അനന്തഭദ്രം, തുടർക്കഥ, ഭാഗം 27 വായിക്കൂ…

രചന : കാർത്തുമ്പി തുമ്പി

അവിടെന്ന് നേരെ പോയത് ഹാജിയാരുടെ ടൗണിൽ ഉള്ള ബിരിയാണി ഹോട്ടലിലേക്കായിരുന്നു… ഭദ്ര എല്ലാം കണ്ണുമിഴിച്ചു നോക്കുന്നുണ്ട്..

ബിരിയാണി ഓർഡർ ചെയ്തു രണ്ടാളും കൈകഴുകി വന്നിരുന്നു..

ഭദ്ര ചുറ്റും നോക്കുന്നുണ്ട്.. അനന്തൻ അവളെ തന്നെ നോക്കുകയായിരുന്നു പന്ത്രണ്ട് വർഷങ്ങൾ എത്ര മാത്രം സഹിച്ചു പാവം..

ഒരുവാക്ക് അവൾ പറഞ്ഞിരുന്നുവെങ്കിൽ ആരെന്തൊക്കെ പറഞ്ഞാലും അവളെ താൻ സംരക്ഷിച്ചേനെ..

പക്ഷെ എല്ലാം ഉള്ളിലൊതുക്കി വര്ഷങ്ങളോളം…

അനന്തൻ ചുണ്ടിൽ വിരൽ വെച്ചു ആലോചനയോടെ അവളെ നോക്കി ഇരുന്നു..

ബിരിയാണി വന്നു.. പപ്പടം കോഴിമുട്ട സലാഡ് അച്ചാർ ചിക്കൻ പീസ് എല്ലാം കൂടി കണ്ടപ്പോൾ വായിൽ വെള്ളം വന്നു.. ആദ്യമായാണ് ഒരു ഹോട്ടലിൽ കയറുന്നത്.. കല്യാണത്തിനൊക്കെ പോയി ബിരിയാണി കഴിച്ചിട്ടുണ്ട് അല്ലാതെ വേറെ എവിടെ നിന്നും കഴിച്ചട്ടില്ല.. ഭദ്ര ആലോചനയോടെ ഒരു നുള്ള് എടുത്ത് വായിൽ വെച്ചതും അവൾ കണ്ണടച്ച് അതിന്റെ രുചി ആസ്വദിച്ചു..

ഒരു നിമിഷം അനന്തനെ പോലും മറന്നു..

” നല്ല ബിരിയാണി.. ” തിരിച്ചുവരുമ്പോൾ അവൾ പറഞ്ഞത് കേട്ട് അവനുള്ളിൽ എവിടെയോ ഒരു നോവ്.. എല്ലാമുണ്ടായിരുന്നു.. ഒന്നിനും ഒരു കുറവില്ലാതെ.. പക്ഷെ തന്റെ പ്രണയം… അവൾ അവിടെ സുരക്ഷിതമാണെന്ന് വിശ്വസിച്ചു.. എല്ലാ കുറേ കൂടി മുൻപ് വേണമായിരുന്നു.. എല്ലാം അവളോട് മുൻപേ തുറന്നു പറഞ്ഞു കൂടെ കൂട്ടമായിരുന്നു..അനന്തന് അവനോട് തന്നെ അമർഷം തോന്നി.. രാഗിണി അമ്മായി പറഞ്ഞത് ശരിയാണ് കുറച്ച് ഒച്ചപ്പാട് ഉണ്ടെന്നേ ഉള്ളൂ പാവമാണ്..

മേലേടത്ത് എത്തിയതും ഭദ്ര ഇറങ്ങി..

അവൾ കവറുകൾ എടുത്തു.. അനന്തൻ കാർ കയറ്റാതെ നിൽക്കുന്ന കണ്ട് അവൾ തിരിഞ്ഞു..

” എനിക്ക് മില്ലിൽ ഒന്ന് പോവണം.. നീ ഡോർ അടച്ചിരുന്നോ.. ” അനന്തൻ

ഭദ്ര തലയാട്ടി അകത്തേക്ക് നടന്നു..

❤❤❤❤❤❤❤❤❤❤❤

ഭദ്ര ഉറങ്ങി എഴുനേൽക്കുമ്പോൾ സമയം അഞ്ചു മണി കഴിഞ്ഞു.. ഇത് വരെ അനന്തൻ വന്നട്ടില്ല..

