അനന്തഭദ്രം തുടർക്കഥയുടെ ഭാഗം 37 വായിക്കൂ…

രചന : കാർത്തുമ്പി തുമ്പി

അനന്തനും വിഷ്ണുവും ഭദ്രയുടെ അടുത്തുള്ള ഫ്ലാറ്റിലേക്കായിരുന്നു പോയത്..

” ഇതെന്താ ഇവിടെ നമുക്ക് അവരുടെ ഫ്ലാറ്റിൽ തന്നെ റൂം നോക്കാർന്നു.. ” വിഷ്ണു

” ഞാൻ ഇവിടെ വന്നത് അവൾ അറിയാൻ പാടില്ല.. ഇത് പൂജ അറേഞ്ച് ചെയ്ത് തന്നതാ.. ”

അനന്തൻ റൂം തുറന്നു ഉള്ളിൽ കയറി ബാഗ് ടേബിളിൽ വെച്ചു നേരെ ബാൽക്കണിയുടെ ഡോർ തുറന്നു ബാൽക്കണിയിലേക്ക് ഇറങ്ങി നിന്നു..

പുറകെ ചെന്ന വിഷ്ണുവും അനന്തന്റെ ഒപ്പം നിന്നു..

അനന്തൻ എതിരെ ഉള്ള ഫ്ലാറ്റിന്റെ ബാൽക്കണിയിലേക്ക് നോക്കുന്ന കണ്ട് വിഷ്ണു സംശയത്തോടെ അനന്തനെ നോക്കി..

അവന്റെ നോട്ടം കണ്ട് അനന്തൻ ചിരിച്ചു..

” എന്താടാ. ”

” അത് ഭദ്രേടെ ഫ്ലാറ്റ് ആകും.. ”

” മ്മ്.. ” അനന്തൻ മൂളികൊണ്ട് ഉള്ളിലേക്ക് കയറി..

” എന്താ നിങ്ങടെ ഉദ്ദേശം? ഏട്ടൻ വിളിച്ചാൽ ഭദ്ര എന്തായാലും നമ്മുടെ കൂടെ വരില്ലേ.. പിന്നെ എന്തിനാ നമ്മൾ ഇവിടെ നിൽക്കുന്നെ.. “?

വിഷ്ണു

” അതൊക്കെ ഉണ്ട്.. ” അനന്തൻ അതും പറഞ്ഞു ഫോൺ എടുത്തു…

” ഹലോ ഹരി… മ്മ് രണ്ട് ദിവസത്തിനുള്ളിൽ തന്നെ വേണം.. മ്മ്.. ” അനന്തൻ ഫോൺ കട്ടാക്കി..

❤❤❤❤❤❤❤❤❤❤❤❤

പൂജ കുഞ്ഞിന് ഫുഡ് കൊടുത്ത് തിരികെ വരുമ്പോൾ ഭദ്ര ബെഡിൽ മുട്ടിനിടയിൽ മുഖം വെച്ചു കരയുകയായിരുന്നു.. പൂജ അവളുടെ തോളിൽ കൈ വെച്ചു.. ഭദ്ര അവളെ നോക്കികൊണ്ട് കണ്ണ് തുടച്ചു.

” നിനക്ക് നാട്ടിൽ പൊയ്ക്കൂടെ.. “? പൂജ

” വേണ്ട.. അനന്തേട്ടനോട് ഞാൻ അന്ന് എന്തൊക്കെയാ പറഞ്ഞത്.. ”

” പിന്നെ കൂടെ ജീവിക്കാൻ വിളിക്കാൻ വന്ന മനുഷ്യനെ ഇനി വരുവാണേൽ അത് എന്റെ ശവം ആവും എന്നൊക്കെ പറയേണ്ട ആവശ്യം ഉണ്ടായിരുന്നോ..? ”

” അത് എന്നെ മറന്നു നല്ലൊരു ജീവിതം ജീവിക്കാൻ വേണ്ടിയല്ലേ.. പക്ഷെ സത്യമെല്ലാം അറിഞ്ഞതിനു ശേഷം എന്നെ ഒന്ന് വിളിച്ചുപോലും ഇല്ല.. ” ഭദ്ര കണ്ണുകൾ വീണ്ടും തുടച്ചു..

