ചെമ്പകം പൂക്കുമ്പോൾ, ഭാഗം 14

രചന : അനു അനാമിക

ചെമ്പകം പൂക്കുമ്പോൾ, ഭാഗം 14

❤️❤️❤️❤️❤️❤️❤️

“ഈശ്വര ഈ കുട്ടി ഇത് എവിടെ പോയി കിടക്കുന്നു”??….കിങ്ങിണിയെ കാണാതെ  നിഹാൽ വല്ലാതെ ഭയന്നു.

“ഇനി എന്തേലും അവിവേകം കാണിച്ചോ ??എവിടെ പോയി കാണും??എവിടെ പോയി അന്വേഷിക്കും ??കുറച്ച് നേരം മുൻപ് വരെ ആ പറമ്പിൽ ഇരിക്കുന്നത് കണ്ടതാണല്ലോ !!… ഈ കുട്ടി ഇത് എവിടെ പോയത് ആയിരിക്കും”??…നിഹാൽ അവളെ അന്വേഷിച്ചു പുറത്തേക്കു ഇറങ്ങി.

“കണ്ടോ ഉമ്മ”??…പറമ്പിൽ നിന്ന് അവളെ തിരയുന്ന ഉമ്മയോട് നിഹാൽ വിളിച്ചു ചോദിച്ചു.

“ഇല്ല മോനെ കിങ്ങിണി കുട്ടി പറയാതെ എങ്ങും പോകാത്തതാ… … ഇത് ഇപ്പോ എവിടെ പോയോ എന്തോ”??…ഉമ്മ ആകെ സങ്കടപ്പെടാൻ തുടങ്ങി.

“ന്റെ ബദരീങ്ങളെ ന്റെ കുട്ടീനെ കാത്തോണേ…. “…

“ഉമ്മ വിഷമിക്കാതെ അവൾ എവിടെ പോകാനാ… ഇവിടെ എവിടെ എങ്കിലും കാണും നമുക്ക് നോക്കാം”…

എല്ലാവരും കൂടെ വീടിന്റെ ഓരോ മുക്കും മൂലയും അരിച്ചു പെറുക്കി. പക്ഷെ കിങ്ങിണിയെ കണ്ടെത്താൻ പറ്റിയില്ല.

“ഈശ്വര എട്ടും  പൊട്ടും തിരിയാത്ത ഒരു പൊട്ടി പെണ്ണാ…പൊട്ടത്തരം എന്തേലും കാട്ടിയോ ?? ആപത്തു ഒന്നും വരുത്തല്ലേ”….നിഹാലിന്റെ മനസ്സ് നീറി പുകഞ്ഞു തുടങ്ങി.

“ഞാൻ കാരണമാ… ആ കുട്ടിയോട് അല്പം നയത്തിൽ കാര്യം പറഞ്ഞു മനസിലാക്കാരുന്നു .. ഇതിപ്പോ”…നിഹാലിന് എന്ത് ചെയ്യണം എന്നൊരു എത്തും പിടിയും കിട്ടുന്നില്ലാരുന്നു.

വീട്ടിലും പറമ്പിലും കിങ്ങിണി ഇല്ല എന്ന് കണ്ടതും നിഹാൽ ഗേറ്റ് കടന്ന് പുറത്തേക്കു ഇറങ്ങി.

“കിങ്ങിണി… കിങ്ങിണി… “..അവൻ ഉറക്കെ വിളിച്ചു. അവന്റെ ശബ്ദം ആ വായുവിൽ തട്ടി തടഞ്ഞു തന്നെ നിന്നു. പക്ഷെ അവന്റെ വിളികൾക്ക് യാതൊരു മറുപടിയും കിട്ടിയില്ല.

“എന്റെ ഭഗവാനെ ചെയ്തു പോയത് തെറ്റാ… എന്ന് കരുതി… ഈ പരീക്ഷണം വേണ്ടാ ഭഗവാനെ സഹിക്കാൻ പറ്റാത്ത പോലെ”….. നിഹാൽ നെറ്റി തിരുമി കൊണ്ട്  പറഞ്ഞു. അവന്റെ ചങ്കിൽ എന്തോ വലിയ ഭാരം കൂടി വരുന്ന പോലെ അവന് തോന്നി.

