അനന്തഭദ്രം തുടർക്കഥയുടെ ഭാഗം 33 വായിച്ചു നോക്കൂ…

രചന : കാർത്തുമ്പി തുമ്പി

മുംബൈ എയർപോട്ടിൽ വന്നിറങ്ങുമ്പോൾ നേരം ഏറെ ഇരുട്ടിയിരുന്നു.. ഇങ്ങോട്ട് വരുന്നെന്നു പറഞ്ഞപ്പോൾ തന്നെ വിഷ്ണു ഹോട്ടലിൽ റൂം ബുക്ക് ചെയ്തിരുന്നു അവിടെക്കാണ് നേരെ പോയത്.. ഒരു സിംഗിൾ ബെഡ് റൂമായിരുന്നു.. എത്തിയ ഉടനെ വിഷ്ണു കുളിക്കാൻ കയറി.. അനന്തൻ ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കി.. ഇരുട്ടിൽ മുംബൈ നഗരം വല്ലാതെ മനോഹരിയായിരിക്കുന്നു….

ഇവിടെയെവിടെയോ തന്റെ ഭദ്ര ഉണ്ട്..

ഇരുട്ടിൽ ഒറ്റക്ക് തനിച്ചു പുറത്തിറങ്ങാത്തവൾ ആണ് ഇത്രയും വലിയ നഗരത്തിൽ താനില്ലാതെ ഒറ്റക്ക്…

അനന്തൻ ഒന്ന് ചിരിച്ചു…

ഉടനെ തന്നെ അവളെ കണ്ടുപിടിക്കണം

മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തി..

എവിടെ എങ്ങനെയൊക്കെ അന്വേഷിക്കണമെന്ന്..

ഭദ്രയെ കണ്ടുപിടിക്കുന്നത് വീണ്ടും കൂടെ ജീവിക്കാൻ വേണ്ടി മാത്രമല്ല.. അവളില്ലാതെ തനിക്ക് പറ്റില്ലെന്നു പറഞ്ഞാലും ഭദ്ര കൂടെ വരുമെന്ന് ഉറപ്പില്ല..ആദ്യം അവളോട് ചെയ്ത തെറ്റിന് ക്ഷമ ചോദിക്കണം.. അവളെ അവിശ്വസിച്ചതിന്.. ഭദ്ര പറഞ്ഞത് അന്നേ കേട്ടിരുന്നെങ്കിൽ… അന്ന് ദേവിനെ കാണാൻ ചെല്ലുമ്പോൾ ആ ഓർമയിൽ അനന്തന്റെ കണ്ണുകൾ കോപം കൊണ്ട് ജ്വലിച്ചു… അപ്പോൾ ദേവിന്റെ ഫോൺ എടുത്ത് നോക്കുമ്പോൾ കരുതിയില്ല ഇത്ര വലിയ ചതി…

അതും ദേവിന്റ പ്ലാൻ എന്തെങ്കിലും ആണെന്ന് കരുതി..

എന്നാൽ Dr മിഥില എന്ന് വന്ന കാൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തപ്പോൾ കേട്ടത് സത്യമാവരുതേയെന്ന് എന്നായിരുന്നു പക്ഷെ…

” അനന്തേട്ടൻ നിന്നെ അന്വേഷിക്കുന്നുണ്ട്…

അവൾക്ക് ആ മരുന്ന് കൊടുത്തോ… “?

ഹലോ..” വീണ്ടും മിഥിയുടെ ശബ്ദം.. അനന്തന്റെ കൈകൾ വിറച്ചിരുന്നു.. അവൻ തിരിഞ്ഞു നോക്കി.. ദേവ് കസേരയിൽ പിടിച്ചു എഴുനേറ്റു നിന്നു.. ചോര ഒലിക്കുന്ന മുഖത്തും അവന്റെ ആ ചിരി.. അനന്തൻ ഒന്നും മിണ്ടാതെ ദേവിനെ തൂക്കി എടുത്ത് ബുള്ളറ്റ് എടുത്തു.. ദേവ് വളരെ അവശൻ ആയിരുന്നു.. ബുള്ളറ്റിൽ അനന്തന്റെ പുറകിൽ ചാരി ഇരിക്കുമ്പോഴും ഭദ്രയെ കുറിച്ച് എന്തൊക്കെയോ അവൻ പുലബുന്നുണ്ടായിരുന്നു..

