തങ്കത്തോണി പാട്ട് പാടി എ ഗോൾഡൻ ക്രൗൺ സ്വന്തമാക്കി ദേവനന്ദ എം.എസ്…. അഭിനന്ദനങ്ങൾ

പാട്ടിൻ്റെ പുതുവസന്തം ഒരുക്കി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മ്യൂസിക്കൽ റിയാലിറ്റി ഷോ ടോപ് സിംഗർ സീസൺ 2 ൽ മനോഹരമായ ആലാപനത്തിലൂടെ ആസ്വാദക ഹൃദയം കവർന്ന് ഇതാ ഒരു കൊച്ചു മിടുക്കി. തങ്കത്തോണി എന്ന് തുടങ്ങുന്ന ഏവരുടെയും ഇഷ്ട ഗാനം ഗംഭീരമായി പാട്ടുവേദിയിൽ ആലപിച്ച ദേവനന്ദ മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ..

മഴവിൽക്കാവടി എന്ന മലയാള സിനിമയ്ക്ക് വേണ്ടി ചിത്ര ചേച്ചി പാടിയ എക്കാലത്തെയും എവർഗ്രീൻ ഹിറ്റ് ഗാനമാണിത്. ശ്രീ.കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക് ജോൺസൻ മാസ്റ്റർ ആയിരുന്നു സംഗീതം പകർന്നത്. മികച്ച പെർഫോമൻസിലൂടെ എ ഗോൾഡൻ ക്രൗൺ ഗ്രേഡ് സ്വന്തമാക്കിയ ദേവനന്ദ മോളുടെ വീഡിയോ ഇതാ നിങ്ങൾക്കായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു….