നിങ്ങൾ തമ്മിലുള്ള വിവാഹം ഉറപ്പിച്ചു എന്ന് അറിഞ്ഞപ്പോൾ ഞാൻ വ, ല്ലാതെ ത, ളർന്നുപോയി… നിങ്ങളെ നഷ്ടമാകുമെന്നറിഞ്ഞപ്പോൾ…

രചന : നെസ്‌ല. N

പറയാതെ അറിയാതെ

=====================

ആശുപത്രികിടക്കയിൽ പോലും എപ്പോഴും അവളുടെ കണ്ണുകൾ ആരെയോ പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷകൾ വറ്റിയ അവളുടെ ജീവിതത്തിൽ ഒരിക്കലും പൂക്കാലം കടന്നു വരില്ലെന്ന് അവൾക്കറിയാമായിരുന്നു.

ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്ന ഈ ജീവിതത്തിൽ ഒന്ന് മാത്രം അവൾ ആഗ്രഹിച്ചു.

ഒരിക്കൽ കൂടി എനിക്ക് പ്രിയപ്പെട്ട അദ്ധ്യാപകനെ കാണാൻ പറ്റിയിരുന്നെങ്കിൽ….

അവൾ മിഴികൾ പതിയെ അടച്ചു. കണ്ണുനീർ ഇരുവശങ്ങളിലേക്കും ഒഴുകി ഇറങ്ങി. തന്റെ ശരീരത്തിനേക്കാൾ വേദന മനസ്സിനാണെന്നു അവൾ തിരിച്ചറിഞ്ഞു.

മുറിയിലേക്ക് കയറി വന്ന അവളുടെ അമ്മ അവളുടെ കണ്ണുനീർ കണ്ടു അരികിലേക്ക് ചേർന്ന് ഇരുന്നു. തലയിൽ പതിയെ തലോടി.

എന്തിനാണ് ചാരു നീ കരയുന്നത്?

വേദന തോന്നുന്നുണ്ടോ. Dr. നെ വിളിക്കട്ടെ.

വേണ്ട, അവരുടെ കൈകകളിൽ അവൾ മുറുകെ പിടിച്ചു.

അമ്മ, എനിക്ക് എന്റെ കൂട്ടുകാരെ ഒന്ന് കാണണം.

അവരെ ഒന്ന് വിളിക്കാൻ പപ്പയോട് പറയണം.

പിന്നെന്താ, പപ്പാ വന്നയുടനെ അമ്മ പറയാം.

നീ തന്നെയല്ലേ അവരെ കാണേണ്ടന്ന് പറഞ്ഞത്.

എത്രയോ തവണ അവര് ഇവിടെ വന്നുപോയി.

ഒരിക്കൽ പോലും മോള് അവരെ കാണാൻ സമ്മതിച്ചില്ല.

“അതെ, ഇനി എത്ര നാൾ ഇങ്ങനെ കാണും.

അതു കൊണ്ടു എനിക്കവരെ ഒന്ന് കൂടി കാണണം”.

പ്രതീക്ഷയറ്റ അവളുടെ വാക്കുകൾ കേട്ടപ്പോൾ ആ മാതൃ ഹൃദയം വല്ലാതെ വേദനിച്ചു. അവരുടെ സങ്കടം അവളിൽ നിന്നും അവർ മറച്ചു പിടിച്ചു.

പപ്പ വന്നതും തന്റെ മകളുടെ ആഗ്രഹം അമ്മ അദ്ദേഹത്തോട് പറഞ്ഞു. അതു കേട്ടതും അയാൾക്ക് ഒത്തിരി സന്തോഷമായി.

പിന്നീട് അവളൊന്നും അവരോട് മിണ്ടിയില്ല.

മകളുടെ ഈ അവസ്ഥയെ ഓർത്തു നീറിപ്പുകഞ്ഞ മനസുമായി ചാരുവിന്റെ അച്ഛനും അമ്മയും പരസ്പരം പരിതപിച്ചു.

