ഒന്നിച്ചൊന്നായി, തുടർക്കഥ, ഭാഗം 9 വായിച്ചു നോക്കൂ…

രചന : പ്രണയിനി

അവൾ അവന്റെ മുഖത്തേക്ക് അവിശ്വസനീയതയോടെ നോക്കി…

എന്നാടി പെണ്ണെ ഇങ്ങെനെ നോക്കുന്നെ..

അല്ല… ഇതെങ്ങെനെ….ഇവിടെ…

എവിടെ?

അല്ല…. ട്രെയിനിൽ…. ഒന്നും പറഞ്ഞില്ലാലോ…

അങ്ങെനെ പറയാഞ്ഞത് കൊണ്ടല്ലേ ഈ മുഖത്തെ ഞെട്ടൽ കാണാൻ പറ്റിയത്…

അമ്മുവിന് ശരിക്കും കണ്ണ് നിറഞ്ഞു…

അയ്യോ…. എന്നാടാ… എന്ത് പറ്റി..?

ഞാൻ ഓർത്തു…. ഫോൺ എടുക്കാഞ്ഞപ്പോ…

എന്നെ വിളിക്കാഞ്ഞപ്പോ തിരക്കിലായി… കാണാൻ വരില്ല എന്ന്…

അയ്യോടാ… അതിനാണോ ഈ ഉണ്ടക്കണ്ണിൽ വെള്ളം നിറച്ചത്… പോട്ടെ.. ഞാനൊരു തമാശക്ക് അല്ലെ വിളിക്കാഞ്ഞത്… അതുമല്ല നിനക്ക് തോന്നുന്നുണ്ടോ പെണ്ണേ നിന്നെ ഞാൻ ഒറ്റക്ക് അങ്ങുവരെ വിടുമെന്ന്… ഇതൊക്കെ നമുക്ക് വീണുകിട്ടുന്ന അവസരങ്ങൾ അല്ലെ…

ഇപ്പോൾ ദേ ആരുടേം ശല്യമില്ല… ഞാനും എന്റെ പെണ്ണും മാത്രം… അതിനിടക്ക് കരഞ്ഞു ഈ സന്തോഷം ഇല്ലാതാക്കല്ലേ എന്റെ അമലു..

അമ്മു വേഗം തന്നെ മുഖം തുടച്ചു അവനെനോക്കി ചിരിച്ചു..

ദറ്റസ് മൈ ഗേൾ……

യാത്രയിലുടെ നീളം അവർ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു… സ്വപ്നങ്ങൾ പങ്കുവെച്ചു…

സന്തോഷങ്ങളും സങ്കടങ്ങളും ഒകെ പറഞ്ഞു….

ഇടയിലൊക്കെ അമ്മുവിന് ഉണ്ടായ ഭയത്തെ ജെറിൽ തന്റെ സ്നേഹവും കരുതലും കൊണ്ട് മാറ്റിയെടുത്തു…

ഉള്ളിനുള്ളിൽ അവനുമറിയാം ഈ കല്യാണം ഒരിക്കലും എളുപ്പമാകില്ല. കടമ്പകൾ ഏറെയുണ്ട്…

ഓരോന്ന് ഓരോന്നായി മാറ്റിയെടുക്കണം.. എന്തിന്റെ പേരിലും ഇവളെ വിട്ടുകളയാൻ പറ്റില്ല… ഇവളില്ലാതെ തനിക്കും പറ്റില്ല.. ക്ഷമയോടെ കാത്തിരിക്കണം…

എറണാകുളം ഒരു സ്റ്റോപ്പിനു മുൻപേ അവരുടെ സീറ്റിൽ ഉണ്ടായിരുന്ന എല്ലാരും തന്നെ ഇറങ്ങി…

ജെറിൽ അമ്മുവിനോട് ഒന്നുകൂടി ചെന്നിരുന്നു…

അമ്മു അവനെയൊന്നു സൂക്ഷിച്ചു നോക്കി…

അവൻ അവളെ നോക്കി കണ്ണുചിമ്മി ചിരിച്ചു…

ഹ്മ്മ്… എങ്ങോട്ടാ ഈ ഇടിച്ചുകയറി വരുന്നെ…?

