അനന്തഭദ്രം, തുടർക്കഥ, ഭാഗം 40 വായിക്കൂ…

രചന : കാർത്തുമ്പി തുമ്പി

ഭദ്ര പുഞ്ചിരിയോടെ അങ്ങനെ തന്നെ കുറച്ച് നേരം നിന്നു. ആരുട്ടന് വെള്ളമെടുക്കാൻ തിരിഞ്ഞതും അനന്തൻ ഭദ്രയെ കണ്ടു. ഇരുകൈയും കെട്ടി തന്നെ കൂർപ്പിച്ചു നോക്കി നിൽക്കുന്നവളെ മൈൻഡ് ചെയ്യാതെ അനന്തൻ കുഞ്ഞിന് വെള്ളമെടുത്തു കൊടുത്തു പിന്നെയും ചോറ് കൊടുക്കാൻ തുടങ്ങി. അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു..

ഭദ്ര അവനെ നോക്കി നിന്നെങ്കിലും ആള് തിരിച്ചു നോക്കാൻ നിന്നില്ല.. അതുകൊണ്ട് ഭദ്ര ദീർഘമായി ഒന്ന് നെടുവീർപ്പ് ഇട്ടു അനന്തന്റെ അടുത്തേക്ക് മടിയോടെ നടന്നു.. അവന്റെ പുറകിൽ ചെന്നു നിന്ന് അവനെ തന്നെ നോക്കി നിന്നു..

” നീ എപ്പോഴാ തിരിച്ചു പോവുന്നേ..? ” അനന്തൻ അങ്ങനെ തന്നെ നിന്നുകൊണ്ട് ചോദിച്ചതും ഭദ്ര കണ്ണുകൾ മിഴിച്ചു അവനെ നോക്കി.. മറുപടി കിട്ടാതായപ്പോൾ അവൻ അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് നോക്കി. ഭദ്ര വിരലുകൾ ഞൊടിച്ചു താഴേക്ക് നോക്കി നിൽപ്പുണ്ട്..

” ഞാൻ ഇനി പോവുന്നില്ല.. ” ഭദ്ര ശബ്ദം താഴ്ത്തി പറഞ്ഞപ്പോൾ അനന്തൻ ചിരിയോടെ അവളെ നോക്കി..ഭദ്ര മുഖം ഉയർത്തിയതും അനന്തൻ ഗൗരവത്തോടെ നിന്നു..

” ഓഹ് അമ്മയുടെ കൂടെ നിൽക്കാനാവും..”

അനന്തൻ വീണ്ടും തിരിഞ്ഞു നിന്നു..

” അല്ല… ഞാൻ.. മേലേടത്ത്.. ” ഭദ്ര വിക്കി

” അതിന് നീ ചത്തില്ലലോ.. ” അനന്തൻ ഗൗരവത്തോടെ തന്നെ പറഞ്ഞതും ഭദ്ര കണ്ണുകൾ ഇറുക്കെ അടച്ച് സ്വയം നെറ്റിയിൽ അടിച്ചു..

അങ്ങനെ പറയാൻ തോന്നിയ നിമിഷത്തെ അവൾ ശപിച്ചു.. അനന്തൻ പുഞ്ചിരിയോടെ തന്നെ നിന്നു..

തിരിഞ്ഞു നിൽക്കുന്ന കാരണം ആളുടെ മുഖം കാണാൻ ഇല്ല… ദേഷ്യമായിരിക്കോ.. അതോ പിണക്കമോ.. ഭദ്ര മെല്ലെ കാലുകൾ ഉയർത്തി നിന്ന് എത്തി നോക്കി..

അനന്തൻ അവളെ ശ്രദ്ധിക്കാതെ കുഞ്ഞിനെ കളിപ്പിച്ചു നിന്നു.. ഭദ്രക്ക് കാല് കടഞ്ഞു തുടങ്ങി.

” ഞാൻ അമ്മയുടെ കൂടെ നിൽക്കാൻ വേണ്ടിയാണോ നിങ്ങൾ ഇത്ര കഷ്ടപ്പെട്ട് മിഥിലയെ മുംബൈയിലേക്ക് അയച്ചത്.. ”

ഭദ്ര വീറോടെ പറഞ്ഞു.

” അവൾ നിന്നെ പാർവതിയുടെ കല്യാണം വിളിക്കാൻ വന്നതല്ലേ.. വരന്റെ സ്ഥാനത്ത് അനന്തൻ എന്ന പേര് കണ്ടതും ചാടി തുള്ളി വന്നത് ഞാൻ ആണോ..?

എന്നിട്ട് ആരും കാണാതെ നിന്ന് കരയുന്നു. ഹും..

അനന്തൻ ചിറി കോട്ടി..

അയ്യോ ഇതിൽ പരം അപമാനം ഉണ്ടോ..ചെക്കൻ മാനം കെടുത്തി….

ഭദ്ര ഒന്നും തിരിച്ചു പറയാൻ കഴിയാതെ സാരി തുമ്പ് പിടിച്ചു വിരലിൽ ചുറ്റി കൊണ്ടിരുന്നു.

” എന്നാൽ ഞാൻ മുംബൈയിലേക്ക് തിരിച്ചു പോവാ.. എന്റെ കുഞ്ഞിനെ ഇങ്ങോട്ട് താ.. ”

ഭദ്ര കുഞ്ഞിനെ വാങ്ങാൻ കൈ നീട്ടിയതും അനന്തൻ കുഞ്ഞിനെ മാറ്റി പിടിച്ചു..

” പിന്നെ.. ഇവനെ നീ ഒറ്റക്ക് മാനം നോക്കി ഇരുന്നപ്പോൾ ദിവ്യ ഗർഭം ഉണ്ടായതൊന്നും അല്ല..

ഈ ഞാനെ കഷ്ടപ്പെട്ട് അധ്വാനിച്ചു വിയർപ്പ് ഒഴുക്കി ഉണ്ടായതാ.. അവകാശം പറയുമ്പോൾ അത് കൂടെ ഓർക്കുന്നത് നല്ലതാ.. ” അനന്തൻ ഗൗരവത്തോടെ പറഞ്ഞതും ഭദ്ര നാണക്കേടോടെ ചുറ്റും നോക്കി.. ഭാഗ്യം ആരും കേട്ടില്ല..

അവളുടെ ഓരോന്ന് ഭാവങ്ങളും അനന്തൻ ചിരിയോടെ നോക്കി നിന്നു..

” എന്നാൽ ഞാൻ മംഗലത്തേക്ക് പോവാ.. ”

” ആ.. വേഗം ആയിക്കോട്ടെ.. ” അനന്തൻ

ഭദ്ര മുറുമുറുത്തുകൊണ്ട് തിരിഞ്ഞു നടന്നു..

” ഭദ്രേ.. ” അനന്തന്റെ മധുരമായ സ്വരം കേട്ടതും ഭദ്ര പുഞ്ചിരിയോടെ തിരിഞ്ഞു.. എന്തോ പ്രതീക്ഷിച്ചു ആകാംഷയോടെ നിൽക്കുന്നവളെ കണ്ട് അനന്തന് ചിരി പൊട്ടി.

” കുട എടുത്തോ.. മഴ വരുന്നുണ്ട്.. ” അനന്തൻ പറഞ്ഞതും ഭദ്ര ദേഷ്യത്തോടെ നോക്കികൊണ്ട് ചവിട്ടി തുള്ളി പോയി..

പിന്നീട് ഒരു തരം ഒളിച്ചുകളി ആയിരുന്നു..

ഭദ്ര നോക്കുന്ന നേരത്ത് അനന്തൻ നോക്കില്ല..

അനന്തൻ നോക്കുന്നത് കണ്ട് ഭദ്ര നോക്കിയാൽ അവൻ മുഖം തിരിക്കും.. രണ്ടാളുടെയും പിണക്കം കണ്ട് പൂജയും പായലും ഭവ്യയും പരസ്പരം നോക്കി ചിരിച്ചു..

ചെറുക്കനും പെണ്ണും ഇറങ്ങി കഴിഞ്ഞിട്ടും ഭദ്രയെ കാണാതെ അനന്തൻ കുഞ്ഞിനേയും പിടിച്ചു ചുറ്റും നോക്കി..

” നോക്കണ്ട.. ഇനി ഏട്ടൻ വന്ന് വിളിക്കാതെ മേലേടത്ത് കാലുകുത്തില്ലെന്ന് ശപഥം ചെയ്ത് മംഗലത്തേക്ക് പോയിട്ടുണ്ട്.. ”

ഭവ്യ പറഞ്ഞത് കേട്ട് അനന്തൻ ചിരിച്ചു..