പിറ്റേന്ന് dr. വന്നപ്പോൾ അവൾ ഗുഡ്മോർണിങ് പറഞ്ഞു.

ആഹാ, മിടുക്കി ആയല്ലോ. എങ്ങനെ ഉണ്ട് ‘

അവൾ dr നോക്കി ചിരിച്ചു. പ്രതീക്ഷ നഷ്ടപ്പെട്ടവന്റെ ചിരി. Dr. പതിവ് കാര്യങ്ങൾ തന്നെ പറഞ്ഞു ഹാപ്പി ആയി ഇരിക്കു എന്ന് പറഞ്ഞു പുറത്തേക്കിറങ്ങി. ജയൻ നിങ്ങളോട് ഞാൻ പറഞ്ഞിട്ടില്ലേ, കുട്ടിയുടെ മുന്നിൽ സങ്കടപെട്ട് നിൽക്കരുതെന്ന്. അതു തന്നെയുമല്ല അവളെ എപ്പോഴും സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ പറയണം.

എന്നിട്ട് നിങ്ങൾ എന്താ ഇങ്ങനെ?

പറ്റുന്നില്ല, മാക്സിമം ഞങ്ങൾ ശ്രമിക്കുന്നുണ്ട്.

പക്ഷെ.. അയാൾക്കതു മുഴുവപ്പിക്കാൻ കഴിഞ്ഞില്ല.

എല്ലാരും മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ ചാരു ജനാലവഴി പുറത്തേക്ക് നോക്കി കിടന്നു.

അവിടെ വെളിയിലായി വലിയൊരു വാകമരത്തിലിരിക്കുന്ന രണ്ടു പക്ഷികളെ കണ്ടു.ആ കിളികൾ പരസ്പരം എന്തോ പറയുന്നതായി അവൾക്ക് തോന്നി. ആ കാഴ്ച്ച അവളെ ഭൂതകാലത്തിലേക്ക് കൊണ്ടു പോയി.

കോളേജിലെ നന്നായി പഠിക്കുകയും മറ്റു പ്രവർത്തനങ്ങളിൽ സജീവമായി ഇടപഴകുന്ന കുട്ടിയാണ് ചാരുത ജയദേവൻ. അച്ഛനും അമ്മയ്ക്കും ഒറ്റ മകൾ. അതിന്റെ എല്ലാ കുറുമ്പുകളും അവൾക്കുണ്ടായിരുന്നു.

അവൾക്ക് ഒരു ഗ്യാങ് ഉണ്ട്. ഷെറിൻ, സംഗീത, വർഗീസ്, അമർ പിന്നെ ചാരുത. ഇവരെപ്പോഴും ഒന്നിച്ചാണ്.

കോളേജിൽ പുതുതായി വന്ന അവരുടെ ഗസ്റ്റ്‌ ലെക്ചറർ മാഷും അവരുടെ കൂടെ കൂടിയതോടെ അവരോട് മറ്റു കുട്ടികൾക്ക് പലപ്പോഴും അസൂയ തോന്നി.

കോളേജിൽ നിന്നും മറ്റൊരു കോളേജിലേക്ക് പോയ ആ അധ്യാപകനുമായി നല്ല അടുപ്പമായിരുന്നു.

അവളുടെ പഠനകാര്യങ്ങളിലും മറ്റും അവളെ നന്നായി സപ്പോർട് ചെയ്തു കൊണ്ട് ആ അദ്ധ്യാപകൻ അവളോടൊപ്പം നിന്നു.