” ഇനിയും വിളിച്ചാൽ നീ വല്ല കടുംകൈ ചെയ്താലോ എന്ന് പേടിച്ചിട്ടാവും ഇത്ര സ്നേഹം ഉള്ളിൽ ഉണ്ടെങ്കിൽ നിനക്ക് തിരിച്ചു പൊയ്ക്കൂടേ..

എല്ലാം തുറന്നു പറഞ്ഞാൽ അനന്തൻ ഇനിയും നിന്നെ സ്വീകരിക്കില്ലേ പിന്നെ എന്താ..? ”

” വേണ്ട..? ”

” എന്താ നിന്റെ പ്രശ്നം..? ”

” എനിക്ക് ഒന്നൂല്ല.. ” ഭദ്ര ഇരുന്നിടത്തു നിന്നും എഴുനേറ്റു

” ഭദ്രേ.. ഈഗോ മാറ്റി വെച്ചോ ഇത് ജീവിതമാണ്… ”

ഭദ്ര അതിന് മറുപടി പറയാതെ ബാൽക്കണിയിലേക്ക് നടന്നു. പൂജ ഉറങ്ങുന്ന കുഞ്ഞിനെ ബെഡിൽ കിടത്തി ഇരുവശത്തും തലയിണ വെച്ചു ഭദ്രയുടെ പുറകെ നടന്നു..

” ഭദ്രേ.. ”

” മൂന്ന് മാസം മാത്രമാ ഞാൻ അനന്തേട്ടന്റെ കൂടെ കഴിഞ്ഞത്.. ഇവിടെ വന്നിട്ട് രണ്ട് വർഷം ആവുന്നു..”

” രണ്ട് വർഷം ആയിട്ടില്ല അതിന് ഇനിയും രണ്ട് മാസം കൂടി ഉണ്ട്.. ”

ഇടക്ക് വെച്ചു പൂജ തിരുത്തി പറയുന്ന കേട്ട് ഭദ്ര അവളെ കൂർപ്പിച്ചു നോക്കി.. ”

അല്ലാ കഴിഞ്ഞ മാസം ആയിരുന്നില്ലേ ആരുട്ടന്റെ ബര്ത്ഡേ അത് ഓർത്ത് പറഞ്ഞതാ… ”

” ആരുട്ടന്റെ ബര്ത്ഡേ മാത്രമല്ല ഈ മാസം വേറെ ഒരു സെലിബ്രേഷൻ കൂടി ഉള്ളതാ.. ” ഭദ്ര

” അത് എന്താ.. ” പൂജ..

” ആ അത് ഒന്നൂല്ല.. അത് ഇപ്പോ സെലിബ്രേറ്റ് ചെയ്യാൻ ഉള്ള ആളും ഇല്ല.. ” ഭദ്ര ഒന്ന് നെടുവീർപ്പ് ഇട്ടു.

” നീ എന്തൊക്കെയാ പറയുന്നേ..? ” പൂജ

” മൂന്നു മാസം മാത്രല്ലേ ഞാൻ അവിടെ കഴിഞ്ഞിട്ടുള്ളൂ.. ബാക്കി ഇത്രനാളും ഞാൻ തനിച്ചു തന്നെയാ കഴിഞ്ഞത്.. ഇനി അങ്ങോട്ടും എനിക്ക് തനിച്ചു ജീവിക്കാൻ അറിയാം.. അങ്ങനെ ജീവിക്കാൻ പറ്റാത്തവർ ഇവിടെ വന്ന് വിളിക്കട്ടെ.. ”

” ഈഗോ നല്ല അസ്സൽ ഈഗോ..”

” ഈഗോ ഒന്നും അല്ല കാര്യം പറഞ്ഞതാ..

എനിക്ക് ഇനി ആരും കൂട്ട് വേണ്ട.. ” ഭദ്ര

” മ്മ് ആയിക്കോ.. അവസാനം എന്തോ പോയ അണ്ണാന്റെ പോലെ ആകാതിരുനാൽ മതി…

“അത്രയും പറഞ്ഞു പൂജ ഉള്ളിലേക്ക് ചെന്നു..

