എൽസ, തുടർക്കഥ, ഭാഗം 7 വായിച്ചു നോക്കൂ…

രചന : പ്രണയിനി

പുതുതായി ജോയിൻ ചെയ്തവർക്കൊക്കെ യൂണിഫോം കിട്ടി… അതു വലിയൊരു സമാദാനമാണ് എബിനു നൽകിയത്… അവനു മറ്റുള്ളവരെ പോലെ മോടി കാണിച്ചു മാറി മാറി ഇടാൻമാത്രം വസ്ത്രങ്ങളിലല്ലോ… ഉള്ളത് തന്നെ ഇപ്പോൾ പലപ്പോഴായി ഇട്ടുകഴിഞ്ഞു… ആരും ചോദിക്കുന്നിലെങ്കിലും പലരുടെയും നോട്ടത്തിലൂടെ തന്റെ വസ്ത്രത്തെ അളക്കുന്നതറിയാൻ കഴിയുന്നുണ്ട്..

ഈയിടെയായി മെർലിനു തന്നോടെന്തോ അടുപ്പകൂടുതൽ ഉള്ളതുപോലെ എബിക്ക് തോന്നി…

പറ്റിക്കൂടി വരുന്നു… പലരും ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ടത്…. ഇവളുടെ സ്വഭാവം ഇങ്ങെനെയായത്കൊണ്ട് തന്നെ ആളുകളുടെ നോട്ടത്തിൽ ഞാൻ കുറ്റക്കാരനല്ലെങ്കിലും ഒരു നാണക്കേടാകുന്നുണ്ട്…

ഞാനൊരു വട്ടപ്പൂജ്യമാണെന് ഇവൾക്കറിയില്ല…

അറിഞ്ഞാൽ ഈ ഇളക്കമൊക്കെ നിന്നോളും…

ഹേയ് എബി…. എന്താടോ ചിന്തിച്ചിരിക്കുന്നെ..

മെർലിനാണ്…

ഒന്നുമില്ല മെർലിൻ… വർക്കിന്റെ കാര്യം ആലോചിച്ചതാ…

അതിനു എന്താ ടെൻഷൻ… തനിക് എന്ത് ഹെല്പും ഞാൻ ചെയ്യില്ലേ… Am always ready for u my cutie….

മെർലിൻ plz… എന്നോടിങ്ങെനെയൊന്നും സംസാരിക്കരുത്…

Why….. തനിക്കെന്നെ ഇഷ്ടമല്ലേ…

എടൊ അതല്ല… എനിക്കിങ്ങെനെയൊന്നും താല്പര്യമില്ല…

എങ്ങനെയൊന്നും…

അവൾ അവനോട് വീണ്ടും പറ്റിക്കൂടാൻ നോക്കി..

എന്താണവിടെ…..

കുമാർ സർ…

Nothing സർ… ഞാൻ എബിനു അല്പം സംശയങ്ങൾ തീർത്തു കൊടുക്കുകയായിരുന്നു…

ഓക്കേ….

കുമാർ കടന്നു പോയി…

ഉഫ്…. ഹേയ് എബി…

മെർലിൻ.. Plz… എന്നെ വിട്ടേക്ക്…. എബി വേഗം ജോലിയിലേക്ക് തിരിഞ്ഞു…

അങ്ങെനെ നിന്നെ വിടാൻ പറ്റുമോ എബി… നീ എന്തും ആയിക്കോട്ടെ എങ്ങനെയും ആയിക്കോട്ടെ… പക്ഷെ എനിക്ക് വേണം നിന്നെ…

കുറച്ചു നാളെങ്കിൽ കുറച്ചു നാൾ..

I wanna taste u ma ബോയ്… അവൾ ഉള്ളിൽ പല പ്ലാനുകളും നിരത്തി…

*******************

എബി… എന്താരുന്നെടോ അവൾ നിന്നോട് പറ്റിക്കൂടുന്നുണ്ടായിരുന്നല്ലോ.. ആ മെർലിൻ..

