അനന്തഭദ്രം, തുടർക്കഥ, ഭാഗം 36 വായിക്കുക….

രചന : കാർത്തുമ്പി തുമ്പി

ഭദ്ര കുഞ്ഞിനേയും കൊണ്ട് നിൽക്കുന്നത് കണ്ട് അനന്തൻ സിഗരറ്റ് വേഗം നിലത്തിട്ടു.. അവൻ അവളെ ശ്രദ്ധിക്കാതെ ഉള്ളിലേക്ക് കയറി. ആരവ് അനന്തനെ പരിചയമുള്ളപോലെ മേലേക്ക് ചാടാൻ ശ്രമിക്കുന്നുണ്ട്. ഭദ്ര കുഞ്ഞിനെ ഇറുകെ പിടിച്ചു ഞെട്ടലോടെയും അതിശയത്തോടെ നോക്കി.

അനന്തൻ അത് മൈൻഡ് ചെയ്യാതെ ഹാളിൽ സോഫയുടെ മുകളിൽ കൈ നീട്ടി വെച്ചു കാലിന് മുകളിൽ കാൽ കയറ്റി വെച്ചിരുന്നു..

” ഇതാണോ നീ അപോർഷൻ ചെയ്ത മനോജിന്റെ കുഞ്ഞ്..? ” അവന്റെ ശബ്ദത്തിൽ പരിഹാസം നിറഞ്ഞു. ഭദ്ര ഞെട്ടിയെങ്കിലും ഒന്നും മിണ്ടാതെ തലതാഴ്ത്തി നിന്നു.. അവൾ ചെറുതായി വിറക്കുന്നുണ്ട്.. അനന്തൻ വീണ്ടും എന്തിന് വന്നു എന്നത് അവൾക്ക് ടെൻഷൻ കൂട്ടി..

” നീ പേടിക്കണ്ട.. ഞാൻ നിന്നെ കൊണ്ടുപോവാൻ വന്നതല്ല.. പോവുന്നതിന് മുൻപ് നിന്നെ കണ്ട് കുറച്ച് സംസാരിക്കണമെന്ന് തോന്നി..

അനന്തൻ

ഭദ്ര മിഴികൾ മാത്രം ഉയർത്തി അവനെ നോക്കി..

അവൻ അവളെ നോക്കി ഒന്ന് നെടുവീർപ്പ് ഇട്ടു..

” എല്ലാം എന്റെ തെറ്റാ.. നീ മിഥിയെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല.. ”

” ആ കാര്യം ആണേൽ എനിക്ക് കേൾക്കണ്ട”

അനന്തൻ പറഞ്ഞ് തുടങ്ങും മുൻപേ ഭദ്ര പറഞ്ഞു..

” ഞാൻ പറയാൻ ഉള്ളത് പറയും നീ കേൾക്കേം ചെയ്യും.. അല്ലാതെ ഞാൻ ഇവിടുന്ന് പോവില്ല..

അനന്തൻ കടുപ്പത്തൊടെ പറഞ്ഞതും ഭദ്ര തല ചരിച്ചു..

” ഞാൻ ഭവ്യയെ കൊണ്ട് വിട്ടിട്ട് തിരിച്ചുവരുമ്പോൾ എന്നെ മിഥി വിളിച്ചിരുന്നു.. ഞാൻ നേരെ ഹോസ്പിറ്റലിലേക്കാ പോയത്.. അപ്പോഴാ അവൾ പറഞ്ഞത് എനിക്ക് കുട്ടികൾ ഉണ്ടാവില്ലെന്ന്..

തിരിച്ചു വീട്ടിൽ എത്തി നിന്നോട് ഇത് എങ്ങനെ പറയണമെന്ന് കരുതി ഇരുന്നപ്പോഴാ നീ പ്രെഗ്നന്റ് ആണെന്ന് പറയുന്നത്.. ഹോസ്പിറ്റലിൽ എന്തോ തെറ്റ് പറ്റിയതാണെന്നാ ഞാൻ വിശ്വസിച്ചത്..അത് കൂടാതെ അവളും ഞാനും കൂടി മറ്റൊരു ഹോസ്പിറ്റലിൽ കൂടി പോയി അപ്പോഴും റിസൾട്ട്‌ അത് തന്നെ ആയിരുന്നു.. പിന്നെ തിരിച്ചു വീട്ടിൽ വന്നപ്പോഴാ അന്ന് ആ പ്രശ്ങ്ങൾ ഒക്കെ ഉണ്ടായത്.. അന്നും ഇന്നും ഞാൻ എന്റെ ഭാര്യയെ സംശയിച്ചിട്ടില്ല.. പിറ്റേന്ന് നിന്നെ കാണാതാവുകയും ചെയ്തു.. അന്ന് അന്വേഷിച്ചപ്പോഴാ ദേവിന്റെ കൂടെ നിന്നെ കണ്ടെന്നു അറിഞ്ഞത്.. അവനെ പൊക്കിയപ്പോ…