“വേണെങ്കിൽ മാപ്പ് ചോദിക്കാം ഞാൻ അവളോട്‌.  ദൈവമേ അവളെ ഒന്ന് കണ്മുന്നിൽ കൊണ്ട് വന്നു കാണിച്ചു തന്നാൽ മതി”…നിഹാലിന്റെ കണ്ണുകൾ നിറഞ്ഞു വന്നു കൊണ്ടിരുന്നു. അത് തുള്ളി തുളുമ്പാൻ വെമ്പി നിന്നു. നീറി പുകഞ്ഞു വിയർക്കുന്ന അവനെ ഒന്ന് തണുപ്പിക്കാൻ ആയിട്ട് ആണോ എന്ന് അറിയില്ല

ഒരു തണുത്ത കാറ്റ് നിഹാലിന്റെ മുടി ഇഴകളെ തഴുകി പോയി. അവന്റെ നെഞ്ചിന്റെ താളം തെറ്റുന്നത് അവൻ അറിഞ്ഞു. നിഹാൽ അവന്റെ വലം കൈ ഇട നെഞ്ചിൽ മെല്ലെ പിടിച്ചു. കിങ്ങിണി അടുത്തു ഉള്ളപ്പോൾ മിടിക്കുന്ന അതേ താളം അവന്റെ ഇടനെഞ്ചിൽ നിന്നും അലയടിച്ചു ഉയർന്നു. കണ്ണുകൾ കൂട്ടി തിരുമി കൊണ്ട് അവൻ ചുറ്റും നോക്കി.

“അവൾ ഇവിടെ അടുത്ത് എവിടെയോ ഉണ്ട്”…നിഹാലിന്റെ ഹൃദയം മന്ത്രിച്ചു. അവൻ കിങ്ങിണി എന്ന് വിളിച്ചു കൊണ്ട് മുൻപോട്ടു നടന്നു. മുന്നോട്ട് നടക്കും തോറും ഹൃദയത്തിന്റെ താളം മുറുകി മുറുകി വരുന്നത് അവൻ അറിഞ്ഞു.

വേഗത്തിൽ കുതിച്ചു പാഞ്ഞ അവന്റെ കാലുകൾ എത്തി പെട്ടത് ഒരു കാട് പിടിച്ചു കിടന്ന പ്രദേശത്തായിരുന്നു.  കമ്മ്യൂണിസ്റ്റ്‌ പച്ച നിറഞ്ഞു നിന്ന ആ കാട് പിടിച്ചു കിടന്ന പ്രദേശത്തെ ഒരു ഭ്രാന്തനെ പോലെ അവൻ കൈ കൊണ്ട് വകഞ്ഞു മാറ്റി  മുൻപോട്ടു പോയി. ഒരു വലിയ പാറമടയിൽ  അവൻ എത്തി പെട്ടു. പാറമടയ്ക്ക്  അടുത്തുള്ള കുളത്തിലേക്ക് ആയിരുന്നു ആ വഴി. നിഹാൽ നോക്കുമ്പോൾ കിങ്ങിണി ആ പാറ കുളത്തിന്റെ കരയിൽ ഒറ്റക്ക് നിൽക്കുക ആണ്. ചുറ്റും ഒരു പൂച്ച കുഞ്ഞ് പോലും ഇല്ല.. … വല്ലാത്ത നിശബ്ദ ആ പ്രദേശത്തെ പൊതിഞ്ഞു കിടന്നു.

അവളെ കണ്ടതിന്റെ സന്തോഷത്തിൽ അവൻ വേഗത്തിൽ അങ്ങോട്ട്‌ കുതിച്ചു പാഞ്ഞു.

അവൻ അടുത്ത് എത്താറായതും  ഉറക്കെ അവൻ ചഞ്ചല എന്ന് വിളിച്ചു പോയി. പെട്ടെന്ന് ഒരു  ശബ്ദം  കേട്ടതിന്റെ ഞെട്ടലിൽ കിങ്ങിണി നില തെറ്റി പാറ കുളത്തിലേക്ക് വീണു.

“ചഞ്ചല”.. നിഹാൽ ഒരു നിമിഷം അനങ്ങാതെ നിന്നു പോയി. പിന്നെ ഒന്നും ചിന്തിക്കാതെ കുളത്തിലേക്ക് എടുത്തു ചാടി.

കിങ്ങിണി മുങ്ങി താഴുക  ആണെന്ന് തോന്നിയപ്പോൾ അവൻ അവളുടെ മുടിയിൽ പിടുത്തം ഇട്ടു.

“ഹാ വിട്…. ഇയാൾ എന്താ ഈ കാണിക്കുന്നേ ??എനിക്ക് വേദനിക്കുന്നു”…

കിങ്ങിണി കയ്യും കാലും ഇട്ട് അടിച്ചു കൊണ്ട് അവനെ മാന്തി പറിച്ചു. കിങ്ങിണി വിടാൻ  പറഞ്ഞപ്പോൾ നിഹാൽ അവളുടെ മുഖത്തേക്ക് നോക്കി.അവൾ അവനെ നോക്കാതെ നീന്തി കരക്ക്‌ കയറി ഇരുന്നു. നിഹാൽ ആണെങ്കിൽ അവൾ നീന്തി കരക്ക്‌  കയറി ഇരിക്കുന്നത് കണ്ട് കണ്ണും തള്ളി കുളത്തിൽ തന്നെ നിന്നു.

