ചില ദിവസം അവൾ അവനെ അകത്തേക്ക് വിളിക്കും, സംസാരമില്ല, ചിരിയില്ല.. ഒരു തെരുവ് വേശ്യയേ പോലെ….

രചന : സുനിൽ ഏറണാട്ട്

കടം വാങ്ങിയ പ്രണയം

********************

കുറച്ചു നേരമായിട്ട് ലീന എന്താണു ചെയ്യുന്നതെന്നെ ശശി ഇടയ്ക്കിടെ ഒളികണ്ണിട്ട് നോക്കി കൊണ്ടിരുന്നു .

ആദ്യം അവൾ കസേരയെടുത്തു അക്ക്വേറിയത്തിന് അടുത്തു കൊണ്ടുവന്നിട്ടു .

ജനാലയിൽ ചട്ടിയിൽ വെച്ചിരുന്ന കുറ്റിമുല്ല എടുത്ത് അരുകിൽ വെച്ചു .ടിവി ഓണാക്കി .ഒരു ചെറിയ ടീപ്പോ കൊണ്ടുവന്നിട്ടു .!! .

ഓ മനസിലായി അവൾ രണ്ടു ബിയർ അടിക്കാനുള്ള അന്തരീക്ഷം ക്രിയേറ്റു ചെയ്യുകയാണ്

ഒരു തടാകത്തിന് അരികെ ഇരുന്ന് വെള്ളമടിക്കുന്നതു പോലെ !

അവൾ എന്തു ചെയ്താലും അവളുടെ രീതിയ്ക്കേ ചെയ്യൂ .

ബോൺ ആൻഡ് ബോട്ടപ് ബാംഗ്ളൂർ സുന്ദരി ,

അതിന്റെ കൂടെ ഫ്രീയായിട്ടു കിട്ടിയതു പോലൊരു നുണക്കുഴി കവിളിൽ .

അവളുടെ വീട് ബാനസവാടിയിൽ .

അവളുടെ കുടുംബം വയനാട്ടിൽ നിന്ന് പണ്ടെങ്ങോ ബാംഗ്ളൂരിലേക്ക് പറിച്ചു നട്ടതാണ് .

ശശിയും ലീനയും ഒരു ഫ്ലാറ്റെടുത്തു താമസിക്കുന്നു

ലിവിങ് ടുഗതർ .!

കല്യാണമെന്ന സങ്കല്പത്തിന് അപ്പുറം ,എവിടെനിന്നോ വന്ന രണ്ടു കിളികളും ഒരു കിളിക്കൂടും

രണ്ടു ബെഡ്‌റൂമിലാണ് അവർ കഴിയുന്നത് .

ചില ദിവസം അവൾ അവനേ അകത്തയക്കു വിളിക്കും .

സംസാരമില്ല ..ചിരിയില്ല

ഒരു തെരുവ് വേശ്യയേ പോലെ ..

പിന്നീട് അവൻ തിരിച് വന്ന് അവന്റെ മുറിയിൽ കിടക്കും .

കടം വാങ്ങിയ പ്രണയം പോലെ …!!

“എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട് ”

അവൾ പറഞ്ഞു .

രണ്ടു ദിവസമായി നീ ഇതു തന്നേ പറഞ്ഞുകൊണ്ടിരിക്കുന്നു …

എന്താണെങ്കിലും പറ .

അവൻ തുടർന്ന് അവളോടു പറഞ്ഞു .

അവൾ ഒരു ബിയറു കുപ്പിയും ഗ്ലാസും കൊണ്ടുവന്നു .

അത് അവൾക്കാണ് .

അവൾ അങ്ങനെ കഴിക്കാറില്ല വല്ലപ്പോഴും മാത്രം .

കുടിച്ചാൽ പിന്നെ അവൾ ചിരി തുടങ്ങും .ഒരു ഗ്ലാസ് അവൾ പെട്ടന്നു കുടിക്കും പതുക്കെ അവളുടെ കവിൾ ചുവന്നു തുടുത്തു വരും

“നിനക്കു വേണോ ”

അവൾ ശശിയെ കളിയാക്കുന്നതാണ് .

അവൻ കഴിക്കില്ലെന്ന് അവൾക്ക് അറിയാം .

“നിന്റെ പേരെന്താ ..ശശി ..” അവൾ ചിരിച്ചു .

“അന്ന് ആദ്യമായി നീ പേരു പറഞ്ഞപ്പോൾ ഞാനും ഫ്രണ്ട്സും തല മറിഞ്ഞു ചിരിച്ചു ..

നീ ഓർക്കുന്നുണ്ടോ ”

അവൻ ഒന്നും മിണ്ടാതെ ജനാല വഴി പുറത്തയ്ക്ക് നോക്കി .

“നീ ഞെട്ടാൻ തയാറായി ഇരുന്നോ !

നീ തൊടുപുഴയ്ക്കു പോകുന്ന വഴി മുട്ടത്തല്ലേ താമസിക്കുന്നത് ” ..

