നീ നടന്ന വഴികളിലൂടെ ഇരുപത്തിയൊന്നാം ഭാഗം വായിക്കുക…

രചന: Minimol M

അഭിയുടെ കാർ സാന്ദ്ര ബിൽഡേഴ്സ്ന്റെ കോമ്പൗണ്ടിൽ പ്രവേശിച്ചു…

അനി ആയിരുന്നു ഡ്രൈവ് ചെയ്തത്…

“ഏട്ടാ. ഡോക്യുമെന്റ് എല്ലാം എടുത്തു വച്ചത് ആണല്ലോ അല്ലെ….”

പാർക്കിങ് ഏരിയയിൽ കാർ നിർത്തി കൊണ്ട് അനി പറഞ്ഞു…

അഭിയുടെ ഭാഗത്ത് നിന്നും മറുപടി ഒന്നും കിട്ടാതെ ആയപ്പോൾ അവൻ തല ചെരിച്ചു നോക്കി….

കാർ നിർത്തിയത് ഒന്നും അഭി അറിഞ്ഞിട്ടില്ല എന്ന് അവന്റെ മുഖഭാവത്തിൽ നിന്നും വ്യക്തം…

“ഏട്ടാ… എന്ത് ഓർത്ത് ഇരിക്കുക ആണ്..”

അനി അവന്റെ തോളിൽ തട്ടി കൊണ്ട് ചോദിച്ചു…

“ങ്ങേ… ഇഹ്…എന്താ…”

അഭി ഞെട്ടി അവനെ നോക്കി…

“ഏട്ടൻ എന്ത് ഓർത്ത് ഇരിക്കുക ആണെന്ന്… നമ്മള് ഇവിടെ എത്തി… ഡോക്യുമെന്റ്സ് എല്ലാം എടുത്തിട്ടുണ്ടോ …. ഒന്നും മറന്നു വച്ചില്ലല്ലോ…”

അനി സംശയത്തോടെ ചോദിച്ചു…

“ഇല്ല അനി..എല്ലാം ഉണ്ട്…”

അഭി താൽപര്യം ഇല്ലാത്തത് പോലെ ഇരുന്നു….

“ഏട്ടന് എന്തേലും വയ്യായ്മ ഉണ്ടോ… ആകെ ഒരു അസ്വസ്ഥത…”

അവന്റെ മുഖഭാവം ശ്രദ്ധിച്ചു കൊണ്ട് അനി ചോദിച്ചു..

“ഇല്ലട…. കുഴപ്പമില്ല.. നീ വാ.. മൂർത്തി അങ്കിൾ നമുക്ക് വേണ്ടി കാത്തു നിൽപ്പ് ആവും…. ”

അഭി ഡോർ തുറന്നു പുറത്ത് ഇറങ്ങുന്നതിനു ഇടയിൽ പറഞ്ഞു…

“അങ്കിളിന്റെ മോളുടെ കാര്യം എന്തായി ആവോ…. നമുക്ക് ഒന്ന് അവിടെ കയറണം ഏട്ടാ…. അങ്കിൾ നമുക്ക് വെറും ഒരു ജോലിക്കാരൻ മാത്രം അല്ലല്ലോ…”

അനി ആകുലതയോടെ പറഞ്ഞു…

“മം….പോകാം… ഇത് കഴിയട്ടെ….”

അഭി ഒന്ന് അമർത്തി മൂളി..

അപ്പോഴാണ് മൂർത്തി അവർക്ക് അരികിലേക്ക് നടന്നു വന്നത്…

“സാർ…. സാന്ദ്ര മാഡം വന്നിട്ടുണ്ട്….”

