എൽസ തുടർക്കഥയുടെ നാലാം ഭാഗം വായിക്കുക….

രചന : പ്രണയിനി

കർത്താവെ…. ഇന്നാണ് എന്റെ ഇന്റർവ്യൂ…നിന്റെ അനുഗ്രഹം എന്നോട്കൂടെ ഉണ്ടായിരിക്കണേ…

നിനക്കറിയാലോ എന്നെ..ഈ ജോലി എന്റെ പിടിവള്ളിയാണ്… അവരുടെ കമ്പനിയിൽ ഒരു ജോലികിട്ടുക എന്ന് പറയുന്നത് തന്നെ ഭാഗ്യമാണ്…

ഒത്തിരി അനുകൂല്യങ്ങളും കിട്ടും… എനിക്ക് ഈ തണലിൽ ഉള്ള എന്നെപോലുള്ളവരെ സഹായിക്കാനും സാധിക്കും… അത്കൊണ്ട് ഇന്റർവ്യൂ എനിക്ക് എളുപ്പമാക്കിത്തരണെ.. ഒരു ഓഫിസ് സ്റ്റാഫ്‌ ആയിട്ടാണേലും മതി ..

പിജി വരെ വിദ്യാഭ്യാസ യോഗ്യതയുണ്ട്…

ഭേദപ്പെട്ട മാർക്കും.. അതേയുള്ളു ആകെ…

മോനെ എബി….

അച്ഛനാണ്…

എന്തോ അച്ചൊ…

നീ തയ്യാറായോ…

ആയി അച്ചൊ…

അച്ഛനവനെയൊന്നു നോക്കി… ഉള്ളതിൽവെച്ചു നല്ലൊരു ഷർട്ടും പാന്റ്സും ധരിച്ചിരിക്കുന്നു…

കൈയിൽ സർട്ടിഫിക്കറ്റ്സ് അടങ്ങിയ ഫയൽ…

കുഞ്ഞായിരുന്നപ്പോൾ കയ്യിൽ കിട്ടിയതാണിവനെ ആരോ ഉപേക്ഷിച്ചനിലയിൽ… ചോരകുഞ്ഞായിരുന്നു.. കുഞ്ഞിലേതൊട്ടേ ഒരു ബഹളവും ഇല്ലാതെയാണ് അവൻ വളർന്നത്… ഇപ്പോഴും അങ്ങനെതന്നെ… ഒരാളോട് ഒന്നൊച്ചവെച്ച് സംസാരിക്കാനോ… തെറ്റ് കണ്ടാൽ ധൈര്യമായി എതിർക്കാനോ അവനറിയില്ല… കോളേജിലും അങ്ങനെതന്നെ… അധികം കൂട്ടുകെട്ടോ കൂട്ടുകാരോയില്ല.. അനാഥൻ എന്നുള്ള തോന്നലാകാം അവനെ എല്ലാത്തിൽനിന്നും പിന്തിരിപ്പിക്കുന്നത്…

പലരുടെയും സഹായവും ഔദാര്യമാണല്ലോ ഇതുങ്ങളിടെയൊക്കെ ജീവിതം എന്നുള്ള പലരുടെയും കുത്തുവാക്കുകൾ കേട്ടിട്ടുമുണ്ട് എന്റെ കുഞ്ഞുങ്ങൾ… അത്കൊണ്ടും കൂടിയാകാം എല്ലാത്തിനോടും ഒരുതരം പേടിയാണ്… ഉൾവലിഞ്ഞ പ്രകൃതം..ഈ ജോലി അവനൊരു മാറ്റം കൂടിയാകുമെന്നാണ് പ്രതീക്ഷ…

അച്ചൊ….

അവന്റെ വിളിയാണ് അദ്ദേഹത്തെ ഓർമകളിൽനിന്നും ഉണർത്തിയത്…

ഹ്മ്മ്…

ഞാനെന്നാൽ ഇറങ്ങട്ടെ….

