എൽസ, തുടർക്കഥ, ഭാഗം 5 ഒന്ന് വായിക്കൂ….

രചന : പ്രണയിനി

പുതിയ വീട്ടിലെ ആദ്യത്തെ ദിവസമാണിന്ന്‌..

എല്ലാമൊന്നൊതുക്കി വന്നപ്പോഴേക്കും ഉച്ചയായി…

ഇന്ന് ശനിയാഴ്ചയാണ്… നാളെ ഞായറും കഴിഞ്ഞു തിങ്കളാഴ്ച ഓഫീസിൽ ജോയിൻ ചെയ്യണം…

അതുകൊണ്ട് ക്ലീനിങ്ങും ഒതുക്കലുമൊക്കെ രണ്ട് ദിവസംകൊണ്ട് തീർക്കണം…

ഇന്ന് ഒന്നുമുണ്ടാക്കണ്ടെന്നു രാമേട്ടൻ പറഞ്ഞു…

ആള് കൊണ്ടുതരാമെന്നു…വേണ്ടായെന്നു കുറെയേറെ പറഞ്ഞതാണ്…

പക്ഷെ സമ്മതിച്ചില്ല…

ആൾക്ക് മിണ്ടാനും പറയാനും കിട്ടിയ ആകെ കൂട്ടണത്രെ ഞാൻ… പാവം… ഈ ഒറ്റപ്പെടലിന്റെ സങ്കടമൊന്നുമില്ല… ആളെപ്പോഴും ആക്ടിവാണ്…

ഓർത്തു കഴിഞ്ഞില്ല… അപ്പോഴേക്കും രാമേട്ടൻ ഭക്ഷണവുമായെത്തി… കപ്പയും മീനുമാണ് സ്പെഷ്യൽ… കള്ളം പറയരുതല്ലോ.. അസാധ്യ രുചിയാണ്… അതാളോട്  പറഞ്ഞപ്പോൾ പറഞ്ഞു…

ഒറ്റക്കണേൽ ഇതല്ല ഇതിനപ്പുറം ചെയ്യാൻ നമ്മൾ പഠിക്കുമെന്ന്…

സത്യമാണ്… അനാഥാലയത്തിലായിരിക്കുമ്പോൾ ആരുമില്ലല്ലോ നമ്മളെ ശ്രദ്ധിക്കാനൊന്നും…

അവരവരുടെ കാര്യങ്ങൾ അവരവർ തന്നെ ചെയ്യുക.. അത്കൊണ്ട് വീട്ടുപണികളൊക്കെ വശമുണ്ട്..

അതാണൊരു സമാദാനവും…

ഡാ… നിനക്ക് തിങ്കളാഴ്ചയല്ലേ ഓഫീസിൽ കയറേണ്ടത്….

അതെ രാമേട്ടാ….

ഇവിടുന്നു ഒറ്റ ബസുണ്ട് കേട്ടോ.. അതാകുമ്പോൾ ഓഫീസിനു മുന്നിലിറങ്ങാം.. വൈകിട്ട് ഇറങ്ങുന്ന സമയം ആദ്യം നോക്ക്… എന്നിട്ട് ഞാൻ ബസ് പറഞ്ഞുതരാം…

ശരി ചേട്ടാ…

ആദ്യത്തെയൊരു ബുദ്ധിമുട്ടേ കാണൂ… പിന്നെല്ലാം വേഗം പഠിച്ചോളും… നിനക്ക് മൊബൈലുണ്ടോ….

ഇല്ല…

ഹ്മ്മ്… എന്റടുത്തു ഒരു പഴയതുണ്ട്.. തത്കാലം അത് തരാം…ടച്ച്‌ അല്ല… സാദാ സെറ്റാണ്…

വിളിക്കാനൊക്കെ അതു മതി..പിന്നെ നമുക്കൊരെണ്ണം വാങ്ങാം.. എന്താ…

അതിനും അവൻ തലയാട്ടി…

എന്തായാലും നീ നല്ലൊരു ഫോൺ വാങ്ങേണ്ടിവരും… ഇത്രയും വല്യ ഓഫീസിലെ പലകാര്യങ്ങളും നിങ്ങളെയൊക്കെ അറിയിക്കുന്നത് വാട്സാപ്പ് വഴിയാകും.. ഇപ്പോൾ സ്കൂൾ കുട്ടികൾവരെ അതിലല്ലേ പഠിക്കുന്നത്…

അത് നേരാ…

ഓരോരോ കഥകൾ പറഞ്ഞു രണ്ടാളും ഭക്ഷണം മുഴുവൻ കഴിച്ചു…. വൈകിട് വീട്ടിലേക്കിറങ്ങാൻ പറഞ്ഞ ശേഷമാണ് രാമേട്ടൻ പോയത്…

ജോലി ചെയ്തതിന്റെയും കപ്പ കഴിച്ചതിന്റെയുമൊക്കെയാകും വല്ലാത്ത ക്ഷീണം..

നേരെ കയറികിടന്നു… ഉറങ്ങിപ്പോയി…

സന്ധ്യയായി കണ്ണ് തുറന്നപ്പോൾ..

എണീറ്റൊന്ന് കുളിച്ചു ഒരു കട്ടൻ ചായയും വെച്ച്  അതുമായി തിണ്ണയിലേക്കിറങ്ങിയിരുന്നു..

ഓർമയിലാദ്യമാണ് ഇങ്ങെനെ ഒറ്റക്ക് ഒരിടത്തു…

അന്നൊക്കെ സ്കൂൾ കഴിഞ്ഞാൽ കോളേജ് കഴിഞ്ഞാലൊക്കെ നേരെ തണലിലേക്കാണ്…

കൂട്ടുകാരൊക്കെ ഓരോയിടത്തും കറങ്ങാൻ പോകുമ്പോൾ… ആഘോഷിക്കുമ്പോളൊക്കെ ഒന്നിനും കൂടാനാകാതെ നേരെ അങ്ങോട്ടേക്ക് പോകും… ആഗ്രഹമില്ലാഞ്ഞിട്ടല്ല.. അവരോടൊപ്പം പോകണമെങ്കിൽ കയ്യിൽ ചിലവാക്കാൻ പൈസ വേണം… ആരുടെയൊക്കെയോ സഹായത്തിൽ ജീവിക്കുന്ന എനിക്കൊക്കെ അതു വിദൂര സ്വപ്നമാണ്… ദൈവം ഇത്രയേലും നൽകിയല്ലോ എന്നുള്ള നന്ദി മാത്രമുണ്ട്…

ഈ ജോലി എനിക്കൊരു വല്യ ആശ്വാസമാണ്…

ഇവരുടെ ശമ്പളം തന്നെ എന്നെപോലൊരാൾക്കു സുഖമായി ജീവിക്കാനുള്ളതുണ്ട്.. കുഴപ്പമൊന്നും ഉണ്ടാകാതെ അവിടെ നില്കാൻ പറ്റിയാൽ മതി…

ഞായറാഴ്ച രാവിലെ പള്ളിയിൽ കുർബാനയും കൂടി അച്ഛനെയും കണ്ടു നേരെ തണലിലേക് പോയി…

അവിടെ കുഞ്ഞുങ്ങളുമായും അപ്പച്ചൻ അമ്മമാരുമായി അങ്ങ് കൂടി.. ഇനി ഇടക്കുള്ള വരവൊന്നും നടക്കില്ല…

വൈകുന്നേരമാണ് അവിടുന്നിറങ്ങിയത്…നേരെ വീട്ടിലേക്ക്… വാടകക്ക് ആണെങ്കിലും എനിക്കായി ഒരു വീട്.. കാത്തിരിക്കാൻ ആരുമില്ലെങ്കിലും എനിക്കായി ഒരിടം… അവിടെ ഞാനും എന്റെ ഏകാന്തതയും…

*****************

തിങ്കൾ രാവിലെ 9 ആയപ്പോൾ തന്നെ വീട്ടിൽ നിന്നിറങ്ങി… അത്യാവശ്യം ജോലികളൊക്കെ ഓതിക്കിയാണ് ഇറങ്ങിയത്… രാവിലെ ഉപ്പുമാവും  പഴവും ചായയുമായിരുന്നു…ചോറ് ഉണ്ടാക്കി തടയിട്ട് വെച്ചിട്ടുണ്ട്.. ചെറിയൊരു കാബ്ബജ് തോരനും മുളക് പൊട്ടിച്ചതും ഉണ്ടാക്കി..അതാകുമ്പോൾ എളുപ്പമാണ്… ഉച്ചക്ക് അവിടുന്ന് ഫുഡ്‌ കിട്ടുമെന്ന് അച്ഛൻ പറഞ്ഞതോർമയുണ്ട്.. ആ ഓർമയിൽ ബാഗിൽ കുടിക്കാനുള്ള വെള്ളവും പേനയും ഒരു ബുക്കും കുടയും മാത്രാണ് എടുത്തത്… ബാക്കി പണികൾ വൈകിട് വന്നു ചെയ്യാമെന്നോർത്തു…

പോകുന്ന വഴി തന്നെ രാമേട്ടൻ പറഞ്ഞ പലചരക്ക് കട കണ്ടു… പാലും തൈരും പച്ചക്കറിയും പലചരക്കുമെല്ലാമുണ്ട്..വൈകുന്നേരം വരുമ്പോൾ പാൽ വാങ്ങണം.. ഒരു തൈരും.. കുറച്ചു പൈസ കൂടി കയ്യിലുണ്ട്.. അതു തീരാകുമ്പോളേക്കും ശമ്പളം കിട്ടിയാൽ മതി…

ബസ് സ്റ്റോപ്പിൽ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു… സ്കൂളിൽ പോകുന്ന കുട്ടികൾ…

ജോലിക്കാർ… കോളേജിൽ പഠിക്കുന്ന കുട്ടികളൊക്കെ…

സൈഡിൽ നിന്നൊരു ആളോട് ബസ് ഒന്നൂടി ചോദിച്ചു മനസിലാക്കി… കൃത്യം ഒൻപത് പത്തായപ്പോൾ തന്നെ ബസ് വന്നു…നല്ല തിരക്കുണ്ടായിരുന്നു…

ഒരുവിധം ഇടിച്ചു കയറി… ടികെറ്റ് എടുത്തു… സ്റ്റോപ്പാകുമ്പോൾ ഒന്നു പറയണേയെന്നു കണ്ടക്ട്രോട് പറഞ്ഞു.. ആൾ മര്യാദക്കാരനാണെന്ന് തോന്നുന്നു..സമ്മതം പറഞ്ഞു… ചില പ്രൈവറ്റ് ബസിലെ കണ്ടക്ടർമാർ ദേഷ്യക്കാരാണ്.. ഒന്നും അങ്ങോട്ട് പറയാൻ പറ്റില്ല… വായിലിരിക്കുന്നത് മുഴുവൻ കേൾക്കേണ്ടി വരും..

ഒൻപതര കഴിഞ്ഞപ്പോൾ പറഞ്ഞ സ്റ്റോപ്പെത്തി…

കണ്ടക്ടറോട് ഒരു നന്ദി പറയാനും മറന്നില്ല…

നേരെ ഓഫീസിലേക്ക്…

ആദ്യത്തെ  ദിവസം വന്നപ്പോഴുള്ള വെപ്രാളമിന്നുമുണ്ട്… വല്ലാത്തൊരു നെഞ്ചിടിപ്പാണ് ഇതിനകത്തേക്ക് നടക്കുമ്പോൾ…

എങ്ങോട്ടാണ് പോകേണ്ടത്… എവിടാണ് ഇരിക്കേണ്ടത്… ഒന്നുമറിയില്ല…

അകത്തേക്ക് നടക്കുമ്പോൾ കണ്ടു അന്ന് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനുണ്ടായിരുന്ന കുറച്ചുപേർ…

ഇവരും എന്നെപോലെ ജോലി കിട്ടിയവർ തന്നെ…അവരും എങ്ങോട്ടു പോകണമെന്നറിയാതെ നിൽകുവാണ്.. എബിയും അവരോടൊപ്പം ചെന്നു…

പരിചയഭാവത്തിൽ ചിലരൊക്കെ ചിരിച്ചു…

അല്പം കഴിഞ്ഞപ്പോൾ ഓഫീസിനു മുന്നിലൊരു ബുള്ളെറ്റ് വന്നുനിന്നു… വണ്ടിയുടെ കുടു കുടു ശബ്ദം കാരണം എല്ലാരും അങ്ങോട്ടേക്ക് നോക്കി…

ബുള്ളെറ്റ് സ്റ്റാൻഡിലിട്ടു ഹെൽമെറ്റും ഊരി ഹാൻഡിലിൽ തൂക്കി key സെക്യൂരിറ്റിയെ ഏല്പിച്ചു കയറിവരുന്ന എൽസ 🔥

മുടി അഴിച്ചിട്ടിരിക്കുകയാണ്.. തോളിനു അല്പം കൂടി താഴെയുള്ളൂ മുടി… കനംകൂടിയ ഇടതൂർന്ന മുടിയാണ്… കറുപ്പും ഗ്രേയും ചേർന്ന കളറാണ് മുടിക്ക്… കറുത്തൊരു കൂളിങ് ഗ്ലാസ്‌ കണ്ണിൽ വെച്ചിട്ടുണ്ട്…പിങ്ക് കളർ ഷർട്ടും ബ്ലാക് ജീൻസുമാണ് ഇന്നത്തെ വേഷം…

റീസെപ്ഷനിൽ എത്തിയപ്പോൾ കൂളിങ്‌ ഗ്ലാസ്‌ കണ്ണിൽനിന്നും മാറ്റി അവിടെ കൂടിനിൽക്കുന്നവരെയൊന്നു നോക്കി….. തിളങ്ങുന്ന പൂച്ചക്കണ്ണുകൾ… റീസെപ്ഷനിൽ ഇരുന്നവർ ഭവ്യതയോടെ എഴുനേറ്റു അവളെ വിഷ് ചെയ്തു… തിരിച്ചു അവരെ വിഷ് ചെയ്ത ശേഷം അവരോടെന്തോ പറഞ്ഞുകൊണ്ട് അവൾ അകത്തേക്ക് നടന്നു…

നിങ്ങൾ എല്ലാരും സെക്കന്റ്‌ ഫ്ലോറിലേക്ക് ചെന്നോളൂ..

റീസെപ്ഷനിൽ ഇരുന്നൊരു സർ പറഞ്ഞു..

എല്ലാരും രണ്ട് മൂന്നു ഗ്രൂപ്പുകളായി ലിഫ്റ്റിൽ കയറി സെക്കന്റ്‌ ഫ്ലോറിലിറങ്ങി..

അവിടെ മറ്റൊരു സർ കാത്തിരിക്കുന്നുണ്ടായിരുന്നു…

അദ്ദേഹം എല്ലാവരെയും ഒരു തിയേറ്റർ ഹാളിലേക്ക് കൊണ്ടുപോയി…

ഫുൾ ഏസിയാണ്… ചെയർസ് നിരനിരയായിയിട്ടിരിക്കുന്നു…

വലിയൊരു പ്രൊജക്ടർ ഭിത്തിയിലുണ്ട്…

എല്ലാവരും ഓരോ സീറ്റുകളിലായി ഇരുന്നു..

ആ സർ സംസാരിച്ചു തുടങ്ങി…

വെൽക്കം ഫ്രഷേഴ്‌സ്… ഇന്ന് തൊട്ട് രണ്ട് ദിവസത്തേക്ക് നിങ്ങൾക്ക് ഓറിയന്റേഷൻ ക്ലാസുകളാണ്..

ജസ്റ്റൊരു ട്രെയിനിങ് പോലെ..

എംഡി യും മറ്റ് ചില സീനിയർ സ്റ്റാഫ്സുമാരിക്കും നിങ്ങൾക് ക്ലാസ്സെടുക്കുക.. ഇടക് ബ്രേക്ക്‌ ടൈം nd ലഞ്ച് ടൈമുണ്ട്… ആ സമയം തേർഡ് ഫ്‌ളോറിലേക്ക് വരിക.. അവിടാണ് നമ്മുടെ office മെസ്സ്….

അവിടെ നിങ്ങൾക്കുള്ള ഫുഡ്‌ അവൈലബിളാണ്.. ഇവിടെ ഫുഡ്‌ നിങ്ങൾക് ഫ്രീയാണ്.. ഈവെനിംഗ് വരെയുള്ളതുണ്ട്… ഇനി നൈറ്റ്‌ ആർക്കേലും ഷിഫ്റ്റ്ണ്ടേൽ അപ്പോഴും..

