താൻ അറിഞ്ഞോ നമ്മുടെ പുതുമനയ്ക്കലെ ദേവകി ടീച്ചറിന്റെ മോന്റെ കല്യാണം കഴിഞ്ഞു….

രചന : വിജയകുമാർ ഉണ്ണിക്കൃഷ്ണൻ

ഇവൾ എന്റെ പെണ്ണ്…

***************

ഇത്ര രാവിലെ എവിടെ പോയി വരുന്നു ഗോവിന്ദൻ നായരേ..?

വല്ല കോളും ഒത്തു കിട്ടിയോ….?

വറീതിന്റെ ചായക്കടയിലിരുന്നു മാരാരുടെ ചോദ്യം….

താൻ അറിഞ്ഞോ നമ്മുടെ പുതുമനയ്ക്കലെ ദേവകി ടീച്ചറിന്റെ മോന്റെ കല്യാണം കഴിഞ്ഞു…..

ഏത് നിരഞ്ജന്റെയോ ആ സർക്കാർ ഉദ്യോഗമുള്ള എഴുത്തുകാരനായ ആ പയ്യന്റെ കല്യാണം ആരുമറിയാതെ നടന്നെന്നോ…

“അതെ “,,,,,

താൻ ചുമ്മാ ഇല്ലാത്തതൊന്നും പറയാതെ ഗോവിന്ദൻ നായരേ ടീച്ചർ അതിന് സമ്മതിയ്ക്കുമോ

സത്യമാണ് വറീതേ ഞാൻ പറഞ്ഞത്.. ആ പയ്യന് വേണ്ടി കുറച്ചു നല്ല ആലോചനകൾ കൊണ്ടു വരണമെന്ന് ടീച്ചർ പറഞ്ഞിരുന്നു………..

എന്നിട്ട്..?

ഒന്ന് രണ്ട് നല്ല ബന്ധങ്ങൾ വന്നിരുന്നു അതുമായി രാവിലെ തന്നെ ടീച്ചറുടെ അടുത്തേയ്ക്ക് പോയതാണ്

അവിടെ ചെന്നപ്പോൾ അല്ലേ ടീച്ചർ പറഞ്ഞു കാര്യം അറിയുന്നത്……

ഇയാൾ ആ കുട്ടിയെ കണ്ടോ ഗോവിന്ദൻ നായരേ

അതിനിപ്പോൾ പ്രേത്യേകിച്ചു കാണണോ മാരാരെ.

നമ്മുടെ ശ്രീകണ്ഠ പൊതുവാളിന്റെ മോൾ….

കഷ്ടം തന്നെ ഇന്നാള് കൂടേ പട്ടണത്തിൽ പഠിച്ച ഒരു കുട്ടിയുമായി ഇഷ്ടത്തിലായിട്ട് അത് ടീച്ചർ നടത്തിക്കൊടുക്കാത്തതിന്റെ പേരിൽ കല്യാണത്തിന് തന്നെ സമ്മതിയ്ക്കാതിരുന്ന പയ്യനാണ്….

ഇത് പറഞ്ഞു കൊണ്ടു വറീത് ദീർഘ നിശ്വാസം എടുത്തു….

അതുകൊണ്ട് തന്നെയാവും ടീച്ചർ ഈ വിവാഹത്തിന് എതിര് നിൽക്കാഞ്ഞതും… എന്തായാലും തന്റെ ബ്രോക്കർ ഫീസ് പോയി കിട്ടി അല്ലേ ഗോവിന്ദൻ നായരെ…

അതൊന്നും സാരമില്ല മാരാരെ എന്നാലും ആ പയ്യന് നല്ലൊരു ബന്ധം കിട്ടിയില്ലേ. പൊതുവാൾക്ക് സമ്പത്തു കുറവാണ്.. പക്ഷേ ആ പെൺകുട്ടി സ്നേഹമുള്ളവളാണ് കാണാനും മിടുക്കിയാണ് ടീച്ചറിന് ലഭിച്ച പുണ്യം……

ആ കുടുംബത്തിന് നല്ലത് വരട്ടേ എന്ന് പ്രാർത്ഥിക്കാം….

ഇത് സാധരണക്കാരും നല്ലവരുമായ നാട്ടുകാർ..

❤❤❤❤❤❤❤❤❤

“വീട്ടിൽ…

ഇത്രയൊക്കെ വേണമായിരുന്നോ..? നാത്തൂനേ ഇത്രയും നാൾ കല്യാണം വേണ്ടാ എന്ന് വെച്ചു നടന്നിട്ട്

മോന് കണ്ടെത്തിയ ബന്ധം കൊള്ളാം…

എന്താ കുഴപ്പം..? നിങ്ങളുടെ ചോദ്യത്തിന് ഉത്തരം അമ്മയല്ല ഞാൻ തരാം……… അമ്മായി…..

