ഒന്നിച്ചൊന്നായി തുടർക്കഥയുടെ ഭാഗം 11 വായിക്കുക…

രചന : പ്രണയിനി

അമ്മു പാടെ ഒതുങ്ങിപ്പോയി… അധികം മിണ്ടാട്ടമില്ല.. പഴയ കുറുമ്പോ കുസൃതിയോ ഒന്നുമില്ല… വീട്ടിൽ എല്ലാർക്കും അവളുടെ പെരുമാറ്റത്തിൽ സംശയം തോന്നി… ജെറിൽ പോലും അവളുടെ സംസാരത്തിൽ അവൾക് വന്ന മാറ്റം തിരിച്ചറിഞ്ഞു തുടങ്ങി… എന്നാലും പെണ്ണൊന്നും വിട്ടു പറയുന്നുമില്ല..

അതുലും ശ്രീയും മാത്രം അവളുടെ മാറ്റങ്ങളെ നോക്കികണ്ടു.  ശ്രീക്കു അവളോട് സഹതാപം തോന്നി.. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവളിങ്ങെനെയാണ്..പേടിയുണ്ട് ആൾക്ക്.. വീട്ടിൽ നിന്നും എപ്പോൾ വേണേലും ചോദ്യം വരാം. അത് ഉള്ളിൽ ഉള്ളത്കൊണ്ട് തന്നെ അവൾ അസ്വസ്ഥയാണ്…

അതുൽ മാത്രം ഇതുവരെക്കും അവളോട് ഒന്നും ചോദിച്ചിട്ടില്ല… പക്ഷെ അവന്റെ സംസാരം പെരുമാറ്റം ഒകെ മാറിയിരിക്കുന്നു.. ഗൗരവമാണ് കൂടുതൽ…

അങ്ങനെയിരിക്കെയാണ് പൊടുന്നനെ അവൾക്കൊരു കല്യാണലോചന വരുന്നത്.. വരുന്ന ഞാറാഴ്ച അവർ പെണ്ണുകാണാൻ വരുമത്രേ…

അമ്മു ആകെ വല്ലാത്തൊരുവസ്ഥയിൽ ആയി..

അവർ വരുന്നതിനു മുൻപ് തന്നെ എങ്ങനേലും തന്റെ കാര്യം പറയണം.. അല്ലേൽ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകും .

ഈ കല്യാണ ആലോചന പ്രമാണിച്ചു എല്ലാരും വീട്ടിൽ തന്നെയുണ്ട്… അതുലും ശ്രീയും പോലും രണ്ട് ദിവസമായി വീട്ടിലുണ്ട്… രണ്ടാളും വീടിനു അടുത്തേക്ക് ജോലി മാറാനും നോക്കുന്നുണ്ട്….

ഇപ്പോൾ ഇതൊക്കെ കേൾക്കുന്നത് അമ്മുവിന് ആകെ വല്ലായ്മയാണ്… കാരണം മറ്റൊന്നുമല്ല…

തന്നെ ഇവരൊക്കെ സംശയിക്കുന്നത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ എന്നാണ് അവളുടെ ചിന്തകൾ  

പെണ്ണാണെൽ ജെറിലിനോട് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.. അവനു സംശയം ഉണ്ടെന്ന് അവൾക്കറിയാം.. എന്നിട്ടും പ്രശ്നം ഇപ്പോഴേ രൂക്ഷം ആക്കേണ്ട എന്നാണ് അവളുടെ തീരുമാനം…

എന്തിനെയും കേന്ദ്രബിന്ദു ഇപ്പോൾ അമ്മുവാണല്ലോ…

കല്യാണ ചർച്ച മുറുകിയിരിക്കുന്ന വേളയിൽ ഒരു ദിവസം അമ്മു നടുത്തളത്തിലേക്ക് വന്നു… അവിടെ അച്ഛനും അമ്മയും ചേട്ടനുമൊക്കെയുണ്ട്… ചേട്ടത്തി അടുക്കളയിലാണ്… എന്നാൽ അമ്മു വരുന്നത് അവൾ കണ്ടിട്ടുമുണ്ട്….

ആഹാ… അമ്മുമോളോ… വാ… മോളുടെ കാര്യങ്ങളാണ് പറയുന്നത്…

വാ ഇവിടെ വന്നിരിക്ക്‌…

അമ്മു ഒന്നും മിണ്ടാതെ അച്ഛന്റെ അടുക്കൽ വന്നിരുന്നു….

അവൾ അതുലിനെയൊന്നു പാളി നോക്കി… അവന്റെ മുഖം ഗൗരവത്തിൽ തന്നെ   

അച്ഛാ…. എനിക്കൊരു കാര്യം പറയാനുണ്ട്…

എന്നാടാ…. പറ….