അനന്തന് ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു..

പെങ്ങളെ പോലെ കരുതിയവൾ… ഇടക്ക് അവന്റെ കണ്ണുകൾ നിറഞ്ഞു കവിളിലൂടെ ഒഴുകി..

മേലെടത്ത് എത്തുമ്പോൾ വണ്ടിയുടെ ശബ്ദം കേട്ട് എല്ലാവരും ഉമ്മറത്തേക്ക് വന്നിരുന്നു.. ബുള്ളറ്റ് നിർത്തിയപ്പോൾ തന്നെ ദേവ് മറിഞ്ഞു വീണു..

അനന്തൻ എല്ലാവരെയും നോക്കി..

മിഥി മാത്രം ഇല്ല..

” മിഥി.. ” അവൻ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു.. മിഥി കൈയിൽ ഫോണും പിടിച്ചു സംശയത്തോടെ ഇറങ്ങി വരുന്നുണ്ടായിരുന്നു.. അവളെ കണ്ടതും അനന്തൻ നിലത്ത് വീണുകിടക്കുന്ന ദേവിനെ ഷർട്ടിൽ പിടിച്ചെടുത്തു അവളുടെ മുൻപിലേക്ക് തള്ളി.. മിഥിയുടെ മുഖം കടലാസ് പോലെ വിളറി വെളുത്തു. അവൾ ഉമ്മിനീർ ഇറക്കി എല്ലാവരെയും നോക്കി..

” എന്താ അനന്താ എന്താ ഇതൊക്കെ.. ദേവ് മാഷ്നെ എന്തിനാ.. ”

ശങ്കരൻ മാഷിനെ എടുക്കാൻ തുനിഞ്ഞതും അനന്തൻ അലറി

” തൊട്ട് പോവരുത്… ഇവളോട് ചോദിക്ക്..

ഇവൾക്ക് അറിയാം… ഇവളും ഇവനും ചേർന്നാ.. ” ബാക്കി പറയാതെ അനന്തൻ കിതച്ചു…

” എന്താ മിഥി ഇതൊക്കെ.. ” ശങ്കരൻ

” എനിക്ക് ഒന്നും അറിയില്ല… ഭദ്ര ഇയാളുടെ ഒപ്പം ഒളിച്ചോടി പോയതാ… അവള്.. ” ബാക്കി പറയുന്നതിനും മുൻപ് അവൾ കവിളിൽ അടികിട്ടി വീണിരുന്നു. അവിടെന്ന് അവളെ എഴുനേൽപ്പിച്ചു വീണ്ടും രണ്ടു കവിളിലും അനന്തൻ മാറി മാറി തല്ലി… വിലാസിനിയും സത്യയും വിഷ്ണുവും അനന്തനെ പിടിച്ചു മാറ്റുന്നുണ്ടെങ്കിലും അവന്റെ കൈകരുത്തിൽ ആർക്കും ഒന്നിനും കഴിഞ്ഞില്ല..

ശങ്കരൻ ഒന്നും മിണ്ടാതെ മാറി നിൽക്കുന്നത് കണ്ട് വിലാസിനിക്ക് ദേഷ്യം വന്നു..

അവർ ശങ്കരന്റെ അടുത്തേക്ക് ചെന്നു..

” നമ്മുടെ മോളെ തല്ലുന്ന കണ്ടില്ലേ… നിങ്ങൾ ഒന്ന് പറയ്.. ” വിലാസിനി

” എന്താ പറയണ്ടേ..? അവന് അവളെ തല്ലാൻ ഉള്ള അവകാശം ഉണ്ട്.. അത് ഞാൻ നിനക്ക് പറഞ്ഞു തരണോ.. ” ശങ്കരൻ വിലാസിനി കണ്ണീർ തുടച്ചുകൊണ്ട് അനന്തന്റെ അടുത്തേക്ക് ചെന്നു…

” തല്ലല്ലേ അനന്താ… അവള് നിന്റെ അനിയത്തിയാ.. ” വിലാസിനി..