ചുമ്മാ… എന്റെ പെണ്ണിനോട് ഒന്ന് ചേർന്നിരിക്കാൻ….

എന്തിനു….

വെറുതെ .. ഒരു സന്തോഷം… ഇപോൾ സ്റ്റോപ്പ്‌ ആകും…. അതിനു മുൻപേ….

മുൻപേ…..

മറ്റൊന്നും വേണ്ട… ഞാൻ നിന്റെ നെറ്റിയിൽ ഒന്ന് ചുംബിച്ചോട്ടെ…

ഏഹ്…. അയ്യോ . വേണ്ട… വേണ്ട…

എനിക്ക് പേടിയാ…

എന്തിനാ പേടി. ആരുമില്ലല്ലോ ഇവിടെ… ഒരു തവണ.. ഒരേയൊരു തവണ….

അമ്മുവിന് ആകെ വെപ്രാളമായി… അവന്റെ ചുംബനം വേണമെന്നും ഉണ്ട്… ഒന്നും പറയാനും വയ്യാത്ത അവസ്ഥ… അടിവയറൊക്കെ ഉരുണ്ട് കയറുന്നപ്പോലെ…

ജെറിൽ അവളെയൊന്നുകൂടി നോക്കികൊണ്ട് പതിയെ അവളെ തോളിലൂടെ ചേർത്തുപിടിച്ചു ആ നെറ്റിയിൽ തന്റെ ചുണ്ട് അമർത്തി പതിപ്പിച്ചു

അമ്മുവിന് ഒരു നിമിഷം ശ്വാസം നിലച്ചതുപോലെ തോന്നി… ഉള്ളിലൂടെ എന്തോ പാഞ്ഞുപോകുന്നത് പോലെ..

അവൾ കണ്ണുകൾ ഇറുക്കിയടച്ചു… അറിയാതെ കൈവിരലുകൾ അവന്റെ കൈയിൽ മുറുകി….

അമലു….

ഹ്മ്മ്… അവൾക് ശബ്ദം പുറത്ത് വന്നില്ല…

ഡാ… കണ്ണ് തുറക്ക്..

ഹ്മ്മ്മ്…. ഹ്മ്മ്…

തുറക്ക് കുഞ്ഞേ..

അമ്മു പതിയെ തന്റെ കണ്ണുകൾ തുറന്നു ജെറിലിന്റെ മുഖത്തേക്ക് നോക്കി….

I luv u അമലു

I luv u too…..

ഒരു നിമിഷം അവരങ്ങെനെതന്നെ ചേർന്നിരുന്നു…

ഈ യാത്ര ഇനിയും അല്പം കൂടി ഉണ്ടാരുന്നെകിൽ എന്നവർക്  ഒരുപോലെ ആഗ്രഹം തോന്നി..

പെട്ടെന്ന് തന്നെ സ്റ്റേഷൻ എത്തി… രണ്ടാൾക്കും പിരിയാൻ സങ്കടം തോന്നി… എന്തുകൊണ്ടോ അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു.. അവൾ അവന്റെ കയ്യിൽ പിടിച്ചു….

എന്നാടാ…

ഒന്നുമില്ല… പോകാൻ തോന്നുന്നില്ല…

അയ്യടാ… അപ്പോൾ പരീക്ഷയോ… ഇപ്പോൾ എന്റെ അളിയൻ വരും നിന്നെ കൂട്ടാൻ…

അളിയനോ? അമ്മു മുഖം ചുളിച്ചു…

അതെ.. നിന്റെ ചേട്ടൻ… ഞാൻ നിന്നെ കെട്ടുമ്പോൾ അങ്ങേരു എന്റെ അളിയൻ ആകില്ലേ…

അളിഞ്ഞ അളിയൻ…

അമ്മു അവന്റെ കൈയിൽ പിച്ചി…

ഔ….. നോവിക്കാതെടി പെണ്ണെ… ഞാൻ ചുമ്മാ പറഞ്ഞതല്ലേ ..

