പ്രണയം ആയിരുന്നു തനിക്കു അവളോട്… പറയാനും കഴിഞ്ഞില്ല.. ഭയം ആയിരുന്നു പറയാൻ… താൻ അനാഥൻ ആണെന്ന് അറിയുമ്പോൾ…

രചന : Mythili Ponnu

“പറയാതെ പോയ പ്രണയം”

****************

ഡ്രൈവിങ്ങിന് ഇടയിലും തന്റെ മനസ്സ് നിർവികാരം ആയിരുന്നു എന്നത് ദത്തൻ ശ്രെദ്ധിച്ചു…

വർഷങ്ങളായി കാണാൻ ആഗ്രഹിച്ച ആളെ കാണാൻ പറ്റുന്ന ഒരു സുവർണാവസരം ആണിന്ന്..

ഇന്നാണ് കോളേജിലെ റീയൂണിയൻ.

10 വർഷങ്ങൾക്ക്‌ മുന്നേ പഠിച്ചു ഇറങ്ങിയപ്പോളും കരുതിയില്ല ഇങ്ങനെ ഒരു കൂടിക്കാഴ്ച…

ഓർമ 10 വർഷം പിന്നിലേക്ക് പോയി…

പഠിച്ച കോളേജിൽ തന്നെ പ്രൊഫസ്സർ ആയി ജോലിക്ക് കയറണം എന്നുള്ളത് തന്റെ വലിയ ഒരു ആഗ്രഹം ആയിരുന്നു..അഭിമാനം ആയിരുന്നു അത്…കോളേജിലെ ആദ്യ ദിവസം ആണ് അനുശ്രീയെ കാണുന്നത് കുറച്ചു ആണ്കുട്ടികൾ റാഗ് ചെയ്യുകയായിരുന്നു..പേടിച്ചരണ്ട ആ പൂച്ച കണ്ണുകൾ ആണ് ആദ്യം തന്നെ ആകർഷിച്ചത്…ആ കണ്ണുകൾ നിറയുമ്പോൾ നെഞ്ചിൽ എന്തോ കുത്തുന്ന പോലെ..

അവരുടെ ഇടയിൽ നിന്നും അവളെ ക്ലാസ്സിൽ കൊണ്ട് ചെന്ന് ആക്കിയപ്പോൾ ആ കണ്ണുകൾ തന്നോട് നന്ദി പറയുന്നപോലെ തോന്നി….

എന്റെ ഡിപ്പാർട്ട്‌മെന്റ് അല്ലെങ്കിൽ പോലും ഇടക്ക് അവരുടെ ക്ലാസ്സിന്റെ മുന്നിൽ കൂടെ നടക്കുന്നത് പതിവാക്കി…

തന്നെ കാണുമ്പോൾ ഉള്ള നുണകുഴി കവിളുകളിൽ നിറപുഞ്ചിരി ഉണ്ടായിരുന്നു….പ്രണയം ആയിരുന്നു തനിക്കു അവളോട്…പറയാനും കഴിഞ്ഞില്ല..ഭയം ആയിരുന്നു പറയാൻ…താൻ അനാഥൻ ആണെന്ന് അറിയുമ്പോൾ അകറ്റുവോന്നു ഭയന്നു…തന്നെക്കാളും യോഗ്യൻ ആയ ഒരുവനെ അവൾക്കു ലഭിക്കും…എന്നാലും മൗനമായി ഞാൻ അവളെ പ്രണയിച്ചു…2 വർഷം പെട്ടെന്നു കടന്നുപോയി…എന്നെ കാണുമ്പോ ഉള്ള പുഞ്ചിരി അവൾ മായിക്കുകയില്ല…അങ്ങനെ അടുത്ത വർഷം ഒരു പുതിയ ആധ്യാപകൻ വന്നു…പ്രമോദ്..അതും അവളുടെ ഡിപ്പാർട്ട്‌മെന്റിൽ…എന്റെ പ്രിയപ്പെട്ട സുഹൃത്തും ആയി അവൻ..അവനും അവളെ ഇഷ്ടം ആയിരുന്നു…അവൾക്കും…

എപ്പോളും 2 പേരും ഒന്നിച്ചാണ്..പലപ്പോഴും എന്റെ ഇഷ്ടം പറയാൻ ആഗ്രഹിച്ചു..എന്നാൽ ഞാൻ വൈകിപ്പോയി…ഒരുദിവസം അവൾ എന്നെ കാണാൻ വന്നു…അടുത്തമാസം വിവാഹം ആണെന്നും ഉറപ്പായും വരണം എന്നും പറഞ്ഞു…വിറക്കുന്ന കൈകളോടെ അത് വാങ്ങുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നത് അവൾ കാണാതെ മറക്കാൻ ശ്രെമിച്ചു….അത് കാണുമ്പോൾ എനിക് എന്നെ തന്നെ നഷ്ടം ആയ പോലെ തോന്നുന്നതിനാൽ വിവാഹ കത്തു ഞാൻ തുറന്നുപോലും നോക്കാതെ അവിടെ ഉപേക്ഷിച്ചു.. കോളേജിന്റെ അവസാന ദിവസം ആണ് അവളെ അവസാനമായി കാണുന്നത്….