” അവളുടെ വാശി കൂടല്ലാതെ കുറഞ്ഞട്ടില്ല അല്ലേ.. ”

അനന്തൻ ചെറിയ വേദനയോടെ പറഞ്ഞപ്പോൾ ഭവ്യയുടെ ചിരിച്ച മുഖം മങ്ങി..

” ഏട്ടാ.. ” ഭവ്യ

” ഏയ്യ്.. എനിക്ക് അവളുടെ ഈ സ്വഭാവമാ ഏറ്റവും ഇഷ്ട്ടം.. വാശി ഇല്ലെങ്കിൽ പിന്നെ എന്ത് ഭദ്ര.. അല്ലേടാ പൊന്നെ.. ” അനന്തൻ കുഞ്ഞിനെ മുകളിലേക്ക് ഉയർത്തി താഴ്ത്തി കളിച്ചു

❤❤❤❤❤❤❤❤❤❤❤

രാഗിണിയുടെ കൈയിൽ പിടിച്ചു മംഗലത്തേക്ക് കാലെടുത്തു വയ്ക്കുമ്പോൾ ഭദ്രയെ ഒരു തണുത്ത കാറ്റ് തഴുകുന്ന പോലെ തോന്നി.. പന്ത്രണ്ട് വയസ്സ് മുതൽ ഈ വീട്ടിൽ നിന്ന് പോവുന്നത് വരെ അവൾ അനുഭവിച്ച എല്ലാ ഓർമകളും കണ്മുന്നിലൂടെ ഓടി മറയുന്നുണ്ടായിരുന്നു..

” വാ.. ” ഇറയത്തേക്ക് കയറാതെ നിൽക്കുന്നവളെ രാഗിണി വീണ്ടും കൈയിൽ പിടിച്ചു വലിച്ചു..

ഭദ്ര ഞെട്ടികൊണ്ട് അകത്തേക്ക് കയറി

” ഓഹ് വന്നോ ശീലാവതി… എങ്ങാണ്ടോപോയി ആരുടെ കൂടെ ഒക്കെ കിടന്നിട്ടാടി നീ ഇങ്ങോട്ട് വന്നത്..? ഈ മുറ്റത്ത് കാല് കുത്താൻ നിനക്ക് എങ്ങനെ ധൈര്യം വന്നു.. നീ കിടന്ന് കൊടുത്തിട്ടാണോടി നിന്റെ അനിയത്തിയെ പഠിപ്പിക്കുന്നേ.. നിന്നെ ഒക്കെ ഈ വീട്ടിൽ കയറ്റിയാൽ…. ”

നളിനി പറഞ്ഞ് മുഴുവപ്പിക്കും മുന്നേ നളിനിയുടെ കവിളിൽ അടി വീണിരുന്നു.. നളിനി കവിളിൽ കൈ വെച്ചു പകപ്പോടെ നോക്കി.. ബഹളം കേട്ട് വന്ന ശരണ്യയും രാഘവനും സംശയത്തോടെ നിന്നു..

” ഇനി എന്റെ കുഞ്ഞിനെ കുറിച്ച് ഒരക്ഷരം പറഞ്ഞാൽ.. ” രാഗിണി കൈ കുടഞ്ഞു..

” കണ്ടോ ഏട്ടാ.. ഇവളെന്നെ തല്ലി.. ഞാൻ ഇവളുടെ ഏടത്തി അല്ലേ.. ” നളിനി കരഞ്ഞു കൊണ്ട് രാഘവന്റെ അടുത്തേക്ക് ചെന്നതും കൈ വീശി മറുകവിളിൽ ഒന്ന് കൊടുത്തു രാഘവൻ..

” എത്ര നാൾ കൂടി വരുന്നതാ എന്റെ കുഞ്ഞ് ഇവിടെ.. അവളെ എന്തെങ്കിലും പറഞ്ഞാൽ ഉണ്ടല്ലോ..

ഇനി പടിക്ക് പുറത്താ നിന്റെ സ്ഥാനം..

രാഘവൻ നളിനിയോടെ ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് നിറഞ്ഞു വന്ന കണ്ണുകളോടെ ഭദ്രയെ നോക്കി

ഭദ്രയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു..

ഭദ്ര ഓടികൊണ്ട് ആ വൃദ്ധന്റെ നെഞ്ചിൽ ചാഞ്ഞിരുന്നു..

