊട്ടത്തിനാണോ…? ”

പറയുന്നതിനൊപ്പം അവൻ അടുത്തേക്ക് വന്നു.

ഭദ്ര കസേരയിൽ മുറുകെ പിടിച്ചു.. ദേവ് അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു..

” നീ എന്താ കരുതിയെ.. അനന്തന്റെ കുഞ്ഞ് ആണ് നിന്റെ വയറ്റില്ലെന്നോ..? ” അവൻ കൈയെടുത്ത് പൊട്ടിച്ചിരിച്ചു.. ഭദ്ര അന്തിച്ചു ഇരിപ്പാണ്.. ”

നിന്റെ വയറ്റിൽ അവന്റെ കുഞ്ഞല്ല ഭദ്രേ..

അതിനുള്ള കഴിവ് അവനില്ല.. ”

കസേരയുടെ കൈയിൽ പിടിച്ചു അവളുടെ മുഖത്തോട് മുഖം അടുപ്പിച്ചു പറഞ്ഞതും ഭദ്ര കൈ ഉയർത്തി ഒന്ന് കൊടുത്തു. ദേവ് അത് ആസ്വദിച്ചപോലെ കണ്ണുകൾ അടച്ചു.. ” നീ തൊടുമ്പോൾ എന്നിൽ ഉണ്ടാവുന്ന ഫീൽ എന്താണെന്ന് അറിയോ.. അത് നിനക്ക് എങ്ങനെയാ ഞാൻ മനസിലാക്കാ… എന്റെ അമ്മു മരിച്ചപ്പോൾ ഞാൻ കരുതിയത് ഒരിക്കലും ഇനി വരില്ലെന്നാ.. പക്ഷെ ഞാൻ വീണ്ടും കണ്ടു നീ ആദ്യം സ്കൂളിൽ വന്നില്ലേ.. അപ്പോ… ശരിക്കും എന്റെ അമ്മു വലുതായി വന്നപോലെ… ആ ഉണ്ട കണ്ണുകളും..

” പറയുന്നതിനൊപ്പം അവൻ അവളുടെ കണ്ണുകളിൽ തലോടി.. ഭദ്ര വെറുപ്പോടെ മുഖം തിരിച്ചു…”

നിനക്കല്ല ഭദ്രേ വെറുപ്പ് അവനാണ് അനന്തന് നിന്നോട്… വേറൊരുത്തന്റെ കുഞ്ഞിനെ വയറ്റിൽ കൊണ്ടു നടക്കുന്നതിന്.. ”

” എന്ത് പറഞ്ഞെടാ നീ.. ” ഭദ്ര അവിടെന്ന് എഴുനേറ്റു അവന്റെ ഷർട്ടിൽ പിടിച്ചുലച്ചു..

” ഭദ്രയുടെ വയറ്റിൽ അനന്തന്റെ കുഞ്ഞാ.. നീ എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ വിശ്വസിക്കുമെന്ന് കരുതിയോ.. ” ഭദ്ര

” വേണ്ട.. നീ വിശ്വസിക്കേണ്ട.. പക്ഷെ പരിശോധിച്ച നാല് ആശുപത്രികളിലും നിന്റെ അനന്തന് കുഞ്ഞുങ്ങളുണ്ടാകില്ല.. പിന്നെ നീ എങ്ങനെ പ്രെഗ്നന്റ് ആയി? അത് അറിയോ നിനക്ക്..? നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് അറിയോ.. ”

ഭദ്ര അവനെ തന്നെ ഉറ്റുനോക്കി..

” നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ മനോജാ.. നിന്നെ അവൻ നശിപ്പിക്കുന്നത് ഞാൻ കണ്ടതാ.. അന്ന് ഓടി വന്ന് നിന്റെ വസ്ത്രം നേരയാക്കി.. നിന്നെ ഞാൻ ഉണർത്തി.. ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും ചുറ്റും നടന്നത് എന്താണെന്ന് അറിയാതെ നീ കരഞ്ഞു.. ആരും ഒന്ന് സംഭവിച്ചില്ലെന്ന് പറഞ്ഞു.. ഞാനും.. നിന്റെ ശരീരത്തിന്റെ ക്ഷീണം കുടിച്ച ഡ്രിങ്ക്സിന്റെ ആവുമെന്ന് കരുതി.. അല്ലേ… ” അവൻ പൊട്ടിച്ചിരിച്ചു… ഭദ്ര തളർച്ചയോടെ നിലത്തേക്കിരുന്നു.. ”

