എൽസ, തുടർക്കഥ, ഭാഗം 12 വായിച്ചു നോക്കൂ…

രചന : പ്രണയിനി

നിന്റെ എൽസകൊച്ച് കൊള്ളാമല്ലോടാ…

എബിക്ക് വാങ്ങിക്കൊടുത്ത ഫോൺ നോക്കി അതിലെന്തൊക്കെയോ പണിത് കൊണ്ട് രാമേട്ടൻ പറഞ്ഞു…

എന്റെ എൽസകൊച്ചോ…. എബി മുഖം വെട്ടിച്ചു ചോദിച്ചു…

അതെ നിന്റെ… നീയൊന്ന് ഓർത്തെ…നിന്നെ അത്രയും കാര്യമായത്കൊണ്ടല്ലേ ആ കൊച്ച് ഇങ്ങനത്തെ സഹായങ്ങളൊക്കെ നിനക്ക് ചെയ്യുന്നത്….

അതു അങ്ങെനെയൊന്നുമല്ല. എൽസ മാമിന് എല്ലാരുമൊരുപോലെയാണ്… ഒത്തിരി ആളുകളെ മാഡം ഓഫീസിൽ സഹായിക്കാറുണ്ട്….

ഇത് പക്ഷെ അങ്ങനെയല്ലന്നാണ് എനിക്ക് തോന്നുന്നത്…

അതെന്താ….

അന്ന് ആ മറ്റവൾ നിനക്കിട്ടു പണിതന്നപ്പോൾ ഈ കൊച്ചല്ലേ നിന്നെ രക്ഷിച്ചേ…. വീട്ടിൽ കൊണ്ടുപോയെ..

അതു എന്നെ മാമിന് വിശ്വാസം ഉള്ളതുകൊണ്ടല്ലേ…

പിന്നെ തെളിവും ഉണ്ടായിരുന്നല്ലോ….

ഹ്മ്മ്. നമുക്ക് നോക്കാം… അല്ല വേറൊന്നു ചോദിക്കട്ടെ.. ആ കൊച്ചു ചിലപ്പോൾ നിന്നെ നല്ലൊരു വ്യക്തി എന്ന് കരുതിയും അതിന്റെ സ്റ്റാഫ്‌ എന്നുള്ള പരിഗണന കൊണ്ടാകാം നിന്നെ സഹായിക്കുന്നത്…ഇനി നിന്റെ മനസിലെങ്ങാനും വെല്ലോമുണ്ടോ…

എന്ത്….

അല്ല.. നിനക്കിനി ആ കൊച്ചിനോട് വല്ല ഇഷ്ടമോ പ്രണയമോ ഉണ്ടെന്ന്.

ആ പറച്ചിലിൽ പോലും എബി ഞെട്ടി…. അവന്റെ മനസിലേക്ക് ആ തിളങ്ങുന്ന പൂച്ചക്കണ്ണുകൾ ഓടിയെത്തി….അവൻ ചാടിയെണിറ്റു….

എന്നതാടാ….

ഒ…. ഒന്നുമില്ല…. ചേട്ടൻ ചുമ്മാ ഓരോന്ന് പറഞ്ഞു എന്നെ പേടിപ്പിക്കാതെ….

പേടിപ്പിച്ചെന്നോ…. നിന്നെയോ .. ഞാനോ….

പിന്നെ ഇപ്പോൾ പറഞ്ഞതെന്താ…

എന്ത് പറഞ്ഞുന്നാ… ഡാ മണ്ട…. ഞാൻ നിന്നോട് ചോദിച്ചെന്നല്ലേയുള്ളു നിനക്ക് അതിനോട് വല്ല പ്രേമവും ഉണ്ടോന്ന്…അതിനു നീയീ ചാടിനടക്കുന്നത് കണ്ടാൽ തോന്നുമല്ലോ നീയതിനെ…

ഹ്മ്മ്.. ഹ്മ്മ്… രാമേട്ടൻ ഒരു പിരികം പൊക്കി അവനെ നോക്കി….

