ചെമ്പകം പൂക്കുമ്പോൾ, ഭാഗം 17

രചന : അനു അനാമിക

ചെമ്പകം പൂക്കുമ്പോൾ, ഭാഗം 17

❤️❤️❤️❤️❤️❤️❤️❤️

“എന്റെ കുഞ്ഞി പെങ്ങളെ നിനക്ക് ഇഷ്ടം ആണോടാ മാക്രി”??…ഫൈസി ചിരിച്ചു കൊണ്ട് ചോദിച്ചു. നിഹാൽ ഒന്ന് പുഞ്ചിരിച്ചു അവന്റെ കൈ എടുത്തു മാറ്റി.

“നിന്റെ ഊഹം തെറ്റ് ആണെന്ന് ഞാൻ പറയുന്നില്ല. അവൾക്ക് എന്റെ മനസ്സിൽ ഒരു സ്ഥാനം ഉണ്ട് താനും. പക്ഷെ, !!”

“പക്ഷെ, എന്താ”??

“അവൾ ഇപ്പോൾ പഠിക്കുന്ന പ്രായമാണ്. വളരുന്ന പ്രായം.ചിന്തകളും സ്വപ്നങ്ങളും കൂടി വന്നു സ്വപ്‌നങ്ങൾ സ്വന്തം ആക്കണം എന്ന് ആഗ്രഹിക്കുന്ന പ്രായം. ഇന്ന് നല്ലത് എന്ന് തോന്നുന്ന പലതും നാളെ മോശം എന്ന് തോന്നാം അവൾക്ക്. മാത്രവുമല്ല, അവളെ സ്നേഹിക്കാനോ സ്വന്തം ആക്കുവാനോ  യാതൊരു യോഗ്യതയും എനിക്ക് ഇല്ലാ.അവൾക്ക് എന്നേക്കാൾ മികച്ചത് ഈശ്വരൻ കൊണ്ട് വന്നു കൊടുക്കും”….

“ഭ്രാന്ത്‌ ആണ് നിനക്ക് ഉള്ളിലെ ഇഷ്ടം ഇതുപോലെ മറച്ചു പിടിച്ചിട്ടാ  കാവേരിയെ പോലും നിനക്ക് നഷ്ടം ആയത്…. ”

“ഒരിക്കലും അല്ല… കാവേരി വേറെ കിങ്ങിണി വേറെ. കാവേരിയോട്  എനിക്ക്  ഉണ്ടായിരുന്നത് ഒരു കൊച്ച് കുട്ടിക്ക് ഒരു പാവയോടു തോന്നുന്ന കൗതുകം ആയിരുന്നു. അവളെ ഒഴിവാക്കാൻ ശ്രെമിച്ചു ഞാൻ ഒരുപാട്. പക്ഷെ എന്റെ  കൗതുകം പിന്നീട്  പ്രണയം ആയി മാറുക ആയിരുന്നു. പക്ഷെ, കിങ്ങിണി അവൾ ഞാൻ പോലും അറിയാതെ എന്റെ മനസ്സിലേക്ക് വന്നു കയറിയത് ആണ്… എനിക്ക് തോന്നിയ പ്രണയം ആണ്”….

“ഓഹ് അവന്റെ ഒലക്ക മേലെ സാഹിത്യം. ഇതിപ്പോ എന്താ നിന്റെ ഉദ്ദേശം”??

“ഉദ്ദേശം ഒന്നുമില്ല… ഒരിക്കലും കിങ്ങിണി എന്റെ ഇഷ്ടം അറിയില്ല.അറിഞ്ഞാൽ ശരി ആകില്ല.”

“അപ്പോ നീ കാവേരിക്ക് വേണ്ടി കാത്തിരിക്കുവോ “??

“എന്റെ കല്യാണം നടക്കുന്നതിനു 10മിനിറ്റ് മുൻപ് എങ്കിലും അവൾ എന്റെ മുന്നിൽ വന്നാൽ ഞാൻ അവളെ സ്വന്തം ആക്കും. അതല്ല എങ്കിൽ ഇനിയുള്ള കാലം ഞാൻ താലി കെട്ടിയ എന്റെ താലിയുടെ  അവകാശിക്ക് ഒപ്പം ഈ ജീവിതം ജീവിച്ച് തീർക്കും. “….കുറച്ച് നേരം ഫൈസി മിണ്ടാതെ ഇരുന്നു.