അപ്പോ എന്റെ കൊച്ചു പോയി നന്നായി പഠിച്ചു പരീക്ഷ എഴുത്… ടെൻഷൻ ഒന്നും വേണ്ട…

എളുപ്പമാരിക്കും കെട്ടോ…

അവൻ ഒന്നുകൂടി അവളുടെ നെറുകയിൽ ചുംബിച്ചു….

ഇറങ്ങട്ടെ….ചേട്ടായി വന്നു കാണും…

ഹ്മ്മ്….

അവൾ അവന്റെ കൈ ഒന്നുയർത്തി തന്റെ ചുണ്ടോട് അടുപ്പിച്ചു…

ജെറിൽ അക്ഷരാർത്ഥത്തിൽ ഞെട്ടി…

ഇതേ ഇപോൾ എനിക്ക് തരാനുള്ളു… അവൾ പയ്യെ അവന്റെ കൈപ്പത്തിയിൽ ചുംബിച്ചു…

എന്നിട്ട് വേഗം തന്നെ താഴേക്ക് ഇറങ്ങി… അറിഞ്ഞുകൊണ്ടുതന്നെ അവൾ തിരിഞ്ഞു നോക്കിയില്ല…

അവൻ അവൾ പോകുന്നത് നോക്കി നിന്നു ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ….

അതുൽ അവളെ കാണുന്നതും കൂട്ടിട്ട് പോകുന്നതും അവൻ നോക്കിനിന്നു….

തന്റെ പെണ്ണ്….. അവന്റെയുള്ളം തുടിച്ചു…

അവൾ ചുംബിച്ച കൈ അവൻ നെഞ്ചോട് ചേർത്ത് വെച്ചു…

അതുലിനോടൊപ്പം അവൾ ഫ്ലാറ്റിലെത്തി.. ചേച്ചിയും ചേട്ടനുമായി കുറെ കത്തിവെച്ചു…

കഴിച്ചു മുറിയിലേക്ക് പോയി… മുറിയിൽ കയറിയ ഉടൻ അവൾ ജെറിലിനെ വിളിച്ചു..

എവിടാ??

ഞാൻ ബസിലാടാ.

എപ്പോൾ എത്തും..?

വൈകിട്ട് ആകും…

പാടായല്ലേ ഞാൻ കാരണം… വണ്ടിയും കൊണ്ടുവന്നില്ലല്ലോ..

വണ്ടിയിൽ വന്നാൽ എങ്ങനാടി പെണ്ണേ ഇന്ന് നിന്റെ കൂടെ വന്നതുപോലെ വരാൻ പറ്റുക…

ശോ.. അത് മറന്നു ഞാൻ…

പൊട്ടിക്കാളി…

പോടാ…

പോടാന്നോ… മര്യാദക്ക് ഞങ്ങൾ വിളിക്കുന്നത് പോലെ അച്ഛാച്ച… ഇച്ചായ എന്നൊക്കെ വിളിച്ചോണം കേട്ടോടി പട്ടത്തി..

പട്ടത്തിയോ…. ഞാനോ…

പിന്നല്ലാതെ…. മുക്കും കുത്തി… കാതും കുത്തി.. അതിനു മേലൊരു മേക്കാതും കുത്തി..

ഇതൊന്നും പോരാഞ്ഞു കാലിൽ മോതിരവും…

കാലിൽ മോതിരമോ??

പിന്നെ യാ കാലിൽ രണ്ടാമത്തെ വിരലിൽ എന്തോന്നാ ഇട്ടിരിക്കുന്നെ….

അത് മിഞ്ചിയാണ് ചെക്കാ…

ഇഞ്ചിയോ…

ഇഞ്ചിയല്ല…. മിഞ്ചി…

അത് ഈ തമിഴ് പെണ്ണുങ്ങൾ ഇടുന്നതല്ലേ….

