ആദ്യരാത്രിയിൽ പോലും വിനു എന്നോട് സംസാരിച്ചില്ല, ചെറിയ ഒരു അകലം ഏട്ടൻ എന്നോട് കാണിച്ചിരുന്നൂ

രചന : സുജ അനൂപ്

“എനിക്ക് ഈ വിവാഹം വേണ്ടമ്മേ, അയാളെ എനിക്ക് ഇഷ്ടമായില്ല”

എൻ്റെ കണ്ണീരു കാണുവാൻ ഇവിടെ ആരുമില്ല,

എല്ലാവർക്കും വേണ്ടി ഞാൻ ബലിയാടാവുകയാണ്.

എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി…..

“നീ ഒന്ന് മിണ്ടാതിരിക്കു, ചെറുക്കൻ കാണുവാൻ മിടുക്കനല്ലേ, അത്യാവശ്യം സ്വത്തുവകകൾ ഉള്ള കുടുംബമാണ്. കൃഷിക്കാരൻ ആണ്. ബിരുദം വരെ പഠിച്ചതാണ്. നീ അവിടെ ചെന്ന് കയറിയാൽ അനിയത്തിയും കൂടെ രക്ഷപെടും. കല്യാണം വരെ അവർ നടത്തിക്കൊള്ളാം എന്നാണ് പറയുന്നത്.

ഇത്രയും വലിയ കുടുംബത്തിലേയ്ക്ക് കെട്ടി ചെന്ന് കയറുക എന്ന് പറയുന്നത് തന്നെ ഒരു ഭാഗ്യമാണ്.”

അമ്മ വലിയ വായിൽ പ്രസംഗിച്ചുകൊണ്ടേയിരുന്നൂ..

പക്ഷേ.. എനിക്കും കുറെ സ്വപ്നങ്ങൾ ഇല്ലേ….

അതൊന്നും ആരും ചോദിച്ചില്ല… ആ വിവാഹം ഉറപ്പിച്ചൂ….

❤❤❤❤❤❤❤❤❤❤❤

പെണ്ണ് കാണുവാൻ വന്നപ്പോഴും അതിനു ശേഷവും ചെറുക്കൻ ഒന്നും മിണ്ടിയില്ല. എന്നെ നോക്കിയോ എന്ന് തന്നെ സംശയമാണ്. കല്യാണം ഉറപ്പിച്ചതിനു ശേഷം പോലും ഒന്ന് ഫോൺ ചെയ്തത് കൂടിയില്ല.

വിവാഹം അടുക്കുന്തോറും പേടി കൂടി കൂടി വന്നൂ…

പലപ്പോഴും മനസ്സ് പറഞ്ഞു “ഈ ബന്ധം ശരിയാകില്ല. ഇതിൽ എന്തോ ചതിയുണ്ട്.”

❤❤❤❤❤❤❤❤❤❤❤❤

ഏതു പെൺകുട്ടിയേയും പോലെ ഒത്തിരി പ്രതീക്ഷയോടെയാണ് ഞാൻ അവിടെ കയറി ചെന്നത്

മനസ്സിൽ ദുഃഖം തളം കെട്ടി നിന്നൂ…

പക്ഷേ… അവിടെ എനിക്ക് സ്നേഹമുള്ള ചേട്ടനേയും ഭാര്യയേയും സ്നേഹമുള്ള ഒരനിയത്തിയേയും കിട്ടി.

അച്ഛനും അമ്മയും നേരത്തെ തന്നെ മരിച്ചു പോയിരുന്നൂ.

ആദ്യരാത്രിയിൽ പോലും വിനു എന്നോട് സംസാരിച്ചില്ല. ചെറിയ ഒരു അകലം ഏട്ടൻ എന്നോട് കാണിച്ചിരുന്നൂ. ബന്ധു വീടുകളിൽ പോകുക എന്ന ചടങ്ങുകൾ ഒന്നും ഉണ്ടായില്ല.

ഒരു ദിവസ്സം എടത്തിയോട് ഞാൻ വിനുവിനെ പറ്റി തിരക്കി, വിനു കാണിക്കുന്ന അകൽച്ചയും വ്യക്തമാക്കി.

