അങ്ങേരുടെ വഴക്ക് കേട്ടാൽ ഇപ്പോ തന്നെ ബാഗ് എടുത്ത് ജോലിയും മതിയാക്കി പോകാൻ തോന്നും…

രചന : ആഷ പി ആചാരി

ഇറങ്ങി പോക്ക്

*************

“ടോ… നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട് എക്സ്പയർ ആകുന്ന സാധങ്ങൾ കൃത്യ സമയത്ത് റാക്കിൽ നിന്ന് മാറ്റണമെന്ന്..”

സാം സർ രാവിലെ തന്നെ ചൂടിലാണ്.

” ദൈവമേ.. രാവിലെ തന്നെ തുടങ്ങിയല്ലോ ഇങ്ങേരു ”

മനസ്സിൽ പറഞ്ഞുകൊണ്ട് കയ്യിലിരുന്ന ബുക്ക്‌ ടേബിളിൽ വെച്ചിട് ഞാൻ റാകിനടുത്തേക് ചെന്ന് നോക്കുമ്പോൾ ദാ കിടക്കുന്നു ഒരു ബാസ്കറ്റ് നിറയെ ഡേറ്റ് എക്സ്പയർ ആയ ഫുഡ്‌ ഐറ്റംസ്..

ബിസ്ക്കറ്റ്, ഉൾപ്പെടെ..

“ആഷേ.. നിങ്ങൾക്കൊക്കെ ഇവിടെ എന്താണ് ജോലി? കൃത്യമായി ഓരോ ഫുഡ്‌ ഐറ്റംസ് എക്സ്പയറി നോക്കണ്ടേ?”

“അത്.. സാർ…ഞാൻ… ഇന്നലെ കൂടി നോക്കിയതാ “ഞാൻ എന്റെ ഭാഗം വാദിക്കാൻ നോക്കി

“ടോ. ഇങ്ങനെ ഡേറ്റ് കഴിഞ്ഞ സാധനങ്ങൾ റാക്കിൽ ഇരുന്നാൽ പ്രശ്നം എന്താന്ന് അറിയില്ലേ ?

ആരേലും കൊണ്ട് പോയാൽ…”

സാം സാർ വീണ്ടും കലിപ്പിലാണ്

“ഈ എടുത്ത സാധനങ്ങൾ എല്ലാം എല്ലാ സ്റ്റാഫിനും ബില്ല് അടിക്കും ”

ദൈവമേ അങ്ങനെ ഇന്നത്തെ ശമ്പളം പോയി കിട്ടി

ഞാൻ വിഷമവും ദേഷ്യവും കൊണ്ട് രമ്യയെയും ബിന്ദുവിനെയും നോക്കി..

” ഓ.. ഇതൊക്കെ എത്ര കണ്ടതാ… എന്നും ഇത് തന്നെയാണല്ലോ.. ”

അവരുടെ മുഖത്ത് നിന്ന് അവർ മനസ്സിൽ പറയുന്നത് എനിക്ക് അറിയാം.

“സാറേ ഈ ഒരു തവണ കൂടി ക്ഷെമിക്കു.. ഇനി മുതൽ ഇങ്ങനെ ആകില്ല ”

“പിന്നേ..മൂന്നു കൊല്ലം കൊണ്ട് ഇത് കേൾക്കുന്നതാ നിയൊക്കെ എവിടെ നന്നാവാനാ ”

” ഇങ്ങേരുടെ വഴക്ക് കേട്ടാൽ ഇപ്പോ തന്നെ ബാഗ് എടുത്ത്ജോലിയും മതിയാക്കി പോകാൻ തോന്നും

ഞാൻ മനസ്സിൽ പറഞ്ഞു.

“ഡീ. ആഷേ.. നീയിന്നും ജോലി മതിയാക്കി പോകുമോ ” രമ്യയുടെ ചോദ്യം

ഞാൻ കണ്ണുരുട്ടി അവളെ നോക്കി

” അല്ല … ഇത് നിന്റെ സ്ഥിരം പരിപാടി ആണല്ലോ അതുകൊണ്ട് ചോദിച്ചതാ ”

” ഹി… ഹി.. ”

കേട്ടു നിന്ന മറ്റവൾക്കും ചിരി

അല്ല .. അവരെ കുറ്റം പറയാൻ പറ്റില്ല.. ഇത് നമ്മുടെ പതിവാ.. എന്തേലും വഴക്ക് പറഞ്ഞാൽ ബാഗുംതൂക്കി ഇറങ്ങി പോക്ക്.. ആരും പിറകെ വിളിക്കാറില്ല.. അവർക്കറിയാം പോകുന്ന പോലെ തിരിച്ചു വരുമെന്ന്.. ”

തെറ്റ് നമ്മുടെ ഭാഗത്താണല്ലോ.. ഡേറ്റ് കഴിഞ്ഞ സാധനങ്ങൾ കൃത്യമായി മാറ്റുക , ബാക്കിയുള്ളവ ഡിസ്പ്ലേ ചെയുക, ഇല്ലേൽ ഇതുപോലെ ആകും .

പിന്നെ ജോലി പർച്ചേസ് മാനേജർ എന്നൊക്കെ പറയുമെങ്കിലും ഇതെല്ലാം ജോലി തന്നെ.

“രാവിലെ തുടങ്ങുന്നത് തന്നെ ഡിസ്പ്ലേ ആണ്.