ഞാൻ ഒരു മനുഷ്യനാണ്. സ്വന്തമായി തീരുമാനം എടുക്കാൻ കഴിവുള്ളവൻ…

എന്നാലും ഇതൊക്കെ അഹങ്കാരമാണ് ആരോടും ആലോചിയ്ക്കാതെ എന്തും ചെയ്യാ മെന്നൊക്കെ.

അതും കല്യാണം പോലുള്ള മംഗള കാര്യങ്ങൾ ബന്ധുക്കൾ അറിയേണ്ടേ…?

പോരാഞ്ഞു പെൺകുട്ടി വേറൊരു ജാതിയും..എന്ത് യോഗ്യതയാണ് ഇവൾക്കുള്ളത്…

കഴിഞ്ഞോ നിങ്ങളുടെ വിസ്താരം..

എന്നാൽ ഞാൻ പറയുന്നത് കേട്ടോളു.

ഞാൻ ചെയ്തത് അഹങ്കാരമോ, അവിവേകമോ അല്ല എന്ന് എനിയ്ക്കും എന്റെ കുടുംബത്തിനും നല്ല ബോധ്യമുണ്ട്

” ഇനി അത് നിങ്ങളെപ്പോലുള്ള ഇത്തിൾകണ്ണികൾക്ക് അങ്ങനെ തോന്നുന്നുവെങ്കിൽ അങ്ങനെ തന്നെ ഇരിയ്ക്കട്ടെ ..,,

ഇതിന് മുൻപും എനിക്ക് ഇങ്ങനെയൊരു തീരുമാനം എടുക്കാൻ കഴിയുമായിരുന്നു. അന്നും ആ ബന്ധത്തിനു തടസ്സം ഉണ്ടാക്കിയത് നിങ്ങളെപ്പോലുള്ളവരാണ്.. ഫലമോ മനസ്സിൽ കൊണ്ടു നടന്നവളേ എനിക്ക് നഷ്ടമായി…

അന്നും നിരഞ്ജൻ മനുഷ്യനായിരുന്നു..

ഇന്നും നിരഞ്ജൻ അങ്ങനെ തന്നെയാണ്….. കൂടേ ജീവിക്കാൻ ആഗ്രഹിക്കുന്ന പെണ്ണിനെ തന്റേടത്തോടെ പൊറുപ്പിക്കാൻ പ്രാപ്തിയുള്ളവൻ…

അത് കൊണ്ടു തന്നെ വാക്കിന് വിലയില്ലാത്ത നിങ്ങളെപ്പോലെയുള്ളവരുടെ ഉപദേശം എനിക്കും കുടുംബത്തിനും ആവശ്യമില്ല….

ഇങ്ങോട്ട് നല്ല പെരുമാറ്റം ഉണ്ടായാൽ മാത്രം അങ്ങോട്ട് ബഹുമാനം കിട്ടും….

ഞാൻ എഴുതിയ കഥകളിൽ പോലും നിങ്ങളെപ്പോലെ ഇത്രയും ദുഷിച്ച ചിന്തകൾ ഉള്ള പെണ്ണുങ്ങളെ കാണാൻ കഴിയില്ല….

ലോകം മുഴുവനും ഒരു വൈറസിന് മുൻപിൽ പകച്ചു നിൽക്കുമ്പോളും ചിലർക്കൊക്കെ ഇപ്പോഴും ജാതിയും മതവും കുടുംബ മഹിമയുമൊക്കെയാണ് പ്രധാനം..

ഒരു പെൺകുട്ടിയുടെ കുടുംബം എത്ര കഷ്ടപ്പെട്ടാണ് ഒരു വിവാഹം നടത്തുക എന്നതിനെപ്പറ്റി നിങ്ങൾക്ക് വല്ല ധാരണയും ഉണ്ടോ.

വെറുതെ കല്യാണം കൂടുക.

അല്ലല്ലോ അമ്മായി ലക്ഷ്യം..?

കല്യാണപ്പന്തലിൽ നിന്നും തുടങ്ങും പെണ്ണിന്റെ കുറ്റം കണ്ടുപിടിക്കൽ..

ദേഹത്ത് ഇട്ടിരിയ്ക്കുന്ന പൊന്നിന്റെ മാറ്റിൽ തുടങ്ങും നിങ്ങളുടെ സംശയം ഒടുവിൽ സദ്യക്ക് വിളമ്പുന്ന ഉപ്പിൽ വരേ കുറ്റം കണ്ടു പിടിയ്ക്കുന്ന പതിവ് കലാപരിപാടിയും ഉണ്ടല്ലോ കൈയ്യിൽ….

അതിനൊന്നും അവസരമുണ്ടാക്കാൻ ഞാൻ ഒരുക്കമായിരുന്നില്ല…..

കല്യാണം എന്നാൽ ഒരു മംഗള കർമ്മമാണ്‌ അവിടെ മനസ്സിൽ നന്മയുള്ളവർ മാത്രം പങ്കെടുത്താൽ പോരേ . വധു വരന്മാരെ അനുഗ്രഹിയ്ക്കാൻ അവരുടെ മാതാ പിതാക്കളും ഒരു ഗുരു സ്ഥാനീയനും ധാരാളം മതിയാകും…

ആ മാതൃക ഞാൻ പിന്തുടർന്നു….

ആർഭാടങ്ങളും ആഘോഷങ്ങളും ഒന്നുമില്ലാതെ നല്ലൊരു കുടുംബ ജീവിതം സാധ്യമല്ല എന്നുള്ള ചിന്തകളൊക്കെ മാറ്റുന്നതാണ് നല്ലത്….

ഇനി എന്റെ ഭാര്യയുടെ ജാതിയാണ് അറിയേണ്ടതെങ്കിൽ അതിനു ഉത്തരം ഒന്നേയുള്ളു..

പ്രസവിയ്ക്കുന്ന ജാതി.. എന്റെ ചോരയെ ഉദരത്തിൽ വഹിച്ചു ജന്മം നൽകാൻ കഴിയുന്ന ഒരു സാധാരണ പെണ്ണ്. അതാണ് എനിക്ക് അവളിൽ കാണാൻ കഴിയുന്ന യോഗ്യത അത് തന്നെയാണ് എനിക്കുള്ള സമ്പത്തും…

എന്റെ ജീവിതത്തിൽ പലപ്പോഴും ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ ഞാൻ വൈകി ഇനി ഒരു തിരുത്തൽ ഉണ്ടാകില്ല.

എനിക്കായ് ദൈവം കരുതി വെച്ചവളെ ഞാൻ സ്വീകരിച്ചു…എന്റെ സ്നേഹത്തിന്റെ കരുതലുമായി എന്നും അവൾ എനിക്കൊപ്പമുണ്ടാകും….

അത് കണ്ടു നിൽക്കാൻ സാധിക്കാത്തവർ ഇനിയും ഈ തറവാടിന്റെ പടി കയറണമെന്നില്ല..

കാര്യമെല്ലാം വ്യക്തമായല്ലോ അല്ലേ…

മരുമക്കത്തായം കഴിഞ്ഞു.. തീരുമാനങ്ങൾ എടുക്കാൻ അച്ഛനും അമ്മയും തന്നെ ധാരാളം മൂന്നാമത് ഒരാളുടെ സഹായം വേണ്ടാ…

അവർ തിരിഞ്ഞു നടക്കുമ്പോൾ എന്റെ മനസ്സിൽ ഒട്ടും കുറ്റബോധം ഉണ്ടായിരുന്നില്ല..

കാരണം അവർ അർഹിച്ചതിലും എത്രയോ മാന്യമായ മറുപടിയാണ് ഞാൻ നൽകിയത്……

*****************

NB : ചില വ്യക്തികളോട് മനസ്സിൽ അടിഞ്ഞു കൂടി കിടന്നിരുന്ന വെറുപ്പ് ഈ എഴുത്തിന്റെ രൂപത്തിൽ പുറത്തു വന്നതാണ്.. പരിചയമുള്ള ശൈലിയിൽ നിന്നും വ്യത്യസ്തമായി ഒരു സാധാരണക്കാരന്റെ ഭാഷയും, രോഷവും ഈ എഴുത്തിൽ പ്രകടമാകുന്നുവെങ്കിൽ. അത് സ്വാഭാവികം മാത്രം…

എന്ത് ചെയ്യാം ചില ജന്മങ്ങൾ അങ്ങനെയാണ്..

പഠിച്ചതേ പാടൂ.. തിരുത്താൻ നോക്കാം പക്ഷേ കഴിഞ്ഞില്ലെങ്കിലോ…?

“അകറ്റി നിർത്തുകയോ ആട്ടിപ്പായിക്കുകയോ തന്നെ വേണം

അതിൽ ബന്ധങ്ങൾ ഒരിയ്ക്കലും വിലങ്ങു തടിയാവില്ല. ആവുകയുമരുത്…….

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : വിജയകുമാർ ഉണ്ണിക്കൃഷ്ണൻ

Scroll to Top