അന്ന് രാത്രിയിൽ വിനുവിന് ഏട്ടൻ്റെ കൈയ്യിൽ നിന്നും പൊതിരെ തല്ലു കിട്ടി. ഒന്നും തിരിച്ചു പറയാതെ വിനു തല്ലു മൊത്തം വാങ്ങി.

അന്ന് രാത്രിയിൽ ഞാൻ ഒത്തിരി കരഞ്ഞു. ഞാൻ മൂലമാണ് വിനു തല്ലു കൊണ്ടത് എന്ന സത്യം എന്നെ തളർത്തി. ഒന്നും മിണ്ടാതെ പുറത്തും കയ്യിലും ഉള്ള തിണർത്തു കിടക്കുന്ന പാടുകളിൽ വിനു വെളിച്ചെണ്ണ പുരട്ടി.

❤❤❤❤❤❤❤❤❤❤❤❤❤

ഏതായാലും പരാജയം സമ്മതിക്കുവാൻ ഞാൻ തയ്യാറായില്ല.

പിറ്റേന്ന് ഞാൻ അനിയത്തിയുടെ വീട്ടിൽ ചെന്നൂ.

അവളോട് വിനുവിനെ പറ്റി തിരക്കി.

“എവിടെ വച്ചാണ് എൻ്റെ വിനുവിന് പാളിച്ചകൾ വന്നത് എന്ന് എനിക്ക് അറിയണമായിരുന്നൂ..”

അനിയത്തി എൻ്റെ കൈയ്യിൽ പിടിച്ചു അപേക്ഷിച്ചൂ

“എൻ്റെ വിനുവേട്ടനെ വിട്ടു പോകരുത്. പാവമാണ്.”

“വിനു ബിരുദം കഴിഞ്ഞു ബിരുദാനന്ത ബിരുദത്തിനു പഠിക്കുവാൻ നിൽക്കുന്ന സമയത്താണ് അച്ഛൻ്റെ മരണം. അന്ന് എൻ്റെ വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആയിക്കാണും. അച്ഛൻ്റെ മരണത്തോടെയാണ് അവൻ മാറിയത്. പിന്നെ അവൻ വീടിനു പുറത്തിറങ്ങിയിട്ടില്ല. ആരോടും സംസാരിച്ചിട്ടില്ല. പിന്നെ നീ പേടിക്കുകയില്ലെങ്കിൽ ഞാൻ പറയാം നിങ്ങൾ താമസിക്കുന്ന വീടിൻ്റെ മച്ചിന് മുകളിലാണ് അച്ഛൻ തൂങ്ങി മരിച്ചത്”

“അച്ഛൻ ഒരു പാവം ആയിരുന്നൂ, വിനുവിന് നാലു വയസ്സുള്ളപ്പോഴാണു അമ്മയുടെ മരണം.

എനിക്കന്നു രണ്ടു വയസ്സ്, ചേട്ടനന്ന് പത്തു വയസ്സുണ്ടാവും. പിന്നീടങ്ങോട്ട് അച്ഛമ്മയും അച്ഛനും ചേർന്നാണ് ഞങ്ങളെ വളർത്തിയത്. പിന്നെ സഹായിക്കുവാൻ അമ്മയുടെ അനിയത്തിയും വരുമായിരുന്നൂ.

അവർ അമ്മയുടെ മരണത്തിനു ശേഷം കൂടുതൽ സമയവും ഞങ്ങളുടെ ഒപ്പമായിരുന്നൂ. അവർ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.”

ആ നിമിഷം ഞാൻ മനസ്സിൽ ഉറപ്പിച്ചൂ.

“അച്ഛൻ്റെ പെട്ടെന്നുള്ള മരണം ആകാം ഒരു പക്ഷേ വിനുവേട്ടനെ കാര്യമായി ബാധിച്ചിരിക്കുന്നത്. ഒപ്പം മനസ്സ് മന്ത്രിച്ചൂ എവിടെയൊക്കെയോ എന്തൊക്കെയോ കുഴപ്പങ്ങൾ ഉണ്ട്.”

