ആദ്യനോട്ടത്തിൽ തന്നെ ആ പെൺകുട്ടിയോട് എന്തോ ഒരു ഒരിഷ്ടം തോന്നിയ അലൻ

രചന : Manju P Scaria

❤️ ഒരു പരീക്ഷ പ്രണയം ❤️

❤️❤️❤️❤️❤️❤️❤️❤️

പി എസ് സി പ്രിലിമിനറി എക്സാമിനായി സെന്ററിലേക്ക് തന്റെ ബുള്ളറ്റിൽ കുതിച്ചു പായുകയായിരുന്ന അലൻ മാത്യുവിനു പെട്ടെന്നാണ് താൻ പേന എടുക്കാൻ മറന്ന കാര്യം ഓർമയിൽ വന്നത്.

ഹാൾ ടിക്കറ്റ് കൃത്യമായി എടുത്തുവച്ചെങ്കിലും കൂടെ കരുതിയിരുന്ന പേന ബാഗിൽ വയ്ക്കാൻ തിരക്ക് കൊണ്ട് വിട്ടുപോയി.ഇത്തവണ പരീക്ഷ സെന്റർ കിട്ടിയത് വയനാട് ജില്ലയിലുള്ള പുൽപ്പള്ളി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ആയിരുന്നു.

ഗൂഗിൾ മാപ് നോക്കിയപ്പോൾ പരീക്ഷ നടക്കുന്ന സ്കൂളിലേക്ക് ഇനി അധികം ദൂരമില്ല എന്ന് മനസ്സിലായി …

പോകുന്ന വഴിക്കുള്ള ഏതെങ്കിലും സ്റ്റേഷനറി കടയിൽ നിന്നും പേന വാങ്ങാം എന്ന് വിചാരിച്ച അലൻ അടുത്തുകണ്ട കടയുടെ മുന്നിൽ വണ്ടി നിർത്തി ഉള്ളിലേക്ക് കയറിയതും കസേരയിൽ ഇരിക്കുകയായിരുന്ന ചുരിദാർ ധരിച്ച സുന്ദരിയായ പെൺകുട്ടി എഴുന്നേറ്റു ചിരിച്ചു കൊണ്ട് ചോദിച്ചു…

” എന്താ ചേട്ടാ വേണ്ടത് ”

ആദ്യനോട്ടത്തിൽ തന്നെ ആ പെൺകുട്ടിയോട് എന്തോ ഒരു ഒരിഷ്ടം തോന്നിയ അലൻ അതു പുറത്തുകാട്ടാതെ ആ കുട്ടിയോട് പറഞ്ഞു…

” സെല്ലോ ഗ്രിപ്പറിന്റെ രണ്ടു
പേന വേണം”

“ഏതു മഷിയാ വേണ്ടത് ചേട്ടാ..”

“നീല മഷി മതി ”

പേന എടുക്കുന്ന സമയമത്രയും ആ കുട്ടിയുടെ ആകാര ഭംഗിയിലായിരുന്നു അലന്റെ ശ്രദ്ധ…

മനോഹരമായി എഴുതിയിരിക്കുന്ന അവളുടെ വിടർന്ന കണ്ണുകൾ തന്നോട് എന്തോ പറയാൻ ആഗ്രഹിക്കുന്നതുപോലെയും കാറ്റത്തു ഇളകിയാടുന്ന കറു കറുത്ത കാർകൂന്തലിൽ നിന്നും പുറത്തേക്കു ഒഴുകുന്ന കാച്ചിയ എണ്ണയുടെ സുഗന്ധം തന്നെ ലഹരി പിടിപ്പിക്കുന്നതായും അലനു തോന്നി .

‘ ഈ പ്രായത്തിനിടയിൽ എത്രയോ പെൺകുട്ടികളെ താൻ കണ്ടിരിക്കുന്നു… എത്ര സുന്ദരിമാർ തന്നോട് പ്രണയാഭ്യർത്ഥന നടത്തിയിരിക്കുന്നു.
അവരോടൊന്നും തോന്നാത്ത ഒരു പ്രത്യേക ഇഷ്ടം… ഒറ്റ നോട്ടത്തിൽ തന്നെ ഈ കുട്ടിയോട് എങ്ങനെ തോന്നി. എന്തോ ഒന്ന് അവളിലേക്ക് തന്നെ ആകർഷിക്കുന്നു…വാക്കുകൾക്കതീതമായ സുഖമുള്ള ഈ വികാരമാണോ പ്രണയം.’

