ഇക്ക എന്നെ ക,-ണ്ണ് കാ,-ണിച്ചു മുകളിലോട്ട് ചെല്ലാൻ പറഞ്ഞു.. ഇത് കേട്ട് ഞാൻ അവിടെ പോയി.. എന്നെ കണ്ടതും…

രചന : ആയിഷ ഫാത്തിമ

വിരഹത്തിന്റെ കാത്തിരിപ്പിനൊടുവിൽ അതാ ഇക്ക എത്തി….

കുട്ടികൾക്കാണേൽ വാപ്പച്ചിയെ കണ്ട സന്തോഷം..

ഉമ്മാക്ക് മോനെ കണ്ട സന്തോഷം…

എനിക്കാണേൽ പിന്നെ പറയേം വേണ്ട…

നേരിൽ കാണുമ്പോ എന്തൊക്കെയോ പറയാൻ കരുതി വച്ചതൊക്കെ മറന്ന പോലെ

അന്ന് പിന്നെ തിരക്കോട് തിരക്കായിരുന്നു..

ആകെ ഒരു മാസമേ ലീവുള്ളൂ…

ബാക്കി പതിനൊന്നു മാസവും ഇഴഞ്ഞു ഇഴഞ്ഞു പോവും..

പക്ഷേ ഈ ഒരു മാസം ഞങ്ങടെ വീട്ടിലത്തെ ക്ലോക്കിനു ഭയങ്കര സ്പീഡാ…

ഈ തിരക്കിനിടയിലും നമ്മുടെ ഒരു സ്വകാര്യ നിമിഷത്തിലേക്ക് പോവാൻ രണ്ടാളും ആഗ്രഹിക്കുന്നുണ്ട്..

പക്ഷേ സാഹചര്യം അതിനു അനുവദിക്കുന്നില്ല..

ഇക്കാടെ വകയിൽ ഒരു അമ്മായി ഉണ്ട്

പരദൂഷണത്തിന് phd എടുത്ത ആളാ…

ഇടയ്ക്കിടെ ഇവിടെ സന്ദർശനം നടത്താറുണ്ട്…

ഇക്ക വന്നതറിഞ്ഞു പുള്ളികാരിയും ഹാജരായിട്ടുണ്ട്..

വന്നാൽ ഒരു പത്തു ദിവസം എങ്കിലും സ്റ്റേ ചെയ്യാതെ പോവില്ല….

പിന്നെ പെട്ടി പൊട്ടിക്കലായി..

അണ്ടി പരിപ്പും, ബദാമും, പിസ്തയും ഒക്കെ അമ്മായി കൊണ്ട് പോയി..

ചോക്ലേറ്റ് ഒക്കെ പിള്ളേരും എടുത്തു..

കുറേ സ്പോഞ്ചും ലിക്യുടും എടുത്തു എന്റെ കൈയിലും തന്നു…

ഞാനെന്താ പാത്രം കഴുകുന്ന മെഷീൻ ആണോ..

ഒന്നാമത് ഇവിടെ പാത്രം കഴുകി കഴുകി മനുഷ്യന്റെ ഊപ്പാട് ഇളവി ഇരിക്കുവാ….

ഒടുവിൽ ഇക്ക എന്നെ കണ്ണ് കാണിച്ചു മുകളിലോട്ട് ചെല്ലാൻ പറഞ്ഞു..

ഇത് കേട്ട് ഞാൻ അവിടെ പോയി..

എന്നെ കണ്ടതും ചുമരോട് ചേർത്തി നിറുത്തി ഒന്ന് കിസ്സ് അടിക്കാൻ നോക്കിയതും പുറമെന്നു ഒരു ശബ്ദം “ട്ടോ”

നമ്മടെ കുരിപ്പ് ചെക്കൻ ബലൂൺ പൊട്ടിച്ചതാ….

അവിടന്നും പോയി….

ഇതിപ്പോ റേഷൻ കടയിൽ പോയി ക്യു നിന്ന് മണ്ണണ്ണ വാങ്ങാൻ നിന്നിട്ട് അവസാനം നമ്മടെ ഊഴം എത്തുമ്പോൾ മണ്ണണ്ണ തീർന്നു എന്ന് പറയുന്ന അവസ്ഥയാ..

എല്ലാം കഴിഞ്ഞു ബെഡ്‌റൂമിൽ ചെന്നാലോ

ഈ മക്കളെ ഉറക്കാൻ പെടുന്ന ഒരു പാടുണ്ടല്ലോ.

അത് ഈ അവസരത്തിൽ പറയാതെ വയ്യ…

മൂത്ത രണ്ടാളും ഉമ്മാന്റെ റൂമിൽ ആയത് കൊണ്ട് വല്യ കുഴപ്പം ഇല്ല… അവർ ഉറങ്ങിക്കോളും…

ഈ മൂന്നാമത്തെ സന്തതി നമ്മളെ വിട്ട് മാറൂല്ല..

ആ കുരിപ്പ് ഒരു ഒന്ന് ഒന്നര കുരിപ്പാ..

അവനെ ഉറക്കാൻ കിടത്തി…

ഓന്റെ അണ്ടി കണ്ണ് കണ്ടപ്പോ നേരം വെളുത്താലും ഉറങ്ങുന്ന ലക്ഷണം ഇല്ല..

“ആദ്യം പാട്ട് പാടി നോക്കി.. നോ രക്ഷ… ”

പിന്നെ കഥ പറച്ചിലായി..

കഥ കേട്ടാലോ നട്ടപ്പാതിരക്ക് കുരിപ്പിനു ഒടുക്കത്തെ സംശയം..

ഒടുവിൽ എങ്ങനെയൊക്കെയോ കണ്ണടഞ്ഞെന്ന് പറയാല്ലോ…

ഇക്ക അവനെ മെല്ലെ ഒന്ന് മാറ്റി കിടത്തി..

എന്നിട്ട് ഞങ്ങളിങ്ങനെ ഒന്ന് സ്നേഹിക്കാൻ തുടങ്ങിയതേ ഉള്ളൂ…

ഉറക്കം നടിച്ചു കിടന്ന കള്ള കുരിപ്പ് എണീറ്റ് ഇടയിൽ കേറി കിടന്നു കളഞ്ഞു..

ന്റെ പൊന്നോ… ഭാഗ്യത്തിന് വേറൊന്നും ഉണ്ടായില്ല…

ഈ cctv ഉള്ള കാര്യം ഓർത്ത് ഞങ്ങളും നേരം വെളുപ്പിച്ചു…..

“അവസ്ഥ ”

രാവിലെ ആയപ്പോ അടുക്കളയിൽ പോയപ്പോൾ ഈ മനുഷ്യനും കൂടി ചുറ്റി ചുറ്റി നിക്കുവാ…

ഇത് കണ്ടിട്ട് നമ്മുടെ phd അമ്മായി വീട്ടിലെ കോഴിയെ നോക്കി പറയുവാ

എന്താ കോഴീ നീയും ദുബായിൽ പോയിട്ടാണോ വന്നേ ന്ന്….

ആ പന്ന കിളവിയെ എടുത്തു കിണറ്റിൽ ഇടാന തോന്നിയെ…..

നമ്മുടെ ഒരു ഗതി കേടെ….

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ആയിഷ ഫാത്തിമ

Scroll to Top