അച്ഛനോട് ഞാൻ പറഞ്ഞതാ ഏട്ടാ, എനിക്ക് ഈ കല്യാണം വേണ്ടായെന്നു… പക്ഷേ…

രചന : സിന്ധു ആർ നായർ

ഇഷ്ട്ടം…

***************

മനുവേട്ടാ ഒന്നെണീക്കുവോ. ഏട്ടാ….

മനുവേട്ടാ…. ഉറക്കത്തിൽ നിമ്മി വിളിക്കുന്നെ കേട്ടാണ് മനു ഞെട്ടി ഉണർന്നത്.

എന്നാടി മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ.

വല്ല സ്വപ്നവും കണ്ടു കാണും. അതെങ്ങിനെ ഉള്ള സീരിയൽ എല്ലാം കാണും. എന്നിട്ട് രാത്രിയിൽ പിച്ചും പേയും. മനു എന്തൊക്കെയോ പറയുന്നു ഉറക്കം പോയെന്റെ ദേഷ്യമാരുന്നു അവന്.

വീണ്ടും കണ്ണടച്ച മനുവിനെ വീണ്ടും നിമ്മി വിളിച്ചു മനുവേട്ടാ ഞാൻ സ്വപ്നം കണ്ടതല്ലേട്ടാ എനിക്ക് ശ്വാസം മുട്ടുന്നു. എന്റെ മരുന്ന് തീർന്ന കാര്യം ഞാൻ ഇന്നലെ പറഞ്ഞതല്ലേ. അതാകും എനിക്ക് തീരെ വയ്യാ. അതോണ്ടാ ഏട്ടനെ വിളിച്ചത്.

എനിക്കിത്തിരി ചൂടുവെള്ളം വേണം.

ഇട്ടു തരുമോ ചോദിക്കാൻ വിളിച്ചത നിമ്മി എങ്ങിനൊക്കെയോ പറഞ്ഞൊപ്പിച്ചു.

ഇപ്പഴാണ് മനുവിന് ബോധം വന്നത് അയോ ഇവൾക്ക് വയ്യാത്തതാണ ല്ലോ മരുന്ന് വാങ്ങാൻ താൻ മറന്നതാണ്.

അവൻ വേഗം ചൂടുവെള്ളം എടുക്കാൻ പോയി.

കല്യാണം കഴിഞ്ഞിട്ട് നാലു വർഷമായി. വന്നു ഒരാഴ്ച കഴിഞ്ഞപ്പോൾ നിമ്മിക്ക് വയ്യാഴിക തുടങ്ങിയതാണു. ഇല്ലാത്ത രോഗങ്ങൾ ഇല്ല. ഹാർട്ട്‌ പ്രോബ്ലം ഉണ്ടായ നാൾ മുതലുണ്ട്. ഇക്കാര്യം നിമ്മിയുടെ വീട്ടുകാർ മറച്ചു വെച്ചു കല്യാണം നടത്തുകയായിരുന്നു. ആദ്യം വയ്യാഴിക വന്ന അന്ന് ഡോക്ടറെ കാണിച്ചപ്പഴേ ഡോക്ടർ അവനോടു പറഞ്ഞു അവളുടെ രോഗവിവരങ്ങൾ.

ഇതു ജനിച്ചപ്പഴേ ഉള്ളതാണ്. അതിനെ സംബന്ധിച്ചു ഉണ്ടാകുന്നതാണ് ബാക്കിയുള്ള എല്ലാ രോഗലക്ഷണങ്ങളുമെന്ന്. വീട്ടിൽ വന്നു താൻ ഒന്നും ചോദിച്ചില്ല അവളോട്‌.പക്ഷേ അന്ന് അവൾ കരഞ്ഞു പറഞ്ഞു. ‘അച്ഛനോട് ഞാൻ പറഞ്ഞതാ ഏട്ടാ എനിക്ക് കല്യാണം വേണ്ടായെന്നു. ഏട്ടൻ പെണ്ണ് കാണാൻ വന്നപ്പോ എല്ലാം തുറന്നു പറയാനിരുന്ന എന്നെ അച്ഛനും അമ്മയും ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.

