മാണിക്യക്കല്ലാൽ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം.. തേജസും ദേവനന്ദയും ചേർന്ന് പാടിയപ്പോൾ…

ടോപ് സിംഗർ സീസൺ ഒന്നിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കൊച്ചു മിടുക്കൻ തേജസ്സും സീസൺ 2 ലെ മത്സരാർത്ഥിയായ ദേവനന്ദയും ചേർന്ന് പാടിയ ഒരു മനോഹര ഗാനം എല്ലാ പ്രിയപ്പെട്ടവർക്കുമായി സ്നേഹത്തോടെ സമർപ്പിക്കുന്നു. “മാണിക്യക്കല്ലാൽ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം” എന്ന് തുടങ്ങുന്ന ഗാനം രണ്ട് പേരുടെയും ശബ്ദത്തിൽ കേൾക്കാൻ എത്ര മനോഹരമായിരിക്കുന്നു…

മോഹൻലാൽ, മീന, ദിവ്യ ഉണ്ണി തുടങ്ങിയവർ അഭിനയിച്ച വർണ്ണപ്പകിട്ട് എന്ന ചിത്രത്തിലെ സുന്ദര ഗാനമാണിത്. എം.ജി.ശ്രീകുമാറും സ്വർണ്ണലതയും ചേർന്നായിരുന്നു ഈ ഗാനം ആലപിച്ചത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗറിൻ്റെ സംഗീതം. മലയാളികൾ നെഞ്ചോട് ചേർത്ത ഈ ഗാനം തേജസിൻ്റെയും ദേവനന്ദയുടെയും മനോഹര ആലാപനത്തിലൂടെ ആസ്വദിക്കാം…