” സാരല്യാടാ പോട്ടേ.. ” നെഞ്ചിൽ കിടന്ന് കരയുന്ന ഭദ്രയെ തലയിൽ തഴുകി രാഘവൻ ആശ്വസിപ്പിച്ചു.. എന്നാൽ നളിനിക്കും ശരണ്യക്കും ഇത് പുതിയ കാഴ്ച ആയിരുന്നതിനാൽ രണ്ടാളും പരസ്പരം അതിശയത്തോടെ നോക്കി..തന്റെ മുന്നിൽ വെച്ചു ഭദ്രയെ ചീത്ത പറയുകയും ശകാരിക്കുകയും.. താൻ എന്ത് പറയുന്നോ അതെല്ലാം അത്പോലെ തന്നെ അനുസരിക്കുന്ന ഭർത്താവിന്റെ ഇങ്ങനെ ഒരു ഭാവം അവർക്ക് പരിചിതമല്ലായിരുന്നു..

” ഓഹോ അനിയത്തി എന്റെ മോനെ കൊണ്ട് നടന്ന് കിടപ്പിലാക്കി.. ഇപ്പോ നീ തന്തയെ ആണോടി.. ” നളിനി പറഞ്ഞ് നിർത്തിയതും രാഘവൻ ഭദ്രയെ മാറ്റി നളിനിയുടെ മുടി കുത്തിൽ പിടിച്ചു ചുമരിലേക്ക് മുഖം ഇടിപ്പിച്ചു പുറകിലേക്ക് തള്ളി

” ഇപ്പൊ ഈ നിമിഷം എന്താ എടുക്കാൻ ഉള്ളത് എന്ന് വെച്ചാൽ എടുത്തിട്ട് ഇറങ്ങിയേക്കണം..

മതിയായി എനിക്ക് ഉള്ള സമാധാനം പോയി..

എന്റെ നെഞ്ചിൽ കിടന്ന് വളർന്ന കൊച്ചാ..

അതിനെ സ്നേഹിക്കാൻ പറ്റില്ലെന്ന് വെച്ചാൽ..

മനുഷ്യ സ്ത്രീ ആണോടി നീയൊക്കെ.. ദാ ഇത് പോലെ തന്നെ ഒരു പെൺകുട്ടി അല്ലേ അവളും..

” സൈഡിൽ നിന്ന് ശരണ്യയെ പിടിച്ചുകൊണ്ട് ഭദ്രയെ ചൂണ്ടി അലറിയപ്പോൾ നളിനി കവിളിൽ കൈ വെച്ചു ഭയത്തോടെ രാഘവനെ നോക്കി…

” ഇനി എനിക്ക് പറ്റില്ല.. എന്റെ മോളാ ഇവള്..

ശരണ്യ പോലെ തന്നെയാ എനിക്ക് ഇവളും ഭവ്യയും..

എന്റെ അനിയത്തീടെ കുട്ടികൾ.. അവരെ ഉൾകൊള്ളാൻ പറ്റാത്തവർക്ക് ഈ നിമിഷം ഈ പടി ഇറങ്ങാം.. നിന്റെ ഈ സ്വഭാവം അറിഞ്ഞിട്ട് തന്നെയാ ഞാൻ അച്ഛനോട് സകല സ്വത്തുക്കളും ഭദ്രയുടെ പേരിൽ എഴുതാൻ പറഞ്ഞത്.. ”

രാഘവൻ നിന്ന് കിതച്ചു..

” ഭദ്രയുടെ വീടാ ഇത്.. അവളെ ദ്രോഹിച് ഇവിടെ തന്നെ നിൽക്കാമെന്ന് ആരും കരുതണ്ട ഇറങ്ങാൻ നോക്ക്.. ”

നളിനി കണ്ണീരോടെ വായ് പൊത്തി ശബ്ദമില്ലാതെ കരയുന്ന കണ്ട് ഭദ്ര രാഘവന്റെ തോളിൽ കൈ വെച്ചു..

അയാൾ തിരിഞ്ഞു കണ്ണീരോടെ നോക്കി..

” വേണ്ട അമ്മാവാ.. ആരേം പറഞ്ഞ് വിട്ട് ഭദ്രക്ക് ഒന്നും വേണ്ട.. ”

ഭദ്ര പറയുന്ന കേട്ട് നളിനി കണ്ണ് തുടച്ചു..

” ഞാൻ പ്രശ്നം ഒന്നും ഉണ്ടാക്കാതെ നിന്നോള്ളാം… ഏട്ടൻ പറഞ്ഞുവിട്ടാൽ ഞാൻ എവിടെ പോവാനാ.. ”

നളിനി വീണ്ടും കണ്ണ് തുടച്ചു..

