എൽസ തുടർക്കഥയുടെ ആറാം ഭാഗം വായിക്കുക…

രചന : പ്രണയിനി

ഹലോ….

I am സാം…. സാം മാത്യു….

ചായ കുടിച്ചുകൊണ്ടിരുന്ന എബിയുടെ നേർക്കു ഷേക്ക്‌ ഹാൻഡിനായി നില്കുവാണ് ഒരാൾ….

എബി ആളെയൊന്നു നോക്കി.. തന്റെ  പ്രായമേ കാണൂ… പൊക്കം കുറഞ്ഞു അല്പം ഉരുണ്ടിട്ടാണ്…

വെളുത്ത നിറം… കവിളൊക്കെ തുടുത്തു ചാടി ഒരു ടെഡി ബിയർ പോലെ…

ഹായ്… ഞാൻ എബി…

താൻ ഒറ്റക്കിരിക്കുന്നതുകണ്ട് വന്നതാ.. എന്തെ എല്ലാരുമായി കൂടാത്തെ…

എഡോ… അതു….

എനിക്ക് മനസിലായി… അല്പം പേടിയുള്ള കൂട്ടത്തിലാണല്ലേ… തന്റെ മുഖം കണ്ടാലറിയാം അൽ നിഷ്കു തൊട്ടാവാടിയാണെന്ന്…അതൊന്നും സാരമില്ല.. നമുക്കതൊക്കെ മാറ്റിയെടുക്കാം..

ഇനിയിപ്പോ നമ്മളെല്ലാരും ഒന്നിച്ചു ജോലി ചെയ്യേണ്ടവരല്ലേ… Be കൂൾ എബി…

എബിക്ക് സാമിന്റെ സംസാരം ഇഷ്ടായി… ഒരു അപരിചിതത്വവുമില്ലാതെയാണ് അവൻ സംസാരിക്കുന്നത്.

ഒരു അടിച്ചുപൊളി ടൈപ്…

നിർത്താതെ എന്തൊക്കെയോ പറയുന്നുണ്ട്….

കേട്ടിരിക്കാൻ തന്നെ രസം… ഇതുപോലൊക്കെ സംസാരിക്കാൻ എനിക്കറിയില്ല…

അല്ലേൽ ശീലിച്ചിട്ടില്ല….

സാം തിരുവല്ലക്കാരനാണ്… അപ്പന് അല്പം കൃഷിയും ഒരു പലചരക്കു കടയുമാണുള്ളത്… അമ്മ വീട്ടിൽ തന്നെ… പിന്നെയുള്ളതൊരു ചേച്ചി കെട്ടി പിള്ളേരുമായി ഇവിടെ ഈ നാട്ടിലുണ്ട്  അത്കൊണ്ട് തന്നെ അവനിവിടെ ചേച്ചിയുടെ വീട്ടിലാണ് താമസം… അളിയൻ എഞ്ചിനീയറാണ്..

അങ്ങെനെ ഓരോന്നും പറഞ്ഞു പറഞ്ഞു സാം തന്നെ എബിയെ എല്ലാർക്കും പരിചയപ്പെടുത്തി കൊടുത്തു… ഒരു ചമ്മൽ തോന്നിയെങ്കിലും അവൻ എല്ലാരോടും ചിരിച്ചു തന്നെ സംസാരിച്ചു….

സംസാരിക്കുക എന്ന് പറഞ്ഞാൽ ഒന്നോ രണ്ടോ വാക്ക്.. കൂടുതൽ കേൾവിക്കാരനായിരുന്നു…

രണ്ട് ദിവസത്തെ ട്രെയിനിങ് പെട്ടെന്ന് കഴിഞ്ഞു…

ഓഫീസുമായുള്ള ആദ്യത്തെ അപരിചിതത്വം എല്ലാർക്കും മാറി…

ഓരോരുത്തർക്കും അലോട് ചെയ്തിട്ടുള്ള സീറ്റിലേക്ക് കുമാർ എല്ലാരേയും ഇരുത്തി… പുതിയവരും സീനിയർസും എന്ന രീതിയിൽ ഇടകലർത്തിയാണ് സീറ്റിങ് അറേഞ്ച്മെൻറ്സ് ചെയ്തിരിക്കുന്നത്..