രാവിലെ ഗുഡ്മോർണിംഗിൽ തുടങ്ങി രാത്രിയിലെ goodnight പറയുന്നതിനിടയിൽ അവർ അന്നത്തെ എല്ലാ വിശേഷങ്ങളും കൈമാറി. പക്ഷേ ഒരു അധ്യാപകനോട്‌ എന്നതിലുപരി വലിയൊരു സ്നേഹബന്ധം അവൾക്ക് ഉണ്ടായിരുന്നു.പരസ്പരം എല്ലാ വിശേഷങ്ങളും ആദ്യം അവൾ കൈമാറിയിരുന്നത് സാറിനായിരുന്നു. എന്തെങ്കിലും തീരുമാനം എടുക്കുന്നതിനു മുൻപ് അദ്ദേഹത്തോട് ചോദിക്കുന്നതിലാണ് അവൾക്ക് സന്തോഷം.

കോളേജിൽ നിന്നും സാർ പോയതിൽ പിന്നെ ചാരു ആകെ അസ്വസ്ഥയായി. ഒന്നിനും ഒരു താല്പര്യം ഇല്ലായ്മ കൂട്ടുകാരുണ്ടെങ്കിലും എന്തോ ഒരു ഒറ്റപ്പെടൽ അവൾക്ക് തോന്നി.അപ്പോഴാണ് തനിക്കു അയാൾ അധ്യാപകൻ മാത്രമല്ല എന്ന് മനസ്സിലായത്. അതിനുമപ്പുറം മറ്റെന്തോ ഒന്ന് തനിക്കു അധ്യാപകനോട് ഉണ്ടെന്നു തിരിച്ചറിഞ്ഞു.

കോളേജിൽ നിന്നും പോയതിനു ശേഷം സാറുമായുള്ള വിശേഷങ്ങൾ പങ്കു വെക്കുന്നത് കുറഞ്ഞു വന്നു. അതവളെ കൂടുതൽ വിഷമിപ്പിച്ചു. ഇങ്ങോട്ട് ഒരു മെസ്സേജോ ഫോൺ വിളിയോ ഒന്നും ഇല്ലാതെ ആയപ്പോൾ ഒരു ദിവസം അവൾ സാറിന്റെ വിശേഷം ചോദിച്ചു msg അയച്ചു.

ചാരുവിന്റെ മെസ്സേജ് നീല ടിക്ക് വീണതും അവൾക്ക് സന്തോഷമായി. പക്ഷെ അതിന് റിപ്ലൈ പ്രതീക്ഷിച്ചിരുന്ന അവൾക്ക് തെറ്റുപറ്റി. പിന്നീട് അയാളുടെ dp പോലും അവൾക്ക് കാണാൻ പറ്റാതായി.

തന്നെ മാഷ് ബ്ലോക്ക്‌ ചെയ്തുവെന്ന് അവൾക്ക് മനസ്സിലായി. ആകെ അസ്വാസ്ഥമായിരുന്ന അവളുടെ മനസ് നിയന്ത്രണം വിട്ടു കരഞ്ഞു.

ആഴ്ചകൾ കടന്നുപോയി.പഠനത്തിൽ ശ്രദ്ധിക്കാൻ അവൾക്ക് കഴിഞ്ഞില്ല. അവളുടെ മാറ്റം കൂട്ടുകാർ ശ്രദ്ധിക്കാൻ തുടങ്ങി.ഇതിനിടയിൽ ശരീരികമായ ചില അസ്വസ്ഥകൾ അവൾക്കുണ്ടായി. പക്ഷെ ആരോടും ഒന്നും അറിയിച്ചില്ല.

കൂട്ടുകാർ അവളുടെ മാറ്റത്തെ ചോദ്യം ചെയ്തു.

സംഗീതയാണ് തുടങ്ങിയത്. “ചാരു കുറേ ദിവസമായി ഞങ്ങൾ നിന്നെ ശ്രദ്ധിക്കുന്നു, നിനക്ക് എന്ത് പറ്റി?

നിനക്ക് എന്തോ പ്രോബ്ലം ഉണ്ട്. അതെന്താണ് എന്ന് ഞങ്ങളോട് പറയാൻ നിനക്ക് ബുദ്ധിമുട്ട് ഉണ്ടോ?