അവൾ ചിരിയോടെ ഫോൺ എടുത്തു..

❤❤❤❤❤❤❤❤❤❤❤

” ഓഹോ അങ്ങനെ പറഞ്ഞോ എനിക്ക് അറിയാം അവൾ അങ്ങനെ ഒന്നും താഴ്ന്നു തരില്ല.. മ്മ് ഞാൻ വഴി കണ്ടിട്ടുണ്ട് .. മ്മ് ശരി പൂജ വെച്ചോ.. ” അനന്തൻ ഫോൺ കട്ടാക്കി ചിരിച്ചു..

” നിന്നെ ഞാൻ ഇനിയും വിളിക്കാൻ വരണമല്ലേ… വരാം.. വരുത്താം.. ”

അവൻ മീശ പിരിച്ചു ചിരിച്ചു..

പിറ്റേന്നു രാവിലെ ഭദ്ര ജോലിക്ക് പോവുന്നതും നോക്കി അനന്തൻ ബാൽക്കണിയിൽ നിന്നു.. മുഖം വീർപ്പിച്ചു പിടിച്ചാണ് നടപ്പ്.. അനന്തൻ ചിരിയോടെ വിരൽ ചുണ്ടിൽ വെച്ചു അവളെ നോക്കി നിന്നു..

മുകളിൽ നിന്ന് ആരോ തന്നെ ശ്രദ്ധിക്കുന്ന പോലെ ഭദ്ര ഒന്ന് നിന്നിട്ട് മുകളിലേക്ക് നോക്കി..

അനന്തേട്ടൻ.. അവളുടെ കണ്ണുകൾ വിടർന്നു..

അനന്തൻ അതേ ചിരിയോടെ അവളെ നോക്കി.. ഭദ്ര വിശ്വാസം വരാതെ കണ്ണുകൾ തിരുമ്മി നോക്കിയതും അനന്തൻ നിന്നിടം ശൂന്യമായിരുന്നു..

” ഓഹ് തോന്നിയതാണോ.. അല്ലല്ലോ ഞാൻ കണ്ടതല്ലേ..” ഭദ്ര വിരൽ കടിച്ചുകൊണ്ട് ആലോചിച്ചു.

അവൾ പിന്നെയും മുകളിലേക്ക് നോക്കിയതും ഏതോ ഒരു കിളവൻ.. ഭദ്ര വേഗം തല താഴ്ത്തി..

” ദൈവമേ ഏതോ കിളവനെ കണ്ടിട്ട് എന്റെ അനന്തേട്ടൻ പോലെ തോന്നിയോ.. എന്റെ മഹാദേവാ..

” ഭദ്ര സ്വയം നെറ്റിയിൽ കൈ തട്ടി.

❤❤❤❤❤❤❤❤❤❤❤

” അടുത്ത ഫ്ലാറ്റിലെ അങ്കിൾ വന്നില്ലായിരുന്നെങ്കിൽ പെട്ടേനെ അല്ലേ.. ” വിഷ്ണു ചിരിച്ചു..

” പിന്നെ ഒന്ന് പോടാ.. ” അനന്തൻ പുച്ഛിച്ചു

” അല്ലെങ്കിലും അത്ര ചിന്തിക്കാൻ ഉള്ള ബുദ്ധി ഒന്നും അവൾക്കില്ല.. ”

” ആ അതും ശരിയാ അതല്ലേ ആരേലും എന്തേലും പറഞ്ഞതിന് ഓടികൊണ്ട് വന്നത്.. ” വിഷ്ണു

” മ്മ്… ”

” ഇനി എന്താ അടുത്തത്.. ” വിഷ്ണു ചായ പിടിച്ചുകൊണ്ടു ടേബിളിൽ മുകളിൽ കയറി ഇരുന്നു..

” നാളെ എന്തായാലും അവൾ നാട്ടിൽ എത്തും..