അവൻ ഒന്നു ഞെട്ടി .

നീ എങ്ങനെ അറിഞ്ഞു ..?!

“നമ്മൾ ഒരുമിച്ചു താമസിക്കുന്നതിനു മുമ്പ് ഞാൻ നിന്റെ വീട്ടിൽ പോയി .. ഞാൻ പക്ഷേ നിന്നോട് ഇതുവരെ പറഞ്ഞിട്ടില്ല ..”

അവൾ അതു പറഞ്ഞിട്ട് കസേരയിൽ ചാഞ്ഞിരുന്നു

ബിയർ ഒന്നു സിപ് ചെയ്തു ..

ഒരു ചെറിയ കമർപ്പ്

“ഒന്നുമില്ല എനിക്ക് നിന്നെക്കുറിച് അറിയണമെന്നു തോന്നി .. നിനക്ക് അമ്മയില്ല ..വല്യമ്മയേയുള്ളൂ

നിന്റെ ഫാദർ റിട്ടയേർഡ് ടീച്ചർ .. അഞ്ചേക്കർ സ്ഥലം ഒരു പഴയ തറവാടു വീട് .. മുറ്റത്തു നീ ഓണത്തിനു ഊഞ്ഞാല് കെട്ടിയാടുന്ന വലിയ മൂവാണ്ടൻ മാവ് .. അതിനു ചുറ്റും കുറ്റിമുല്ലകൾ ..

അതിൽ നിന്നും ഒരു കമ്പ് പൊട്ടിച്ചെടുത്തു ഞാൻ കൊണ്ടുവന്നു ..

അതാണ് ഈ മുല്ല ..

ഇതൊന്നും അവൾ ഇതുവരേ എന്നോടു പറഞ്ഞിട്ടില്ല .!!

ചില രഹസ്യങ്ങൾ സൂക്ഷിക്കുന്നതിലും ഒരു ത്രിൽ ഉണ്ട് .

നിന്റെ ഒടിഞ്ഞ മലയാളം അവർക്കു മനസ്സിലായോ

അവൾ ചിരിച്ചു .

“സ്‌നേഹത്തിനു ഭാഷ വേണ്ട ..’

അവൾ കൺ കോണുകൾ കൊണ്ട് അവനേ ഒന്നു നോക്കി .

ഇതാന്നോ നിനക്കെന്നോടു പറയാനുള്ളത് ..

“അല്ല ..എനിക്കറിയാം നീ നല്ലവനായതുകൊണ്ട് നീ വിഷമിക്കും ..പക്ഷേ നമ്മളു തമ്മിൽ നേരത്തേ ഒരു കരാറുണ്ട് ..അതു നീ മറക്കേണ്ട ..”

ആർക്കു വേണമെങ്കിലും സ്നേഹത്തോടെ പിരിയാം അതല്ലേ ..

അത് ഇപ്പോൾ പറയാൻ കാര്യമെന്താ ..??

അവൾ നീണ്ട വിരലുകൾ കൊണ്ട് ഗ്ലാസിൽ മുറുകെ പിടിക്കുകയും പിന്നെ കയ്യ് അയക്കുകയും ചെയ്തു കൊണ്ടിരുന്നു ..

നീ ഗ്ലാസ്സു ഞെക്കി പൊട്ടിക്കേണ്ട ..കാര്യം പറ ..

“അതു പിന്നേ ..ഞാനൊരു ഡോക്ടറുടെ കാര്യം പറഞ്ഞിട്ടില്ലേ നിന്നോട് …”

അവൾ അതു പറഞ്ഞു നിർത്തിയിട്ട് ഗ്ലാസിൽ ചെറുകെ ബിയർ ഒഴിച്ചു കൊണ്ടിരുന്നു ..

അതൊരു സമുദ്രം പോലെ പതഞ്ഞു പൊങ്ങി !!

ഞാനോർക്കുന്നു നമ്മൾ അയാളുടെ കാര്യം പറഞ്ഞു കുറേ ചിരിച്ചിട്ടുണ്ട് ..

“അതേ പക്ഷേ .. അയാളോട് എനിക്കൊരു സോഫ്റ്റ് കോർണർ ….കുറേ നാളായി എനിക്ക് ഈ അസുഖം തുടങ്ങിയിട്ട് ..”

അവൾ ചിരിച്ചു .

“ആ ഡോക്ടർ എന്നേ വീഴ്ത്തിയെന്നു തോന്നുന്നു

അയാളുടെ ഒരു പഞ്ചാര വർത്തമാനവും ചിരിയും

അയാൾ സിംഗിളാണ് ..എനിക്കൊരു ആലോചന

ശശി അതു കേട്ടപ്പോൾ ശരിക്കും വിഷമിച്ചു .

ഞാനെന്തു പറയാൻ ..

നിനക്ക് എപ്പോ വേണേലും പോകാം ..പക്ഷേ ശരിക്ക് ആലോചിക്കണം ..കാരണം നീ വിഷമിക്കുന്നത് എനിക്ക്‌ ഇഷ്ടമില്ല .