ശരി കുഞ്ഞേ… എന്റെ പ്രാർത്ഥന എപ്പോഴും നിന്നോടൊപ്പം ഉണ്ടാകും…എല്ലാം നന്നായി വരും…

****************

ബസിൽ വന്നിറങ്ങുന്നത് KK കോൺസ്ട്രക്ഷൻസിനു അരികിലായാണ്… അടുത്ത് സ്റ്റോപ്പുണ്ട്…

എബി മുന്നോട്ട് നടന്നു… ഗേറ്റിൽ നിൽക്കുന്ന സെക്യൂരിറ്റിയോട് ഇന്റർവ്യൂനു വന്നതാണെന്ന് പറഞ്ഞു അകത്തേക്ക് കയറി…

അകത്തേക്ക് കയറിയ അവന്റെ കണ്ണുകൾ മിഴിഞ്ഞു… അത്രയും ആഡംബര പൂർണമായ അലങ്കാരങ്ങളാണ് കയറുമ്പോൾ തന്നെ കാണാൻ സാധിക്കുന്നത്… ഇത്രയും വലിയ കമ്പനിയിൽ തനിക്കൊരു ജോലി… അതു വെറും സ്വപ്നമാകുമോ… അവൻ സ്വയമേയൊന്നു നോക്കി… പിന്നെ കൂടി നിൽക്കുന്ന ചിലരെയും..

ഇന്റർവ്യൂനു വന്നതാകണം.. എല്ലാരും വെൽ ഡ്രസ്സ്ഡാണ്.. സ്റ്റൈൽ ലൂക്കും… അതിനിടയിൽ ഞാൻ മാത്രമാകും ഒറ്റയാൻ എല്ലാംകൊണ്ടും..

എങ്കിലും ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻതന്നെ അവൻ തീരുമാനിച്ചു..

റീസെപ്ഷനിൽ ചോദിച്ചു ഇന്റർവ്യൂ നടക്കുന്ന ഫ്ലോർ ചോദിച്ചു മനസിലാക്കി…

ഫോർത് ഫ്ലോറിലാണ്..

ഇന്റർവ്യൂനു വന്ന മറ്റു ചിലരുടെകൂടെ അവനും ലിഫ്റ്റിൽ കയറി ഫോർത് ഫ്ലോറിലിറങ്ങി…

കുറെയേറെ ആളുകൾ ഇന്റർവ്യൂനു ഉണ്ടായിരുന്നു..

എല്ലാരും എന്തൊക്കെയോ വായിക്കുന്നു…

പരസ്പരം സംശയങ്ങൾ ചോദിക്കുന്നു…

പതിയെയാണ് സംസാരങ്ങളൊക്കെ… എബി എല്ലാത്തിൽ നിന്നും മാറി ഒരു കോർണറിലേക്ക് ഒതുങ്ങി നിന്നു…

****************

തന്റെ റൂമിലിരുന്ന്കൊണ്ട് എല്ലാരേയും വാച്ച് ചെയ്യുകയാണ് എൽസ…കൂടെ കുമാറുമുണ്ട്…

അപ്പക്ക് ഇന്നൊരു അത്യാവശ്യ മീറ്റിംങ്ങുണ്ട്…

അത്കൊണ്ട് എൽസയാണ് ഇന്റർവ്യൂ ഫുൾ മാനേജ് ചെയ്യുന്നത്..

ഇന്ന് അവളൊരു ഡാർക്ക്‌ ബ്ലൂ ഷർട്ടും ബ്ലാക്ക് സ്‌കിർട്ടുമാണ് ഇട്ടിരിക്കുന്നത്… സ്‌കിർട്ട് മുട്ടിനു അല്പം കൂടി താഴെയാണ്… കാലിൽ ഒരു ഹൈ ഹീൽ ചപ്പൽ… ബാക്കിയൊക്കെ എന്നത്തേയും പോലെ..

മറ്റൊരു ചമയങ്ങളുമില്ലാതെ.. ആ തിളങ്ങുന്ന പൂച്ചക്കണ്ണുകൾ എല്ലാരേയും ഒപ്പിയെടുക്കുകയാണ്…

എല്ലാരും തിരക്കിലാണ്.. അവൾക് ചിരി വന്നു…

ഇന്റർവ്യൂ ഇത്രയും ഭയക്കണോ… എല്ലാരേയും ഓടിച്ചൊന്നു നോക്കുന്ന വഴി അവളുടെ കണ്ണുകൾ ഒരാളിലുടക്കി…ആ കണ്ണുകൾ കൂടുതൽ തിളങ്ങി…

************

ഇന്റർവ്യൂ ആരംഭിച്ചു…. ഓരോരുത്തരായി കയറിയിറങ്ങി… ഇറങ്ങി വരുന്ന ചില മുഖങ്ങളിൽ സന്തോഷമാണെങ്കിൽ ചിലരിൽ സങ്കടമാണ്…

ഇറങ്ങി വന്ന ചില ആൺകുട്ടികൾ ആരെയോ പറ്റി പറയുന്നത് എബി ശ്രദ്ധിച്ചു….