എനിക്ക് ഒന്നുമില്ല.. ചേട്ടൻ പോയെ….

ഹഹ…..ഞാൻ പോവാ… നിന്നെ ഞാൻ പിടിച്ചോളാം… കൊക്ക് എത്ര കുളം കണ്ടതാ…

******************

അപ്പോൾ അങ്ങനാണ് കാര്യങ്ങളല്ലെ എൽസമ്മേ….

ഹ്മ്മ്….

എന്നാടാ ആലോചിക്കുന്നെ….

അതല്ല അപ്പാ…. ഞാനോർക്കുവായിരുന്നു എബിയുടെ കാര്യം.എല്ലാത്തിനോടും ഒരുതരം പേടിയും വെപ്രാളവുമാണ് അവനു… എവിടേലും കൊണ്ടുപോയാലോ… ചുറ്റും നോക്കുന്നത് കാണണം… കുഞ്ഞുകുട്ടികളെക്കാൾ അത്ഭുതത്തിലും കൗതുകത്തിലുമാണ്…

ഞാൻ അപ്പയോട് പറഞ്ഞില്ലേ ഫോൺ കൊടുത്ത കാര്യം….

അറിയാടാ … അവനെപ്പോലൊരാൾ അങ്ങെനെ മാത്രേ ചെയ്യൂ… അങ്ങെനെ മാത്രേ വിചാരിക്കൂ…

കാരണം അവൻ വളർന്ന രീതിയാണത്…

ആരുടെയും സ്നേഹമോ സംരക്ഷണമോ വയർ നിറയെ ഭക്ഷണമോ കിട്ടാതെയാണ് ഇത്രനാൾ ജീവിച്ചത്…. ആ തണലും…. പഠിച്ച സ്കൂളും കോളേജുമല്ലാതെ മറ്റൊരിടത്തും പോകുകയോ അല്ലെങ്കിൽ ആരെങ്കിലും കൊണ്ടുപോകുകയോ ചെയ്തിട്ടില്ല…. ആരുടെയൊക്കെയോ സഹായം കൊണ്ട് വളർന്നു വന്ന അവൻ ഇങ്ങെനെയല്ലാതെ എങ്ങെനെയാകാനാണ്…

എത്ര ബുദ്ധിമുട്ടുള്ള ആളുകൾ നമ്മുടെ ഓഫീസിൽ ജോലി ചെയ്യുന്നുണ്ട് അപ്പാ….നമ്മുടെ സഹായം കൊണ്ടും അവർക്ക് കിട്ടുന്ന സാലറി കൊണ്ടും ജീവിതം ഒരു കരക്ക് അടുപ്പിച്ചവർ..പക്ഷെ അവർക്കൊക്കെ സങ്കടം പറയാനും കേൾക്കാനും ആഘോഷങ്ങൾ ഒന്നിച്ചു നടത്താനുമൊക്കെ ഒരു കുടുംബമുണ്ട്…. പക്ഷെ ഇവിടെയതല്ലല്ലോ സ്ഥിതി… ഒറ്റക്ക്…. എല്ലാത്തിനും ഒറ്റക്ക്….

ഒന്നിനോടും പരാതിയോ പരിഭവമോ ഇല്ലാതെ….

അവനും നല്ലൊരു ജീവിതം കിട്ടും മോളെ.. ദൈവം എല്ലാക്കാലവും ഒരാളെ പരീക്ഷിക്കില്ലല്ലോ….

അവനായുള്ളത് എവിടേലും കാത്തിരിക്കുന്നുണ്ടാകും.

സമയമാകുമ്പോൾ ഇപ്പോൾ അവനു നഷ്ടമായ എല്ലാ സൗഭാഗ്യങ്ങളും ലഭിക്കും….