അവൻ ഒന്നും പറഞ്ഞില്ല..

പക്ഷെ അവന്റെ ഫോണിൽ ഒരു കാൾ വന്നിരുന്നു.. ”

അനന്തൻ അവളെ നോക്കി.

ഭദ്ര അവൻ പറയുന്നത് ബാക്കി കേൾക്കാനായി സംശയത്തോടെ അവനെ നോക്കി..

” അത് മിഥിയുടെ കാൾ ആയിരുന്നു.. ”

അനന്തൻ

ഭദ്രയുടെ നെറ്റി ചുളിഞ്ഞു..

” നമ്മൾ രണ്ടാളും ചതിക്കപ്പെട്ടതാ… എനിക്ക് കുട്ടികൾ ഉണ്ടാവില്ലെന്ന് മിഥി വരുത്തി തീർത്തതാ.. എന്നെ സ്വന്തമാക്കാൻ വേണ്ടി..

പക്ഷെ അന്നത്തെ സംഭവത്തോടെയാ അറിയുന്നത് ഞാൻ അവളുടെ സ്വന്തം ഏട്ടനാണെന്ന്… നീയും ദേവും കൂടി ഒളിച്ചോടിയെന്ന് പറഞ്ഞവൾ അത് കേട്ടപ്പോൾ എന്റെ അടുത്തേക്ക് കരഞ്ഞുകൊണ്ട് ഓടി വന്നു.. എനിക്ക് അപ്പോ ഒന്നും ഉൾക്കൊള്ളാൻ കഴിയുന്ന മാനസികാവസ്ഥയിൽ അല്ലായിരുന്നു.. ഒന്ന് നിന്നെ കാണാത്തതിലുള്ള ടെൻഷൻ.. രണ്ട് പെങ്ങളെ പോലെ കരുതിയവൾ തന്നെ മറ്റൊരു സ്ഥാനത് മോഹിക്കുന്നു എന്നുള്ള ഞെട്ടൽ.. പിന്നെ ഇന്നലെ വരെ മാമേ എന്ന് വിളിച്ച വ്യക്തി സ്വന്തം അച്ഛൻ ആണെന്ന് അറിഞ്ഞ പകപ്പ്.. എല്ലാം കൂടി ഭ്രാന്ത് എടുക്കുന്ന പോലെ തോന്നി… അവിടെന്ന് രണ്ട് ദിവസം കഴിഞ്ഞതും മിഥിയും സത്യമ്മയും എന്നെ കാണാൻ വന്നിരുന്നു..

എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ലെന്ന് അവൾ വരുത്തി തീർത്തത് എനിക്ക് വേണ്ടിയും ദേവിന് നിന്നെ കിട്ടാൻ വേണ്ടിയും ആണെന്ന് പറഞ്ഞു ഒരുപാട് കരഞ്ഞു.. മനോജിനെ ഞാൻ മുൻപേ കണ്ടിരുന്നു ജയിലിൽ നിന്ന് ഇറങ്ങിയ സമയത്ത് തന്നെ നീ മയങ്ങി വീണപ്പോൾ തന്നെ ദേവ് നിങ്ങളെ കണ്ടിരുന്നു.. മനോജ്‌ നിന്നെ അവിടെ കിടത്തി ഓടി രക്ഷപ്പെട്ടതാണ്.. സാഹചര്യം മുതലെടുത്തു ദേവ് നിന്നെ സ്വന്തമാക്കാനും നോക്കി.. നിന്നെ അന്വേഷിച്ചിറങ്ങുമ്പോൾ ദേവ് എന്നോട് ഉറപ്പിച്ചു പറഞ്ഞിരുന്നു നീ എന്റെ കൂടെ വരില്ലെന്ന്.. അത് എന്ത്കൊണ്ടാണെന്ന് ഭവ്യ എല്ലാം പറഞ്ഞപ്പോഴാ അറിയുന്നേ… ഒന്ന് ദേവ് നിന്നോട് പറഞ്ഞ കള്ളങ്ങളും പിന്നെ എനിക്ക് കുട്ടികളുണ്ടാവില്ലെന്ന് തെറ്റിദ്ധരിച്ചതും… ” അനന്തൻ പറഞ്ഞു നിർത്തി ഭദ്രയെ നോക്കി.. വിശ്വാസം വരാതെ ഉണ്ടക്കണ്ണുകൾ കൊണ്ട് അനന്തനെ മിഴിച്ചു നോക്കുന്നുണ്ട്..