ഒന്നും പറയേണ്ട സാം.. ഈയിടെയായി ഇങ്ങെനെയാണ്… എന്ത് കണ്ടിട്ടാണോ…

നിന്റെ സ്റ്റൈലും ലുക്കും കണ്ടിട്ടാകുമെടാ… നീ നല്ല ക്യൂട്ട് അല്ലെ… ജിം ബോഡിയും ആരും നോക്കുന്ന ഹൈറ്റും വെയ്റ്റും ഒന്നുമില്ലേലും ആകെമൊത്തം ഒരു സുന്ദരനല്ലേ… അതാകും…

ഡാ അവളുടെ വിചാരം എന്റെ കൈയിൽ പൂത്ത ക്യാഷ് ഉണ്ടെന്നു വെല്ലോമാണോ…

അതിനു അവൾക് വേണ്ടത് ക്യാഷ് അല്ലല്ലോ…

വേറെ പലതുമല്ലേ…ചില പെണ്ണുങ്ങൾ കാശുള്ള ആണുങ്ങളെ തേടിപിടിക്കും…. ഒന്നും കണ്ണടച്ചു കൊടുത്താൽ പൈസയും കിട്ടും വേറെ പലതും..അവർക്കത് മതി… എന്നാൽ വേറെ ചിലതുണ്ട്..

അതുങ്ങൾ ഈ വിധമാകും…

ഡാ നിനക്കറിയില്ലേ എന്നെ…

അവൻ തുടങ്ങി… എന്താടാ നിനക്ക്… നീ അങ്ങെനെയാണെന്ന് ആരേലും പറഞ്ഞോ… നിന്നെ എനിക്കറിയില്ലേ… എന്താണേലും നീയൊന്നു ശ്രദ്ധിച്ചോണം… അവളെ സൂക്ഷിക്കണം…

*****************

ഇതൊക്കെ ഒരാൾ തന്റെ മുറിയിലിരുന്നു കാണുന്നുണ്ട്… ആ കുറുകിയ പൂച്ചക്കണ്ണുകൾ കാത്തിരിക്കുകയാണ്.. ഒരവസരത്തിനായി…

********************

എൽസക്ക് ഒരു പി എ ഇതുവരെയില്ല.. അവളുടെ എല്ലാ കാര്യങ്ങളും അവൾ തന്നെയാണ് ചെയ്യാറ്..

അപ്പയും കുമാർ സാറും അവളോട് പറഞ്ഞിട്ടുണ്ട് ഉടനടി ഒരു പി എ യേ നിയമിക്കുന്ന കാര്യം…

എൽസ അതു കൺഫേം ചെയ്തിട്ടില്ല…

വരട്ടെ… നോക്കാം എന്നാണവളുടെ നിലപാട്

ആ മനസ്സിൽ കണക്കുക്കൂട്ടലുകൾ പലതാണെന്ന് അവർക്കറിയില്ലല്ലോ..

****************

എന്റെ ആദ്യത്തെ ശമ്പളം…

സാമിനൊപ്പം atmil നിന്നും ക്യാഷ് എടുക്കുമ്പോൾ അവന്റെ കൈ വിറച്ചു… കണ്ണുകൾ നിറഞ്ഞു….

എന്നതാടാ എബിയെ കണ്ണു നിറക്കുന്നെ…

ഡാ… അതു.. എന്റെ ജീവിതത്തിൽ ആദ്യാണ് ഇത്രയും വലിയ തുക…

അതും എന്റെ സ്വന്തമായി….

സാം അവനെയൊന്നു നോക്കി… കുഞ്ഞുകുട്ടികളെ പോലെ കണ്ണു നിറച്ചു നില്കുവാണ്‌…

നീ വാ…

രണ്ടാളും atmil നിന്നുമിറങ്ങി അടുത്തുള്ളൊരു കോഫി ഷോപ്പിലേക്ക് കയറി…

എന്താണ് നിന്റെ പരിപാടി ഈ ക്യാഷ് കൊണ്ട്…

തണലിലേക്ക് പോകണം.. അവിടുള്ളോർക്ക് എന്റേയീ കൈകൊണ്ട് എന്തേലുമൊക്കെ വാങ്ങി നൽകണം…

അച്ഛനെ കാണണം.. അവിടെ ഞാനുറങ്ങിയ മുറിയിൽ അൽപനേരം ഇരിക്കണം… പിന്നെ രാമേട്ടൻ…

അദ്ദേഹത്തിന് എന്റേവകയൊരു ഷർട്ടും മുണ്ടും വാങ്ങണം… അത്രേ ഉള്ളേട…

സാം ഓർക്കുകയായിരുന്നു ഒരിക്കൽ എബിയുമായി സംസാരിച്ചക്കൂട്ടത്തിൽ അവന്റെ ഫാമിലിയെപ്പറ്റി ചോദിച്ചപ്പോൾ പറഞ്ഞതാണ് അവന്റെ ജീവിതം…

