എൽസ, തുടർക്കഥ, ഭാഗം 3 വായിച്ചു നോക്കൂ…

രചന : പ്രണയിനി

പിറ്റേന്ന് അതിരാവിലെ എണീറ്റ എൽസ ഒന്നു ഫ്രഷായി നേരെ ജിമ്മിലേക്ക് ചെന്നു..

ജിമ്മിലെ ട്രെയിനർ ഒരു വർക്കിമാഷാണ്…

അദ്ദേഹം പണ്ടത്തെ ബോഡി ബിൽഡറാണ്…ജിം മിക്സഡ് ആണ്… ആണുങ്ങളും പെണ്ണുങ്ങളുമുണ്ട്… രണ്ട് സൈഡിൽ ആയിട്ടാണ് അറേഞ്ച് ചെയ്തിരിക്കുന്നത്… അവർക്ക് ഇങ്ങോട്ടൊ ഇവിടുന്നു അങ്ങോട്ടോ നോ എൻട്രിയാണ്…

ആഹ്… എത്തിയോ…

എത്തി മാഷേ….

നീയുണ്ടെങ്കിലേ ജിമ്മിലൊരു ഉഷാറുള്ളു.. നീ വന്നാൽ നിന്റെ കൂടെയുള്ളവരും വരും…എങ്കിലേ എനിക്ക് രക്ഷയുള്ളൂ…

എന്റെ മാഷേ ഇങ്ങെനെ ഇല്ലായ്മ പറയാതെ..

നിങ്ങൾക് പൂത്തകാശുണ്ടെന്നു എനിക്കറിയാം.

ചേടത്തിടെ പേരിലുള്ള വസ്തു… പിന്നെ നിങ്ങടെ കുടുംബ വസ്തു… ഈ ജിം ഇരിക്കുന്ന സ്ഥലം….

ഒക്കെ എത്രയാ ആസ്തിയെന്ന് എനിക്കറിയാം..ആ എന്നോട് വേണോ ഈ ദാരിദ്ര്യം പറച്ചിൽ…

എന്റെ പൊന്നോ… ഞാൻ നിർത്തി…

അതാണ് നല്ലത്… പിന്നെ ഇനി കരയണ്ട…

എന്റെ നാട്ടിലുള്ള ഫ്രണ്ട്‌സൊക്കെ നാളെ മുതൽ വന്നോളും… നിങ്ങൾ ഇവിടമൊക്കെ ഒന്നു സെറ്റ് ആക്കി ഇട്ടേക്ക്..

ഏറ്റു…

ജിമ്മിൽ അല്പം പ്രാക്റ്റീസ് ചെയ്ത് എൽസയിറങ്ങി…

നേരത്തെ പോവാണോ…

ആഹ് മാഷേ.. പള്ളിയിലൊന്നു പോകണം… വന്നിട്ട് അങ്ങോട്ടൊന്നു ചെന്നില്ല…

എന്നാൽ വിട്ടോ….

ആ ബുള്ളെറ്റ് ജിമ്മിൽ നിന്നും മുന്നോട്ട് കുതിച്ചു…

***************

പള്ളിയിലെത്തുമ്പോൾ മിക്കവരുംതന്നെ ഉണ്ടായിരുന്നു… പള്ളിയിലേക്ക് ആയത്കൊണ്ട് എൽസയൊരു സിമ്പിൾ കുർത്തിയാണ് ധരിച്ചത്…

പ്രാർത്ഥനയിൽ ഉടനീളം അവൾ പ്രാർത്ഥനയിൽ മുഴുകി… കുർബാന സ്വീകരിച്ചു…

പള്ളിയിൽ നിന്നിറങ്ങി പരിചയക്കാരോടെല്ലാം അവൾ സംസാരിച്ചു…

എൽസമ്മോ…

വികാരിയച്ചനാണ്….

ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ അച്ചൊ..

ഇപ്പോഴും എപ്പോഴും സ്തുതിആയിരിക്കട്ടെ..