“ചേട്ടാ… ഹലോ..ചേട്ടാ..സ്വപ്നലോകത്താണോ?ഇതാ പേന ”

ആ പെൺകുട്ടിയുടെ ചിരിച്ചുകൊണ്ടുള്ള ചോദ്യത്തിൽ സ്ഥല കാല ബോധം വീണ്ടെടുത്ത അലൻ പേന കൈയ്യിൽ മേടിച്ചു പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു…

“Psc എക്സാം നടക്കുന്ന പുൽപ്പള്ളി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അടുത്താണോ… വഴി ഒന്ന് പറഞ്ഞു തരാമോ ”

” ആ ചേട്ടാ ഈ കാണുന്ന വഴിയിലൂടെ നേരെ ചെല്ലുമ്പോൾ വലതു വശത്തു വലിയ ഗേറ്റ് കാണാം… സ്കൂളിന്റെ… ”

“ഓക്കേ താങ്ക്സ് …എത്ര രൂപയായി?”

“20 രൂപ ”

ചില്ലറ കൈയിൽ ഉണ്ടായിരുന്നെങ്കിലും അലൻ മനഃപൂർവം അഞ്ഞൂറ് രൂപ വച്ചു നീട്ടി.

“അയ്യോ ബാലൻസ് തരാൻ ഇപ്പൊ ചേഞ്ച്‌ ഇല്ലല്ലോ… ചേട്ടൻ എക്സാമിന് വന്നതാണോ… കഴിഞ്ഞു വരുമ്പോൾ ഇവിടെ കയറാമോ…”

അലൻ ആഗ്രഹിച്ചതും അതു തന്നെ ആയിരുന്നു.

“കഴിയുമ്പോൾ ഞാൻ വരാം…
തന്റെ പേരെന്താ?”

“മാളവിക… മാളു എന്നു വിളിക്കും”

ഉം ശരി…

സന്തോഷത്തോടെ അവിടെ നിന്നും ഇറങ്ങിയ അലന്റെ മനസ്സിൽ മുഴുവൻ മാളു ആയിരുന്നു.ഒടുവിൽ പരീക്ഷ കഴിഞ്ഞതും മാളുവിനെ കാണാനായി അലൻ വേഗം കടയിലേക്കെത്തി.

കടക്കുള്ളിൽ സാധനങ്ങൾ വാങ്ങാനായി ഒന്ന് രണ്ടാളുകൾ ഉണ്ടായിരുന്നതിനാൽ പുറത്തു കാത്തിരുന്നിട്ട് ആളുകൾ പോയ ശേഷം അലൻ ഉള്ളിലേക്ക് കയറി.

മാളുവിനെ കണ്ട അലൻ സന്തോഷത്തോടെ സംസാരിച്ചു തുടങ്ങി… ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവർ സംസാരിച്ചു നല്ല സുഹൃത്തുക്കൾ ആയി മാറിയിരുന്നു.

മാളുവിനും അനിർവചനീയമായ ഒരു സന്തോഷം അലനുമായി സംസാരിക്കുമ്പോൾ ഫീൽ ചെയ്തു.

സമയം വൈകിയതിനാൽ മാളുവിനോട് യാത്ര പറഞ്ഞു അലൻ തന്റെ ബുള്ളറ്റിനടുത്തേക്ക് നടന്നു… അലനെ യാത്രയാക്കാനായി മാളുവും കടയുടെ പുറത്തേക്കു വന്നു.