അതാകുമ്പോൾ അറിയാത്തത് അടുത്തുള്ളവരോട് ചോദിച്ചു മനസിലാക്കാമല്ലൊ…

സാം വലത് സൈഡിലും എബി ഇടത് സൈഡിലുമായാണ് ഇരിക്കുന്നത്.. എബിയുടെ ഒരു വശത്തു ശ്രീദേവ് എന്നൊരു സീനിയർ സറും മറുവശത്തു മെർലിൻ എന്ന് പേരുള്ള ഒരു മോഡേൺ പെണ്ണുമാണ്…

ആളിത്തിരി ഇളക്കക്കാരിയാണെന്നു ആദ്യംതന്നെ മനസിലായിരുന്നു…ഒരു വർഷം മുൻപാണ് ഇവിടെ ജോലിക്ക് കയറിയത്…ലേഡീസിനോടെല്ലാം അല്പം ഹുങ്കും ആണുങ്ങളോട് അല്പം കൊഞ്ചിയുമാണ് ഇടപെടുന്നത്… പലരും ഇവളെ കാണുമ്പോളെ മുഖം കറുപ്പിക്കും.. പിന്നെ അല്പം flirting താല്പര്യമുള്ളവർ നിന്നുകൊടുക്കും.. എന്തേലും തടഞ്ഞാൽ പുളിക്കുമോ… അവൾക്കും സന്തോഷം…

കിട്ടുന്നവനും…. ഇതൊക്കെ എബിക്ക് സാം പറഞ്ഞുകൊടുത്ത വിവരങ്ങളാണ്…

എബി എല്ലാം തലയാട്ടി കേട്ടു…

ഇടക്കൊക്കെ  എംഡി എൽസ മാമിനെ കാണാറുണ്ട്… എപ്പോഴും നല്ല ഫ്രഷായി…

ആക്ടിവായി ആള് പല കാര്യങ്ങളും ചെയ്‌തുകൊണ്ടിരിക്കും.. ഇടക്ക് പുതിയ ആളുകളോട് അവരുടെ കാര്യങ്ങൾ ചോദിക്കുകയും ചെയ്യും…

തന്നോടും ചോദിച്ചിരുന്നു പേടിയൊക്കെ മാറിയോ എന്ന്.. അതു കേട്ടപ്പോൾ ചമ്മലാണ് തോന്നിയത്.

മെർലിനു മാത്രം മാഡത്തെ കാണുമ്പോൾ മുഖം വീർക്കും.. അവളെക്കഴിഞ്ഞു മറ്റാരും വേണ്ടായെന്നൊരു ഭാവമാണ്… എന്നാൽ മാഡവുമായി നേരിട്ട് കണ്ടാൽ പഞ്ച പുച്ഛമടക്കി നില്കുകയും ചെയ്യും…

സാം പറയുന്നത് അവൾക് അസൂയയാണെന്നാണ്… അവളെക്കാൾ ചെറിയൊരു പെൺകുട്ടി മിടുക്കിയായി ഒരു കമ്പനിയുടെ തലപ്പത്തു ഇരിക്കുന്നതും കാര്യങ്ങൾ സ്മൂത്തായി ഹാൻഡ്‌ൽ ചെയ്യുന്നതും കണ്ടിട്ടുള്ള കുശുമ്പ്..

****************

ദിവസങ്ങൾ മുന്നോട്ട്പോയ്കൊണ്ടിരുന്നു… എബി ഓഫീസിലെ അത്യാവശ്യ കാര്യങ്ങളെല്ലാം പഠിച്ചിരുന്നു.

