അനന്തഭദ്രം തുടർക്കഥയുടെ ഭാഗം 10 വായിക്കുക…

രചന : കാർത്തുമ്പി തുമ്പി

അനന്തൻ പുറകിലേക്ക് നോക്കി.. നല്ല ഇരുട്ടാണ്.

ലൈറ്റ് ഇല്ലാത്ത രണ്ട് ഇലട്രിക് പോസ്റ്റുകൾ പുറകിലുണ്ട്. അവൻ ബുള്ളറ്റ് ഓഫ്‌ ആക്കി രാജശേഖരനെ നോക്കി മംഗലത്ത് പടിക്കലെ സ്ട്രീറ്റ് ലൈറ്റിനു കീഴെ നിന്ന് രാജശേഖരൻ ഫോണിലേക്ക് ഉറ്റുനോക്കി. അനന്തൻ ബുള്ളറ്റ് പുറകിലേക്ക് തള്ളി ഇരുട്ടിന്റെ മറവിലേക്ക് ഒരു പോസ്റ്റിനു താഴെ ബുള്ളറ്റ് നിർത്തി. മുണ്ട് മടക്കി ഉടുത്തു ശബ്ദമുണ്ടാക്കാതെ രാജശേഖരന്റെ കാറിനു പുറകിലേക്ക് നടന്നു. അനന്തൻ രാജശേഖരന്റെ അടുത്ത് എത്തി അവൻ അയാളുടെ ഫോണിലേക്ക് എത്തി നോക്കി. അവന്റെ ചുണ്ടിൽ ഒരു പുച്ഛ ചിരി വിരിഞ്ഞു.

( വയസ്സാം കാലത്ത് കെളവന്റെ ഓരോ പൂതികള്..) അവൻ മെല്ലെ ശബ്ദമുണ്ടാക്കാതെ മുണ്ടഴിച്ചു വിടർത്തികൊണ്ട് രാജശേഖരന്റെ തലക്ക് പുറകിലൂടെ മുഖം മൂടി കെട്ടി. പെട്ടെന്നായതുകൊണ്ട് അയാൾ ഞെട്ടി കൈയിലിരുന്ന ഫോണും നിലത്ത് വീണു. ഒച്ച എടുക്കാൻ പോയിട്ട് ഒന്ന് വാ തുറക്കാൻ പോലും കഴിയാത്ത രീതിയിൽ അവൻ ആ മുണ്ട് മുറുക്കി കെട്ടി.

അനന്തൻ അയാളെ നേരെ നിർത്തി വയറ്റിൽ മുഷ്ടി ചുരുട്ടി ഇടിച്ചു. അനന്തനെ പിടിക്കാൻ രാജശേഖരൻ ശ്രമിച്ചെങ്കിലും അവൻ ഒഴിഞ്ഞ് മാറി . അനന്തൻ അയാളുടെ പുറത്ത് ചവിട്ടി.

വേലിക്കരികിൽ വീണ അയാൾ മുണ്ടഴിക്കാൻ നോക്കി. അനന്തൻ വേഗം അയാളുടെ അടുത്ത് ചെന്ന് കൈ രണ്ടും പിനിലേക്കാക്കി കുനിച്ചു നിർത്തി മുതുകിൽ മുട്ടുകൈ കൊണ്ട് പലതവണ ഇടിച്ചു.

രാജശേഖരൻ അവശനായി ഞെരുക്കങ്ങളോടെ മലർന്നടിച്ചു വീണു. വീണുകിടക്കുന്ന അയാളുടെ മർമ്മ സ്ഥാനത്തു അവന്റെ ഇടത് കാൽ രണ്ട് തവണ ഉയർന്നു പൊങ്ങി. അയാളിൽ നിന്ന് വന്നുകൊണ്ടിരുന്ന ഞെരുക്കങ്ങൾ കുറഞ്ഞു വന്നു.

അവൻ അയാളിൽ നിന്നും മുണ്ടഴിച്ചുടുത്തു.

പുറകിലേക്ക് നോക്കി ആരും തന്നെ ഇല്ല..അനന്തൻ ഇടത് കാലിലെ തള്ള വിരൽകൊണ്ട് അയാളുടെ കഴുത്തിൽ അമർത്തി.