സുഖാണോ കൊച്ചേ നിനക്ക്…

അതെ അച്ചൊ…

പഠനമൊക്കെ കഴിഞ്ഞില്ലേ…

കഴിഞ്ഞു…

മിടുക്കി… അപ്പോൾ എങ്ങനാ. ഇനി ബിസിനസിലോട്ട് അല്ലെ…

അതെയച്ചോ.. ഇനിയെല്ലാം ഒന്നെന്നു തുടങ്ങണം…

അവിടേം നിന്റെ മൂന്നാം മുറയൊക്കെ ഉണ്ടായിരുന്നോ…

പിന്നില്ലാതെ… ചോദിച്ചോണ്ട് വന്നവർക്കൊക്കെ വയർ നിറച്ചു കൊടുത്തിട്ടുണ്ട്…

ഹഹ.. നിന്നേം കൊണ്ട്… എന്നാൽ ഇനീപ്പോ ഇവിടെ തുടങ്ങാം നമുക്ക്…

അച്ചൊ… അച്ഛൻ എന്റെ കൊച്ചുമോളെ ഗുണ്ട ആക്കാൻ പോകുവാണോ…

അല്ലമ്മച്ചി… ഇവൾ നമ്മുടെ ചുണക്കുട്ടിയല്ലേ.

ഇപ്പോഴത്തെ പിള്ളേരൊക്കെ ഇവളെകണ്ട് പഠിക്കണം…

മതിയെന്നെ പുകഴ്ത്തിയത്… ഇനി പൊക്കിയാൽ ഞാൻ അങ്ങ് ആകാശത്തിലെത്തും…അച്ചൊ…

ഞാൻ നമ്മുടെ സ്നേഹതീരം വരെ പോയിട്ടുവരാമേ.

ആയിക്കോട്ടെ…

******************

ലിൻഡ സിസ്റ്ററെ…..

ഏഹ്…. എന്റെ മാതാവേ… കൊച്ച് വന്നോ..

ഞാനറിഞ്ഞില്ലല്ലോ…

ക്രിസ്മസിനന്നു വന്നു സിസ്റ്ററെ ഞാൻ.. ഇന്നാണ് ഇങ്ങോട്ട് ഇറങ്ങിയേ…

നീ ക്ഷീണിച്ചോടി കുഞ്ഞേ…

ഇനി സിസ്റ്ററും തുടങ്ങിക്കോ… വീട്ടിൽ ഗ്രസിയമ്മയുടെ വായടക്കാൻ ഞാൻ പെട്ട പാട്…

സിസ്റ്ററമ്മേ നമ്മുടെ അമ്മച്ചിമാരും അപ്പച്ചന്മാരും കുഞ്ഞുമണികളും എന്തിയെ

എല്ലാരും മെസ്സ്‌ ഹാളിലുണ്ട്… അങ്ങോട്ട് ചെന്നോ…

എൽസ അങ്ങോട്ടേക്ക് നടന്നു…

ഹലോ my dears…. ഞാൻ എത്തി കെട്ടോ..

എല്ലാരും എന്നെ മറന്നോ….

മെസ്സിലേക്ക് കടന്നയുടനെ എൽസ വിളിച്ചു ചോദിച്ചു.

എല്ലാരും ശബ്ദം കേട്ടയിടത്തേക്ക് നോക്കി…

ഉയ്യോ… ദേ എൽസകൊച്ചു… പലയിടത്തു നിന്നും എൽസേച്ചി…എൽസു… എൽസമ്മ… എന്നുള്ള വിളികളുയർന്നു…

ആരാധകരെ ശാന്തരാകുവിൻ…

അവൾ അവരുടെയാടുത്തേക്ക് നടന്നു.. എല്ലാരുമവളെ സ്നേഹംകൊണ്ട് പൊതിഞ്ഞു.

പ്രായമായ അപ്പച്ചന്മാരും അമ്മമാരും അവളേ ഊട്ടി

കുഞ്ഞു കുട്ടികൾക്കു അവൾ അവളുടെ കൈകൊണ്ട് ഭക്ഷണം വാരികൊടുത്തു..കൂടെ വാതോരാതെ വിശേഷങ്ങളും പറഞ്ഞു…

സിസ്റ്ററെ ആരാ ആ കുട്ടി….

