ചെമ്പകം പൂക്കുമ്പോൾ, Part 19

രചന :-അനു അനാമിക

ചെമ്പകം പൂക്കുമ്പോൾ, Part 19

❤️❤️❤️❤️❤️❤️❤️❤️❤️

നിഹാൽ ഡോർ തുറന്നു കൊടുത്തപ്പോൾ ആ കുട്ടി അകത്തേക്ക് കയറി. അപ്പോഴാണ് നിഹാൽ ആ മുഖം കണ്ടത്.
കിങ്ങിണി ആയിരുന്നു അത്. അവൻ എന്തെങ്കിലും പറയുന്നതിന് മുൻപേ ഓട്ടോ ഡ്രൈവർ നിഹാലിനോട് അവന്റെ ഫോൺ നമ്പർ ചോദിച്ചു.

അവൻ നമ്പർ പറഞ്ഞു കൊടുത്തു.

“മോനെ ഒന്നും തോന്നരുത് ഇതേ പ്രായത്തിൽ ഉള്ളൊരു കുട്ടിയുടെ അച്ഛനാ ഞാനും. പോകുന്ന വഴിക്ക് ഈ കുട്ടിക്ക് എന്തേലും പറ്റിയാൽ അത് എന്റെ തലയിൽ വരും. വല്ലാത്ത കാലം അല്ലേ… “!!

“ഇത് ഇവൾ എന്റെ സുഹൃത് ആണ് ചേട്ടാ… പേടിക്കണ്ട… “…നിഹാൽ അത് പറയുമ്പോഴും കിങ്ങിണി അവനെ നോക്കിയില്ല. വണ്ടി കണ്ടപ്പോഴേ അത് നിഹാൽ ആണെന്ന് അവൾക്ക് അറിയാമായിരുന്നു.

“ആണോ ഭാഗ്യം “…

“മ്മ് ചേട്ടൻ വാ അടുത്ത സ്റ്റോപ്പിൽ വിടാം”…

“വേണ്ട മോനെ… മഴ ഇപ്പോ പോകും ഞാൻ പൊക്കോളാം…..ഈ മോളെ വേഗം വീട്ടിൽ എത്തിക്കു. ”

“എങ്കിൽ ശരി ചേട്ടാ പോട്ടെ”…

“ആയിക്കോട്ടെ മോനെ… “.. അയാളോട് യാത്ര പറഞ്ഞു നിഹാൽ വണ്ടി മുൻപോട്ടു എടുത്തു. കിങ്ങിണി ഓട്ടോ ഡ്രൈവർക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു. കിങ്ങിണി നിഹാലിനോട് ഒന്നും മിണ്ടാതെ തണുത്തു വിറച്ചു കാറിൽ ഇരുന്നു. നിഹാൽ AC ഓഫ്‌ ചെയ്തു.

“തന്റേടം ആകാം പക്ഷെ അത് കാണിക്കേണ്ട നേരം ഇതല്ല…. “… നിഹാലിന്റെ വാക്കുകൾക്ക് കിങ്ങിണി ഉത്തരം ഒന്നും പറഞ്ഞില്ല. അവൾ ഒരു പാവയെ പോലെ അനങ്ങാതെ ഇരുന്നു. കണ്ണ് പോലും ചിമ്മാതെ ഇരിക്കുന്ന അവളുടെ ഇരിപ്പ് കണ്ടു നിഹാലിന് പേടി ആയി.

അവൻ കാർ ചവിട്ടി നിർത്തി.

“ചഞ്ചല… നീ നീ ഓക്കേ അല്ലേ”??,… നിഹാൽ വിറയ്ക്കുന്ന ചുണ്ടുകളോടെ  ചോദിച്ചു.

അവൾ മുഖം തിരിച്ചു അവനെ നോക്കി.

കിങ്ങിണിയുടെ കവിളിൽ തിണർത്തു കിടന്ന ആ കൈ പാടുകൾ അവൻ കണ്ടു. നെഞ്ച് മുഴുവൻ വേദന കൊണ്ട് പൊട്ടി ഒലിച്ചു പുറത്തേക്കു വരുമെന്ന് അവന് തോന്നി പോയി.