( മ്മ് തീർന്നട്ടില്ല )

അനന്തൻ വീണുകിടക്കുന്ന ഫോണിലേക്ക് ഒന്ന് നോക്കി.. അവനൊന്ന് തല കുടഞ്ഞു.

പിന്നെ ഒരു സിഗരറ്റ് എടുത്തു കത്തിച്ചു.

( കല്യാണം പോലും…. അതും മകളുടെ പ്രായം ഉള്ള പെണ്ണിനെ .. ഇനി താൻ കല്യാണം കഴിക്കുന്നത് എനിക്കൊന്ന് കാണണം ) അനന്തൻ സിഗരറ്റ് കടിച്ചു ചിരിച്ചുകൊണ്ട് മുണ്ട് മടക്കി കുത്തി. രണ്ട് ചുവട് പുറകോട്ട് വച്ചവൻ അയാളെ നോക്കി.

പിന്നെ ചിരിച്ചുകൊണ്ട് തിരിഞ്ഞു.

അവൻ ഞെട്ടി. ബുള്ളറ്റ് പാർക്ക്‌ ചെയ്തവിടെ ഒരു രൂപം രൂപമല്ല അത് ഭദ്രയാണ് .. ഭദ്ര സംശയത്തോടെ അവനടുത്തേക്ക് മെല്ലെ നടക്കുന്നുണ്ട്.

ശാകേഷിന്റെയും വേണുവിന്റെയും ശബ്ദം കേട്ടവൻ തിരിഞ്ഞു. പിന്നെ മുന്നോട്ട് തിരിഞ്ഞ് ഭദ്രയെ നോക്കി. ഞൊടിയിടയിൽ അവളെ പിടിച്ചു വലിച്ചു ഓടി.

ബുള്ളറ്റിനും പോസ്റ്റിനും ഇടയിലായി നിന്നു..

ഭദ്ര ഞെട്ടി പോയിരുന്നു. അനന്തൻ അവിടെ നിന്ന് ഇടയ്ക്കിടെ തിരിഞ്ഞു നോക്കി. ഭദ്ര വേഗം അവന്റെ കൈ വിടുവിച്ചു മുന്നോട്ട് നടക്കാനാഞ്ഞതും അനന്തൻ അവളുടെ ഇടുപ്പിലൂടെ കൈയിട്ടു അവനിലേക്ക് ചേർത്ത് നിർത്തി. ഭദ്ര ആകെ തരിച്ചു നിന്നു. അവളുടെ ശരീരത്തിലൂടെ മിന്നൽ പാഞ്ഞ പോലെ തോന്നി. ഭദ്ര അവനെ ദേഷ്യത്തോടെ നോക്കി.

അനന്തൻ വേഗം കൈ വിട്ടു.

” ഇപ്പോൾ പോവണ്ട പോയാൽ ശരിയാവില്ല ”

അനന്തൻ

അവൻ അവളുടെ മുഖത്തേക്ക് നോക്കി.

വീടുകളിൽ നിന്നും അടിക്കുന്ന വെളിച്ചം ചെറിയ ചീളുകളായി അവരുടെ മുഖത്തേക്ക് അടിച്ചു.

ഭദ്ര അവനെ സംശയത്തോടെ നോക്കി.

” എന്താ പോയാൽ…? എന്താ അവിടെ? ”

” ശൂ ഒച്ച വെക്കല്ലേ… ” അനന്തൻ അവളുടെ ചുണ്ടിന് മുകളിൽ കൈ വെച്ചു തിരിഞ്ഞ് നോക്കി

വേണുവും ശാകേഷും രാജശേഖരനെ കുലുക്കി വിളിക്കുന്നുണ്ട്. അനന്തൻ അത് കണ്ട് തിരിഞ്ഞു.

ഭദ്ര അവന്റെ കൈയിലേക്കും അവനെയും മാറി മാറി നോക്കി. അവൻ വേഗം കൈ പിൻ വലിച്ചു.