കല്യണം കഴിഞ്ഞു…

അതവിടെ… ഇവിടെ ഞാൻ ചുമ്മാ… അമ്മ പണിയിച്ചു തന്നതാ….എന്റെ പിറന്നാളിന്…

എന്നായാലും എനിക്കത് ഇഷ്ടായി… നിന്റെ കാൽവിരലുകൾക് അത് നല്ല ചേർച്ചയാണ്

അമ്മുവിന് ആകെ പരവേശം തോന്നി… ചെക്കൻ ചില സമയം വല്ലാതെ പ്രണയംകൊണ്ട് നമ്മളെ മൂടിക്കളയും… താങ്ങാൻ ആകില്ല…

ആ സംസാരം അല്പം കൂടി നീണ്ടു… പരീക്ഷയുള്ളത്കൊണ്ട് തന്നെ അവൻ തന്നെ സംസാരം അവസാനിപ്പിച്ചു അവളെ പഠിക്കാൻ ഏല്പിച്ചു…

അമ്മു തന്റെ ഗൈഡ് ഒകെ ആയി നാളത്തെ പരീക്ഷ ചൂടിലേക്കും…

പിറ്റേന്ന് രാവിലെ തന്നെ അമ്മു റെഡിയായി…

അതുൽ അവളെ സെന്ററിൽ ആക്കി ജോലിക്ക് പോയി… വൈകിട്ട് കൂട്ടിട്ടു വരാൻ ആളു വന്നോളും… ഇന്ന് പരീക്ഷ കഴിഞ്ഞയുടൻ അമ്മുവിന് തിരികെയും പോകണം   നാളെ ജോലിക്കും കയറണം… പോയില്ലേൽ ചെക്കൻ വേണേൽ ഇങ്ങു വരും…..

പരീക്ഷ നന്നായി തന്നെ അമ്മു അറ്റൻഡ് ചെയ്തു ..

ഉച്ചക്കത്തെ ബ്രേക്കിന് വീട്ടിലേക്കും ചേട്ടായിയെയും ജെറിലിനെയും വിളിച്ചു…

ഉച്ച കഴിഞ്ഞു ഫുൾ സബ്ജെക്ട് ബേസ് ആരുന്നു..

കുഴപ്പിമില്ലാതെ അതും കഴിഞ്ഞുകിട്ടി….

വൈകുന്നേരം അതുലും ശ്രീയും അമ്മുവും ഒന്നിച്ചു കാറിനു വീട്ടിലേക്ക് തിരിച്ചു .. 

അവർ രണ്ടാളും രണ്ട് ദിവസത്തേക്ക് ലീവ് എടുത്താണ് വരുന്നത്…

രാത്രിയോടെ വീട്ടിലെത്തി… എന്നത്തേയും പോലെ ജെറിലും അവളും തമ്മിലുള്ള പ്രണയനിമിഷങ്ങൾ ഉറങ്ങുന്നിടം വരെ നീണ്ടു..

പിറ്റേന്ന് പതിവ്പോലെ അവൾ സ്കൂളിലെത്തി… കണി കാണാൻ എന്നപോലെ ചെക്കൻ മുന്നിലുണ്ട്…

കാരണം ഈ കാഴ്ച അവരുടെ അന്നത്തെ സന്തോഷമാണ്… പരസ്പരം കാണുമ്പോൾ ഉള്ള കുഞ്ഞു പുഞ്ചിരി അത് മതി… മറ്റൊന്നും വേണ്ട 

അന്ന് ഉച്ചക്ക് അമ്മുവിന് SGE എന്നൊരു കോളേജിൽ നിന്നൊരു കാൾ വന്നു.. അവർക്ക് അവിടെ ഇംഗ്ലീഷ് ഡിപ്പാട്മെന്റിലെക് ഗസ്റ്റ് ലെക്ചർ വേണം… അതിനു ഇന്റർവ്യൂ ഉണ്ട്.. നേരത്തെ കൊടുത്ത ബയോ ഡാറ്റാ വെച്ചാണ് അവർ വിളിച്ചത് ..

അമ്മു ഒന്ന് ആലോചിച്ചിട്ട് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ സമ്മതം പറഞ്ഞു…

അവൾ അത് കൈയ്യോടെ ജെറിലിനെ അറിയിക്കാൻ ഫോൺ എടുത്തപ്പോളാണ് അവന്റെ msg കണ്ടത്…

ആള് പോലീസ് സ്റ്റേഷനിൽ ഒരു മീറ്റിംഗ് അറ്റൻഡ് ചെയ്യാൻ പോയിരിക്കയാണ്‌…

കുട്ടികളുടെ സുരക്ഷ ആണ് വിഷയം വരാൻ താമസിക്കും എന്ന്

അമ്മു ഇന്റർവ്യൂ കാര്യം പറഞ്ഞു തിരിച്ചു ആൾക്കൊരു മറുപടി കൊടുത്തു.. ഫോൺ നോക്കുമ്പോൾ കാണുമല്ലോ..