” അങ്ങനെ തന്നെ അല്ലേ അമ്മായി ഞാൻ ഇവളെ കണ്ടത്.. ” അനന്തൻ അവളുടെ മുടിയിൽ കൂട്ടി പിടിച്ചു..

” അതല്ല അനന്താ അവൾ നിന്റെ സ്വന്തം അനിയത്തിയാ… ഒരേ അച്ഛന്റെ മക്കൾ.. ”

വിലാസിനി കരച്ചിലോടെ പറഞ്ഞതും തല്ലാൻ ഉയർത്തിയ അനന്തന്റെ കൈകൾ നിശ്ചലമായി..

അവൻ വിലാസിനിയെ സംശയത്തോടെ നോക്കി..

” സത്യായിട്ടും.. അവൾ നിന്റെ അനിയത്തിയാ.. സ്വന്തം ചോര.. ” വിലാസിനി കരഞ്ഞു പറഞ്ഞപ്പോൾ അനന്തനും മിഥിലയും ഞെട്ടലോടെ ശങ്കരനെ നോക്കി.. അയാൾ കുറ്റബോധത്തോടെ തല താഴ്ത്തി നിൽപ്പുണ്ട്.. അടികൊണ്ട് തിണർത്ത കവിളുകളിലൂടെ ഒഴുകുന്ന കണ്ണീര് തുടച്ചു മിഥി പകപ്പോടെ ശങ്കരന്റെ അടുത്തേക്ക് ചെന്നു

” ഞാൻ ഈ കേട്ടത് ശരിയാണോ അച്ഛാ.. ”

അവൾ ശങ്കരന്റെ കൈയിൽ പി=ടിച്ചു ചോദിച്ചു.

അയാൾ തല താഴ്ത്തി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല…

” കേട്ടതെല്ലാം സത്യമാ… അംബികയുടെ ഏട്ടന്റെയും മകനാണ് അനന്തൻ… നിങ്ങളുടെ എല്ലാം വല്യേട്ടൻ… ” സത്യ ഉറച്ച ശബ്ദത്തോടെ പറഞ്ഞതും അനന്തൻ തളർന്നിരുന്നു..

” അല്ല.. അല്ല.. എല്ലാവരും നുണ പറയാ.. ”

മിഥി ഒന്നും വിശ്വസിക്കാൻ കഴിയാതെ പറഞ്ഞു..

സത്യ ഒന്ന് ചിരിച്ചു.. അവർ കൈയെത്തിച്ചു ചുമരിൽ ഇരുന്ന അംബികയുടെ ഫോട്ടോ ഇടുത്തു..

അത് ചുമരിൽ ആഞ്ഞടിച്ചു പൊട്ടിച്ചു.. ശങ്കരൻ ഒഴികെ ബാക്കി എല്ലാവരും ഞെട്ടി.. സത്യ അംബികയുടെ ഫോട്ടോ എടുത്ത് മാറ്റി അതിന് പുറകിലെ ഫോട്ടോ അനന്തനെ കാണിച്ചു..

അംബികയെ ചേർത്ത് പിടിച്ചു നിൽക്കുന്ന ശങ്കരൻ.. അനന്തൻ തളർച്ചയോടെ നിലത്തേക്കിരുന്നു.

മിഥിയും അത് കണ്ട് ഞെട്ടലോടെ ചുമരിലേക്ക് ചാരി..ഇത്രയും വർഷം ഹൃദയത്തിൽ കൊണ്ടുനടന്ന ആൾ സ്വന്തം സഹോദരൻ ആണെന്നോ.. മിഥിക്ക് തലകറങ്ങുന്ന പോലെ തോന്നി..

അവൾ തലപൊത്തി പിടിച്ചു നിലത്തേക്കിരുന്നു..

” മോനെ.. ” തകർന്നിരിക്കുന്ന അനന്തന്റെ തോളിൽ ശങ്കരൻ കൈവെച്ചു..

അനന്തൻ അങ്ങനെ തന്നെ ഇരുന്നു… ഒന്നും ഉൾകൊള്ളാൻ കഴിയുന്നില്ല.. അപ്പോഴാണ് ദേവ് നിലത്തുനിന്ന് വേച്ചു വേച്ചു എഴുന്നേറ്റത്..

അവനെ കണ്ടതും അനന്തന്റെ ശ്രദ്ധ മാറി..