അത് എല്ലാരോടും കൂടിയാണ് പറയാനുള്ളത്…

ഇപ്പോൾ നമ്മൾ എല്ലാരും ഇവിടുണ്ടല്ലോ…

പറഞ്ഞോ…

അത്…. അമ്മേ…. എനിക്ക് ഈ കല്യാണം വേണ്ട…

ഏഹ്… കല്യാണം വേണ്ടെന്നോ….അതിനു അവർ കാണാൻ വരുന്നതല്ലേയുള്ളു… അതിനു മുൻപ് എന്താ ഇങ്ങെനെ….

അത്…. അത്…. അവൾ പറയാൻ ബുദ്ധിമുട്ടി…

എല്ലാർക്കും അവളുടെയാ ഇരിപ്പിലും സംസാരത്തിലും എന്തോ പന്തികേട് തോന്നി.. കാര്യo ഗൗരവമുള്ളത് തന്നെ..

അതുലിന്റെ മുഖം ചുവന്നു… അവൻ ദേഷ്യത്തോടെ കൈ ചുരുട്ടി പിടിച്ചു..

അച്ഛാ…. അമ്മു കണ്ണുകൾ ഇറുക്കി പൂട്ടി….

എനിക്ക്…. എനിക്ക്…. ഒരാളെ ഇഷ്ടാണ്….

അവൾ പതിയെ പറഞ്ഞു… പെട്ടെന്ന് എല്ലാരും നിശബ്ദരായി… ശ്രീ വേഗം അടുക്കളയിൽ നിന്നും വന്നു… അവൾ അമ്മുവിന് അടുത്തായി നിന്നു…

അതുലിന്റെ ഇരിപ്പും അത്ര പന്തിയല്ല…

എന്താ പറഞ്ഞെ…. എന്താ നീ പറഞ്ഞതെന്ന്…

അമ്മു നിന്നോടാണ് ചോദിക്കുന്നത്…. അമ്മ ദേഷ്യത്തിൽ അവളുടെ തോളിനിട്ട് അടിച്ചു…

അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു… അവൾ അച്ഛനെ നോക്കി…

ഒന്നും പറയാതെ ഇരിക്കുകയാണ്…

ഏതവൻ ആണത്…. എവിടുന്നു കിട്ടി നിനക്ക് ഇങ്ങെനെയൊരു ബന്ധം… അതും ഞങ്ങളാരും അറിയാതെ…. അമ്മ ദേഷ്യത്തിൽ എന്തൊക്കെയോ ചോദിക്കുന്നുണ്ട്….

ശ്രീ അമ്മുവിന്റെ തോളിൽ കൈയമർത്തി…

പറ അമ്മു.  ഇത്രയുമൊക്കെ ഒപ്പിച്ചിട് മിണ്ടാതെ ഇരിക്കുന്നോ…

എന്റെ കൂടെ സ്കൂളിൽ ഉണ്ടായിരുന്നതാണ്..

സർ ആണോ…

അല്ല…

പിന്നെ…

ഓഫീസിൽ ഉള്ളതാരുന്നു…

ഇപ്പോഴോ….

വേറെ ജോലിക്ക് കയറി… അവിടെ കമ്പനിയിൽ മാനേജർ ആണ്.

ഇതന്നു നീ വീട്ടിൽ വന്നു പറഞ്ഞ നിന്നോട് എന്തോ പറഞ്ഞ ആളല്ലേ…. വഴക്ക് ഉണ്ടായത്…

ഹ്മ്മ്….

അവൻ ക്രിസ്ത്യാനി അല്ലെ?

ഹ്മ്മ്…

ദൈവമെ…. ചതിച്ചോ…. ഇവൾ ഇതിനാണോ എന്നും രാവിലെ ഇവിടുന്നു  ഉടുത്തൊരുങ്ങി പൊക്കോണ്ടിരുന്നേ…

അമ്മ തലയിൽ കൈവെച്ചു ഇരുന്നു….

അമ്മു അതുലിനെയൊന്നു നോക്കി…

ചേട്ടാ…..

