അനന്തഭദ്രം തുടർക്കഥയുടെ ഭാഗം 41 വായിക്കുക…

രചന : കാർത്തുമ്പി തുമ്പി

ഉള്ളിലേക്ക് കയറും തോറും കേൾക്കുന്ന കരച്ചിലുകൾ ഭദ്രയുടെ ചെവിയിലേക്ക് തുളഞ്ഞു കയറുന്ന പോലെ തോന്നി..

“അനന്തേട്ടാ..” ഭദ്ര കരച്ചിലോടെ അലറിയതും കൈയിലിരുന്ന വിളക്ക് നിലത്തേക്ക് വീണു..

” എന്താ മോളെ..? എന്ത് പറ്റി..? ” രാഗിണി പേടിയോടെ ഉമ്മറത്തേക്ക് വന്നു.. ഭദ്ര ഞെട്ടലോടെ തിരിഞ്ഞു നോക്കി.. വെപ്രാളത്തോടെ അവളുടെ തോളിൽ പിടിച്ചു രാഗിണി ഭയത്തോടെ നിന്നു. ഭദ്ര പൊടുന്നനെ പടിക്കലേക്ക് നോക്കി. ഇല്ല അവിടെ ആരും തന്നെ ഇല്ല..

” നീ കാവിൽ വിളക്ക് വെച്ചില്ലേ.. ” രാഗിണി.

” മ്മ്.. ” ഭദ്ര ഒന്ന് മൂളികൊണ്ട് എഴുനേറ്റു.. എന്താ ഇപ്പോ സംഭവിച്ചത്.. കാവിൽ വിളക്ക് വെച്ചു ഉമ്മറത്തേക്ക് വരുമ്പോഴല്ലേ അഖിൽ വന്നത്.. ഭദ്ര കണ്ണുകൾ ഇറുക്കെ അടച്ചു.. ഇല്ല താൻ ഉമ്മറത്തേക്ക് കയറി പടിയിൽ ഇരുന്നു.എല്ലാം തനിക്ക് തോന്നിയതാണ്…..

അവൾ വല്ലാതെ വിയർത്തിയിരുന്നു. എന്താ തനിക്ക് അങ്ങനെ ഒക്കെ തോന്നിയത്..

അനന്തേട്ടന് എന്തെങ്കിലും..

ഭദ്ര പേടിയോടെ ഓർത്തു..

” അമ്മേ.. ഞാൻ ഇപ്പൊ വരാം.. ” ഭദ്ര തന്റെ തലയിൽ തഴുകികൊണ്ടിരിക്കുന്ന രാഗിണിയോട് പറഞ്ഞ് വേഗം എഴുനേറ്റു.. ചെരുപ്പ് പോലും ധരിക്കാതെ ചെറിയ ഇരുട്ടിൽ മേലെടത്തേക്ക് ഓടുമ്പോൾ അവൾക്ക് ഭയം തോന്നിയില്ല.. എങ്ങനെയെങ്കിലും അനന്തനെ ഒന്ന് കണ്ടാൽ മതിയെന്നായിരുന്നു.. മേലെടത്തേക്ക് ദൂരം കൂടുന്ന പോലെ തോന്നി അവൾക്ക്.. കാലിൽ കല്ലുകൾ പതിക്കുന്ന വേദന അവൾ അറിഞ്ഞില്ല ..

മേലേടത്തെ തുറന്നിട്ട ഗേറ്റ് കണ്ടതും അവൾക്ക് പാതി ആശ്വാസം തോന്നി. എന്നാലും ഉമ്മറത്തേക്ക് അവൾ വേഗത്തിൽ കയറി ഒരു നിമിഷം കട്ടിളപടിയിൽ പിടിച്ചു അവൾ അകത്തെ കാഴ്ച നോക്കി നിന്നു..

ഹാളിലെ ഡൈനിങ് ടേബിളിൽ ഇരിക്കുന്നുണ്ട് ആരവ്.. അതിനടുത്ത് ചെയറിൽ അനന്തനും ആൽബം കാണിക്കുകയാണ് അനന്തൻ കുഞ്ഞിനെ..

” ദാ കണ്ടോ.. അമ്മ കണ്ണടച്ച് നിൽക്കുന്നത്..

അമ്മക്ക് അറിയില്ല അച്ഛൻ വന്ന് താലികെട്ടുന്നത്..

