നിന്റെയീ തൊട്ടാവാടി സ്വഭാവമൊക്കെ മാറ്റണം… നീ ഒന്നുമില്ലേലും ഇത്രയും പ്രായമായ ചെക്കനല്ലേ..

രചന : പ്രണയിനി

ഡിസംബർ മാസത്തിന്റെ കുളിരും തണുപ്പും…

മഞ്ഞുമൂടികിടക്കുന്ന മലനിരകൾ.. ഉണ്ണിയേശുവിന്റെ വരവിനായി നാടും നാട്ടാരും കാത്തിരിക്കുകയാണ്…

കൂട്ടുമ്മേൽ തറവാടന്നുണർന്നത് പതിവിലധികം സന്തോഷത്തോടെയാണ്…ഈ മാസത്തിനായുള്ള കാത്തിരിപ്പിലായിരുന്നു കഴിഞ്ഞ രണ്ട് വർഷമായി ഈ തറവാടും ഇവിടെയുള്ള എല്ലാവരും…

ഗ്രേസിയെ….

എന്നതാ ഇച്ചായ….

എടിയേ ഞാനൊന്നു തോട്ടംവരെ പോയേച്ചുംവരാം…. നീയൊരു കട്ടനിങ്ങെടുത്തെ…

ദാ വരുന്നിച്ചായ…. ടി ഏലമ്മോ നീയാ കോഴിയൊന്നു കഴുകി വൃത്തിയാക്കിക്കേ…

ഞാൻ വന്നിട്ടത് മസാല പുരട്ടിക്കോളാം..

ശരി ചേടത്തി…

ഇതാണ് നാട്ടിലെ തന്നെ പേരുകേട്ട കൂട്ടുമ്മേൽ തറവാട്…. കൂട്ടുമ്മേൽ തറവാട്ടിൽ ഇപ്പോളുള്ളത് മറിയാമ്മഅമ്മച്ചിയും അമ്മച്ചിയുടെ രണ്ടാമത്തെ പുത്രനുമായ സ്കറിയ… അദേഹത്തിന്റെ ഭാര്യ ഗ്രേസിയുമാണ്.. ഇവർക്കൊരു മകൾ..

ഇനി അമ്മച്ചിയുടെ ഇളയ മകൾ അതായത് നമ്മുടെ കറിയാച്ചായന്റെ പെങ്ങൾ… ലിസി… ആളെ കെട്ടിച്ചിരിക്കുന്നത് അങ്ങ് കോട്ടയത്താണ്..ഇവർക്ക് ഒരു മകനും മകളും… ഇവരെല്ലാം അങ്ങ് അമേരിക്കയിലാണ്… ലിസിയുടെ കെട്ടിയോൻ സണ്ണിക്ക്  ബിസിനസാണവിടെ…

മക്കൾ ജോഷ്… അവന്റെ കല്യാണം കഴിഞ്ഞു…കുറച്ചായതേയുള്ളു…

ഭാര്യ മരിയ… അവരും അമേരിക്കൻ ഫാമിലിയാണ്… മോൾ ട്രീസ… പ്ലസ് ടു പഠിക്കുന്നു…

അമ്മച്ചിയെ… ഞാൻ തോട്ടത്തിലൊന്നു പോയേച്ചും വരാം… നമ്മൾ നോക്കിയില്ലേൽ ഒന്നും അങ്ങ് ശരിയാകുകേല…

കാപ്പി കുടിച്ചോടാ മോനെ….

ദേ അമ്മച്ചി… അമ്മച്ചിയുടെ മോനു കാപ്പി…

അമ്മച്ചിക്ക് ഇപ്പോൾ വേണോ…

വേണ്ടടി കൊച്ചേ… ഞാനൊന്നു നടന്നേച്ചും വരാം.

നല്ല തണുപ്പുണ്ട് അമ്മച്ചി… ഇപ്പോൾ ഇറങ്ങണോ…

നീയൊന്നു പോടീ… ഇതേ പണ്ടത്തെ തടിയാ..

ഈ തണുപ്പൊന്നും എനിക്ക് ഏക്കുകേല… നീ പോയി ആ കോഴിയൊന്നു ശരിയാക്ക്.. രാവിലെ അപ്പം കൂട്ടി ഒരു പിടി പിടിക്കണം..