“ഇനി ഇയാളെ പിടിച്ചു കയറ്റാൻ ഞാൻ വരണോ”??…കിങ്ങിണിയുടെ ചോദ്യം കേട്ടാണ് അവൻ ബോധത്തിലേക്ക് വന്നത്. അവൻ ഒന്ന് ചമ്മി എങ്കിലും പതുക്കെ നീന്തി കരക്ക്‌ കയറി ഇരുന്നു.

“നിനക്ക് നീന്തൽ അറിയാമോ”??…നിഹാൽ ചോദിച്ചു.

“ഇല്ലാ… മുങ്ങാൻ അറിയാം. എന്തൈ”??…

“വെള്ളത്തിനോട് ഉള്ള എന്റെ ഭ്രാന്ത് കണ്ട് പെറ്റു ഇട്ടത് കുളത്തിൽ ആണെന്ന അമ്മ പറയുന്നത് അന്നേരവ അങ്ങേരുടെ ഒരു ഊള ചോദ്യം”….കിങ്ങിണി മനസ്സിൽ ഓർത്തു കൊണ്ട് അവനെ പുച്ഛത്തോടെ നോക്കി.

“നീ എന്തിനാ ഒറ്റക്ക് ആരോടും പറയാതെ ഇങ്ങോട്ട് വന്നത്”??,.. നിഹാലിന്റെ വാക്കുകളിൽ പരിഭ്രമം നിറഞ്ഞിരുന്നു.

“ഞാൻ ആരോടും പറയാതെ അല്ല ഇങ്ങോട്ട് വന്നത്. ഫൈസൽ ഇക്കാക്കയുടെ  അമ്മായിയോട് പറഞ്ഞിട്ടാ വന്നത് “….

“ഓഹ്… വല്യ കാര്യം ആയി പോയി”…

“അല്ല ഇയാൾ എന്തിനാ ഇങ്ങോട്ട് വന്നേ”??…

“ഓ ഒരു ചെറിയ ഓന്തും കുഞ്ഞിനെ പിടിക്കാൻ വന്നതാ… ഓരോ സമയത്തു ഓരോ സ്വഭാവം കാണിക്കുന്ന ഒരു പ്രത്യേക തരം ഓന്തിനെ പിടിക്കാൻ”…

“നിറം മാറി കളിക്കാൻ മാത്രേ ഓന്തിനു അറിയൂ അല്ലാതെ മനസ്സിൽ ഒന്ന് വെച്ച് പുറത്ത് വേറെ ഒന്നും കാണിക്കാൻ അറിയില്ല… അതിനും ഉണ്ട് അല്പം അന്തസ്സ്”….കിങ്ങിണി പറഞ്ഞതിന് എതിർ പറയാൻ നിഹാലിന് തോന്നി ഇല്ലാ.

അവൻ കുറച്ച് നേരം മിണ്ടാതെ  അവളെ തന്നെ  നോക്കി ഇരുന്നു.  ഇപ്പോഴും ആ മുഖത്ത് നല്ല ദേഷ്യം തുളുമ്പി നിൽക്കുന്നുണ്ട്. അവൻ കുസൃതിയോടെ ഓർത്തു.

“പ്രണയം തിരസ്കരിക്കുമ്പോൾ  ആണുങ്ങൾ എടുക്കുന്ന നിലപാടും പെൺകുട്ടികൾ എടുക്കുന്ന നിലപാടും വ്യത്യസ്തം  ആണ്.ആൺകുട്ടികൾ  ചിലർ പേടിപ്പിച്ചു കാര്യം നേടാൻ നോക്കും,ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ചു ആണെങ്കിൽ പെട്രോൾ ഒഴിച്ചു കത്തിക്കും, ഒരുപാട് സ്നേഹിച്ച ഒരാൾക്ക് അങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ ??പക്ഷെ ചില ആൺകുട്ടികൾ ഉണ്ട് ആ പെണ്ണിന് ഇഷ്ടം അല്ലങ്കിൽ പോലും അവരെ മാത്രം സ്നേഹിക്കുന്നവർ. പെൺകുട്ടികളുടെ പ്രണയം തട്ടി കളഞ്ഞാൽ ദാ ഇതാ അവസ്ഥ ഒന്നുകിൽ മനുഷ്യനെ പേടിപ്പിക്കും, ഇല്ലങ്കിൽ ഇല്ലാത്ത ദേഷ്യവും അഭിനയിച്ചു ഇരിക്കും, അതും അല്ലങ്കിൽ കുശുമ്പ്…. പണ്ട് വിവരം ഉള്ളവർ പറഞ്ഞത് പോലെ പെണ്ണിന്റെ മനസ്സ് എങ്ങനെയൊക്കെ പോകുന്നു എന്ന് പറയാൻ പറ്റില്ല അത് അണ്ണാനെ പോലെ ചാടി നടക്കാം. ആനയെ പോലെ തളഞ്ഞും കിടക്കാം.ഇത് ആന തന്നെയാ അണ്ണാൻ ഒന്നുമല്ല”……നിഹാൽ ഓർത്തു ചിരിച്ചു.