രണ്ട് മണി ആയപ്പോൾ വീട്ടിൽ ആക്കി പോയതാണ്.. ഭദ്ര എഴുനേറ്റ് ചായ ഇട്ടു..

ഉമ്മറത്തെ സോപനത്തിൽ ഇരുന്ന് ചായ കുടിക്കുമ്പോഴായിരുന്നു നാണി അമ്മായി ഗേറ്റ് കടന്ന് വന്നത്.. ഭദ്ര സംശയത്തോടെ എഴുനേറ്റു..

” ഇന്ന് വരാൻ പറ്റിയില്ല… മരുമോൾക്ക് തീരെ വയ്യ.. അതുകൊണ്ടാ.. നാളെ വരാം.. ”

നാണി അമ്മായി..

” മ്മ്.. ” ഭദ്ര തലയാട്ടി.. നാണി തിരിഞ്ഞു നടന്നു.

” ഒന്ന് നിന്നേ.. ” നാണി നിന്നു ഭദ്ര വേഗം ഉള്ളിലേക്ക് പോയി തിരിച്ചുവരുമ്പോൾ കൈയിൽ അഞ്ഞൂറിന്റെ രണ്ട് നോട്ടുകൾ ഉണ്ടായിരുന്നു..

അവൾ നാണിയുടെ അടുത്തേക്ക് ചെന്നു കൈയിൽ കാശ് വെച്ചു കൊടുത്തു..

” എന്റേൽ ഇതേ ഉള്ളൂ..ആദ്യം ഡോക്ടറെ കാണിക്ക്..നാളെ വരണ്ട മരുമോളുടെ അസുഖം മാറിയിട്ട് വന്നാൽ മതി.. ” ഭദ്ര

നാണിയുടെ കണ്ണുകൾ എന്തിനോ നിറഞ്ഞു..

അവർ തലയാട്ടി തിരിഞ്ഞു നടന്നു.. ഭദ്ര വീണ്ടും പോയി ചായ എടുത്ത് ചുണ്ടോട് ചേർത്തു…

നാണിക്ക് മനസ്സ് വല്ലാതെ നീറി പുകയുന്നുണ്ടായിരുന്നു.. അനന്തൻ നന്നായി സഹായിക്കും ഇനി വരുന്ന പെണ്ണ് എങ്ങനെയാകുമോ എന്ന് ടെൻഷൻ ഉണ്ടാർന്നു.. അവൻ കെട്ടാതിരിക്കാൻ പോലും പ്രാർത്ഥിച്ചിട്ടുണ്ട്.. പക്ഷെ ഇപ്പോൾ.. അനന്തനെയും ഭദ്രയെയും കുറിച്ച് എന്തെല്ലാം പറഞ്ഞു നടന്നിരിക്കുന്നു താൻ..

പക്ഷെ ഒരാവശ്യം വന്നപ്പോൾ..

ഭദ്രയല്ല.. ലക്ഷ്മിയാണ് സാക്ഷൽ ലക്ഷ്‌മി ദേവി… അങ്ങനെയാണ് അവർക്ക് തോന്നിയത് അവർ മാറ് മറച്ചിരുന്ന തോർത്തുകൊണ്ട് മുഖം തുടച്ചു വേഗം നടന്നു…

❤❤❤❤❤❤❤❤❤❤

ഭദ്ര രാത്രിയിലേക്ക് ചപ്പാത്തിയും മസാല കറിയും ഉണ്ടാക്കി.. എല്ലാം ഒതുക്കി ഒന്ന് കുളിച്ചു വന്നു..

ഇന്നെടുത്ത സാരികളിൽ കറുപ്പും ചുവപ്പും കലർന്ന കോട്ടൺ സാരി എടുത്ത് ഉടുത്തു.. കുറച്ചുനേരം ടിവി കണ്ടു.. അനന്തനെ കാണാത്തത്തിൽ അവൾക്കു വല്ലാതെ വിഷമവും ദേഷ്യവും വന്നിരുന്നു.. സമയം എട്ട് കഴിഞ്ഞു.. വിശന്നിട്ട് വയ്യ.. ഭദ്ര പോയി എടുത്തു കഴിച്ചു..

എന്നിട്ടും അനന്തൻ എത്തിയില്ല..

അവൾ വാതിൽ അടച്ചു.. കുറ്റി ഇട്ടില്ല..