” അമ്മാവാ അമ്മായി ഇവിടെ നിൽക്കട്ടെ.പറഞ്ഞ് വിടണ്ട.. ”

” മതിയായി മോളെ.. എന്റെ മക്കളെ എനിക്ക് ആരേം പേടിക്കാതെ സ്നേഹിക്കണം.. ഇനി അവൾക്ക് ഇവിടെ നിൽക്കണമെങ്കിൽ അത് എന്റെ വാക്ക് കേട്ട് നിൽക്കാണെങ്കിൽ മാത്രം.. ”

നളിനി മൂളികൊണ്ട് കണ്ണുകൾ തുടച്ചു തലയാട്ടി..

” ഹാ അങ്ങനെ എങ്കിൽ നിനക്ക് കൊള്ളാം..

പോയി മൂന്ന് ചായ ഇട്.. ”

രാഘവൻ പറഞ്ഞതും രാഗിണി ഉള്ളിലേക്ക് കയറി.

” രാഗിയോടല്ല.. നളിനിയോടാ ഞാൻ പറഞ്ഞത്.. ”

രാഗിണി നിന്നിട്ട് നളിനിയെ നോക്കി.. നളിനി ആരെയും നോക്കാതെ മുഖം താഴ്ത്തി അകത്തേക്ക് കയറി..

” അതേ.. അതിൽ വല്ലതും കലർത്തി തരാൻ ആണ് ഉദ്ദേശമെങ്കിൽ നിന്റെ മുഖത്തായിരിക്കും അത് ഞാൻ ആദ്യം ഒഴിക്കാ..! രാഘവൻ ശബ്ദം ഉയർത്തി പറഞ്ഞപ്പോൾ അകത്തു കയറിയ നളിനി പേടിയോടെ തലയാട്ടി.. ശരണ്യ അമ്മയുടെ അവസ്ഥ കണ്ട് കൈ കവിളിൽ കൊടുത്ത് കഷ്ട്ടം വെച്ചു നിന്നു..

” എന്തേ നീ പോവുന്നില്ലേ.. “?

രാഘവൻ ശരണ്യയോട്..

” ഞാനോ.. “?

ശരണ്യ പകച്ചുകൊണ്ട് രാഘവനെ നോക്കി..

” നീയല്ലാതെ.. ഇത്ര നാളും രാഗി ഉണ്ടാക്കിയതല്ലേ വിഴുങ്ങി കൊണ്ടിരുന്നത്.. ഇനി സ്വയം ഉണ്ടക്കാൻ നോക്ക്.. മ്മ് ചെല്ല്.. ” രാഘവൻ

ശരണ്യ എല്ലാവരെയും നോക്കികൊണ്ട് ദേഷ്യത്തിൽ അകത്തേക്ക് കയറി.. രാഘവൻ ഭദ്രക്ക് നേരെ തിരിഞ്ഞ് അവളുടെ കവിളിൽ ഒന്ന് കൊടുത്തു..

” എവിടെ പോയതാ നീ.. എത്രമാത്രം പേടിച്ചു ഞങ്ങൾ.. രാഗിണി നീ മുംബൈയിൽ ഉണ്ടെന്ന് പറയുന്ന വരെ ഞങ്ങളുടെ അവസ്ഥ നീ ഓർത്തോ…? നിനക്ക് ആരും ഇല്ലെന്ന് തോന്നിയോ ഈ അമ്മാവൻ ഉള്ളപ്പോ.. ഇങ്ങോട്ട് വരായിരുന്നില്ലേ എന്റെ കുഞ്ഞിന്..? ”

അയാൾ ഇടർച്ചയോടെ പറഞ്ഞ് നിർത്തിയതും ഭദ്ര കവിളിൽ കൈ വെച്ചു കണ്ണീരോടെ ചിരിച്ചു…

❤❤❤❤❤❤❤❤❤❤❤

അമ്മായി ഉണ്ടാക്കിയ ചായയും അമ്മയുടെ വക സ്പെഷ്യൽ ഇലയടയും കഴിച്ച് ഭദ്ര അവരോട് സംസാരിച്ചിരുന്നു…

” അല്ല എന്റെ പേരക്കുട്ടി എവിടെ..ഫോണിൽ അല്ലേ കണ്ടിട്ടുള്ളൂ.. എവിടെ ആരുട്ടൻ ? ”

രാഘവൻ

” അവൻ അവന്റെ തന്തേടെ കൂടെ ഉണ്ട്.. ”

ഭദ്ര താല്പര്യമില്ലാതെ പറഞ്ഞു എഴുനേറ്റു..