രാവിലെ എണിറ്റു വീട്ടിലെ ജോലികളെല്ലാം തീർത്തിട്ടാണ് ഓഫീസിലേക്കിറങ്ങുന്നത്… വൈകിട് വരുമ്പോൾ ചിലപ്പോൾ താമസിക്കും… ക്ഷീണവുമായിരുകും.. അത്കൊണ്ട് രാവിലെ തന്നെ എല്ലാം റെഡിയാക്കും…

രാമേട്ടന്റെ കെയർ ഓഫിൽ ഒരു ഫ്രിഡ്ജ് കുറഞ്ഞ വിലക്ക് കിട്ടി..അതു ആദ്യം താല്പര്യം തോന്നിയില്ലെങ്കിലും ഇപ്പോളതൊരു അനുഗ്രഹമായി  തോന്നുന്നു… രാവിലെ പോകുന്നതിനുമുൻപ്

ഉണ്ടാക്കിയ കറികളൊക്കെ ഫ്രിഡ്ജിൽ വെച്ചേക്കും… വൈകിട് വരുമ്പോൾ ചൂടാക്കിയാൽ മതിയല്ലോ…

ചോറ് തടയിട്ട് വെച്ചേക്കും… തൂരും വാരും അലക്കും കുളിയുമൊക്കെ രാവിലേ കഴിക്കും…

ഞായറാഴ്ചകളിൽ രാമേട്ടന്റെ വകയാണ് ഇപ്പോഴും ഭക്ഷണം…

നിനക്ക് സാലറി കിട്ടുമ്പോൾ എനിക്കുണ്ടാക്കി തന്നാൽ മതിയെടാ എന്നാണ് എതിർത്താലുള്ള മറുപടി…

ആൾക്ക് ഞാനൊരു മകനെപോലെയാണ്….

ചിലപ്പോൾ ശാസികും… കരുതൽ കൊണ്ട് ചേർത്തും പിടിക്കും… അന്യമായ പല വികാരങ്ങളും ഇന്നറിയുന്നു…

തണലിലേക്ക് പോയിട്ട് കുറച്ചായി… നേരം തികയാതെ വരുന്നു… അച്ഛനതിൽ പരാതിയൊന്നുമില്ല…

നിന്റെ ജോലിയാണ് പ്രധാനമെന്നു പറയും…അതിൽ ശ്രദ്ധിക്കാനും..

സാലറി കിട്ടുമ്പോൾ വേണം കുറച്ചു സാധനങ്ങളുമായി അങ്ങോട്ടേക്ക് പോകാൻ… രാമേട്ടനേയും കൊണ്ടുപോകണം…

*******************

ഓഫീസിലെ ഒരു സ്റ്റാഫാണ് പ്രഭ ചേച്ചി… ആള് എഴുമാസം പ്രഗ്നന്റാണ്…. ഒരിക്കൽ ജോലി ചെയ്‌തുകൊണ്ടിരുക്കുമ്പോൾ ചേച്ചിക് പെട്ടെന്ന് തലചുറ്റൽ വന്നു…

എല്ലാരും വേഗം അടുത്തേക്കൊടി വന്നു.

എന്താ… എന്ത് പറ്റി….

ഒരു തലകറക്കം പോലേ

വോമിറ്റിംഗിന് തോന്നുന്നുണ്ടോ….

ഇല്ല… പക്ഷെ വല്ലാത്ത ക്ഷീണം…

Wots happening der…..

എല്ലാരും തിരിഞ്ഞു നോക്കുമ്പോൾ എൽസ മാമാണ്.

മാം…. പ്രഭ ചേച്ചിക്ക് പെട്ടെന്നൊരു തലചുറ്റൽ…പ്രേം സർ പറഞ്ഞു..

എന്നിട്ട് ആളെവിടെ… നിങ്ങളിങ്ങനെ കൂടി നിന്നാൽ എങ്ങനാ ശരിയാകുക… മൂവ് …go ബാക്ക് to ur സീട്സ്…

എല്ലാരേയും മാറ്റി എൽസ പ്രഭക്കടുത്തേക്ക് ചെന്നു…

എന്ത് പറ്റി ചേച്ചി…

ഒരു തലകറക്കം പോലെ മാം…

രാവിലെ എന്തേലും കഴിച്ചിരുന്നോ…

കഴിച്ചു… But അതിടക്ക് വോമിറ്റ് ചെയ്തിരുന്നു.