പെട്ടെന്ന് നിയന്ത്രിക്കാൻ പറ്റാത്ത ഒരു അവസരത്തിൽ അവൻ പൊട്ടി കരഞ്ഞു പോയി. ചഞ്ചലയുടെ മുഖം കൈ കുമ്പിളിൽ എടുത്തു അവൻ നെറ്റിയിലും കണ്ണിലും കവിളിലും ചുണ്ടിലും എല്ലാം ഉമ്മ വെച്ചു. അവളെ അവന്റെ ഹൃദയത്തോട് ചേർത്ത് പിടിച്ചു.

പക്ഷെ അപ്പോഴും കിങ്ങിണിക്ക് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായില്ല. അവൻ ആ മുഖം പിടിച്ചു ഉയർത്തി.

“എന്നോട് ക്ഷമിക്കു മോളെ… ഒരുപാട് വേദനിപ്പിച്ചു ഞാൻ എന്നോട് പൊറുക്കുമോ നീ”…. കിങ്ങിണിയുടെ കണ്ണുകളിൽ നിർ വികാരത തളം കെട്ടി നിന്നു.

“നിങ്ങളെ സ്നേഹിച്ചു പോയി എന്നൊരു തെറ്റേ ഞാൻ ചെയ്തുള്ളൂ. ആ തെറ്റ് ഞാൻ തിരുത്തുവാ … ഇനി നിങ്ങൾ എനിക്ക് ആരും അല്ല….നമ്മൾ തമ്മിൽ ഇനി ഒരു ബന്ധവും ഇല്ലാ… ഒരു കരട് പോലെ നില നിൽക്കാൻ ഒരു സൗഹൃദം പോലും വേണ്ട  “!!… കിങ്ങിണിയുടെ ചുണ്ടിൽ നിന്നും വന്ന വാക്കുകൾ നിഹാലിന്റെ ഹൃദയത്തെ പിടിച്ചു ഉലച്ചു.

“എനിക്ക് വീട്ടിൽ പോകണം… “അവൾ പറഞ്ഞു.നിഹാലിന് ഒന്നും തിരിച്ചു പറയാൻ കഴിഞ്ഞില്ല. അവളുടെ തീരുമാനം ഒന്നും  മിണ്ടാതെ അവൻ അംഗീകരിച്ചു.

“എന്റെ ഹൃദയം രണ്ടായി കീറി മുറിഞ്ഞു പോകുന്നുണ്ട് കിങ്ങിണി. പക്ഷെ നിന്റെ തീരുമാനം ആണ് ശരി എന്ന് ഞാൻ മനസിലാക്കുന്നു. നീ എന്നും എന്റെ മനസ്സിൽ ഉണ്ടാകും.ഈ ചെറിയ പ്രായത്തിൽ  ഞാൻ കാണാത്ത സ്ഥലമോ ദേശമോ  ആളുകളോ ഒന്നുമില്ല… നിന്നെക്കാൾ സുന്ദരികളെ കണ്ടിട്ടുണ്ട്… പക്ഷെ നിന്നെ പോലെ നെഞ്ചിൽ കേറാൻ വേറെ ആർക്കും കഴിയില്ല. “….. നിഹാൽ മനസ്സിൽ പറഞ്ഞു.

കാർ പല വഴികൾ തിരിഞ്ഞു വീട്ടിലേക്ക് എത്തി. കിങ്ങിണി വേഗം മുടി അഴിച്ചു ഇട്ടു. മുഖത്ത് നിഹാൽ അടിച്ച അടി ആരും കാണാതെ ഇരിക്കാൻ വേണ്ടി. അവൾ നിഹാലിനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഡോർ അടച്ചു  അകത്തേക്ക് കയറി പോയി. നിഹാൽ കാർ പാർക്ക്‌ ചെയ്തു  മുറിയിലേക്കും പോയി.

