എൽസ, തുടർക്കഥ, ഭാഗം 8 ഒന്ന് വായിക്കൂ…

രചന : പ്രണയിനി

എബിയും മെർലിനും ഒരുപോലെ ഞെട്ടി…

മുന്നിൽ എൽസ മാം മാത്രല്ല… കുമാർ സാറും സാമുമുണ്ട്….

എന്താണിവിടെ….. എൽസ മെർലിനെ ആകെയൊന്ന് ഉഴിഞ്ഞു ചോദിച്ചു…

മെർലിൻ ഉടനെ കരഞ്ഞുകൊണ്ട് എൽസയുടെ ദേഹത്തേക്ക് വീണു…

മാം….. ഈ എബി…. എബി…

എന്നെ….. നശിപ്പിക്കാൻ ശ്രമിച്ചു…..

Wot u മീൻ…. എൽസ  അവളെ പതിയെ അടർത്തി മാറ്റികൊണ്ട് പിരികം ചുളിച്ചു ചോദിച്ചു

അതെ മാം… ഇവിടെ ഒരു ഫയലിരിപ്പുണ്ട്…

കുമാർ സർ പറഞ്ഞു എടുത്തുകൊണ്ടു കൊടുക്കാൻ… മെർലിൻ കൂടെ വരുമോയെന്ന് എബിയെന്നോട് ചോദിച്ചു… ഞാൻ പോകുകയും ചെയ്തു… പക്ഷെ ഇവിടെ വന്നപ്പോൾ… ഇവൻ…. ഇവനെന്നെ….. ദേ നോക്ക് മാം… എന്റെ ഡ്രസ്സ്‌….

എൽസ എബിയെ നോക്കി…. ഒന്നും പറയാനാകാതെ നില്കുവാണ്… എൽസയുടെ നോട്ടം കണ്ടു എബി അവൾക്കടുത്തേക്ക് ചെന്നു….

മാം… ഞാൻ… ഞാനല്ല…. ഞാനൊന്നും ചെയ്തിട്ടില്ല…. മെർലിൻ നുണ പറയുകയാണ്…

മെർലിനാണ് എന്നെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത്… കുമാർ സർന്റെ പേരും പറഞ്ഞു.ഞാൻ പറഞ്ഞത് സത്യമാണ് മാം….

Both of you come with me…

എൽസ മുൻപേ നടന്നു… പിറകെ മറ്റുള്ളവരും…സാം എബിയെ നോക്കി… തളർന്നിരിക്കുന്നു അവൻ… സാമിനും വിഷമമായി…

അവനൊരിക്കലും ഇങ്ങെനെ ചെയ്യില്ല…

ഇവളാണ് കാരണം… പക്ഷെ തെളിവ്

എൽസയുടെ റൂമിലേക്ക് പോകും വഴി കണ്ടു സ്ഥബദരായി നോക്കിനിൽക്കുന്ന മറ്റു സ്റ്റാഫ്സുകളെ …

Hey guys…. All f u assemble in d conference hall immediately….

എൽസ  അവരെനോക്കി പറഞ്ഞതും എല്ലാരും കോൺഫറൻസ് റൂമിലേക്ക് നടന്നു…

നിങ്ങളും വാ….

എൽസയുടെ പിറകെ എബിയും മെർലിനും നടന്നു…

എബിയുടെ തല താന്നിരുന്നു…. കണ്ണുകൾ നിറഞ്ഞും… എന്നാൽ മെർലിനിൽ വിജയഭാവമായിരുന്നു…

നിന്നെ പോലൊരു അനാഥനെ ഇവിടാരും സപ്പോർട്ട് ചെയ്യില്ല… ഞാൻ പറഞ്ഞതുപോലെ നിന്നു തന്നിരുന്നേൽ നിനക്കിവിടെ നിൽക്കാമരുന്നല്ലോ…

അപ്പോൾ പുണ്യവാൻ കളിക്കാൻ നോക്കുന്നു…. ബസ്റ്റർഡ്..

കോൺഫറൻസ് റൂമിലേക്ക് കയറും മുൻപ് എൽസ എബിയുടെ ചെവിയിൽ മുരണ്ടു…

എബിക് മനസിലായി ഇന്നുകൊണ്ട് തന്റെ ജീവനും ജീവിതവും കഴിഞ്ഞെന്നു… ഇങ്ങെനെയൊരു നാണക്കേട് കേൾക്കേണ്ടി വന്നാൽ ഈ ഭൂമിക്കൊരു ഭാരമായി ഈ എബി ഉണ്ടാകില്ല… അവനുറപ്പിച്ചു…

കോൺഫറൻസ് റൂമിൽ എല്ലാവരും നിരന്നു…

എബിയും മെർലിനും എൽസയുടെ ഇരുവശത്തുമായി നിന്നു…

ഞാൻ നിങ്ങളെയെല്ലാവരെയും ഇവിടെ ഒന്നിച്ചു വിളിച്ചുകൂട്ടിയിരിക്കുന്നത് എന്തിനാണെന്ന് മനസിലായോ….

ആരുമൊന്നും മിണ്ടിയില്ല….

ദേ ഇന്നിവിടെ വലിയൊരു പ്രശ്നമുണ്ടായി…

മെർലിനാണ് പരാതിക്കാരി…എബി കുറ്റക്കാരനും… മെർലിൻ പറയുന്നത് എബി അവരെ റേപ്പ് ചെയ്യാൻ ശ്രമിച്ചുവെന്നാണ്… അല്ലെ മെർലിൻ….