അമർ :ഒന്നുമില്ല, എന്ന് നീ പറയരുത്, ഞങ്ങൾ വിശ്വസിക്കില്ല.

നീ അങ്ങനെ ആയിരുന്നില്ലല്ലോ.

ഒന്നുമില്ല, നിങ്ങൾക്ക് തോന്നുന്നതാണ്.

അവൾ അങ്ങനെ പറഞ്ഞു ഒഴിയാൻ നോക്കി.

ശരി, നീ പറയണ്ട.

ഞങ്ങൾ കണ്ടു പിടിച്ചോളാം.

ഷെറിൻ നീ ആന്റിയെ ഒന്ന് വിളിക്ക്, കാര്യം എന്താന്ന് അറിയാല്ലോ

ഹെയ്‌, വീട്ടിലേക്ക് വിളിക്കണ്ട.ചാരു പറഞ്ഞു

തീരുന്നതിനു മുൻപ് ചരുവിന്റെ അമ്മയുടെ കാൾ വർഗീസിന്റെ ഫോണിലേക്ക് വന്നു. ദെ ആന്റി വിളിക്കുന്നു. എന്താ ചെയ്യേണ്ടത്. നീ ഫോണെടുക്ക്,

എന്നിട്ട് ലൗഡ് സ്‌പീക്കറിൽ ഇടൂ.

സംഗീതയാണ് അതു പറഞ്ഞത്.

ഹലോ ആന്റി, എന്തുണ്ട്?

മക്കളെ നിങ്ങൾ എവിടാ,

ഞങ്ങൾ എല്ലാവരും കൂടി ചായ കുടിക്കാൻ ഇറങ്ങിയതാ. എല്ലാരും ഉണ്ട്. ചാരു അടുത്തുണ്ടോ.ഞാൻ മക്കളോട് ഒരു കാര്യം തിരക്കാൻ വിളിച്ചതാ. ചാരുവിനു എന്ത് പറ്റി. കുറച്ചു ദിവസമായി ഞങ്ങൾ ശ്രദ്ധിക്കുന്നു. ഒന്നിലും ഒരു താല്പര്യം ഇല്ല

നിങ്ങളോട് എന്തെങ്കിലും പറഞ്ഞോ. ഇല്ല ആന്റി.

ഞങ്ങളും അതു പറയുകയായിരുന്നു.

ഇതു കേട്ട് ചാരു അവനെ തന്നെ നോക്കി.

ഒന്നും ഇല്ല ആന്റി. ടെൻഷൻ അടിക്കാതെ.

എക്സാം അടുത്തതിന്റ ആയിരിക്കും.

എന്നാൽ ശെരി മോനെ. എന്തെങ്കിലും ഉണ്ടെങ്കിൽ പറയണേ.

ഒക്കെ ആന്റി.

വർഗീസ് ഫോൺ കട്ട് ചെയ്തു. എന്നിട്ട് എല്ലാരോടും കൂടിയായി പറഞ്ഞു. അപ്പോൾ കാര്യം സീരിയസ് ആണ്.

ടീ, നീ ഇനിയെങ്കിലും പറ, എന്താ നിന്റെ പ്രശ്നം?

ഒന്നുമില്ല എന്ന് പറഞ്ഞു അവൾ അവിടെ നിന്നും എഴുന്നേറ്റു പോയി.ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു.

അവരുടെ ക്ലാസിലെ റസിയയുടെ കല്യാണം ആയിരുന്നു അടുത്ത ആഴ്ച.എല്ലാവരും കല്യാണം അടിച്ചു പൊളിക്കാൻ തീരുമാനിച്ചു.

കല്യാണത്തിന്റെ കാര്യം സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് ഷെറിൻ അതു പറഞ്ഞത്.

