ഒന്നിച്ചൊന്നായി തുടർക്കഥയുടെ ഭാഗം 8 വായിക്കുക….

രചന : പ്രണയിനി

ദിവസങ്ങൾ വളരെവേഗം മുന്നോട്ട് പോകുന്നു.

മാറ്റങ്ങളില്ലാതെ ജെറിലും അമ്മുവും അവന്റെ പ്രണയവും… ഇപ്പോൾ രണ്ടാളും അല്പംകൂടി കൂട്ടായി…

സംസാരിക്കും.. സ്കൂളിൽ വെച്ചല്ല എന്നുമാത്രം…

Fbyil ഒരിക്കൽ ജെറിൽ അമ്മുവിന് റിക്വസ്റ്റ് കൊടുത്തു.. അവൾ അത് അക്‌സെപ്റ്റും ചെയ്തു…

അതിലൂടെയായിരുന്നു ആദ്യത്തെ സംസാരം.. പിന്നെയത് നീണ്ടു നീണ്ടു ഇപ്പോൾ ഫോണിൽ വാട്സാപ്പ് വരെയെത്തി..

ആദ്യമാദ്യം സംസാരം മിതമാരുന്നെങ്കിൽ ഇപ്പോൾ നോൺ സ്റ്റോപ്പാണ്.. ആരേലും ഒരാൾ നിർത്താൻ മുൻകൈ എടുത്തില്ലേൽ അതിങ്ങെനെ  നീണ്ട് പോകും…

അമ്മുവും ജെറിലും ഇന്ന് പരസ്പരം പ്രണയിക്കുന്നു … ഒരിക്കൽ അതവർ പരസ്പരം നേരിട്ട് പറഞ്ഞിട്ടുമുണ്ട്…

അമ്മുവിന് പലപ്പോഴുമൊരു കുളിരുള്ള ഓർമയാണ് ആ തുറന്നു പറച്ചിൽ..

ഹലോ

ഹലോ…

എവിടാണ് പെണ്ണെ നീ?

ഞാൻ വീട്ടിലുണ്ട്… എന്തെ

ഒന്നുല… ചുമ്മാ വിളിച്ചതാ..

സർനു ഇന്ന് പണിയൊന്നുമില്ലേ?

ഇല്ല… ഇന്നു അവധി ദിവസമല്ലേ..

അത് ഞാൻ മറന്നു… ഞാൻ ഓർത്തു ടീച്ചേഴ്സ്സിനു അവധി ആണെങ്കിലും ഓഫീസ് ഉണ്ടെന്ന്..

ഇല്ലല്ലോ.. നിങ്ങക് അവധി ആണേൽ എനിക്കും അവധി… പ്രത്യേകിച്ച് നീ ഇല്ലേൽ ഞാനുമില്ല…

ഏഹ്.. അതെന്താണ് അങ്ങെനെ…

അത് നിനക്ക് ഇതുവരെ മനസിലായില്ലേ

ഇല്ല..

നിനക്കറിയാം…. എന്നിട്ടും ചുമ്മാ എന്റടുത്തുന്നു കേൾക്കാനല്ലേ ഇങ്ങെനെ ചോദിക്കുന്നെ

***************

പോയൊ?… ഹലോ….?

ഇവിടുണ്ട്…

എന്താ മിണ്ടാഞ്ഞെ

ഒന്നുമില്ല

അല്ല…

എന്തോ ഉണ്ട്.. പറ

ഹ്മ്മ്…. ഹ്മ്മ്

ഞാൻ പറഞ്ഞോട്ടെ…

ഹ്മ്മ്….

കൊച്ചേ…. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടാണ്… ഇഷ്ടമെന്ന് പറഞ്ഞാൽ വെറുമിഷ്ടമല്ല.. പ്രണയമാണ്… എന്റേത് എന്നുള്ള തോന്നലാണ്… നിന്നെ ആദ്യമായി കണ്ട നാൾ മുതൽ എനിക്കറിയില്ല.. നീ വിശ്വസിക്കുമോ ഇല്ലയോ എന്ന്.. നിന്നിലേക്ക് ഞാൻ എങ്ങെനെയോ അടിമപ്പെടുകയായിരുന്നു… ഞാൻ ഈ പറഞ്ഞത്

നീയെന്നല്ല ഈ ലോകത്ത് ആരും വിശ്വസിക്കില്ല..

