ഈ വിവാഹം നടക്കുമെന്ന് ഇപ്പോൾ എനിക്ക് ഉറപ്പില്ല.. അങ്ങനെയാണ് അതിന്റെ പോക്ക്…

രചന : Vidhun Chowalloor

ഡാ എപ്പോഴാ ഒന്ന് ഫ്രീ ആവുന്നത്

ഒരു സർപ്രൈസ് ഉണ്ട്

ഇന്ന് ഞെട്ടി പണ്ടാരമടങ്ങും മോനേ നീ…..

7:30ന് ബീച്ച് റോഡിൽ വാ

ഞങ്ങൾ ആ റസ്റ്റോറന്റിൽ കാത്തിരിക്കാം.

ഞങ്ങളോ……

വേറെ ആരാ നിന്റെ കൂടെ…..???

അത് ന്റെ ചെക്കൻ….

വന്നാൽ പരിചയപ്പെടുത്തി തരാം…..

കിളവി നീ……..

അല്ലെങ്കിൽ വേണ്ട

സമയം നീ തന്നെ പറ……

അല്ലെങ്കിൽ നീ തന്നെ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു കളയും….

കുഴപ്പമില്ല ഞാൻ വരാം….

ന്നാലും ആരാ കൂടെ നിന്റെ……

അയ്യടാ കാണാൻ പോവുന്ന പൂരം കണ്ട് തന്നെ അറിഞ്ഞാൽ മതി ചെക്കാ നീ

അടിപൊളി…..

പൂരവും ഉണ്ടോ……

പൂരം മാത്രം അല്ല കുടമാറ്റവും പിന്നെ നിന്റെ രാമന്റെ തല പൊക്കവും എല്ലാം ഉണ്ട്

എടി പെണ്ണേ കാര്യമൊക്കെ കാര്യം

എന്റെ രാമനെ പറഞ്ഞാലുണ്ടല്ലോ

ചവിട്ടി കൂട്ടും ഞാൻ,……

എന്നത്തെ പോലെ ഇന്നും ഓരോ എക്സ്ക്യൂസ് പറഞ്ഞു കഴിഞ്ഞാൽ മതം പൊട്ടുന്നത് എനിക്ക് ആയിരിക്കും കേട്ടോടാ ആന ഭ്രാന്താ…..

എത്താം മാഷേ…….

ഒരു മണിക്കൂർ കൂടി ഉള്ളൂ ഡ്യൂട്ടി

അതുകഴിഞ്ഞാൽ ഞാൻ പുറത്തു ചാടും

എന്നാ ശരി അമ്മ വരുന്നുണ്ട് tatta….

എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ട്

ഒരു പണി വരുന്നുണ്ട് എന്തു ഗുലുമാൽ ആണാവോ ഒപ്പിക്കാൻ പോകുന്നത് ദൈവത്തിനറിയാം…

ഓരോന്ന് ആലോചിച്ച് സമയം കളഞ്ഞു…

ഡോക്ടർ ഒരു എമർജൻസികേസ് ഉണ്ട്

വേഗം വരാൻ സാർ പറഞ്ഞു…….

അടിപൊളി……

അപ്പൊ ഇന്നും ചിന്നുവിന്റെ വായിലിരിക്കുന്ന മുഴുവൻ ഞാൻ കേൾക്കും

ചത്താലും ഇന്ന് സമയത്ത് എത്താം എന്ന് പറഞ്ഞതാണ്…

ജോലി ഇതായതുകൊണ്ട് തന്നെ എന്റെ വാക്ക് പഴയ ചാക്ക് ആണെന്നാണ് അവളുടെ വിചാരം

ശരിയാണ് പക്ഷേ എന്റെ സമയത്തിന് പലരുടെയും ജീവന്റെ വിലയുണ്ട്….

ഹരി…..

ഒരു ആക്സിഡന്റ് കേസാണ്

കുറച്ചു കോംപ്ലിക്കേഷൻ ഉണ്ട്

ഹെഡ് ഇഞ്ചുറി ആണ് internal ബ്ലീഡിങ് ഉണ്ട്

സമയം വൈകുന്തോറും കോംപ്ലിക്കേഷൻ കൂടും

ഒരു സർജറി പെട്ടെന്ന് തന്നെ വേണം

അല്ലെങ്കിൽ പിന്നെ……

ഇത്രയും കോംപ്ലിക്കേഷൻസ് ഉള്ള സർജറി ഞാനെങ്ങനെ……

അനുഭവങ്ങളാണ് ശരിയായ അധ്യാപകൻ

ഹരി നീ വേഗം റെഡിയായി ഓപ്പറേഷൻ തീയേറ്ററിലേക്ക് വാ ഒന്നും രണ്ടും പറഞ്ഞു നോക്കാനുള്ള സമയം അല്ല ഇത്……

അല്ലെങ്കിലും സാറിന് എന്തറിയാം

ഇന്ന് തെറിയുടെ അമ്പ് ?പെരുന്നാൾ ആയിരിക്കും

ഫോൺ സൈലന്റ് മൂഡിൽ ആക്കി

ബിസി ആണെങ്കിൽ അവൾക്കുള്ള മെസ്സേജ് ആണ് ബിസി മൂഡ്……

സമയം എട്ടരയായി…..

ഓടി പിടഞ്ഞു റസ്റ്റോറന്റ് എത്തിയപ്പോഴേക്കും നമ്മുടെ ആൾ അവിടെ ഇല്ല…..

ഫോൺ നോക്കിയപ്പോഴേ കണ്ടു 18 മിസ്കോൾ

ഹലോ ചിന്നൂട്ടി……… സോറി…..

ഒരു രക്ഷയുമില്ല…..

നല്ല ഒന്നാന്തരം മിൽട്രിക്കാരന്റെ മോൾ ആണ്

ഡിസിപ്ലിൻ വരച്ചവരയിൽ ആണ്

എന്തിനാ ഇത്ര എയർ പിടിച്ചിരിക്കുന്നത്

മിണ്ടടോ……

ഒരാളുടെ ജീവന്റെ കാര്യം ആയിരുന്നു

ഞാൻ ഒരു ഡോക്ടർ അല്ലെ

കഴിഞ്ഞോ……..

എന്നും ഓരോ എക്സ്ക്യൂസ്……

മടുത്തു ഞാൻ

നിന്നെ പറഞ്ഞിട്ട് കാര്യമില്ല

അത് നിനക്ക് മനസ്സിലായിരുനെങ്ങിൽ

നീ എൻജിനീയറിങ് വിട്ടു മെഡിസിനു ചേരുമായിരുന്നു…….

പപ്പ വന്നിരുന്നു കൂടെ…..

ഒരുപാട് നിർബന്ധിച്ച് കൂട്ടിക്കൊണ്ടുവന്നത്

നിന്നോട് വന്ന് വീട്ടിൽ പറയാൻ പറഞ്ഞാൽ

ഇന്ന് നാളെ മറ്റന്നാൾ എന്നൊക്കെ പറഞ്ഞു സ്ഥിരം സംഗതി പാടും.. .

പപ്പയോട് എന്തിനാ പറഞ്ഞത്…..

പറയുന്നതാണ് ശരിയെന്ന് തോന്നി

ഒളിച്ചോട്ടം ഒന്നും നമുക്ക് ശരിയാവില്ല

എന്നിട്ട് പപ്പ എന്തു പറഞ്ഞു…..

ഇത്രയും ഉത്തരവാദിത്വമുള്ള മരുമകനെ വേണ്ട എന്ന് പറഞ്ഞു……

ഞാൻ ഒരുപാട് പറഞ്ഞുനോക്കി നോ രക്ഷ

ഇതു നടക്കും എന്ന് എനിക്ക് ഇപ്പോൾ ഉറപ്പില്ല

അങ്ങനെയാണ് അതിന്റെ പോക്ക്

ഞാനൊന്ന് വാശി പിടിച്ചു നോക്കും

എന്നിട്ടും നടന്നില്ലെങ്കിൽ…….

നടന്നില്ലെങ്കിൽ……????

പപ്പയെ വിട്ടു ഞാൻ വരില്ല ഹരി…..

എനിക്ക് നിന്നെ ഇഷ്ടമാണ്

പപ്പാ എന്റെ ജീവനും ജീവനില്ലാതെ ഞാൻ എങ്ങനെ ജീവിക്കും…

നീയൊന്നു വന്നിരുന്നെങ്കിൽ ചിലപ്പോൾ

എനിക്കറിയില്ലായിരുന്നു……

ഇതൊക്കെയാണ് എന്ന് പിന്നെ അതിനു പറ്റിയ സിറ്റുവേഷൻ അല്ലയിരുന്നു

നീ ഇനി എന്നെ വിളിക്കണ്ട….

ഞാൻ ഒന്നു നോക്കിയിട്ട് പോസിറ്റീവ് ആണെങ്കിൽ വിളിക്കാം അല്ലെങ്കിലും നീ ഭയങ്കര ബിസി അല്ലേ

നിനക്ക് നിന്റെ ലോകമുണ്ട്

നല്ലൊരു കരിയർ

അങ്ങനെ ഒരാളെ കൊലക്ക് കൊടുത്ത് നിന്നെ ഞാൻ കാണാൻ വരണമായിരുന്നു അല്ലേ

എന്റെ ഒരു ആവശ്യത്തിന് എന്റെ ഹസ്ബൻഡ് അല്ലാതെ വേറെ ആരാ കൂടെ ഉണ്ടാവേണ്ടത് ഹരി തന്നെ പറ……..

ശരി എന്നാ…..

Good night….

രണ്ടു ദിവസം ലീവ് എടുത്തു…..

നേരെ പോയത് അമ്മയുടെ അടുത്തേക്ക്

അല്ലെങ്കിലും വിഷമങ്ങൾ വരുമ്പോഴാണ് പ്യ

പ്രിയപ്പെട്ടവരെ ഓർമവരുന്നത്

അതിൽ ആദ്യം അമ്മയും

ഫോൺ എറിഞ്ഞു പൊട്ടിച്ചു കൊണ്ട് ഇനി അതിന് ശബ്ദമില്ല അല്ലെങ്കിലും ഇനി എന്തിനാ ഫോൺ..

*****************

എവിടെയായിരുന്നു ഡോക്ടറെ രണ്ടുദിവസം

ഈ ലീവ് എടുക്കുന്ന പരിപാടി ഇവിടെ നടക്കില്ല കേട്ടോ ഈ നാടിന് ഇപ്പോൾ ഏറ്റവും ആവശ്യം നിങ്ങളെയാണ് നല്ല അടി കിട്ടും ഇങ്ങനെയാണെങ്കിൽ ഇനി

രവി സാർ ചിരിച്ചുകൊണ്ട് തോളിൽ തട്ടി ശകാരിച്ചു…..

മറ്റ് പേഷ്യന്റ് എങ്ങനെയുണ്ട്…..

ഓ മറന്നു

ആളെ റൂമിലേക്ക് മാറ്റി…..

നിന്നെ അന്വേഷിച്ചു പോയി ഒന്ന് കണ്ടോ

ആള് നല്ല മയക്കത്തിലാണ്

റിപ്പോർട്ട് എടുത്ത് ഒന്നു മറിച്ചുനോക്കി

കുഴപ്പമൊന്നുമില്ല……

ഹരി ഡോക്ടർ ആണല്ലേ……

ഞാൻ അന്വേഷിച്ചിരുന്നു ലീവിൽ ആണെന്ന് കേട്ടു മോനെ ദൈവം രക്ഷിക്കട്ടെ…..

ഞാൻ ചിരിച്ചു…..

പേടിക്കാൻ ഒന്നും ഇല്ല എല്ലാം ok ആണ്

ദൈവം അങ്ങനെഒരാളെ മാത്രം അല്ല എല്ലാവരെയും രക്ഷിക്കട്ടെ…..

ഞാൻ വരാന്തയിൽലേക്ക് ഇറങ്ങി നടന്നു

പുറകിൽ നിന്ന് ആരോ വന്ന് കെട്ടിപ്പിടിച്ച് കരയുന്നുണ്ട്…..

പേടിച്ചു കുതറിയപ്പോൾ ആള് താഴെവീണു

തിരിഞ്ഞു നോട്ടത്തിൽ വീണു കിടക്കുന്നത് ചിന്നു ആണ് എന്ന് മനസിലായി ………

എന്താ മാഷേ……

എന്തുപറ്റി തനിക്ക്

എന്നോട് പറയാതെ എവിടേക്കാ പോയത്

അമ്മയെ കാണാൻ പോയിരുന്നു തറവാട്ടിലേക്ക്

അല്ലെങ്കിലും എന്നെ വിഷമിപ്പിക്കുന്നത് ഒരു രസമാണ് അല്ല ഹരിയേട്ടാ……

ഹരിയേട്ടൻ………!!!!!!!

എന്തുപറ്റി ഡാ…. എന്ന് വിളിക്കാറുള്ള നീ ഏട്ടൻ എന്നൊക്കെ…… ഇനി സ്വപ്നം ആണോ

അത് പിന്നെ കെട്ടിയോനെ ഡാ എന്നൊക്കെ വിളിച്ചാൽ പാപം കിട്ടും……

അതൊരു പുതിയ അറിവാണ് എനിക്ക്

പപ്പ സമ്മതിച്ചോ…..

ഇല്ല ആൾ സംസാരിച്ചിട്ടില്ല….

പക്ഷേ എനിക്ക് ഉറപ്പാണ് അപ്പ എന്തായാലും സമ്മതിക്കും എന്ന്…..

അത് എന്താ…….

ജീവൻ രക്ഷിച്ച ആളെ ആരെങ്കിലും വേണ്ട എന്നു പറയോ.. ഹരി പറഞ്ഞത് ശരിയാണ് ഹരിയുടെ സമയത്തിന് ജീവന്റെ വിലയുണ്ട് ഞാനത് മനസ്സിലാക്കിയില്ല എന്നതാണ് സത്യം

ഹരി ഒരു ആക്‌സിഡന്റ് കേസ് ഉണ്ട്

സാർ വിളിക്കുന്നുണ്ട് വേഗം വരാൻ പറഞ്ഞു

നേഴ്‌സ് വന്ന് പറഞ്ഞു…..

ഞാൻ ചിന്നുവിന്റെ മുഖത്തേക്ക് നോക്കി

ഞാൻ കാത്തിരിക്കാം പോയി വാ ഹരി…..

തിരിഞ്ഞു നോട്ടത്തിൽ ഞാൻ കണ്ടത് ഒരു ചിരിയാണ് അവളുടെ മുഖത്ത്

എന്തോ ഞാൻ ഇഷ്ടപ്പെട്ടു ഇത്രയും നാൾ കിട്ടാതെ പോയ ഒന്ന്…..

ലൈക്ക് കമന്റ് ചെയ്യണേ…

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Vidhun Chowalloor

Scroll to Top