ഹ്മ്മ്… അങ്ങെനെ ഞാനും ആഗ്രഹിക്കുന്നു അപ്പാ…

എന്റെ കൊച്ച് ഇതൊന്നും ആലോചിച്ചു ടെൻഷൻ അടിക്കാതെ പോയി കിടന്നുറങ്… പിന്നെ മോളെ നമ്മൾ ഈ സൺ‌ഡേയാണ് എബിയുടെ തണലിലേക്ക് പോകാമെന്നു പറഞ്ഞത്… മോളന്നു ഫ്രീയല്ലേ….

അതെ അപ്പാ…. അന്ന് ഫുൾ ഫ്രീയാണ്…

എന്നാൽ ഓക്കേ ഡാ….. ഗുഡ് നൈറ്റ്‌….

ഗുഡ് നൈറ്റ്‌ അപ്പാ….

*****************

അതെങ്ങനെയാ… നിന്നെപോലുള്ള പെണ്ണുങ്ങൾ വെറും കേസുകെട്ടുകളാണ്.ഇങ്ങെനെ കുറെ മേക്കപ്പും ഇട്ടു ഉടുത്തോരുങ്ങി നടക്കുവാണേൽ ആരെയെങ്കിലും വീഴ്ത്താലോ…. എന്ത്‌ കിട്ടിയാലെന്ന പുളിക്കുമോ…. അതു ക്യാഷ് ആണേലും വേറെ പലതാണേലും….

മാഡം ഞാനറിയാതെ….

എന്ത്‌ അറിയാതെയാണടി…. നീ അറിഞ്ഞുകൊണ്ട് തന്നെയാണ് എന്റെ ഭർത്താവിനെ ചുറ്റിപറ്റി നടന്നത്…. എന്നിട്ട് നീയിപ്പോൾ  എന്റെ കെട്ടിയോൻ നിന്നെ കേറിപ്പിടിച്ചെന്ന് പറയുന്നോ…

നാണം കെട്ട വർഗ്ഗങ്ങൾ….

മാഡം plz…

ഓഹ് തമ്പുരാട്ടിക്ക് നാണക്കേടായോ….

ഇവരൊക്കെ നിന്റെ സെറ്റപ്പുകളാണോ…

അവർ കൂടിനിൽക്കുന്ന ആളുകളെ നോക്കി ചോദിച്ചു

നീയൊക്കെ ആര് കുറച്ചു പൈസ കാണിച്ചാലും അവന്മാർക്ക് മുന്നിൽ കിടന്നു കൊടുക്കും….

എവിടെ ഈ കടയുടെ മുതലാളി…

വിളിക്ക് അയാളെ…

Yes എന്താണിവിടെ….

താൻ ആരാ….

ഞാൻ ഈ ഷോപ്പിന്റെ മാനേജറാണ് മാഡം…

എഡോ മാനേജരെ ഇവിടുത്തെ തന്റെ സ്റ്റാഫ്സൊക്കെ ഇവളെപോലെയാണോ

മനസിലായില്ല മാഡം…

അവർ കാര്യം അയാളോടും പറഞ്ഞു… മാനേജർ നോക്കുമ്പോൾ കുനിഞ്ഞുനിന്ന് കരയുന്ന രമ്യയെയാണ് കാണുന്നത്….

രമ്യ….. എന്താണിത്…. തന്നെ കുറിച്ച് എന്തൊക്കെയാണീ കേൾക്കുന്നത്…. സത്യാണോ ഇതൊക്കെ….മാപ്പ് പറയെടോ.. പറഞ്ഞിട്ട് ബാക്കി ജോലി നോക്കിയാൽ മതി

അയ്യോ അല്ല സർ… ഇയാളാണ് എന്നെ…

ഛീ….. എന്ത്‌ പറഞ്ഞെടി ചൂലേ നീ… ഇയാളെന്നോ… ഇദ്ദേഹവും ഞാനും ആരാണെന്നു കരുതി നീ… നിന്നെപോലുള്ള തേവിടിശ്ശികൾക്ക് ഇദ്ദേഹത്തിന്റെ മുന്നിൽ നിൽക്കാനുള്ള യോഗ്യതയില്ല…