“നിന്നോട് ഞാൻ ഇനി ഒന്നും പറയുന്നില്ല.എല്ലാം നിന്റെ ഇഷ്ടം.  നിനക്ക് കാൽ വേദനിക്കുന്നുണ്ടോ “??

“ഇല്ലാ കുറവ് ഉണ്ട്… ”

“മ്മ്… ”

“ഇനീപ്പോ  മുതൽ വഴക്ക് കൂടാൻ അവൾ ഇല്ലല്ലോ… പക്ഷെ അവൾക്ക് എന്നോട് ഒന്ന് പറഞ്ഞിട്ട് പോകാമായിരുന്നു. ”

“ആർക്കു”??

“കിങ്ങിണിക്ക്… ”

“പറഞ്ഞിട്ട് പോകാൻ നീ അവളുടെ കെട്ടിയോൻ ഒന്നും അല്ലല്ലോ… ”

“മ്മ്… ഒന്ന് പോടാ… ഇനി കാണാൻ ഒരു ചാൻസും ഇല്ലല്ലോ… ”

“ഓ… മിഷ്ടർ കാമുകന് അവളെ കാണണോ “??

“ഏഹ് “??

“ആ അവൾ പാത്തുവിന്റെ  കൂടെ ഇരുന്നു മൈലാഞ്ചി ഇട്ട് കളിക്കുന്നുണ്ട്… നിന്റെ വായിൽ നിന്ന് വല്ലതും വീണു കിട്ടണം എങ്കിൽ സെന്റി എന്തേലും അടിക്കണ്ടേ അതാ… അവൾ പോയി എന്ന് പറഞ്ഞത്… ”

“നിന്നെ ഇന്ന് ഞാൻ…” നിഹാൽ ഫൈസലിനെ തല്ലാൻ വേണ്ടി ഇറങ്ങി ഓടി.കാലിന്റെ വേദന അവനെ തിരികെ നടക്കാൻ പ്രേരിപ്പിച്ചു.  നിഹാൽ വീണ്ടും കട്ടിലിൽ പോയി കിടന്നു.

********************

കിങ്ങിണിയുടെ കല്യാണം ഉറപ്പിക്കാൻ വേണ്ടി ചെറുക്കന്റെ വീട്ടുകാർ ഇന്ന് എത്തും.അതുകൊണ്ട്  ചിത്തിരപുരം വീട് കുറച്ചു തിരക്കിൽ തന്നെ ആണ്.

“ചന്ദ്ര… ആ കസേര എല്ലാം ഒന്നുടെ തുടച്ചു വെച്ചോ… അവർ ഇപ്പോ ഇങ്ങ് എത്തും”…

“ശരി ഏട്ടാ… ”

“ശ്യാമേ…. നീ പോയി ആ ഭക്ഷണത്തിന്റെ കാര്യങ്ങൾ എല്ലാം പോയി നോക്ക് കേട്ടോ… ”… കൃഷ്ണ പ്രസാദ് പറഞ്ഞു.

“ശരി… ”

“ലളിതേ… അവർക്ക് കുടിക്കാൻ ഉള്ള വെള്ളം എല്ലാം എടുത്തു വെച്ചില്ലേ ??”

“ആം…. ”

“ശ്രീ ദേവിയോട് പത്രിക എടുത്തു വെക്കാൻ പറഞ്ഞോ… “??

“എല്ലാം റെഡി ആണ് ഏട്ടാ…. അവർ ഇങ്ങ് വന്നാൽ മതി… “ശ്രീ ദേവി പറഞ്ഞു……

“എന്താണെന്നു അറിയില്ല… എനിക്ക് വല്ലാത്ത വെപ്രാളം”….

“അത് പെൺകുട്ടികളുടെ അച്ചന്മാർക്ക് പൊതുവെ ഉണ്ടാകുന്നത് തന്നെയാ… “… ശ്രീ ദേവി അതും  പറഞ്ഞു ചിരിച്ചു.

“ഏട്ടാ…. അവർ എത്താറായി .. ചെറുക്കന്റെ അച്ഛൻ വിളിച്ചിരുന്നു”…

“അഹ്… എന്നാൽ എല്ലാം ഒരുക്കിക്കോ… അവർക്ക് നീരസം തോന്നുന്ന ഒന്നും ഉണ്ടാക്കരുത്… “… കൃഷ്ണ പ്രസാദ് പറഞ്ഞു.