കിങ്ങിണി ഫാത്തിമയുടെ ഡ്രസ്സ്‌ കൊണ്ട് പോയി കൊടുത്തിട്ടു കുളിക്കാൻ വേണ്ടി വാതിൽ കുറ്റിയിട്ടു ബാത്‌റൂമിൽ കയറി.

അത്രയും നേരം അടക്കി പിടിച്ച നൊമ്പരം എല്ലാം കൂടെ അവളുടെ തൊണ്ട കുഴിയിൽ നിന്നും പുറത്തേക്കു വന്നു. തന്റെ കരച്ചിൽ ആരും കേൾക്കണ്ട എന്ന് തോന്നിയപ്പോൾ കിങ്ങിണി ബാത്റൂമിലെ പൈപ്പ് തുറന്നു വെച്ചു. ശബ്ദം പരമാവധി പുറത്ത് വരാതെ അവൾ വാ പൊത്തി ഇരുന്നു കരഞ്ഞു തീർത്തു ഉള്ളിൽ ആർത്തു പെയ്യുന്ന സങ്കട വർഷം (means മഴ ).

*****************

പിറ്റേന്ന് ആയിരുന്നു ഫാത്തിമയുടെ മൈലാഞ്ചി കല്യാണം.വൈകിട്ട് ആണ് പരുപാടികൾ എല്ലാം. ഒപ്പനയും പാട്ടും എല്ലാം ഉണ്ട്. ബന്ധുക്കൾ ഓരോരുത്തർ ആയി വന്നു തുടങ്ങിയിരിക്കുന്നു. ഫാത്തിമ ആണെങ്കിൽ രാവിലെ മുതൽ കൂട്ടുകാരികളുടെയും അമ്മായിമാരുടെയും  നടുവിൽ തന്നെ ആണ്. അവർ അവളെ കളിയാക്കുകയും  ഓരോ ഉപദേശം കൊടുക്കുകയും സമ്മാനം നൽകുകയും എല്ലാം ചെയ്യുന്നുണ്ട്.

കിങ്ങിണി രാവിലെ മുതൽ വീടിന്റെ ഫ്രണ്ടിൽ തമ്പടിച്ചു  നിൽക്കുക ആണ്. അച്ഛന്റെയും അമ്മയുടെയും എല്ലാം വരവ് നോക്കി നിൽപ്പാണ്.

ഏകദേശം ഒരു 10മണി കഴിഞ്ഞപ്പോൾ ഗേറ്റ് കടന്ന് കിങ്ങിണിയുടെ അച്ഛന്റെ കാർ മുറ്റത്തേക്ക് വന്നു. അച്ഛൻ കാറിന്റെ പിന്നിൽ നിന്ന് ഇറങ്ങിയതും കിങ്ങിണി ഓടി ചെന്ന് അച്ഛനെ കെട്ടിപിടിച്ചു അറിയാതെ അവൾ പൊട്ടിക്കരഞ്ഞു പോയി.

“അയ്യേ…. എന്നെ കുറച്ച് ദിവസം കാണാതെ ആയപ്പോൾ ന്റെ കിങ്ങിണി മോള് ഇങ്ങനെ ആയി പോയോ ??നാളെ ഒരു വീട്ടിൽ ചെന്ന് കയറുമ്പോൾ എന്ത് ചെയ്യും ??ഇങ്ങനെ ആണേൽ”??

“പൊക്കോ… വന്ന പോലെ പൊക്കോ… എപ്പോ നോക്കിയാലും കല്യാണം കല്യാണം…. ഇതല്ലാതെ വേറെ ഒന്നും പറയാനില്ലേ”!!

അച്ഛൻ കിങ്ങിണിയുടെ മുഖത്തേക്ക് ദയനീയം ആയി നോക്കി. അപ്പോഴാണ് അവളുടെ കവിളിൽ തിണർത്തു കിടന്ന പാട് അദ്ദേഹം കണ്ടത്.

“ഇത് ഇത് എന്ത് പറ്റിയതാ”??

“ആ… അതോ… ഞാൻ ഒരു കുരുത്തക്കേട് കാണിച്ചു അപ്പോൾ ഒരു ചേട്ടൻ എന്നെ തല്ലി…. ”

“ഏത് ചേട്ടൻ ??ന്റെ മോളെ തല്ലാൻ അവൻ ആരാ”??