കാരണം കണ്ടയുടൻ ഇഷ്ടം തോന്നാൻ ഇത് പഴയകാലമൊ ചിന്തകളോ അല്ല ..എന്നാൽ എനിക്ക് നിന്നെ കണ്ടയന്നെ എന്തോ സ്പാർക് ഫീൽ ചെയ്തു … മുന്നോട്ട് പോകുന്തോറും അത് കൂടി..

നിന്നെ അറിഞ്ഞു കൂടുതൽ അടുത്തു മനസിലാക്കി വന്നപ്പോൾ അത് പ്രണയത്തെക്കാൾ വല്ലാത്തൊരു അവസ്ഥയിലായി… നീയില്ലാതെ ഇനിപറ്റില്ല എന്നെനിക്ക് ഉറപ്പായി…അത്രയും ഇഷ്ടടി പെണ്ണെ എനിക്ക് നിന്നെ..കൂടെ വന്നാൽ പൊന്നുപോലെ നോക്കിക്കോളാം.. ഈ സ്നേഹം ഒരിക്കലും കുറയാതെ തരികയും ചെയ്തോളാം…

എനിക്കറിയാം നിനക്കും എന്നെ ഇഷ്ടാണെന്നും എന്താണ് നിന്നെ പിറകോട്ടു വലിക്കുന്നതെന്നും…

നമ്മുടെ വിശ്വാസം… അത് രണ്ടാണ്.. അതാണ് ഏറ്റം വലിയ ഒരു തടസമായി മുന്നിലുള്ളത്..പക്ഷെ എനിക്കുറപ്പുണ്ട് നിന്നെ എനിക്ക് കിട്ടുമെന്ന്.. അതും എല്ലാരുടെയും അനുഗ്രഹത്തൂടെയും ആശിർവാദത്തോടെയും…

അതിനു ആദ്യം വേണ്ടത് നിന്റെ സമ്മതമാണ്…

എനിക്കത് നിന്നിൽ നിന്നും തന്നെ കേൾക്കണം…

പറയുമോ അമ്മു…

നിനക്കെന്നെ ഇഷ്ടമാണെന്ന്…

ഒരു വട്ടം മതി.. ഒരേയൊരു വട്ടം…

അമ്മു…. പറയെടാ…

എല്ലാരും എതിർത്തലോ… ഒരിക്കലും നടത്തി തരില്ലെങ്കിലോ….

ആര് എതിർത്താലും നിന്നെ ഞാൻ വിളിച്ചിറക്കി കൊണ്ടുപോകില്ല… ജീവിക്കുകയാണെൽ അതെല്ലാരുടെയും സമ്മതത്തോടെ.. ഇല്ലെങ്കിൽ അത് കിട്ടുന്നിടംവരെ കാത്തിരിക്കും..

എനിക്ക് പേടിയുണ്ട്…

ആരെ

എല്ലാരേം…

ഇഷ്ടമുണ്ടോ… അവന്റെ ശബ്ദത്തിൽ പ്രണയം നിറഞ്ഞു

പറ പെണ്ണെ . അത് മാത്രം ചോദിക്കുമ്പോൾ എന്തെ മിണ്ടാത്തെ…

ശരി… നീ മിണ്ടണ്ട… നീ ഇഷ്ടാണെന്ന് പറയുന്നതുവരെ ഞാൻ നിന്നെ വിളിക്കില്ല… മിണ്ടില്ല…

മുന്നിൽപോലും വരില്ല… പോരെ…

അയ്യോ… അങ്ങെനെ പറയല്ലേ… മിണ്ടണം…

വിളിക്കണം… ഇല്ലേൽ…. ഇല്ലേൽ…

ഇല്ലേൽ…

എനിക്ക് സങ്കടമാകും… അന്ന്…. അന്ന്….ഉണ്ടായതുപോലെ…

എന്ന്? സ്വരത്തിൽ കുസൃതി നിറച്ചു ജെറിൽ ചോദിച്ചു…

അന്ന്….കൂട്ടുകാരോടൊപ്പം കറങ്ങാൻ പോയപ്പോൾ…..

റേഞ്ച് ഇല്ലാതെ വന്നു രണ്ട് ദിവസം മിണ്ടാൻ പറ്റാതെ വന്നപ്പോൾ എനിക്ക്…. എനിക്ക്…..

നിനക്ക്?

എനിക്ക്….

ഒന്നു പറയെടാ….