അനന്തൻ

” ഉവ്വാ അനന്തേട്ടൻ പോയി വിളിക്കാതെ ഭദ്ര കൂടെ വരുമെന്ന് എനിക്ക് തോന്നുന്നില്ല.. ”

” ഞാൻ വിളിക്കാതെ തന്നെ അവൾ നാട്ടിൽ വരും.. അതും നാളെ തന്നെ.. ”

” അപ്പോ നമ്മളോ.. ”

” നമ്മളും നാളെ നാട്ടിൽ പോവും.. ”

” നാളെ പോവുന്നതിനാണോ ഏട്ടൻ ഈ ഫ്ലാറ്റ് എടുത്തേ..? ”

” ഇവിടെ നിൽക്കുന്നത് എത്ര ദിവസം ആയാലും അത്ര ദിവസം എനിക്ക് അവളുടെയും കുഞ്ഞിന്റെയും അടുത്ത് നിന്നൂടെ.. അവരെ കണ്ടൂടെടാ… നിനക്ക് നിസ്സാരമായി തോന്നും പക്ഷെ അനന്തന് ഇതൊന്നും ചെറിയ കാര്യമല്ല…”

അവൻ ഒന്ന് നെടുവീർപ്പ് ഇട്ടു..

“നിന്നോട് സംസാരിച്ചു സമയം പോയി ഞാൻ എന്റെ മകനെ പോയി കാണട്ടെ..” അനന്തൻ വേഗം പുറത്തേക്കോടി.. വിഷ്ണു ചായ കപ്പ് പിടിച്ചു ബാൽക്കണിയിലേക്ക് നടന്നു അവിടെ നിന്ന് അവൻ താഴേക്ക് നോക്കി..

” ശരിയാണ് അനന്തേട്ടൻ പറഞ്ഞത്.. ഏട്ടന്റെ വേദന എന്ത്കൊണ്ട് നിസ്സാരമായി കണ്ടു..? വെറും രണ്ട് ദിവസം ആണെങ്കിൽ ആ രണ്ട് ദിവസം പോലും ഏട്ടന് വലുതാണ്.. കാരണം അദ്ദേഹത്തിന്റെ കാത്തിരിപ്പ് അത്രയ്ക്കുന്നുണ്ട്.. ” വിഷ്ണു ഓരോന്ന് ഓർത്ത് താഴേക്ക് നോക്കുമ്പോ പൂജയും പായലും ഭവ്യയും വരുന്നുണ്ട്.. ഭവ്യയുടെ കൈയിൽ കുറുമ്പൻ ആരുട്ടൻ.. അനന്തേട്ടനെ കണ്ടതും ആരുട്ടൻ അങ്ങോട്ട് ചാടുന്നുണ്ട്.. വിഷ്ണു ഒരു ചെറു പുഞ്ചിരിയോടെ അത് നോക്കി..

ഇടക്ക് അവന്റെ നോട്ടം മാറി അത് കുഞ്ഞിന്റെ കളികൾ കണ്ട് സന്തോഷിക്കുന്ന ഭവ്യയിലേക്കായി അവന്റെ മുഖത്തെ ചിരി മാഞ്ഞു അവിടെ നിരാശ നിറഞ്ഞു.. അവൾ പറഞ്ഞ വാക്കുകൾ ആയിരുന്നു മനസ്സിൽ.. തന്നെ ഒരിക്കലും ജീവിതത്തിലേക്ക് പ്രതീക്ഷിക്കരുതെന്ന് അവൾ യാചനയോടെയാണ് പറഞ്ഞത്.. ഒരിക്കലും മനസ്സിൽ അങ്ങനെ ഒരു മോഹം വെച്ചു നോക്കരുതെന്നും.. വിഷ്ണു കണ്ണുകൾ ഇറുക്കെ മൂടി തുറന്നു.. അവളെ കുറ്റം പറയാൻ പറ്റിയില്ല.. അത്രക്കും വലിയ വിശ്വാസവഞ്ചനയാണ് നേരിട്ടിരിക്കുന്നത്.. ഭവ്യയുടെ നോട്ടം മുകളിലേക്ക് വന്നതും വിഷ്ണു വേഗം തിരിഞ്ഞു നിന്നു..

❤❤❤❤❤❤❤❤❤❤❤

വർക്ക്‌ ചെയുന്നതൊന്നും ശരിയാവുന്നില്ല..