എന്നാ ഭംഗിയാ ആ മാഡത്തെ കാണാൻ…

അതെയതെ…. ലേലം സിനിമയിൽ പറയുന്ന പോലെ പാലപ്പത്തിന്റെ നിറം…

അതുമാത്രമൊ… പൂച്ച കണ്ണും… നമ്മളെ തന്നെ നോക്കിയിരിക്കുമ്പോളേ നെഞ്ചിടിക്കും..

വല്യ പ്രായമൊന്നുമില്ല.. എന്നിട്ടും എന്ത് സ്റ്റൈലായാണ് ഓരോന്ന് ചോദിക്കുന്നത്…

ചോദ്യമോ… ദൈവമെ.. ചിലതൊക്കെ പണ്ട് പഠിച്ചതാ.. പക്ഷെ സമയത്ത് ഓർമപോലും വന്നില്ല…

എന്താകുമെന്ന് കണ്ടറിയാം… കിട്ടിയാൽ മതിയാരുന്നു.. ഇത്രയും സുന്ദരിയായ പെങ്കൊച്ചിനെ കണ്ടു ജോലി ചെയ്യുന്നത് തന്നെ ഒരു സുഖല്ലേ..

എബിക്ക് അല്പം പേടിതോന്നി തുടങ്ങി..എല്ലാരുടെയും സംസാരത്തിൽ നിന്നറിഞ്ഞ എംഡി മാഡം….

അടുത്തത് വിളിച്ചത് എബിയുടെ പേരാണ്… അവൻ ഡോർ നോക്ക് ചെയ്ത് അകത്തേക്ക് കയറി….

Get  inside.

അവനാ ശബ്ദം കേട്ടിടത്തേക്ക് നോക്കി… ഒരു നിമിഷം ശ്വാസം വിലങ്ങിയതുപോലെ തോന്നി… 

ഗ്രീക്ക് ദേവതയെ പോലെ ഒരുവൾ… എന്തൊരു ഭംഗി… ആ കണ്ണുകൾ തിളങ്ങുന്നു.. ചുണ്ടിൽ ചെറുതായി ഒരു പുഞ്ചിരിയുള്ളതുപോലെ.. അതോ എന്റെ തോന്നലോ…അവൻ പെട്ടെന്ന് നോട്ടം മാറ്റി.

Sit .

അവനിരുന്നു…

Show me ur certificates..

അവൻ സർട്ടിഫിക്കറ്റ്സ് അടങ്ങിയ ഫയൽ അവളെ ഏല്പിച്ചു….

എൽസയുടെ കണ്ണുകൾ അതിലൂടെയൊരു ഓട്ടപ്രദിക്ഷണം നടത്തി…

Ok Mr Abin…. Aru u afraid???

No….. Maam… ആ ഉത്തരത്തിൽ തന്നെ അവന്റെ വെപ്രാളം അവൾക് പിടികിട്ടി…

Dont be panic…. Just cool ok…

Hmm..

അവളുടെ ചോദ്യങ്ങൾക് അവൻ ഉത്തരങ്ങൾ നൽകിയതൊക്കെ കറക്റ്റ് ആയിരുന്നു.. പക്ഷെ ഭാഷ അവനെയല്പം എന്നല്ല നല്ലതായി തന്നെ ബുദ്ധിമുട്ടിച്ചു… അതു മനസ്സിലാക്കിയെന്നപ്പോലെ എൽസ ഇടയ്ക്കിടെ ലാംഗ്വേജ് സ്വിച്ച് ചെയ്ത് അവനോട് സംസാരിച്ചു…

എബി അല്പം കൂടി comfortable ആയി..

Ok Mr Abin… U can leave now… Selected ആകുവാണെങ്കിൽ u will be informed.. OK..