ഇന്ന് അവരുടെ ബാച്ചിന്റെ റീയൂണിയൻ ആണ്

ഓർമകൾ ഓർക്കവേ ദത്തന്റെ കണ്ണിൽ നിന്നും കണ്ണീർത്തുള്ളികൾ വീണു…ഇന്ന് അവരുടെ ബാച്ചിന്റെ റീയൂണിയൻ ആണ്…ഒന്നു കണ്ട് സുഖം ആണെന്ന് അറിയണം…അത്രെ വേണ്ടു തനിക്കു…

കാർ നേരെ പാർക്ക് ചെയ്തു ഇറങ്ങിയപോലെ കണ്ടു കൂട്ടുകാരോട് വിശേഷങ്ങൾ പങ്കുവെക്കുന്ന അവളെ..കുറചു തടിച്ചപോലെ തോന്നുന്നുണ്ട്..

മറ്റു മാറ്റങ്ങൾ ഇല്ല…

തന്നെ കണ്ടപ്പോ അടുത്തേക്ക് വന്നു..എന്നത്തേയും പോലെ നിറ പുഞ്ചിരിയും ആയി…

“മാഷിന് സുഖം ആണോ” അവൾ തന്നെ സംഭാഷണത്തിന് തുടക്കം കുറിച്ചു..

“അതേ”

“ഇപ്പോളും ഇവിടെ തന്നെ ആണല്ലേ..ട്രാൻസ്ഫർ കിട്ടിയിട്ടും വേണ്ടെന്ന് വെച്ചു ഇവിടെ തന്നെ വന്നെന്നു പ്രമോദ് സർ പറഞ്ഞു..അത് എന്തേ”

”ഈ കാലാലയം വിട്ട് പോകാൻ മനസ്സ് അനുവദിക്കുന്നില്ല…പ്രിയപ്പെട്ട ഓർമകൾ ഇവിടെ ആണ് ഉള്ളത്…നിങ്ങളുടെ പരുപാടി എല്ലാം കഴിഞ്ഞോ?”

“കഴിഞ്ഞു..ഞാൻ മാഷിനെ കാത്തു നിൽക്കുക ആയിരുന്നു”

“എന്നെയോ എന്തിനു” എനിക് അത്ഭുതം ആയി..

“അതിനുള്ള ഉത്തരം ഞാൻ പറഞ്ഞാൽ മതിയോ?എന്റെ പിറകിൽ നിന്നും ഒരു ശബ്ദം..ഉടമ പ്രമോദ്..പ്രമോദ് നേരെ വന്നു അനുവിന്റെ സൈഡിൽ നിന്നു..ഞാൻ 2 പേർക്കും വാടിയ പുഞ്ചിരി നൽകി..

“അതിനു മുന്നേ ഞാൻ ഒരാളെ പരിചയപ്പെടുത്താം “പ്രമോദ് ചിരിയോടെ പറഞ്ഞു..

“ദേവു” പ്രമോദ് നീട്ടി വിളിച്ചു..

അനുവിന്റെ അടുത്ത കൂട്ടുകാരി ദേവിക അപ്പോൾ വന്നു..അവളെ ചേർത്ത് പിടിച്ചുകൊണ്ട് പ്രമോദ് പറഞ്ഞു

“My Wife.. Devika Premod”

ഒരു നിമിഷം ഞാൻ നിശ്ചലൻ ആയി..

“ബാക്കി അനു പറയും ..ഞങ്ങൾ പോവാണേ.. ന്റെ ഭാര്യ 2 മാസം പ്രെഗ്നന്റ് ആണ്..ആശുപത്രിയിൽ പോണം..നിങ്ങൾ സംസാരിച്ചിരിക്..”പ്രമോദ് പറഞ്ഞു നിർത്തി അനുവിനെ നോക്കി…

എന്നോട് ബൈ പറഞ്ഞു അവർ പോയി..

അനുവിനെ നോക്കിയപ്പോൾ ഒരു പുഞ്ചിരി ആയി നിന്നു….

അനു സംസാരിച്ചു തുടങ്ങി..

“മാഷിന് ഞാൻ ഒരു കഥ പറഞ്ഞു തരാം..