അവർ എല്ലാവരും എല്ലാം റെഡി ആക്കി ചെറുക്കന്റെ വീട്ടുകാർക്ക് വേണ്ടി കാത്തിരുന്നു. ഒരു 15മിനിറ്റ് കഴിഞ്ഞപ്പോൾ 2കാറുകളിൽ ആയി 10പേര് വന്നു ഇറങ്ങി. കൃഷ്ണ പ്രസാദ് അവരെ ഇറങ്ങി ചെന്നു വീട്ടിലേക്കു ക്ഷണിച്ചു.

“വരണം വരണം…. യാത്രയൊക്കെ”??… കൃഷ്ണ പ്രസാദ് ചെറുക്കന്റെ അച്ഛന് കൈ കൊടുത്തു കൊണ്ട് ചോദിച്ചു.

“ഒരു തടസ്സവും ഉണ്ടായില്ല. പിന്നെ വഴി അല്പം ഒന്ന് തെറ്റി പിന്നെ ചിത്തിരപുരം വീട് എന്ന് പറഞ്ഞപ്പോൾ കൃത്യമായി ആളുകൾ വഴി പറഞ്ഞു തന്നു. “…. ചെറുക്കന്റെ അച്ഛൻ പറഞ്ഞു.

“നമുക്ക് അകത്തേക്ക് ഇരിക്കാം… സമയം തെറ്റും മുൻപ് പത്രിക കൈ മാറാം”…

“അതിനെന്താ ആയിക്കോട്ടെ”!!

അവർ എല്ലാവരും കൂടെ വീടിന്റെ അകത്തേക്ക് കയറാൻ തുടങ്ങും മുൻപ് ചന്ദ്ര പ്രസാദ് വന്നു ചെറുക്കന്റെ അച്ഛന്റെയും അമ്മയുടെയും കാൽ കഴുകി കൊടുത്തു.

“ഇത് ഞങളുടെ ചടങ്ങ് ആണേ… ചെറുക്കൻ വരാത്തത് കൊണ്ടാണ്”…

“ആയിക്കോട്ടെ… അവൻ  വിളിച്ചിരുന്നു. അല്പം തിരക്കിൽ പെട്ടു പോയത് കൊണ്ടാ ഇല്ലായിരുന്നു എങ്കിൽ വന്നേനെ… ”

“ഇവിടേം അങ്ങനെ തന്നെ… മോൾക്ക്‌ ലീവ് കിട്ടാഞ്ഞിട്ട്  ആണേ… ”

(ആയിരം കള്ളം പറഞ്ഞാലും ഒരു കല്യാണം നടത്തണം എന്നാണ് അതുകൊണ്ട് ഈ കൊച്ച് കള്ളം ക്ഷമിക്കണം കേട്ടോ.പിന്നെ കിങ്ങിണി ചെറിയ കുട്ടി ആണെന്ന് എല്ലാം ചെറുക്കന്റെ വീട്ടുകാർക്ക് അറിയാം ട്ടോ  )

“അതൊന്നും സാരമില്ലന്നെ …. കാര്യങ്ങൾ തീരുമാനിക്കാൻ നമ്മൾ ഉണ്ടല്ലോ…. ”

“ഹ… അത് എങ്ങനെ ശരി ആകും ??പെണ്ണ് പോലും ഇല്ലാതെ എങ്ങനെ ചടങ്ങ് നടത്തും”??… ചെറുക്കന്റെ വകയിലെ ഒരു വക ആയ  അമ്മാവൻ ഇടയ്ക്ക് കയറി ചോദിച്ചു.

“കല്യാണം കഴിക്കാൻ പോകുന്നത് എന്റെ മകൻ ആണ്. കല്യാണം കഴിച്ചു ജീവിക്കാൻ പോകുന്നതും അവൻ ആണ്. കെട്ടാൻ പോകുന്ന അവനും ആ കുട്ടിക്കും ഞങ്ങൾക്കും ഇല്ലാത്ത പ്രശ്നം ഒന്നും വേറെ ആർക്കും വേണ്ട…. “… ചെറുക്കന്റെ അച്ഛന്റെ വക മാസ്സ് ഡയലോഗ്.

“ഏട്ടാ…. ഏടത്തി വിളക്ക് തെളിയിച്ചു പറ നിറച്ചോളുക “…. ചന്ദ്ര പ്രസാദ് കൊടി വിളക്ക് അവരുടെ കയ്യിലേക്ക് കൊടുത്തു.