അപ്പോൾ അമ്മച്ചിക് ഇത്തവണയും നോമ്പ് ഇല്ലേ…

ഗ്രേസി വാ പൊളിച്ചു…

എന്തിനു… കർത്താവിനു എന്നെയറിയാം…

എനിക്കിച്ചിരി ഇറച്ചിയുടെയും മീന്റെയും മണമില്ലാതെ ഒന്നും അങ്ങോട്ട് ഇറങ്ങുകേലെന്നെ…

ഞങ്ങൾക്കെല്ലാർക്കും കൂടി വേണ്ടി നീയങ്ങു എടുത്തേച്ചാൽ മതിയെടി പെണ്ണെ…

ഇങ്ങെനെയൊരു അമ്മച്ചിയും മകനും…

എനിക്കെന്ന… ഇനി ഒന്നുകൂടിയുണ്ടല്ലോ…

അതിനി എന്താകുമോ…

എന്താകാൻ… നീ കണ്ടോണം… .. അല്ലേടാ കറിയാച്ച…

പിന്നല്ലാതെ… അമ്മച്ചിയെ ഞാൻ ഇറങ്ങിയേക്കുവാ… ഗ്രേസിക്കൊച്ചേ…

വടക്കെതിലെ ഗോപാലൻ വരുവാണേൽ വൈകിട്ട് അങ്ങാടിയിൽ വെച്ചു കാണാമെന്നു പറ…

ശരി ഇച്ചായ…

എന്നാത്തിനാടാ…

അയാളുടെ മോൾക് കോളേജിൽ ചേരാൻ അല്പം പൈസ ചോദിച്ചിട്ടുണ്ട് അമ്മച്ചി… അതങ്ങ് കൊടുക്കാനാണ്‌…

കൊടുക്കെടാ മോനെ.. പിള്ളേർ പഠിക്കട്ടെ…

അതുങ്ങൾ പഠിച്ചു കണ്ണു തെളിഞ്ഞാലല്ലേ അപ്പനും അമ്മയ്ക്കും താങ്ങും തണലുമാകൂ..

**********************

രാവിലെ തോട്ടവും കൃഷിയുമൊക്കെ നോക്കി…ഓഫീസിലേക്ക് ഇറങ്ങിയതാണ് കറിയാച്ഛൻ…വലിയൊരു കൺസ്ട്രക്ഷൻ കമ്പനിയുടെ തലവനാണ്… അതിന്റെ യാതൊരുവിധ അഹങ്കാരമോ ജാടയോ അദ്ദേഹത്തിനില്ല…

അദ്ദേഹത്തിന് മാത്രല്ല ആ വീട്ടിലെയാർക്കും തന്നെയില്ല…

എല്ലാരേയും കൈയയച്ചു സഹായിക്കുകയേയുള്ളു…

ഒരിക്കലും സഹായം അഭ്യർത്ഥിച്ചു വരുന്നവരോട്…

അത് അർഹിക്കുന്നവരോട് അവർ മോശമായി പെരുമാറാറില്ല.. എന്നാൽ ചതി വെച്ചു പൊറുപ്പിക്കത്തുമില്ല….

കറിയാച്ഛന്റെ PA അദ്ദേഹത്തിനായി കാത്തിരിക്കുന്നുണ്ടായിരുന്നു…

എന്തായി കുമാർ കാര്യങ്ങളൊക്കെ…

എല്ലാം ഓക്കേയാണ് സർ… ഇന്നായിരുന്നു SK കമ്പനിയുമായി നമ്മൾ പറഞ്ഞ മീറ്റിംഗ്… പക്ഷെ അതന്നു സർ പറഞ്ഞതുകൊണ്ട് നെക്സ്റ്റ് മന്തിലേക്ക് മാറ്റിയിട്ടുണ്ട്… പിന്നെ പുതിയ ഇന്റർവ്യൂo അതെ മാസം നടത്തണം…

ഹ്മ്മ്… ഗുഡ്…

സർ അല്ലെ ഇന്റർവ്യൂ ബോർഡിൽ കാണുക..

ചിലപ്പോൾ മാറ്റം കാണുമെടോ.. വഴിയേ അറിയിക്കാം..

ഓക്കേ സർ

**********************

മോനെ എബി….

എന്താ അച്ചോ….

നീ ഞാൻ പറഞ്ഞ കമ്പനിയിലേക്ക് ലെറ്റർ അയച്ചോ…

അയച്ചു അച്ചോ….