അന്ന് മുതൽ അവനെ ചേർത്ത് നിർത്താനാണ് ഇഷ്ടം… അത്രയും പാവമാണവൻ… വീട്ടിൽ ഇവനെക്കുറിച്ചു പറഞ്ഞപ്പോൾ കൂട്ടികൊണ്ട് ചെല്ലാനാണ്‌ പറഞ്ഞേക്കുന്നത്…

കൊണ്ടുപോകണം… ഒരു ദിവസമെങ്കിലും എന്റെ അപ്പന്റെയും അമ്മയുടെയും സ്നേഹം അവനറിഞ്ഞോട്ടെ…

ബാങ്ക് അക്കൗണ്ട് പോലും ഇല്ലാത്ത അവനെ ഞാനാണ് കൂട്ടികൊണ്ട് പോയതും അക്കൗണ്ട് തുടങ്ങി കൊടുത്തതും…അതിനു പിന്നിൽ മറ്റൊരാളുടെ കൈകൾ കൂടിയുണ്ടെന്ന് അവനറിയില്ല… എൽസ മാം… ഒരു ദിവസം തന്നെ വിളിപ്പിച്ചു പറഞ്ഞിരുന്നു എബിക്ക് ചെയ്‌തുകൊടുക്കേണ്ട കാര്യം… അന്ന് എബി എന്നോടെല്ലാം പറഞ്ഞിരുന്നുവെന്നു മാഡം മനസിലാക്കിയിരുന്നു…

ശരിക്കും കൂടെയുള്ളവർ നന്നായി കരുതുന്നുണ്ട് mam.. ഒരു വ്യത്യസവും കാണിക്കാതെ

എന്നാടാ ആലോചിക്കുന്നെ…

ഒന്നുല്ലടാ…അപ്പോൾ നിനക്കൊന്നും വാങ്ങണ്ടേ…

എനിക്കെന്ത് വാങ്ങാനാടാ…

നമുക്ക് രണ്ട് ഷർട്ടും ജീൻസുമൊക്കെ വാങ്ങാമെടാ…

ഇപ്പോൾ വേണ്ടടാ… ഇതൊക്കെത്തന്നെ മതി..

എന്റെ പൊന്നു എബി…. ഇനിയും നീ ദാരിദ്ര്യം പറയല്ലേ…

ദാരിദ്ര്യം….അതു അനുഭവിച്ചർക്കല്ലേ പൈസയുടെ വിലയറിയൂ സാം… പലപ്പോഴും പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട്… വെള്ളം മാത്രം കുടിച്ചു… ആവശ്യത്തിന് വസ്ത്രമില്ലാതെ….

സ്കൂളിൽ പോകുമ്പോൾ അവിടുത്തെ കഞ്ഞിയാണ് ചിലപ്പോഴൊക്കെ ഒരു ദിവസത്തെ ആഹാരം .

അന്നൊന്നും ഈ ഓർഫനേജ് ഏറ്റെടുക്കാനോ കാര്യങ്ങൾ നോക്കാനോ അധികമാരും മുന്നോട്ട് വരാറില്ലല്ലോ… കാലം മുന്നോട്ട് പോയപ്പോൾ എല്ലാത്തിനും മാറ്റങ്ങൾ വന്നിട്ടുണ്ട്… എന്നാലും അനാഥൻ എന്നും അനാഥനാണ്‌… പലയിടത്തുനിന്നും കുത്തുവാക്കുകളും .. പരിഹാസമൊക്കെ കേൾക്കേണ്ടി വന്നിട്ടുണ്ട്… ഒന്നിനോടും ഇന്നുവരെ പ്രതികരിച്ചിട്ടില്ല… ചിലപ്പോൾ തോന്നിട്ടുണ്ട് ദൈവം എന്തിനാണ് അനാഥരെ സൃഷ്ടിച്ചതെന്ന്….