നിന്റെ വയറ്റിൽ അവന്റെ കുഞ്ഞല്ലെന്ന് അവനും അറിയാം.. അത് അറിഞ്ഞിട്ട് തന്നെയാ അവൻ നിന്നെ അവിടെ നിർത്തിയിരിക്കുന്നത്.. നാട്ടുകാരോട് പറയാൻ പറ്റുന്ന കാര്യം വല്ലതും ആണോ ഇത്… ” ദേവ് ചിരിയോടെ പറഞ്ഞതും ഭദ്ര ചെവി പൊത്തി..അവൻ കുനിഞ്ഞു അവളുടെ അടുത്തേക്ക് വന്നു.. ” പക്ഷെ എനിക്ക് നിന്നെ ഒരിക്കലും വെറുക്കാനോ ഉപേക്ഷിക്കാനോ കഴിയില്ല..

എന്താണെന്ന് അറിയോ.. അത്രക്ക് ഇഷ്ട്ടാ നിന്നെ എനിക്ക്.. എന്റെ പ്രാണനാ നീ.. ” ദേവ് ഭദ്രയുടെ മുഖം കൈകുമ്പിളിൽ എടുത്ത് നെറ്റിയിൽ അമർത്തി ചുംബിച്ചു.. ഭദ്ര അവനെ ഊക്കോടെ തള്ളി മാറ്റി.. ” വേണ്ട ഭദ്രേ.. നിന്നെ എനിക്ക് വേണം കൂടെ ജീവിക്കാൻ… അതിന് നീ സമ്മതിച്ചില്ലെങ്കിൽ നമുക്ക് രണ്ടാൾക്കും ഈ ലോകത്ത് നിന്ന് പോവാം.. ” ദേവ് ഗൗരവമായി പറയുന്ന കേട്ട് ഭദ്ര പേടിയോടെ മുഖം ഉയർത്തി.

” പറ ഭദ്രേ.. നമുക്ക് ജീവിക്കണോ മരിക്കണോ..

” ഭ്രാന്തമായ അവന്റെ പെരുമാറ്റം ഭദ്രക്ക് അപായ സൂചന നൽകി.. അവൾ തല വിലങ്ങനെയാട്ടി..

” ഹാ നല്ല കുട്ടി.. നമ്മുക്ക് ഇവിടുന്ന് പോവാം..

കുറേ ദൂരേക്ക്… നിന്റെ സർട്ടിഫിക്കറ്റ് ഒക്കെ ഞാൻ സ്കൂളിൽ നിന്ന് എടുത്തിട്ടുണ്ട്.. ” ദേവ് വേഗം എഴുനേറ്റ് ഒരു ചെറിയ കവർ ബാഗിൽ നിന്ന് എടുത്ത് പുറത്തേക്ക് വെച്ചു..

” പക്ഷെ പോവുന്നതിന് മുൻപ് ഒരു കാര്യം കൂടി..

” ദേവ് സിറിഞ്ചിലേക്ക് മരുന്ന് കയറ്റി ഭദ്രയുടെ അടുത്തേക്ക് വന്നു.. ഭദ്ര അവനെ പേടിയോടെയും സംശയത്തോടെയും നോക്കി.. ” ഈ കുഞ്ഞ് ഇത് നമുക്ക് വേണ്ടാ.. ഭദ്രയുടെ വയറ്റിൽ ഇനി ദേവിന്റെ കുഞ്ഞ് ഉണ്ടായാൽ മതി.. ” ഭദ്ര തലയാട്ടി സിറിഞ്ചിന് നേരെ കൈ നീട്ടി.. അവൾ നീട്ടിപ്പിടിച്ച കൈയിലേക്ക് ദേവ് ചിരിയോടെ സിറിഞ്ച് വെച്ചു കൊടുത്തു.. ഭദ്ര അത് മുറുക്കെ പിടിച്ചു.

അവൾ തന്റെ അടുത്തിരിക്കുന്ന ദേവിനെ നോക്കി.. പിന്നെ പുറത്തേക്കും..