അനന്തൻ ഇരുന്നിടത്തു നിന്ന് എഴുനേറ്റു..

” ആരവ് എന്റെ മകനാണ് എന്റെ ചോര..

അവനെ ഞാൻ കാണാൻ വരും.. രാവിലെ മുതൽ ഇത്ര സമയവും ഞാൻ അവന്റെ കൂടെ തന്നെ ആയിരുന്നു.. അവനെ കൂടെ കൊണ്ടുപോവാൻ എനിക്ക് അറിയാഞ്ഞിട്ടല്ല.. നിന്നെ ഓർത്ത് മാത്രം ഞാൻ ഇവിടെ ഇവനെ നിർതിയിട്ട് പോവുന്നത്..ഞാൻ വൈകീട്ട് തിരിച്ചു നാട്ടിൽ പോവും..”

അനന്തൻ ഭദ്രയുടെ അടുത്തേക്ക് ചെന്നു കുഞ്ഞിന്റെ നെറ്റിയിൽ ചുംബിച്ചു.. കുഞ്ഞ് അവന്റെ മേലേക്ക് ചാടുന്നുണ്ട്.. പക്ഷെ അനന്തൻ അവനെ എടുക്കാതെ മാറി നിന്നു.. ” അച്ഛൻ ഇടയ്ക്കിടെ നിന്നെ കാണാൻ വരാം.. ” അവൻ കുഞ്ഞിന്റെ കവിളിൽ തഴുകി പുറത്തേക്ക് നടന്നു.. പുറത്തേക്ക് ഇറങ്ങിയ അവന്റെ ചുണ്ടിൽ വല്ലാത്തൊരു ചിരി ഉണ്ടായിരുന്നു.. അപ്പോഴും കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ ഭദ്ര ശില കണക്കെ നിൽപ്പുന്നുണ്ടായിരുന്നു..

❤❤❤❤❤❤❤❤❤❤❤

അനന്തൻ വിഷ്ണുവിനെ വിളിച്ചപ്പോൾ അവർ ഇപ്പോഴും ബീച്ചിൽ നിന്ന് തിരിച്ചിട്ടില്ലെന്ന് പറഞ്ഞു..

അനന്തൻ നേരെ അങ്ങോട്ട് ചെന്നു..

അനന്തൻ ചിരിച്ചുകൊണ്ട് വരുന്ന കണ്ട് വിഷ്ണുവും ഭവ്യയും സംശയത്തോടെ എഴുനേറ്റ് പരസ്പരം നോക്കി.. അനന്തൻ ചിരിച്ചുകൊണ്ട് തിട്ടിന്മേൽ ഇരുന്നു.. കൈ രണ്ടും പിന്നിലേക്ക് വച്ചു കാലിന് മേൽ കാല് കയറ്റി വെച്ചു രണ്ടാളെയും നോക്കി…

” എന്തായി അനന്തേട്ടാ..? ” വിഷ്ണു

” എന്താവാൻ..നമ്മൾ ഇന്ന് വൈകീട്ട് നാട്ടിൽ പോവുന്നു.. ” അനന്തൻ ചിരി നിർത്തി ഗൗരവത്തോടെ പറഞ്ഞതും ഭവ്യയും വിഷ്ണുവും പരസ്പരം നോക്കി..

” അപ്പോ ചേച്ചി..? ” ഭവ്യ

” നിന്റെ ചേച്ചിയെ ഞാൻ കൊണ്ടുപോവുന്നില്ല..