“ടാ നമ്മുടെ സാറും വരുന്നുണ്ട്. എനിക്ക് മെസ്സേജ് അയച്ചിരുന്നു, എത്ര നാളായി നമ്മൾ സാറിനെ ഒന്ന് കണ്ടിട്ട്. വല്ലപ്പോഴും മെസേജ് അയച്ചു വിശേഷം പങ്കു വെക്കും എന്നല്ലാതെ ഒന്ന് നേരിൽ കണ്ടു മിണ്ടിയിട്ട് എത്ര നാളായി. ”

ഷെറിൻ പറഞ്ഞു നിർത്തി.

‘അതെ, സാർ വരുന്നു എന്നറിഞ്ഞപ്പോൾ വല്ലാത്തൊരു ഫീൽ. സന്തോഷമാണോ സങ്കടമാണോ എന്നറിയില്ല.’

അന്ന് അവൾക്ക് ഉറക്കം വന്നില്ല.എങ്ങനെ എങ്കിലും കല്യാണ ദിവസം എത്തിയാൽ മതിയെന്നായി.

സാറിനെ ഒന്ന് കാണുകയെങ്കിലും ചെയ്യാലോ.

എങ്കിലും എന്നെ ഒന്ന് വിളിച്ചില്ലല്ലോ. എന്നോടാണ് ദേഷ്യം, ഞാൻ എന്ത് ചെയ്തു.. അവൾക്ക് ആലോചിക്കും തോറും വട്ട് പിടിച്ചു.

കല്യാണത്തിന് സാർ വരുന്നതും പ്രതീക്ഷിച്ചു എല്ലാവരും ഇരുന്നു. അങ്ങനെ കല്യാണത്തിന്റെ ദിവസം വന്നെത്തി. കല്യാണ ഓഡിറ്റോറിയത്തിൽ നല്ല തിരക്കുണ്ടായിരുന്നു. ആഡംബര കാറുകളും മറ്റു വാഹനങ്ങളും നിരന്നു കിടന്നു. മണവാട്ടിയുടെ വേഷത്തിൽ റസിയ അധീവ സുന്ദരിയായിരുന്നു.

കൂട്ടുകാരോടൊത്തു അവര് ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. ആ സമയം ഷെറിൻ വിളിച്ചു പറഞ്ഞു, ദേ..നമ്മുടെ സാർ വന്നിട്ടുണ്ട്.

റസിയയോടൊപ്പം സ്റ്റേജിൽ നിന്നിരുന്ന ചാരു പുറത്തേക്കു ഓടി ഇറങ്ങിയതാണ് സ്റ്റെപ്പിൽ നിന്നും കാലു തെറ്റി അവൾ താഴേക്ക് വീണു. ആകെ ബഹളമായി.

വീഴ്ചയിൽ ബോധം നഷ്ടപ്പെട്ട അവളെ കൂട്ടുകാരും മറ്റും ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചു.

ആദ്യം കുഴപ്പമില്ല എന്ന് പറഞ്ഞ ഡോക്ടർ പിന്നീട് അവരുടെ കൂട്ടുകാരെ മുറിയിലേക്ക് വിളിപ്പിച്ചു.

ഡോക്ടർ പറയുന്നത് കേട്ട് അവര് സ്തംഭിച്ചു നിന്നു. പെട്ടന്ന് ഡോക്ടറുടെ മുറിയിലേക്ക് ചാരുവിന്റെ അച്ഛനും അമ്മയും കയറി വന്നു.

മകൾക്ക് മുൻപ് എന്തെങ്കിലും അസുഖമോ, പ്രശ്നങ്ങളെ ഉണ്ടായിരുന്നോ. ഡോക്ടറുടെ ചോദ്യം കേട്ട് അവര് പരസ്പരം മുഖത്തേക്ക് നോക്കി.

എന്തയാലും നിങ്ങൾ wait ചെയ്യു. ഒന്ന് രണ്ടു result വരാനുണ്ട്.

അവരെല്ലാവാലരും ആകെ ടെൻഷനിലായി. വീണ്ടും ഡോക്ടർ അവരെ മുറിയിലേക്ക് വിളിപ്പിച്ചു. ഞെട്ടിക്കുന്ന ആ സത്യം ഡോക്ടർ അവരെ അറിയിച്ചു.