മൂർത്തി വേപ്രാളത്തോടെ പറഞ്ഞു…

“അങ്കിൾ എന്തിനാ വെപ്രാളം കാണിക്കുന്നത്…. കൂൾ ഡൗൺ…”

അനി അയാളുടെ വെപ്രാളം കണ്ട് പറഞ്ഞു…

“സോറി… ഞാൻ.. ഞാൻ അകത്തേക്ക് ചെല്ലട്ടേ…. മീറ്റിംഗ് കൺഫേം ചെയ്യണം…”

മൂർത്തി കർചീഫ് കൊണ്ട് നെറ്റി തുടച്ചു അകത്തേക്ക് നടന്നു…

“കുറച്ച് ദിവസങ്ങൾ കൊണ്ട് അങ്കിൾ വല്ലാതെ പ്രായം ആയത് പോലെ തോന്നുന്നില്ലേ ഏട്ടാ… മോൾക്ക് അപകടം പറ്റിയത് കൊണ്ട് ആവും അല്ലെ… വല്ലാത്തൊരു വെപ്രാളം ആണ് ആൾക്ക് ഇപ്പൊ…”

അനി സങ്കടത്തോടെ പറഞ്ഞു…

“എല്ലാവർക്കും ടെൻഷൻ കാണില്ലേ അനി.. നീ അത് വിട്…നമുക്ക് അകത്തേക്ക് ചെല്ലാം…”

പറയുമ്പോഴും അഭിയുടെ ചിന്ത അപ്പുവിൽ തങ്ങി നിൽക്കുക ആയിരുന്നു…

“ആ സ്വാതി പിശാച് വന്നോ ആവോ…”

നടക്കുന്നതിന് ഇടയിൽ അനി പിറുപിറുത്തു….

അഭി ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല….

സാന്ദ്ര ഗ്രൂപ്പിന്റെ കോൺഫറൻസ് ഹാളിൽ കയറിയപ്പോൾ തന്നെ അവിടെ ഇരിക്കുന്ന വിവേകിനെയും സ്വാതിയെയും അവര് കണ്ടു.

സ്വാതി അഭിക്കു നേരെ മനോഹരമായ ഒരു പുഞ്ചിരി എറിഞ്ഞു…

അഭി അവളുടെ ഭാഗത്തേക്ക് നോക്കിയത് കൂടി ഇല്ല…

സ്വാതിയുടെ മുഖത്ത് പ്രകടമാകുന്ന നിരാശ അനി കയ്യോടെ കണ്ട് പിടിച്ചു…

വിവേക് എണീറ്റ് അഭിക്ക് നേരെ കൈകൾ നീട്ടി…

“ഹൈ അഭയ്… ഹൈ അനികേത്…”

വിവേക് മനോഹരമായി ചിരിച്ചു…

“ഹൈ വിവേക്… ബൈ ദി വേ… എന്നെ അഭയ് എന്ന് വിളിക്കേണ്ട… എല്ലാരും എന്നെ വിളിക്കുന്നത് അഭി എന്നാണ്.. യു കാൻ അൽസോ കോൾ മീ അഭി…”

അഭി പുഞ്ചിരിയോടെ പറഞ്ഞു..

“സെയിം ഹിയർ ബ്രോ… കോൾ മീ അനി…”

അനി ഇടയിൽ കയറി…

അവന്റെ ബ്രോ വിളി കേട്ട് വിവേക് ഒന്ന് അമ്പരന്നു… പിന്നെ അത് പതിയെ ഒരു ചിരിയിൽ എത്തി..

“കൂൾ അനി ആൻഡ് അഭി…”

അവൻ ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു..

സ്വാതിയുടെ നോട്ടം അപ്പോഴും അഭിയിലേക്ക്‌ പാറി വീഴുന്നത് അനി കാണുന്നുണ്ടായിരുന്നു…

“സോറി അഭി… തന്നെ ഇന്നലെ ഇവള് ബുദ്ധിമുട്ടിചു എന്ന് ഞാൻ അറിഞ്ഞു.. ഐ അം എക്സ്ട്രീമിലി സോറി… ആകച്വലി ഞാൻ ആണ് ഇന്നത്തെ മീറ്റിംഗ് ഒന്ന് കൺഫേം ചെയ്യാൻ അഭിയെ കോൺടാക്ട് ചെയ്യാൻ പറഞ്ഞത്… ബട് അത് ഇങ്ങനെ ആകും എന്ന് കരുതിയില്ല…”

വിവേക് കുറ്റബോധത്തോടെ പറഞ്ഞു..