“മാളു ഞാൻ പോട്ടെ… തന്റെ നമ്പർ ഒന്നു തരാമോ ”

“ശരി…നമ്പർ നോട്ട് ചെയ്തോളു…954463*****”

കടയിൽ തിരക്ക് ഇല്ലാതിരുന്നതിനാൽ അവർ രണ്ടാളും പിന്നെയും സംസാരം തുടർന്നു. അവരുടെ കണ്ണുകൾ പരസ്പരം ഇഷ്ടം കൈമാറി.മാളുവിനെ വിട്ടുപോരാൻ വിഷമം ആയിരുന്നെങ്കിലും അലൻ യാത്ര പറഞ്ഞു വയനാട് നിന്നും സ്വന്തം സ്ഥലമായ കോട്ടയത്തേക്ക് യാത്ര ആയി.

വീട്ടിൽ വന്ന ഉടൻ തന്നെ ഫോൺ ചെയ്തു മാളുവിനോട് സംസാരിച്ച അലൻ തന്റെ പ്രണയം വൈകാതെ തന്നെ മാളുവിനെ അറിയിച്ചു. തന്റെ ഉള്ളിലും നാമ്പിട്ട പ്രേമം മാളുവും അറിയിച്ചു.

“മാളൂസേ”

“എന്താ ഇച്ചായാ”

“ങേ 🥰ഇച്ചായനോ”

“പിന്നല്ലാതെ ഇച്ചായനെ ഇച്ചായാ എന്നല്ലാതെ കൊച്ചായാ എന്ന് വിളിക്കണോ… എന്താ ഇഷ്ടപ്പെട്ടില്ലേ?” ചിരിച്ചു കൊണ്ട് മാളു ചോദിച്ചു.

“ഒത്തിരി ഇഷ്ടപ്പെട്ടു മോളെ…
എനിക്ക് തന്നെ ഇപ്പോ കാണണം മാളൂസേ…”

“അതെങ്ങനെ ഇച്ചായാ ഞാൻ ഇവിടല്ലേ…”

“ഞാൻ അങ്ങോട്ട്‌ വരട്ടെ ഇച്ചായാ”

“വാ മാളൂസേ”

“വന്നാൽ എന്ത് തരും”

“വന്നാൽ ഞാൻ തന്നെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരുമ്മ തരും…”

“ഓഹോ പോടാ കള്ള ഇച്ചായാ…തനിക്കു ഞാൻ നല്ല ഇടി വച്ചു തരും”

“ആഹാ … ഇടിച്ചോ തന്റെ കൊതി തീരും വരെ എന്നെ ഇടിച്ചോ… എന്നാലും ഉമ്മയിൽ കുറഞ്ഞ ഒന്നും ഞാൻ തരാതിരിക്കില്ല. പഴശ്ശിയുടെ യുദ്ധം കമ്പനി കാണാൻ കിടക്കുന്നതെ ഉള്ളു മാളൂസേ 😊”

“എടാ വഷളാ… ഇച്ചായൻ കൊള്ളാമല്ലോ”

“ആണോ കൊള്ളാമോ…”

“പിന്നെ എന്റെ ഇച്ചായൻ ഷൂപ്പറല്ലേ…”

അങ്ങനെ ദിന രാത്രങ്ങൾ അവർ ഫോണിലൂടെ സംസാരിക്കുകയും ചില ദിവസങ്ങളിൽ അലൻ വയനാട് ചെന്ന് മാളുവിനെ കാണുകയും ചെയ്തത് വഴി അവരുടെ പ്രണയം അസ്ഥിക്കു പിടിച്ചു എന്ന നിലയിലായി.

തുടർന്ന് വീട്ടുകാരോട് തങ്ങളുടെ മനസിലുള്ള ആഗ്രഹം രണ്ടാളും അറിയിച്ചു. അവരുടെ ആശിർവാദത്തോടെ അലന്റെയും മാളുവിന്റെയും വിവാഹം കേങ്കെമമായി നടന്നു.

നല്ല ഭാര്യ ഭർത്താക്കന്മാരായി… നല്ല കമിതാക്കളായി മരണം വരെ അവർ സന്തോഷമായി ജീവിക്കട്ടെ .

പ്രണയിച്ചോളൂ പക്ഷെ കല്യാണം കഴിക്കണം…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Manju P Scaria

Scroll to Top