എൽസ തുടർക്കഥയുടെ രണ്ടാം ഭാഗം ഒന്ന് വായിച്ചു നോക്കൂ….

രചന : പ്രണയിനി

ക്രിസ്മസാണിന്ന്.. സമയം പുലർച്ചെ ഒന്നര കഴിഞ്ഞു

പള്ളിയിലെ പാതിരാ കുർബാനയും കഴിഞ്ഞു വീട്ടിൽ വന്നിരിക്കുകയാണ് അമ്മച്ചിയും കറിയായച്ഛനും ഗ്രേസിയും… എല്ലാരുടെയും നോട്ടം ഗേറ്റിങ്കലേക്കാണ്.. ആരുടെയോ വരവിനെന്ന പോലെ…ആ ആൾക്ക് വേണ്ടിയാണു ആ മേശമേൽ ഇത്രയും വിഭവങ്ങൾ നിരത്തിയേക്കുന്നതും…

കറിയാച്ചോ…. ഫോണിൽ കിട്ടിയോടാ…

ഇല്ല അമ്മച്ചി… ഔട്ട്‌ ഓഫ് കവറേജ് ഏരിയ എന്നാണ് പറയുന്നത്…

കർത്താവെ…. കൂട്ടായിരിക്കണേ… അമ്മച്ചി കുരിശുമാല കയ്യിലെടുത്തു കൊന്ത ചൊല്ലാൻ തുടങ്ങി…

ഗ്രേസിയെ ദേ പിള്ളേരുടെ കരോൾ വരുന്നുണ്ട്..ഇതെന്ന ഇപ്പോൾ വരുന്നേ… ഇന്നലെ കൊണ്ട് കഴിഞ്ഞതല്ലിയോ ഇതൊക്കെ

ഇത് പിള്ളേർക്ക് അല്പം ചില്ലറ കിട്ടാനാ അമ്മച്ചി… പാവങ്ങൾ… ഇതൊക്കെയല്ലേ അവരുടെ സന്തോഷം…ഇച്ചായോ ആ പൈസ ഇങ്ങു തന്നെ…

ഇന്നാ.. പേഴ്സിൽ നിന്നെടുത്തോ…

കുട്ടികൾ പാട്ടും പാടി ഡാൻസും കളിച്ചു അകത്തേക്ക് കയറി…

ഗബ്രിയേലിന്റെ ദർശന സാഫല്യമായി

സർവ്വലോകർക്കും നന്മയേകും കാരുണ്യമായി

ബത് ലെഹിമിന്റെ മാറിലൊരാരോമൽ ഉണ്ണി പിറന്നല്ലോ 💃💃💃💃

അമ്മച്ചിക്ക് ചുറ്റും നിന്നു ആടി തിമിർക്കുകയാണ് സാന്റാ ക്ലോസ്… അമ്മച്ചിയും കൂടെ തുള്ളുന്നുണ്ട്…

പെട്ടെന്ന് സാന്റാക്ലോസ് തന്റെ മുഖം മൂടി മാറ്റി…

എൽസമ്മോ…..🔥🔥എന്റെ കർത്താവെ…

ഞാനിത് എന്നതാ ഈ കാണുന്നെ…കറിയാച്ചോ… ദേ ആളിങ്ങെത്തി…

ഗ്രേസിയെ… ദേ നോക്കെടി…

കറിയാച്ചനും ഗ്രസിയും നോക്കുമ്പോൾ മുന്നിൽ നില്കുന്നു അവരുടെ ഒരേയൊരു മകൾ…

എൽസ എന്ന എലിസബേത് സ്കറിയ 🔥🔥

കൂട്ടുമ്മേൽ തറവാട്ടിലെ ചുണക്കുട്ടി…. മകന് മകനായും മകൾക് മകളായും ഇവളൊരാൾ മതി ഈ തറവാട്ടിൽ 🔥🔥

എന്റെ കൊച്ചേ… നീയിത് എപ്പോൾ വന്നു… എത്ര നേരായി കാത്തിരിക്കുന്നു… നീ വല്ലാതെ ക്ഷീണിച്ചു.. അവിടെ കഴിക്കാനും കുടിക്കാനും ഒന്നും കിട്ടുന്നില്ലയോ..ഗ്രസി അവളെ ആദ്യത്തെ സ്നേഹപ്രകടനം കഴിഞ്ഞു കെട്ടിപിടിച്ചു പതംപറഞ്ഞു തുടങ്ങി..