ഭദ്ര നോക്കുന്ന കണ്ട് ദേവ് പുറത്തേക്ക് നോക്കിയതും ഭദ്ര സിറിഞ്ച് അവന്റെ കഴുത്തിലേക്ക് ആഞ്ഞു കുത്തി ദേവ് അലർച്ചയോടെ കഴുത്തിൽ പൊത്തി പിടിച്ചതും ഭദ്ര എഴുനേറ്റ് കസേരയെടുത്ത് അവന്റെ തലയിൽ അടിച്ചു പിന്നെ കാലിലും..

കസേര അവിടെ വെച്ച് അവൾ വേഗം സർട്ടിഫിക്കറ്റും അവളുടെ ഹാൻഡ് ബാഗും എടുത്ത് പുറത്തേക്കോടി.. ഓടുന്നതിനിടയിൽ അവൾ സമയം നോക്കി.. രണ്ട് കഴിഞ്ഞു.. ഭദ്ര വേഗം ഫോണെടുത്തു അനന്തന്റെ നമ്പർ ഡയൽ ചെയ്തു..

പിന്നെ വേഗം കട്ട്‌ ആക്കി ഒരു നിമിഷം ആലോചിച്ചു..

പിന്നെ ഭവ്യയുടെ നമ്പർ ഡയൽ ചെയ്തു..

❤❤❤❤❤❤❤❤❤❤❤

” എന്നെ വിളിച്ചപ്പോൾ ഞാൻ തന്നെയാ ഉടനെ ബാംഗ്ലൂരിലേക്ക് വരാൻ പറഞ്ഞത്.. അവിടെ വന്ന് എന്റെ ഫ്രണ്ട് പായലിന്റെ സിസ്റ്റർ പൂജ ചേച്ചി ഭദ്ര ചേച്ചിയെ മുംബൈയിലേക്ക് കൊണ്ടു വന്നു.. പിന്നെ ചേച്ചി ഇവിടെ തന്നെ ആയിരുന്നു.. ”

ഭവ്യ പറഞ്ഞു നിർത്തിയതും അനന്തന്റെ ചുണ്ടിൽ പുച്ഛച്ചിരി വന്നു…

” ഭവ്യ അനന്തേട്ടന് കുഴപ്പം ഒന്നൂല്ല..അതൊക്കെ മിഥി അനന്തേട്ടനെ സ്വന്തമാക്കാൻ വേണ്ടി ചെയ്ത് കൂട്ടിയതാ.. അവൾ അന്ന് ടെസ്റ്റ്‌ ചെയ്യാൻ പോയ ഹോസ്പിറ്റൽ ഒക്കെ അവളുടെ കൂടെ പഠിച്ചവർ ഉണ്ടായിരുന്നതാ… ഭദ്രയുടെ വയറ്റിലുണ്ടായിരുന്ന കുഞ്ഞ് അനന്തേട്ടന്റെ തന്നെയാ.. ” വിഷ്ണു

ഭവ്യ ഞെട്ടി… ” അപ്പോ ദേവ് മാഷ് പറഞ്ഞതൊക്കെ… മനോജ്‌ ചേച്ചിയെ.. ”

” മനോജ്‌ ഒന്നും അവളെ ചെയ്തട്ടില്ല.. അത് മനോജ്‌ എന്നോട് പറഞ്ഞതാ.. അപ്പോഴേക്കും ദേവ് കണ്ട് അലറി വിളിച്ചു അവൻ ജനലിലൂടെ ചാടി പോയെന്നും.. ” അനന്തൻ അലസമായി പറഞ്ഞ് ജനലിലൂടെ പുറത്തേക്ക് നോക്കി.. ” അവന്റെ കുഞ്ഞാണെന്ന് കരുതി ആവുമല്ലേ അവൾ എന്റെ കുഞ്ഞിനെ കൊന്നത്.. “? അനന്തന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..

” കൊല്ലേ… ആര്.. ” ഭവ്യയുടെ കണ്ണ് തള്ളി..

അനന്തൻ സംശയത്തോടെ തിരിഞ്ഞു..

