എന്നോട് ഇങ്ങോട്ട് വന്നു എന്നെ ഇഷ്ടമാണ്.. വിവാഹം കഴിക്കുമോ എന്ന് വന്നു ചോദിച്ച ഒരുവളോട് തോന്നിയ…

രചന : Unni K Parthan

തിരിച്ചറിവുകൾ

***************

“അങ്ങനെന്നൂല്യ ഡീ.. എല്ലാരാലും വെറുക്കപെട്ട് ഒറ്റ പെട്ടു പോയതിന്റെ ഒരു സങ്കടം.. അത്രേം ള്ളൂ..”

നാഥുപുഞ്ചിരിയോടെ ശലഭയെ നോക്കി..

“അവനവൻ വരുത്തി വെച്ചതല്ലേ.. എന്നിട്ട് ഇപ്പൊ കിടന്നു വിഷമിച്ചിട്ടു ന്താ കാര്യം..”

ശലഭ നാഥുവിന്റെ കൈ വിരലുകൾ കോർത്തു പിടിച്ചു കൊണ്ട് ചോദിച്ചു..

“മദ്യപാനം… അതിങ്ങനെ.. സിരകളിൽ ഉന്മാദം പടർത്തുന്നത്.. അനുഭവിച്ചിട്ടുണ്ടോ നീ..”

നാഥു ശലഭയുടെ കൈ വിരലുകൾ ഒന്നുടെ മുറുക്കി..

“പിന്നേ.. എനിക്ക് അതല്ലേ പണി..”

“മ്മ്.. ഞാൻ അറിഞ്ഞിട്ടുണ്ട്.. പതിയെ പതിയെയായിരുന്നു എന്നിലേക്ക് അവൻ പടർന്നു കയറിയത്.. ആദ്യം വെറുതെ കൂട്ടുകാരുടെ കൂടെ രസത്തിനു ബിയറിൽ തുടങ്ങി.. എപ്പളോ ഹോട്ടിലേക്ക് മാറി.. അത്.. വല്ലാത്തൊരു ദിവസമായിരുന്നു.. ആകാശത്തൂടെ ചിറകുകൾ ഇല്ലാതെ പറന്നു നടക്കുന്ന പോലേ..

പിന്നെ.. മെല്ലെ..മെല്ലെ ഞാൻ അവനിലേക്ക് കൂടുതൽ അടുക്കാൻ തുടങ്ങി..

കൂട്ടുകാർക്ക് എല്ലാർക്കും ഒരു പരിധി ഉണ്ടായിരുന്നു എല്ലാത്തിനും..

പക്ഷെ.. എനിക്ക് എന്നെ സ്വയം നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല..

ഇതിനിടയിൽ..

പുകവലി..

കഞ്ചാവ്..

ഹാൻസ്…

പാൻപരാഗ്…

എന്ന് വേണ്ടാ.. ലഹരിയുടെ സകലതും എന്നിലേക്ക് കയറിയിറങ്ങി..

കിട്ടാതാവുമ്പോ ഒരു തരം ഭ്രാന്ത്.. ഇന്ന് എത്ര കുടിക്കണം എന്ന് ആലോചിച്ചു കൊണ്ട് ഉറക്കത്തിൽ നിന്നും പുലർച്ചെ എഴുന്നേൽക്കുന്ന ഞാൻ.. രാത്രിയിൽ ബാക്കി വെച്ച മദ്യം വെള്ളം പോലും ചേർക്കാതെ ഒറ്റ വലിക്കു കുടിച്ചു തീർക്കും..

എന്റെ സ്വഭാവം കണ്ട് കാലിൽ വീണു പൊട്ടികരഞ്ഞിട്ടുണ്ട് എന്റെ അമ്മ..

എന്റെ അനിയത്തി കുട്ടി..

ഒരു ദിവസം അവൾ കോളേജ് വിട്ടു ബസ് സ്റ്റോപ്പിലേക്ക് വരുമ്പോൾ ആ ബസ് സ്റ്റോപ്പിൽ ഞാൻ കിടപ്പുണ്ടായിരുന്നു കുടിച്ചു ബോധം കെട്ട് ഉടു തുണിയില്ലാതെ..

അന്ന് പൊട്ടി കരഞ്ഞു കൊണ്ട് അവൾ ഓടിയെന്ന് പിറ്റേന്ന് ആരോ എന്നോട് പറഞ്ഞപ്പോളും എനിക്ക് ഒന്നും തോന്നിയില്ല..

ഇന്ന് എങ്ങനെ കുടിക്കണം എന്ന് മാത്രമായിരുന്നു ചിന്ത..

ഒടുവിൽ.. ഒരു നാട് മൊത്തം എന്നെ ഒറ്റപെടുത്താൻ തുടങ്ങി.. എല്ലാരും എന്നെ കാണുമ്പോൾ മുഖം തിരിക്കാൻ തുടങ്ങി…

കാർക്കിച്ചു തുപ്പാൻ തുടങ്ങി..

എന്നാലും എനിക്ക് അതൊന്നും പ്രശ്നമല്ലായിരുന്നു..

അറിയാവുന്ന കൈ തൊഴിൽ സ്വന്തമായി ചെയ്യുന്നത് കൊണ്ട് ആളുകൾ എന്നെ അപ്പോളും തേടി വന്നിരുന്നു..

എത്ര ബോധം ഇല്ലേലും ചെയ്യുന്ന പണിയിൽ മാത്രം കൈ പിഴ വന്നിരുന്നില്ല..