ഇതാണ് ഞങ്ങളുടെ എൽസ കൊച്ച്… സിസ്റ്റർ ഇവിടെ പുതിയതല്ലേ… അതാ ഇവളെ കാണാഞ്ഞേ…

ഇവിടെല്ലാരും പറയുന്ന എൽസമോൾ ഇതാണോ…

ടെസ്സ സിസ്റ്റർ അത്ഭുതത്തോടെ ചോദിച്ചു….

അതുതന്നെ… ആളിവിടെ ഇല്ലായിരുന്നു…

പഠിക്കാനായി പുറത്ത് പോയിരിക്കുവായിരുന്നു.. രണ്ട് വർഷമായി.. കഴിഞ്ഞ ദിവസമാണ് വന്നത്…

പഠനമൊക്കെ കഴിഞ്ഞു.. ഇനി അവരുടെ ബിസിനസിലേക്ക് ഇറങ്ങാൻ പോകുവാ… കൂട്ടുമ്മേൽ കുടുംബത്തിന്റെ ഭാവി ഇനി ഇവളുടെ കൈകളിൽ ഭദ്രമാണ്…

അതെന്താ സിസ്റ്ററെ…

അത്രക്കും മിടുക്കിയാണവൾ.. നാട്ടിൽ കോളേജിൽ പഠിക്കുന്ന സമയം തൊട്ടേ സോഷ്യൽ ആക്ടിവിറ്റീസിലൊക്കെ മുന്നിലുണ്ടായിരുന്നു…

അവരുടെ തന്നെ കമ്പനിയിൽ ജോലി ചെയ്തു കിട്ടുന്ന പൈസ ഇങ്ങെനെയുള്ള ആളുകൾക്കു വേണ്ടി ചിലവഴിക്കും… ഇതുകൂടാതെ ഓൺലൈൻ ആയി പല വർക്സും അവൾക്കുണ്ട്..സിസ്റ്ററിനറിയുമോ നമ്മയുടെയീ സ്നേഹത്തണൽ ഇന്നും ഇത്രയും ഭംഗിയായി നടത്തികൊണ്ട് പോകാൻ കാരണം തന്നെ എൽസയാണ്… പുറത്ത് പഠിക്കാൻ പോയപ്പോഴും ഇവരുടെ കാര്യങ്ങൾക്ക് മുടക്ക് വന്നിട്ടില്ല…അവളുടെ അഭാവത്തിൽ സ്കറിയ ചേട്ടൻ… അവളുടെ അപ്പൻ ഉണ്ടായിരുന്നു..

ഇവിടുള്ളവർക്ക് മാസമാസം പുതിയ ഡ്രെസ്സുകൾ…

നല്ല നല്ല ഭക്ഷണം…

താമസസൗകര്യങ്ങൾ…കുഞ്ഞുങ്ങളുടെ പഠനം…

അവർക്കുള്ള കളിപ്പാട്ടങ്ങൾ എല്ലാത്തിലും അവളുടെ ശ്രദ്ധയെത്തും… അർഹിക്കുന്നവർക്കു നൽകാൻ ഒരുമടിയും അവൾക്കില്ല… ഇപ്പോൾ സിസ്റ്റർ നോക്കിക്കോണം അവൾ ചെയ്യാൻ പോകുന്നത്…

ലിൻഡ സിസ്റ്ററിനൊപ്പം ടെസ്സ സിസ്റ്ററും അവളോടൊപ്പം പോയി…

തന്റെ കാറിൽ നിന്നും കുറെയേറെ കവറുകളുമായി വരുന്ന എൽസ നടന്നു വരുന്നുണ്ട്… കുട്ടികളൊക്കെ ആകാംക്ഷയോടെ അവളെ നോക്കി നിൽക്കുകയാണ്.

അതെല്ലാം അവർക്കുള്ള പെയിന്റിംഗ്‌സും കളഴ്സും ബുക്‌സുമൊക്കെയാണ്.. ഇതിനിടയിൽ തിരിഞ്ഞുനിന്ന് ആരോടോ കയറിവരാൻ കൈകൊണ്ട് ആംഗ്യം കാണിക്കുന്നുമുണ്ട്..അതൊരു ടെമ്പോ വാനായിരുന്നു..

