ലക്ഷ്വദീപിന്ന് പെണ്ണു കെട്ടുന്നതെന്നു വീട്ടിൽ പറഞ്ഞപ്പോ തന്നെ ഉമ്മ പറഞ്ഞു ഇനിക്ക് അതാണ്‌ നല്ലത് അല്ലാണ്ട് നാട്ടിന്നു ആരും പെണ്ണു തരൂല്ലന്ന്…

രചന : Namsi Jaan

ആദ്യത്തെ ഫേസ്ബുക്ക് പ്രണയം ലക്ഷ്വദീപിന്ന് ആയിരുന്നു… ഫേസ്ബുക്കിന്നു പരിചയപ്പെട്ട ഒരുത്തന്റെ ചങ്ങായിച്ചിയാണ് പെണ്ണു.. കോൺഫറൻസ് കോളിൽ വന്നപ്പോ പരിചയമായി അങ്ങനെ സ്നേഹത്തിലുമായി…

ലക്ഷ്വദീപിന്ന് പെണ്ണു കെട്ടുന്നതെന്നു വീട്ടിൽ പറഞ്ഞപ്പോ തന്നെ ഉമ്മ പറഞ്ഞു ഇനിക്ക് അതാണ്‌ നല്ലത് അല്ലാണ്ട് നാട്ടിന്നു ആരും പെണ്ണു തരൂല്ലന്ന്… ഇക്കാടെ ഭാര്യക്കും പെങ്ങൾക്കുമൊക്കെ ഒടുക്കത്തെ സന്തോഷം… കപ്പലിൽ ലക്ഷ്വദീപിൽ പോവാലോ…. ലവ്വറാണേൽ ഇവരെയൊക്കെ വിളിച്ച് സംസാരിക്കേം ചെയ്യും.. മൊത്തത്തിൽ എല്ലാരോടും നല്ല കമ്പനിയും… ഞാനും അതെ പോലെ അവളുടെ ഉമ്മനോടും ടീമിനോടും മിണ്ടും…

അവരുടെ ദ്വീപ് ഭാഷ കേട്ടാ ചിരി വരുമെങ്കിലും അഡ്ജസ്റ്റ് ചെയ്തു മിണ്ടും…

അങ്ങനെ ഒരു വർഷത്തിന് അടുത്ത് സ്നേഹിച്ഛ് നടന്ന്.. നേരിട്ട് കണ്ടില്ലേലും സംസാരവും സ്നേഹമൊക്കെ കണ്ടപ്പോ പെരുത്തിഷ്ടം… ഫോട്ടോ അയക്കാൻ പറഞ്ഞാൽ പഴയ ഫോണാണ് ക്ലീയറില്ലന്ന് പറയും.. അതോണ്ട് ഒരു ഫോണും ചോക്ലേറ്റും ഒക്കെ കൊച്ചിയിലുളള അവളുടെ കസിന്റെ കയ്യിൽ കൊടുത്തയച്ചു… കസിൻ വെക്കേഷനു പോകുമ്പോ അവൾക്കു കൊണ്ട് കൊടുക്കേം ചെയ്തു…. പിന്നെ വേണ്ടതും വേണ്ടാത്തതുമായ ഫോട്ടോസിന്റെ മാലപ്പടക്കമായിരുന്നു…

കയ്യിൽ ഒന്നും ഇല്ലാത്തത് കൊണ്ട് എന്തായാലും ഈ വരവിനു കല്യാണം പറ്റില്ലാന്ന് ആദ്യമേ ഞാനവരോട് പറഞ്ഞിരുന്നു… അതോണ്ട് തന്നെ പ്രേമിച്ചു നടക്കാൻ ഇഷ്ടംപോലെ സമയം… നാട്ടിലേക്ക് പോവുമ്പോ അവൾക്കു വേണ്ടി ഡ്രെസ്സും ചോക്ലേറ്റസും അങ്ങനെ 10 kg അടുത്ത് സാധനം കൊണ്ട് പോവേം ചെയ്തു.. വീട്ടുകാർക്ക് വേണ്ടി 5 കിലോ പോലും വാങ്ങിയില്ല എന്നൂടി നിങ്ങളറിയണം..

അതിന് എനിക്ക് വീട്ടിന്നു കണക്കിന് കിട്ടേ ചെയ്തു.. നാട്ടിൽ വന്ന് പിറ്റേന്ന് തന്നെ ഇതൊക്കെ കൊച്ചിയിലെ കസിന്റെ അടുത്ത് എത്തിക്കേം ചെയ്തു… എല്ലാം അടിപൊളി…

എന്നും കോളും ചാറ്റുമൊക്കെ ആയി നടന്നോണ്ടിരിക്കുന്ന സമയത്താണ് ലവൾ വിളിയും ചാറ്റുമൊക്കെ കുറയ്ക്കാൻ തുടങ്ങിയത്….