അനന്തൻ പറഞ്ഞപ്പോൾ ഇങ്ങേര് എന്ത് തേങ്ങയാ ഈ പറയുന്നേ എന്ന ലെവലിൽ ഒന്ന് നോക്കി ആരുട്ടൻ.. അനന്തൻ അപ്പോഴേക്കും പേജ് മറിച്ചു..

” ദാ അമ്മ അച്ഛനെ കണ്ടപ്പോ ചിരിക്കുന്ന കണ്ടാ.. പാവാ അമ്മ.. കുറച്ച് വാശി ഉണ്ടെന്നേ ഉള്ളൂ.. നമ്മുക്ക് രാത്രി അമ്മേനെ സർപ്രൈസ് ആയി ഞെട്ടിക്കാം.. മ്മ്.. അച്ചേടെ പൊന്ന് റെഡി അല്ലേ അമ്മേനെ ഞെട്ടിക്കാൻ.. ” അനന്തൻ ചോദിച്ചപ്പോൾ ആരുട്ടൻ കൈ ഉയർത്തി ചിരിച്ചു..

” അതെന്നെ.. അച്ചക്ക് അറിയാം നീ എന്നെ പോലെ പാവാ.. അമ്മേടെ പോലെ കുറുമ്പി അല്ല.. ”

അനന്തൻ

” ആരാടോ തന്റെ കുറുമ്പി.. ” ഭദ്ര ഉറക്കെ ചോദിച്ചു ഉള്ളിലേക്ക് കയറി.. അനന്തൻ പെട്ടെന്ന് ഞെട്ടികൊണ്ട് എഴുനേറ്റു.. അവൻ കുഞ്ഞിനെ ഒരു കൈകൊണ്ട് പിടിച്ചു… അവൻ അവളെ ഇമ ചിമ്മാതെ ഞെട്ടലോടെ നോക്കി നിന്നു.. ഭദ്ര അരികെ വന്നതും കരഞ്ഞുകൊണ്ട് അവനെ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി…

” എന്നെ എന്തേ വിളിക്കാത്തെ..? എനിക്ക് എത്ര സങ്കടായിന്ന് അറിയോ..? പ്രാണൻ പോവുന്ന പോലെയാ.. ” ഭദ്ര അവനെ ഇറുകെ പുണർന്നു..

നെഞ്ചിൽ മുഖം അമർത്തി.. ” ഈ മണം ഇല്ലാതെ ഇത്ര നാളും ഞാൻ എങ്ങനെയാ കഴിഞ്ഞതെന്ന് അറിയോ.. എന്നിട്ട് എല്ലാം ആയപ്പോ നിങ്ങൾക്ക് മകനെ മതി എന്നെ വേണ്ട.. ”

അനന്തൻ അവളെ തിരികെ പുണരാതെ അങ്ങനെ തന്നെ നിന്നു.. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. എങ്ങലടിച്ചു കരഞ്ഞിരുന്ന ഭദ്ര നെഞ്ചിൽ നിന്ന് മുഖം ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി…

” എനിക്ക് അനന്തേട്ടൻ ഇല്ലാതെ പറ്റില്ലാ അനന്തേട്ടാ… ” ഭദ്ര ഒരു പൊട്ടികരച്ചിലോടെ വീണ്ടും അവന്റെ നെഞ്ചിൽ മുഖം അമർത്തി..

അനന്തന്റെ ഭാഗത്ത്‌ നിന്ന് ഒരു പ്രതികരണവും ഇല്ലാതായപ്പോൾ ഭദ്ര മുഖം ഉയർത്തി നോക്കി…

അനന്തന്റെ നിറയെ പീലികളുകള്ള ചാര കണ്ണുകൾ നിറഞ്ഞിരുന്നു.. പക്ഷെ അനന്തൻ തന്നെ നോക്കാതെ പുറത്തേക്ക് നോക്കി നിൽക്കുകയാണ്..

ഒരു കൈകൊണ്ട് ആരവിനെ മുറുകെ പിടിച്ചിട്ടുണ്ട്

” അനന്തേട്ടാ.. ” ഭദ്ര അവനെ പിടിച്ചു കുലുക്കിയതും അനന്തൻ ഭദ്രയെ ഒന്ന് നോക്കി..

അവൻ കണ്ണുകൾ രണ്ടും ഇറുക്കെ അടച്ച് തുറന്നു. ഭദ്രയെ അകത്തിമാറ്റി കുഞ്ഞിനെ എടുത്ത് തിരിഞ്ഞു..