“ഏയ്.. ഇട്സ് ഓകെ വിവേക്..ഞാൻ അത് വിട്ടു…”

അഭി അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു…

“എന്ത്…”

അനി കാര്യം മനസ്സിലാകാതെ അവരെ നോക്കി..

അഭി അവന്റെ നേരെ കണ്ണ് ചിമ്മി കാണിച്ചു..

“വാവേ… നീ പോയി മീറ്റിംഗ് കാര്യം ഒന്ന് അന്വേഷിക്കൂ… ”

വിവേക് സ്വാതിയോട് പറഞ്ഞു..

“നിങ്ങളുടെ മാനേജർ എവിടെ…ഇന്നലെയും കണ്ടില്ല…”

അനി ചോദിച്ചു..

“ഓ..അതാണോ..ഇവളാണ് ഞങ്ങളുടെ മാനേജർ.. എന്റെ പി എ, ഡിസൈനർ… ഒക്കെ.. മൈ ആൾ ഇൻ ആൾ…”

വിവേക് സ്വാതിയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..

സ്വാതിയുടെ കണ്ണിൽ അഭിമാനം തിളങ്ങി…

“ഏട്ടാ.. മതി പുകഴ്ത്തിയത്… ഞാൻ പോയി എല്ലാം ഒന്ന് ചെക്ക് ചെയ്തിട്ട് വരാം…”

സ്വാതി എണീറ്റ് കൊണ്ട് പറഞ്ഞു..

“സർ… സാന്ദ്ര മാഡം ഇസ് ഹിയർ… വിതിൻ 5 മിനുട്ട്.. ഷി വിൽ കം ഹിയർ…”

മൂർത്തി വെപ്രാളത്തോടെ അവർക്ക് അരികിൽ എത്തി..

“മൂർത്തി അങ്കിൾ.. ജസ് കാം ഡൗൺ….”

അനി അയാളുടെ വെപ്രാളം കണ്ട് പറഞ്ഞു..

“വിവേക്.. മീറ്റ് അവർ മാനേജർ… ആൻഡ് അവർ ആൾ ഇൻ ആൾ.. മൂർത്തി അങ്കിൾ..”

അഭി അയാളെ വിവേകിന് പരിചയപ്പെടുത്തി…

മൂർത്തിയുടെ മുഖത്ത് പരിഭ്രാന്തി നിറഞ്ഞു…

അഭി അത് കൃത്യമായി നോട്ട് ചെയ്തു..

“ഐ നോ.. ഞങ്ങള് മുന്നേ കണ്ടിട്ടുണ്ട്…”

വിവേക് ചിരിയോടെ പറഞ്ഞു..

“ഇസ് ഇട്.. ദാറ്റ് സ് നൈസ്… ബട്.. ഹൗ… എങ്ങനെയാണ് പരിചയം..”

അഭി അൽഭുതത്തോടെ ചോദിച്ചു..

“ഏയ്.. അങ്കിളിന്റെ മോൾക് പെട്ടെന്ന് ബ്ലഡ് വേണ്ടി വന്നപ്പോൾ ഞാൻ ആണ് കൊടുത്തത്… അങ്ങനെ ആണ്… അതിനു ശേഷം ഇന്നാണ് നേരിട്ട് കാണുന്നത്… ആ കുട്ടിക്ക് എങ്ങനെയുണ്ട് എന്ന് കൂടി അറിയില്ല…”

വിവേകിന്റെ സ്വരത്തിൽ നിരാശ നിറഞ്ഞിരുന്നു…

“ഏയ്… മോൾക്ക് സുഖം ആയി വരുന്നു… കുഴപ്പമില്ല…”

മൂർത്തിയുടെ കണ്ണിലെ ഭയം പഠിക്കുകയായിരുന്നു അഭി…

“എക്സ്ക്യുസ് മീ.. സാന്ദ്ര മാഡം ഇസ് ഹിയർ… പ്ലീസ് ആൾ ഓഫ് യു ടെക് യുവർ സീറ്റ്‌..”

സാന്ദ്ര ഗ്രൂപ്പിന്റെ മാനേജർ അവർക്ക് അരികിലേക്ക് വന്ന് കൊണ്ട് പറഞ്ഞൂ..

50 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ ഹാളിലേക്ക് പ്രവേശിച്ചു..

