സുഖകരമല്ലാത്ത രീതിയില്‍ അവള്‍ ഡ്രൈവറെ നോക്കി….

രചന : Nisha Renjith

ഓഫീസില്‍ നിന്ന് വൈകിയാണ് അവളിറങ്ങിയത്..

വീടു വരെ അവള്‍ തനിച്ചാണ്..

ഓട്ടോ സ്റ്റാൻഡ് ലക്ഷ്യമാക്കി അവള്‍ നടന്നു..

പക്ഷെ സമയം ഒരുപാടു വൈകിയിരുന്നു..

ഇനി ഒരു ഓട്ടോ വരുന്നതുവരെ കാത്തുനില്‍ക്കണം..

ആരോ തന്നെ പിന്തുടരുന്നതായി അവള്‍ക്കു തോന്നി.. തിരിഞ്ഞു നോക്കിയപ്പോള്‍ അവള്‍ പേടിച്ചു,അവന്‍ ചിരിച്ചു..

അവളുടെ സഹപ്രവര്‍ത്തകനായിരുന്നു അത്..

“നിന്നെ തനിച്ചു വിടാന്‍ മനസ്സു വന്നില്ല,ഞാനും കൂടെ നില്‍ക്കാം ഒരു ഓട്ടോ വരുന്നതു വരെ,നീ എൻറെ ഉത്തരവാദിത്തമാണ്..”

പത്തു നിമിഷത്തെ കാത്തുനില്‍പ്പിനു ശേഷം ഓട്ടോ വന്നു..അതില്‍ യാത്രക്കാരില്ലായിരുന്നു..

അത് അവസാനത്തെ ഓട്ടോ ആയിരിക്കാം..

സുഖകരമല്ലാത്ത രീതിയില്‍ അവള്‍ ഡ്രൈവറെ നോക്കി

“ഭയപ്പെടേണ്ട പെങ്ങളേ,നിങ്ങളെ സുരക്ഷിതമായി വീട്ടില്‍ എത്തിക്കുന്നത് എൻറെ ഉത്തരവാദിത്തമാണ്..” ഡ്രൈവര്‍ പറഞ്ഞു

അവള്‍ കയറി

ഇരുട്ടു മൂടിയ വഴിയിലൂടെ 5 മിനിറ്റിലധികം നടക്കണം.. അവള്‍ക്ക് വീട്ടിലെത്താന്‍..

അവള്‍ ഇറങി..

പുകവലിച്ചുകൊണ്ട് അവിടെ നിന്നിരുന്ന മധ്യവയസ്കന്‍ അവളെ നോക്കി..

അവളുടെ അയല്‍ക്കാരനായിരുന്നു അത്…

സിഗരറ്റ് വലിച്ചെറിഞ്ഞ് അയാള്‍ അവളുടെ അടുത്തേക്ക് നടന്നു..

“പേടിക്കേണ്ട മോളേ,ഞാനും വരാം വീടു വരെ,

നീയെനിക്കെൻറെ സ്വന്തം മകളെപ്പോലെയാണ്,നീയെൻറെ ഉത്തരവാദിത്തമാണ്..” അയാള്‍ പറഞ്ഞു.

അവള്‍ സുരക്ഷിതയായി വീട്ടിലെത്തി..

***************

ഓരോ തവണ ഞാന്‍ വരികള്‍ക്ക് ഇടവേള നല്‍കുന്പോഴും,എന്തെങ്കിലും അരുതാത്തത് സംഭവിക്കുമോ എന്ന് നിങള്‍ക്കു തോന്നിയിരിക്കാം..

ഈ പേടി സമുഹം നമുക്കു നല്‍കിയതാണ്..

എല്ലാ മനുഷ്യരും ആ സഹപ്രവര്‍ത്തകനെയോ,ഓട്ടോ ഡ്രൈവറെയോ,അയല്‍ക്കാരനെയോ പോലെ ആയിത്തീര്‍ന്നാല്‍.. ആ ഭയത്തിന് പ്രസക്തിയില്ലാതെയാകും..

പ്രിയപ്പെട്ട സമൂഹമേ,

“നിൻറെ അമ്മയും,പെങ്ങളും,ഭാര്യയും മാത്രമല്ല..,, അവളും നിൻറെ ഉത്തരവാദിത്തമാണ്‌്”

ഓര്‍ക്കുക..!!!!

മനസ്സിലാക്കുക…!

ലൈക്ക് കമന്റ് ചെയ്യണേ…

രചന : Nisha Renjith

Scroll to Top