അങ്ങനെ ഒരു ദിവസം എന്നെയും ഇവളെയും തമ്മിൽ കണക്ട് ആക്കിയ ചങ്ങായിയും അവന്റേം എന്റേം ഫേസ്ബുക്ക് കൂട്ടുകാരും കൂടി ഒരു കോൺഫറൻസ് കോൾ ഇടുന്നത്… അതിൽ അവനാ വലിയ സത്യം വെളിപ്പെടുത്തി

ഞാൻ സ്നേഹിക്കുന്ന പെണ്ണിന് ബ്ലഡ്‌ കാൻസർ…. കേട്ടപ്പോ തന്നെ ഞാൻ ഷോക്ക് ആയി… പക്ഷെ കരിക്കിലെ നൗഷാദ് വാവ പറഞ്ഞ പോലെ ഇത് പ്രൊങ്കാണെന്ന് പറഞ്ഞ് ചിരിച്ഛ് തള്ളി…. പക്ഷെ ഒരു സൈഡിൽ നിന്നു അവളുടെ പൊട്ടിക്കരച്ചിൽ കേട്ടപ്പോഴാണ് സംഗതി സീരിയസാണെന്ന് ഉറപ്പിച്ചത്…

ബാക്കി കോളിൽ ഉള്ളവരും സത്യമാണെന്നു പറഞ്ഞപ്പോ ഞാൻ അലമുറയിട്ട് കരയാൻ തുടങ്ങി… പോത്ത് പോലുളള എന്റെ കരച്ചിൽ കേട്ടിട്ട്… സങ്കടം സഹിക്കാഞ്ഞിട്ടാണോ ചിരി നിർത്താൻ പറ്റാഞ്ഞിട്ടാണോ രണ്ടുമൂന്നു പേര് കോൺഫറൻസ് കോളിൽ നിന്ന് പോയി… എന്ത് അസുഖമാണേലും ഞാൻ കെട്ടിക്കോളം നിന്നെയെന്ന് പറഞ്ഞപ്പോ ബാക്കിയുള്ളവർ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു… കപ്പലിൽ പുതിയാപ്പിളയായി പോകുന്നത് സ്വപ്നം കണ്ടു നടന്ന എനിക്ക് എന്ത് സമാധാനം…. എന്നെ കെട്ടാൻ പറ്റാത്ത വിഷമത്തിൽ അവളും അവളുടെ ദ്വീപ് ഭാഷയിൽ കരയുന്നുണ്ടാരുന്നു.. അവിടെ അങ്ങനെയാണത്രെ.. സങ്കടം വന്ന പിന്നെ മലയാളം പറയാൻ കിട്ടൂല്ല പോലും…. എന്നാലും ഉമ്മാടെ പേരിലുള്ള സ്വത്തെല്ലാം വിറ്റ് അസുഖം മാറ്റമെന്നു ഞാൻ വാക്ക് കൊടുത്തു.. പക്ഷെ വേറെ ഒരുത്തിയെ കെട്ടി ജീവിക്കണമെന്ന് തന്നെ അവളുടെ നിലപാട്…

രണ്ടു മൂന്ന് ദിവസം കുളിയില്ല.. കണ്ണിൽ കണ്ടവരെയൊക്കെ വിളിക്കും കരയും… ഭക്ഷണം കഴിക്കാത്തെ കണ്ടപ്പോൾ ഉമ്മ ബിരിയാണി വെച്ച് തന്നിട്ടും നൊ രക്ഷ…. എത്ര സങ്കടം വന്നാലും ബിരിയാണി കണ്ടാൽ എന്റെ കണ്ട്രോൾ പോവുമെന്ന് ഉമ്മാക്കറിയാം… പക്ഷെ അതും ചീറ്റിപ്പോയി…

എന്റെ കരച്ചിലും സങ്കടം പറച്ചിലും കൊണ്ട് കോൺഫറൻസ് കാളിൽ വരെ ആരും വരാതായി…

ഏറെക്കുറെ എന്നെയവർ കൂട്ടാതെയുമായി….

അമ്മാതിരി വെറുപ്പിക്കലാരുന്നു

പക്ഷെ രണ്ടാഴ്ച കഴിഞ്ഞപ്പോ എന്നെ അവർ പിന്നേം കാളിൽ ഇട്ടു… അവളുടെ ദ്വീപിലെ ഒരുത്തി കാളിലുണ്ട്..