വിളിച്ചതെ ഓർമ്മയുള്ളൂ… പടക്കം പൊട്ടുന്നപോലൊരു അടിയാരുന്നു ആദ്യം അമ്മുവിന് കിട്ടിയത്…

അതും കവിളിൽ… ആ ഒരു വശം മരവിച്ചതുപോലെ തോന്നി അവൾക്… തലയാകെ പെരുക്കുന്നു…

ഏട്ടാ…. ശ്രീ ഓടി വന്നു അമ്മുവിനെ താങ്ങി…

നിങ്ങൾ എന്താ ഈ കാണിക്കുന്നേ… കാര്യം പറഞ്ഞയുടൻ അടിക്കുന്നോ…

മിണ്ടരുത് നീ…. നിന്നോട് ആരേലും അഭിപ്രായം ചോദിച്ചോ…

അമ്മു മുഖം പൊത്തിയിരിക്കുകയാണ്…കണ്ണുകൾ മാത്രം നിറഞ്ഞൊഴുകുന്നു..

അച്ഛനും അമ്മയും ഒന്നും മിണ്ടിയില്ല.. അവൾക് കിട്ടേണ്ടതാണ് എന്നൊരു ഭാവമാണ് മനസ്സിൽ…

അമ്മു…. മുഖത്ത് നോക്കെടി…. അതുൽ ദേഷ്യത്തിൽ അവളുടെ മുന്നിലേക്ക് വന്നു പറഞ്ഞു…

അമ്മു മുഖമുയർത്തി അവനെ നോക്കി…

കണ്ണുകൾ നിറഞ്ഞു ചുവന്നു കവിളിൽ അടികൊണ്ട പാട് തിണിർത്തു കിടക്കുന്നു..

അതുലിനു ഒരു പിടപ്പ് ഉണ്ടായെങ്കിലും അവനത് മറച്ചു…

ഇന്നോളം അധികം അവളെ നോവിച്ചിട്ടില്ല…

സഹോദരങ്ങൾക്കിടയിൽ സാദാരണ ഉണ്ടാകാറില്ല വഴക്കും അടിയും ഒകെ ഉണ്ടാകുമെങ്കിലും ഇങ്ങെനെ ചെയ്യാൻ ഇട വന്നിട്ടുമില്ല ഞങ്ങൾ വരുത്തിയിട്ടുമില്ല… എന്നിട്ടും ഇന്ന്….

അമ്മു….

ഹ്മ്മ്മ്..

നിങ്ങൾ തമ്മിൽ എത്ര നാളായി ഇഷ്ടത്തിലാണ്?

രണ്ട് വർഷം ആകുന്നു…

അതുൽ കണ്ണുകൾ ഒന്നടച്ചു തുറന്നു… അമ്മയും അച്ഛനും അങ്കലാപ്പിൽ മുഖത്തോട് മുഖം നോക്കി..

ശ്രീ മാത്രം ഒരു ഞെട്ടലുമില്ലാതെ നിന്നു…

ഇത്ര നാളായിട്ടും നിനക്കിപ്പോഴാണോ പറയാൻ തോന്നിയത്…

ഒരു സൂചന പോലും തന്നിട്ടുണ്ടോ നീ…

അത്….. അത്…. പേടിച്ചിട്ടാ… അറിഞ്ഞാൽ സമ്മതിക്കുമോ എന്നോർത്തിട്ടാ…

പിന്നെ എന്തിനു ഇപ്പോൾ പറഞ്ഞു… ഇപ്പോൾ ഞങ്ങൾ സമ്മതിക്കുമെന്ന് നിന്നോടാരു പറഞ്ഞു…

അവനോ…

അല്ല… ആളിത് അറിഞ്ഞിട്ടില്ല… ഞാൻ പറഞ്ഞിട്ടില്ല ഒന്നും…

എന്നാൽ നീ ചെവി തുറന്നു കെട്ടോ… ഈ കല്യാണം ഒരിക്കലും നടക്കില്ല…

ഞങ്ങൾ പറയുന്ന ആൾ മാത്രേ നിന്നെ കല്യാണം കഴിക്കൂ…എന്തേലും ഉള്ളിലുണ്ടെൽ അതങ്ങു മനസിൽനിന്നും കളഞ്ഞേക്ക്…

അമ്മു ഒന്ന് ഏങ്ങി….

പറഞ്ഞത് കെട്ടോ നീ.. ഇത്തവണ അമ്മയാണ് അത് ചോദിച്ചത്…

എനിക്ക്…. എനിക്ക്…. പറ്റില്ല ചേട്ടായി.. സ്നേഹിച്ചു പോയി… ഇനി മറ്റൊരാൾ എന്റെ ജീവിതത്തിൽ എനിക്കത് പറ്റില്ല….