അതിൽ നിറയെ സ്നേഹതീരത്തേക്കുള്ള എല്ലാ വിധ സാധനങ്ങളും ഉണ്ടായിരുന്നു…

പച്ചക്കറി… പലവ്യഞ്ജനം.. കളിപ്പാട്ടങ്ങൾ… മറ്റ് വസ്ത്രങ്ങൾ…

എല്ലാരൂടി എല്ലാം വണ്ടിയിൽനിന്നിറക്കി…അതൊക്കെ അകത്തേക്കെടുത്തു വെക്കാനും അവൾ സഹായിച്ചു

അന്നത്തെ ദിവസം മുഴുവൻ അവൾ അവരോടൊപ്പം കൂടി…

കുട്ടികൾക്കു ഫിലിം കാണിച്ചു കൊടുത്തും…

അപ്പച്ചനമ്മാരോട് സൊറ പറഞ്ഞും അവൾ പാറിപറന്നു നടന്നു…

വൈകുന്നേരമാണ് അവളവിടുന്നിറങ്ങിയത്…

അന്നത്തെ ദിവസത്തെ അലച്ചിലും ക്ഷീണവും കാരണം വീട്ടിൽ വന്നയുടൻ എൽസ നീണ്ട ഉറക്കത്തിലേക്ക് വീണു

*********************

ഇന്നാണ് എൽസ അപ്പന്റെ കമ്പനിയിൽ ജോയിൻ ചെയ്യാൻ പോകുന്നത്… ഇത്രനാളും അവൾ എല്ലാരുടെയൊപ്പം വെറുമൊരു സ്റ്റാഫിനെ പോലെയായിരുന്നു… എന്നാൽ ഇന്ന് തൊട്ട് പുതിയ രൂപത്തിലും ഭാവത്തിലുമാണ് എലിസബേത് സ്കറിയ ഓഫീസിലേക്ക് ഇറങ്ങുന്നത്…

ഫുൾ സ്യുട്ടാണ് ആളുടെ വേഷം…

വൈറ്റ് ഷർട്ട്‌… ബ്ലാക്കു പാന്റ്സ് വിത്ത്‌ ബ്ലാക്ക് ഓവർകോട്ട്… ഇടത് കയ്യിൽ വാച്ച്.. വലത് കൈ ഫ്രീയാണ്.. ഒരു കുഞ്ഞു ഡയമണ്ട് റിങ് മോതിരവിരലിലുണ്ട്…

മുടി പോണി ടെയിലിൽ പൊക്കി കെട്ടി ബുഷിട്ടു… മുഖത്തൊരു മേക്കപ്പും ചെയ്തില്ല…

കാതിൽ കുഞ്ഞൊരു കല്ല് കമ്മൽ…

കൈയിൽ ലാപ്ടോപ് ബാഗ്…

എല്ലാം ഒന്നൂടി ഓക്കേ അല്ലെ എന്ന് നോക്കി അവൾ താഴെക്കിറങ്ങി…

ഈ ലുക്കിൽ അവളെ ആദ്യായി കാണുകയായിരുന്നു വീട്ടിൽ എല്ലാവരും.. സാദാരണ ഓഫീസിൽ പോകുമ്പോൾ കുർത്തിയോ… അല്ലേൽ ജീൻസും ഷർട്ടുമൊക്കെയാണ്.. ഇതിപ്പോ ഫുൾ ആള് അടിമുടി മാറിയിരിക്കുന്നു…

കറിയാച്ഛന്റെ കണ്ണും മനസും നിറഞ്ഞു…

നന്നായിട്ടുണ്ടടാ… അപ്പക്ക് ഇഷ്ടായി…

അവൾ മമ്മിയെയും അമ്മച്ചിയേയും നോക്കി..