എന്റെ മകനെ കാണാൻ ഞാൻ ഇടക്ക് വരും..

അനന്തൻ

” ഏട്ടാ.. ഭദ്ര..? ” വിഷ്ണു

” മോള് ഫ്ലാറ്റിൽ പോവാൻ നോക്ക്.. നിന്റെ ചേച്ചി അവിടെ തനിച്ചാ.. ” അനന്തൻ ഭവ്യയെ നോക്കി പറഞ്ഞപ്പോൾ അവൾ തലയാട്ടി പിന്നെ വിഷ്ണുവിനെ നോക്കി തിരിഞ്ഞ് നടന്നു.. ഭവ്യ പോയതും വിഷ്ണു അനന്തന്റെ അടുത്തേക്കിരുന്നു.

” എന്താ ഉണ്ടായേ? ” വിഷ്ണു

” അവൾക്കേ എടുത്തുചാട്ടം കുറച്ച് കൂടുതലാ..

ഇനി അതുണ്ടാവാൻ പാടില്ല.. എടുത്ത് ചാടിയതിന് കുറച്ച് പശ്ചാത്തപ്പികട്ടെ… ”

” അപ്പോ നമ്മൾ ഭദ്രയെ കൊണ്ടുപോവുന്നില്ലേ.. ”

” ഇല്ല.. നീ വേഗം വാ.. ” അനന്തൻ എഴുനേറ്റു..

അവന്റെ മനസ്സ് നിറയെ കുഞ്ഞിനൊപ്പമുള്ള നിമിഷങ്ങളായിരുന്നു.. ആ ഓർമകളിൽ അവന്റെ ചുണ്ടിൽ ഒരു ചിരി തത്തികളിച്ചു…

❤❤❤❤❤❤❤❤❤❤❤

പൂജയും പായലും ആയിരുന്നു ആദ്യം ഫ്ലാറ്റിലേക്ക് വന്നത്… ഡോർ ഒന്നും ലോക്ക് ചെയ്യാതെ ഭദ്ര ഹാളിൽ ഡൈനിങ് ടേബിളിൽ കൈവെച്ചു ഇരിക്കുന്ന കണ്ട് പൂജയും പായലും പരസ്പരം നോക്കി.. നിലത്തിരുന്നു കളിക്കുന്ന ആരുട്ടനും അവരെ കണ്ട് ചിരിച്ചുകൊണ്ട് എന്തൊക്കെയോ ശബ്ദം ഉണ്ടാക്കുന്നുണ്ട്.. പക്ഷെ ഭദ്ര ഈ ലോകത്തൊന്നും അല്ല.. പായൽ ഓടിച്ചെന്ന് കുറുമ്പനെ വാരി എടുത്തു..

” ഭദ്രേ.. ” അവളുടെ ചുമലിൽ പൂജ കൈവെച്ചതും ഭദ്ര ഞെട്ടികൊണ്ട് തിരിഞ്ഞു നോക്കി..

അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കണ്ട് പൂജ നെറ്റി ചുളിച്ചു.. ഭദ്ര ഒരു പൊട്ടികരച്ചിലോടെ അവളുടെ വയറിൽ മുഖം അമർത്തികൊണ്ട് ചുറ്റി പിടിച്ചു.

” എന്ത്പറ്റി ഭദ്ര..? നീ എന്തിനാ കരയുന്നെ..? ”

പൂജ

” അനന്തേട്ടൻ വന്നിരുന്നു… ആരവ് ഞങ്ങളുടെ കുഞ്ഞാ… എന്റെ അനന്തേട്ടന്റെ… ” ഭദ്ര കരച്ചിലോടെ പറഞ്ഞതും പൂജ പായലിനെ നോക്കി ചിരിച്ചു..

” അതിനാണോ നീ കരയുന്നേ.. സന്തോഷിക്കല്ലേ വേണ്ടത്..? ” പൂജ..

” എന്നാലും ഞാൻ.. അറിഞ്ഞില്ലല്ലോ.. ” ഭദ്ര കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞതും പൂജ ചിരിച്ചു..

” ഇതിലും ഹൃദയം തകർന്ന ഒരാളെ ഞാൻ ഇന്ന് രാവിലെ കണ്ടേ ഉള്ളൂ…” പൂജ മാറിൽ കൈ കെട്ടി നിന്നുകൊണ്ട് പറഞ്ഞതും ഭദ്ര സംശയത്തോടെ മുഖം ഉയർത്തി..

