അനന്തഭദ്രം, തുടർക്കഥ, ഭാഗം 28 വായിക്കുക….

രചന : കാർത്തുമ്പി തുമ്പി

സിറിഞ്ചിൽ നിന്ന് മരുന്ന് ദേഹത്തേക്ക് കുത്തി വയ്ക്കുമ്പോൾ അവൾ ലഹരിയോടെ താഴേക്ക് ഊർന്നു ഇരുന്നു.. കണ്ണുകൾ അടയുമ്പോഴും അനന്തന്റെ ചിരിക്കുന്ന മുഖമായിരുന്നു..

കുറച്ച് സമയത്തെ മയക്കത്തിന് ശേഷം അവൾ കണ്ണുകൾ തുറന്നു.. കുറച്ച് ദിവസമായി അവളുടെ ചെയ്തികളെല്ലാം ഭ്രാന്തമായി മാറിയിരിക്കുന്നു..

ആരും തന്റെ മാറ്റം അറിയാതിരിക്കാൻ അവൾ ശ്രമിച്ചു.. ആരും തന്നെ സഹായിക്കില്ല.. വിവാഹം കഴിഞ്ഞ ഒരാളെ സ്വന്തമാക്കാൻ ആര് സഹായിക്കും… കണ്ണുകൾ ഇറുക്കെ മൂടുമ്പോൾ അമ്പലത്തിൽ വെച്ചു നിറഞ്ഞു ചുവന്ന കണ്ണുകൾ അവൾക്ക് മുന്നിൽ തെളിഞ്ഞു..

അവൾ പുഞ്ചിരിയോടെ കണ്ണുകൾ തുറന്നു..

ദേവ് മാഷ്.. മിഥി വേഗം തന്റെ ഫോൺ എടുത്തു.

❤❤❤❤❤❤❤❤❤

സ്കൂളിൽ എത്തിയിട്ടും ഭദ്ര അസ്വസ്ഥയായിരുന്നു..

അനന്തനെ കുറിച്ച് പലരും ചിരിയോടെ അന്വേഷിച്ചു..

പുഞ്ചിരിയോടെ മറുപടി നൽകുമ്പോഴും അവളുടെ ഉള്ളിൽ എന്തോ പേടി വന്നു..

അനന്തനോട് ഈ സമയം വരെയും അതേ കുറിച്ച് ചോദിച്ചട്ടില്ല.. അനന്തേട്ടൻ തന്നെയാണെന്ന് ഉറപ്പാണ്.. പിന്നെ എന്ത് കൊണ്ട് തന്നോട് ഒന്നും പറഞ്ഞില്ല.. ഇപ്പോഴാണ് ജയിലിൽ നിന്ന് ഇറങ്ങിയത്.. അന്ന് താൻ അനുഭവിച്ചത് ആർക്കും അറിയില്ല.. അനന്തേട്ടനോടൊപ്പം ജീവിച്ചു തുടങ്ങിയിട്ടേ ഉള്ളൂ…

ഇനി വീണ്ടും എന്തെങ്കിലും സംഭവിച്ചാൽ..

കുട്ടികൾക്കു ക്ലാസ്സ്‌ എടുക്കുബോൾ ഭദ്ര എല്ലാം മറന്നിരുന്നു.. മഹാദേവൻ കൈവിടില്ലെന്ന് ഉറപ്പാണ്.

വൈകീട്ട് ഭദ്രയെ കൂട്ടാൻ അനന്തൻ ബുള്ളറ്റിൽ വന്നിരുന്നു.. ഭദ്ര എല്ലാവർക്കും ഒരു ചെറിയ പുഞ്ചിരി നൽകി അനന്തന്റെ പുറകിൽ കയറി..

കയറ്റിവെച്ച ഉണ്ട മുഖം കണ്ടപ്പോഴേ അനന്തന് കാര്യം മനസിലായി..

” നിന്റെ അച്ഛനെ കാണാൻ പോവണ്ടേ.. ”

അനന്തൻ മിററിലൂടെ അവളെ നോക്കി..

പുച്ഛിക്കുന്നുണ്ട് പെണ്ണ്..

” ഡീ നിന്നോടാ കെളവനെ കാണാൻ പോവണ്ടേ..

” എന്തിന്.. നിങ്ങള് തന്നെ തല്ലിയിട്ടേച്ച് പിന്നെ ഞാൻ കാണാൻ പോവൂനെ… ”

” ഓഹ് അപ്പോ അതാണോ കാര്യം.. നിന്റെ തന്തയെ ഞാൻ തല്ലിയത്.. ”

അപ്പോഴേക്കും മേലേടത് എത്തിയിരുന്നു..

“തന്തയെ തല്ലിയതിനല്ല…”

കുടുങ്ങി കിടന്ന ബാഗ് വലിച്ചെടുത്തു ദേഷ്യത്തോടെ പറഞ്ഞുകൊണ്ടവൾ ഉള്ളിലേക്ക് കയറി..