അനന്തേട്ടൻ എന്താ തന്നെ തിരിച്ചു വിളിക്കാത്തെ..? ഭദ്ര കടുത്ത ആലോചനയിലാണ്..

കുഞ്ഞിനെ പോലും കാണാൻ തോന്നുന്നില്ലേ..?

ഞാൻ ഇല്ലാതെ എങ്ങനെ ആ വീട്ടിൽ കഴിയാൻ തോന്നുന്നു? എന്റെ ഓർമ്മകൾ ഒന്നും തോന്നുന്നില്ലേ..? തന്റെ മുടിയിൽ മുഖം അമർത്തികൊണ്ട് ലാങ്കി ലാങ്കിയുടെ മണം ആസ്വദിച്ചുകൊണ്ട് നിന്റെ ഈ മണമില്ലാതെ എനിക്ക് കഴിയില്ലെന്ന് പറഞ്ഞ ആളാ.. ” ഭദ്ര ദേഷ്യത്തോടെ പേന കൈയിലെടുത്തു തിരിച്ചു.. അല്ല ഞാൻ എന്തിനാ ഇപ്പോ അതൊക്കെ ആലോചിക്കുന്നേ..

” എന്താ ഭദ്രേ ഇത് ഇത്രനാളും അനന്തൻ ഇല്ലാതെ കഴിഞ്ഞ നിനക്ക് ഇപ്പോഴെന്താ ഇങ്ങനെ.. “? ഉപബോധ മനസ്സ് വന്ന് ചോദിക്കുന്നു… ”

അപ്പോഴൊക്കെ ഞാൻ അദേഹത്തിന്റെ അർഹത ഇല്ലെന്ന് വിശ്വസിച്ചു ഒഴിഞ്ഞ് മാറിയതാണ്‌…

പക്ഷെ ഇന്ന്.. അങ്ങനെ അല്ല.. ” കടുത്ത പ്രണയമാണ് ആ മനുഷ്യനോട് അതിപ്പോൾ ഭ്രാന്തായി മാറിയിരിക്കുന്നു….

രണ്ട് ദിവസം ലീവ് പറഞ്ഞാണ് ഉച്ചക്ക് ഇറങ്ങിയത്..

വർക്കിൽ ഒന്നും ശ്രദ്ധിക്കാൻ കഴിയുന്നില്ല.. രണ്ട് ദിവസം ബ്രേക്ക്‌ എടുത്തിട്ട് ആലോചിക്കാം..

അവരെല്ലാം വൈകുന്നേരമേ എത്തുള്ളൂ ആരുട്ടനെ കൊണ്ടും ഇന്നും കറങ്ങാൻ പോയിട്ടുണ്ട്.. ഭദ്ര ഫ്ലാറ്റിൽ എത്തിയതും ഡ്രസ്സ്‌ പോലും മാറാതെ ബെഡിൽ കിടന്നു.. കണ്ണടച്ചുകിടക്കുമ്പോൾ അനന്തേട്ടനുമായുള്ള മധുരമായ നിമിഷങ്ങളാണ് മുന്നിൽ തെളിയുന്നത്.. തന്റെ മാറിൽ മുഖം അമർത്തി കുഞ്ഞിനെ പോലെ ഉറങ്ങുന്ന അനന്തന്റെ മുഖം ആയിരുന്നു ഭദ്രക്ക് ഓർമ വന്നത് ആ ഓർമയിൽ അവളൊന്ന് പുഞ്ചിരിച്ചു. കഴുത്തിൽ കിടന്ന താലി എടുത്ത് കടിച്ചു.. അവനെ കാണാൻ തോന്നിയതും അവൾ കണ്ണടച്ചു കിടന്നു…

❤❤❤❤❤❤❤❤❤❤❤

ബീച്ചിൽ കുഞ്ഞിനൊപ്പം കളിക്കുന്ന തിരക്കിൽ ആണ് അനന്തൻ.. അവനെ എടുത്ത് തിര വരുമ്പോൾ കാൽ വെള്ളത്തിൽ മുട്ടിക്കും ആരുട്ടൻ ആണെങ്കിൽ കുടുകുടെ ചിരിക്കുന്നുണ്ട്.. ഇടക്ക് ഫോൺ ബെല്ലടിച്ചതും കുഞ്ഞിനെ ഒരുകൈയിൽ പിടിച്ചു അവൻ ഫോൺ എടുത്തു…

” ഹലോ.. മ്മ് പറഞ്ഞപോലെ തന്നെ .. നീ ധൈര്യമായി ചെല്ല്.. ” അനന്തൻ ചിരിയോടെ പറഞ്ഞു ഫോൺ കട്ടാക്കി.. പിന്നെയും കുഞ്ഞുമായി കളി തുടർന്നു..