” ദൈവമേ പാലുകുടി മാറാത്ത കുഞ്ഞിനെ അവന്റേത് കൊടുത്തിട്ടാ നീ വന്നേ..? ” രാഘവൻ

” അതിനെന്താ.. എന്റെ മാത്രം കുഞ്ഞല്ലലോ അങ്ങേരുടെ കൂടെ അല്ലേ നോക്കട്ടെ.. ”

ഭദ്ര അലസമായി പറഞ്ഞു എഴുനേറ്റു മുറിയിലേക്ക് നടന്നു..

അവൾ പോവുന്ന കണ്ട് രാഘവൻ രാഗിണിയെ നോക്കി… അവർ ഉണ്ടായതെല്ലാം പറഞ്ഞു..

” ആ അവന് ഇവളെ കൊണ്ടുവരാൻ വേറെ വഴി ഒന്നും കണ്ടുകാണില്ല.. പണിക്കർ പറഞ്ഞ പേര് തന്നെ അല്ലേ നമ്മൾ ഇട്ടത് ഭദ്രക്ക്.. നിനക്ക് ഓർമ ഉണ്ടോ രാഗി അവളെ പ്രസവിച്ച നേരം നട്ടുച്ചയാ..

സ്വാഭവം അങ്ങനെ തന്നെ മൂർച്ഛിച്ചു നിൽക്കും താഴ്ന്നു കൊടുക്കാതെ.. ”

രാഘവൻ പറഞ്ഞതും ആ ഓർമകളിലൂടെ രാഗിണി ഒന്ന് പുഞ്ചിരിച്ചു..

❤❤❤❤❤❤❤❤❤❤

തലയിലൂടെ തണുത്ത വെള്ളം വീഴുമ്പോൾ വല്ലാത്ത ആശ്വാസം തോന്നി.. കുളിച്ചു ഇറങ്ങുമ്പോൾ കുഞ്ഞിനെ കുറിച്ച് തേലുപോലും ഭയം അവളിൽ വന്നില്ല.. കാരണം ഒരാൾക്കും കൈമാറി കൊടുക്കാതെ അനന്തൻ കുഞ്ഞിനെ കൊണ്ടുനടന്ന് ഊട്ടുന്നത് കണ്ടതാണ്.. അതിലും നന്നായി നോക്കുന്ന കൈകൾ വേറെ ഉണ്ടാകില്ല..

സ്വന്തം അച്ഛൻ അല്ലാതെ അതിലും മികച്ച മറ്റൊരു സുരക്ഷിതത്വം ആരുട്ടന് ഇനി കിട്ടില്ല..

അനന്തന്റെ മുഖം ഓർമ വന്നതും ഭദ്ര പുഞ്ചിരിച്ചു..

അവൾ ഡ്രസ്സ്‌ എല്ലാം നോക്കി എല്ലാം ദാവണി ആണ്..അതിൽ നിന്ന് ഒരു ബ്ലൗസ്സുമെടുത്ത് ഉടുത്ത സാരി തന്നെ ഉടുത്തു അവൾ രാഗിണിയുടെ മുറിയിലേക്ക് നടന്നു.. അമ്മയുടെ സെറ്റ് മുണ്ടിൽ നിന്നും ഒരു കറുപ്പ് കര സെറ്റ് മുണ്ട് എടുത്ത് ഉടുത്തു അവൾ കണ്ണാടിയിലേക്ക് നോക്കി.. ഇപ്പോൾ ശരിക്കും പഴയ ഭദ്ര തന്നെ.. കണ്ണിൽ നല്ല കനത്തിൽ തന്നെ കരി എഴുതി.. ഒരു കറുത്ത വട്ട പൊട്ടും കുത്തി നനഞ്ഞ മുടിയുടെ തുമ്പ് മാത്രം ചുരുട്ടി കെട്ടി അവൾ ഒന്നൂടെ കണ്ണാടിയിൽ നോക്കി

അനന്തൻ വിളിക്കാൻ വരുമെന്ന് ഉറപ്പാണ്..

നെറ്റിയിൽ സിന്ദൂരം ചാർത്തുന്നതിനിടക്ക് അവൾ പുഞ്ചിരിച്ചു..