അനന്തൻ എഴുനേറ്റ് ദേവിനെ കഴുത്തിൽ കുത്തി പിടിച്ചു…

” പറയെടാ ഭദ്ര എവിടെ..? നീ ഒക്കെ കൂടി അവളെ എന്താ ചെയ്തത്..? ”

അവസാനം പറഞ്ഞപ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു..

” ഞാനല്ല.. അവളാ കുഞ്ഞിനെ കൊല്ലാൻ മരുന്ന് തന്നത്.. ഭദ്ര അത് കഴിക്കേം ചെയ്തു.. ”

ദേവ് തളർച്ചയോടെ പറഞ്ഞപ്പോൾ അനന്തൻ ഞെട്ടലോടെ അവന്റെ കഴുത്തിൽ നിന്ന് കൈയെടുത്തു.. മിഥി ഞെട്ടി അനന്തനെ നോക്കി..

അവൾ ഓടി അനന്തന്റെ കാലിൽ പിടിച്ചു..

” അറിയില്ലായിരുന്നു ഏട്ടാ… എനിക്ക് ഒന്നും അറിയില്ലായിരുന്നു… ”

അവൾ കരഞ്ഞുകൊണ്ട് അവന്റെ കാലിൽ ഇറുകെ പിടിച്ചു കരഞ്ഞുകൊണ്ടിരുന്നു.. അനന്തൻ കാല് ബലമായി വിടുവിച്ചു ആരോടും ഒന്നും പറയാതെ ഉള്ളിൽ കയറി കതകടച്ചു…

❤❤❤❤❤❤❤❤❤

” ഏട്ടാ.. കുളിക്കുന്നില്ലേ… ” വിഷ്ണു തോളിൽ കൈവെച്ചപ്പോഴാണ് ചിന്തകൾ വെടിഞ്ഞത്..

” മ്മ്.. ” അനന്തൻ ഒന്ന് മൂളി അവൻ തോർത്തുമെടുത്തു കുളിക്കാൻ കയറി… ഷവർ ഓൺ ചെയ്ത് അതിന് താഴെ നിൽക്കുമ്പോഴും അനന്തന് വീണ്ടും ഓർമകൾ ഓടിയെത്തി.. സത്യമെല്ലാം അറിഞ്ഞതിനു ശേഷം ആരോടും മിണ്ടാതെ മേലേടത്ത് തന്നെ ഇരുന്നു..

സത്യ അമ്മായി വന്നു നിർബന്ധപൂർവം സത്യങ്ങൾ പറഞ്ഞതോടെയാണ് അച്ഛന്റെ അവസ്ഥ തിരിച്ചറിഞ്ഞത്.. അത് വരെ അച്ഛൻ എന്ന വാക്ക് പോലും വെറുപ്പായിരുന്നു.. നിരാശമായി മദ്യത്തെ അഭയം തേടി.. അപ്പോഴും മംഗലാപുരത്തുള്ള ഫ്രണ്ട്സ് എത്തിയിരുന്നു.. പിന്നെ അങ്ങോട്ട് ഭദ്രയെ തിരച്ചിലായിരുന്നു.. കേരളം തമിഴ്നാട് എല്ലാവിടെയും അതിനിടക്ക് ഭദ്രയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല ദിവസങ്ങൾ വേഗത്തിൽ ഓടികൊണ്ടിരുന്നു.. ഭക്ഷണത്തോട് വിരക്തി തോന്നിയത് അന്ന് മുതലാണ് അവൾ പോയപ്പോൾ മുതൽ.. ജീവൻ നിലനിർത്താൻ മാത്രം കഴിക്കുന്നു ഓരോന്ന് സമയത്ത് അവളെ ഓർത്ത് ഇറങ്ങി ഓടാൻ തോന്നും അന്ന് അഭയം തേടുന്നത് മദ്യത്തിലാണ്…

ഹരി വിളിച്ചു പറഞ്ഞപ്പോൾ മറ്റൊന്നും ആലോചിക്കാതെ ഓടി വന്നതും അതുകൊണ്ടാണ്..

” കഴിഞ്ഞില്ലേ ഏട്ടാ.. ” വിഷ്ണുവാണ്

” ആ.. ” അനന്തൻ തല തോർത്തികൊണ്ട് ഇറങ്ങി..