തുടങ്ങിയോ മമ്മി പരാതി പറച്ചിൽ

അവളുടെ ദണ്ണം കൊണ്ടല്ലേടി കൊച്ചേ… നീയങ്ങു ക്ഷമീര്… വർഷം രണ്ടായി നിന്നെ ഞങ്ങളൊന്നു കണ്ടിട്ട്.. വല്യ പഠിത്തതിനാ എന്നും പറഞ്ഞങ് പോയതല്ലിയോ.. കൂടെ നില്കാൻ നിന്റെ തന്തയും…

സ്കറിയ ചിരിച്ചുകൊണ്ട് മോളെ ചേർത്ത് പിടിച്ചു…

അപ്പാ….

എൽസയുടെ best ഫ്രണ്ട് അവളുടെ അപ്പനാണ്…

ഒരു കൂട്ടുകാരനായി അദ്ദേഹമെന്നും അവൾക്കൊപ്പമുണ്ട്… അവളെ ഇത്രയും ഉശിരുള്ള പെണ്ണായി വളർത്തിയ ക്രെഡിറ്റ്‌ ഫുൾ അദ്ദേഹത്തിനാണ്..

പെണ്ണിനെ വീടിന്റെ അകത്തളങ്ങളിൽ ഒരിക്കലും അടച്ചിടാൻ ആഗ്രഹിക്കാത്ത അപ്പന്റെ മകനാണ് സ്കറിയ.. ആ ഗുണം അയാൾ തന്റെ മകളിലേക്കും പകർന്നു… വിദ്യാഭ്യാസം കുറവാണെങ്കിലും ഗ്രേസിയെയാണ് തോട്ടത്തിലെ പല കാര്യത്തിനും സ്കറിയ വിടുന്നത്… അതുപോലെ അമ്മച്ചിയും അയാളുടെ കമ്പനിയുടെ എക്സിക്യൂട്ടീവ് മെമ്പേഴ്സിൽ ഒരാളാണ്…എല്ലാരും കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണമെന്ന് സ്കറിയക്ക് നിർബന്ധമുണ്ട്… അതെത്ര ചെറുതായാലും വലുതായാലും… അഭിപ്രായങ്ങൾ എല്ലാർക്കും പറയാം… അല്ല പറയണം.. എന്നിട്ടാണ് അന്തിമ തീരുമാനങ്ങളെടുക്കുന്നത് പോലും…

അപ്പാ… എങ്ങനാ… കാര്യങ്ങളൊക്കെ റെഡിയല്ലേ… എൽസ അപ്പന്റെ ചെവിയിൽ മന്ത്രിച്ചു…

അയാൾ ചുണ്ട് കൂട്ടിപിടിച്ചു ചിരിച്ചുകൊണ്ട് തലയാട്ടി..

My സ്വീറ്റ് അപ്പ…

അതേടി… കുടിക്കാൻ കള്ള് വാങ്ങി തരുന്ന അപ്പൻ സ്വീറ്റ്… ഗ്രേസി ടെറർ ആയി…

അയ്യോടാ… ഗ്രസികൊച്ചു പിണങ്ങിയോ… ഇന്ന് ക്രിസ്മസ് അല്ലെ… ഉണ്ണിയേശു ജനിക്കുമ്പോൾ നമ്മൾ നസ്രാണികൾ രണ്ടെണ്ണം അടിച്ചില്ലേൽ എങ്ങനാ ഒരു സന്തോഷം ഉണ്ടാവുന്നെ..

ഒരിക്കലങ് മോളിലോട്ട് ചെല്ലുമ്പോൾ പുള്ളി ചോദിക്കത്തില്ലയോ..

എന്ത്….

കപ്പയും കരളും കഴിച്ചപ്പോൾ നീ എന്നതാടി എൽസേ ഒരു കുടം കള്ള് അടിക്കാഞ്ഞേ എന്ന്…

പിന്നെ… കർത്താവ് അതല്ലേ ചോദിക്കുന്നെ… നീ പോയേ പെണ്ണെ…

ആകെ ഇതൊക്കെയല്ലേ മമ്മി ഒരു സന്തോഷം..

വേറൊരു ചീത്ത സ്വഭാവവും മമ്മിയുടെ മോൾക്കില്ലല്ലോ.. ഇതുപോലും നമ്മുടെ വീട്ടിൽ മാത്രം ഇങ്ങെനെ ഓരോന്ന് ആഘോഷിക്കുമ്പോളല്ലേ ഉള്ളു

അല്ലാതെ വേറെയെവിടെലും ഞാൻ ഇങ്ങെനെ ചെയ്യുന്നത് മമ്മി കണ്ടിട്ടുണ്ടോ..

ഇല്ല… അതാണ് എന്റെ സമാദാനം…

എൽസമ്മോ…

എന്നതാ അമ്മച്ചി…

നിനക്ക് ഈ പിള്ളേരെയൊക്കെ എവിടുന്നു കിട്ടി.

പിള്ളേർക്ക് കേക്കും വീഞ്ഞും കൊടുത്തുകൊണ്ട് അമ്മച്ചി ആരാഞ്ഞു…

വഴിയിൽ നിന്നും വരുന്നതുകണ്ടു എല്ലാംകൂടി പാട്ടും പാടി… പിന്നെ ഇവന്മാരെ ചാക്കിട്ട് ഉടുപ്പുമിട്ട് ഇങ്ങു പോന്നു…

കൊള്ളാം…മതിയായോട പിള്ളേരെ… ഇനിം വേണോ…

വയർ നിറഞ്ഞു അമ്മച്ചി… താങ്ക്സ്… അതിലൊരു വിരുതൻ പറഞ്ഞു…

എന്നാൽ ചേച്ചിയെ ഞങ്ങൾ പോയേക്കുവാ… നാളെ കാണാം… പിന്നെ ചേച്ചി പൊളിയാ കെട്ടോ…

അടുത്ത വർഷം നമുക്ക് കരോളിന് ഇറങ്ങണം…

പിന്നല്ല… എൽസ കോളർപൊക്കി നിന്നു…

അപ്പോ എല്ലാർക്കും ഹാപ്പി ക്രിസ്മസ്…

Merry Christmas ❤️

**************

ഒന്നു കുളിച്ചു വന്നപ്പോഴേക്കും വിശപ്പങ്ങു കൂടി…

എൽസ വേഗം താഴേക്ക് ചെന്നു…

അമ്മച്ചിയെ… കഴിക്കാൻ എടുത്തോ…അവൾ നടക്കുന്ന വഴിയേ വിളിച്ചു കൂവി..

എല്ലാം റെഡിയാടി മോളെ… നീ വാ…

എൽസ വേഗം ഊണുമുറിയിലെത്തി..

എന്റെ പുണ്യാള എന്നതൊക്കെയാ ഇത്… ഇന്നൊരു കലക്കു കലക്കും ഞാൻ…

എൽസയും വീട്ടുകാരും ഒന്നിച്ചിരുന്നു ആഘോഷത്തോടെ സന്തോഷത്തോടെ അന്നത്തെ രാവിനെ എതിരെറ്റു…

ഒത്തിരി താമസിച്ചതുകൊണ്ട് തന്നെ എല്ലാരും വേഗം ഉറങ്ങാനായി പോയി…

****************

പിറ്റേന്ന് ഒരുപാട് താമസിച്ചാണ് എൽസ ഉറക്കമുണർന്നത്.. യാത്രയുടെ ക്ഷീണവും ഉറക്കളപ്പുമൊക്കെയുണ്ടായിരുന്നു… കൂടെ കള്ളിന്റെ കിക്കും…

ഒന്നു മൂരി നിവർന്നു അവൾ നേരെ ഫ്രഷാകാൻ കയറി…

കുളികഴിഞ്ഞു ഒരു പിങ്ക് ബനിയനും ത്രീ ഫോർത്തും ഇട്ടവൾ താഴെക്കിറങ്ങി…

മമ്മിയെ…

എണീറ്റോ മമ്മിയുടെ ചുന്നരി…

എണിറ്റു… അവൾ ഗ്രേസിയെ പിന്നിലൂടെ കെട്ടിപിടിച്ചു…അപ്പാ എന്തിയെ മമ്മിയെ…

തോട്ടത്തിലോട്ട് പോയേക്കുവാടാ… അല്പം കഴിയും വരാൻ…കൊച്ചിന് ചായ എടുക്കട്ടെ…

വേണ്ട മമ്മി… ഞാൻ അപ്പയുടെ അടുത്തേക്ക് പോകുവാ… വന്നിട്ട് മതി ചായ…

അതും പറഞ്ഞു അവൾ നേരെ വല്യമ്മച്ചിയെ കാണാൻ പോയി…

മാറിയാമ്മോ….എന്നതാ പരിപാടി ….

ഒന്നുമില്ലെന്റെ കൊച്ചേ.ഇന്നലെ കുറേനേരം കുത്തിയിരുന്നതല്ലേ.. കാലിനൊരു വേദന.. ഗ്രേസി ഇപ്പോൾ തിരുമ്മി ആവി പിടിച്ചു കഴിഞ്ഞേയുള്ളൂ… ഇനി മാറിക്കോളും…നീ ഇതെങ്ങോട്ടാ ഇതൊക്കെ ആയി…

അവളുടെ കയ്യിലേക്ക് നോക്കി അമ്മച്ചി ചോദിച്ചു…

അപ്പയുടെ അടുത്തേക്കാന്നെ… പോയേച്ചും വരാം… എന്നിട്ട് നമുക്ക് ഇരിക്കാം.. ഓക്കേ..

ഡബിൾ ഓക്കെ…

ഉമ്മ… അവൾ അവരുടെ ചുളുങ്ങിയ കവിളിൽ ചുണ്ട് ചേർത്തു…

കുറുമ്പി…. അവളെ അമ്മച്ചി ചേർത്തുപിടിച്ചു…

****************

മുറ്റത്തിറങ്ങി നേരെയവൾ ചെന്നത് കാർപോർച്ചിലേക്കാണ്… അപ്പയുടെ കാറിനു അരികിലായി തലയെടുപ്പോടെയിരിക്കുന്ന അവളുടെ ബുള്ളെറ്റ്… ആ പൂച്ച കണ്ണുകൾ തിളങ്ങി…

നാട്ടിലെ അവളുടെ സന്തത സഹചാരി…ഇട്ടിരുന്ന ടി ഷർട്ടിനു മേലെയൊരു ജാക്കറ്റും ധരിച്ച്.. ഹെൽമെറ്റും വെച്ചവൾ ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്തു..

നേരെ അപ്പന്റെ തോട്ടത്തിലേക്ക്… റബ്ബറും..

തെങ്ങും…ഏലവും കുരുമുളകുമൊക്കെയുണ്ട്…

പിന്നെ കൃഷിയായിട്ടുമുണ്ട്… കുറെയേറെ പച്ചക്കറികൾ.. കപ്പ.. ..വീട്ടിലേക്കു ആവശ്യമുള്ളത് എടുത്തിട്ട് ബാക്കി ചന്തയിലും കൊടുക്കും..

അപ്പനിതൊക്കെ വല്യ ഇഷ്ടാണ്…ഇങ്ങെനെ ജീവിക്കാനാണ് അപ്പന് ഇഷ്ടവും… എനിക്കും..

പിന്നെ ബിസിനെസ്സ് കുടുംബപരമാണ്.. അതും നോക്കണം…

തോട്ടത്തിന്റെ നടുവിലൂടെ പാഞ്ഞുപോകുന്ന ബുള്ളറ്റു വഴിയിലുള്ള എല്ലാരും ശ്രദ്ധിച്ചു..

കറിയാച്ചായന്റെ മോള് അല്ലയോ അത് വറിച്ചാ…

ഏലം നുള്ളുന്ന കല്യാണിയമ്മയാണ്

അതെ ചേച്ചി… ഇന്നലെ ആ കൊച്ച് വന്നെന്ന് ഇച്ചായൻ പറഞ്ഞാരുന്നു…

പഠിത്തമൊക്കെ കഴിഞ്ഞുള്ള വരവാണ് അല്ലെ…

അതെ… അങ്ങ് ഇംഗ്ലണ്ടിലായിരുന്നു… ഇനി നാട്ടിലുണ്ട്…

മിടുക്കിയാണ്… കറിയാച്ഛന്റെ പുലിക്കുട്ടി…

പിന്നല്ലാതെ… ഓർക്കുന്നില്ലേ അന്നത്തെയാ സംഭവം

ഇന്നലെ കഴിഞ്ഞപ്പോലെ ഓർമയുണ്ട്…

പള്ളിയിൽ പെരുന്നാളിനിടയിൽ ഒരുത്തൻ ഒരു പെങ്കൊച്ചിന്റെ മാല പൊട്ടിച്ചേച്ചും ഓടിയത്.. ആ കൊച്ചിനെ അവനാ കുഴിയിലേക്കും തള്ളിയിട്ട് അതിന്റെ തല പൊട്ടിയൊലിച്ച ചോര കണ്ടു എന്റെ തലകറങ്ങി.. അന്ന് നമ്മുടെ എൽസ കുഞ്ഞല്ലേ അവനെ ഓടിച്ചിട്ട് പിടിച്ചത്.. അവനേം അവന്റെയൊരു കൂട്ടാളിയെയും നിലംപരിശ് ആക്കിയില്ലേ നമ്മുടെ കൊച്ച്.. എന്നായൊരു അടിയാരുന്നു…

അതോടെ അവൻ നന്നായി… അതും പറഞ്ഞു അവർ രണ്ടാളും ചിരിച്ചു…

എന്തോരം സ്വത്തും പണവും ഉള്ള കുടുംബമാ..

അതിന്റെ വല്ല അഹങ്കാരവും ആർക്കേലുമുണ്ടോ… എല്ലാരും ഒരുപോലെ നന്മയും സ്നേഹവുമുള്ളവരാ.. ഈ കുഞ്ഞാണെൽ കറിയാച്ഛന്റെ തനിപകർപ്പും..എന്ന രസമാ കാണാൻ…

നല്ല നിറവും… പൂച്ചകണ്ണും.. ആരായാലും നോക്കി നില്കും… പെൺകുട്ടികളായാൽ ഇങ്ങെനെവേണം… തെറ്റ് കണ്ടാൽ പ്രതികരിച്ചു ജീവിക്കണം…

ഇനീപ്പോ കറിയാച്ഛൻ മോളെ ബിസിനസ്‌ ഒക്കെ ഏല്പിക്കുമെന്നാണ് കേട്ടത്…

അങ്ങോട്ട് വന്ന മാധവൻ ചേട്ടൻ പറഞ്ഞു…

ഒരു കുഴപ്പവുമില്ല… സ്വത്ത്‌ ഇരട്ടിയാകുകയേ ഉള്ളു.. അത്രയും മിടുക്കിയാണവൾ..

എല്ലാർക്കും നൂറുനാവാണ് കൂട്ടുമ്മേൽ തറവാടിനെ പറ്റി പറയുമ്പോൾ…അതിനെക്കളേറെ എൽസയെകുറിച്ച് പറയുമ്പോൾ

**************

അപ്പാ…

കൊച്ചേ… എന്തിനാ ഇങ്ങോട്ട് വന്നേ.. ഞാൻ അങ്ങോട്ട് വരത്തില്ലായിരുന്നോ…

എത്രനാളായി നമ്മുടെ തോട്ടമൊക്കെ കണ്ടിട്ട്… അതാ ഇറങ്ങിയേ..

അതും പറഞ്ഞു അവൾ ബുള്ളറ്റിൽ നിന്നിറങ്ങി…

അപ്പനോടൊത്തു എല്ലാം നടന്നുകണ്ട് കള പറിക്കാനും വിളഞ്ഞ പച്ചക്കറികൾ എടുക്കാനുമൊക്കെ അവളുംകൂടി…

ഇടയിൽ കുശലം ചോദിക്കാൻ വരുന്നവരോട് പുഞ്ചിരിയോടെ സംസാരിക്കുകയും ചെയ്തു…

തിരികെ അപ്പനെയും പിറകിൽ വെച്ചു എൽസ ബുള്ളറ്റിൽ മുന്നേ പോന്നു… പിറകെ വിളവെടുത്ത സാധങ്ങളുമായി അപ്പന്റെ ജീപ്പിൽ ഡ്രൈവർ മണിച്ചേട്ടനുണ്ട്…

വീട്ടിലെത്തി എല്ലാരുമൊന്നിച്ചു വിശേഷങ്ങൾ പങ്കിടുകയായിരുന്നു… എൽസ തന്റെ പഠനത്തെക്കുറിച്ചു…

അവിടുണ്ടായ പലതരം പുകിലിനെ കുറിച്… കൂട്ടുകാരെക്കുറിച്ചൊക്കെ വാ തോരാതെ സംസാരിച്ചു..

എന്നും വിളിക്കുമ്പോൾ പറയാറുണ്ടെങ്കിലും വീണ്ടും പറയാനും അത് കേൾക്കാനും ഇരുകൂട്ടർക്കും ഇഷ്ടാണ്

എൽസകൊച്ചേ…

എന്നതാ അപ്പാ…

അടുത്ത മാസമാണ് നമുക്ക് sk കമ്പനിയുമായുള്ള മീറ്റിംഗ്… പിന്നെ നമ്മുടെ കമ്പനിയിലേക്കുള്ള പുതിയ ഇന്റർവ്യൂവുമുണ്ട്…കൊച്ച് വേണം ഇനി അതൊക്കെ നോക്കാൻ…

അപ്പോൾ അപ്പനോ…

ഞാൻ ഉണ്ടടികൊച്ചേ കൂടെ… എന്നാലും മുന്നിൽ നീ മതി….