❤❤❤❤❤❤❤❤❤❤❤

നിർത്താതെ കാളിങ് ബെൽ അടിക്കുന്ന കേട്ട് ഭദ്ര കണ്ണുകൾ തുറന്നു.. ഉച്ചക്ക് വന്ന് കിടക്കുന്നതാണ്..

ഭക്ഷണം പോലും കഴിച്ചട്ടില്ല..

അതിന്റെ ചെറിയ ക്ഷീണവും അവളിൽ ഉണ്ടായിരുന്നു.. ഭദ്ര എഴുനേറ്റു ഡോർ തുറന്നു പുറത്ത് നിൽക്കുന്ന ആളെ കണ്ട് അവൾ ഞെട്ടി..

” മിഥില.. ” ഭദ്ര പറഞ്ഞതും മിഥി വരുത്തിച്ച ചിരിയോടെ അവളെ നോക്കി.. ആദ്യത്തെ ഞെട്ടൽ മാറിയതും ഭദ്ര വെറുപ്പോടെ അവളെ നോക്കി..

” ഉള്ളിലേക്ക് വരാമോ.. ” മിഥി ചോദിച്ചതിന് അവൾ വഴി മാറി കൊടുത്തു.. മിഥി ഉള്ളിലേക്ക് കയറി ഭദ്രയെ നോക്കി..

” ഞാൻ എന്തിനാ വന്നെന്ന് അറിയോ ഭദ്രക്ക്..? ”

മിഥി

” ക്ഷമ ചോദിക്കാൻ ആയിരിക്കും.. ”

” ക്ഷമ ചോദിക്കാൻ തന്നെ.. ചെയ്തത് പൊറുക്കാൻ കഴിയാത്ത തെറ്റാണെന്ന് അറിയാം..

ഒരുപക്ഷെ എന്റെ സഹോദരൻ അല്ലെങ്കിലും ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു.. നിന്റെ സ്ഥാനത്തു ഞാൻ ആണെങ്കിലോ എന്ന് വിഷ്ണു ചോദിച്ചപ്പോഴാ ഞാനും അത് ഓർത്തത്.. ചെറുപ്പം മുതൽ അനന്തേട്ടൻ നിന്നെ നോക്കുന്ന കണ്ടപ്പോൾ അത് ആ പ്രായത്തിന്റെ ആണെന്നാ ഞാൻ കരുതിയത്.. പക്ഷെ നിന്റെ വിവാഹത്തിന്റെ അന്ന് വിലങ്ങുമായി വന്ന ആ അനന്തേട്ടന്റെ മുഖം എനിക്ക് ഇപ്പോഴും ഓർമയുണ്ട്…. ഭദ്രക്ക് അറിയോ എന്ന് എനിക്ക് അറിയില്ല.. അച്ഛൻ പറഞ്ഞതാ..

അനന്തേട്ടൻ ഒരു പതിനഞ്ചു വയസ്സുമുതൽ മനസ്സിൽ കൊണ്ടു നടന്ന ദേവിയായിരുന്നു ഭദ്ര…

” മിഥി കൈരണ്ടും കെട്ടി നിന്നു പറഞ്ഞതും ഭദ്ര ഞെട്ടലോടെ മുഖം ഉയർത്തി.

” അന്ന് സ്വപ്നം കണ്ട പെൺകുട്ടിയോട് അത് പറയാതിരുന്നത് മറ്റൊന്നും കൊണ്ടല്ല.. സ്വന്തം അമ്മാവൻ ഭ്രാന്തനെന്ന് വിളിച്ചപ്പോ അയാളെ ഓടിച്ചിട്ട് തല്ലുന്ന കണ്ട് അന്ന് ആ പെൺകുട്ടി പേടിച്ചു നിന്നു.. അവൾക്ക് പേടിയാണെന്ന് അറിഞ്ഞപ്പോൾ തന്നെ അവളെ മറക്കാൻ ശ്രമിച്ചു..