കറിയാച്ഛൻ നല്ലവനാ… അയാളുടെ കുടുംബവും…

നിനക്കവിടെ ഒരു ജോലികിട്ടിയാൽ അതിൽപരം സന്തോഷം എനിക്ക് വേറെയില്ല…അവനെ ഞാൻ വിളിച്ചിരുന്നു…

പക്ഷെ ഞാൻ ഇവിടുന്നു പോകേണ്ടി വരില്ലേ..
അച്ചോ

അത് വേണ്ടതാണ് എബി… ഇവിടെയുള്ള നിന്റെ താമസം അതിന്റെ പരിധി കഴിഞ്ഞു… ഇനി നീ സ്വന്തമായി അധ്വാനിച്ചു ജീവിക്കണം..പിന്നെ എനിക്കറിയാം നിന്നെ… എവിടെ പോയാലും ഏത് നിലയിൽ ആയാലും നീ എന്നെയോ ഇവിടുള്ള മറ്റുകുഞ്ഞുങ്ങളെയോ മറക്കില്ല എന്ന്…

എബിയുടെ കണ്ണു നിറഞ്ഞു… അവൻ അച്ഛന്റെ കൈ ചേർത്ത് പിടിച്ചു ചുംബിച്ചു…ആരോ പ്രസവിച്ചു ഉപേക്ഷിച്ചതാണ് തന്നെയീ  അനാഥാലയത്തിന് മുന്നിൽ… ചോര കുഞ്ഞാരുന്നുത്രെ…ആരുമില്ലാതെ ആർക്കും വേണ്ടാതെ… വേണ്ടെങ്കിൽ എന്തിനാണ് ഇവർ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നത്… ഇല്ലേൽ അങ്ങ് കൊന്നുകളഞ്ഞൂടെ.. എല്ലാരുടെയും മുന്നിൽ എന്നും തലകുനിച്ചു…

മറ്റുള്ളവരുടെ ദയയിൽ ജീവിക്കാനായി ഞങ്ങളെ പോലുള്ളവർ   …

അച്ഛനാണ് എന്നെ ആദ്യം കണ്ടത്… ഒരു തുണിയിൽ പൊതിഞ്ഞു…അന്നുമുതൽ താൻ ഇവിടുത്തെ കുട്ടിയാണ്… അച്ഛനാണ് എനിക്ക് പേരിട്ടത്.. എന്നെ വളർത്തിയതൊക്കെ ഇവിടുത്തെ അമ്മമാർ ചേർന്നാണ്…

അവർക്കൊക്കെ മകനാണ് താൻ.. ജോലികിട്ടി തന്നെകൊണ്ട് ആകുംപോലെ ഇവരെയൊക്കെ നോക്കണം…

സഹായിക്കണം…അവനോർത്തു

ഡാ എബി…നീയിത് എന്തൊർത്തു നിൽകുവാ..ഒരു കാര്യം പറഞ്ഞേക്കാം.. നിന്റെയീ തൊട്ടാവാടി സ്വഭാവമൊക്കെ മാറ്റണം… നീ ഒന്നുമില്ലേലും ഇത്രയും പ്രായമായ ചെക്കനല്ലേ… ആരെന്തു പറഞ്ഞാലും കേട്ടോണ്ട് നില്കാതെ പ്രതികരിക്കേണ്ടിടത് പ്രതികരിക്കണം…

മനസിലായോ…

ഹ്മ്മ്. അച്ചോ…അങ്ങെനെയൊന്നു തനിക് ഈ ജന്മം സാധിക്കുമോ… ഒന്നു ഒച്ചയെടുത്തു സംസാരിക്കാൻപോലും കഴിവില്ലാത്തവനാണ്… പറയത്തക്ക ഒരു കഴിവും ഇല്ല… എബി ഓർത്തു..

അഹ്… എന്നത്തേക്കാണ് ഇന്റർവ്യൂ…

അത് അടുത്ത മാസമാണ് അച്ചൊ… ജനുവരി 17..

നേരാ… അന്ന് നിനക്ക് വേണ്ടി കറിയാച്ഛനെ വിളിച്ചപ്പോൾ അയാൾ പറഞ്ഞിരുന്നു പുതിയ MD വന്നിട്ടാണ് ഇന്റർവ്യൂ നടത്തുന്നതെന്നു…

ഇന്റർവ്യൂ പാടായിരിക്കുമോ ഈശോയെ…

ഹഹ .. ഡാ ചെറുക്കാ നമ്മൾ വിചാരിച്ചാൽ തരണം ചെയ്യാത്ത ഒരു പ്രതിബന്ധങ്ങളുമില്ല.. നീ നന്നായി പ്രീപെയർ ചെയ്യുക… പ്രാർത്ഥിക്കുക… വിജയം നിനക്കൊപ്പം തന്നെ…

ഞാൻ നന്നായി പ്രയത്നിക്കുമച്ചോ..