Thankyou maam….

അവൻ പുറത്തേക്കിറങ്ങി ശ്വാസം ഒന്നു നീട്ടിയെടുത്തു…

ഇതേ സമയം എബിയുടെ പേർസണൽ ഡാറ്റാ തന്റെ ഫയലിലേക്ക് മാറ്റുകയായിരുന്നു എൽസ

*****************

അച്ചൊ…….

ബൈബിൾ വായിക്കുകയായിരുന്ന അച്ഛൻ തലയുയർത്തി നോക്കി…

കയ്യിലൊരു പേപ്പറുമായി ഓടിവരികയാണ് എബി…

അവന്റെ മുഖത്ത് അതിരറ്റ സന്തോഷമാണ്..

എന്താ എബി… എന്തിനാ നി ഇങ്ങെനെ ഓടി കിതക്കുന്നെ…

അച്ചൊ…. എനിക്ക്…. എനിക്ക്… KK ഗ്രുപ്സിൽ ജോലികിട്ടി… അപ്പോയിന്റെമെന്റ്റ് ലെറ്ററാണ് വന്നിരിക്കുന്നത്.. അടുത്തയാഴ്ച ജോയിൻ ചെയ്യണമെന്നാണ് പറഞ്ഞിരിക്കുന്നത്….

യേശുവിനു നന്ദി… അച്ഛൻ കണ്ണുകളടച്ചു പ്രാർത്ഥിച്ചു….

ദൈവം നിന്നെ കൈവിടില്ല കുട്ടി…. നിനക്കായി അവൻ ഏറ്റവും നല്ലത് തന്നെ തരും…

നി ആദ്യം താമസിക്കാൻ ഒരിടം കണ്ടെത്തണം…

അവർ ഫുഡ്‌ provide ചെയ്യുമെന്ന് ഞാൻ കേട്ടിരുന്നു ഈവെനിംഗ് വരെ…പക്ഷെ താമസം ഏർപ്പാട് ചെയ്ത് കൊടുക്കുന്നതായി അറിവില്ല…

ഇത് കേട്ടതും എബിന്റെ മുഖം വാടി… ഇവിടുന്നൊരു പറിച്ചു നടൽ… അതു ജീവൻ പോകുന്നതിനു തുല്യമാണ്… പക്ഷെ ഇനിയിവിടെ തനിക് നിൽക്കാനും സാധിക്കില്ല… നിയമം അനുവദിക്കില്ല അത്

എനിക്കറിയാം മോനെ എബി നിന്റെ സങ്കടം…

പക്ഷെ ഒന്നോർക്കുക.. ഇതും കടന്നു പോകും.. നി ഒറ്റക്ക് ജീവിക്കണം… ലോകത്തെ നേരിടണം…

നിനക്ക് കീഴടക്കാൻ സാധിക്കുന്ന ഉയരങ്ങൾ കീഴടക്കണം… ഒരിക്കലും സത്യത്തെ മറന്നു ജീവിക്കരുത്.. തെറ്റ് ചെയ്യരുത്… മറ്റുള്ളവരെ സഹായിക്കണം…

അറിയാം അച്ചൊ…

ഞാൻ പള്ളിയിലെ കപ്യാരോട് ഒന്നു ചോദിക്കട്ടെ…

ഒരു താമസം ഏർപ്പാടാക്കാൻ പറ്റുമോന്നു… നിനക്ക് ഒതുങ്ങുന്ന വിധം…

ശരിയച്ചോ…

***************

എൽസ തന്റെ ഫോണെടുത്തു ഇടവക വികാരിയെ വിളിച്ചു…

എന്നതാടി എൽസമ്മേ…

അച്ഛാ എനിക്ക് ഒരാളുടെ നമ്പർ വേണം…

ആരുടെ..

എൽസ അച്ഛന് ഡീറ്റെയിൽസ് പറഞ്ഞുകൊടുത്തു…

അച്ഛൻ ഒരു പത്തു മിനിറ്റ് കഴിഞ്ഞു വിളിക്കാമെന്ന് അവളെയറിയിച്ചു…

എന്തോ ആലോചനയോടെ എൽസ കസേരയിലേക്ക് ചാഞ്ഞു…

അല്പം കഴിഞ്ഞപ്പോൾ തന്നെ അവളുടെ ഫോണിലേക്ക് വികാരിയച്ഛൻ വിളിച്ചു….