ചാരു ബ്ലഡ്‌ കാൻസർ patient ആണ്. ലാസ്റ്റ് സ്റ്റേജിലാണ്. കുറച്ചു നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ….. അമ്മ ഡോക്ടറുടെ മുറിയിൽ തലകറങ്ങി വീണു. അച്ഛനും ആകെ തകർന്നിരുന്നു.

ചാരുവിന്റെ കൂട്ടുകാർ അമ്മയെ അടുത്ത റൂമിലേക്ക് സിസ്റ്ററുടെ സഹായത്തോടെ മാറ്റി.ഡോക്ടർ അവളെ എവിടെ വേണമെങ്കിലും കൊണ്ടു പോകാം.ഡോക്ടർ ഒന്ന് പറഞ്ഞാൽ മതി.

ചരുവിന്റെ കൂട്ടുകാർ പറഞ്ഞു.

ഞാൻ പറഞ്ഞില്ലേ വളരെ വൈകിപ്പോയി.

ഒരുപക്ഷെ ആ കുട്ടിക്ക് ഇതറിയാമായിരിക്കും.

ആരോടും പറയാത്തതാണ്. കാരണം ഇതിന്റെ എന്തെങ്കിലും ഒരു സിംറ്റംസ് നേരത്തെ കാണിക്കാതിരിക്കില്ല.

അല്പം കഴിഞ്ഞപ്പോൾ ചാരുവിനെ ബോധം വീണു.

അവൾ എല്ലാവരെയും ഒന്ന് നോക്കി.

അവളുടെ കണ്ണുകൾ തന്റെ പ്രിയപ്പെട്ട അധ്യാപകനെ തിരയുകയായിരുന്നു. അതു മനസിലാക്കിയെന്നോണം സംഗീത സാറിന് എന്തോ പെട്ടന്നു അത്യാവശ്യം വന്നു തിരിച്ചു പോയി എന്നറിയിച്ചു.അമ്മയും അച്ഛനും കൂട്ടുകാരും അവളുടെ അരികിലിരുന്നു

ഡോക്ടർ അവളെ ഡിസ്ചാർജ് ചെയ്തില്ല.

അത്രക്ക് മോശമായിരുന്നു ചാരുവിന്റെ അവസ്ഥ.

നഴ്സ് ഇൻജെക്ഷൻ എടുക്കാൻ വന്നപ്പോൾ അവൾ ഓർമകളിൽ നിന്നും തിരികെ എത്തിയത്.

ഒരു മന്ദസ്മിതത്തോടെ അവൾക്കുള്ള ഇൻജെക്ഷൻ നൽകി സിസ്റ്റർ പുറത്തേക്ക് പോയി.

ദിവസങ്ങൾ കൊഴിഞ്ഞു പോയി. ചാരു അവളിലേക്ക് ഒതുങ്ങാൻ തുടങ്ങി. പിന്നീട് പലപ്പോഴും കൂട്ടുകാർ വന്നെങ്കിലും അവരെ കാണാൻ അവൾ തയ്യറായില്ല.

ആരോഗ്യം വളരെ മോശമായി കൊണ്ടിരുന്നു.

പലപ്പോഴും പകൽ സമയങ്ങളിൽ വീൽ ചെയറിൽ സിസ്റ്ററുടെ സഹായത്തോടെ അവൾ ജനലരികിൽ വന്നിരുന്നു. പുറത്തെ കാഴ്ചകൾ അവൾക്ക് ആശ്വാസം നൽകിയിരുന്നു. വൈകുന്നേരങ്ങളിലാണ് അവൾ കൂടുതൽ സമയം അവിടെ ഇരുന്നത്.