” അനന്തേട്ടാ… ഇനിയും എന്തിനാ എന്നെ..” ഭദ്ര കണ്ണുകൾ തുടച്ചു.. ” ശരി അനന്തേട്ടൻ വന്ന് വിളിക്കുന്ന വരെ ഞാൻ മംഗലത്ത് ഉണ്ടാവും.. ” ഭദ്ര അവനോട് പറഞ്ഞു അനന്തൻ കുഞ്ഞിനെ നിലതിരുത്തി.. ഭദ്ര തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവളുടെ കൈയിൽ ബലമായി പിടി വീണിരുന്നു.. ഭദ്ര ഞെട്ടലോടെ ആ കൈയിലേക്ക് നോക്കി.. നിറഞ്ഞ മിഴിയോടെ തന്റെ കൈയിൽ ബലമായി പിടിച്ചുനിൽക്കുന്ന അനന്തനെ കണ്ട് അവളുടെ നെറ്റി ചുളിഞ്ഞു.. ഭദ്രക്ക് പിന്നെ ഒന്നും ആലോചിക്കാൻ സമയം കൊടുക്കാതെ അനന്തൻ അവളെ ആഞ്ഞു പുണർന്നു.. ഭദ്രയും അവനെ ഇറുകെ പുണർന്നു. അനന്തൻ അവളുടെ മുഖം കൈകുമ്പിളിൽ കവിളിലും നെറ്റിയിലും താടിയിലും മതിയാവാതെ തുടരെ തുടരെ ചുംബിച്ചു.. ഭദ്രയുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു അനന്തൻ അങ്ങനെ നിന്നു..

” നീയില്ലാതെ പറ്റില്ലെടി എനിക്ക്… എന്തിനാടി എന്നെ വിട്ട് പോയത്.. ഞാൻ… ഞാൻ ഈ വീട്ടിൽ എങ്ങനെയാ നീ ഇല്ലാതെ കഴിഞ്ഞതെന്ന് അറിയോ..? ” ഭദ്ര തല വിലങ്ങനെയാട്ടി കരഞ്ഞുകൊണ്ടിരുന്നു.. അനന്തൻ മതിയാവാതെ അവളെ വീണ്ടും പുണർന്നു.. ” നിന്നെ ഇങ്ങനെ നെഞ്ചിൽ ചേർക്കാൻ പറ്റാതെ ഞാൻ വേദനിച്ചത് നീ കണ്ടോ..? ” അനന്തൻ ചോദിച്ചപ്പോൾ ഭദ്ര അവനെ നെഞ്ചിൽ അമർത്തി ചുംബിച്ചു..

അവളുടെ ചുണ്ടുകൾ പതിഞ്ഞ തണുപ്പിൽ അവൻ കണ്ണുകൾ അടച്ച് തുറന്നു അവളെ നോക്കി..

അവൾ മിഴികൾ മാത്രം ഉയർത്തി അവനെ നോക്കി.. പിന്നെ ചെറിയ പുഞ്ചിരിയോടെ വീണ്ടും അവന്റെ നെഞ്ചിൽ മുഖം അമർത്തി.. അച്ഛനും അമ്മയും റൊമാൻസ് ചെയുന്നത് കണ്ടിട്ട് അതൊന്നും ശ്രദ്ധിക്കാതെ ആരുട്ടൻ സോഫയിൽ പിടിച്ചു അവർക്കടുത്തേക്ക് നടന്നു.. ആരോ മുണ്ടിൽ പിടിച്ചു വലിക്കുന്ന പോലെ തോന്നിയാണ് അനന്തൻ താഴേക്ക് നോക്കിയത്.. നോക്കിയപ്പോൾ ആരുട്ടൻ ആണ്..

അനന്തൻ വേഗം ഭദ്രയിൽ നിന്ന് കൈകൾ വിട്ട് കുഞ്ഞിനെ വേഗം എടുത്തു..

” അച്ചേടെ പൊന്നിനെ മറന്നതല്ലെടാ… അമ്മയുടെ പിണക്കം മാറ്റിയതല്ലേ.. ”

അനന്തൻ അവനെ എടുത്തുകൊണ്ട് പറഞ്ഞു.

” മോൻ എന്തേലും കഴിച്ചോ..? ” ഭദ്ര അവന്റെ കവിളിലും കൈയിലും തലോടികൊണ്ട് ചോദിച്ചു..