അതോണ്ടാ എനിക്കൊന്നും പറയാൻ കഴിയാഞ്ഞത്.

എന്നെ വീട്ടിൽ കൊണ്ട് വിട്ടേക്ക് ഏട്ടാ. ‘

പക്ഷേ അവളെ അങ്ങിനുപേക്ഷിക്കാൻ തനിക്കു പറ്റില്ലാന്ന് മനു തിരിച്ചറിഞ്ഞിരുന്നു. അവളെ അയാൾ സമാധാനിപ്പിച്ചു. ‘സാരമില്ല. നീ മനുവിന്റെ കൂടെ കഴിയേണ്ടവളാണ്. നമ്മുടെ കല്യാണം കഴിഞ്ഞിട്ടാണ് നിനക്ക് രോഗം വന്നതെങ്കിലോ. അതല്ലാ നിമ്മി എനിക്കാണ് അസുഖം എങ്കിൽ നീ പോവോ എന്നെ കളഞ്ഞിട്ട്’.

‘മനുവേട്ടാ…. ഇങ്ങനൊന്നും പറയല്ലേ’.അവൾ അവന്റെ നെഞ്ചോട് ചേർന്നു.അവനും അവളെ ചേർത്തു പിടിച്ചു.

മനു ഇതു വരെ അവന്റെ വീട്ടിൽ ആരോടുമോ നിമ്മിക്ക് മുന്നേയുള്ള അസുഖം ആണെന്ന് പറഞ്ഞിട്ടില്ല. പക്ഷേ അവന്റെ അമ്മ എന്നും അവളെ കുറ്റപ്പെടുത്തും ആശുപത്രിയിൽ നിന്നു ഇറങ്ങാൻ നേരമില്ല. വന്നകാലം തൊട്ടു ഉവ്വാവ. എന്റെ ചെറുക്കന്റെ ഒരു വിധി. ഒരു കുഞ്ഞിക്കാല് കാണാൻ പോലും അവനോ എനിക്കോ വിധിയില്ലാലോ ന്റെ ദൈവമേ. അവരുടെ പിറുപിറുക്കൽ കേട്ടു കേട്ട് നിമ്മിക്ക് ശീലമായി. അമ്മ പറയുമ്പോൾ തന്നെ ചേർത്തു നിർത്തി സമാധാനിപ്പിക്കുന്ന “നിനക്ക് ഞാൻ ഇല്ലെടി” എല്ലാത്തിനും എന്നും പറഞ്ഞു ആശ്വസിപ്പിക്കുന്ന അവൻ മതിയാരുന്നു അവൾക്കു ജീവിക്കാനുള്ള കരുത്തിന്.

മനു ചൂടുവെള്ളം കൊണ്ട് കൊടുത്തു അവൾക്ക്.

അവൻ പതിയെ നെഞ്ചിൽ തടവി കൊടുത്തു.

ശകലം കഴിഞ്ഞപ്പോൾ കുറച്ചൊരു ആശ്വാസമായി അവൾക്കു. അവർ വീണ്ടും ഉറങ്ങാൻ കിടന്നു.

അങ്ങിനെ കഴിഞ്ഞ നാലുവർഷമായി തനിക്കു നഷ്ടമാകുമെന്നു നിമ്മി കരുതിയ ജീവിതം മനുവിന്റെ സ്നേഹത്താൽ കരുതലാൽ ഇന്നും സന്തോഷത്തോടെ അവർ പങ്കിട്ടു ജീവിക്കുവാണ്.

നിമ്മിക്ക് വയ്യാതാകുമ്പോൾ ഉണ്ടാകുന്ന വേദനകൾ ഒഴിവാക്കിയാൽ ഈ ലോകത്ത് അവരോളം സന്തോഷമായി ജീവിക്കുന്ന ദമ്പതികൾ ഉണ്ടാവില്ല തോന്നും.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : സിന്ധു ആർ നായർ.

Scroll to Top