“മാഡം…”

മാനേജർ പിറുപിറുത്തു…

“എന്താ അനി നിന്റെ മുഖം ഇങ്ങനെ…”

മീറ്റിംഗ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ അനിയുടെ മങ്ങിയ മുഖം കണ്ട് അഭി ചോദിച്ചു…

“എന്നാലും ഏട്ടാ… സാന്ദ്ര മാഡം എന്നൊക്കെ കേട്ടപ്പോൾ ഞാൻ കരുതി ചെറുപ്പക്കാരി ആവും എന്ന്.. ഇതിപ്പൊ ഒരു ഓൾഡ് ലേഡി… ചെ.. എന്റെ പ്രതീക്ഷകൾ ഒക്കെ തകിടം മറിഞ്ഞു…”

അനി നിരാശയോടെ പറഞ്ഞു..

“ഡാ ഓൾഡ് ഇസ് ഗോൾഡ് എന്നല്ലേ… നീ ധൈര്യം ആയിട്ട് നോക്കിക്കോ അനി.. അമ്മയോട് പറഞ്ഞു സമ്മതിപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു…”

അഭി അവനെ കളിയാക്കി കൊണ്ട് പറഞ്ഞു..

“ദേ ഏട്ടൻ ആണെന്ന് ഒന്നും നോക്കില്ല ഞാൻ..”

അനി കയ്യിൽ ഇരുന്ന ലാപ്ടോപ് അവന് നേരെ വീശി കൊണ്ട് പറഞ്ഞു..

“അല്ല പിന്നെ.. നിന്റെ കോഴിത്തരം എന്ന് അവസാനിക്കും… ഒരു മയത്തിൽ ഒക്കെ വേണ്ടേ..എന്റെ ഈശ്വര..”

അഭി ചിരിച്ചു കൊണ്ട് പറഞ്ഞു…

“ഇതൊക്കെ ഒരു രസം അല്ലെ ഏട്ടാ…”

അനി കാറിന്റെ കീ അവന് നേരെ എറിഞ്ഞു കൊണ്ട് പറഞ്ഞു..

“പൊന്ന് മോനെ… രസവും സാമ്പാറും ഉണ്ടാക്കാൻ പറ്റിയ ഒരാള് ഉണ്ടല്ലോ… മഴ…. മഴ… അവളോട് പോയി പറഞ്ഞു നോക്ക്..ചിലപ്പോൾ നല്ല മഴ പെയ്യും..”

അഭി അവനെ കളിയാക്കി…

“ഏ… എത് മഴ..എന്ത് മഴ… ഏട്ടന് വട്ടായോ..”

അഭിയുടെ ചോദ്യത്തിൽ പതറി കൊണ്ട് അവൻ പറഞ്ഞു..

“പൊന്ന് മോനെ ഉടയിപ്പെ… നീ എന്റെ അനിയൻ തന്നെ ആണോട… ആസ്ഥാന കോഴി ആണല്ലോ നീ…”

അഭി പുരികം പൊക്കി അവനെ നോക്കി…

“ഈ ഏട്ടൻ ഇതെന്തോക്കേയ പറയുന്നത്…”

അനി മുഖം അവനിൽ നിന്നും മറച്ചു പിടിക്കാൻ ലാപ്ടോപ് ബാഗ് കാറിലേക്ക് ഇട്ട് കൊണ്ട് പറഞ്ഞു..

“എന്തോ.. പൊന്ന് മോൻ ഇങ്ങോട്ട് നോക്കിയേ..”

അഭി അവന്റെ കയ്യിൽ പിടിച്ചു തിരിച്ചു കൊണ്ട് അവന് അഭിമുഖമായി നിർത്തി..

“ഹൂ..എന്റെ ഏട്ടാ.. പിടി വിട്.. കാല മാട.. കൈ വിട്… കൈ വിട്… കൈ വിട്..”

അനി വേദനയോടെ പറഞ്ഞു..

“അപ്പോ എന്റെ അനിയൻ നല്ല കുട്ടി ആയി പറഞ്ഞെ… ഈ മഴയുമായുള്ള പ്രണയം എപ്പോ തുടങ്ങി. എങ്ങനെ തുടങ്ങി… വള്ളി പുള്ളി തെറ്റാതെ പറയ്..”

