അനന്തഭദ്രം, തുടർക്കഥ, ഭാഗം 4 വായിക്കുക…

രചന : കാർത്തുമ്പി തുമ്പി

കോളിങ് ബെല്ല് കേട്ട് അനന്തൻ തിരിഞ്ഞും മറിഞ്ഞും കിടന്നു..

നാശം ഒന്നുറങ്ങാനും സമ്മതിക്കില്ല.. അനന്തൻ പിറുപിറുത്ത് വാതിൽ തുറന്നു.. പുറത്തെ ആൾക്കാരെ കണ്ടവന്റെ നെറ്റി ചുളിഞ്ഞു..

” എന്താ രവി സാറെ ഈ നേരത്ത്.. ” അനന്തൻ

” അത് നീ ഒന്ന് സ്റ്റേഷൻ വരെ വാ.. ” രവി

രവി ആ നാട്ടിലുള്ള ഏക പോലീസ് ആണ്.. Pc രവി എല്ലാ നാട്ടുകാർക്കും പ്രിയപ്പെട്ടവനാണ്..

” എന്താ കാര്യം.. “? അനന്തൻ

“എന്താണെന്ന് അറിഞ്ഞാലേ നീ വരൂ..”?

മറ്റൊരു പിസി..

” ഏയ്‌ ഞാൻ പറഞ്ഞോള്ളാം..

” രവി ഇടക്ക് കയറി.. അനന്തനെ മറ്റേ പോലീസുകാരനെ ചെറഞ്ഞു നോക്കി.

” അനന്താ ഒന്ന് വാ.. എസ്. ഐ വിളിപ്പിച്ചതാ..

” രവി

” മ്മ് ” അനന്തൻ.

അവൻ വീട് പൂട്ടി അവരോടൊപ്പം തന്നെ ഇറങ്ങി..

പോലീസ് സ്റ്റേഷനിൽ എത്തിയതും അനന്തൻ സംശയത്തോടെ ഇറങ്ങി.. വിരലിൽ എണ്ണാവുന്ന പോലീസുകാരെ ഉള്ളൂ.. അവർ അനന്തനെയും കൊണ്ട് ഉള്ളില്ലേക്ക് കയറി.. എസ് ഐ യുടെ മുറി തുറന്നിട്ടുണ്ട്.. രവി അനന്തനോട് നിൽക്കാൻ പറഞ്ഞിട്ട് എസ് ഐ യുടെ മുറിയിലേക്ക് കയറി..

ഉടനെ തന്നെ രവി അനന്തനെ ഉള്ളിലേക്ക് വിളിച്ചു..

അനന്തൻ ഉള്ളിലേക്ക് കയറിയതും ചെറുതായൊന്നു ഞെട്ടി.. മംഗലത്തെ വേണുവും ശാഗേഷും കൂടെ ഷാപ്പ് വർക്കി.. അവൻ എസ് ഐ യെ നോക്കി

പുതിയ ആളാണെന്നു രവി സർ പറഞ്ഞിരുന്നു ..

എസ് ഐ അവനെ നല്ലപോലെ നോക്കി..

” ഇവനാണോ.. ” എസ് ഐ

വർക്കി അതേയെന്ന് തലയാട്ടി..

” ഇങ്ങോട്ട് നീങ്ങി നിൽക്കേടാ.. ” എസ് ഐ

അനന്തൻ ഒന്നൂടെ മുന്നിലേക്ക് നിന്നു..

എസ് ഐ : നീ ആ പെണ്ണിനെ എങ്ങോട്ടാ കൊണ്ടുപോയത്.. “?

” ഏത് പെണ്ണിനെ.. “? അനന്തൻ

” പ്ഭാ നിനക്ക് വട്ടുള്ള കാരണാ ഞാൻ കൈ വെക്കാത്തെ.. നീ ഇയാളുടെ മോളെ കൊണ്ടുപോവുന്നത് ഈ വർക്കി കണ്ടതാ… നുണ പറയാനാ നിന്റെ ഉദ്ദേശമെങ്കിൽ നിനക്ക് വട്ടുള്ളത് ഞാൻ അങ്ങ് മറക്കും… ” എസ് ഐ

” ഓഹ് ഞാൻ അവളെ റെയിൽവേ സ്റ്റേഷനിൽ ആക്കിയിട്ടുണ്ട്.. എറണാകുളം പോവാന്നെന്നാ അവൾ പറഞ്ഞത്… പിന്നെ സാറ് എന്നെ ഒരു ചുക്കും ചെയ്യാൻ പോണില്ല.. വെറുതെ വിരട്ടാൻ നിൽക്കണ്ട സാറെ… ” അനന്തൻ

” ഡാ.. ” എസ് ഐ അനന്തന്റെ ഷർട്ടിൽ കുത്തി പിടിച്ചു..