നഗരത്തിലെ  വലിയൊരു തുണിക്കടയിലാണ് ഈ ബഹളം നടക്കുന്നത്…

കടയിലെ സെയിൽസ് ഗേളിനെ ഒരു കസ്റ്റമർ വളരെ മോശമായി അപമാനിച്ചു … അതിനു അവൾ പ്രതികരിച്ചതിനു പകരമായി അയാളുടെ ഭാര്യ ആ കുട്ടിയോടു ദേഷ്യപെടുകയാണ്…

പ്ടെ 💥💥

ഒരു നിമിഷമെടുത്തു നടന്നതെന്തന്ന് അവിടെ കൂടിയവർക്ക് മനസിലാകാൻ…

ഒരടി…. ഒരേയൊരടി…. ആ അടിക്ക് അവരുടെ തടിച്ചുരുണ്ട ശരീരം ആകെയുലഞ്ഞു അവർ ഒരു വശത്തേക്ക് ചെരിഞ്ഞു… അവരുടെ തലയിൽ ഒരു മൂളക്കം മാത്രേയുള്ളു…. അവരുടെ ഭർത്താവ് ഓടിവന്നവളെ താങ്ങി…

ആളുകൾ അടികൊടുത്തയാളെയൊന്നു നോക്കി….

ദേഷ്യം കൊണ്ട് ചുവന്നു നിൽക്കുന്ന എൽസ 🔥

ആ പൂച്ചക്കണ്ണുകളിൽ ദേഷ്യം ആളികത്തുന്നു..

ആ സ്ത്രീ ഒരു വിധം നേരെ നിന്നുനോക്കുമ്പോളാണ് അവരെ അടിച്ചയാളെ കാണുന്നത്….

ആരാടി നീ…. അവർ ചീറി….

ഇനി നിങ്ങളുടെ പുഴുത്താനാവിൽ നിന്നും ഒരക്ഷരം വന്നാൽ….. ഇപ്പോൾ കിട്ടിയതായിരിക്കില്ല ഇനി കിട്ടുന്നത്….

അവരൊന്നു ഭയന്നു ആ സംസാരത്തിൽ…. നല്ല വെളുത്ത തുടുത്തയൊരു പെൺകുട്ടി… വല്ലാത്ത ഭംഗി… പക്ഷെ ഇപ്പോൾ ആ ഭംഗിയെ കീഴടക്കിയിരിക്കുന്നത് കോപമാണ്… ഇനി താൻ എന്തേലും പറഞ്ഞാൽ അവൾ അടിക്കുമെന്നുറപ്പാണ്.. അവർ ചുറ്റും നോക്കി…

എല്ലാരും കണ്ടിരിക്കുന്നു… അവർക്കാകെ നാണക്കേട് തോന്നി… എങ്കിലും തോൽക്കാൻ അവർ തയ്യാറായില്ല….

എടി…..നിനക്ക് ഞാനാരാണെന്ന് അറിയുമോ…

ശ്…..മിണ്ടരുത്…. അടിക്കുമെന്ന് പറഞ്ഞാൽ ഞാനടിക്കും….പിന്നെ നിങ്ങൾ ആരാണെന്ന്…

ഒരു പൂത്ത കാശുകാരി…. കുറേനാൾ ഗൾഫിലായിരുന്നു… അവിടെ നിന്നു പലരീതിയിൽ എന്നുവെച്ചാൽ മാന്യമല്ലാത്ത രീതിയിൽ കാശുണ്ടാക്കി അതിന്റെ ഹുങ്ക് കാണിക്കാൻ ഇങ്ങോട്ട് വന്നവർ… കൂടെ ഈ നിക്കുന്ന കെട്ടിയോൻ എന്ന സ്ഥാനം മാത്രമുള്ളവനും… പേര് സുശീല ദേവി…

അവർ അനങ്ങിയില്ല… എന്നെപ്പറ്റി ഇവൾക്കിതൊക്കെ എങ്ങെനെയറിയാം…

തള്ളേ നാക്കിനു എല്ലില്ലന്ന് കരുതി എന്തും വിളിച്ചുകൂവരുത്… കുറെ ആഭരണവും കെട്ടിതൂക്കി ഒരു ചാക്ക് പുട്ടിയും മുഖത്തിട്ട് ഇറങ്ങിയാൽ പിന്നെ നിങ്ങളെ വെല്ലാൻ ആരുമില്ലെന്നാണോ വിചാരം… അടങ് തള്ളേ… ഒരു പൊടിക്ക് അടങ്ങുന്നത് എന്നും നല്ലതാ…

എടൊ…. ഇവിടെ വാ…. അവൾ ആ പെൺകുട്ടിയെ വിളിച്ചു….

അവൾ കരഞ്ഞുകൊണ്ട് എൽസക്കടുത് വന്നു…

കരയാതെ…. എന്താ തന്റെ പേര്…

രമ്യ….

ഗുഡ്… രമ്യ… രമ്യ കരഞ്ഞാൽ ഇവർക്കുള്ള ഉത്തരം ആരാ കൊടുക്കുന്നെ… ഹ്മ്മ്…. തനിക് തോന്നുന്നില്ലേ ഇവരുടെ മുഖത്ത് നോക്കി രണ്ടെണ്ണം പറയാനും നിന്നെ കയറിപിടിച്ച ഇയാളുടെ മുഖത്തിനിട്ട് ഒന്നു കൊടുക്കാനും….

രമ്യ ഞെട്ടികൊണ്ട് എൽസയെ നോക്കി…

അവളുടെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവുമില്ല..

ചേച്ചി….. ഞാൻ….

എന്റെ രമ്യ നമുക്ക് നമ്മളെയുള്ളു തുണ.. ഇവിടെ ഇത്രയും ബഹളം നടന്നിട്ട് നിന്നെ ആരേലും സഹായിച്ചോ… കൂടെ നിന്നോ… ഒന്നും വേണ്ട നിനക്ക് വേണ്ടി ഒരുവാക്ക് സംസാരിച്ചോ….

അവൾ ഇല്ല എന്ന രീതിയിൽ തലയാട്ടി…

അതാണ് പറഞ്ഞത്… ഇവരാരും കാണില്ല ഒരു പ്രശ്നം വന്നാൽ… അത്കൊണ്ട് ഇതിന്റെ പ്രതിവിധി താൻ തന്നെ കാണണം…. ഞാനുണ്ട് കൂടെ…

തനിക് ധൈര്യമുണ്ടെങ്കിൽ ഞാൻ പറഞ്ഞത് ചെയ്യൂ.. തനിക്കൊന്നും വരാതെ ഞാൻ നോക്കിക്കോളാം….വീണവനെ ചവിട്ടി താഴ്ത്താൻ എല്ലാരും ശ്രമിക്കും.. എന്നാൽ നമ്മളൊന്ന് എതിർത് നോക്കിക്കേ… അവരൊന്നു സംശയിക്കും വീണ്ടും ചവിട്ടാൻ..

രമ്യക്ക് വല്ലാത്തൊരു ആത്മവിശ്വാസം തോന്നി…

അവൾ കണ്ണും മുഖവും തുടച്ചു അയാൾക് മുന്നിൽ വന്നു നിന്നു….

അയാൾക് ഒരു പതർച്ച തോന്നി…

കൈവീശിയോരെണ്ണം കൊടുത്തു രമ്യ അയാളുടെ മുഖത്തിനിട്ട് തന്നെ….

അതാണ് 💙❤️

**************

എപ്പടിയിറുക്ക് എൻ ചെല്ലക്കുട്ടികളെ നമ്മ എൽസ പൊണ്ണ്… പുടിച്ചിറുക്കാ… അപ്പിടിന്ന ലൈക്‌ പണ്ണുങ്കോ…. അപ്പിടിയെ കമന്റും പോട്ടിടുങ്കോ

തുടരും….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : പ്രണയിനി

Scroll to Top