” മ്മ് ജാനുവമ്മ കല്യാണത്തിന്റെ ബാക്കി ചോറും കറികളും കൊണ്ടുവന്നിരുന്നു.. പപ്പടം കൂട്ടി ചോറ് കുറച്ച് കൊടുത്തു.. ” അനന്തൻ പറഞ്ഞു കഴിഞ്ഞാണ് ഭദ്രയെ നോക്കിയത്.. അവളെ ഇപ്പോഴാണ് അവൻ ശ്രദ്ധിക്കുന്നത്.. കരി എഴുതിയ കണ്ണുകൾ കരഞ്ഞിട്ട് പകുതി കരിയും പടർന്നിരുന്നു..

ചുവന്ന മൂക്കിൻ തുമ്പിൽ തിളങ്ങുന്ന വെള്ളക്കൽ മൂക്കുത്തി.. ചുവന്ന ചെഞ്ചുണ്ട്.. ചെന്നിയിലൂടെ ഒഴുകുന്ന വിയർപ്പ് തുള്ളികൾ നെറ്റിയിലേക്ക് വീണു കിടക്കുന്ന കുറുനിരകൾ… അവളിലെ സൗന്ദര്യം പതിന്മടങ് വർധിച്ച പോലെ തോന്നി അവന്.. അവളെ നോക്കി നിൽക്കുന്ന അവന്റെ ശ്വാസം വിലങ്ങി പോയി..

കറുത്ത ബ്ലൗസും സെറ്റ് മുണ്ടും അവൾക്ക് നന്നായി ചേരുന്നുണ്ടായിരുന്നു.. അവളെ നോക്കി നിൽക്കുംതോറും മറ്റെന്തോ വികാരം തന്നെ വന്ന് മൂടുന്നത് അവൻ അറിയുന്നുണ്ടായിരുന്നു…

തന്നെ മാത്രം നോക്കി നിൽക്കുന്നവന്റെ കണ്ണുകളിൽ മറ്റൊരു ഭാവം വിരിയുന്നത് ചെറിയ പതർച്ചയോടെയാണ് ഭദ്ര നോക്കി കണ്ടത്..

അനന്തന്റെ പീലി നിറഞ്ഞ കണ്ണുകളിലെ ഭാവം അവളെ വല്ലാതെ തളർത്തുന്ന പോലെ.. മുഖം താഴ്ത്തണമെന്നുണ്ട് പക്ഷെ അവന്റെ കണ്ണിൽ നിന്ന് നോട്ടം മാറ്റാൻ കഴിയുന്നില്ല.കട്ടിയുള്ള വളഞ്ഞ പുരികകൊടികളും..തിളങ്ങുന്ന ചാര കണ്ണുകളും.. മീ=ശ മറിക്കുന്ന മേൽച്ചുണ്ടും താടിയും കീഴ്ചുണ്ടും.. അവന്റെ കണ്ണുകളിലെ ഭാവവും… അനന്തന്റെ മുഖവും ഭദ്ര ഉമ്മിനീർ ഇറക്കി നോട്ടം വേഗം മാറ്റി.. ആരുട്ടൻ ആണെങ്കിൽ റൊമാൻസ് കാണാൻ കഴിയാത്തത് കൊണ്ട് അനന്തന്റെ തോളിലേക്ക് ചാഞ്ഞു ഉറക്കം പിടിച്ചിരുന്നു..

” മോൻ ഉറങ്ങി.. ” ഭദ്ര അവന്റെ മുഖത്ത് നോക്കാതെ കുഞ്ഞിനെ നോക്കി പറഞ്ഞു.. അവളുടെ കണ്ണുകളിലെ പിടച്ചിൽ കണ്ട് അനന്തൻ ഒന്ന് പുഞ്ചിരിച്ചു..

” മ്മ്.. റൂമിൽ കിടത്തിയേക്ക്.. ” അനന്തൻ കുഞ്ഞിനെ ഭദ്രക്ക് നൽകി..

” മ്മ്.. അമ്മയോട് ഒന്ന് വിളിച്ചു പറയോ ഞാൻ ഇവിടെ ഉണ്ടെന്ന്.. ” ഭദ്ര അവനെ നോക്കി..