” സ്വന്തം കുഞ്ഞ് ജീവനോടെ ഉണ്ടെന്ന് അറിയാതെ… ആദ്യമായി ആ കുഞ്ഞിനെ കാണുന്ന അച്ഛനെ.. പക്ഷെ അയാൾ കരഞ്ഞില്ല.. എന്നാൽ ആ കണ്ണുകൾ നിറഞ്ഞിരുന്നു.. സ്വന്തം കുഞ്ഞാണെന്ന് പറഞ്ഞുകൊടുക്കാതെ തന്നെ അയാൾ ആ കുഞ്ഞിനെ കെട്ടിപിടിച്ച് കരഞ്ഞു.. കുഞ്ഞും ആദ്യമായി കാണുന്ന അപരിചിത്വം ഒന്നും കാണിക്കാതെ അയാൾ പറഞ്ഞപ്പോൾ തന്നെ അച്ഛനെന്ന് കൊഞ്ചി വിളിച്ചിരുന്നു.. അത് എന്ത്കൊണ്ടാണെന്ന് ഞാൻ പറയാതെ തന്നെ ഭദ്രക്ക് അറിയാല്ലോ.. ”

” എനിക്ക് ഇപ്പൊ എന്റെ അനന്തേട്ടനെ കാണണം.. ” ഭദ്ര കരഞ്ഞു..

” അനന്തേട്ടൻ പോയല്ലോ.. ” എല്ലാം കേട്ട് വന്ന ഭവ്യ അത്ഭുതത്തോടെ പറഞ്ഞതും ഭദ്ര കരച്ചിലോടെ മുഖം പൊത്തി..

” എല്ലാം എന്റെ തെറ്റാ.. എന്റെ എടുത്ത്ചാട്ടമാ എല്ലാത്തിനും കാരണം..” ഭദ്ര പദം പറഞ്ഞ് കരയുന്ന കണ്ട് പൂജ ചുണ്ട് കൂട്ടിപിടിച്ചു ചിരിച്ചു..

❤❤❤❤❤❤❤❤❤❤

എയർപോർട്ടിൽ പോവാതെ മറ്റൊരു വഴി പോവുന്ന കണ്ട് വിഷ്ണുവിന്റെ നെറ്റി ചുളിഞ്ഞു.. ടാക്സി നിർത്തിയതും വിഷ്ണു ഇറങ്ങി ചുറ്റും നോക്കി…

അനന്തനും പുഞ്ചിരിയോടെ വിഷ്ണുവിനെ നോക്കി..

” ഭദ്രേടെ ഫ്ലാറ്റോ.. “? നാല് വശവും ഉയർന്നു നിൽക്കുന്ന ഫ്ലാറ്റുകൾ കണ്ട് വിഷ്ണു ചിരിച്ചു..

” അവളുടെ ഫ്ലാറ്റിൽ അല്ല അപാർട്മെന്റിൽ..”

അവൻ പറഞ്ഞതും വിഷ്ണു ചിരിച്ചു..

” വല്യേ ഡയലോഗ് അടിച്ചു.. ഭാര്യയെ കൊണ്ടുപോവില്ല…

കുഞ്ഞിനെ മാത്രം കാണാൻ വരും.. എന്നിട്ടെന്താ.. ” വിഷ്ണു

” എന്റെ പ്രാണനാ രണ്ടാളും.. അവരെ ഇട്ടേച് ഞാൻ എങ്ങനെയാടാ പോവുന്നെ.. ഞാൻ ഇവിടുന്ന് പോവുമ്പോ എന്റെ കൂടെ എന്റെ ഭാര്യയും കുഞ്ഞും ഉണ്ടായിരിക്കും.. ”

അനന്തൻ ചിരിച്ചുകൊണ്ട് കൈയിലിരുന്ന ബാഗ് നിലത്തുവെച്ചു. കൈകൾ രണ്ടും മുകളിലേക്കാക്കി കൈകൾ കോർത്തുകൊണ്ട് വിരൽ ഞൊടിച്ചു

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും……

രചന : കാർത്തുമ്പി തുമ്പി

Scroll to Top