” ടോ.. ഗ്ലാസ്‌ ക്ലീനർ ഈ തവണ ഓർഡർ കൊടുത്തില്ലേ ”

” ഡേറ്റ് കഴിഞ്ഞ പുട്ടുപൊടി റിട്ടേൺ വിട്ടില്ലേ ”

” ഇന്നു വന്ന ബില്ലുകൾ എന്റർ ചെയ്തില്ലേ ”

” ഹോം ഡെലിവറി സാധനങ്ങൾ കൊടുത്തുവിട്ടില്ലേ ”

” ഡേറ്റ് കഴിഞ്ഞ ഐറ്റംസ് എടുത്ത് മാറ്റിയില്ലേ

” ആ കസ്റ്റമർ എന്താണ് ഒന്നും വാങ്ങാതെ തിരിച്ചു പോയത്?

“പാക്ക് ചെയ്ത കവറിൽ ഒരു ഐറ്റം കുറവുണ്ടെന്ന് കസ്റ്റമർ വിളിച്ചു പരാതി പറഞ്ഞല്ലോ?”

ഇങ്ങനെ നൂറു ചോദ്യങ്ങൾ..

ഷോപ്പ് ഉടമകളെയും കുറ്റം പറയാൻ പറ്റില്ല. ഉള്ള സമ്പാദ്യവും അത്യാവശ്യം ലോണും എല്ലാം എടുത്താണ് ഇതുപോലെ സൂപ്പർ മാർക്കറ്റുകൾ തുടങ്ങുന്നത്.. അത് നടത്തികൊണ്ട് പോകാൻ അവർക്ക് ഒരുപാട് പ്രയാസങ്ങൾ ഉണ്ടാകും..ഓൺലൈൻ ബിസിനസ്‌ വന്നതോടു കൂടി പൊതുവെ ഷോപ്പുകളിൽ കച്ചവടം കുറഞ്ഞു എന്ന് തോന്നുന്നു .

ആ. ഞാൻ പറഞ്ഞില്ലാലോ.. ഇത് സാം വർഗീസ്.. ഗ്രാൻഡ് ഹൈപ്പർ മാർട്ട് മാനേജിങ് പാർട്ണർ.

ആള് ജോലിയിൽ കണിശക്കാരനാ കേട്ടോ..

എന്നാലും നല്ല മനസിന്റെ ഉടമയാണ്..ഈ എക്സ്പയറി ഐറ്റംസ് ഞങ്ങൾക് ബില്ലടിച്ചു തരുമെന്ന് പറയുമെങ്കിലും ചെയ്യാറില്ല..

പിന്നെ നമ്മൾ എത്ര കൃത്യമായി നോക്കിയാലും സാർ വരുമ്പോൾ ഷെൽഫിൽ നിന്നും ഡേറ്റ് കഴിഞ്ഞ പത്തെണ്ണം എടുക്കും.. അതങ്ങനാ…

എന്തിനാ ഇങ്ങനെ ഇത്രെയും വഴക്ക് കേട്ട് ഈ ജോലിക് നില്കുന്നെ.. പുല്ല്.. മതിയാക്കി പോകാം

ഞാൻ ബാഗ് എടുത്തു. അത് കണ്ട് എല്ലാരും എന്നെആകാംഷയോടെ നോക്കി..

ഹോ.. ഇത്തവണ ഇവൾ പോകുമോ

വന്നു കേറീട്ടു മൂന്നു വർഷങ്ങൾ ആയി. സൂപ്പർ മാർക്കറ്റ് എന്താന്ന് പോലും അറിയാത്ത ഞാൻ.. എല്ലാം പഠിച്ചത് ഇവിടെ വന്നാണ്.. ഇത്രെയും പ്രോഡക്ടസ് ഉണ്ടെന്നു പോലും അറിഞ്ഞത് ഇപ്പോളാണ്. ക്ലീനിങ് മുതൽ ബില്ലിംഗ് വരെ പഠിച്ചു. എന്നെപോലെ ഒരുപാട് പേർക് സഹായമാണ് ഇതുപോലെ ഉള്ള കടകൾ.

ഇവിടെ ജോലി ചെയ്ത് കുടുംബം പുലർത്തുന്ന എത്രെയോ പേർ..

ഓരോന്നാലോചിച്ചപ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി. ഷോപ്പിന്റെ പടികൾ ഇറങ്ങാൻ തുടങ്ങിയ ഞാൻ തിരിഞ്ഞ് നോക്കി എന്നെ നോക്കി ഒരുപാട് കണ്ണുകൾ.. ഞാൻ തിരിച്ചു വരുന്നതും നോക്കി കൊണ്ട്…

രാവിലെ പുഞ്ചിരിയോടെ ഞാൻ സൂപ്പർ മാർക്കറ്റിലേക് കയറുമ്പോൾ എല്ലാ കണ്ണിലും സന്തോഷം….

” വന്നു.. ല്ലേ… ”

” വരാതിരിക്കാൻ പറ്റില്ലാലോ ”

(എന്റെ എഴുത്തുകൾ എന്നെപോലെയുള്ളവരുടെ അനുഭവങ്ങൾ ആണ് സപ്പോർട്ട് ചെയ്യണേ

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക് മെസ്സേജ് ചെയ്യൂ…

രചന : ആഷ പി ആചാരി

Scroll to Top