“ഇല്ല എനിക്കു പോകണം ..കടം മേടിച്ച പഞ്ചാരയൊക്കെ തിരിച്ചു കൊടുക്കണം ..”

അവൾ ചിരിച്ചു .നുണക്കുഴി .ശശി ഒരു നിമിഷം അതു നോക്കി നിന്നു .

“ഞാൻ നാളെ പോകും ”

ശശി അതു കേട്ടു തരിച്ചിരുന്നു .

പിറ്റേന്നു രാവിലേ അവൾ പോയി .!!

ശരിയാണ് കുറേ വർഷങ്ങൾ ഒരുമിച്ചു താമസിച്ചു

അവൾക്ക് എപ്പോ വേണമെങ്കിലും പോകാം .

ഒരു ട്രെയിൻ യാത്രയിൽ കണ്ടു മുട്ടിയതു പോലെ

എങ്കിലും ഒരു ശൂന്യത !

വെറുതേ തോന്നുന്നതാവാം ..

എന്നാൽ വെറുതെയല്ല ….

എത്രയോ പേർ ഇങ്ങനെ ജീവിക്കുന്നു ..പിന്നെ പിരിയുന്നു !!

എന്നാലും പെട്ടന്ന് ഒറ്റയ്ക്കായതുപോലെ .

വീട്ടിൽ പോയാലോ ?

ഒരു പത്തു ദിവസം ലീവെടുക്കാം .

തൊടുപുഴ ആറിൽ മീൻ പിടിക്കാൻ പോകാം .

ഒറ്റയ്ക്ക് മതി .കൂട്ടുകാരെ കൂട്ടണ്ട .ഒറ്റയ്ക്കായതിന്റെ ഒരു ത്രിൽ .

അങ്ങനെ പറയാം .

ട്രെയിൻ ടിക്കറ്റ് എടുത്തു ..യാത്ര .

പിറ്റേന്ന് വീടെത്തി .

ചെറിയ മഞ്ഞുണ്ടായിരുന്നു ..

വല്യമ്മ !!

മുഖം മഴക്കാറ് പിടിച്ച ആകാശം പോലെ ..?

നിറഞ്ഞ നിലാവു പോലെ എപ്പോഴും പുഞ്ചിരിക്കുന്ന വല്യമ്മ …എന്തു പറ്റി ?!

ആ നീ വന്നോ ..?.നീ വരുമെന്ന് എനിക്ക് അറിയാമായിരുന്നു ..

ഓ നാലഞ്ചു ദിവസം വല്യമ്മയുടെ കൂടെ നിക്കാമെന്നു ഓർത്തു ..

കള്ളം ..ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ ..?

ആരാ ലീനാ ..?

അത് ..എന്റെയൊരു ഫ്രണ്ട് ..

ഫ്രണ്ടാന്നു വെച്ചു കേറി കു‌ടെ താമസിക്കുമോ

ശശി ആകെ പുകഞ്ഞു പോയി ..

നീ അവളേ കല്യാണം കഴിച്ചതാണോ ..?

അല്ല .

ഇനി കഴിക്കുമോ ..?

അറിയില്ല ..?

ശശി ഒരു വിധം പിടിച്ചു നിന്നു .

എന്നാ പിന്നെ അച്ഛന്റെ മുമ്പിലെങ്ങും ചെന്നു പെടേണ്ട ..

നല്ല കാപ്പി പൂത്ത മണം ..

വീടിന്റെ പുറകു വശം നിറയെ കാപ്പിയാണ്

അതിന്റെ നടുക്ക് ഒരു കിണറുണ്ട് .

വെള്ളം കോരി കുളിക്കാം .

ശശി പുറകു വശത്തേയ്ക്ക് പോയി .

വീടിന്റെ പുറകു വശത്തു ഒരു പെൺകുട്ടി നിൽക്കുന്നു ..!!?

പുറം തിരിഞ്ഞായിരുന്നു അവൾ നിന്നിരുന്നത് .

ആരാ ..

അവൾ തിരിഞ്ഞു നിന്നു .

മൈ ഗോഡ് ..ലീന .

നീ ഇവിടെ ..?

ഓ എല്ലാം വന്നു വെളമ്പിയല്ലേ ..

അവൾ ചിരിച്ചു .

“ഞാൻ പിന്നെ എവിടെ പോകാൻ ”

ഡോക്ടർ ..?

“അതൊരു സങ്കൽപ്പിക കഥാപാത്രം ..

നിന്റെ മനസ്സറിയാൻ വേണ്ടി …,

എനിക്ക് നിന്റെ കു‌ടെ ജീവിക്കണം… പറ്റുമോ ..”

ഒരു നൂറു വട്ടം .

അതു പറഞ്ഞിട്ട് അവൻ അവളേ മുറുക്കെ കെട്ടിപിടിച്ചു ..

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : സുനിൽ ഏറണാട്ട്

Scroll to Top