ഇത്തവണ അവളെ തലങ്ങും വിലങ്ങും തല്ലിയത് അമ്മയാണ്… അവരുടെ കൈ വേദനിക്കുവോളം അവർ അവളെ പൊതിരെ തല്ലി… കൈയും മുഖം തലയും ഒകെ ആ വേദന ഏറ്റുവാങ്ങി… തടയാൻ വന്ന ശ്രീയെ ഒരു നോട്ടം കൊണ്ടവർ വിലക്കി…

അമ്മു എല്ലാ വേദനയും സഹിച്ചു… തടയാനോ എതിർക്കാനോ നിന്നില്ല… പറ്റില്ലാരുന്നു അവൾക്കത്… ഇങ്ങനെയൊക്കെ തന്നെ സംഭവിക്കുമെന്ന് അവൾക് ഉറപ്പായിരുന്നു..

കുറെ വഴക്കിനും ശാപത്തിനും ഒടുവിൽ അവർ കരഞ്ഞു മൂക്ക് പിഴിഞ്ഞ് മുറിയിലേക്ക് പോയി…

അച്ഛനും കൂടെ പോയി…

അതുൽ ഒന്നും മിണ്ടാതെ അവളെ നോക്കി നിന്നു…

ശ്രീ വേഗം തന്നെ അവളെ എണീപ്പിച്ചു മുറിയിലേക്ക് കൊണ്ടുപോയി… ദേഹമസകാലം അടികൊണ്ട പാടുകളാണ്… അടിയുടെ വേദനയും മനസിന്റെ വിങ്ങലും എല്ലാംകൂടി ഏങ്ങലുകളായാണ് പുറത്തേക്ക് വരുന്നത്… അവളുടെ ദേഹം വിറക്കുന്നുണ്ട്… കണ്ണിൽ നിന്നും നിർത്താതെ കണ്ണീർ ഒഴുകുന്നു…

ശ്രീ ഓർക്കുകയായിരുന്നു അമ്മുവിനെ കുറിച്ച്…

ഇന്നോളം ഒരു ചേട്ടത്തി നാത്തൂൻ ബന്ധമരുന്നില്ല തങ്ങളുടേത്… സുഹൃത്തുക്കൾ ആരുന്നു…

അതുലേട്ടനോട് ഇഷ്ടം തോന്നി തുടങ്ങി അത് ഫോൺ വിളികൾ വരെ എത്തുന്ന സമയത്താണ് അമ്മുവിനെ പരിചയപെടുന്നത്… ഒരു പാവമെന്ന് തോന്നിയെങ്കിലും സംസാരത്തിൽ ഒത്തിരി പാവമാണെന്നു പിടികിട്ടി… തന്നെ വല്യ ഇഷ്ടാരുന്നു… ഞങ്ങൾ തമ്മിൽ കാണുന്നതും പരസ്പരം സ്നേഹിക്കുന്നതും ആരും അറിയാതിരിക്കാൻ അവളാണ് കൂടുതൽ ശ്രദ്ധിച്ചത്…

അതുലേട്ടൻ വഴക്കിട്ടു പിണങ്ങുമ്പോൾ എനിക്കായി സംസാരിക്കുന്നത് അവളാണ്… നാളും പക്കവും നോക്കുമ്പോളൊക്കെ പേടികൊണ്ട് വിറച്ച എന്നെ ചേർത്ത് നിർത്തിയതും അവളാണ്…

കല്യാണത്തിന് ശേഷം നാളുകൾ കഴിഞ്ഞു അടുക്കളയിൽ അമ്മയെ സഹായിക്കുമ്പോൾ ഒന്നുമറിയാതിരുന്ന എന്നെ പലതും കുക്ക് ചെയ്യാൻ പഠിപ്പിച്ചത് അവളാണ്… അമ്മ മീൻ വെട്ടാൻ തരുമ്പോൾ അതുനോക്കി എങ്ങെനെ എന്നറിയാതെ നിന്ന  അമ്മയോട് ചോദിക്കാൻ മടിച്ചുനിന്ന എന്നെ അത് വെട്ടുന്നതും കറി ആക്കുന്നതുമൊക്കെ പഠിപ്പിച്ചു തന്നവൾ..

ഇന്നും അമ്മയുടെ ചില വാക്കുകൾ എനിക്ക് നോവുമ്പോൾ അവളാണ് ഓടിവരാറ് ആദ്യം… ഒന്നും സാരമില്ല ചേച്ചി…

പോട്ടെ എന്നു പറഞ്ഞു ആശ്വസിപ്പിക്കുന്നവൾ..

ആ അവളാണ് ഇന്ന് ഈ വിധം തനിക് പോലും ഒന്ന് സഹായിക്കാൻ ആകാതെ…. ആശ്വസിപ്പിക്കാൻ ആകാതെ തളർന്നു കിടക്കുന്നത്….. ഇന്ന് ആകെ മോശമാണ് അവളുടെ അവസ്ഥ .. ഇനി ചിലപ്പോ മുന്നോട്ടും….