എനിക്ക് സങ്കടം വന്നു…. ദേഷ്യമായി… പിണക്കം തോന്നി… എന്നെ മറന്നു എന്നു തോന്നി…

ഇഷ്ടം വെറുതെ പറഞ്ഞതാണെന്ന് തോന്നി

അമ്മുവിന്റെ ഒച്ച ഇടറി

ജെറിൽ സന്തോഷംകൊണ്ടും സങ്കടംകൊണ്ടും അത്ഭുതം കൊണ്ടും വല്ലാതായി….ഇത്രനാളും അവൾക് തന്നെ ഇഷ്ടമാണെന്ന് അറിയാമായിരുന്നു.. പെണ്ണ് ഒളിച്ചു കളിക്കുകയായിരുന്നു പിടിതരാതെ… ആയിടക്കാണ് പഴയ കൂട്ടുകാർ ഒന്നിച്ചൊരു ട്രിപ്പ്‌ പ്ലാൻ ചെയ്തത്… കാട്ടു പ്രദേശമാണ് പോകാൻ തിരഞ്ഞെടുത്തത്… അത്കൊണ്ടുതന്നെ റേഞ്ച് തീരെ കുറവായിരുന്നു..

ആയിടയ്ക്ക് ഇവളെക്കാൾ വീർപ്മുട്ടലായിരുന്നു എനിക്ക്.. ഈ ശബ്ദം ഒന്ന് കേൾക്കാൻ…ആ ചിരി ഒന്നറിയാൻ..എത്രയും പെട്ടെന്ന് ഒന്ന് റേഞ്ച് ഉള്ളിടത് വന്നു അവളെയൊന്നു വിളിച്ചാൽ മതിയെന്നായിരുന്നു..

എന്നാൽ അവൾ ഇത്രയും സങ്കടപെട്ടിരിക്കുകയാണെന്ന് ഞാൻ അറിഞ്ഞില്ലല്ലോ..

അതിലൊക്കെ എന്നോടുള്ള പ്രണയം ആയിരുന്നു

എന്റെ മാതാവേ… നന്ദിയുണ്ട്.. എന്റെ പെണ്ണിന്റെ ഇങ്ങെനെയൊരു ഭാവം കാണിച്ചു തന്നതിൽ…സന്തോഷംകൊണ്ടവന്റെ കണ്ണ് നിറഞ്ഞു

അമ്മു………..

പെണ്ണ് മിണ്ടുന്നില്ലല്ലോ…

അമ്മുവേ….

അമലു……

എന്തോ

ശോ…. ഒന്നുടെ…. അമലു

എന്തോ….

എന്റെ പെണ്ണെ 🔥🔥എനിക്കിപ്പോ നിന്നെ കാണാൻ തോന്നുന്നുണ്ട്…. കണ്ടാൽ കെട്ടിപിടിച്ചു ഞെക്കി പൊട്ടിക്കണം എനിക്ക്…

ഹോ…. ഞാൻ എത്രയും കാത്തിരുന്നു എന്നോ നിന്റെയീ സമ്മതം കേൾക്കാൻ…

അതിനു ഞാൻ സമ്മതിച്ചില്ലല്ലോ…

അയ്യടി മനമേ…. സമ്മതിപ്പിക്കാൻ എനിക്കറിയാം കെട്ടോ… ഇനി നിനക്ക് രക്ഷയില്ല കെട്ടോ മോളെ…

*************

അന്ന് തുടങ്ങിയതാണ് അവരുടെ പ്രണയം…

ആരും അറിയാതെ…. ആരോടും പറയാതെ അവർ ഉള്ളിൽ കൊണ്ടുനടന്ന പ്രണയം…

എന്നാൽ കാട്ടുതീപോലെ പരക്കുന്ന ഒന്നാണല്ലോ ഇങ്ങെനെയുള്ള വാർത്തകൾ… അമ്മുവിനെയും ജെറിലിനെയും അറിയുന്നവർ അവർക്കുള്ളിലെ മാറ്റവും പെട്ടെന്ന് തിരിച്ചറിഞ്ഞു….

ആദ്യം അത് അംനുവിനോട്‌ ചോദിച്ചത് ഉണ്ണികൃഷ്ണൻ സർ ആണ്.. കുറെ ഉരുണ്ട് പിരണ്ടെങ്കിലും അവൾക് അവസാനം സമ്മതിക്കേണ്ടി വന്നു…

അതിലും രസം ഇത് ചോദിച്ചയുടൻ നമ്മുടെ ചെക്കൻ സാറിനോട് മൊത്തം luv സ്റ്റോറിയും പറയുകയും ചെയ്തു എന്നുള്ളതാണ്….