അനന്തൻ വന്നാൽ വേഗം തുറക്കണം..അവൾ ടിവി ഓൺ ആക്കി സോഫയിൽ ചാരി ഇരുന്നു.. ഭദ്ര അങ്ങനെ തന്നെ ഇരുന്ന് ഉറങ്ങി പോയി..

അനന്തൻ വന്നപ്പോൾ സമയം പത്ത് കഴിഞ്ഞു..

ടിവിയുടെ ശബ്ദം കേട്ട് അവൻ പ്രതീക്ഷയോടെ ഹാളിലേക്ക് കയറിയതും ചിരി വന്നു.. സോഫയിൽ ചുരുണ്ടു കൂടി കിടക്കുന്ന ഭദ്ര.. അവൻ അവളെ ഒന്ന് നോക്കിയിട്ട് ഡോർ അടച്ചു കുറ്റി ഇട്ട് ടിവി ഓഫ് ആക്കി അവളെ വിളിച്ചു നോക്കി.. എവിടെ..

അവൻ അവളെ മെല്ലെ രണ്ടുകയിലും കോരി എടുത്ത് മുകളിലെ അവന്റെ റൂമിലേക്ക് നടന്നു..

വിടർന്നു നിൽക്കുന്ന ചുണ്ടുകൾ കണ്ട് അവൻ ഉമ്മിനീരിറക്കി… അവളെ ബെഡിൽ കിടത്തിയതും അതാ സാരി നീങ്ങി പോയിരിക്കുന്നു.

ആലില വയർ ഇപ്പോൾ വ്യക്തമാണ്… തൊടാൻ നീട്ടിയ കൈ ചുരുട്ടി പിടിച്ചു അവളുടെ മേലെ പുതപ്പ് പുതച്ചു.. Ac ഓൺ ആക്കി..

തോർത്തുമെടുത്ത് നേരെ ബാത്‌റൂമിലേക്ക് കയറി..

” എന്റെ ഹനുമാൻ സ്വാമി… ” തല ചുമരിൽ മുട്ടിച്ചു വസ്ത്രം പോലും അഴിക്കാതെ ഷവർ ഓൺ ആക്കി അതിന് താഴെ അവൻ കുറച്ചുനേരം നിന്നു..

അനന്തൻ കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഭദ്ര പുതപ്പ് പിടിച്ചു ചുരുണ്ടു കൂടി കിടക്കുന്നുണ്ട്..

അനന്തൻ കൈയില്ലാത്ത ഇന്നർ ബനിയനും ഒരു കാവിമുണ്ടും ഉടുത്തു ഭദ്രക്കരികിൽ കിടന്നു..

കൈക്ക് മുകളിൽ തല കയറ്റിവെച്ച് അവൻ അവളെ നോക്കി കിടന്നു…

എപ്പോഴോ കണ്ണുകൾ അടഞ്ഞു പോയിരുന്നു…

ഭദ്രക്ക് വല്ലാത്ത ദാഹം തോന്നി.. അവൾ മെല്ലെ എഴുനേറ്റു. ഡിം ലൈറ്റ് കത്തുന്നുണ്ട്. അവൾ അമ്പരപ്പോടെ ലൈറ്റ് ഓൺ ചെയ്തു അനന്തന്റെ മുറിയിലാണ് ഇവിടെ എങ്ങനെ വന്നു എന്ന് ചിന്തിച്ചപ്പോഴാണ് അടുത്ത് കിടക്കുന്ന ആളെ കണ്ടത്..

തനിക്കു നേരെ ചരിഞ്ഞാണ് കിടക്കുന്നത്..

ഒരു കൈ തന്നിലേക്ക് നീട്ടി വച്ചിട്ടുണ്ട്.. കിടക്കുന്ന കണ്ടപ്പോൾ പാവം തോന്നും.. അവൾ അവന്റെ മുടിയിൽ ഒന്ന് തഴുകി മെല്ലെ എഴുനേറ്റു.. വെള്ളം കുടിച്ച് ബാത്‌റൂമിൽ പോയി തിരികെ വരുമ്പോൾ അനന്തൻ ബെഡ് ഫുള്ളായി നിറഞ്ഞു കിടക്കുന്നുണ്ട്.

ഓടാൻ പോവുന്ന പോലെ..

ഭദ്ര ചിരിയോടെ നോക്കി..