കർത്താവ് നിന്നെ അനുഗ്രഹിക്കട്ടെ

**********************

ബ്ലഡി ഹെൽ…. How dare you to touch me rascal….

അവളുടെ പൂച്ചക്കണ്ണുകൾ തിളങ്ങി… മുന്നിൽ നില്കുന്നവനെ ആ കണ്ണിലെ അഗ്നിയിൽ എരിക്കാൻതക്ക ദേഷ്യത്തിലാണവൾ..അവളുടെ ചെമ്പൻ മുടിയിഴകൾ കാറ്റിൽ പറക്കുന്നുണ്ട്…

Am sorry dear…

Wot  sorry… Bloody bitch…

അവന്റെ മൂക്ക് നോക്കി അവളിടിച്ചു… കുനിഞ്ഞു പോയവന്റെ ബനിയന്റെ കോളറിൽ പിടിച്ചവൾ പൊക്കി…

മൂക്കിൽ നിന്നും ചോരയൊലിച്ചു അവളെ നോക്കി പേടിയോടെ നില്കുകയാണവൻ…

ഇനി മേലാൽ നിന്നെ എന്റെ മുന്നിൽ കണ്ടാൽ…

നിന്റെ കൈയും കാലും ഒടിച്ചിരിക്കും ഞാൻ..

പറയുന്നത് ആരാണെന്ന് നിനക്കറിയാലോ..

ഒരിക്കലും വെറും വാക്ക് പറയാറില്ല ഞാൻ.. ചെയ്യുമെന്ന് ഉറപ്പുള്ളതേ പറയൂ..

അവന്റെ മുഖത്ത് നോക്കി അവൾ മുരണ്ടു…

അവന്റെ മുഖത്ത് ഭീതി ജനിച്ചു…

എൽസ 🔥🔥🔥🔥🔥

വിളികേട്ട് തിരിഞ്ഞു നോക്കിയ എൽസ കണ്ടു അവളെ കൂർപ്പിച്ചു നോക്കി നിൽക്കുന്ന അവളുടെ ഫ്രണ്ട്‌സ്  … അവൾ അവരെ നോക്കി മനോഹരമായി ചിരിച്ചു… ആ പൂച്ചക്കണ്ണുകൾ ഇപ്പോഴും തിളങ്ങുന്നു…അവൾ അവർക്കടുത്തേക്ക് നടന്നു… ബ്ലാക്ക് ജീൻസും റെഡ് ബ്ലാക്ക് കോമ്പിനേഷൻ ചെക് ഷർട്ടുമാണ് വേഷം… കാലിൽ ബ്ലാക്ക് ഷൂ.. ഇടത് കയ്യിൽ ഒരു സ്മാർട്ട്‌ വാച്ചും വലത് കൈയിൽ കുഞ്ഞൊരു നൂൽ ചെയിനും…

കാതിൽ കുഞ്ഞൊരു സ്റ്റഡ് ഇട്ടിട്ടുണ്ട്… കഴുത്തിൽ നേർത്തൊരു സ്വർണമാല.. അതിനു താഴെ കുരിശിന്റെ ഒരു ലോക്കറ്റും…

ഇന്ന് ആരായിരുന്നു ഇര… എൽസയുടെ സുഹൃത്ത് വില്ലിയാണ്…

ഓഹ്… അതാ  റോബിന്റെ ഗാങ്ങിലേ ഒരുത്തനാണ്… അവൻ തൊടാൻ വന്നിരിക്കുന്നു… ഇനി ഒരു പെണ്ണിന്റെ മേലെയും അവൻ കൈപൊക്കില്ല…

എന്തൊരു ദേഷ്യടി എൽസ നിനക്ക്…

മോനെ ടിന്റു… ഞാൻ നിന്റെ പോലെ അമുൽ ബേബിയല്ല… തെറ്റ് കണ്ടാൽ പ്രതികരിക്കുന്ന നല്ല ഉശിരുള്ള കാഞ്ഞിരപ്പള്ളി അച്ചായത്തിയാണ്..

അത്കൊണ്ട് നീ പോയി ബർഗർ കഴിക്ക്…

ഹ്മ്മ്.. തല്ലൊക്കെ നിർത്തിക്കോ… നിന്റെ ഇവിടുത്തെ റോൾ കഴിഞ്ഞു… ഇനി നാട്ടിലേക്ക് പോകണ്ടേ…

വേണം… പോകണം.. എന്തൊക്കെ പറഞ്ഞാലും നാട് നാടുതന്നെയാണ്.. മറ്റൊന്നിനും അവിടെ പകരം വെക്കാനാകില്ല…

നാട്ടിലെന്താണ് ഇനി പരിപാടി.. റീനയാണ് അത് ചോദിച്ചത്…

ഇനി പരിപാടികളൊക്കെയങ്ങു നാട്ടിലല്ലേ മക്കളെ..