ഇതൊരു തുടക്കമെന്നപോലെ ഞാൻ പറഞ്ഞെന്നേയുള്ളൂ… ബാക്കി വഴിയേ അറിയിക്കാം… So all d ബെസ്റ്റ് ഗയ്‌സ്…അദ്ദേഹം പുറത്തേക്കിറങ്ങി

ഒരു office സ്റ്റാഫ്‌ എല്ലാർക്കും ഓരോ ലെറ്റർ പാടും പെന്നും തന്നു ..

എല്ലാരും ഒന്നും മിണ്ടാതെയിരിക്കുകയാണ്…

അല്പം കഴിഞ്ഞപ്പോൾ തന്നെ ഡോർ ഓപ്പണാകുന്ന ശബ്ദം കേട്ടു… കൂടാതെ ഹീൽ തറയിൽ ചവിട്ടുമ്പോൾ ഉണ്ടാകുന്ന നേരിയൊരു ടക് ടക് ശബ്ദവും…

എല്ലാരും ഒരേപോലെ തിരിഞ്ഞുനോക്കി…

എംഡി എൽസ മാഡം 🔥🔥

എല്ലാവരും ഒരു നിമിഷം ആ വരവ് നോക്കിനിന്നു…

തിളങ്ങുന്ന പൂച്ചക്കണ്ണുകളിൽ ജ്വലിക്കുന്ന ആത്മവിശ്വാസം…

എൽസ വന്നു എല്ലാർക്കും മുന്നിലായി നിന്നു..

മോർണിംഗ് ഗയ്‌സ്..മൈസെൽഫ് എൽസ സ്‌കറിയ കൂട്ടുമ്മേൽ…

Welcome to KK groups…

ഒരു മായാലോകത്തിരിക്കുന്നത് പോലെ എല്ലാരും എൽസയുടെ ക്ലാസ്സ്‌ കേട്ടു… ഇംഗ്ലീഷിലും മലയാളത്തിലുമായാണ് അവൾ ക്ലാസെടുത്തത്…

ഓഫീസിലെ rules nd regulations….

യൂണിഫോം… മെസ്സ്… വർക്കിംഗ്‌ ടൈം… ലീവിങ് ടൈം… നൈറ്റ്‌ ഷിഫ്റ്റ്‌… ലാംഗ്വേജ് ക്ലാസ്സ്‌….

ഇതിനെപ്പറ്റിയൊക്കെ എൽസ സംസാരിച്ചു… ഒന്നര മണിക്കൂർ അവളവരുമായി സ്പെൻഡ്‌ ചെയ്തു…

അവളുടെ ക്ലാസ്സ്‌ കഴിഞ്ഞു എല്ലാർക്കും all d ബെസ്റ്റും കൊടുത്ത് അവൾ പുറത്തേക്കിറങ്ങും നേരം ആ പൂച്ചക്കണ്ണുകൾ ഒരാളെമാത്രം ഒന്നൂടിയൊന്നു ഉഴിഞ്ഞു നോക്കി…

എൽസ തിരികെയിറങ്ങി പോകുന്നതുവരെ എല്ലാരുടെയും കണ്ണുകൾ അവളെ പിന്തുടർന്നു…

ബ്രേക്ക്‌ ടൈമിൽ എല്ലാരും മെസ്സിലെത്തി.. വളരെ ക്ലീനയുള്ള വലിയൊരു ഏരിയ… ടേബിളും ചെയഴ്‌സും ഇഷ്ടംപോലെയുണ്ട്… ഫുഡ്‌ കോർട്ട് പോലെയാണ്.. ഇഷ്ടമുള്ളത് വാങ്ങി കഴിക്കാം കുടിക്കാം…

പലവിധ വിഭവങ്ങളുണ്ട്…

അതിൽ പലതും എബി കണ്ടിട്ട് പോലുമില്ലായിരുന്നു… അവൻ ഒരു ചായയും വടയും വാങ്ങി ഒറ്റക്കൊരു ടേബിളിൽ പോയിരുന്നു…..

അവനെ മാത്രം നിരീക്ഷിച്ചു ഒരാൾ തന്റെ office മുറിയിലിരിക്കുന്നുണ്ടായിരുന്നു തിളങ്ങുന്ന പൂച്ചക്കണ്ണുകളുമായി…

എല്ലാരും ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

തുടരും…

രചന : പ്രണയിനി

Scroll to Top