സമയം അഞ്ചരയോട് അടുക്കുന്നു.. പാർവതിയുടെ ചെക്കന്റെ വീട്ടിൽ പോയ്‌ കാണുമോ ഈവെനിംഗ് ഫങ്ക്ഷന്.. ഭദ്ര അടുക്കളയിലേക്ക് ചെല്ലുമ്പോൾ തേങ്ങ ചിരകി കൊണ്ടിരുന്ന ശരണ്യ മുഖം ഉയർത്തി വാ പൊളിച്ചു അവളെ നോക്കി ഇരുന്നു.. ശരണ്യ നോക്കുന്ന കണ്ട് രാഗിണിയും നളിനിയും അടുപ്പിന്റെ അടുത്ത് നിന്നും വന്ന് എത്തി നോക്കിയതും അവരും വാ പൊളിച്ചു നിന്നു..

” നന്നായിണ്ട്.. ” രാഗിണി ചെന്നു അവളുടെ കവിളിൽ പിടിച്ചു ചുംബിച്ചു. ഭദ്ര പുഞ്ചിരിയോടെ അമ്മയെ കെട്ടി പിടിച്ചു. അമ്മയും മകളും ഹാളിലേക്ക് നടന്നു..

” വെറുതെ അല്ല അനന്തൻ ഇവളെ തന്നെ ധ്യാനിച്ചു നടക്കുന്നെ..? ” നളിനി

” മ്മ്? ” ശരണ്യ സംശയത്തോടെ അമ്മയെ നോക്കി..

” അത്രക്ക് ഭംഗിയാ അവളെ കാണാൻ ഇപ്പോ കണ്ടില്ലേ..? അവളുടെ അച്ഛന്റെ ഭംഗിയാ അവൾക്ക് കിട്ടിയേക്കുന്നെ.. ”

നളിനി ഒന്ന് നെടുവീർപ്പ് ഇട്ടു.

” അവൾടെ അച്ഛൻ ശരിക്കും ആരാ.. “?

ശരണ്യ സംശയത്തോടെ ചോദിച്ചതും നളിനി അവളെ നോക്കി പിന്നെ ചുറ്റും ശ്രദ്ധയോടെ നോക്കി..

❤❤❤❤❤❤❤❤❤❤

അമ്മാവനും ഭദ്രയെ കണ്ട് അന്തംവിട്ടു.. സുന്ദരി തന്നെയാ എന്റെ മോള് അയാൾ തലയിൽ തഴുകി.. രാഗിണിയുടെ നിർബന്ധപ്രകാരമാണ് വേണുവിന്റെ മുറിയിലേക്ക് അവൾ ചെന്നത്.. കട്ടിലിൽ കിടക്കുന്ന രൂപത്തെ കണ്ട് അവൾക്ക് ഒട്ടും സഹതാപം തോന്നിയില്ല.. ഇതൊക്കെ അയാൾ അർഹിക്കുന്നുവെന്ന് അവൾക്ക് തോന്നി..

ഭദ്ര അയാളെ നോക്കി പുച്ഛത്തോടെ ചിരിച്ചു..

രാഗിണിയുടെ വിളിക്കേട്ട് കണ്ണ് തുറന്ന വേണു..

മുന്നിൽ നിൽക്കുന്നവളെ ഇമ്മ ചിമ്മാതെ നോക്കി നിന്നു.. അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

” നമ്മുടെ മോള് വന്നിരിക്കുന്നു.. ”

രാഗിണി അയാളോട് പറയുന്ന കേട്ട് ഭദ്ര പുച്ഛത്തോടെ ചിരിച്ചു..

അയാളുടെ കണ്ണുകൾ നിറയുന്ന കണ്ട രാഗിണി ചായ എടുക്കാമെന്ന് പറഞ്ഞു പുറത്തേക്കിറങ്ങി..

എല്ലുന്തിയ കൈകൾ വിറയലോടെ തന്റെ മുന്നിൽ കൂപ്പുന്ന കണ്ട ഭദ്ര നെറ്റി ചുളിച്ചു.. അവൾ ഒന്നും മിണ്ടാതെ വേഗം പുറത്തേക്കിറങ്ങി..

ശാകേഷിന്റെ അവസ്ഥ ഇതിലും പരിതാപകരമാണ്.. റൂമിൽ കയറിയ അവൾ അവന്റെ മൂത്രത്തിന്റെ മണത്തിൽ മുഖം ചുളിച്ചു..