അവൾ അവന്റെ കൈയ് കുറച്ച് നീക്കി വെച്ചു..

എവിടെ കുറച്ചൂടെ സ്ഥലം വേണം ..

അവൾ അവന്റെ കാല് നീക്കാൻ നോക്കി പറ്റുന്നില്ല..

കാല് പൊക്കി മാറ്റി വെക്കാൻ നോക്കി..

ഏഹ് കാല് എടുക്കാൻ പോലും പറ്റുന്നില്ല..

കാല് ആരോ എടുക്കുന്ന പോലെ തോന്നിയിട്ടാണ് കണ്ണുകൾ മെല്ലെ തുറന്നത് നോക്കുമ്പോൾ സാരി തുമ്പ് ഇടുപ്പിൽ കുത്തി ഭാര്യ എന്തോ കാര്യമായ പണിയിലാണ്..

“ഇവളെന്തിനാ ഇപ്പോ എന്റെ കാലുഴിയുന്നെ..”

അനന്തൻ സംശയത്തോടെ എഴുന്നേറ്റിരുന്നു..

അവൻ അവളുടെ തോളിൽ തട്ടി.

ഭദ്ര ഞെട്ടലോടെ തിരിഞ്ഞു.. അനന്തൻ സംശയത്തോടെ നോക്കുന്ന കണ്ടപ്പോൾ വേഗം പോയി ചരിഞ്ഞു കിടന്നു.. അവൻ ചിരിയോടെ കാലൊക്കെ ഒതുക്കിവെച്ചു തലക്ക് പിന്നിൽ രണ്ടു കൈയും വെച്ചു മലർന്നു കിടന്നു.. ഉറക്കം പോയിരിക്കുന്നു..

അവൻ ക്ലോക്കിൽ സമയം നോക്കി..12:30..

ഭദ്ര ചരിഞ്ഞു കിടന്നാലും ഉറങ്ങിയിട്ടില്ലെന്ന് അവന് ഉറപ്പായിരുന്നു.. അവളെ വിളിക്കണമെന്നുണ്ട്..

” ഭദ്രേ.. “? മൃദുലമായിരുന്നു അവന്റെ സ്വരം

” മ്മ്.. ” അവളും മൃദുലമായി മൂളി

” നീ കഴിച്ചോ.. “?

ഭദ്രക്ക് ദേഷ്യമാണ് വന്നത്.. പാതിരാത്രി കയറിവന്നിട്ട് ഓരോ ചോദ്യം.. അവൾ ദേഷ്യത്തോടെ എന്തോ പറയാൻ തിരിഞ്ഞു പക്ഷെ അനന്തനെ നോക്കിയപ്പോൾ അവന്റെ കണ്ണുകളിലെ ഭാവം.

അതവളെ വല്ലാതെ തളർത്തി..

പറയാൻ വന്നത് പോലും വിഴുങ്ങി..

” നീ കഴിച്ചോ..? ” അനന്തൻ വീണ്ടും…

” മ്മ്.. ” ഭദ്ര കണ്ണുകൾ ഉയർത്താതെ മൂളി.

” നിനക്കെന്നെ പേടി ഉണ്ടോ.. “? അനന്തൻ

ചോദ്യം കേട്ട് അവൾ സംശയത്തോടെ അവനെ നോക്കി…

” അന്ന് ഞാൻ സൈക്കിളിൽ വരുമ്പോ നീ പ്രാന്തൻ എന്ന് വിളിച്ചു പേടിച്ചു ഓടിയില്ലേ.. നീ അലറുന്ന കേട്ടപ്പോൾ എന്റെ ബാലൻസ് പോയി അതാ നിന്നെ ഇടിക്കാൻ വന്നത്.. നീ അന്ന് എട്ടിൽ പഠിക്കാണെന്ന് തോന്നുന്നു.. ഞാൻ +2 വിനും..

ഭദ്ര അവനെ തന്നെ നോക്കി. അവൻ ചിരിക്കാണ്..

പക്ഷെ ഭദ്രക്കത് വേദനയുള്ള ചിരിപോലെ തോന്നി… അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട് ഇല്ലെന്നല്ല പക്ഷെ ഓർമ ഇല്ലായിരുന്നു..

അവളുടെ കണ്ണുകൾ നിറഞ്ഞു..