” ദേ സാറെ.. ഇതെങ്ങാനും പുറത്ത് അറിഞ്ഞാൽ ഉണ്ടല്ലോ.. ഇങ്ങനെ നിന്ന് വിരട്ടാൻ സാറിന്റെ തലേൽ ഈ തൊപ്പി കാണില്ല.. പിന്നെ അനന്തന്റെ ദേഹം നൊന്താൽ തന്റെ തലയും കാണില്ല പറഞ്ഞേക്കാം.. ” അനന്തൻ

എസ് ഐ യുടെ കൈ താനേ അയഞ്ഞു..

” രവി… ഇപ്പോൾ തന്നെ എറണാകുളം സ്റ്റേഷനിലേക്ക് ആ കൊച്ചിന്റെ ഫോട്ടോ അയച്ചു ഒന്ന് അനേഷിക്കാൻ പറയണം.. പിന്നെ ഇവിടുന്ന് മൂന്നു പിസി കൂടെ അവിടെ പോയി അനേഷിക്കണം..

യൂണിഫോം വേണ്ട മഫ്ടി മതി.. ” എസ് ഐ

രവി തലയാട്ടി..

“ആ പിന്നെ ഇവനെ ലോക്കപ്പിൽ ആക്കിയേക്ക് ”

എസ് ഐ അനന്തനെ നോക്കി പറഞ്ഞു..

രവി അനന്തനെ കൊണ്ട് ലോക്കപ്പിൽ ആക്കി..

അനന്തൻ ഒരു മൂലയിലേക്ക് ഇരുന്നു.. അവൻ സമയം നോക്കി.. ഒരു മണി..

അവൾക്ക് പറഞ്ഞിട്ട് പോവാർന്നില്ലേ ഒരുബെട്ടോള്.. ബാക്കിയുള്ളോനേം വെറുതെ വിട്ടില്ല കാളി

അനന്തൻ പല്ലിരുമ്മി മലർന്നു കിടന്നു..

രാവിലെ ആറുമണിയോടെ രവി അനന്തനെ വിളിച്ചു

” ഡാ ആ കൊച്ചിനെ കിട്ടിട്ടോ.. ” രവി

” മ്മ്.. ” അനന്തൻ മൂളികൊണ്ട് എഴുനേറ്റു..

“എനിക്ക് എന്നാ പോവാല്ലോ..”

” എസ് ഐ വന്നട്ടില്ല.. ” രവി

” ഓഹ് ” അനന്തൻ ചാരി ഇരുന്നു.. ഇടക്ക് രവി അവന് ചായ വാങ്ങി കൊടുത്തു..അവൻ സമയം നോക്കി 9 മണി കഴിഞ്ഞു…

” നാശം.. ” അനന്തൻ തല ചൊറിഞ്ഞു.

ഈ സമയത്തിനകം വിവരം അറിഞ്ഞു ചില നാട്ടുക്കാര് പോലീസ് സ്റ്റേഷന് മുൻപിൽ കൂടിയിരുന്നു…

എസ് ഐ വന്നു.. അനന്തനെ വിളിപ്പിച്ചു.. അത്യധികം ദേഷ്യത്തോട് കൂടിയാണ് അനന്തൻ ഉള്ളില്ലേക്ക് കയറിയത്.. അവൻ എസ് ഐ യെ കലിപ്പിച്ചു നോക്കി.. പിന്നെ നോട്ടം പോയത് എതിരെ നിൽക്കുന്നവൾക്ക് നേരെയാണ്.. അനന്തൻ ഒന്ന് പകച്ചു..അതേ സെറ്റ് മുണ്ട് തന്നെയാണ് വേഷം..

അലസമായി അഴിഞ്ഞു കിടക്കുന്ന മുടിയും കണ്ണീർ വാർന്ന കണ്ണുകളും അവളുടെ തളർച്ചയെ വിളിച്ചോതി..