” മ്മ്.. ” അനന്തൻ അവളെ നോക്കികൊണ്ട് തലയാട്ടി.. ഭദ്ര വേഗം കുഞ്ഞിനേയും കൊണ്ട് സ്റ്റെപ് കയറി.. അനന്തൻ മേശയിൽ ഇരുന്ന ഫോൺ കൈയിലെടുത്തു…

❤❤❤❤❤❤❤❤❤❤

മംഗലത്തെ ഉമ്മറത്തു ഭദ്രയെ കാത്തിരിക്കുന്ന രാഗിണി ഹാളിലെ ടെലിഫോൺ ബെല്ലടിക്കുന്ന കേട്ട് എഴുനേറ്റു.. അപ്പോഴേക്കും രാഘവൻ ഫോൺ എടുത്തിരുന്നു..

” ഹെലോ…. ആ മോനെ.. ഉവ്വോ.. ആ പറയാം.. ശരി.. നാളെ മൂന്നാളും കൂടി ഇങ്ങോട്ടൊക്കെ ഇറങ്ങ്.. ആ ശരി.. ” രാഘവൻ സന്തോഷത്തോടെ ഫോൺ കട്ടാക്കി തിരിഞ്ഞതും രാഗിണി നെറ്റി ചുളിച്ചു അയാളെ നോക്കി നിന്നു..

” അനന്തൻ കുഞ്ഞാ.. ഭദ്ര മോള് അവിടെ എത്തിയെന്നു.. ” രാഘവൻ

രാഗിണിയുടെ മുഖം വിടർന്നു.. ” പേടിച്ചു ഇരിക്കായിരുന്നു ഞാൻ.. ഇപ്പോ വരാമെന്ന് പറഞ്ഞ് പോയതാ.. ”

അവർ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി..

❤❤❤❤❤❤❤❤❤❤

ഭദ്ര കുഞ്ഞിനെ കിടത്തി താഴേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു താഴെ നിന്ന് ആരുടെയോ ശബ്ദം കേട്ടത് ഭദ്ര താഴേക്ക് ഇറങ്ങാതെ മുകളിൽ തന്നെ നിന്ന് താഴേക്ക് നോക്കി.. വിഷ്ണുവാണ്..

അവന്റെ കൈയിൽ വലിയൊരു കവറും അവൻ അനന്തനോട് എന്തൊക്കെയോ പറയുന്നുണ്ട്….

” ഞങ്ങൾ പറഞ്ഞപോലെ മതി അനന്തേട്ടാ..

ഭദ്രയെ ഇന്ന് രാത്രി ഞാൻ എന്തേലും കാരണം പറഞ്ഞു കൂട്ടികൊണ്ട് വരാം.. ഇത്തിരി സർപ്രൈസ് ആയി… അവൾ പേടിച് ഇങ്ങോട്ട് ഓടി വരുമ്പോൾ അനന്തേട്ടനും വാവയും ഈ കേക്കിന്റെ അടുത്ത് നിന്നാൽ മതി.. എല്ലാം ഞങ്ങൾ ഏറ്റു.. ” വിഷ്ണു അനന്തന് സംസാരിക്കാൻ ഇടക്കൊടുക്കാതെ നോൺ സ്റ്റോപ്പ്‌ ആയി പറയുന്ന കേട്ട് ഭദ്രയുടെ കണ്ണ് മിഴിഞ്ഞു..

” എന്താ ഏട്ടൻ ഇങ്ങനെ വിളറി നിൽക്കണേ..

സംഭവം കുറച്ച് കളർ ആക്കാൻ അല്ലേ..

എന്തേലും കാരണം പറഞ്ഞു പേടിപ്പിച്ചു വേണം ഭദ്രയെ വിളിക്കാൻ.. എന്ത് പറയാം.. ”

വിഷ്ണു താടിയിൽ കൈവെച്ച് ആലോചിച്ചു..

” വിഷ്ണുവിനെ ഭദ്ര തല്ലിക്കൊന്നു അങ്ങനെ പറഞ്ഞാലോ.. ”

ഭദ്ര സ്റ്റെപ് ഇറങ്ങി വന്നുകൊണ്ട് ചോദിച്ചതും വിഷ്ണു ഞെട്ടലോടെ തിരിഞ്ഞു..

” ഭ ഭദ്ര.. ” വിഷ്ണു

” മ്മ്.. ” ഭദ്ര ഒന്ന് അമർത്തി മൂളി.

” ഭദ്ര എപ്പോ വന്നു..? ”

“ഞാൻ വന്നിട്ട് കൊല്ലം കുറച്ചായി..”

” ഭദ്ര മംഗലത്ത് പോയില്ലേ… പൂജ അങ്ങോട്ട് പോയല്ലോ.. ”

” അതിന്..? ”

” ഏയ്യ്.. അനന്തേട്ടൻ നീ വന്ന കാര്യം പറഞ്ഞില്ല ”

” അതിന് നീ പറയാൻ വിട്ടോ … വന്നപ്പോ മുതൽ വാ തുറന്നതല്ലേ.. ” അനന്തൻ ചിരിയോടെ പറഞ്ഞു..

” അപ്പോ ശരി.. നാളെ കേക്ക് മുറിക്കാലെ..

ഞാൻ ഇറങ്ങട്ടെ.. ” വിഷ്ണു

“നീ കഴിച്ചോടാ..”? അനന്തൻ

” ആ.. നാളെ കാണാം.. ” അവൻ വേഗം യാത്ര പറഞ്ഞു ഇറങ്ങി.. വിഷ്ണു പുറത്തേക്ക് ഇറങ്ങി ബൈക്ക് സ്റ്റാർട്ട്‌ ആക്കുമ്പോൾ അവന്റെ ഫോൺ ബെല്ലടിച്ചു.. പരിചയമില്ലാത്ത നമ്പർ കണ്ട് അവൻ താല്പര്യമില്ലാതെ ഫോൺ ചെവിയോട് അടുപ്പിച്ചു.

” ഹലോ.. ആരാ.. ”

” ഞാൻ.. ഭവ്യ.. ”

വിഷ്ണു പിന്നെ ഒന്നും മിണ്ടിയില്ല..അവൻ ഫോൺ ഒന്നൂടെ ചെവിയിലേക്ക് ചേർത്തു..

” ഹലോ..? പോയോ..? ” ഭവ്യ

” ഇല്ല പറ.. ” വിഷ്ണു

” അത്.. ചേച്ചി ഏട്ടന്റെ അടുത്തേക്ക് പോയെന്ന്.. അപ്പോ ഇനി പ്ലാനിങ് ഒന്നും വേണ്ടല്ലോ ”

” ഏയ്‌.. ഇനി ഒന്നും വേണ്ട.. ”

” അപ്പോ ശരി.. ”

” ഭവ്യ ഒരു മിനിറ്റ്.. ”

” എന്താ..? ”

കട്ടാക്കാൻ പോയ ഭവ്യ അവൻ പറയുന്ന കേട്ട് ഫോൺ വീണ്ടും ചെവിയിൽ പിടിച്ചു..

” അത് പിന്നെ.. നാളെ ഒന്ന് കാണാൻ പറ്റോ..?

” വിഷ്ണു

” എന്തിന്.. ”

” പ്ലീസ്.. ”

” മ്മ് വൈകീട്ട് അമ്പലത്തിൽ വരുന്നുണ്ട്..”

” ഹാ.. ശരി.. താങ്ക്യൂ.. ” വിഷ്ണു

ഭവ്യ വേഗം ഫോൺ കട്ടാക്കി ബെഡിൽ ഇരുന്നു..

വിഷ്ണു എന്താ പറയാൻ പോവുന്നതെന്ന് നന്നായി അറിയാം.. പക്ഷെ അതൊന്നും നടക്കാൻ പോവുന്നില്ല.. അത്രക്ക് പുണ്യം ഒന്നും താൻ ചെയ്തട്ടില്ല.. അവളുടെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണീർ കൈയിലിരിക്കുന്ന ഫോണിലേക്ക് വീണു..

വിഷ്ണു ഫോൺ ഷർട്ടിന്റ പോക്കറ്റിൽ ഇട്ട് ആലോചനയോടെ ബൈക്ക് സ്റ്റാർട്ട്‌ ആക്കി..

❤❤❤❤❤❤❤❤❤❤❤

അനന്തൻ മുറിയിലേക്ക് ചെല്ലുമ്പോൾ ഭദ്ര അലമാരയൊക്കെ തുറന്നു നോക്കുന്നുണ്ടായിരുന്നു..

” നീ എന്താ നോക്കുന്നെ..? ” അനന്തൻ

” അല്ല തുണി കുറേ ആയില്ലേ അങ്ങനെ തന്നെ ഇരിക്കുന്നു.. ” അവൾ അതും പറഞ്ഞു ഒരു സാരി എടുത്ത് മൂക്കോട് ചേർത്തു.. അനന്തൻ അവളെ നോക്കി കൈരണ്ടും കെട്ടി വാതിൽ തന്നെ ചാരി നിന്നു..