അവരുടെ മുഖത്തുണ്ട് നിറഞ്ഞ ചിരി…

ഇറങ്ങാം അപ്പാ…

പ്രാർത്ഥിച്ചേച്ചും ഇറങ്ങിയേക്കാമെടാ…

കർത്താവിന്റെ രൂപത്തിനുമുന്നിൽ അവൾ കൈകൾക്കൂപ്പി… കണ്ണുകൾ തുറന്ന് തന്നെ അവളാ രൂപത്തിലേക്ക് നോക്കി…

ഈശോയെ…. ഒരാളെപ്പോലും അറിഞ്ഞുകൊണ്ട് വേദനിപ്പിക്കാൻ ഇടയാക്കരുതേ… പറയുന്ന വാക്കുകൾക്ക് മേൽ… ചെയ്യുന്ന കാര്യങ്ങൾക്ക് മേൽ നിന്റെ സഹായമുണ്ടായിരിക്കണേ.. ഈ ദിവസം ഞാൻ നിന്നെ ഏല്പിക്കുന്നു… കൂടെ ഉണ്ടാകണേ….

********************

ഓഫീസിലേ പാർക്കിങ്ങിലേക്ക് അവരുടെ ബ്ലാക്ക് BMW പാഞ്ഞുവന്നു നിന്നു.. ഡ്രൈവിംഗ് സീറ്റിൽ നിന്നും എൽസയും ഇപ്പുറത്തുനിന്ന് അപ്പനുമിറങ്ങി…

ഓഫീസിന്റെ മുന്നിൽ തന്നെ എൽസയെ വെൽക്കം ചെയ്യാൻ എല്ലാരുമുണ്ടായിരുന്നു… മിക്കവർക്കും അവൾ സുപരിചിതയാണ്… ചില പുതിയ മുഖങ്ങൾ മാത്രം അത്ഭുതത്തോടെ… ആരാധനയോടെ അവളെ നോക്കിനിന്നു…

ആര് കണ്ടാലും ഒന്നുകൂടി നോക്കി പോകുന്ന സ്മാർട്ട്‌ nd കോൺഫിഡന്റ് ഗൾ… അതായിരുന്നു എൽസ… കണ്ണുകളിലുണ്ട് അവളുടെ തീക്ഷ്ണത…

മുന്നോട്ട് വെക്കുന്ന ഓരോ ചുവടിലുമുണ്ട് അവളുടെ ആത്മവിശ്വാസം..

കറിയാച്ഛന്റെ PA യുടെ കയ്യിൽനിന്നും അവൾ ബോക്കെ സ്വീകരിച്ചു…

വെൽക്കം മാം…

താങ്ക്യൂ സർ…

കുമാർ അല്പം ഞെട്ടലോടെ അവളെ നോക്കി…

ഇത്രനാളും വിളിച്ചിരുന്നതുപോലെ തന്നെ.. ഇന്നവൾ ഈ കമ്പനിയുടെ എംഡി ആയിട്ടും ഒരു മാറ്റവുമില്ല…

പഴയ ആ കുറുമ്പി തന്നെ… അദ്ദേഹം അവളോട് നിറഞ്ഞു ചിരിച്ചു… അവൾ അയാളെ നോക്കി കണ്ണു ചിമ്മി…

എല്ലാരുമൊന്നിച്ചു മീറ്റിംഗ് ഹാളിലേക്ക് നടന്നു…

എൽസയായിരുന്നു അന്നത്തെ സെന്റർ ഓഫ് അട്ട്രാക്ഷൻ..ജസ്റ്റ്‌ പേർസണൽ കാര്യങ്ങൾ പറഞ്ഞതിന് ശേഷം തികച്ചും ഒഫീഷ്യലായി കാര്യങ്ങൾ സംസാരിക്കുകയായിരുന്നു എൽസ സ്റ്റാഫ്സിനോടെല്ലാം…

ഇനിയുള്ള വർക്കിന്റെ ഫോർമാറ്റും പുതിയ രീതികളുമൊക്കെ അവൾ അവർക്കായി പറഞ്ഞുകൊടുത്തു…

ഫുൾ ഇംഗ്ലീഷിലായിരുന്നു അവളുടെ ക്ലാസ്സ്‌… ചിലർക്കത് ഒട്ടും പറ്റില്ല എന്നറിയാവുന്നത്കൊണ്ട് അവൾ ഇടയ്ക്കിടെ ലാംഗ്വേജ് സ്വിച്ച് ചെയ്തു… മലയാളo ആക്കി…

അതിനൊരു കാരണവുമുണ്ട്.. കമ്പനിയിലെ ചില സ്റ്റാഫ്‌സ് ഒരുപാട് പാവപെട്ട വീട്ടിലെയാണ്.