” കുട്ടിയെ കിട്ടിയ സ്ഥിതിക്ക് ഇനി പരാതി ഉണ്ടോ വേണു നായരേ.. ” എസ് ഐ

” ഏയ്‌ ഇല്ല… ഞങ്ങടെ മോളെ കിട്ടിയല്ലോ…

ഇവളെ കാണാൻ ഇല്ലെന്ന് പറഞ്ഞപ്പോൾ വീണതാ എന്റെ രാഗിണി.. ” അയാൾ കണ്ണുകൾ തുടച്ചു..

ഭദ്രയുടെ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു.

അനന്തൻ അത്‌ കൃത്യമായി കാണുകയും ചെയ്തു.

“എന്നാൽ ശെരി.. റിട്ടേൺ കംപ്ലയിന്റ് എഴുതികൊടുത്തിട്ട് പൊക്കോ…” എസ് ഐ

” ഓഹ് ” വേണു കൈക്കൂപ്പി ഭദ്രയെയും വലിച്ചു നടന്നു.. അവൾക്ക് പിന്നാലെ ശാകേഷും…

പോവുന്ന പോക്കിൽ ഭദ്ര അനന്തനെ ഒന്ന് നോക്കി..

അവളെന്തോ അപേക്ഷിക്കും പോലെ തോന്നി അനന്തന്..

” ആ നീയും പൊക്കോ… ഇനി പെണ്ണുങ്ങളെ കൊണ്ടാക്കാനൊന്നും നിൽക്കണ്ട.. ഇത് പോലെ ഞാൻ ക്ഷമിച്ചെന്നിരിക്കില്ല.. പ്രത്യേകിച്ച് ഇവളെ..” പുറത്ത് ചുമർ ചാരി നിൽക്കുന്ന ഭദ്രയെ നോക്കി അയാൾ ചുണ്ട് നനച്ചു…

അനന്തൻ ദേഷ്യം കൊണ്ട് കൈ കൂട്ടി പിടിച്ചു.

” ആ പെണ്ണിനെ കണ്ട് സാറ് ചാടണ്ട..അതിന്റെ കാര്യം ഞാൻ നോക്കിക്കോളാം… തന്റെ മോൾടെ പ്രായം കാണുമലോടോ അതിന്… ” അനന്തൻ

” എന്റെ മോളുടെ കല്യാണം ഒക്കെ കഴിഞ്ഞെടാ വട്ടാ… ഞാൻ ഇപ്പോ ഒറ്റയാ.. ” അയാൾ പൊട്ടിച്ചിരിച്ചു.. അനന്തൻ അറച്ചുകൊണ്ട് നോക്കി അയാളെ… അവനെന്തോ കൂടുതൽ ദേഷ്യം തോന്നി…

അവിടെ നിന്നാൽ അയാളെ എന്തെങ്കിലും ചെയ്യുമെന്ന് ഉറപ്പായിരുന്നു.. അവൻ ദേഷ്യത്തിൽ പുറത്തേക്ക് ഇറങ്ങി.. പുറത്തുനിന്നും കൂകി വിളികൾ കേൾക്കാം അനന്തനെ കണ്ടതും എല്ലാം നിശബ്ദമായി.. തല താഴ്ത്തി നടക്കുന്ന ഭദ്രയിലായിരുന്നു അനന്തന്റെ കണ്ണുകൾ..

അവന്റെ ദേഷ്യം എങ്ങോട്ടോ മാഞ്ഞു പോയ പോലെ തോന്നി.. കാറിൽ കയറുന്നതിന് മുൻപ് ഭദ്ര ഒന്നൂടെ തിരിഞ്ഞ് നോക്കി… എവിടെ ഒക്കെയോ തിരഞ്ഞുള്ള നോട്ടം ഒടുവിൽ ചെന്നു നിന്നത് അനന്തനിലായിരുന്നു… ഏതോ തേടി കിട്ടിയ പോലെ ആ കണ്ണുകൾ നിറഞ്ഞു.. നിറഞ്ഞുവന്ന കണ്ണുകളിലെ ഭാവം വ്യക്തമല്ലായിരുന്നു.. ഭദ്രയുടെ കാർ അകലുന്നതും നോക്കി അനന്തൻ നിന്നു…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

തുടരും….

രചന : കാർത്തുമ്പി തുമ്പി

Scroll to Top