പതിയെ ഞാൻ വിനുവേട്ടനുമായി കൂട്ടുകൂടുവാൻ ശ്രമിച്ചൂ. ഭാര്യ എന്നതിലപ്പുറം ഏട്ടൻ്റെ കൂട്ടുകാരി ആകുവാൻ ഞാൻ ശ്രമിച്ചൂ. അത് ഫലം കണ്ടൂ തുടങ്ങി. എൻ്റെ കൂടെ പുറത്തേയ്ക്കു വരുവാൻ വിനുവേട്ടൻ തയ്യാറായി.

അതിൽ പക്ഷേ.. ഏടത്തിക്കും ചേട്ടനും സുഖക്കുറവുള്ളതു പോലെ എനിക്ക് തോന്നി.

ഒരിക്കൽ എൻ്റെ വീട്ടിൽ പോകുന്നൂ എന്ന് വീട്ടിൽ പറഞ്ഞു, ഞാൻ ഏട്ടനേയും കൂട്ടി ഒരു സൈക്കോളജിസ്റ്റിനെ കാണുവാൻ ചെന്നൂ.

അവിടെ വച്ച് എൻ്റെ വിനുവേട്ടൻ അവരോടു എല്ലാം തുറന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു.

❤❤❤❤❤❤❤❤❤❤❤❤

അന്ന് വിനുവേട്ടൻ കോളേജിൽ നിന്നും ബിരുദാനന്ത ബിരുദത്തിനു ചേരുവാനുള്ള ഫോം വാങ്ങി വരികയായിരുന്നൂ..

വീട്ടിലേക്കു കയറുമ്പോഴാണ് അച്ഛൻ്റെ മുറിയിൽ നിന്നു ചേട്ടൻ്റെ അട്ടഹാസം കേട്ടത്.

“കിളവന് വയസ്സ് കാലത്തു വിവാഹം കഴിക്കണം പോലും, മകളെ കെട്ടിച്ചൂ, ഞാൻ കെട്ടി ഒരു കുട്ടിയുമായി. വേണ്ട, വേണ്ട എന്ന് എത്ര വട്ടം പറഞ്ഞു. അപ്പോഴും ചിറ്റയെ കെട്ടണം എന്ന് വാശി.

അവർ ഇനി ഈ പടി കയറില്ല.”

“മോനെ, അവൾക്കിന്നു ആരുമില്ല. നിങ്ങൾ മൂന്ന് പേർക്കും വേണ്ടി മാറ്റി വച്ചതാണ് ആ പാവത്തിൻ്റെ ജീവിതം. ഒരു താലി കെട്ടി അവൾ ഇവിടേയ്ക്ക് വന്നാൽ അവൾക്കുള്ള ചീത്തപ്പേരെങ്കിലും എനിക്ക് മാറ്റുവാൻ സാധിക്കും.

എൻ്റെ വെപ്പാട്ടിയാണ് അവൾ എന്ന് അവളുടെ ആങ്ങളയുടെ ഭാര്യ പറയുന്നത് നീ കേട്ടതല്ലേ. ഈ വയസ്സാം കാലത്തു അവൾ വേറെ എവിടെ പോയി സങ്കടം പറയും.”

ചേട്ടൻ കലിതുള്ളി ഉറഞ്ഞാടികൊണ്ടേയിരുന്നൂ…

“മര്യാദയ്ക്ക് അല്ലെങ്കിൽ രണ്ടിനെയും ഞാൻ വിഷം തന്നു കൊന്നു കളയും”

ഏതായാലും വിനുവിനെ കണ്ടതോടെ ഒച്ചപ്പാട് നിറുത്തി, ചേട്ടൻ അവിടെ നിന്നും ഇറങ്ങിപ്പോയി.

വിനു അച്ഛനെ സമാധാനിപ്പിച്ചൂ. പിന്നീട് ചിറ്റയെ പോയി കണ്ടു. കൂട്ടുകാരുമായി സംസാരിച്ചു ചേട്ടൻ അറിയാതെ അവരുടെ രജിസ്റ്റർ വിവാഹം നടത്തുവാൻ തീരൂമാനിച്ചൂ.

“വിനുവേട്ടന് ചിറ്റയെന്നാൽ ജീവനായിരുന്നത്രെ..”