“ഞാൻ തെറ്റ് ചെയ്തിട്ടാ എന്നെ തല്ലിയെ… ഡ്രസ്സ്‌ തയ്ച്ചത് മേടിക്കാൻ പോയിട്ട് ഞാൻ അവിടെ നിന്ന് മുങ്ങി ആ ചേട്ടന്റെ കൂടെ ആരുന്നു പോയെ. പുള്ളി പേടിച്ചു പോയി എന്നെ കാണാതെ… എവിടെ പോയി അന്വേഷിക്കും !!അങ്ങനെ പെട്ടെന്ന് ഉണ്ടായ ദേഷ്യത്തിൽ തല്ലി പോയതാ..അത് കാര്യം ആക്കണ്ട…. .. “…..അച്ഛൻ എന്തേലും തിരിച്ചു  പറയുന്നതിന് മുൻപ് ഫൈസൽ അങ്ങോട്ടേക്ക് വന്നു. കിങ്ങിണിയുടെ വീട്ടുകാരെ സ്നേഹത്തോടെ വീട്ടിലേക്കു ക്ഷണിച്ചു ഇരുത്തി.

കിങ്ങിണിയുടെ വീട്ടുകാർക്ക് ആ വീട്ടിൽ വലിയൊരു സ്ഥാനം തന്നെ ഫൈസലിന്റെ ഉപ്പ കല്പിച്ചു നൽകിയിട്ടുണ്ട്. ഇപ്പോഴും ഈ തലമുറയിലും അതിന് ഒരു മാറ്റവും ഇല്ലാ.

“കിങ്ങിണി മോളെ…. അത്… അത് ആ ചെറുക്കൻ അല്ലേ ??മോളെ അന്ന് അവിടെ വെച്ചു രക്ഷിച്ച ചെറുക്കൻ”??…ചെറിയച്ഛൻ ചോദിച്ചപ്പോൾ കിങ്ങിണി അങ്ങോട്ട്‌ നോക്കി.

“നിഹാൽ അവിടെ ഫൈസലിന്റെ സുഹൃത്തുക്കളോട്  സംസാരിച്ചു നിൽക്കുന്നു.

“ആ കുട്ടി അല്ലേ മോളെ”??… ചെറിയച്ഛൻ വീണ്ടും ചോദിച്ചു.

“ആ അത് തന്നെ ആണ് ചന്ദ്രേട്ടാ…. അന്ന് മോളെ രക്ഷിച്ച പയ്യൻ… ഈ കുട്ടി എന്താ ഇവിടെ”???…. ശ്രീദേവി ചോദിച്ചു.

“ഫൈസൽ ഇക്കാക്കയുടെ ഫ്രണ്ടാ”…

“ആഹാ… ഏട്ടാ ഞാൻ ഒന്ന് പോയി സംസാരിച്ചിട്ട് വരാം… ”

“നില്ക്കു ചന്ദ്ര ഞാനും വരാം… എനിക്കും ഒന്ന് പരിചയപ്പെടണം”…. അവർ രണ്ടാളും കൂടെ പുറത്തേക്കു ഇറങ്ങി.

“ദൈവമേ കൊല്ലാൻ ആണോ വളർത്താൻ ആണോ ഈ പോക്ക്…. “… കിങ്ങിണി മനസ്സിൽ ഓർത്തു.

ലൈക്ക് കമന്റ്‌ ചെയ്യണേ

(തുടരും….)

പാത്തുവിന്റെ കല്യാണം കൂടെ കഴിഞ്ഞാൽ ഉടനെ നമുക്ക് കല്യാണം കൂടാം. കുറച്ച് twist കൂടെ കഴിഞ്ഞാൽ വേഗം തന്നെ സദ്യ ഉണ്ണാം. ആരും പേടിക്കണ്ട ആരെയും വിഷമിപ്പിക്കില്ല. എല്ലാം മംഗളം ആയി നടക്കും ട്ടോ…

രചന :-അനു അനാമിക

Scroll to Top