” ഏയ്‌.. ” അനന്തൻ അവളുടെ കവിളിൽ കൈവെച്ചു.. തള്ള വിരൽ കവിളിൽ തഴുകുമ്പോൾ മറ്റ് വിരലുകൾ കഴുത്തിൽ തഴുകുന്നുണ്ടായിരുന്നു..

ഭദ്ര ആ കൈക്ക് മേലെ കൈ വെച്ചു..

” ഞാൻ ഇപ്പോൾ ഏറ്റവും സുരക്ഷിതമായ ഇടത്തിലാണ്.. അതും ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന എന്റെ ഭർത്താവിന്റെ കൂടെ…”

അവൾ ആ കൈകളിൽ അമർത്തി പിടിച്ചു..

അനന്തൻ കൈകുത്തി അവളോട് ചേർന്നു കിടന്നു.. തലതാഴ്ത്തി അവളുടെ നെറ്റിയിൽ മെല്ലെ ചുംബിച്ചു.. പിന്നെ കവിളിലും.. അനന്തൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി..

ഭദ്ര കണ്ണുകൾ മാത്രം ഉയർത്തി നോക്കിയതും

അനന്തൻ ചിരിച്ചു..

” ഇങ്ങനെ നോക്കല്ലേ ഭദ്രേ.. പിന്നെ എന്നെ പിടിച്ചാൽ കിട്ടൂല… ”

ഭദ്ര മിഴികൾ താഴ്ത്തി പുഞ്ചിരിച്ചു.. പിന്നെ വീണ്ടും അങ്ങനെ തന്നെ നോക്കി..

” അമ്മേ.. ഈ പെണ്ണ്.. ” അനന്തൻ ചിരിയോടെ അവൾക്കടുത്തേക്ക് ഒന്നൂടെ ചേർന്ന് കിടന്നു..മെല്ലെ നെറ്റിയിൽ ചുംബിച്ചു.. പിന്നെ അവന്റെ നോട്ടം പോയത് ചുണ്ടിലേക്കാണ്… ഭദ്ര മിഴികൾ താഴ്ത്തികൊണ്ട് വിരിയിൽ കൈ ചുരുട്ടി പിടിച്ചിരിക്കുകയാണ്.. അനന്തൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.. ഭദ്ര അനന്തന്റെ ബനിയനിൽ ഞെട്ടലോടെ അമർത്തി പിടിച്ചു. ചുംബനം ദീർഘചുംബനമായി..

ഭദ്ര അറിയുകയായിരുന്നു അനന്തനിലെ കാമുകനെ

ഇതുവരെ കാണാത്ത ഭാവം…ആവേശയാമത്തിൽ അവർക്ക് തടസ്സമായി നിന്നതെല്ലാം മാറ്റിയിരുന്നു… കിതപ്പോടെ അവളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ ഏങ്ങി കിടക്കുന്നവളുടെ ചുണ്ടുകൾ അവന്റെ ചുണ്ടുകൾ കൊണ്ട് ബന്ധിച്ചിരുന്നു…

അവൻ മലർന്നു കിടന്നു ഭദ്രയെ നോക്കി…

പുതപ്പ് ദേഹത്തേക്ക് വലിച്ചിട്ട് വല്ലാതെ കിതക്കുന്നുണ്ട്..

അനന്തൻ നോക്കിയതും അവൾ ചരിഞ്ഞു കിടന്നു.

” ഭദ്രേ.. . ”

വിളിക്കുന്നതിനൊപ്പം അവന്റെ വിരലുകൾ അവളുടെ പുറത്ത് തഴുകുന്നുണ്ടായിരുന്നു…

ഭദ്ര തിരിഞ്ഞു തലതാഴ്ത്തി കിടന്നു…

എന്തോ അനന്തനെ അഭിമുഖീകരിക്കാൻ പറ്റുന്നില്ല.

” പിന്നേം നാണമോ… ഇത്ര നേരം കണ്ടില്ല.. ”

അനന്തൻ ചിരിയോടെ പറഞ്ഞതും ഭദ്ര അവന്റെ നെഞ്ചിൽ മുഖമമർത്തി.. അനന്തന്റെ കൈകൾ അവളെ ചുറ്റി.. അവന്റെ നെഞ്ചിൽ ചുംബിച്ചുകൊണ്ട് ഭദ്ര മിഴികൾ അടച്ചു..