കൃഷ്ണ പ്രസാദും  ലളിതയും കൂടെ വിളക്ക് തെളിയിച്ചു പറ നിറച്ചു.

ചെറുക്കന്റെ പത്രിക താലത്തോടൊപ്പം പെണ്ണിന് ഉള്ള പുടവയിൽ  പൂക്കളുടെ മേലെ വെറ്റിലയും അടക്കയും ഒരു രൂപ നാണയവും വെച്ചു ചെറുക്കന്റെ അച്ഛനും അമ്മയും കൈ മാറി.  പെണ്ണിന്റെ പത്രിക അതേ പോലെ  തിരിച്ചും കൈ മാറി. ബന്ധം ഉറപ്പിച്ചു.

തൃപ്പൻകോട്ട് തിരുമേനി കുറിച്ച് തന്ന മുഹൂർത്തം ചന്ദ്ര പ്രസാദ് വായിച്ചു.

ഈ വരുന്ന മലയാള മാസം മേടം 12നു ഇംഗ്ലീഷ് മാസം ഏപ്രിൽ 25നു അക്ഷയ ത്രിതീയ  ദിവസം കാലത്ത് 10നും 10. 40നും ഉള്ള ശുഭ മുഹൂർത്തത്തിൽ വിവാഹം ചിത്തിര കുന്നത്ത് ശ്രീ കൃഷ്ണ സ്വാമി അമ്പലത്തിൽ വെച്ചു നടത്തപ്പെടുന്നു.

കൂടി നിന്ന ബന്ധുക്കൾ എല്ലാവരും കൂടെ കയ്യടിച്ചു. എല്ലാവരും സന്തോഷത്തോടെ അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെട്ടു.

“കൃഷ്ണ പ്രസാദേ… “…

“എന്താ അമ്മായി”??

“കിങ്ങിണിയെ കെട്ടാൻ പോകുന്ന പയ്യന് എന്താ ജോലി”??…വകയിൽ ഒരു അമ്മായി ചോദിച്ചു.

“ചെറുക്കൻ പൈലറ്റ് ആ അമ്മായി… “..

“ഓഹ്… ശരി ശരി…ശരി”…കൃഷ്ണ പ്രസാദ് അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മറ്റു കാര്യവട്ടങ്ങളുമായി ഓടി നടന്നു.

“എടി ഗീതേ ഈ പൈലറ്റ് എന്ന് വെച്ചാൽ എന്നാ ജോലിയാ”??…അമ്മായി അവരുടെ കൂട്ടുകാരിയോട് ചോദിച്ചു.

“അയ്യേ അതോ… വിമാനത്തിന്റെ  ഡ്രൈവർ… ”

“അയ്യോ ചിത്തിരപുരം വീട്ടിലെ പെണ്ണിന് ഒരു ഡ്രൈവർ ചെക്കനോ”!!

“എടി വെറും ചെറുക്കൻ അല്ല..പൈലറ്റ് ആണ്. മുടിഞ്ഞ ശമ്പളം ആണ്.പോരാത്തതിന് വലിയ തറവാട്ടുകാരും… “…

“മ്മ് നമ്മൾ ഒന്നും പറയണ്ട പിന്നെ അതൊക്കെ പരദൂഷണം ആകും”….

ചടങ്ങുകൾ എല്ലാം വേഗം നടത്തി ഭക്ഷണവും കഴിച്ച് ചെറുക്കന്റെ വീട്ടുകാർ ഇറങ്ങി. കല്യാണത്തിന് കാണാം എന്ന വാക്കോടെ.

*****************

രാത്രി സമയം 10മണി. ഭക്ഷണം എല്ലാം കഴിഞ്ഞ് എല്ലാവരും കിടന്നു തുടങ്ങി.നിഹാലും ഫൈസിയും എന്തൊക്കെയോ സംസാരിച്ചു മുറ്റത്ത്‌ ഇരിക്കുക ആയിരുന്നു. ഉറക്കം വരാതെ കിടന്ന കിങ്ങിണിയെയും വിളിച്ചു കൊണ്ട് ഫാത്തിമ ഇക്കാക്കയുടെ അടുത്തേക്ക് പോയി. പൂർണ ചന്ദ്രൻ നിലാവിൽ നിറഞ്ഞു തുളുമ്പി നിൽക്കുന്നു. ആ രാത്രിക്ക് വല്ലാത്ത ഭംഗി തന്നെ ആയിരുന്നു.