അവന്റെ സന്തോഷമാണ് അവൾ… ഓരോ വാക്കിലും അവനിൽ നിറയുന്നത് പോലും ആ സന്തോഷത്തിന്റെ തിളക്കമാണ്…

ഇപോൾ സ്കൂളിലെ മിക്കവർക്കും ഇവരെക്കുറിച്ചറിയാം…

ചിലർ അറിഞ്ഞിട്ടും ചോദിച്ചില്ല എന്നുമാത്രം…

ആദ്യമാദ്യം അമ്മുവിന് ചമ്മലും വെപ്രാളവുമൊക്കെയായിരുന്നു…എന്നാൽ ജെറിലിന്റെ വിരട്ടലിലൂടെ പെണ്ണ് ഒതുങ്ങി…

ജിൻസി പിന്നെ ഇടക്കെല്ലാം രണ്ടിനേം വാരും. കൂട്ടിനു ഷോണി ചേട്ടനും കാണും…

ഇപ്പോൾ രണ്ടാളും ഇതൊക്കെ ആസ്വദിക്കുകയാണ്… ജീവിതത്തിൽ ആദ്യായി അറിഞ്ഞ പ്രണയമെന്ന വികാരത്തെ അവർ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുകയാണ്…

അങ്ങനെയിരിക്കെ അമ്മുവിന് നെറ്റ് എക്സാം ഡേറ്റ് വന്നു… എറണാകുളമാണ് സെന്റർ കിട്ടിയത്….

അമ്മുവിന്റെ ചേട്ടനും ചേടത്തിയും അവിടെയുള്ളത്കൊണ്ട് കുഴപ്പമില്ല… വരുന്ന സൺ‌ഡേ ആണ് എക്സാം… രാവിലേം ഉച്ചകഴിഞ്ഞുമായിമാണ് എക്സാം നടക്കുക…

രാവിലേ എണിറ്റുള്ള യാത്ര മടുപ്പാണ്.. അത്കൊണ്ട് അതുൽ പറഞ്ഞു അവളോട് ശനിയാഴ്ച അങ്ങോട്ട് ചെല്ലാൻ.. ട്രെയിൻ ഉണ്ട്.. അതാകുമ്പോൾ അധികം റിസ്ക്കുമില്ല.. അത്ര ക്ഷീണവും വരില്ല… അത് അമ്മുവിനും സമ്മതമായിരുന്നു..അങ്ങെനെ ശനിയാഴ്ച അങ്ങോട്ട് പോകാൻ അവൾ തീരുമാനിച്ചു

ഇത് ആദ്യം അറിയേണ്ട ആളോട് അവൾ കാര്യങ്ങളെല്ലാം പറഞ്ഞു…അവനും സമ്മതമായിരുന്നു…

പോയിട്ട് വരാൻ പറഞ്ഞു..

നന്നായി എക്സാം എഴുതാനും…

എന്തോ അമ്മുവിന് അവന്റെ മറുപടി സങ്കടമാണ് നൽകിയത്.. കാരണം ഒറ്റക്ക് പോകുന്നത്കൊണ്ട് അവൻ തന്നെ കാണാൻ വരുമെന്നാണ് അവൾ കരുതിയത്.. അതവളുടെ ആഗ്രഹവുമായിരുന്നു..

ചുമ്മാ ഒന്ന് കാണാൻ.. എന്നും സ്കൂളിൽ കാണാറുണ്ടെങ്കിലും ഫോണിൽ വാതോരാതെ സംസാരിക്കുണ്ടെങ്കിലും നേരിൽ ഇങ്ങെനെ കാണുന്നത് അത് മറ്റൊരു സന്തോഷമാണ്.. രണ്ടാളും തനിയെ…അവരുടേതായ ലോകത്ത്… അത് ഒരു നിമിഷം ആണെങ്കിൽ പോലും ആ നിമിഷം പകർന്നു നൽകുന്ന പ്രണയത്തിനു ഒരായുസിന്റെ മാധുര്യം കാണും…

കാണാതെയും അറിയാതെയും പ്രണയിക്കുന്നവരുണ്ട് നമുക്ക് ചുറ്റും ഒരുപാട്…

അവരോടൊപ്പം കണ്ടും അറിഞ്ഞും പ്രണയിക്കുന്നവരും… പ്രണയം അതെന്നും മനോഹരമാണ്.. രുചിയുള്ള വീഞ്ഞ് പോലെ…