വിഷ്ണു അപ്പോഴേക്കും ഭക്ഷണം ഓർഡർ ചെയ്തിരുന്നു. അവന്റെ കൂടെ കഴിക്കാനിരുന്നു..

ഒന്നും ശരിക്ക് കഴിക്കാൻ പറ്റുന്നില്ല അവളെ കാണാൻ പറ്റുമെന്നുള്ള അമിത സന്തോഷമാണ് അതിന് കാരണം.. വിഷ്ണു ശ്രദ്ധിക്കുന്ന കണ്ടപ്പോൾ അവൻ വേഗം കഴിച്ചു എഴുനേറ്റു..

❤❤❤❤❤❤❤❤❤❤❤

അവസാനം സിം ആക്റ്റീവ് ആയ ടവർ ഉള്ള സ്ഥലത്ത് ഒട്ടേറെ സ്ഥാപനങ്ങൾ ഉണ്ട്.. ഹോട്ടൽ ഹോസ്പിറ്റൽ ഐടി കമ്പനി എല്ലാവിടെയും രാവിലെ മുതലുള്ള തിരച്ചിലാണ്… നിരാശയായിരുന്നു ഫലം..

” ഏട്ടാ അതാ നോക്ക്.. ” ആൾക്കൂട്ടത്തിൽ മെലിഞ്ഞു സാരി ഉടുത്ത ഒരു പെൺകുട്ടി അവൾ മുടി മുഴുവനായും പിന്നിട്ടിരിക്കുന്നു..

” അത് ഭദ്ര അല്ലേ.. ”

വിഷ്ണു തിരിഞ്ഞു നടക്കുന്ന പെൺകുട്ടിയെ ചൂണ്ടി

” അല്ല.. ”

അനന്തൻ അലസമായി നോക്കിയിട്ട് മുഖം തിരിച്ചു.

” അത് തന്നെയാ നോക്ക് ഏട്ടാ.. ”

വിഷ്ണു ഉറപ്പിച്ചു..

അനന്തൻ അതിന് ചിരിച്ചിട്ട് വിഷ്ണുവിനെ നോക്കി.

” എന്റെ ഭദ്ര അത്രക്ക് പൊട്ടി അല്ലേടാ…

ഒരിക്കൽ എന്തായാലും ഞാൻ അവളെ തേടി കണ്ടുപ്പിടിക്കുമെന്ന് അവൾക്കറിയാം.. അപ്പോഴും ഞാൻ തിരിച്ചറിയാൻ പാകത്തിന് ഇതുപോലൊരു നാട്ടിൽ അവൾ സാരി ഉടുത്തു നടക്കുമെന്ന് ഞാൻ കരുതുന്നില്ല.. എന്റെ ഊഹം ശരിയാണെങ്കിൽ ഭദ്ര ഒരുപാട് മാറിയിട്ടുണ്ടാവും അവളുടെ വേഷത്തിലും ഭാവത്തിലും… ”

അനന്തൻ

” അനന്തേട്ടനെ പോലെ അല്ലേ.. ” . ബ്ലാക്ക് ഷർട്ടും ബ്ലാക്ക് ജീൻസും ധരിച്ചു നിൽക്കുന്ന.

അനന്തനെ നോക്കി വിഷ്ണു പറഞ്ഞു. അനന്തൻ അത് കേട്ട് ചിരിച്ചു. വിഷ്ണുവും ചിരിച്ചുകൊണ്ട് അലസമായി തല തിരിച്ചതും ഞെട്ടി.. അവൻ അങ്ങോട്ടുള്ള നോട്ടം മാറ്റാതെ അനന്തനെ കൈക്കൊണ്ട് തോണ്ടി…

” എന്താടാ.. ”

ചുറ്റും നോക്കികൊണ്ടിരുന്ന അനന്തൻ അവൻ തോണ്ടുന്ന കണ്ട് വിഷ്ണു ചൂണ്ടിയ ഭാഗത്തേക്ക് നോക്കി.

അവന്റെ ശ്വാസം വിലങ്ങി…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

തുടരും…..

രചന : കാർത്തുമ്പി തുമ്പി

Scroll to Top