” മണം ഒന്നും ഇല്ല ഭാഗ്യം.. ” ഭദ്ര

” എല്ലാ ആഴ്ചയും ഞാൻ ഇതൊക്കെ വെയിലത്തു വിരിക്കും.. അതാ മണം ഒന്നും ഇല്ലാത്തത്.. ”

അനന്തൻ അതും പറഞ്ഞു കട്ടിലിന്റെ ഹെഡ്ബോർഡിൽ ചാരി ഇരുന്നു… ഭദ്ര അവനെ ഒന്ന് നോക്കി പിന്നെ അലമാരി അടച്ചു അവന്റെ അരികിലേക്ക് ചെന്നു..

” അനന്തേട്ടാ.. ” ഭദ്ര

” മ്മ്.. ” തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ നോക്കി കൊണ്ടിരുന്ന അനന്തൻ അവൾ വിളിക്കുന്ന കേട്ട് തല ചരിച്ചു..

” എന്നോട് അനന്തേട്ടന് ദേഷ്യം തോന്നുന്നുണ്ടോ..? ” ഭദ്ര

” എന്തിന്.? ” അവന്റെ നെറ്റി ചുളിഞ്ഞു..

” അത് ഞാൻ.. ” ഭദ്ര പറയാൻ പൂർത്തിയാക്കും മുൻപേ അനന്തൻ അവളെ പിടിച്ചു അവന്റെ മടിയിലേക്കിരുത്തി.. അവളെ ചേർത്ത് പിടിച്ചു കഴുത്തിലേക്ക് മുഖം അമർത്തി.. ” ദേഷ്യല്ല ഭദ്രേ..

സങ്കടാ തോന്നിയത്.. ആര് നിന്നെ സംശയിച്ചാലും ഞാൻ നിന്നെ അങ്ങനെ കരുതുമെന്ന് നീ വിശ്വസിച്ചില്ലേ..? എന്നോട് തന്നെ ചില നേരത്ത് വെറുപ്പ് തോന്നി.. ”

അനന്തൻ പറയുന്ന കേട്ട് ഭദ്രക്ക് വിഷമം തോന്നി..

അവൾ അവന്റെ മുഖം കൈകുമ്പിളിൽ എടുത്ത് നെറ്റിയിൽ ചുംബിച്ചു.. പിന്നെ രണ്ടു കവിളിലും മാറി മാറി ചുംബിച്ചു.. മെല്ലെ കൈകൾ മാറ്റി ഭദ്ര അവനെ നോക്കി.. അനന്തൻ അവളുടെ ഇടുപ്പിലൂടെ കൈ ചേർത്ത് അവനോട് ചേർത്ത് ഇരുത്തി.. അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.. പതിയ അനന്തൻ അവളുടെ ചുണ്ടുകൾ നുകരാൻ തുടങ്ങി.. ഭദ്രക്ക് കിതപ്പ് കൂടി..

അവളുടെ മാറുകൾ വേഗത്തിൽ ഉയർന്നു താഴ്ന്നു.. അനന്തൻ അവളുടെ ചുണ്ടുകൾ മാറി മാറി നുകർന്നു കൊണ്ടിരുന്നു..നാവുകൾ പരസ്പരം കെട്ടു പിണഞ്ഞപ്പോൾ ഭദ്രയുടെ കൈകൾ അനന്തന്റെ കുർത്തയിൽ പിടി മുറുക്കി.. അവളുടെ ചുണ്ടുകൾ മോചിപ്പിച്ചുകൊണ്ട് അനന്തൻ ഭദ്രയുടെ കണ്ണുകളിലേക്ക് നോക്കി.. അവന്റെ നോട്ടത്തിലെ ഭാവം താങ്ങാൻ കഴിയാതെ ഭദ്ര തല താഴ്ത്തി… ഭദ്ര വല്ലാതെ വിയർത്തിരുന്നു..