ഈ സമയം കൂടുതൽ ശ്രദ്ധിക്കണമെന്ന് അറിയില്ലേ… വോമിറ്റ് ചെയ്ത് പോയാലും സാരമില്ല…

വീണ്ടും കഴിക്കണം… കുഞ്ഞാവക്ക് വേണ്ടിയും ചേച്ചിക് വേണ്ടിയും.. മനസിലായോ….

പ്രഭ തലയാട്ടി….

ചേച്ചി ഇങ്ങോട്ടിരുന്നേ…

പ്രഭ അപ്പുറത്തെ ചെയറിലേക്ക് കയറിയിരുന്നു…

എൽസ ഫോണെടുത്തു മെസ്സിലേക്ക് കാൾ ചെയ്തു….

അല്പം കഴിഞ്ഞപ്പോൾ തന്നെ പ്രഭക്ക് കുടിക്കാൻ ഇളനീർ കൊണ്ടുവന്നു… കൂടെ കഴിക്കാൻ ദോശയും ചട്ണിയും…

ഇതിനിടയിൽ അല്പം മാറിനിന്നു എൽസ ഫോണെടുത്തു ആരെയോ വിളിച്ചു..

ഇളനീർ ആദ്യം കുടിക്ക്… ഗർഭിണികൾക് ക്ഷീണം മാറാൻ നല്ലതാണ്… പിന്നെ അതും കഴിക്ക്….

മാം… അതു…. ഞാൻ….

ഒന്നും പറയേണ്ട… ആരോഗ്യം നോക്കുക…

നാളേം ജോലി ചെയ്യണേൽ ആരോഗ്യം വേണ്ടേ…

വർക്ക്‌ തീർന്നില്ല മാം എന്റെ…

അതു തത്കാലം ഞാൻ നോക്കിക്കോളാം…

ഞാൻ മെസ്സിൽ പോയി കഴിച്ചോളാം…

അവിടം വരെ പോകുമ്പോൾ വീണ്ടും തലകറങ്ങിയാലോ… ഇപ്പോൾ ഞാൻ പറയുന്നത് കേൾക്..

അവിടിരുന്നു അതു മുഴുവൻ കഴിക്ക്..

പ്രഭ പിനെയൊന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു.. എന്തോ അവരുടെ കണ്ണുകൾ ഇടയ്ക്കിടെ നിറഞ്ഞു…

എൽസ അവിടെ തന്നെയിരുന്നു പ്രഭയുടെ പെന്റിങ് വർക്സ് തീർക്കുകയും അവളെ കഴിപ്പിക്കുകയും ചെയ്തു…

ഇന്നിനി ജോലിക്ക് ഇരിക്കണ്ട… ഇവിടുന്നു ഹസ്ബന്റിനെ അറിയിച്ചിട്ടുണ്ട്..

ആള് താഴെ വന്നിട്ടുണ്ട്…ചേച്ചി എണീക്ക്….

പ്രഭ മാത്രല്ല പുതിയ എല്ലാവരും തന്നെ ഞെട്ടി…

എംഡി മാം ഇത്രയും കെയർ ചെയ്യുന്ന ആളാണെന്നു അവർക്കറിയില്ലായിരുന്നു…

എന്നാൽ സീനിയർ സ്റ്റാഫ്സ് ഇതൊക്കെ നേരത്തെ കണ്ടിട്ടുള്ളത്കൊണ്ടും ആളെ അറിയാവുന്നതു കൊണ്ടും അവർ ഇതൊക്കെ സന്തോഷത്തോടെ കണ്ടിരുന്നതേയുള്ളു…

പ്രഭയെ ഹസ്ബന്റിനെ ഏല്പിച്ചു അവർ പോകുന്നിടം വരെ എൽസ കൂടെ നിന്നു…

എബിയും മറ്റുള്ളവരും എൽസയുടെ മറ്റൊരു മുഖം കാണുകയായിരുന്നവിടെ…

*******************

രാത്രി വീട്ടിൽ എന്നത്തേയും പോലെ അപ്പയോടും മമ്മിയോടും അമ്മച്ചിയോടുo വിശേഷങ്ങൾ പറയുകയായിരുന്നു എൽസ… പ്രഭയുടെ കാര്യവും അവർ ചർച്ച ചെയ്തു…

