ആഹാ കേൾക്കാൻ എന്താ സുഖം.. അച്ഛനും മകളും ചേർന്ന് തകർത്ത് പാടിയ ഒരു നിത്യഹരിത ഗാനം

മനോഹരമായ ആലാപനത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന വിനയ്ശേഖറും ഗാഥ മോളും വീണ്ടും ഒരു അനശ്വര ഗാനവുമായി ഇതാ നിങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. രണ്ട് പേരും ചേർന്ന് ആസ്വദിച്ച് പാടുന്നത് കാണാനും കേൾക്കാനും ഒരു പ്രത്യേക അനുഭൂതിയാണ്. ഓരോ പ്രാവശ്യവും പാടുവാനായി അച്ഛനും മകളും സെലക്ട് ചെയ്യുന്നത് മലയാളത്തിലെ അനശ്വര ഗാനങ്ങളാണ്.

ഏതു നാട്ടിലാണോ എന്ന് തുടങ്ങുന്ന ഗാനമാണ് വിനയ്ശേഖറും ഗാഥ മോളും ചേർന്ന് ആലപിച്ചിരിക്കുന്നത്. പല്ലാങ്കുഴി എന്ന പഴയകാല സിനിമയിൽ ദാസേട്ടനും ജാനകിയമ്മയും ചേർന്നാണ് ഈ ഗാനം പാടിയത്. ശ്രീ.ഏറ്റുമാനൂർ ശ്രീകുമാറിൻ്റെ വരികൾക്ക് കെ.രാഘവൻ മാഷായിരുന്നു സംഗീതം പകർന്നത്. മലയാള സംഗീതത്തിൻ്റെ ആ സുവർണ്ണ കാലഘട്ടത്തെ വീണ്ടും ഓർമപ്പെടുത്തി ഈ ഗാനം സുന്ദരമായി ആലപിച്ച അച്ഛനും മകൾക്കും ആശംസകൾ.