അസ്തമയ സൂര്യന്റെ ഭംഗി അവൾ ആവോളം ആസ്വദിച്ചു. കൂട്ടുകാരെ വിവരം അറിയിച്ച നിമിഷം തന്നെ ചരുവിന്റെ കൂട്ടുകാർ അവൽക്കരികിലേക്ക് ഓടിയെത്തി.അവർ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു.

“അമ്മ വേണേൽ ഒന്ന് വീട്ടിൽ പോയിട്ട് വാ. ഇന്ന് വൈകുന്നവരെ ഞങ്ങൾ ഉണ്ടാകും ഇവിടെ”.

ആ കുട്ടികളുടെ സ്നേഹം കണ്ടു ആ അമ്മയുടെ മനസ് നിറഞ്ഞു.അമ്മ പോകുന്നില്ല എന്ന് പറഞ്ഞിട്ടും അവർ അമ്മയെ നിർബന്ധപൂർവ്വം പറഞ്ഞയച്ചു

പിന്നീട് അവരുടെ ലോകമായിരുന്നു.

Dr അനുവാദത്തോടെ അവളെ അവർ ആശുപത്രിയുടെ പുറത്തേക്ക് കൊണ്ടു പോയി.

അതിനിടയിൽ അവൾ കൂട്ടുകാരോട് തന്റെ പ്രിയപ്പെട്ട അധ്യാപകനെ കാണണം എന്ന ആഗ്രഹം അറിയിച്ചു.

“ഞങ്ങൾ കൊണ്ടു വരാം ചാരു. ഒന്ന് വിളിച്ചാൽ മതി. ഒന്ന് രണ്ടു തവണ നിന്നെ വന്നു സാർ കണ്ടിരുന്നു. നീ അറിഞ്ഞില്ല എന്നെ ഉള്ളു.

നിന്റെ ഈ അവസ്ഥ സാറിനെ വല്ലാതെ വേദനിപ്പിച്ചത് കൊണ്ടാണ് പിന്നീട് സാർ വരാഞ്ഞത്.

നീ ആവശ്യപ്പെട്ടാൽ സാർ തീർച്ചയായും വരും”

അന്ന് വൈകുന്നേരം അവർ മടങ്ങിയപ്പോൾ നാളെ സാറുമായി വരാമെന്ന് ഉറപ്പു നൽകി.

‘അമ്മേ, നാളെ അവര് വരുമല്ലോ അല്ലെ,’

‘തീർച്ചയായും’

മോൾ സമാധാനമായി ഉറങ്ങിക്കോ.

പക്ഷെ രാത്രിയുടെ യാമങ്ങളിൽ അവളിൽ അസ്വസ്ഥതകൾ തുടങ്ങി. ഉറക്കത്തിലായിരുന്ന അമ്മ അതറിഞ്ഞില്ല. പിറ്റേന്ന് മകളെ വിളിക്കൻ ചെന്ന അമ്മ ഒരലർച്ചയോടെ താഴേക്ക് വീണു. ആ റൂമിലേക്ക് ഡോക്ടറും മറ്റും എത്തി. അച്ഛൻ അവളുടെ അരികിലിരുന്നു കണ്ണീർ വാർത്തു.

അവളുടെ പ്രിയപ്പെട്ട അധ്യാപകനും കൂട്ടുകാരും എത്തിയപ്പോഴേക്കും അവൾ ഈ ലോകത്തു നിന്ന് പോയിരുന്നു. സംഗീതയാണ് കണ്ടത്, അവളുടെ കയ്യിൽ ചുരുട്ടിയ പേപ്പർ കഷ്ണം, അതു തുറന്നു നോക്കിയപ്പോൾ അധ്യാപകനുള്ള കത്താണെന്നു മനസിലാക്കിയ സംഗീത അതു സാറിന് കൊടുത്തു.

“എന്റെ പ്രിയപ്പെട്ട സാറിന്,

ഒറ്റമകളായിരുന്ന എനിക്ക് താങ്കളോട് നല്ലൊരു സൗഹൃദവും ബഹുമാനവും തോന്നിയിരുന്നു.