അനന്തൻ ഒരു കൈകൊണ്ട് അവളുടെ തലയിൽ തഴുകി കൊണ്ടിരുന്നു…

❤❤❤❤❤❤❤❤❤❤❤

ഭദ്ര എഴുനേൽക്കുമ്പോ സമയം വൈകിയിരുന്നു..

അവൾ ക്ലോക്കിലേക്ക് നോക്കിയതും ഞെട്ടി..

സമയം എട്ട് കഴിഞ്ഞു.. അവൾ വേഗം എഴുനേറ്റ് കുളിച്ചു..വെള്ളം വീഴുബോൾ ചിലയിടത്ത് നീറി.

ആ നീറ്റലിലും അവൾ നാണത്തോടെ പുഞ്ചിരിച്ചു..

ഭദ്ര താഴേക്ക് ചെല്ലുമ്പോൾ അനന്തൻ ചായ പിടിച്ചു സോഫയിൽ ഇരിപ്പുണ്ട്.. പേപ്പറിൽ ആണ് ശ്രദ്ധ മുഴുവൻ..ഭദ്ര അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ അവനെ ഒന്ന് നോക്കി.. അടുക്കളയിൽ ജാനുവമ്മ ഉണ്ടായിരുന്നു..

അവൾ അവരുടെ അരികിലേക്ക് ചെന്നു..

” ജാനുമ്മ നേരത്തെ വരോ..? ”

” മ്മ് ഞാൻ ആറ് മണിക്ക് എത്തും.. ദാ ചായ അതിലുണ്ട്.. ”

” മ്മ് ജാനുമ്മ കുടിച്ചോ.. ” ഭദ്ര ചോദിക്കുന്നത് കേട്ട് ജാനുമ്മ ചെയ്ത പണി നിർത്തികൊണ്ട് അവളെ നോക്കി..

” ജനുമ്മ ചായ കുടിച്ചോ..? ” ഭദ്ര വീണ്ടും..

അവർ ഇല്ലെന്ന് തലയാട്ടി.. ഭദ്ര കപ്പിൽ പകർത്തിയ ചായ അവർക്ക് നേരെ നീട്ടി..അവർ തല വിലങ്ങനെയാട്ടി.. ” കുടിക്ക്.. ” അവൾ കൈയിലേക്ക് നിർബന്ധിച്ചു തന്നപ്പോൾ ജാനുമ്മ വാങ്ങി ചുണ്ടോട് ചേർത്തു.. ഭദ്ര വീണ്ടും ഒരു കപ്പ് ചായ എടുത്ത് അവിടെ തന്നെ നിന്നു..

അരിയാൻ വെച്ച പച്ചക്കറികൾ അവൾ അരിഞ്ഞു കൊടുത്തു.. ചെറിയ ചെറിയ പണികൾ എല്ലാം അവൾ ചെയ്തു.. എട്ടരക്ക് ഇറങ്ങാൻ നേരം കഴിപ്പിച്ചിട്ടാണ് അവൾ അവരെ വിട്ടത്.. ഇറങ്ങി നടക്കുമ്പോൾ പാറു പറഞ്ഞ കാര്യങ്ങളായിരുന്നു അവർക്ക് ഓർമ വന്നത്.. ഭദ്ര മുഴുവൻ പണിയും ചെയ്യിപ്പിക്കും കൂടുതൽ പണി ചെയ്യിപ്പിക്കും പൈസ തരില്ല.. വേഗം പറഞ്ഞു വിടും..

പക്ഷെ പാറു പറഞ്ഞതുമായി യാതൊന്നും തന്നെ ഭദ്രയുമായി ബന്ധിപ്പിക്കാൻ കഴിയില്ല..അനന്തന് തെറ്റിയില്ല…

❤❤❤❤❤❤❤❤❤❤❤

പ്രാതൽ വിളമ്പുന്നതിനിടയിൽ അനന്തന്റെ നോട്ടം മുഴുവൻ ഭദ്രയിലായിരുന്നു..

അനന്തൻ പ്രണയത്തോടെ നോക്കുന്ന കണ്ട് കൈ പോലും വിറച്ചു തുടങ്ങി..

” നീ കഴിക്കുന്നില്ലേ… ”

” മ്മ്.. ” അവൾ വേഗം അടുക്കളയിലേക്ക് ചെന്നു.

അനന്തന്റെ അടുത്ത് നിൽക്കാൻ വയ്യ..