അവൾക്കൊരു നല്ല ജീവിതം കിട്ടട്ടെയെന്ന് കരുതി.. പക്ഷെ ദൈവം അങ്ങേരുടെ പ്രണയം അങ്ങ് സ്വന്തമാക്കി കൊടുത്തു.. എന്നാൽ ഒരുമിച്ച് ജീവിച്ചതോ വെറും മൂന്നു മാസം.. എല്ലാം എന്റെ തെറ്റ് തന്നെയാ പക്ഷെ അത് ഇനി ആവർത്തിക്കാതിരിക്കാനാ ഞാൻ ഇങ്ങോട്ട് വന്നത്.. ”

മിഥി ഭദ്രയെ നോക്കി. നിറഞ്ഞുവന്ന കണ്ണുകളോടെ മിഥിയെ സംശയത്തോടെ നോക്കി..

” നീ ഇതൊന്ന് നോക്ക്.. ” മിഥി അവൾക്ക് നേരെ ഇൻവിറ്റേഷൻ ലെറ്റർ നീട്ടി.. ഭദ്ര നെറ്റി ചുളിച്ചുകൊണ്ട് ആ ലെറ്റർ വാങ്ങി നോക്കി.. അവളുടെ കണ്ണുകളിൽ ഇരുട്ട് കയറുന്ന പോലെ തോന്നി..

” അനന്തൻ വെഡ്സ് പാർവതി…. കണ്ടല്ലോ…

നിങ്ങൾ തമ്മിൽ അവസാനം കണ്ട അന്ന് തന്നെ അനന്തേട്ടൻ നല്ലപോലെ കുടിച്ചിട്ടാ വന്നത്.. അത് കണ്ട് അച്ഛന് ഭയങ്കര വിഷമം.. സ്വന്തം മകന്റെ ജീവിതം നശിക്കുന്നത് ഏത് അച്ഛനാ സഹിക്കുന്നെ..? നീ പോയ ഒരുവർഷം ആയപോഴേ അച്ഛൻ ഏട്ടനെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചതാ പക്ഷെ അനന്തേട്ടൻ നീ വരുമെന്ന് പറഞ്ഞ് കാത്തിരിക്കായിരുന്നു..എന്നാൽ ഇവിടെ നിന്ന് തിരിച്ചു വന്ന അനന്തേട്ടന് ഒടുവിൽ അച്ഛന്റെ നിർബന്ധപ്രകാരവും ആത്മഹത്യ ശ്രമവും കാരണം സമ്മതിക്കേണ്ടി വന്നു…” മിഥി പറഞ്ഞ് ഭദ്രയെ തിരിഞ്ഞു നോക്കിയതും ഭദ്ര ആ ലെറ്റർ കൈയിൽ ചുരുട്ടി പിടിച്ചു സോഫയിലേക്കിരുന്നു..

” നാളെയാ മാര്യേജ്.. പാർവതി സാഹചര്യം മുതലെടുക്കുന്നതാ.. പക്ഷെ എനിക്കും വിഷ്ണുവിനും നീയാ ഏട്ടത്തി.. ഒരിക്കൽ ചെയ്ത തെറ്റിന് ഇങ്ങനെ തിരുത്തുവാണേൽ അങ്ങനെ… ഇനി നീയാണ് തീരുമാനിക്കേണ്ടത്.. ”

” എന്തിന്.. എന്നെ വേണ്ടാത്ത അങ്ങേരെ എനിക്കും വേണ്ട.. പക്ഷെ ഈ വിവാഹത്തിന് ഞാൻ എന്തായാലും വരും.. നാളെത്തെ ദിവസം എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല .. ”

ഭദ്ര കണ്ണീർ തുടച്ചു ഉറപ്പോടെ പറഞ്ഞു..

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും..

രചന : കാർത്തുമ്പി തുമ്പി

Scroll to Top