ഇത്രയും വേദനിപ്പിക്കുന്നതെന്ന്… എന്തുണ്ടായാലും അച്ഛനും അമ്മയും സഹോദരങ്ങളുo അവരുടെ സ്നേഹവുമില്ലെങ്കിൽ ആ ജീവിതം ശൂന്യമാണ്…വിശേഷങ്ങളും മറ്റും വരുമ്പോൾ എല്ലാരും അവരവരുടെ അച്ഛനമ്മമാരുമായി സ്കൂളിൽ വരും…

അതൊക്കെ ഒത്തിരി കൊതിയോടെ ഒരു മൂലയിൽ മാറിനിന്നു നോക്കിട്ടുണ്ട്… അവരൊക്കെ ഇഷ്ടമുള്ള കറികൾ കൂട്ടി ദിവസവും ചോറുണ്ണുമ്പോൾ ഇന്നും വൈകിട്ട് പട്ടിണിയാണെന്നുള്ള കാര്യം ഞാനോർക്കും…പൈപ്പിന് ചുവട്ടിലെ വെള്ളമോർക്കും…ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇല്ലാത്ത ജീവിതമായിരുന്നു…അതിനൊന്നും അർഹതയില്ലാത്ത ജന്മങ്ങളായിരുന്നു.. ആരുടെയൊക്കെയോ കരുണകൊണ്ട് പഠിച്ചു…ഈ ജോലി പോലും കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല… പരീക്ഷിച്ചത് മതിയെന്ന് ദൈവത്തിനുപോലും തോന്നിക്കാണും..

എബിയുടെ കണ്ണുകളോടൊപ്പം സാമിന്റെ കണ്ണുകളും നിറഞ്ഞു..

സാമിന് അവനോടെന്ത് പറയണമെന്ന് അറിയില്ലായിരുന്നു…താനൊക്കെയെന്ത് സുഖത്തിലും സന്തോഷത്തിലുമാണ് ജീവിക്കുന്നത്.. അമ്മയോട് ഇഷ്ടമില്ലാത്ത ഭക്ഷണം ഉണ്ടാക്കുന്നതിനു വഴക്കിട്ട് അച്ഛനോട് ഓരോ  ഡ്രെസ്സും….സൈക്കിളും ബൈക്കുമൊക്കെ വാശി കാണിച്ചു വാങ്ങിക്കുമ്പോൾ ഒരിക്കലും ഇല്ലായ്മയെക്കുറിച്ചു ചോദിച്ചിട്ടില്ല.. അറിഞ്ഞട്ടുമില്ല.. ഇപ്പോൾ തന്റെ മുന്നിൽ ഒരുവൻ ഇരുന്നു പറയുമ്പോളാണ് അതിന്റെയൊക്കെ ഭീകരാവസ്ഥ മനസ്സിലാകുന്നത്…എന്നിട്ടുമ്മതിനെ പൂർണമായും മനസിലാക്കാൻ തനിക് കഴിഞ്ഞോ….

എന്താടാ… ഞാൻ നിന്നെ ബോറടിപ്പിച്ചോ…

ഹേയ്… നീ വാ.. നമുക്ക് പോകാം

****************

ആ ഞായറാഴ്ച തന്നെ എബി രാമേട്ടനേയും കൂട്ടി തണലിലേക്ക് ചെന്നു…രാമേട്ടൻ അവൻ വാങ്ങിക്കൊടുത്ത ഡ്രെസ്സാണ് ഇട്ടിരിക്കുന്നത്…

എബിയത് വാങ്ങി നൽകുമ്പോൾ ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു..

തണലിലുള്ളവർക്കെല്ലാം അവന്റെവക കുറെയേറെ സമ്മാനങ്ങൾ നൽകി… കുറച്ചേറേ പൈസ അവനഛനെ ഏല്പിച്ചു…അന്നത്തെ ദിവസം വൈകുന്നേരം വരെ അവിടെ കൂടി…

വൈകിട് പോകും വഴി മാർക്കറ്റിൽ നിന്നും കപ്പയും മീനും വാങ്ങി.. എബിയുടെ വകയായിരുന്നു പാചകം..

കൂടെ രാമേട്ടന്റെ വക അല്പം പാട്ടും….