സ്ത്രീകൾ ഇതൊക്കെ നേരിട്ടാണ് മുന്നോട്ട് ജീവിക്കുന്നത് മോളെ… വീടും കുടുംബവും കുട്ടികളും ജോലിയുമൊക്കെ അവർ ഒരുപോലെ കൊണ്ടുനടക്കും.. ചിലർക്കാണെലോ… വീട്ടിൽ ആരുടേയും സഹായമോ സപ്പോർട്ടോ പോലും കാണില്ല… അങ്ങെനെയുള്ളവരുടെ അവസ്ഥ മോളൊന്ന് ആലോചിച്ചേ… നേരം വെളുക്കും മുൻപ് എണിറ്റു… വീട്ടിലെ ജോലികൾ തീർത്തു… കുട്ടികളുടെ കാര്യം നോക്കി… ഭർത്താവിന്റെയും അയാളുടെ അപ്പന്റെയും അമ്മയുടെയും കാര്യങ്ങൾ നോക്കി  സമയത്ത് ഭക്ഷണം പോലും കഴിക്കാതെ ജോലിക്ക് ഇറങ്ങി ഓടുന്നവർ… അതുങ്ങൾ വൈകിട്ട് തിരികെ ക്ഷീണിച്ചു കയറി വരുമ്പോൾ ഒരു ഗ്ലാസ്‌ വെള്ളം എടുത്തു കൊടുക്കാൻ പോലും ആരും കാണില്ല… അതും തനിയെ ചെയ്യണം.. ഇവളെ നോക്കിയിരിക്കുന്നവർ മാത്രേ ആ വീട്ടിൽ കാണൂ… അതൊരിക്കലും ചിലപ്പോൾ സ്നേഹംകൊണ്ടായിരിക്കില്ല.. അടുത്ത ജോലികൾ ചെയ്യാനും അവർക്കുള്ളത് കൊടുക്കാനുമാണ്….

ഇതിൽ നിന്നൊക്കെ വ്യത്യസ്തമായവരും ഉണ്ട് കെട്ടോ… വന്നുകയറുന്ന പെണ്ണിനെ സ്വന്തമായി കാണുന്നവർ.. അവൾ ജോലിക് പോകുമ്പോൾ അവളോടൊപ്പം സഹായിക്കുന്നവർ. 

അവൾക്കായി ഭക്ഷണമൊരുക്കി വൈകുന്നേരം നോക്കിയിരിക്കുന്നവർ… ക്ഷീണം ഉണ്ടേൽ മോൾ കിടന്നോയെന്ന് ആത്മാർഥമായി പറയുന്നവർ…

അതു വളരെ ചുരുക്കം എന്ന് മാത്രം…

ഇതൊക്കെ ജീവിതങ്ങളാണ് മോളെ… പലരുടെയും ജീവിതത്തിനു പല മുഖങ്ങളാണ്…അമ്മച്ചി പറഞ്ഞു നിർത്തി…

സത്യം പറഞ്ഞാൽ പെൺകുട്ടികളെ നേരത്തെ കെട്ടിച്ചുവിടുന്നതെ തെറ്റാണു… അവർ പഠിക്കട്ടെ…

ജോലി നേടട്ടെ. സ്വന്തം കാലിൽ നിൽക്കട്ടെ…

എന്നിട്ടൊരു ജീവിതം വേണമെന്ന് അവർക്ക് തോന്നുമ്പോൾ ഒരു പങ്കാളിയെ കണ്ടെത്തട്ടെ…

ഒരിക്കലും ഇതിനൊന്നും അവരെ ഫോഴ്സ് ചെയ്യരുത്… ഇതു എന്തോ ഭാരം ഒഴിവാക്കുന്നത് പോലെയാണ് പല മാതാപിതാക്കന്മാരും മകളെ കെട്ടിച്ചയക്കുന്നത്… എന്നിട്ടൊരു സമാദാനം പറച്ചിലും…

പിന്നെ പെൺകുട്ടികളും സ്ട്രോങ്ങ്‌ ആകണം…

നോ പറയേണ്ടിടത് നോ പറയണം… പഠിക്കണമെങ്കിൽ ആ അവകാശം നേടണം… ജീവിക്കണമെങ്കിൽ അതും.. ഒന്നും മിണ്ടാതെ പാവയെ പോലെ നടക്കുന്നവരെ ഇതൊന്നും പറഞ്ഞിട്ട് കാര്യവുമില്ല…

എൽസ എന്തൊക്കെയോ ചിന്തകളിലായിരുന്നു….