ഉമ്മറത്തു ഇക്കാക്കയോട് ഒപ്പം നിഹാലിനെ കണ്ടപ്പോൾ
അവനെ  കാണാതെ ഇരിക്കാൻ വേണ്ടി കിങ്ങിണി വരുന്നില്ല എന്ന് ഫാത്തിമയോട്  പറഞ്ഞെങ്കിലും ഫാത്തിമ അവളെ പിടിച്ചു വലിച്ചു കൊണ്ട് വന്നു. അവർ രണ്ടാളും കൂടെ മുറ്റത്തെ സ്റ്റെപ്പിൽ  വന്നു ഇരുന്നു. നിഹാലും ഫൈസലും ഓരോന്നൊക്കെ ഇരുന്നു സംസാരിച്ചു.

ഇടയ്ക്ക് എല്ലാം നിഹാലിന്റെയും  കിങ്ങിണിയുടെയും കണ്ണുകൾ തമ്മിൽ കോർത്തു എങ്കിലും അവർ നോട്ടം മാറ്റി കൊണ്ടിരുന്നു.

“ഡാ നാളെ തൊട്ടു കല്യാണത്തിന്റെ തിരക്ക് തുടങ്ങുവാ… നീ കൂടെ നിന്നേക്കണം “…ഫൈസി പറഞ്ഞു.

“ഞാൻ ഉണ്ടെടാ… കൂടെ… ”

“മ്മ്… ”

“നിഹാൽ ഏട്ടാ…. ”

“എന്താ പാത്തു”??

“ഏട്ടൻ  പാട്ട് പാടാവോ  “??

“പാട്ടോ ഇപ്പോഴോ”??

“മ്മ്…. പാട്… ഏട്ടാ ഒരുപാട് നാളായി ഏട്ടന്റെ പാട്ട് കേട്ടിട്ട്…. ”

“മ്മ് എന്റെ പെങ്ങൾക്ക് വേണ്ടി പാടാം…. “…നിഹാൽ അതും പറഞ്ഞു കിങ്ങിണിയെ ഒന്ന് പാളി നോക്കി. അവൾ ഒന്നും ശ്രെദ്ധിക്കാതെ പാത്തുവിന്റെ  മടിയിൽ ചാഞ്ഞു കിടന്നു.

“നിലാവിന്റെ നീല ഭസ്മ കുറി അണിഞ്ഞവളെ  കാതിലോല  കമ്മൽ ഇട്ട് കുണുങ്ങി നില്പവളെ… .. വേദ പൂർവ തപസ്സിനായി  ഞാൻ സ്വന്തം ആക്കി നിൻ രാഗലോല പരാഗ  ചിന്തിത  ചന്ദ്ര മുഖ ബിംബം…… “…

എല്ലാവരും നിഹാലിന്റെ പാട്ടിൽ ലയിച്ചു ഇരുന്നു പോയി.കിങ്ങിണി ആ പാട്ടിനു ഒപ്പം നിഹാലും ആയിട്ട് ഉണ്ടായ എല്ലാ സന്ദർഭങ്ങളും ഓർത്ത് എടുക്കുക ആയിരുന്നു.

പാട്ട് കഴിഞ്ഞപ്പോൾ കിങ്ങിണിയുടെ ചുണ്ടിൽ വിരിഞ്ഞ നിറ പുഞ്ചിരിക്ക് നിഹാലിന്റെ നെഞ്ചിനെ ഒന്ന്  കുളിർപ്പിക്കാൻ  കഴിഞ്ഞു.പക്ഷെ അതൊരു വേർപിരിയലിന്റെ അവസാന ഗീതം ആണെന്ന് അവർ ഇരുവരും അറിഞ്ഞില്ല. ജീവിതത്തിന്റെ നൗക മറ്റൊരു ദിശയിലേക്ക് വീശി തുടങ്ങിയത് അറിയാതെ അവർ ആ രാത്രിയിൽ ലയിച്ചിരുന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും……

അപ്പൊ ഉടനെ നമുക്ക് പാത്തുവിന്റെ കല്യാണം കൂടണം കേട്ടോ.അത് കഴിഞ്ഞു ഇനി ബാക്കി കാര്യം ഉള്ളു. അപ്പോ കമന്റ്‌ ചെയ്യാൻ മറക്കല്ലേ… !!! ശേഷം സ്ക്രീൻ കാണാം പൂരം.

രചന : അനു അനാമിക

Scroll to Top