അസ്ഥികൾ ഒടിയുന്ന അസുഖമുള്ള ആദിത്യ സുരേഷ് എന്ന കൊച്ചു മിടുക്കൻ്റെ ഒരു അസാമാന്യ പ്രകടനം

മഴവിൽ മനോരമയുടെ തകർപ്പൻ കോമഡി എന്ന പ്രോഗ്രാമിൽ കൊച്ചു മിടുക്കൻ ആദിത്യ സുരേഷ് പങ്കെടുത്ത പെർഫോമൻസ് ഇതാ ഏവർക്കുമായി വീണ്ടും സമർപ്പിക്കുന്നു. പരിമിതികളെ തൻ്റെ കഴിവു കൊണ്ട് അതിജീവിച്ച് മുന്നേറുന്ന ഈ കൊച്ചു കലാകാരൻ്റെ കഴിവ് ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. മോൻ്റെ അനായാസമായ ആലാപനം ഒന്ന് കേട്ട് കഴിഞ്ഞാൽ അഭിനന്ദിക്കാൻ വാക്കുകൾ കിട്ടാതെ വരും.

അസ്ഥികൾ ഒടിയുന്ന അസുഖമുള്ള ആദിത്യ സുരേഷിൻ്റെ അതിഗംഭീരമായ ഈ പെർഫോമൻസ് ഏവരും ഒന്ന് കാണുക. സംഗീതമേ അമര സല്ലാപമേ എന്ന് തുടങ്ങുന്ന ഗാനം മോൻ മനോഹരമായി പാടി കഴിഞ്ഞപ്പോൾ എല്ലാവരും എഴുന്നേറ്റ് നിന്ന് കൈയടച്ചു. കലാരംഗത്ത് ഇനിയും ഒരുപാട്
ഉയരങ്ങൾ കീഴടക്കാൻ ഈ കൊച്ചു കലാകാരന് കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഈ പ്രകടനം ഇഷ്ടമായാൽ ഷെയർ ചെയ്ത് മറ്റുളളവരിലേക്കും എത്തിക്കുക.