അങ്ങെനെ മുന്നും പിന്നുമൊന്നും വേണ്ട…

അപ്പനും വേണം… കൂടെ ഞാനുണ്ട്… അത് പോരെ…

അങ്ങെനെങ്കിൽ അങ്ങെനെ…

കൊച്ചെന്നാ ജോയിൻ ചെയ്യാൻ വരുന്നേ…

ന്യൂയർ കഴിയട്ടെ അപ്പാ.. അതുവരെ ഞാനിവിടെ മമ്മിയുടെയും അമ്മച്ചിയുടെയും കൂടെ അടിച്ചുപൊളിക്കട്ടെ…

ഹ്മ്മ് മതി… അവിടെല്ലാരും അറിഞ്ഞിട്ടുണ്ട് നിന്റെ വരവ്… പുതിയ ആളുകൾക്കു നിന്നെ അറിയില്ലല്ലോ… നിനക്കായി ഒരു വെൽക്കം തയ്യാറാക്കുന്നുണ്ട് കുമാർ…

എന്തിനു… അതൊന്നും വേണ്ട…

അതു വേണമെടാ… ചില കാര്യങ്ങൾ അതിന്റെതായ രീതിയിൽ തന്നെ പോകണം..

ആഹ് പിന്നെയൊരു കാര്യം പറയാൻ മറന്നു..ആ ജിമ്മിലെ ട്രെയിനർ വിളിച്ചിരുന്നു എന്നെ… നീ ചെല്ലുന്ന കാര്യം അന്ന് പറഞ്ഞില്ലാരുന്നോ എന്നോട്… അപ്പോൾ ഞാൻ അയാളെ വിളിച്ചു തിരക്കിയിരുന്നു… അതാകും നീ എന്നുതൊട്ട് ചെല്ലുമെന്നു ചോദിച്ചു വിളിച്ചത് ..

അത് നാളെതൊട്ട് രാവിലേ വരാമെന്ന് അങ്ങേരോട് അപ്പായൊന്നു പറഞ്ഞേക്ക്…

ഹ്മ്മ്… നാളെ എങ്ങനാ രാവിലെ പള്ളിയിൽ പോകുന്നുണ്ടോ നീ…

പോകാം… നമുക്കെല്ലാവർക്കുംകൂടി പോകാം…

അച്ചനെന്നും തിരക്കും മോളെ…

നാളെ പോകുമ്പോൾ അച്ഛനെയും കാണാം…

അച്ഛനിപ്പോൾ നിന്റെ ആരാധകൻ അല്ലിയോ..

ആരാധകനോ… അതെന്ന അമ്മച്ചി

അന്നത്തെയാ പൊരിഞ്ഞയടി… ആ മാലയുടെ കേസ്…

ഓഹ്… അതോ… അത് കഴിഞ്ഞിട്ടിപ്പോ വർഷം രണ്ടായി…

അത് മാത്രമല്ലല്ലോ… വേറെ പലതുമുണ്ടല്ലോ  നിന്റെ കുരുത്തക്കേടുകൾ….

പിന്നെ തെറ്റ് കണ്ടാൽ പ്രതികരിക്കണ്ടേ…

അങ്ങനല്ലേ നിങ്ങളെന്നെ വളർത്തിയേ…

അതെ… അതെന്നും അങ്ങനെതന്നെ വേണം.. ഞങ്ങൾക്ക് ഞങ്ങടെ കൊച്ചിനെയോർത്തു എന്നും അഭിമാനമേ ഉള്ളു…

എന്താ സപ്പോർട്ട് ഇല്ലാത്തത്…കഥ ഇഷ്ടാകുന്നില്ലേ

വല്യ പാർട്ടാണ്.. എല്ലാരും വായിച്ചു അഭിപ്രായം പറയണേ… ലൈക്‌ ചെയ്യാനും മറക്കരുത്…സപ്പോർട്ട് കുറഞ്ഞാൽ പിണങ്ങുമെ….

വായിച്ചു വെറുതെ പോകാതെ ആ ലൈക്കിൽ കുത്തി ആ കമ്മന്റിൽ ഒരു വാക്കു കുറിച്ചേച്ചും പോന്നേ

തുടരും…..

രചന : പ്രണയിനി

Scroll to Top