അവളുടെ അയൽവാസിയാണ് എന്നൊക്കെ പറഞ്ഞ് കൊണ്ട്…

അവൾക്കെന്തോ പറയാനുണ്ട് കേൾക്കാനും പറഞ്ഞ്

അപ്പോഴാണറിയുന്നത്.. ലവ്വർക്ക് ഒരു അസുഖവുമില്ല… നിങ്ങളെ അവൾ പറ്റിച്ചതാണ്…

അവളിത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നൊക്കെ… രണ്ടാമത്തെ ഷോക്ക്…

ചിരിക്കാനും വയ്യ.. കരയാനും വയ്യാത്ത അവസ്ഥ… കാളിൽ കൂടെ ഇതൊക്കെ കേട്ടു നിക്കുന്നവർ ഒച്ചയില്ലാതെ ചിരിക്കുന്ന പോലൊക്കെ എനിക്ക് തോന്നിപോയി… എന്നാലും ഇവൾ കള്ളം പറയുവാണെന്നു കരുതി ലവ്വറെ വിളിച്ച്…മറ്റവളോട് മിണ്ടാതെ നിക്കാനും പറഞ്ഞ്

അവൾ കാളിൽ വന്നപ്പോ എവിടെയാണ് ചോദിച്ച്…

ഹോസ്പിറ്റലിലാണ്…

മുടിയൊക്കെ ഷേവ് ചെയ്യണം..

കീമോ ചെയ്യാൻ വേണ്ടി ബുക്ക്‌ ചെയ്യാൻ വന്നേക്കുവാ എന്നൊക്കെ പറഞ്ഞു കരച്ചിൽ…

സാരമില്ല.. നീ ഡോക്ടറെ കാണിച്ചതിന്റെ പേപ്പർ ഒന്നയക്ക്.. പൈസക്ക് പേടിക്കണ്ട നമുക്ക് ഏതേലും ചാരിറ്റിയിലൊക്കെ പറയാമെന്നു പറഞ്ഞപ്പോ അവൾ അയക്കാമെന്നും പറഞ്ഞ്..

അപ്പോഴാണ് കോളിൽ മ്യൂട്ട് ചെയ്തിരിക്കുന്ന ഓൾടെ ഫ്രണ്ടിന്റെ ഒരു ഡൈലോഗ്

ഇപ്പോ മിണ്ടുന്നതു സുഹാനയാ… എടി നായിന്റെ മോളെ ഈ ദ്വീപിൽ ഏതു ഹോസ്പിറ്റലിലാണ് നിനക്ക് കീമോ ചെയ്യുന്ന ഡോക്ടറും ഹോസ്പിറ്റലും ഉള്ളത്… അതൊന്ന് പറഞ്ഞെ… നീ അല്ലെ നിന്റെ വീടിന്റെ കോലായിൽ ഇരിന്നു മുടി വാരുന്നേ… അതോ നിന്റെ ഉപ്പ ഞങ്ങളാരും അറിയാതെ രണ്ടാമത് കെട്ടി കൊണ്ട് വന്ന ചരക്കാണോ ന്നു

കോൾ ഫുൾ സൈലന്റ്….. ആരൊക്കെയോ ശ്വാസം എടുക്കുന്നെ സൗണ്ടും എന്റെ നെഞ്ചിടിക്കുന്ന സൗണ്ടുമെനിക്ക് ഡോൾബി സൗണ്ടിൽ കേൾക്കാം…

സത്യാവസ്ഥ പൊക്കിയെന്നറിഞ്ഞ ലവ്വറുടെ മാസ്സ് ഡൈലോഗ്

എടീ സുഹാന … നിനക്ക് ഞാൻ എത്ര ചോക്ലേറ്റ് തന്നിനു… ഡ്രസ്സ്‌ തന്നിനു എന്നിട്ട് നീയെന്നെ ചതിച്ചല്ലേ…

നിനക്ക് ഞാൻ കാണിച്ചു തരാടി നായെ ന്ന്..

ഏത്.. ഞാൻ ഗൾഫിന്നു കൊണ്ട് വന്ന 10 കിലോയിലെ സാധനങ്ങൾ ലവ്വർ ഇവൾക്ക് കൊടുത്തതാണ് ആ പറഞ്ഞത്…..

ഞാൻ അപ്പാടെ കോൾ കട്ട്‌ ആക്കി… ഉമ്മാനോട് വിളിച്ച് പറഞ്ഞ് ബിരിയാണി ഉണ്ടാക്കി വെക്കു എനിക്ക് വിശക്കുന്നെന്നു… ഉമ്മാനോട് കാര്യങ്ങൾ ചുരുക്കി പറയേം ചെയ്ത് അപ്പൊ ഉമ്മ പറയാ…

നിന്റെ കല്യാണത്തിന്റെ ബിരിയാണി എനിക്ക് കഴിക്കാൻ യോഗമില്ല ന്ന തോന്നുന്നേ.. അതോണ്ട് അയക്കൂറ ബിരിയാണി തന്നെ വെക്കാം വേഗം മീനും വാങ്ങിച്ചോണ്ട് ചെല്ലാൻ….

പിന്നെ അവളെ ഒരിടത്തും എനിക്ക് കണ്ടു കിട്ടിയിട്ടില്ല… ഐഡി കളഞ്ഞു.. നമ്പർ മാറ്റി…

കോൺഫറൻസ് കാളിൽ പിന്നെ അവൾ വന്നിട്ടേ ഇല്ല…. ഇപ്പൊ എവിടെയാണോ എന്തോ…. പാവം..

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Namsi Jaan

Scroll to Top