” അയാളെ ആരോ തല്ലി ” അനന്തൻ

” ആരെ? ” ഭദ്ര

” എസ് ഐ യെ.. ”

” ആര്..? ”

” ആ…. എനിക്കെങ്ങനെ അറിയാം.. ”

അനന്തൻ വേറെ എങ്ങോട്ടോ ദൃഷ്ടി പായിച്ചു.

ഭദ്ര അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി. എന്തോ പറയാൻ വേണ്ടി അനന്തൻ മുഖം തിരിച്ചതും ഭദ്രയുടെ നോട്ടം കണ്ട് അവൻ അവളുടെ കണ്ണിലേക്കു നോക്കി. ഭദ്ര പെട്ടെന്ന് നോട്ടം മാറ്റി. അനന്തൻ അവളെ ഇത്ര അടുത്ത് ആദ്യമായാണ് കാണുന്നത്.. അവളുടെ നിശ്വാസം പോലും നെഞ്ചിലേക്ക് അടിക്കുന്നു. അവന്റെ കണ്ണുകൾ അവളുടെ മുഖത്ത് ഓടി നടന്നു. അവളുടെ ഉണ്ട കണ്ണുകൾ എന്തോ കള്ളത്തരം ചെയ്ത് അത് മറയ്ക്കാൻ എന്നോണം ചുറ്റും പായിക്കുന്നുണ്ട്. പുരികകൊടികൾക്കിടയിലെ ചന്ദനവും ഭസ്മവും… നീണ്ടു നിൽക്കുന്ന മൂക്കിൻ തുമ്പും അതിൽ വെട്ടിത്തിളങ്ങുന്ന വെള്ളക്കൽ മൂക്കുത്തിയും.. അവസാനം അവന്റെ കണ്ണുകൾ ചെന്ന് നിന്നത് റോസാദളങ്ങൾ പോലെയുള്ള ചുണ്ടുകളിലാണ്…

അനന്തൻ നോട്ടം മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് പാഴായി. ചുവന്ന അധരങ്ങൾ കണ്ട് അനന്തൻ കണ്ണിമക്കാതെ നോക്കി. അവൻ ഒന്ന് ഉമ്മിനീരിറക്കി… അവളിൽ നിന്ന് വമിക്കുന്ന ലാങ്കി ലാങ്കി പൂവിന്റെ ഗന്ധവും അമ്പലത്തിലെ വാസനയും അനന്തന്റെ ചിന്തകളെ മത്തുപിടിപ്പിക്കാൻ തുടങ്ങി…

ഭദ്രക്ക് ആണെങ്കിൽ അനന്തൻ ഇത്രയും അടുത്ത് നിൽക്കുന്നത് കൊണ്ട് കൈയും കാലും വിറക്കുന്നുണ്ട്. അനന്തന്റെ മുഖത്ത് നിന്നും കണ്ണെടുക്കാൻ കഴിയുന്നില്ല. ആ കണ്ണുകളിലും നിര നിരയായുള്ള പല്ലുകാണിച്ചുള്ള ചിരിയിലും അവൾ ഒതുങ്ങി പോവുന്നത് പോലെ തോന്നുന്നു. അവനിൽ നിന്ന് വരുന്ന വിയർപ്പിന്റെ ഗന്ധവും..

ഭദ്ര അനന്തനറിയാതെ ശ്വാസം ഉള്ളിലേക്ക് വലിച്ചു…

അവൾ നേരെ നോക്കി. അവന്റെ നെഞ്ചാണ് അവളുടെ മുഖത്തിന്‌ നേരെ. അത്ര ഉയരമേ ഉള്ളു ഭദ്രക്ക്. അവൾക്ക് അനന്തനെ നോക്കണമെങ്കിൽ മുഖം ഉയർത്തണം.. ഭദ്ര നേരെ നോക്കി രോമങ്ങൾ നിറഞ്ഞു നിൽക്കുന്ന അവന്റെ നെഞ്ചിൽ പറ്റിച്ചേർന്ന കിടക്കുന്ന സ്വർണ മണിമാല ചെറിയ വെളിച്ചം തട്ടുമ്പോൾ തിളങ്ങുന്നുണ്ട്..