“ഇയാൾക്ക് ഇത് എന്ത് കുറച്ച് വെള്ളം ഉള്ളിൽ ചെന്നപ്പോൾ വട്ടായോ ??തന്നെ ഇരുന്നു ചിരിക്കുന്നു”!!…കിങ്ങിണി ഒരു ലോഡ് പുച്ഛം വാരി എറിഞ്ഞു. അത് കണ്ടപ്പോൾ നിഹാൽ ചോദിച്ചു.

“നീ ഇങ്ങോട്ട് വന്നത് എന്തിനാ”??…

“എനിക്ക് തോന്നി ഞാൻ വന്നു അത്ര തന്നെ”….

“ഓ അത് എന്തിനാ എന്നാ ചോദിച്ചേ”??

“എന്തായാലും ആത്മഹത്യ ചെയ്യാൻ അല്ല. അത് ഓർത്ത് പേടിക്കണ്ട. ഏതോ ഒരുത്തൻ ഇഷ്ടമല്ല എന്ന് പറഞ്ഞെന്നു കരുതി സ്വന്തം ജീവൻ കളയാൻ നടന്ന പെണ്ണുങ്ങൾ എല്ലാം പണ്ട് ആയിരുന്നു”…കിങ്ങിണി അതും പറഞ്ഞു എഴുന്നേറ്റു.അവൾ നനഞ്ഞ നീളൻ മുടി അഴിച്ചു വിതർത്തി ഇട്ടു…

“ഡോ അങ്ങോട്ട്‌ തിരിഞ്ഞു ഇരുന്നേ… എനിക്ക് ഈ ഷാൾ ഒന്ന് പിഴിയണം.”….കിങ്ങിണി പറഞ്ഞപ്പോൾ നിഹാൽ തിരിഞ്ഞു ഇരുന്നു.

“ഓ പറയുന്ന കേട്ടാൽ തോന്നും ലോക സുന്ദരി ആണെന്ന് അതിനും മാത്രം എന്താ ഉള്ളത് ??ആകെ ഉണക്ക കൊള്ളിയുടെ അത്രേം ഉള്ളു എന്നിട്ടാ ഈ അഹംകാരം”….നിഹാൽ മനസ്സിൽ പറഞ്ഞു.

അവൻ  ചുമ്മാ കുളത്തിലേക്ക് ചെറിയ കല്ലുകൾ എറിഞ്ഞു ഓളങ്ങൾ ഉണ്ടാക്കി കൊണ്ട് ഇരിക്കുമ്പോൾ ആണ്. കിങ്ങിണിയുടെ പ്രതിബിംബം  ആ വെള്ളത്തിൽ അലതല്ലുന്നത്  അവൻ കണ്ടത്.

മാറ് മറക്കേ ഒട്ടി കിടന്ന ദാവണി തുമ്പ് പിടിച്ചു അത് ഉണക്കാൻ ശ്രെമിക്കുക ആണ് അവൾ. നനഞ്ഞു കുതിർന്ന ആ ദേഹത്ത് ഒട്ടി കിടന്ന ദാവണി കാണാൻ നല്ല ചേലായിരുന്നു. നനഞ്ഞു കുതിർന്ന മുടി ഇഴകൾ പാതി നഗ്നമായ പുറത്ത് ആൽമരത്തിന്റെ വേരുകൾ പോലെ പടർന്നു കിടക്കുന്നത് അവൻ കണ്ടു. കിങ്ങിണി പതിയെ അവയെ പൊക്കി എടുത്തു ഉണക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു. അവൻ ഒരു കൊച്ച് കുട്ടിയുടെ കൗതുകത്തോടെ അതൊക്കെ നോക്കി വെള്ളത്തിലേക്ക്  കണ്ണും നട്ടു ഇരുന്നു.  പെട്ടെന്ന് എന്തോ ഓർത്തതും നിഹാൽ കൈ എടുത്തു അവന്റെ കണ്ണിലേക്കു വെച്ചു.

ലൈക്ക് കമന്റ്‌ ചെയ്യണേ

(തുടരും….)

രചന : അനു അനാമിക

Scroll to Top