” ഭദ്ര.. കുഞ്ഞ് അബോർഷൻ ആയെന്ന് പറഞ്ഞു.. ”

” ആര് ഞങ്ങടെ ആരുട്ടനോ? 🙄 ഭവ്യ ചിരിച്ചു.. ആ അബോർഷൻ ആയെന്ന് പറയുന്ന മുതല് ഡേയ്‌കെയറിൽ ഇരുന്ന് കളിക്കുന്നുണ്ട്.. ”

ഭവ്യ ചിരിയോടെ പറഞ്ഞതും അനന്തൻ കേട്ടപാതി കേൾക്കാത്തപാതി പുറത്തേക്കോടി…

ഡോർ അടയുന്ന ശബ്ദം കേട്ട് പുറകെ ഓടനാഞ്ഞ ഭവ്യയുടെ കൈയിൽ പിടിച്ചു വിഷ്ണു..

ഭവ്യ അവനെ സംശയത്തോടെ നോക്കി..

” അവരായിട്ട് തന്നെ തീർക്കട്ടെ അതല്ലേ നല്ലത്..

” വിഷ്ണു പറയുന്ന കേട്ട് ഭവ്യ തലയാട്ടി.. ”

അപ്പോ നമുക്കൊന്ന് പുറത്തൊന്നു കറങ്ങിയാല്ലോ.. മുംബൈയിൽ വന്നിട്ട് ഒന്ന് കറങ്ങിയില്ലെന്ന് വേണ്ട.. ” ഭവ്യ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി.. ”

അപ്പോ ഓക്കെ ഞാൻ വേഗം റെഡി ആയിട്ട് വരാം..

വിഷ്ണു വേഗം റൂമിലേക്ക് പോയി..

അവൻ പോയതും ഭവ്യയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..

❤❤❤❤❤❤❤❤❤❤❤

മറൈൻ ഡ്രൈവിലേക്കായിരുന്നു അവർ പോയത്..

റോഡിനോട് ചേർന്നുള്ള തിട്ടും അതിന് താഴെ വലിയ കല്ലുകളും നിറയെ ഇട്ടിട്ടുണ്ട്..

വിഷ്ണു എല്ലാം ആകാംഷയോടെ നോക്കി..

” nariman point ” അവന്റെ നോട്ടം കണ്ട് ഭവ്യ പറഞ്ഞു..

” സൂപ്പർ.. ” വിഷ്ണു ” നിനക്ക് ഇനി എത്ര വർഷം പഠിക്കണം..? ” അവൻ തിട്ടിൻ മേൽ ഇരുന്നു..

” മൂന്നു വർഷം കൂടി ഉണ്ട്.. ” അവളും അവന്റെ ഒപ്പം ഇരുന്നു..

” മ്മ് അത് കഴിഞ്ഞാൽ എന്താ പ്ലാൻ.. ”

” ബാംഗ്ലൂർ തന്നെ പ്രാക്ടീസ് തുടങ്ങണം..

അമ്മയെയും അച്ഛനെയും കൂട്ടി കൊണ്ട് വരണം..

അവിടെ തന്നെ ഒരു വീട് നോക്കണം വാടകക്ക്..”

” മ്മ് അച്ഛൻ ഇപ്പോ.. ”

” മിണ്ടിയിട്ട് കുറേ ആയി.. അച്ഛൻ ആയിപ്പോയില്ലേ.. ചേച്ചിയെ ചെയ്തതൊക്കെ അറിഞ്ഞപ്പോൾ കൊല്ലാനാ തോന്നിയത്.. പിന്നെ അമ്മയെ ആലോചിച്ചപ്പോൾ.. ” ഭവ്യ

” മ്മ് അപ്പോ നിനക്ക് കൂട്ടൊന്നും വേണ്ടേ.. ”

” അതിനല്ലേ അമ്മയെ കൊണ്ടുവരുന്നേ.. ”

” അതല്ല ഒരു കല്യാണം..? ”

” അങ്ങനെ ഒരു ചിന്തയെ ഇല്ല.. സ്വന്തം കാലിൽ നിക്കണം എന്ന് മാത്രമേ ഉള്ളൂ.. ജീവിതത്തിൽ നിന്നും അതൊക്കെയാ പഠിച്ചത്.. ”

” അങ്ങനെ ഒക്കെ ഉണ്ടായെന്നു കരുതി ഇത്ര കടുത്ത തീരുമാനങ്ങൾ വേണോ.. ”

ഭവ്യ ഒന്ന് ചിരിച്ചു.. ” എല്ലാം തുറന്നു പറഞ്ഞു ഒരാൾ വരികയാണെങ്കിൽ ഉറപ്പായും ആലോചിക്കാവുന്നതാണ്.. അവൾ ചിരിയോടെ തന്നെ പറഞ്ഞു..