ചിലപ്പോഴൊക്കെ അധ്യാപകൻ എന്നതിനപ്പുറം നിങ്ങളോട് മറ്റൊരു താല്പര്യവും എന്നിലേക്ക് വന്നു ചേർന്നു. ഒരുപക്ഷെ മറ്റുള്ളവർക് അത്‌ തെറ്റായിരിക്കാം. അതെനിക്കറിയില്ല, എന്റെ കൂട്ടുകാരുപോലും അറിയാതെ ഒരിക്കൽ സാറിനെ തേടി നാട്ടിൽ വന്നിരുന്നു. അന്നാണ് ഞാൻ സാറിന്റെ മുറപ്പെണ്ണിനെ കണ്ടത്. നിങ്ങൾ തമ്മിലുള്ള വിവാഹം ഉറപ്പിച്ചു എന്ന് അറിഞ്ഞപ്പോൾ ഞാൻ വല്ലാതെ തളർന്നുപോയി.

അന്നാണ് എന്റെ അസുഖത്തെ കുറിച്ചും ഞാൻ അറിഞ്ഞത്. നിങ്ങളെ നഷ്ടമാകുമെന്നറിഞ്ഞപ്പോൾ ഈ ലോകത്തു നിന്നും പോകാനാണ് ആദ്യം തോന്നിയത്. പക്ഷെ ഈ അസുഖത്തെ കുറിച്ചറിഞ്ഞപ്പോൾ എല്ലാം പെട്ടന്നാകും എന്ന് തോന്നി. എന്റെ വിയോഗം എന്റെ മാതാപിതാക്കൾക്ക് നൽകുന്ന വേദനയെ കുറിച്ച് ഞാൻ ഓർത്തില്ല. നിങ്ങള്ക്ക് എന്നോടുള്ള സമീപനം എന്താണെന്നു പോലും ഞാൻ ചോദിച്ചില്ല.സാരമില്ല, ജീവിതം ഇങ്ങനെ ആണ്.

ഒരിക്കൽ കൂടി കാണണം എന്നുണ്ടായിരുന്നു.കാണാൻ പറ്റുമെന്നു തോന്നുന്നില്ല. വേദന സഹിക്കാവുന്നതിനു അപ്പുറമാണ്. നാളെ ഒരുദിവസം കൂടി കിട്ടിയെങ്കിൽ എന്ന് ഞാൻ പ്രാർത്ഥിക്കുന്നുണ്ട്.

ഞാൻ…മുഴുവിക്കാൻ പറ്റാതെ ആ ലെറ്റർ…

ഈ കുട്ടിക്ക് തന്നോടുള്ള അടുപ്പം കണ്ടു വിവാഹം ഉറപ്പിച്ച തന്റെ മുറപ്പെണ്ണിന്റെ നിർബന്ധം മൂലമാണ് ആ കുട്ടിയെ ബ്ലോക്ക് ചെയ്തത്.തനിക്കും അങ്ങനെ ഒരാഗ്രഹം ഉള്ളിലുള്ളത് മറ്റുള്ളവരെ അറിയിക്കാനും കഴിഞ്ഞില്ല.

വീട്ടുകാരുടെ നിർബന്ധം മൂലമാണ് അമ്മാവന്റെ മകളെ കെട്ടാം എന്നേറ്റത്.ഒരു ഏറ്റുപറച്ചിലിന് പോലും അവസരം നൽകാതെ..താൻ…അയാൾ വിതുമ്പി നിന്നു.അവൾക്കായി കരുതിയ അവൾക്ക് ഏറ്റവും ഇഷ്ടമുള്ള ചുവപ്പ് റോസപ്പൂക്കൾ കൊണ്ടുള്ള ബോക്കെ അവളുടെ അരികിൽ വെച്ചു അയാൾ പതിയെ നടന്നു നീങ്ങി…..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : നെസ്‌ല. N

Scroll to Top