അഭി അവന്റെ കൈ ചെറുതായി ഒന്ന് അയച്ചു കൊണ്ട് പറഞ്ഞു..

“ഏട്ടന് എങ്ങനേ മനസിലായി അത്…”

അനി ചമ്മലോടെ ചോദിച്ചു..

“പൊന്ന് മോനെ.. കാര്യം നീ എന്റെ അനിയൻ ഒക്കെ തന്നെയാണ്… പക്ഷേ ഉടായിപ്പ് കാണിച്ചാലും പിടിച്ചു നിൽക്കാൻ നിനക്ക് പറ്റില്ല…”

അഭി അവന്റെ തലയിൽ തട്ടി കൊണ്ട് പറഞ്ഞു..

” എന്ന് വെച്ചാൽ.. ഏട്ടന് ഈ കാര്യം എങ്ങനെ അറിയാം..ഞാൻ ആരോടും പറഞ്ഞില്ലല്ലോ…”

അനി സംശയത്തോടെ അവനെ നോക്കി…

ഇന്നലെ സാന്ദ്ര ഗ്രൂപ്പിന്റെ മാനേജർ വിളിച്ചപ്പോൾ നീ എനിക്ക് നിന്റെ ഫോൺ തന്നത് ഓർക്കുന്നുണ്ടോ..”

അഭി കള്ളച്ചിരിയോടെ പറഞ്ഞു..

“ദുഷ്ട…അപ്പോ … അയ്യേ.. എല്ലാം കണ്ടോ എന്നിട്ട്…”

അനി ജാള്യതയോടെ ചോദിച്ചു..

“കുറച്ചു.. ഒരു മിന്നായം പോലെ…”

അഭി സിനിമ ഡയലോഗ് അനുകരിച്ച് പറഞ്ഞു…

“അയ്യേ..”

അനി കള്ളം പിടിക്കപ്പെട്ട കുട്ടിയെ പോലെ അവനെ നോക്കി..

“ആഹ്… ഫോൺ കട്ട് ആയപ്പോൾ ആണ് കോൾ ഹിസ്റ്റ്ററിയിൽ കുറേ മഴ മഴ എന്ന് കണ്ടത്.. നിന്റെ കോളിൽ വരുന്ന മഴ… അപ്പോ തോന്നിയ സംശയം ആണ്.. നിന്നെ ഒന്ന് കുടഞ്ഞപ്പോൾ ദാ ഇപ്പൊ എല്ലാം സമ്മതിച്ചു… ഇനി മോൻ വള്ളി പുള്ളി തെറ്റാതെ എല്ലാം പറഞ്ഞോ..”

അഭി തലയിൽ കൈ വച്ച് ചിരിച്ചു കൊണ്ട് അവനെ നോക്കി..

“യു ടൂ ബ്രൂട്ടസ്…”

അനി പറഞ്ഞു..

“പറയ് അനി..ആരാ അത്.. ആർ യു സീരിയസ്..അതോ ചുമ്മാ ടൈം പാസ് ആണോ നിനക്ക്…”

അഭി കാര്യ ഗൗരവമുള്ള ഏട്ടൻ ആയി മാറി..

“ഏട്ടാ.. അയാം സീരിയസ്… തുടക്കം തമാശ ആയിരുന്നു… പക്ഷേ ഇപ്പൊ അങ്ങനെ അല്ല.. ഈ അനികേത് ചന്ദ്രശേഖരന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് അവളു മാത്രം ആയിരിക്കും… വർഷ കുര്യൻ…”

അനി ഗൗരവത്തോടെ പറഞ്ഞു…

“എന്താ പേര് പറഞ്ഞത്.. വർഷ.. വർഷ കുര്യൻ..അല്ലെ..”

അഭി പൊട്ടിച്ചിരിച്ചു…

“ദേ ഏട്ടാ.. ശവത്തിൽ കുത്തല്ലെ…”

അനി സങ്കടത്തോടെ പറഞ്ഞു..