അവളുടെ കഴുത്തിലെ വിയർപ്പ് തുള്ളികളിൽ അനന്തൻ ചുംബിച്ചു.. കഴുത്തിൽ മെല്ലെ നുകർന്നുകൊണ്ട് അവളുടെ നഗ്നമായ ഇടുപ്പിൽ അവൻ പിടി മുറുക്കി.. ഭദ്ര ഒരുകൈ അനന്തന്റെ തലയിൽ കൊരുത്തു വലിച്ചു.. മറു കൈ ബെഡിലെ വിരിയിൽ ചുരുട്ടി പിടിച്ചു..ഭദ്രയുടെ ചെറിയ സീൽക്കാരങ്ങൾ അനന്തന്റെ ആവേശം കൂട്ടി.. ഭദ്ര കാൽ വിരലുകൾ കൊരുത്തു വലിച്ചു..വെണ്ണ പോലെയുള്ള നഗ്നമായ അവളുടെ അണിവയറിൽ അനന്തന്റെ കൈകൾ സർപ്പം പോലെ ചുറ്റി പിടിച്ചു.. കഴുത്തിൽ നിന്നും ചുണ്ടുകൾ മാറ്റി തൊണ്ട കുഴിയിൽ അമർത്തി ചുംബിച്ചു.. അവന്റെ മീശയും താടിയും ചുണ്ടും പല്ലുകളും നാവും അവളുടെ കഴുത്തിൽ പുതിയൊരു ചിത്രം വരക്കുന്ന പോലെ ഒഴുകി നടന്നു.. തൊണ്ടയിൽ ഒഴുകുന്ന ചുണ്ടുകൾ മെല്ലെ മാറിലേക്ക് ഇറങ്ങുന്നത് അവൾ അറിഞ്ഞു..

അതോടൊപ്പം അനന്തന്റെ ഒരു കൈ മാറിൽ തലോടി അമരുന്നതും.. അവന്റെ കൈവിരലുകളുടെ ചലനം അവളുടെ ശരീരത്തിൽ കറന്റേൽക്കുന്ന പോലെ തോന്നി.. ഭദ്ര പിന്നിലേക്ക് ചാഞ്ഞതും അനന്തൻ അവളുടെ മുകളിലൂടെ വീണു.. കണ്ണടച്ച് കിടന്ന് കിതപ്പെടുക്കുന്നവളെ അനന്തൻ കണ്ണിമക്കാതെ നോക്കി… ഭദ്ര മെല്ലെ കണ്ണുകൾ തുറന്നു.. തന്നെ മാത്രം നോക്കി കിടക്കുന്നവന്റെ കണ്ണിലെ ഭാവം നേരിടാനാവാതെ അവൾ തളർന്നു.. ലൈറ്റ് ഓഫ്‌ ചെയ്യാനായി ഭദ്രയുടെ കൈകൾ നീണ്ടു.. പൊടുന്നനെ അനന്തൻ അവളുടെ കൈകളിൽ പിടിച്ചു.. ഭദ്ര അവനെ സംശയത്തോടെ നോക്കിയതും അനന്തൻ തല വിലങ്ങനെയാട്ടി അവളുടെ ശരീരത്തിൽ അവന്റെ ചുടു ചുംബനവും നാവുകളുടെ പല്ലുകളുടെയും ചലനം സൃഷ്ടിക്കുന്ന അനുഭൂതിയിൽ ഭദ്ര വില്ല് പോലെ വളഞ്ഞു.ഭദ്ര യുടെ ശരീരം ഭാരമില്ലാതെ ഒരു അപ്പൂപ്പൻ താടി പോലെ പാറി കളിക്കുന്ന പോലെ തോന്നി..

ഭദ്രയുടെ ഉച്ചി മുതൽ പാദം വരെ അനന്തൻ കൈകളും ചുണ്ടുകളും മാറി മാറി സഞ്ചരിച്ചു..

അവളിലെ സ്ത്രീയെ വീണ്ടും പൂർണമായി ഉണർത്തി കൊണ്ട് അവൻ അവളിലേക്ക് ആഴ്ന്നിറങ്ങി…അവൻ ആവേശത്തോടെ അവളിൽ പെയ്തിറങ്ങുമ്പോഴും ഒരു കൈകൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചിരുന്നു അനന്തൻ..

ആവേശ യാമത്തിന് അവസാനം തന്റെ കീഴിൽ കിടക്കുന്നവളുടെ നെറ്റിയിൽ ചുംബിച്ചു അനന്തൻ നേരെ കിടന്നു.. ശക്തമായി കറങ്ങുന്ന ഫാനിൽ കണ്ണ് നട്ട് ഒരു കൈകൊണ്ട് തന്റെ പ്രാണനെ നെഞ്ചിലേക്ക് കയറ്റി കിടത്തി..

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : കാർത്തുമ്പി തുമ്പി

Scroll to Top