താങ്ക്യൂ അച്ചൊ….

എന്നതിനാടി കൊച്ചേ ഇപ്പോൾ ഇത്…

അതൊക്കെയുണ്ട്… വഴിയേ പറയാമെ…

ആയിക്കോട്ടെ..

അവളൊന്നുകൂടി ആ പേപ്പറിൽ എഴുതിയ കോൺടാക്ട് നമ്പറിൽ വിരലോടിച്ചു…

തണൽ…. Fr ആന്റണി…

****************

എബി… ദേ കാപ്യാർ വന്നിട്ടുണ്ട്… നി അയാളുടെ കൂടെ പോയി അവിടമൊന്നു ചെന്നുകാണു കേട്ടോ.

ശരിയച്ചോ…

കാപ്യാർ അവനുമായി ടൗണിൽ നിന്നും അല്പം ഉള്ളിലേക്ക് കയറിയ ഭാഗത്തുള്ള ഒരു കുഞ്ഞു വീട്ടിലേക്ക് കൊണ്ടുപോയി.. ചെറുതെങ്കിലും ഭംഗിയുള്ള ഒതുങ്ങിയ വീട്… രണ്ട് മുറിയും കുഞ്ഞൊരു അടുക്കളയും ഹാളും സിറ്റ് ഔട്ടും…

ബാത്രൂം അറ്റാച്ഡ് ആണ്… വെള്ളത്തിനു കിണറുണ്ട്… മോട്ടോർ കണക്ഷനും ഉണ്ട്..

എബിക്ക് ആ വീട് ഇഷ്ടമായി…

ഓണർ ഒരു രാമൻ നായരായിരുന്നു… ആള് ഒറ്റത്തടിയാണ്… കല്യാണം കഴിച്ചിട്ടില്ല… ബാധ്യതകളുമില്ല.. ഈ വീടിനു അടുത്താണ് ആള് താമസിക്കുന്നത്… അത്യാവശ്യം വലിപ്പമുള്ളൊരു വാർക്ക വീട്…അദ്ദേഹത്തിനും എബിനെ ഇഷ്ടമായി… അങ്ങെനെ വാടകയും പറഞ്ഞുറപ്പിച്ചു അടുത്ത ദിവസം വരാം എന്നുള്ള ഉറപ്പിന്മേൽ അവരവിടുന്നിറങ്ങി…

ഓഫീസിൽ ജോയിൻ ചെയ്യുന്നതിന് മുൻപ് തന്നെ അച്ഛന്റെ സഹായത്തോടെ അവൻ ആ വാടക വീട്ടിലേക്ക് മാറി… കൂടാതെ രണ്ട് ഷർട്ടും ജീൻസും വാങ്ങാനുള്ള പൈസയും അവനുകൊടുത്തു… ഇനി ഇതൊന്നും പറ്റില്ലല്ലോ…അത്യാവശ്യ അടുക്കള സാധങ്ങൾ ഒക്കെ രാമൻചേട്ടൻ അവനു നൽകാമെന്ന് ഏറ്റിരുന്നു…

അതൊരു സഹായമായി..

അങ്ങെനെ വികാരനിർഭരമായി എല്ലാരോടും യാത്ര പറഞ്ഞു…. അച്ഛനെ കെട്ടിപിടിച്ചൊരു കൊച്ചുകുഞ്ഞിനെ പോലെ കരഞ്ഞവൻ ആ തണലിന്റെ പടിയിറങ്ങി….

ദേ എല്ലാരും ലൈക്‌ ചെയ്ത് കമന്റ്‌ പറഞ്ഞിട്ട് പോയാൽ മതി…. നമ്മുടെ എൽസകൊച്ചു കളത്തിലറങ്ങി 🔥🔥🔥കൂടെ ഉണ്ടാകില്ലേ എല്ലാരും…

എന്നും മുടങ്ങാതെ പാർട്ട്‌ ഇടുന്നുണ്ടല്ലോ…

So Like സപ്പോർട്ട് കൂടി തരണേ…

തുടരും…

രചന : പ്രണയിനി

Scroll to Top