സന്തോഷത്തോടെ ആ ദിവസവും വിട പറഞ്ഞു

*****************

കുമാർ സർ…. ഓഫീസിലെ ടെക്‌നിഷ്യനാണ്‌..

എന്താടോ….

നമ്മുടെ മീറ്റിംഗ് ഹാളിലെ ക്യാമറ കേടാണ്..

ഓഹ്… അതെന്ത് പറ്റി…

അറിയില്ല സർ നോക്കണം…

എന്നാണ് കേടായത്….

കഴിഞ്ഞ വെള്ളി..

ഇന്ന് ചൊവ്വ… ഇത്ര ദിവസമായിട്ടും താനെന്താ നോക്കാഞ്ഞേ..

ഞാൻ ലീവിലായിരുന്നു സർ.. പിന്നെ സദനു ക്യാമറയുടെ വർക്ക്‌ അറിയില്ല… ഇല്ലേൽ അയാൾ നോക്കിയേനെ…

എൽസയെ അറിയിച്ചിരുന്നോ…

Yes സർ… അന്ന് തന്നെ പറഞ്ഞിരുന്നു…

ഈ സംസാരം നടക്കുമ്പോൾ അവർക്കരികിലൂടെ മെർലിൻ പോകുന്നുണ്ടായിരുന്നു… ആ സംസാരം കേട്ടുകൊണ്ട് തന്നെ…

താൻ വാ… എൽസ മാമുണ്ട് അവിടെ..നമുക്ക് ചോദിക്കാം…

*****************

ഡോ താനെന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്…

എബി… എന്നോട് കുമാർ സർ പറഞ്ഞു മീറ്റിംഗ് ഹാളിൽ നിന്നു ഒരു ഫയൽ എടുത്തുകൊണ്ടുവരൻ…

ഒറ്റക്ക് പോകാനൊരു മടി.. അതാണ് തന്നെ കൂട്ട് വിളിച്ചേ…

ബുദ്ധിമുട്ടായോ…

ഒറ്റക്കിരുന്ന എബിയെ നിർബന്ധിച്ചു കൂടെ കൂട്ടിയതാണ് മെർലിൻ….

ഹോ.. ഇതായിരുന്നോ കാര്യം… എന്ത് ബുദ്ധിമുട്ട്… ഞാൻ വരാം…

മെർലിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു….വക്രത നിറഞ്ഞ ചിരി….

മീറ്റിംഗ് ഹാളിലേക്ക് അവൾ അവനുമായി കയറി…

ചെല്ലടോ ചെന്നു ഫയൽ എടുത്തിട്ടു വാ…എബി വാതിലിൽ തന്നെ നിന്നുകൊണ്ട് പറഞ്ഞു….

ഏത് ഫയൽ… മെർലിൻ അറിയാഭാവം നടിച്ചു…

എടൊ താനിപ്പോ പറഞ്ഞ ഫയൽ… കുമാർ സർ പറഞ്ഞത്…

അങ്ങെനെ ഞാൻ പറഞ്ഞോ… എനിക്കൊർമയില്ലല്ലോ…

മെർലിൻ ഇത് എന്താണ്…

ചുമ്മാ… തന്നെയൊന്നു ഒറ്റക്ക് കിട്ടാൻ…

എബി വല്ലാതായി…ഇത് ചതിയാണ്… ആരേലും കണ്ടാൽ…. എന്റെ ജോലി… ഇനിയുള്ള ജീവിതം..

മെർലിൻ എബിക്കടുത്തേക്ക് നടന്നു… വശ്യതയാർന്ന നോട്ടം… എബിക്ക് ആകെ വിയർക്കുന്നതുപോലെ തോന്നി…

എന്തിനാഡോ താനിങ്ങെനെ പേടിക്കുന്നെ… ഞാനില്ലേ…

അവൾ അവനടുത്തേക്ക് ചേർന്നു നിന്നു കൊണ്ട് അവന്റെ മുടിയിൽ വിരലോടിച്ചു… ആ വിരലുകൾ അവന്റെ നെറ്റിയിലൂടെ മൂക്കിൻ തുമ്പിലൂടെ ചുണ്ടിലൂടെ താഴെക്കൊഴുകി…