അതും ചിലർ ഉപയോഗിച്ച് കൊണ്ടേ ഇരുന്നു..

ഒരു കുപ്പി ബ്രാണ്ടി വാങ്ങി തന്നു ഒരുപാട് രൂപയുടെ പണികൾ അതിൽ ഒതുക്കി പോയവർ..

ഒടുവിൽ..

ഒരു നാൾ…

അനിയത്തിയുടെ കൈയിൽ പിടിച്ചു എന്റെ മുന്നിൽ വെച്ചു എന്റെ അനിയത്തിക്ക് വില പറഞ്ഞപ്പോൾ..

അന്ന് എന്റെ തല ചോറിൽ ഉണ്ടായ ഒരു വിറയൽ..

അത്..

എന്നെ കൊന്നു…

ഞാൻ അവടെ മരിച്ചു..

അടുത്ത് കിടന്ന വലിയൊരു കമ്പിയെടുത്തു അവന്റെ തല ഞാൻ അടിച്ചു പൊട്ടിച്ചു..

ഇപ്പോളും ആ വാക്കുകൾ എന്റെ ഹൃദയത്തിൽ മുഴങ്ങുന്നു..

കാതുകളിൽ അലയടിക്കുന്നു..

“വേണേൽ ഇവളേം കൊണ്ട് നമുക്ക് ഇന്നൊരു യാത്ര പോവാം.. രാത്രിയിൽ… നാളെ നേരം വെളുക്കുമ്പോൾ ഇങ്ങോട്ട് തിരിച്ചു വരാം.. നിന്റെ എല്ലാ കാര്യവും ഞാൻ നോക്കാം.. ഇവളെ ഇങ്ങോട്ട് തന്നാൽ..”

അത്രേം വർഷം കുടിച്ചു തീർത്തത് ഒറ്റ നിമിഷം കൊണ്ട് ആവിയായി പോകുന്നത് ഞാൻ അറിയുകയായിരുന്നു..

അന്ന് താഴേക്കിട്ട കമ്പി കഷ്ണത്തോട് ഒപ്പം ഞാൻ കളഞ്ഞത്..

എന്റെ ആ ചീത്ത സ്വഭാവം ആയിരുന്നു…

ഇന്നിപ്പോ..

എല്ലാം നിർത്തിയിട്ട് വർഷം ഏഴ്..

എന്നാലും ചിലരുടെ ഒളിയമ്പുകൾ ഉണ്ട്..

നല്ലത് പോലേ ജീവിക്കുന്നത് കണ്ടിട്ട്..”

നാഥു പറഞ്ഞു നിർത്തി..

“കഴിഞ്ഞോ.. ഇപ്പൊ ആശ്വാസമയോ..”

ശലഭ നാഥുവിനെ ചേർത്ത് പിടിച്ചു..

“വല്ലാത്തൊരു ഫീൽ.. പറഞ്ഞറിയിക്കാൻ കഴിയുന്നില്ല.. ആരോടും ഇത് വരെ മനസ് തുറന്നിട്ടില്ല..

ഇതിപ്പോ എന്നോട് ഇങ്ങോട്ട് വന്നു എന്നെ ഇഷ്ടമാണ്.. വിവാഹം കഴിക്കുമോ എന്ന് വന്നു ചോദിച്ച ഒരുവളോട് തോന്നിയ അടുപ്പം…

അതിന് ന്ത് പേര് വിളിക്കും എന്നറിയില്ല..

പക്ഷെ.. ഒന്ന് ഉറപ്പുണ്ട്.. നിന്നിൽ ഞാൻ എന്നെ അറിയുന്ന ഒരു മനസ് കാണുന്നു..

ആ മനസിനെ ഞാൻ ചേർത്ത് പിടിക്കുന്നു..

ഒറ്റ കാര്യം മാത്രേ ള്ളൂ..

എന്റെ അമ്മയെ പൊന്ന് പോലേ നോക്കണം..

കെട്ടിച്ചു പോയേലും എന്റെ അനിയത്തി കുട്ടിയേയും മക്കളെയും അവരുടെ കുടുംബത്തേയും ഇങ്ങനെ ചേർത്ത് പിടിക്കണം..

അങ്ങനെ കഴിയുമെങ്കിൽ കൂടെ കൂട്ടാം ഞാൻ..”

“അർത്ഥമില്ലാത്ത ജീവിതം കൊണ്ട്.. കാലം കളയുന്നതിനേക്കാൾ നല്ലതല്ലേ.. ചേർത്ത് പിടിക്കുന്ന നിശ്വാസം കൊണ്ട് മനസിനെ അറിയാൻ കഴിയുന്നത്.. പറഞ്ഞില്ലേ.. ഞാൻ.. ഇങ്ങനെ ഉണ്ടാകും…

സങ്കടങ്ങളിൽ തണലായി..

സന്തോഷത്തിൽ ചേർത്ത് പിടിക്കലായ്..

തുലാ മഴയിൽ പെയ്തിറങ്ങുന്ന കുളിരു പോലേ..

ദാ ഇങ്ങനെ എന്നും കൂടെ ഉണ്ടാവും..”

ശലഭ നാഥുവിനെ ചേർത്ത് പിടിച്ചു..

ലൈക്ക് കമന്റ്‌ ചെയ്യണേ

ശുഭം..

രചന : Unni K Parthan

Scroll to Top