“നിനക്ക് അത് തന്നെ വേണം.. നിന്റെ പഴയ ഏതേലും ലൈൻ ശപിച്ചു കാണും..”

അഭി ചിരി അടക്കാൻ ആകാതെ അവനെ നോക്കി…

“അതിനു ഞാൻ അല്ലല്ലോ അവളെ ഇട്ടിട്ടു പോയത്… അവളു എന്നേയല്ലെ തേച്ചത്…ഞാൻ ഒരു പാവം…”

അനി നിഷ്കളങ്കതയോടെ പറഞ്ഞ്..

“ആ..കണ്ടാലും മതി…. അല്ല ഇതിപ്പൊ ആരാ കക്ഷി.. എന്താ കഥ..”

അഭി ആകാംഷയോടെ ചോദിച്ചു…

“അതൊക്കെ പോകുന്ന വഴിക്ക് ഞാൻ പറഞ്ഞ് തരാം ഏട്ടാ.. പക്ഷേ എന്നെ കൈ വിടരുത്…”

അഭി അവന്റെ മുന്നിൽ തൊഴുത് കൊണ്ട് പറഞ്ഞു ..

“മാം…. കഥ കേൾക്കട്ടെ ആദ്യം.. എന്നിട്ട് നോക്കാം… നീ ആദ്യം കാറിൽ കയറി ഇരിക്ക്..”

അഭി കള്ളച്ചിരിയോടെ പറഞ്ഞു… പിന്നെ കാറിന്റെ ഡോര്‍ തുറന്നു…

“ഏയ് അഭി…”

വിവേക് അവർക്ക് അരികിലേക്ക് നടന്നു വന്നു കൊണ്ട് വിളിച്ചു..

“യെസ് വിവേക്.. എന്ത് പറ്റി.. നമ്മള് എന്തേലും മിസ്സ് ചെയ്തോ…”

അഭി സംശയത്തോടെ ചോദിച്ചു…

“ഏയ്..ഇല്ല.. എനിക്ക് അഭിയുടെ ഒരു ഫേവർ വേണമായിരുന്നു.. ഒരു കുഞ്ഞു ഹെൽപ്… ഇഫ് യു ഡോണ്ട് മൈൻഡ്…”

വിവേക് പതിയെ പറഞ്ഞു..

“ഏയ്.. ഇട് സ് ഓകെ വിവേക്. പറഞ്ഞോളൂ..”.
അഭി പുഞ്ചിരിച്ചു.

“കൂടുതൽ ഒന്നും അല്ല..എനിക്ക് ഒരു സൈറ്റിലേക്ക് പോകണമായിരുന്ന്… ആൻഡ് യു നോ… സ്വാതിയെ ഓഫീസിൽ ഒന്നു ഡ്രോപ് ചെയ്യണം… എനിക്ക് വേറെ വഴിക്ക് ആണ് പോകേണ്ടത്.. ഓഫീസിൽ വിളിച്ചു കാർ വരുമ്പോഴേക്കും ഒരുപാട് ലേറ്റ് ആവും…പിന്നെ യൂബർ ഒന്നും അവൾക്ക് കംഫർട്ട് ആവില്ല.. പിന്നെ നിങ്ങള് പോകുന്ന വഴി ആണല്ലോ ഓഫീസ്…..സോ ഇഫ് യു…”

വിവേക് മടിയോടെ പറഞ്ഞു..

“അതിനെന്താ… നോ പ്രോബ്ലം… സ്വാതി കയറിക്കോ…”

അനി പെട്ടെന്ന് പറഞ്ഞു…

അഭി അവനെ കൂർപിച്ച് നോക്കി..

“ഏയ്.. അഭിക് ബുദ്ധിമുട്ട് ആവുമെങ്കിൽ വേണ്ടാട്ടോ . ഇട് സ് ഓകെ…”

വിവേക് പുഞ്ചിരിയോടെ പറഞ്ഞു..