അവരുടെ വിദ്യാഭ്യാസയോഗ്യത കൊണ്ടും അവരുടെ അവസ്ഥകൊണ്ടും ജോലി നേടിയവർ.. അവരെക്കൂടി പരിഗണിച്ചാണ് എൽസ സംസാരിക്കുന്നത്..എന്നാൽ എല്ലാവരുടെയും വസ്ത്രധാരണരീതി ഒരുപോലെയാണ്

ബ്ലാക്ക് ഷർട്ടും ഗ്രേ പാന്റ്സ് ജന്റ്സിനും  ബ്ലാക്ക് ഷർട്ടിനൊപ്പം ഗ്രേ സ്‌കർട്ട് ലേഡീസിനും..ആരും മറ്റുള്ളവരെ വസ്ത്രത്തിന്റെ പേരിൽ അപമാനിക്കപ്പെടുന്നത് കാണാൻ അവളിഷ്ടപ്പെട്ടിരുന്നില്ല..

അത്പോലെ ലാംഗ്വേജ് ഇമ്പ്രൂവ് ചെയ്യിക്കാനായുള്ള ക്ലാസ്സുകളും അവൾ ഇവർക്കു കൊടുക്കുന്നുണ്ട്…

ഒരുപാട് വല്യ വല്യ ബിസിനസ്‌മെൻ വരുന്നിടമാണ്… അവരോടൊക്കെ സംസാരിച്ചു നിൽക്കണമെങ്കിൽ അതിനു ലാംഗ്വേജ് നിർബന്ധമായും വേണം…

ടു hours കടന്നു പോയതറിഞ്ഞില്ല ആരും..

ഇത്രനാൾ ഇവരുടെകൂടെ ജോലി ചെയ്‌ത ആളല്ലായിരുന്നു എൽസയപ്പോൾ.. KK കൺസ്ട്രക്ഷൻ കമ്പനിയുടെ എംഡി മാത്രമായിരുന്നു… കമ്പനിയുടെ വിജയം മാത്രം മുന്നോട്ട് കാണുന്ന എംഡി..

പുതിയ ആൺകുട്ടികൾ അവളെ ആരാധനയോടെ നോക്കുമ്പോൾ പെൺകുട്ടികൾ അവളെ അസൂയയോടെ നോക്കി.. അവരിൽ പലരേക്കാൾ പ്രായം കുറവായിരുന്നിട്ടും ഒരു കമ്പനിയുടെ തലപ്പത്താണവൾ…

മീറ്റിംഗ് കഴിഞ്ഞിട്ടും എല്ലാവരും അവരവരുടെ സീറ്റുകളിൽ ചെന്നിരുന്നിട്ടും ചർച്ച മുഴുവൻ എൽസയായിരുന്നു… അവളുടെ ഭംഗിയായിരുന്നു..

ആത്മവിശ്വാസമായിരുന്നു… ധൈര്യമായിരുന്നു…

ബോൾഡ് nd ബ്യൂട്ടിഫുൾ എൽസ 🔥🔥🔥

ഇഷ്ടായോ നമ്മുടെ എൽസയെ എല്ലാർക്കും..

ഇഷ്ടയെങ്കിൽ ആ ലൈക്കിൽ കുത്തി ഒരു കമെന്റ് അങ്ങോട്ടിട്ടെ… ഞാൻ നോക്കട്ടെ… നിങ്ങടെ സപ്പോർട്ട് പോലിരിക്കും നമ്മുടെ പുലികുട്ടിയുടെ പുതിയ ഭാവങ്ങൾ, അപ്പോൾ വായിച്ച എല്ലാവരും ലൈക്ക് കമന്റ് തന്നിട്ട് പോണേ 💙

തുടരും….

രചന : പ്രണയിനി

Scroll to Top