എപ്പോഴും മധുരിക്കും… വേദനക്കൾക്കിടയിലും അതിന്റെ മധുരം ഇടക്കെല്ലാം നമ്മുടെ കണ്ണും മനവും നുകരും.. അത് ചെറു പുഞ്ചിരിയായി ചുണ്ടിൽ വിടരും…

അമ്മുവും അങ്ങെനെതന്നെ… അവനടുത്തില്ലങ്കിൽ പോലും അവനാകുന്ന ഓർമകളിൽ അവനെ മാത്രം പ്രണയിച്ചു

പിന്നെ പരീക്ഷയുടെ കാര്യങ്ങൾ വീണ്ടും ജെറിലിനോട് അവൾ ചോദിച്ചതുമില്ല… അവനും അവന്റെതായ തിരക്കുകൾ കാണുമല്ലോ… ആകെ ഈ സൺ‌ഡേ അല്ലെ ആൾക്കും ഓഫ് ഉള്ളു..അതിനിടയിൽ തന്റെ കൂടെ ഉണ്ടായാൽ അത് ആൾക്കൊരു ബുദ്ധിമുട്ട് ആയാലോ… സ്നേഹം കൊണ്ട് ഒരാളെ ബന്ധിക്കുന്നത് ശരിയല്ലല്ലോ… അവരും  ഓരോ വ്യക്തികളാണ്… അവർക്ക് അവരുടേതായ സ്പേസ് കൂടി നമ്മൾ നൽകണ്ടേ..

ശനിയാഴ്ച.. 12 നാണു എറണാകുളം ട്രെയിൻ.

അവൾ അരമണിക്കൂർ മുൻപ്തന്നെ സ്റ്റേഷനിൽ എത്തി.. ടിക്കറ്റ് എടുത്തു… പ്ലാറ്റ്ഫോമിൽ വെയിറ്റ് ചെയ്തിരിക്കുകയാണ്…

ഫോൺ എടുത്ത് ജെറിലിനെ വിളിച്ചു… ബെൽ പോകുന്നുണ്ട്.. എന്നാൽ അറ്റൻഡ് ചെയ്യുന്നില്ല…

മെസ്സേജ് അയച്ചു നോക്കി… മറുപടിയില്ല…

എന്തേലും തിരക്കാവും… അല്ലേൽ എന്റെ കാൾ എടുക്കാതെ ഇരിക്കില്ല . എവിടാണോ… ഇന്ന് എങ്ങും പോകുന്നതായി നേരത്തെ പറഞ്ഞതുമില്ല….

ഒന്ന് കാണാൻ ആഗ്രഹമുണ്ടായിരുന്നു…

ഇനീപ്പോ…..

ചിന്തിക്കുന്നതിനിടയിൽ തന്നെ ട്രെയിന്റെ വരവറിയിച്ചു അന്നൗൺസ്‌മെന്റ് മുഴങ്ങി.. നിമിഷങ്ങൾക്കം ട്രെയിൻ മുന്നിൽ വന്നു… അമ്മു വളരെ ശ്രദ്ധയോടെ അകത്തേക്ക് കയറി.. വലിയ തിരക്കില്ലാരുന്നു..

അത്കൊണ്ട് വിന്ഡോ സൈഡ് സീറ്റ്‌ തന്നെ അവൾക് കിട്ടി…

ഒന്നിരുന്നു ബാഗ് ഒകെ ഒതുക്കിവെച്ച് അവൾ വീണ്ടും ഫോൺ എടുത്ത് ജെറിലിനെ വിളിച്ചു…

ഇല്ല.. ഫോൺ എടുക്കുന്നില്ല… അമ്മുവിന് എന്തോ വല്ലാത്ത സങ്കടം തോന്നി… അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു.. ഇന്നത്തെ ദിവസം ഈ നിമിഷംവരെ ഒന്നും മിണ്ടാൻ സാധിച്ചിട്ടില്ല

അവളുടെ കണ്ണുകളിൽ നിന്നും ഒരു തുള്ളി കണ്ണീർ താഴേക്ക് പതിക്കും മുൻപേ ചെവിക്കരികിൽ ഒരു ചുടു നിശ്വാസം അനുഭവപ്പെട്ടു….

ആ ശബ്ദവും…

അമലു…

അഭിപ്രായങ്ങൾ പറയണേ… ഇഷ്ടാകുന്നുണ്ടോ..

കൂടെ നിൽക്കുന്ന സപ്പോർട്ട് ചെയ്യുന്നവരോട് ഒരുപാട് സ്നേഹം ❤️

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : പ്രണയിനി

Scroll to Top