” പിന്നെ എന്തിനാ.. ” അവൻ ഉറക്കെ ചോദിച്ചിട്ടും അവൾ കേൾക്കാത്ത മട്ടിൽ നടന്നു..

ഭദ്ര ദേഷ്യം വന്നിരുന്നു.. ഈ കാലമാടനെ ഇനി എങ്ങനെ പറഞ്ഞ് മനസിലാക്കും.. അങ്ങേര് ഇല്ലാതെ എനിക്ക് പറ്റില്ലെന്ന്.. അവൾ ബാഗ് ബെഡിലേക്ക് വലിച്ചെറിഞ്ഞു തോർത്തുമെടുത്ത് കുളിക്കാൻ കയറി..

അനന്തൻ ബുള്ളറ്റ് പോർച്ചറിൽ കയറ്റി റൂമിലേക്ക് ചെന്നു.. ബാത്‌റൂമിൽ നിന്നും വെള്ളത്തിന്റെ ശബ്ദം കേട്ടപ്പോൾ അവൻ തിരിച്ചു ഇറങ്ങി..

ജാനുമ്മ ഡൈനിങ് ടേബിളിൽ രണ്ട് കപ്പ് ചായ കൊണ്ടുവെച്ചു പുഞ്ചിരിച്ചു..

” മോളെവിടെ..? ”

” കുളിക്കാ.. താ .. ഞാൻ കൊടുക്കാം.. ”

അവൻ രണ്ട് കപ്പും വാങ്ങി മുകളിലേക്ക് നടന്നു..

അനന്തൻ റൂമിൽ എത്തിയപ്പോൾ ഭദ്ര കുളി കഴിഞ്ഞു ഇറങ്ങിയിരുന്നു. ബ്ലൗസും അടിപാവാടയും ധരിച്ചു അലമാരയിൽ നിന്ന് സാരി തപ്പുകയാണ്..

തലമുടി തോർത്തുകൊണ്ട് കെട്ടിവെച്ചിട്ടുണ്ട്..

അനന്തൻ കപ്പ് രണ്ടും മേശമേൽ വെച്ചു..

ശബ്ദം കേട്ട് ഭദ്ര തിരിഞ്ഞു..

” എനിക്ക് ഡ്രസ്സ് മാറണം പുറത്ത് പോ.. ”

ഭദ്ര വിത്ത്‌ കലിപ്..

” പിന്നെ.. ഞാൻ കാണാത്തതല്ലേ.. ”

അനന്തൻ ചുണ്ട് കോട്ടി..

ഭദ്രയുടെ കലിപ്പ് ആവിയായി… അവൾക്ക് ചിരിവന്നെങ്കിലും ചിരിക്കാതെ തിരിഞ്ഞു നിന്നു സാരി തിരഞ്ഞു.. പിന്നിൽ അനന്തന്റെ സാമിപ്യം അറിഞ്ഞതും അവൾ തിരിയാൻ ഒരു ശ്രമം നടത്തി അപ്പോഴേക്കും ഇടുപ്പിലൂടെ കൈകൾ മുറുകി..

അവൻ അവളുടെ തോളിൽ ചുംബിച്ചു മുഖം അമർത്തി…

” പറ ഭദൂട്ടി.. എന്താ നിന്റെ പ്രശ്നം..? ”

സൗമ്യമായിരുന്നു അവന്റെ ചോദ്യം.. അവൾ ഒന്നും മിണ്ടിയില്ല..

” പറ.. ”

ഇടുപ്പിൽ വിരലുകൾ ഇക്കിളി കൂട്ടിയതും ഭദ്ര പെട്ടെന്ന് തിരിഞ്ഞു..

അവൾ തലതാഴ്ത്തി നിന്നു…

അനന്തൻ താടിയിൽ പിടിച്ചു മുഖം ഉയർത്തി..

ഉണ്ട കണ്ണുകൾ നിറഞ്ഞിരുന്നു..

” നിന്റെ തന്തയെ തല്ലിയതിനാണോ..

ആണെങ്കിൽ നീ ഇവിടെ ഇരുന്ന് കരയെ ഉള്ളൂ..

ഞാൻ സമാധാനിപ്പിക്കാൻ വരുമെന്ന് കരുതണ്ട..

അയാള് ചത്താലും ജീവിച്ചാലും എനിക്കെന്താ..

” പിന്നെ എന്താ നിന്റെ പ്രശ്നം..? ”

” അനന്തേട്ടൻ.. അനന്തേട്ടനാ എന്റെ പ്രശ്നം..

എന്തിനാ ഇതൊക്കെ..? അന്ന് നിങ്ങൾ ജയിലിൽ പോയപ്പോ ഞാൻ അനുഭവിച്ചത്.. അത് പറഞ്ഞാൽ അനന്തേട്ടന് മനസിലാവോ..? ഇനിയും എനിക്ക് വയ്യ.. ഇപ്പോഴാ ഒന്ന് ജീവിച്ചു തുടങ്ങുന്നേ..