ഒരു പെണ്കുട്ടി ആദ്യമായി കോളേജിൽ വരുന്നു…അവളെ സീനിയർസ് റാഗ് ചെയ്യുന്നു..

ഒരു മാഷ് അവളെ രക്ഷിക്കുന്നു…പിന്നെ മാഷിനെ കാണുമ്പോൾ അവൾ പുഞ്ചിരിക്കും….പതിയെ അവളുടെ മനസ്സിൽ മാഷിന്റെ രൂപം ഉറക്കുന്നു…പ്രണയം എന്തെന്ന് അവൾ തിരിച്ചറിഞ്ഞത് അപ്പോൾ ആണ്… അവൾക്കു അത് മാഷിനോട് പറയാൻ ഒരു മടി..അപ്പോളാണ് അവളുടെ ക്ലാസ്സില് പുതിയ സർ വന്നത്…ആ മാഷിന് അവളുടെ അടുത്ത കൂട്ടുകാരിയോട് പ്രണയം… അതിനു സർ സമീപിച്ചത് അവളേം…എന്നാൽ അവളുടെ പ്രണയം അത് തെറ്റുധരിച്ചു.. അവളുടെ ഇഷ്ടം നേരിട്ട് പറയാൻ ഉള്ള മടികൊണ്ട് അവൾ അത് ആദ്യം തന്റെ പ്രാണന്റെ ഉറ്റ മിത്രം ആയ sir നോട് പറഞ്ഞു..അപ്പോളാണ് അവൾ അറിയുന്നത് അദേഹം അനാഥൻ ആണെന്നു. അവളുടെ പ്രണയം ഇരട്ടിച്ചു…കൂടെ അപ്പോൾ സർ പറഞ്ഞു അദ്ദേഹത്തിൻറെ പ്രണയവും തന്റെ പ്രണയവും ഒന്നിചു അറിയിക്കാൻ ആയി പെണ്കുട്ടിയോട് ഒരു ലെറ്റർ എഴുതി കൊടുക്കാൻ പറഞ്ഞു..അവൾ അത് ആ മാഷിന് തന്റെ വിവാഹക്ഷണകത്തു പോലെ കൊടുത്തു…

എന്നാൽ അവൾക്ക് ഒരു മറുപടി കൊടുക്കാൻ മാഷിന് തോന്നിയില….മാഷിനെ ബന്ധപ്പെടാൻ പല വഴി അവൾ ശ്രെമിച്ചു.. എന്നാൽ ഉറ്റ സുഹൃത്ത് പോലും അറിയാതെ ഫോൺ നമ്പർ വരെ മാഷ് മാറ്റി..ഇപ്പൊ അവൾ റീയൂണിയൻ വെച്ചത്പോലും അവളുടെ പ്രണയം നേടാൻ ആണ്… അവൾ ഇപ്പോളും….”

പറഞ്ഞു മുഴിപ്പിക്കുന്നതിനു മുന്നേ അവളുടെ വാക്കുകൾ ഇടറി.. കണ്ണുകൾ നിറഞ്ഞു കവിഞ്ഞു…അധരങ്ങൾ വിതുമ്പി…

എന്നാൽ അവളുടെ വാക്കുകൾ കേട്ട് തറഞ്ഞു നിൽക്കുക ആയിരുന്നു താനപ്പോൾ…

ഒട്ടും ആലോചിക്കാതെ അവളെ വലിച്ചു നെഞ്ചോടു ചേർത്തു…

“അറിഞ്ഞില്ല പെണ്ണേ…നിനക്കു എന്നോടുള്ള ഇഷ്ടം…തെറ്റുധരിച്ചു പോയി…മാപ്പ്… നീ മറ്റൊരാളുടെ ആവുന്നത് കാണാൻ സാധിക്കില്ല പെണ്ണേ..അതാ ആ കത്ത് വായിക്കാതെ ഉപേക്ഷിച്ചത്….പ്രാണനാ നീ എന്റെ..ഇനി ഒരിക്കലും നഷ്ടപ്പെടുത്തില്ല..ഞാൻ..”

നിറ മിഴിയാലെ പറയുമ്പോൾ തന്റെ പ്രാണനും തന്നെ തിരിച്ചു പുണർന്നതു അവനറിഞ്ഞു….

ഒരിക്കലും പിരിയില്ലെന്നപോലെ പരസ്പരം ഗാഢമായി പുണർന്നു നിന്നു….

അവർ പരസ്പരം പറയാതെ പോയ പ്രണയം ഇനി അറിഞ്ഞു പ്രണയിക്കട്ടെ……❤️

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Mythili Ponnu

Scroll to Top