” അങ്ങനെ വരികയാണെങ്കിൽ.. ”

” വരട്ടെ അപ്പോ നോക്കാം.. ”

” ദാ വന്നല്ലോ.. ”

ഭവ്യ അതിശയത്തോടെ ചുറ്റും നോക്കി.. പിന്നെ വിഷ്ണുവിനെയും..

” എവിടെ ആര്..? ”

” ഈ ഞാൻ തന്നെ.. ” വിഷ്ണു ചിരിച്ചു..

ഭവ്യ അവനെ തന്നെ ഞെട്ടലോടെ നോക്കി..

വിഷ്ണു ചെറിയ പുഞ്ചിരിയുമായി കടലിലേക്ക് നോക്കി ഇരുന്നു..

” എനിക്ക് അങ്ങനെ ഒന്നും.. ”

” ഇപ്പോ പറയണ്ട ആലോചിച്ചിട്ട് മതി.. എത്ര വർഷം ആണെങ്കിലും വെയിറ്റ് ചെയ്തോളാം.. ”

ഭവ്യ പറയുന്നതിന് മുൻപേ വിഷ്ണു പറയുന്ന കേട്ട് അവൾ ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു..

” എനിക്ക് വിശക്കുന്നുണ്ട് നമുക്ക് എന്തെങ്കിലും കഴിച്ചാലോ ” വിഷ്ണു

” ഏഹ്ഹ്… ആാാ” ഭവ്യ ഞെട്ടലോടെ തലയാട്ടി..

❤❤❤❤❤❤❤❤❤❤❤

ഉച്ചക്ക് ഭദ്ര ഫ്ലാറ്റിൽ എത്തി അവൾ എത്തും മുൻപേ പൂജയും പായലും ആരുട്ടനെ കൂട്ടി എത്തിയിരുന്നു..

” ആഹാ നിങ്ങളിവിടെ ഉണ്ടോ.. ഭവ്യ എവിടെ..? ”

ഭദ്ര

” അവൾ മാളിൽ ഉണ്ട്.. ഞങ്ങളും അങ്ങോട്ട് പോവാ.. പോയിട്ട് വേഗം വരാം ചെറിയ ഷോപ്പിംഗ് ഉണ്ട്.. ” പായൽ

“ഓഹോ അപ്പോ ഞാൻ വേണ്ടേ..?” ഭദ്ര

” വേണ്ട പോയിട്ട് വരുമ്പോ ചേച്ചിക്ക് ഒരു സർപ്രൈസ് ഉണ്ട്.. ആ പിന്നെ ആരുട്ടൻ റൂമിൽ ഉറങ്ങുന്നുണ്ട് ” പായൽ

” മ്മ് ” ഭദ്ര പുഞ്ചിരിയോടെ തലയാട്ടി.. പൂജ ഇറങ്ങുന്നതിന് മുൻപ് അവളുടെ കവിളിൽ ഒന്ന് തഴുകി.. ഭദ്ര അവളെ സംശയത്തോടെ നോക്കി..

അവർ ഇറങ്ങിയതും ഭദ്ര കഴിക്കാനിരുന്നു.. കഴിച്ച് എഴുന്നേറ്റപ്പോഴേക്കും ആരവ് ഉണർന്നിരുന്നു.. ഭദ്ര വേഗം കൈകഴുകി കുഞ്ഞിനെ എടുത്തു പാല് കൊടുത്തു.. പാല് കൊടുത്ത് കഴിഞ്ഞതും കാളിങ് ബെൽ അടിച്ചിരുന്നു.. ഭദ്ര കുഞ്ഞിനെ കൈയിലെടുത്തു മറു കൈകൊണ്ട് ഡോർ തുറന്നു..

മുന്നിൽ യാതൊരു കൂസലും ഇല്ലാതെ ഡോറിനോട് ചാരി നിന്ന് സിഗരറ്റ് വലിക്കുന്നവനെ കണ്ട് അവളുടെ ശ്വാസം വിലങ്ങി..

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : കാർത്തുമ്പി തുമ്പി

Scroll to Top