ഇനിയും എന്നെ വിട്ട്.. ”

അപ്പോഴേക്കും അനന്തൻ അവളുടെ ചുണ്ടുകളിൽ വിരൽ വെച്ചു..

” നീ പേടിക്കുന്ന പോലെ ഒന്നും ഉണ്ടാവില്ല..

ഞാൻ എങ്ങും പോവില്ല.. നീ പോവാൻ പറഞ്ഞാൽ പോലും നിന്നെ വിട്ട് പോവാൻ അനന്തന് ഇനി പറ്റില്ല.. ”

അവൻ അവളെ നെഞ്ചിലേക്ക് ഇറുക്കെ ചേർത്തു…

” നമ്മുടെ ചന്ദ്രിക സോപ്പിന് ഇത്ര മണമുണ്ടോ.. ”

അനന്തൻ

” ച്ചേ.. ” ഭദ്ര അവനെ തള്ളിമാറ്റി.. പിന്നിലേക്ക് ആഞ്ഞുപോയ അനന്തൻ ചിരിയോടെ മീശ പിരിച്ചു….

” രാത്രി ഞാൻ എടുത്തോളാം.. ” അവൻ ഒരു കപ്പ് ചായ എടുത്ത് പുറത്തേക്കിറങ്ങി.. ഭദ്രയുടെ കവിളുകൾ ചുവന്നിരുന്നു.. അവൾ പുഞ്ചിരിയോടെ സാരി ഉടുത്തു…

❤❤❤❤❤❤❤❤❤❤❤

രാത്രിയില് അവളിലേക്ക് പ്രണയത്തോടെ അലിഞ്ഞു ചേർന്നിട്ടും… പെണ്ണിന്റെ നോട്ടം വീണ്ടും കൊതി കൂട്ടുന്നു.. പിന്നെയും അവളിലേക്ക് അവൻ ചേർന്നു.. അനന്തൻ കിതപ്പോടെ മലർന്നു കിടന്നു അവളെ നോക്കി.. കിതക്കുന്നുണ്ട്…

അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു കൈകൾകൊണ്ട് ഇറുകെ പുണർന്നു.

” എന്തോ ഒരിത്.. ” ഭദ്ര നെറ്റി ചുളിച്ചുകൊണ്ട് അവന്റെ നെഞ്ചിൽ മുഖം അമർത്തി..

” അത് രണ്ട് തവണ ആയതുകൊണ്ടാ… ”

അനന്തൻ

” ച്ചേ അതല്ല മനസ്സിന് എന്തോ ഒരിത്.. ” ഭദ്ര

” എന്ത്..? ” അനന്തൻ ചോദിച്ചതും ആരോ അവനെ തട്ടി വിളിച്ചു..

അവൻ കണ്ണുകൾ ഇറുക്കെ തുടച്ചു തുറന്നു..

” ഇവിടെയാണോ അനന്തേട്ടാ..? ”

വിഷ്ണു ചോദിക്കുന്നതിന് അവൻ ഗൗരവത്തോടെ തലയാട്ടി. അനന്തൻ പുച്ഛത്തോടെ ചിരിച്ചു..

(ഇപ്പോഴും നീയെന്റെ മധുരമായ സ്വപ്നമാണ് ഭദ്രേ….)…

വിഷ്ണു അനന്തന്റെ മുഖത്തേക്ക് നോക്കി.. രണ്ട് വർഷം കൊണ്ട് അനന്തേട്ടൻ ആകെ കോലം കെട്ടിരിക്കുന്നു.. തടി വളരെ കുറഞ്ഞു.. വിഷ്ണു കാർ നിർത്തിയ കോളേജിലേക്ക് നോക്കി..

അനന്തൻ ഇറങ്ങി ആരെയോ ഫോൺ ചെയുന്നുണ്ട്..

വിഷ്ണുവും ഇറങ്ങി..

” മഹാദേവാ എത്രയും വേഗം ഭദ്ര ചേച്ചിയെ കിട്ടണേ.. രണ്ട് കൊല്ലമായി ചേച്ചി പോയിട്ട്…

വിഷ്ണു കോളേജിലേക്ക് പ്രതീക്ഷയോടെ നോക്കിനിൽക്കുന്ന അനന്തനെ നോക്കി മനസ്സിൽ പ്രാർത്ഥിച്ചു…

ലൈക്ക് കമന്റ്‌ ചെയ്യണേ

കൺഫ്യൂഷൻ ഉണ്ടാവും

അടുത്ത പാർട്ടിൽ എല്ലാം തീർക്കാം…

തുടരും……

രചന : കാർത്തുമ്പി തുമ്പി

Scroll to Top