ഇന്നലെ നടന്നതൊക്കെ ഓർമ വരുന്നു..

അവളുടെ മുഖം ചുവന്നു..

” ഭദ്രേ.. ”

” ഓഹ്.. ” വിളി കേൾക്കുന്നതിനൊപ്പം അവൾ അവന്റെ അരികിൽ എത്തിയിരുന്നു..

” വാ ഇരിക്ക്.. ” അനന്തൻ അവളുടെ കയ്യിൽ പിടിച്ചു ഇരുത്തി.. വിളമ്പി കൊടുത്തു..

ഭദ്ര കഴിക്കുന്നതിനിടക്ക് അവനെ നോക്കി.. ഇല്ല കഴിക്കുന്നതിലാണ് ശ്രദ്ധ.. എഴുനേൽക്കാൻ വൈകിയത് പോലും ചോദിക്കുന്നില്ല..

” നേരത്തെ എഴുന്നേറ്റപ്പോൾ എന്നെ എന്താ വിളിക്കാഞ്ഞേ.. ” ഭദ്ര

” വിളിക്കാമെന്ന് കരുതി.. പിന്നെ നോക്കിയപ്പോൾ പകുതി പുതപ്പ് മാത്രമേ ദേഹത്തുണ്ടായിരുന്നുള്ളൂ.

അപ്പോ വിളിച്ചാൽ ശരിയാകില്ലെന്ന് തോന്നി… ”

അനന്തൻ പറഞ്ഞു..

ഭദ്ര നോക്കുമ്പോൾ അവന്റെ കണ്ണുകളിൽ കുസൃതി.. അവൾ വേഗം നോട്ടം മാറ്റി..

” അതല്ല ജാനുമ്മ തനിച്ചു.. ഇത്ര പ്രായം ആയിലെ.. പാവം….ഞാൻ ചെയ്തോള്ളാം.. ” ഭദ്ര

” അവരങ്ങനെ പറഞ്ഞു വിടാൻ പറ്റില്ല ഭദ്രേ..

ഇവിടെ ചെയുന്നതിന്റെ ഇരട്ടി ഞാൻ കൊടുക്കുന്നുണ്ട്.. അതിൽ തന്നെയാണ് പാർവതിയുടെ പഠിപ്പും മറ്റ് ചിലവും.. ഇവിടെന്ന് പറഞ്ഞു വിട്ടാൽ അവർക്ക് അത് ബുദ്ധിമുട്ടാവും..

ഇവിടെ കൊടുക്കുന്നപോലെ വേറെ എവിടെയും കൊടുക്കില്ല..

പ്രായമായി വരല്ലേ.. ” അനന്തൻ

“മ്മ് ”

ഭദ്ര പ്ലേറ്റ് എടുത്ത് എഴുനേൽക്കുമ്പോഴായിരുന്നു ശങ്കരൻ വന്നത്..

” മാമ വാ കഴിക്കാം.. ” അനന്തൻ

” ഏയ്‌ ഞാൻ കഴിച്ചു… നീ ഒരു കാര്യം അറിഞ്ഞോ.. “? ശങ്കരൻ

ശങ്കരനെ ഒന്ന് നോക്കി ചിരിച്ചിട്ട് നടക്കാൻ തുടങ്ങിയ ഭദ്ര അത് കേട്ട് അവിടെ തന്നെ നിന്നു..

” എന്ത്.. ” അനന്തൻ സംശയത്തോടെ നെറ്റി ചുളിച്ചു ശങ്കരനെ നോക്കി..

” നമ്മുടെ ഭദ്രേടെ അച്ഛനും പിന്നെ രാഘവന്റെ മോനും ഇന്നലെ രാത്രി ആക്‌സിഡന്റ് ആയി..

കാറിൽ വേറെ ഏതോ വണ്ടി വന്നു ഇടിചതാ..

സീരിയസ് ആണെന്നാ പറയുന്നേ.. ” ശങ്കരൻ

ഭദ്ര ഞെട്ടികൊണ്ട് അനന്തനെ നോക്കി.. അവൻ കേട്ടഭാവം നടിക്കുന്നില്ല..

കഴിക്കുന്നതിലാണ് ശ്രദ്ധ..ഭദ്ര അവന്റെ ഗൗരവമായ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കി നിന്നു..

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും……

രചന : കാർത്തുമ്പി തുമ്പി

Scroll to Top