ആള് msg കണ്ടു എന്ന് ആ നീല വരകൾ മനസിലാക്കിതന്നു എങ്കിലും മറുപടി വന്നില്ല…അമ്മു ഫോൺ മാറ്റി വെച്ച് ക്ലാസ്സിലേക്ക് പോയി…

അന്ന് വൈകുന്നേരം പോകാൻ നേരമാണ് പിന്നെ രണ്ടാളും കാണുന്നത് ..

വൈകിട്ട് വീട്ടിലെത്തി പതിവ് കലാപരിപാടികൾക്കിടയിലാണ് ജെറിൽ വിളിക്കുന്നത്  

അമലു

എന്തോ

എന്നടുക്കുവാ…

ഇപ്പോൾ ചുമ്മ ടീവി കാണുവാ…

വീട്ടിൽ എത്തിയോ…

എത്തി പെണ്ണെ… നിന്റെ msg കണ്ടിരുന്നു…

ആലോചിക്കാൻ ഒന്നുമില്ല… ഇന്റർവ്യൂ പോകണം കെട്ടോ… നല്ല ചാൻസ് ആണ്…

പോകണോ…

പോകണോ അല്ല പോകണം    എന്റെ പെണ്ണൊരു കോളേജ് അദ്ധ്യാപികയാണെന്ന് പറയുന്നത് എനിക്ക് അഭിമാനമാണ്…

ആഹാ.. ആണോ…

അതേലോ.. എന്നാടാ ഇന്റർവ്യൂ

അടുത്ത ബുധൻ.

ഞാൻ വരണോ….

ഉയ്യോ… വേണ്ട… വേണ്ട. . ഇത് ട്രെയിൻ അല്ല… എനിക്ക് പേടിയാ… ഞാൻ തനിയെ പൊക്കോളാം..

ദുഷ്ടി…

അതല്ല ചെക്കാ… അറിയാവുന്ന ആരേലും കണ്ടാൽ പിന്നത് മതി… ഇതെനിക്ക് അറിയാവുന്ന കോളേജ് ആണ്.    അവിടുത്തെ hod എന്റെ സർ ആരുന്നു.  So am ok…

എന്നാൽ കുഴപ്പമില്ല… ഞാൻ വരുന്നില്ല….

അമ്മു നിനക്ക് പേടിയുണ്ട് അല്ലെ എപ്പോഴും ആരേലും അറിയുമോ എന്ന് 

ഉണ്ട്.  വല്ലാത്ത ഭയമുണ്ട്…

എന്നായാലും എല്ലാരും അറിയും… അങ്ങെനെ അറിഞ്ഞാൽ…. എതിർപ്പ് ഉണ്ടായാൽ നീയെന്നെ വേണ്ടാന്ന് വെക്കുമോ…

അവന്റെ ശബ്ദത്തിൽ നേരിയ സങ്കടം ഉണ്ടാരുന്നു

അമ്മു????

അമ്മു  ..  അമലു…..

ഹ്മ്മ്

കേട്ടോ ഞാൻ ചോദിച്ചത്….

തോന്നുന്നുണ്ടോ ഞാൻ ഇട്ടിട്ട് പോകുമെന്ന്…അങ്ങെനെ പോകാൻ ആണെൽ എന്നെ പോയേനെ.

ഇനി എനിക്കത് സാധിക്കില്ല…ഒരിക്കലും കഴിയില്ല.. വല്ലാതെ ഇഷ്ടപ്പെട്ടു പോയി ഞാൻ.. പ്രണയിച്ചു പോയി ഞാൻ…

ജെറിലിനു അടക്കാനാകാത്ത സന്തോഷവും പ്രണയവും തോന്നി അവളോട്  

I luv u അമലു

Luv u too….

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

തുടരും….

രചന : പ്രണയിനി

Scroll to Top