“നോ..അങ്ങനെ ഒന്നും ഇല്ല വിവേക്… ഞങ്ങള് ഡ്രോപ്പ് ചെയ്തോളും….. സോ നമുക്ക് പിന്നെ കാണാം…”

അഭി പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു…

അനി മുന്നിൽ ഇരുന്നു.. സ്വാതി പിറകിൽ ആയാണ് ഇരുന്നത്…

“സാർ നമുക്ക് പോകാം…”

അഭിയുടെ കാർ കണ്ണിൽ നിന്ന് മറയുന്നത് വരെ വിവേക് അത് നോക്കി നിന്നു…

ഒടുവിൽ മാനേജരുടെ വിളിയാണ് അവനെ ഉണർത്തിയത്…

ചുണ്ടിൽ ഊറിയ ചിരിയുമായി അവൻ സ്വന്തം കാറിൽ കയറി…

അഭി വേഗത്തിൽ തന്നെയാണ് കാർ ഓടിച്ചത്…

“എന്റെ ഏട്ടാ… പതിയെ ഓടിക്ക്‌..”

സ്പീഡ് കൂടി വന്നപ്പോൾ അനി പറഞ്ഞു…

അഭി തല ചെരിച്ചു അവനെ നോക്കി കണ്ണുരുട്ടി…

മിററിൽ കൂടി തനിക്ക് നേരെ പാളി വീഴുന്ന സ്വാതിയുടെ നോട്ടം അവനെ വല്ലാതെ അസ്വസ്ഥനാക്കി…

അനിയും അത് ശ്രദ്ധിച്ചിരുന്നു…

“ബൈ ദി വേ… സ്വാതി പഠിച്ചത് ഇവിടെ അല്ലെ… അതോ പുറത്ത് ആണോ..”

അനിയുടെ ഉള്ളിലെ കാട്ടു കോഴി പുറത്ത് ചാടി…

“ഏയ് അല്ല .. ഞാൻ ഓസ്ട്രേലിയയിൽ ആയിരുന്നു പഠിച്ചത് ഒക്കെ.. ഈ അടുത്ത് ആണ് നാട്ടിലേക്ക് വന്നത്….”

അഭിയുടെ മുഖത്തേക്ക് നോക്കിയാണ് അവള് അത് പറഞ്ഞത്…

“തന്റെ ഓഫീസ് എത്തി…..”

അഭിയുടെ കടുത്ത സ്വരം ആണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്…

അവളു പതിയെ പുറത്തേക്ക് ഇറങ്ങി..

“താങ്ക്സ് അഭി…”

അവള് അത് പറഞ്ഞു തീരുന്നതിനു മുൻപേ അഭി കാർ മുന്നോട്ടു എടുത്തിരുന്നു…

അഭി വെപ്രാളം പിടിച്ചു ആണ് ഡ്രൈവ് ചെയ്തത്…

“ഏട്ടൻ ഇത്ര തിരക്കിട്ട് എങ്ങോട്ടാ..”

അനി അമ്പരപ്പോടെ ചോദിച്ചു..

“വീട്ടിലേക്ക്…”

അഭി കടുത്ത സ്വരത്തിൽ പറഞ്ഞു..

“അതിന് ഇത്രയും സ്പീഡ് വേണോ… അവിടെ ആരേലും കാത്തിരിപ്പ് ഉണ്ടോ…”

അനി ചോദിച്ചു..

“ചിലപ്പോ അവര് പോയിട്ടില്ലെങ്കിലോ…”

അഭി പെട്ടെന്ന് പറഞ്ഞു…

“എന്ത്… ആരു..എന്തൊക്കെയാ ഏട്ടൻ പറയുന്നത്…”

അനി സംശയത്തോടെ അവനെ നോക്കി…

“അല്ല അമ്മ കരുണലായത്തിലേക്ക്‌ ഇനിയും പോയില്ലെങ്കിൽ… അതാണ് ഞാൻ പറഞ്ഞത്..”

അഭി പെട്ടെന്ന് പറഞ്ഞു…

“അതിനെന്താ… അമ്മയെ രാവിലെയും കണ്ടത് അല്ലെ..”

അനി പുരികം പൊക്കി കൊണ്ട് പറഞ്ഞു…

“നിനക്ക് എന്താ അനി.. എനിക്ക് അമ്മയെ കാണണം എന്ന് തോന്നി.. അത്രയേ ഉള്ളൂ..”
.അഭി കപട ദേഷ്യത്തോടെ പറഞ്ഞു..