ഭദ്ര നെഞ്ചിൽ നിന്നും നോട്ടം മാറ്റി.

” നീ വേഗം പൊക്കോ ” അനന്തൻ

ഭദ്ര മുഖമുയർത്തി അവനെ നോക്കി. അവന്റെ മുഖത്ത് യാതൊരു ഭാവവുമില്ല.

പക്ഷെ കണ്ണുകളിൽ…

അത് ഭദ്രയുടെ മുഖത്ത് മാത്രം വലയം ചെയുന്നു.

” പോയാൽ പ്രശ്നമാവോ.. “? ഭദ്ര

” പോയില്ലെങ്കിൽ പ്രശ്നമാവും.. ” അനന്തൻ അവന്റെ കണ്ണുകളിലെ ഭാവം..

” അയ്യോ എന്നാൽ ഞാൻ പോവാ.. ” ഭദ്ര നെഞ്ചിൽ കൈ വെച്ചു പ്രാർത്ഥിച്ചുകൊണ്ട് വേഗം നടന്നു. അവൾ പോയതും അനന്തൻ തലയിൽ കൈ വെച്ചു പോസ്റ്റിലൂടെ ഊർന്നു നിലത്തേക്കിരുന്നു

” പോയില്ലെങ്കിൽ നിനക്ക് തന്നെയാ ഭദ്രേ പ്രശ്നം.. ഒരു നിമിഷം കൂടി നിന്നാൽ അനന്തൻ പിന്നെ ഒരിക്കലും നിന്നെ വിട്ടെന്ന് വരില്ല ”

അവൻ എഴുനേറ്റ് ചിരിച്ചുകൊണ്ട് അവൾ പോയ വഴിയേ നോക്കി മീശ പിരിച്ചു. ശേഷം ബുള്ളറ്റ് എടുത്ത് മേലെടത്തേക്ക്…

❤❤❤❤❤❤❤❤❤❤

ഭദ്ര ഉള്ളിലേക്ക് ചെല്ലുമ്പോൾ ഹാളിൽ തന്നെ എല്ലാവരും ഉണ്ടായിരുന്നു.. സോഫയിൽ രാജശേഖരൻ ബോധമില്ലാതെ കിടക്കുന്നു.

ബാക്കി എല്ലാവരും ചുറ്റുമുണ്ട്.

” എന്ത് പറ്റി “? ഭദ്ര ഒന്നും അറിയാത്ത പോലെ ചോദിച്ചു.

” അറിയില്ല ഇവര് പോയി നോക്കുമ്പോ പടീടെ അവിടെ ബോധം ഇല്ലാതെ കിടക്കായിരുന്നു. ”

നളിനി .

ഭദ്ര എല്ലാവരെയും നോക്കി.

രാജശേഖരന് ഇതുവരെ ബോധം വീണിട്ടില്ല.

ഭദ്രയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.

വേണു അവളെ നോക്കിയപ്പോൾ ചിരി വേഗം മാഞ്ഞു.

” ബോധം ഇനീം വന്നില്ലാച്ചാ ഹോസ്പിറ്റലിൽ കൊണ്ടുപോ.. എന്തായീന്ന് അറിയാല്ലോ.. ”

ഭദ്ര എല്ലാവരോടും കൂടെ പറഞ്ഞിട്ട് മുറിയിലേക്ക് നടന്നു.

ശാകേഷ് അവളെ സംശയത്തോടെ നോക്കി..

മുറിയിലെത്തിയ ഭദ്രക്ക് ചിരി നിർത്താൻ ആയില്ല.

അനന്തൻ ആണ് ഇത് ചെയ്‌തെന്ന് അവൾക്ക് ഉറപ്പായിരുന്നു. ഡ്രസ്സ്‌ മാറുന്നതിനിടക്ക് കാർ സ്റ്റാർട്ട്‌ ആക്കുന്ന ശബ്ദം കേട്ടവൾ ചിരിച്ചു.

അവളുടെ കണ്ണിൽ ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു.