രജിസ്റ്റർ വിവാഹത്തിൻ്റെ തലേന്ന് വിനു എല്ലാം ഒരുക്കാനുള്ള തിരക്കിൽ ഓടി നടന്നൂ. അന്ന് വീട്ടിൽ എത്തുവാൻ കുറച്ചു വൈകി, അച്ഛൻ്റെ മുറിയിൽ കയറി നോക്കിയപ്പോൾ അച്ഛൻ നുരയും പതയും വായിൽ നിന്നൊഴുകി കിടക്കുന്നതാണ് കണ്ടത്..

അച്ഛനെ ആശുപത്രിയിൽ കൊണ്ട് പോകുവാൻ ചേട്ടൻ സമ്മതിച്ചില്ല. വിനുവിനെ അവർ ഒരു മുറിയിൽ പൂട്ടിയിട്ടൂ. അച്ഛൻ മരിച്ചെന്നു ഉറപ്പാക്കിയതിനു ശേഷം മാത്രമാണ് വിനുവിനെ അവർ തുറന്നു വിട്ടത്.

“നീ ആരോടും ഒരക്ഷരം മിണ്ടില്ല. ഈ വിവരം എങ്ങാനും പുറത്തു പറഞ്ഞാൽ ഞങ്ങൾ ഭക്ഷണത്തിൽ വിഷം കലർത്തി ആത്മഹത്യ ചെയ്യും…”

ആ ഭീഷണി വിനുവിനെ തളർത്തി.

പിന്നെ ഒന്നും വിനുവിന് ഓർമ്മയില്ല. ആ ആഘാതത്തിൽ നിന്നും വിനു മോചിതനായില്ല.

“താൻ മൂലമാണ് അച്ഛൻ മരിച്ചത്. ചിറ്റയ്ക്കു ആരുമില്ലാതെ ആക്കിയത് താനാണ് എന്നുള്ള കുറ്റബോധം അവനു താങ്ങുവാനായില്ല…”

അച്ഛൻ്റെ മരണാന്തര ചടങ്ങുകൾ പോലും വിനുവിന് ഓർമ്മയില്ല. പിന്നീട് പതിയെ എല്ലാം മറന്നു തുടങ്ങിയത്രെ..

വിവാഹം കഴിച്ചൂ എന്നറിയാം. കൂടെ അവൾ ഉണ്ടെന്നും അറിയാം. പക്ഷേ.. ഒന്നും ശരിയായി ഓർക്കുവാൻ സാധിക്കുന്നില്ല.

❤❤❤❤❤❤❤❤❤❤❤

ഡോക്ടർ എഴുതി തന്ന മരുന്നുകളുമായി ഞാൻ എൻ്റെ വീട്ടിലേയ്ക്കു വിനുവിനെ കൂട്ടി ചെന്നൂ.

“ഒരാഴ്ച കഴിഞ്ഞേ വരികയുള്ളു” എന്ന് എടത്തിയെ വിളിച്ചു പറഞ്ഞു.

ഏടത്തി അനിഷ്ടം പറഞ്ഞത് ഞാൻ കാര്യമാക്കിയില്ല. എനിക്കിപ്പോൾ എല്ലാം അറിയാം,

വിനുവിനെ നശിപ്പിക്കുകയാണ് അവരുടെ ഉദ്ദേശ്യം.

തൽക്കാലം ആ വീട്ടിലേയ്ക്കു മടങ്ങേണ്ട എന്ന് ഞാൻ തീരുമാനിച്ചൂ.

ചേട്ടനോടും ഭാര്യയോടും ദേഷ്യം തോന്നിയെങ്കിലും അവരുടെ കൊച്ചു കുട്ടിയെ ഓർത്തു മാത്രം ഞാൻ എല്ലാം ക്ഷമിച്ചൂ.

പതിയെ എൻ്റെ വിനു ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു തുടങ്ങി. ആ ദിവസങ്ങളിൽ ഒരിക്കൽ വിനുവിനെ ഭീഷണിപെടുത്തി കൂട്ടികൊണ്ട് പോകുവാൻ ചേട്ടനും ഏടത്തിയും വന്നൂ..