അവന്റെ കാലുകൾ മുറിച്ചു മാറ്റിയിട്ടുണ്ട്.. എഴുനേറ്റു ഇരിക്കാൻ കഴിയില്ലെങ്കിലും സംസാരിക്കാൻ കഴിയും കൈകൾ അന്നേ അനക്കം ഇല്ലാതായതാണെന്ന് രാഗിണി മുൻപേ പറഞ്ഞിരുന്നു..

അവൾ അവനെ കണ്ണിമക്കാതെ നോക്കി..

” നീ എപ്പോ വന്നു..? ”

വല്ലാത്ത തളർച്ച ഉണ്ട് അവന്റെ സ്വരത്തിന്..

” കുറച്ച് നേരായി.. ” ഭദ്ര

” എനിക്ക് അധികം കാലം ഇല്ല അതിന് മുൻപ് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.. ”

അവന്റെ കണ്ണുകളിലെ ഭാവം വ്യക്തമല്ലായിരുന്നു..

” മോളെ കാവിൽ വിളക്ക് വയ്ക്ക്.. ”

രാഗിണി ഇടക്ക് വന്ന് പറഞ്ഞപ്പോൾ ഭദ്ര ശാകേഷിനെ നോക്കി.

അവൻ പൊയ്ക്കൊള്ളാൻ കണ്ണ് കൊണ്ട് കാണിച്ചു.. ഭദ്ര കലങ്ങി മറയുന്ന മനസ്സോടെ എഴുനേറ്റ് കാവിലേക്ക് നടന്നു..

ശാകേഷിന് ഇനി എന്താണ് തന്നോട് പറയാൻ എന്ന് അവൾ ആലോചിച്ചു.. വിളക്ക് വെച്ചു മനമുരുകി പ്രാർത്ഥിച്ചു.. നിലത്ത് വീണുകിടക്കുന്ന ലാങ്കി ലാങ്കി രണ്ടെണ്ണം എടുത്ത് മുടിയിൽ തിരുകി..

നെറ്റിയിൽ ഭസ്മം തൊട്ട് ഉമ്മറത്തേക്ക് കയറുമ്പോൾ പടിക്കൽ ഏതോ ഓട്ടോ വന്ന് നിന്നു..

ഭദ്ര ഇറയത്തു കയറി തിരിഞ്ഞു നോക്കി.. ആരോ പടിപ്പുര കടന്ന് ഉള്ളിലേക്ക് ഓടി വരുന്നുണ്ട്..

” എന്താ അഖിലേ.. ” ഉമ്മറത്തെ വെളിച്ചത്തിൽ അവനെ കണ്ടതും ഭദ്ര സംശയത്തോടെ അവനെ നോക്കി.. അവൻ വല്ലാതെ കിതച്ചിരുന്നു..

” അനന്തേട്ടൻ. അനന്തേട്ടൻ.. ”

അഖിൽ കിതച്ചു..

” അനന്തേട്ടന് എന്താ.. ”

ഭദ്ര ഞെട്ടലോടെ അവന്റെ അടുക്കലേക്ക് ചെന്നു..

” ചേച്ചി വേഗം വാ.. ”

അഖിൽ അതും പറഞ്ഞു തിരിഞ്ഞ് ഓടി. ഭദ്ര അവന്റെ പുറകെയും..

ഓട്ടോ മേലെടത്തേക്ക് പോവുന്ന കണ്ട് ഭദ്ര സമാധാനമില്ലാതെ ഇരുന്നു.. കഴുത്തിൽ കിടക്കുന്ന താലിയിൽ മുറുകെ പിടിച്ചു.. ” മഹാദേവാ ആപത്തൊന്നും വരുത്തരുതേ.. ” ഭദ്ര മൗനമായി പ്രാർത്ഥിച്ചു.. ഓട്ടോ മേലേടത്ത് വീടിന് മുൻപിൽ നിർത്തിയതും ഭദ്ര സംശയത്തോടെ ഇറങ്ങി..

മേലേടത്ത് ഗേറ്റിലെ വെളിച്ചത്തിൽ പരിചിതമായ ചില മുഖങ്ങൾ കണ്ട് അവളിൽ പേടി കൂടി കൂടി നിൽക്കുന്ന ചെറിയ ആൾക്കൂട്ടത്തെ ഗൗനിക്കാതെ അവൾ ഉള്ളിലേക്ക് കയറി..

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : കാർത്തുമ്പി തുമ്പി

Scroll to Top