മോളെന്താ ആലോചിക്കുന്നത്…

ഒന്നുമില്ല അപ്പാ… ഓഫീസിൽ ഒരു kid ഏരിയ നോക്കിയാലോ എന്നാലോചിക്കുവായിരുന്നു..

അതെന്തിനാടാ…

നമ്മുടെ ഓഫീസിൽതന്നെ ഒത്തിരി ലേഡീസ് സ്റ്റാഫ്‌ ഇല്ലേ… മിക്കവർക്കും മക്കളുമുണ്ട്… വലുതും ചെറുതുമായി… ഈ സാറ്റർഡേയൊക്കെ ഡ്യൂട്ടിക്ക് വരുമ്പോൾ പലർക്കും കുഞ്ഞുങ്ങളെ ഇട്ടിട്ട് വരിക വളരെ ബുദ്ധിമുട്ടാണ്… പ്രത്യേകിച്ച് മറ്റാരും വീട്ടിൽ ഇല്ലെങ്കിലോ…. ഇനി നോക്കുന്നവർ പ്രായം ഉള്ളവരാണെങ്കിലോ.. അങ്ങെനെയുള്ളവർക്ക് ഇങ്ങെനെയൊരു ഓഫർ വെക്കുവാണെങ്കിൽ അതൊരു നല്ല കാര്യമല്ലേ… കുഞ്ഞുങ്ങളെ നോക്കാൻ നമുക്കൊരു സ്റ്റാഫിനെയും വെയ്ക്കാം…

എല്ലാ രക്ഷിതാക്കൾക്കും മക്കളെ എവിടേലും ഏല്പിച്ചിട് വരാൻ പറ്റില്ലല്ലോ… ഇതാകുമ്പോൾ ഇവരുടെ നോട്ടവും കിട്ടും… ഫീഡ് ചെയ്യേണ്ടവർക്ക് ബ്രേക്ക്‌ ടൈമിൽ അതും ചെയ്യാം…

അതു പ്രവർത്തികമാകുമോ…

പൊടികുഞ്ഞുങ്ങൾ അല്ലല്ലോ അപ്പാ… സാദാരണ ജോലിയുള്ള പേരെന്റ്സ് ഡേ കെയറിൽ വിടുന്ന പ്രായമില്ലേ… അതു തൊട്ട് മുന്നോട്ട് നോക്കിയാൽ മതി… മുതിർന്ന കുട്ടികൾ പിന്നെ വരില്ല…

അവരെ നോക്കേണ്ടല്ലോ.. ഇവിടെ ജോലി ചെയ്യുന്ന പേരെന്റ്സിന് അതാകും കൂടുതൽ കംഫർട്.. ടെൻഷനും വേണ്ട…

നല്ലൊരു ഐഡിയ ആണത്… നമുക്ക് ഒന്നൂടി ആലോചിച്ചു വേണ്ടത് ചെയ്യാം…

അതുമതി അപ്പാ…

****************

ദേ എല്ലാർക്കും കഥ ഇഷ്ടാകുന്നുണ്ടോ… ഒന്നു പറയണേ… പിന്നെ വായിച്ചിട്ട് ലൈക്‌ ചെയ്തിട്ടേ പോകാവൂ… ഞാൻ നോക്കുന്നുണ്ട്…

അറ്റെൻഡെൻസ് ഇല്ലാത്തവരെ പിടിക്കും….

ഒത്തിരി സ്നേഹത്തോടെ 😍

തുടരും……

രചന : പ്രണയിനി

Scroll to Top