ദൈവമെ… ആർക്കും അറിഞ്ഞുകൊണ്ട് ദ്രോഹം ചെയ്യാത്തവളാണ്… ഇന്നുവരെയും മോശമായി ഒന്നും കേൾപ്പിച്ചിട്ടില്ല… അവൾക് നല്ലത് മാത്രം വരുത്തണെ… എന്തേലും വഴി തെളിഞ്ഞു കിട്ടണേ.

അമ്മുവിനെ ഒന്നുകൂടി നോക്കി ശ്രീ പുറത്തേക്കിറങ്ങി

ശ്രീ പോയി എന്ന് ഉറപ്പായതും അമ്മു അതുവരെ അടക്കി വെച്ച കണ്ണീർ പുറത്തേക്കൊഴുകി…

തന്റെ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ അവൾ തലയിണയിൽ മുഖം അമർത്തി വെച്ചു… കൈ നഖങ്ങൾ തലയിണയിൽ ഞെരിഞ്ഞു അമർന്നു…

അവളുടെ മനസ്സിൽ ജെറിലിന്റെ മുഖം തെളിഞ്ഞു…. ആള് ഇതൊക്കെ അറിയുമ്പോൾ എന്തൊക്കെ സംഭവിക്കും… അറിയില്ല…

എല്ലാരൂടി ബഹളം വെച്ചാൽ എന്നെ വേണ്ടാന്ന് വെക്കുമോ… അങ്ങെനെ കഴിയുമോ…

തനിക് കഴിയില്ല… അപ്പോൾ അവനു കഴിയുമോ…

ഒരാളെ സ്നേഹിച്ചത് തെറ്റാണോ ഞാൻ…

നേരത്തെ പറഞ്ഞില്ല… അത് തന്റെ തെറ്റാണു…

സമ്മതിക്കുന്നു… എന്നാൽ പറഞ്ഞു കഴിഞ്ഞും ആരും എന്റെ കൂടെ നിൽക്കുന്നില്ലല്ലോ… ജാതിയും മതവും ഒകെ വേറെയാണ്.. അറിയാം…

എങ്കിലും സ്നേഹിച്ചു പോയില്ലേ ഞാൻ…

എന്നെയൊന്നു മനസിലാക്കികൂടെ അവർക്ക്….

അമ്മുവിന് സങ്കടം സഹിക്കാൻ ആകുന്നില്ലായിരുന്നു…

ഇതേ സമയം അവളുടെ ഫോണിലേക്ക് വിളിച്ചിട്ടൊന്നും കിട്ടാത്തതിനാൽ ദേഷ്യത്തോടെ ഫോൺ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു നില്കുകയായിരുന്നു ജെറിൽ…

ഇന്ന് വൈകുന്നേരം തൊട്ട് എന്തോ മനസ് ശരിയല്ല… ആകെ അസ്വസ്ഥമാണ്… എന്നാൽ അവളെയൊന്നു വിളിച്ചേക്കാം എന്ന് വെച്ച് നോക്കിപ്പോ ഇത്രനേരമായും അവൾ ഫോൺ എടുത്തിട്ടില്ല….

എന്ത് പറ്റിയോ… എടുക്കാൻ വയ്യാത്ത സാഹചര്യം ആണെങ്കിൽ മെസ്സേജ് എങ്കിലും അയക്കാറുണ്ട് അവൾ…എന്നാൽ ഇന്നതൊന്നുമില്ല…

അവളൊന്നു ഫോൺ എടുക്കാതെ ആ ശബ്ദമൊന്നു കേൾക്കാതെ ഇന്നിനി സമാദാനം കാണില്ല…

ആകെയൊരു വെപ്രാളം തോന്നുന്നു… അവൾക്കെന്തേലും വയ്യായ്ക ആയോ….

കുറച്ചു ദിവസങ്ങളായി അവക്ക് എന്തൊക്കെയോ മാറ്റങ്ങളുണ്ട്… പെണ്ണാണെൽ ഒന്നും വിട്ടു പറയുന്നുമില്ല… ഇനി നാളെ ഞായറാഴ്ചയാണ്…

അവളെയൊന്നു കാണണമെങ്കിൽ തിങ്കൾ ആകണം… എന്ത് വന്നാലും വേണ്ടില്ല… അവളെ കാണണം… സംസാരിക്കണം… അത്ര മതി തനിക്

I luv u പെണ്ണെ

അവന്റെ ഹൃദയം മന്ത്രിച്ചു

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…

രചന : പ്രണയിനി

Scroll to Top