ചുണ്ടിൽ മധുരമായ മന്ദഹാസവും…

❤❤❤❤❤❤❤❤❤❤

വീട്ടിലെത്തിയപ്പോഴാണ് അനന്തന് പാറുവിന്റെ കാര്യം ഓർമ വന്നത്. അവൻ വേഗം ശങ്കരനെ വിളിച്ചു.

” ഹലോ മാമ്മേ… “?

” ഞങ്ങൾ ആശുപത്രിയിലാ മോനെ.. നീ വരുന്ന വരെ കാത്തില്ല. വേഗം പോന്നു. നീ വരണ്ട ആവശ്യമൊന്നൂല്ല… ”

ശങ്കര മാമ്മയുടെ സ്വരത്തിലെ പരിഭ്രമം അവൻ ശ്രദ്ധിച്ചു.

” മ്മ് ” അവൻ ഒന്ന് മൂളി.. ഫോൺ കട്ട്‌ ആക്കി.

വേഗം കുളിച് ഡ്രസ്സ്‌ മാറി വണ്ടിയെടുത്തു നേരെ ഹോസ്പിറ്റലിലേക്ക്..

❤❤❤❤❤❤❤❤❤❤

അനന്തൻ ഹോസ്പിറ്റലിൽ എത്തി. നഴ്സിനോട് അന്വേഷിച്ചപ്പോൾ ഐസിയു വിലാണെന്ന് പറഞ്ഞു.

അവൻ ഐസിയു വിന് നേരെ നടന്നു. ഐസി യു വിന് പുറത്ത് നിൽക്കുന്ന ശങ്കരൻ അനന്തനെ കണ്ടതും ഞെട്ടി. അയാൾ ചെയറിൽ കരഞ്ഞിരിക്കുന്ന ജാനുവമ്മയെ നോക്കി. കരച്ചിലിനിടക്ക് തോളിൽ കിടക്കുന്ന തോർത്തിൽ മുഖം തുടക്കുമ്പോൾ ജാനുവമ്മ കണ്ടു നടന്നടുക്കുന്ന അനന്തനെ.

അവർ അവനടുത്തേക്ക് ഓടി വന്ന് അവന്റെ കാലിൽ വീണു. അനന്തൻ ഞെട്ടി.

” എന്റെ കുഞ്ഞിനെ രക്ഷിക്കണം മോനെ ”

ജാനുവമ്മ

അനന്തൻ വേഗം അവരെ പിടിച്ച് എഴുനേൽപ്പിച്ചു.

” എന്താ ജാനുമ്മേ.. എന്താ കാര്യം “? അനന്തൻ പകപ്പോടെ ചോദിച്ചു.

” എന്റെ മോള് പറഞ്ഞതാ മോന്റെ കാര്യം ഞാൻ മോനിഷ്ടല്ലാത്തോണ്ട് സമ്മതിച്ചില്ല പക്ഷെ അതിന് എന്റെ കുഞ്ഞ്… ” ജാനുവമ്മ കരച്ചിലോടെ പറഞ്ഞു അനന്തനെ നോക്കി..

” ആരൂല്ല്യ ഞങ്ങൾക്ക്… എന്റെ കുട്ടിക്ക് കൂടെ എന്തേലും സംഭവിച്ചാൽ..ഞാൻ… ഇത്ര നാള് വെച്ചു വിളമ്പി തന്നതിന്റെ കൂലി ആയിട്ട് ചോദിക്കല്ല.. സ്വന്തം മകളെ പോലെയാ നിന്റെ അമ്മയെ ഞാൻ കണ്ടിട്ടുള്ളൂ.. ഒരു മുത്തശ്ശീടെ സ്ഥാനത്ത് നിന്ന് അപേക്ഷിക്കാ ഞാൻ… എന്റെ പാറൂനെ സ്വീകരിക്കണം മോനെ…” ജാനുവമ്മ

അനന്തൻ കേൾക്കാൻ പാടില്ലാത്തത് എന്തോ കേട്ടപോലെ ഞെട്ടികൊണ്ട് ജാനുവമ്മയെ വിട്ട് പുറകോട്ടു നീങ്ങി.

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…..

രചന : കാർത്തുമ്പി തുമ്പി

Scroll to Top