We will miss you dear…

Me too… But പോകാതിരിക്കാനാകില്ലല്ലോ…

നിങ്ങൾ അങ്ങോട്ട് വരണം… എന്റെ നാട് കാണാലോ… അവിടെ കുറച്ചു നാൾ അടിച്ചുപൊളിക്കണം നമുക്ക്…

Sure dear….

പിന്നെ വില്ലി… നിന്നോട് ഇപ്പോഴേ ഒരു കാര്യം പറഞ്ഞേക്കാം.. ഇനി പ്രേമം… പ്രണയം എന്നൊക്കെ പറഞ്ഞു എന്നെ ചിന്തിച്ചിരിക്കരുത്…

ഞാൻ നിന്നോട് എല്ലാം പറഞ്ഞിട്ടുണ്ടല്ലോ… എല്ലാം മനസിലായില്ലേ…

വില്ലി അതേയെന്നപോലെ തലയാട്ടി…

ഗുഡ് ബോയ്…അപ്പോൾ വാ… നമുക്ക് ഫ്ലാറ്റിലേക്ക് വിടാം…

**********************

കറിയാച്ചോ….

എന്നതാ അമ്മച്ചി…

നീ എപ്പോഴാടാ പോകുന്നെ….

ഞാൻ പോകുന്നില്ല അമ്മച്ചി….

അതെന്നതാടാ..

പോകേണ്ടെന്ന ഓർഡർ….

ആന്നോ… എന്നാൽ പോകണ്ടെടാ ഉവ്വെ…

ഗ്രേസിയെ…

എന്നതാ അമ്മച്ചി…

എല്ലാം റെഡി അല്ലയോ…

അമ്മച്ചി ഇങ്ങു വായോ…

ഇതെല്ലാം ഒന്ന് നോക്കിയേ…

നീ എല്ലാമെടുത് ആ മേശമേലോട്ട് വെച്ചേക്ക്…

ഞാൻ വരുവാ….

മേശയിൽ നിരന്ന വിഭവങ്ങൾ കണ്ടു അമ്മച്ചിയുടെ മുഖം സന്തോഷംകൊണ്ട് വിടർന്നു…

കപ്പ വേവിച്ചത്.. കള്ളപ്പം… കരൾ വരട്ടിയത്… ബീഫ് ഉലർത്തിയത്… തുണ്ടം മീൻ കുടംപുളി ഇട്ടത് … വറുത്തത്..

ചെമ്മീൻ… കക്ക ഫ്രൈ…. ചിക്കൻ കറി…

ചിക്കൻ ഫ്രൈ…

ചോറ്… പപ്പടം…

മോര്‌..അച്ചാർ…

നടുക്കായി നാടൻ മധുരകള്ളും….

ബാക്കി നിങ്ങളുടെ സപ്പോർട്ട് പോലെ ദിവസവും പോസ്റ്റ് ചെയ്യാം, അതിനായി വായിക്കുന്ന എല്ലാ കൂട്ടുകാരും ലൈക്ക് ചെയ്ത് ഒരു കമന്റ് ഇടുക,

അടുത്ത ഭാഗം ഇതു വഴി നോട്ടിഫിക്കേഷനോടെ നിങ്ങൾക്ക് ഇടുമ്പോൾ തന്നെ വായിക്കാം…

അപ്പോൾ എങ്ങനാ… നമ്മൾ തുടങ്ങുവല്ലേ…എന്റെ രണ്ട് കഥകൾക്കും കൂടെ നിന്നത് പോലെ കട്ടക്ക് കൂടെ ഉണ്ടാകണം… സപ്പോർട്ടും വേണം… ലൈക്‌ അടിക്കാനും കമ്മന്റ് ഇടാനും മറക്കരുത്…

എല്ലാർക്കുമുള്ള ഫുഡ്‌ റെഡിയാണ്..വന്നോളൂ..

കഴിച്ചോളൂ.. അഭിപ്രായം പറഞ്ഞോളൂ 😄

കള്ള് കുടിച്ചു ആരും നടക്കല്ലേ ഇരിക്കല്ലേ…

തുടരും…

എന്ന് നിങ്ങളുടെ മാത്രം പ്രണയിനി ❤️

രചന : പ്രണയിനി

Scroll to Top