അവരോടു ഞാൻ കയർത്തു സംസാരിച്ചൂ.

” ഇനി മേലിൽ എൻ്റെ വിനുവിനെ തിരക്കി ഇവിടേയ്ക്ക് വരരുത്. നിങ്ങൾ വിനുവേട്ടൻ്റെ അച്ഛനോട് ചെയ്തതെല്ലാം എനിക്കറിയാം.

എന്നെയും ഭർത്താവിനെയും ഉപദ്രവിക്കുവാൻ നോക്കിയാൽ ഞാൻ അത് അറിയിക്കേണ്ടവരെയെല്ലാം അറിയിക്കും.”

“നിങ്ങളെ ഞാൻ ശിക്ഷിക്കില്ല. നിങ്ങൾ ചെയ്ത തെറ്റിനുള്ള ശിക്ഷ കാലം നിങ്ങൾക്ക് തരും.”

❤❤❤❤❤❤❤❤❤❤❤❤❤

ഇപ്പോൾ എൻ്റെ വിനു അടുത്തുള്ള ഒരു കമ്പനിയിൽ ജോലിക്കു പോകുന്നുണ്ട്. എൻ്റെ വീടിനടുത്തു തന്നെ ഒരു ചെറിയ വീട് വച്ച് ഞങ്ങൾ താമസം മാറ്റി. ചേട്ടൻ്റെ നാട്ടിൽ പോകുവാൻ തന്നെ എനിക്ക് ഭയമാണ്.

പിന്നെ വിനുവിനായി ഇന്ന് ഞാൻ ഒരു സമ്മാനം കരുതി വച്ചിട്ടുണ്ട്. ഇന്ന് ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷം പൂർത്തിയാകുന്നൂ.

“മോളെ, വിനു വന്നൂ എന്ന് തോന്നുന്നൂ. ഞാൻ പോയി വാതിൽ തുറക്കട്ടെ”

വാതിൽ തുറന്ന ആളെ വിനു കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു.

“എൻ്റെ ചിറ്റേ..”

“എൻ്റെ വിനുക്കുട്ടാ, ചിറ്റ വന്നെടാ, ഇനി നിന്നെ വിട്ടു എങ്ങും പോകില്ല ഈ ചിറ്റ. അവൾ എന്നെ ഇങ്ങോട്ടു കൂട്ടി കൊണ്ട് വന്നൂ”

അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു “ചിറ്റ എന്നതിലുപരി വിനുവിന് അവർ അമ്മയാണെന്ന്”

ചെറിയ ഈ ലോകത്തു ദൈവം കനിഞ്ഞു തന്ന കുറച്ചു ദിവസ്സങ്ങൾ നമുക്കുണ്ട്. അവിടെ എന്തിനാണ് വെറുതെ ഒരു മത്സരം. പാവം അച്ഛൻ,

ചിറ്റയുമൊത്തു ജീവിച്ചിരുന്നെങ്കിൽ ഒരു പക്ഷേ…

മുകളിൽ ഇരുന്നു അമ്മ സന്തോഷിച്ചേനെ.

ആർക്കെങ്കിലും ഒരു ചെറിയ നന്മ ചെയ്യുവാൻ കഴിഞ്ഞാൽ അത് ഒരായിരം അനുഗ്രഹങ്ങളായി നമ്മളിൽ തന്നെ തിരിച്ചു വരും.

ആ നിമിഷം എൻ്റെ തലയിൽ ആരോ കൈ വച്ച് അനുഗ്രഹിക്കുന്നതു പോലെ എനിക്ക് തോന്നി….

” എനിക്കറിയാം വിനുവിനെക്കാൾ ഈ നിമിഷം സന്തോഷിക്കുന്നത് അവൻ്റെ അച്ഛനും അമ്മയും ആയിരിക്കുമെന്ന്….”

“എനിക്കിന്ന് എൻ്റെ ഭർത്താവിനൊപ്പം സ്നേഹനിധിയായ ഒരമ്മയെ കൂടെ കിട്ടിയിരിക്കുന്നൂ”

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സുജ അനൂപ്

Scroll to Top