എ എക്സ്ട്രീം ഗ്രേഡ് സ്വന്തമാക്കിയ തീർത്ഥക്കുട്ടിയുടെ ഒരു സൂപ്പർ പെർഫോമൻസ് കാണാം.. വീഡിയോ

പാടാൻ കഴിവുള്ള കൊച്ചു ഗായകരുടെ മികവുറ്റ പ്രകടനം കൊണ്ട് ശ്രദ്ധേയമായ ഫ്ലവേഴ്സ് ചാനലിൻ്റെ സംഗീത റിയാലിറ്റി ഷോ ആണ് ടോപ് സിംഗർ. സീസൺ 2 ൽ ഇതാ സുന്ദരമായ ആലാപനത്തിലൂടെ ഏവരുടെയും ഹൃദയം കവരുകയാണ് തീർത്ഥ എന്ന കൊച്ചു ഗായിക. “കുക്കു കുക്കു കുയിലെ എൻ്റെ കൈ നോക്കുമോ” എന്ന് തുടങ്ങുന്ന ഗാനം തീർത്ഥയുടെ ശബ്ദത്തിൽ ആസ്വദിക്കാം.

നക്ഷത്രങ്ങൾ പറയാതിരുന്നത് എന്ന സിനിമയിൽ ചിത്ര ചേച്ചി പാടിയ വളരെ മനോഹരമായ ഒരു ഗാനമാണിത്. ശ്രീ. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക് ശ്രീ.മോഹൻ സിത്താര ആയിരുന്നു സംഗീതം നൽകിയത്. നല്ല ഇമ്പ്രൂവ്മെൻ്റോടെ മുന്നോട്ട് പോകുന്ന തീർത്ഥക്കുട്ടിക്ക് അഭിനന്ദനങ്ങൾ. എ എക്സ്ട്രീം ഗ്രേഡ് സ്വന്തമാക്കിയ ഈ മിടുക്കിയുടെ പെർഫോമൻസ് കണ്ടു നോക്കൂ…

Scroll to Top