“അമ്മയെ ആണോ.. അതോ മറ്റു ആരെയെങ്കിലും ആണോ ആവോ…”

അനി ചിരി അടക്കി കൊണ്ട് പിറുപിറുത്തു…

പെട്ടെന്ന് ആണ് അഭിയുടെ ഫോൺ റിംഗ് ചെയ്തത്…

“ഏട്ടാ. ആദ്യം വണ്ടി ഒന്ന് ഒതുക്കി നിർത്തൂ… എന്നിട്ട് കോൾ എടുക്…”

അനി പറഞ്ഞു…

“ആരാണെന്ന് നീ നോക്ക്…”

അഭി താൽപര്യം ഇല്ലാതെ പറഞ്ഞു..

“നെറ്റ് കോൾ ആണെന്ന് തോന്നുന്നു…”

അനി ഫോൺ അവന് നേരെ നീട്ടി…

അഭി അവനോടു ലൗഡ്‌ സ്പീക്കറിൽ ഇടാൻ പറഞ്ഞു .

“ഹലോ… ആര…”

അഭി പറഞ്ഞു തീരുന്നതിനു മുൻപേ മറുഭാഗത്ത് നിന്നും ഉത്തരം വന്നു..

“ഗ്രേറ്റ് അഭയ് ചന്ദ്രശേഖരൻ… എന്ത് പറ്റി… ആരെയോ കാണാൻ ഉള്ള ഓട്ടത്തിൽ ആണെന്ന് തോന്നുന്നു… സോ സാഡ്‌….”

മറുഭാഗത്ത് നിന്നും ഒരു പുരുഷ സ്വരം ഉയർന്നു…

“ഹലോ.. ആര നിങ്ങള്… ആരാ എന്ന്…”

അഭി കാർ സ്ലോ ചെയ്തു കൊണ്ട് പറഞ്ഞു..

“നിന്റെ കാലൻ..നിന്റെ മാത്രം അല്ല.. നീ സ്നേഹിക്കുന്ന എല്ലാവരുടെയും…”

മറുഭാഗത്ത് നിന്നും പല്ല് ഞെരിക്കുന്ന ശബ്ദം അവൻ കേട്ടു …

“നിന്റെ പ്രിയപ്പെട്ടവരുടെ കൗണ്ട് ഡൗൺ തുടങ്ങി കഴിഞ്ഞു മിസ്റ്റർ അഭയ്… ഓരോരുത്തരായി അനുഭവിക്കാൻ പോകുന്നത് ഉള്ളൂ…”

അയാളുടെ അട്ടഹാസം മുഴങ്ങി…

“ബ്ലഡി… ആരാ നിങ്ങള്…”

ദേഷ്യം കൊണ്ടു അഭി വിറച്ചു…

“ഏയ്.. എന്നെ അത്ര പെട്ടെന്ന് മറന്നോ.. ഇന്നലെ ഞാനൊരു സമ്മാനം തരാൻ വന്നിരുന്നു.. നിന്റെ പ്രിയപ്പെട്ടവൾക്ക് കൊടുക്കാൻ ആയി…… പക്ഷേ നീ ഇടയിൽ കയറി.. ഇല്ലെങ്കിൽ ഇന്ന് മംഗലത്ത് വീടിന്റെ ഉമ്മറത്ത് വെള്ള പുതപ്പിച്ച ഒരു ശരീരം കിടന്നെനെ… നിന്റെ പ്രിയപ്പെട്ട അപ്പുവിന്റെ… ആ കാല് വയ്യാത്ത അവളുടെ…. സാരമില്ല… അടുത്ത പ്രാവശ്യം എനിക്ക് മിസ്സ് ആവില്ല…”

മറുഭാഗത്ത് നിന്നും കോൾ കട് ആയി…

“നോ….”

കേട്ടതിന്റെ ഷോക്കിൽ അഭി കാർ സഡൻ ബ്രേക്ക് ഇട്ടു….

(തുടരും)

ലൈക്ക് ചെയ്യൂ, അഭിപ്രായങ്ങൾ അറിയിക്കൂ
തുടരും

രചന: Minimol M

Scroll to Top