മെർലിൻ plz.. എബി പെട്ടെന്നവളെ തള്ളിമാറ്റി…

ഒരുനിമിഷം മെർലിൻ ഞെട്ടി.. എങ്കിലും അവൾ പുഞ്ചിരിച്ചു… ആഗ്രഹിച്ചതൊക്കെ നേടിയിട്ടുണ്ട്…

ഇന്നത്തെ കൊതി ഇവനാണ്.. വേണം ഇന്നിവനെ തനിക്…

എന്തിനാ എബി ഇങ്ങെനെ ഒഴിഞ്ഞുമാറുന്നെ.. ഞാനല്ലേ…

മെർലിൻ ഞാൻ വീണ്ടും പറയുന്നു ഇതൊന്നും നല്ലതല്ല…. ഞാൻ പോകുന്നു…

ഡോർ തുറക്കാൻ പോയ അവനു മുന്നിലവൾ തടസം നിന്നു… ഒരു കൈകൊണ്ട് ഡോർ കുറ്റിയിട്ടു…

ഡോ മാറു… എനിക്ക് പോകണം…

പറ്റില്ല…

മെർലിൻ….മാറാനാണ് പറഞ്ഞത്.. അവന്റെ ശബ്ദം അല്പംമുയർന്നു…

എന്തെ എബി… അനാഥൻ ആയത്കൊണ്ടാണോ ഈ ഒഴിഞ്ഞുമാറ്റം…

എബി ശരിക്കും ഞെട്ടി… ഇവളിതെങ്ങെനെ അറിഞ്ഞു….

ഞെട്ടണ്ട.. തന്റെ ബയോഡാറ്റ ഞാൻ ഒരിക്കൽ മാമിന്റെ ഫയലിൽ കണ്ടു… അന്നാണ് തന്റെ അഡ്രെസ്സ് അറിഞ്ഞത്…

എബി ഒന്നും മിണ്ടിയില്ല..

ഇതൊന്നും ആരുമറിയില്ല എബി….

ആരും… Come….ഇവിടെയുള്ള ക്യാമറ പോലും വർക്കിംഗ്‌ അല്ല… പിന്നെയാരറിയാൻ…

മെർലിൻ അവനെ കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും ശ്രമിച്ചു… എബി അതിനെയൊക്കെ ശക്തമായി എതിർത്തു.. അവന്റെ ഷർട്ടിന്റെ രണ്ട് ബട്ടൺ അവൾ വലിച്ചു പൊട്ടിച്ചു… എബി പിന്നോട്ട് മാറി…

ഒരു ഭ്രാന്തമായ അവസ്ഥയിൽ മെർലിൻ..

പെട്ടെന്നാണ് വാതിലിൽ മുട്ടു കേട്ടത്…

ഇരുവരും ഞെട്ടി…

മെർലിൻ പുകഞ്ഞു… ആരാകും… ഈ അവസ്ഥയിൽ തങ്ങളെ ഇവിടെ കണ്ടാൽ….

ഇല്ല… അതു പാടില്ല.. ഈ ജോലി പോകാൻ പാടില്ല… പോകുവാണേൽ ഇവന്റെ പോകട്ടെ…

മെർലിൻ ക്രൂരമായ ചിരിയോടെ തന്റെ ഡ്രസ്സ്‌ വലിച്ചുകീറി.. മുടി ഉലച്ചഴിച്ചു…

എബി ഇതൊക്കെ കണ്ടു മിഴിച്ചു നിൽക്കുകയാണ്

വാതിലിലെ മുട്ടൽ ശക്തമായി….

മെർലിൻ കരഞ്ഞുകൊണ്ടോടിപോയി വേഗം വാതിൽ തുറന്നു….

മുന്നിൽ കോപത്താൽൽ തിളങ്ങുന്ന പൂച്ചക്കണ്ണുകളോടെ നിൽക്കുന്ന എൽസ 🔥🔥

***********************

വിക്രം വേദ മ്യൂസിക് ഇട്ടോ…

പിന്നെ ലൈക്‌ തന്നില്ലേൽ പാർട്ട്‌ തരുകേല…

പാർട്ട്‌ വേണോ എനിക്ക് ലൈക്‌ വേണം…

വേറൊന്നും ഞാൻ ചോദിച്ചില്ലല്ലോ…

സ്നേഹത്തോടെ ❤️

തുടരും…..

രചന : പ്രണയിനി

Scroll to Top