എൽസയുടെ പൂച്ചക്കണ്ണുകൾ മെർലിന്റെ കണ്ണുകളോട് കുഴിഞ്ഞു ചോദിച്ചു…

അ…. അതെ… മാം…. മെർലിനൊന്നു പതറി…

എല്ലാ സ്റ്റാഫ്സും ഞെട്ടി… മിക്കവർക്കും മെർലിന്റെ സ്വഭാവം അറിയാമെങ്കിലും ആരുമൊന്നും മിണ്ടിയില്ല… എബി അങ്ങെനെ ചെയ്തിട്ടില്ലയെന്ന് ഉറപ്പിച്ചു പറയാനും പറ്റുന്നില്ല…

മനുഷ്യരല്ലേ… മനസ് മാറാൻ എന്ത് സമയം വേണ്ടി വരാനാ… എല്ലാരുടെയും മനസ്സിൽ പലവിധ ചിന്തകൾ കുമിഞ്ഞു കൂടി…

ഇനി ഇത് എന്ത്കൊണ്ട് ഞാൻ രഹസ്യമായി കൈകാര്യം ചെയ്യുന്നില്ല എന്നു ആലോചിക്കുന്നവരോട്

എൽസയുടെ ശബ്ദമാണ് മറ്റുള്ളവരെ ഉണർത്തിയത്…

നാളെ ഈ പ്രശ്നത്തെ പറ്റി അനാവശ്യമായ പലവിധ ചർച്ചകളും നടക്കാതിരിക്കാൻ.. ഇത് ഇന്നിവിടെ തീരണം … ഓക്കേ …സത്യം ആരുടെ ഭാഗത്താണോ അയാൾക്കിവിടെ തുടരാം . അല്ലാത്തവർക്ക് അറിയാലോ… ആ കുറ്റക്കാരൻ അല്ലെങ്കിൽ കുറ്റക്കാരി ഈ നിമിഷം ഇവിടെ നിന്നിറങ്ങണം.മനസിലായോ…

എബിയും മെർലിനും എൽസയെ നോക്കി തലയാട്ടി

ആ പൂച്ചക്കണ്ണുകൾ ഒരു നിമിഷം എബിന്റെ മേലുടക്കി… വന്യതായർന്ന തിളക്കമായിരുന്നു അപ്പോളാ കണ്ണുകൾക്ക്…

ഓക്കേ.. ഇനി പറയൂ.. എന്താണവിടെ സംഭവിച്ചത്… ഇവിടിരിക്കുന്ന എല്ലാവരും കേൾക്കണം..

മെർലിന്റെ ഊഴമായിരുന്നു ആദ്യം… കരഞ്ഞും നിലവിളിച്ചുo കീറിയ ഡ്രസ്സ്‌ കാണിച്ചും അവൾ തന്റെ ഭാഗം ന്യായികരിച്ചു പറഞ്ഞു…

എബി… അതൊരു ഉറച്ച വിളിയാരുന്നു…

തനിക്കെന്താണ് പറയാനുള്ളത്….

എബിയുടെ കണ്ണുകൾ നിറഞ്ഞു കാഴ്ച മങ്ങി…

മാം…. ഞാൻ…. ഞാനൊന്നും ചെയ്തിട്ടില്ല…

ഞാനല്ല… എനിക്കൊന്നുമറിയില്ല… എന്നെ വിശ്വസിക്കണം….അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…

അവൻ അവൾക്ക് മുന്നിൽ കൈകൂപ്പി… കണ്ടുനിന്ന പലരുടെയും കണ്ണുകളിൽ സഹതാപം നിറഞ്ഞു…

അല്ല മാം… ഇവൻ കള്ളം പറയുകയാണ്.. ഇവനെപോലൊരു ആരുമില്ലാത്ത അനാഥനു എന്നെ പോലൊരുവളെ കിട്ടിയാൽ പുളിക്കുമോ…

അനാഥനോ… എല്ലാരും പരസ്പരം പിറുപിറുത്തു…

എബി കണ്ണുകൾ ഇറുക്കിയടച്ചു നിന്നു…

കർത്താവെ തീർന്നില്ലേ നിന്റെ പരീക്ഷണങ്ങൾ….

മെർലിൻ ഇനഫ്…..തീപാറുന്ന നോട്ടത്തോടെ എൽസ അവളോട് അലറി

ഒരാളുടെ ഫാമിലിയിലേക്ക് കൈകടത്താനല്ല ഞാനിവിടെ നിന്നെ വിളിപ്പിച്ചത്… ഇന്നുണ്ടായ പ്രശ്നത്തെ പറ്റി മാത്രം സംസാരിക്കാനാണ്..

അതുമാത്രം പറയുക..

ഇനി രണ്ടാൾക്കും ഒന്നും പറയാനില്ലല്ലോ…

ഉണ്ടോ….എൽസ ഒന്നുകൂടി ചോദിച്ചു…

ഇല്ലായെന്ന പോലെ ഇരുവരും തലയാട്ടി…

ഓക്കേ… അപ്പോൾ ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണമല്ലോ…

ഇനി എന്റെ ഊഴം….. ഞാൻ പറയാതെ, ചോദിക്കാതെ ഇനി ഇവിടാരും ഒരക്ഷരം മിണ്ടരുത്

കുമാർ സർ…

Yes മാം…

സർ ഈ നിൽക്കുന്ന രണ്ടാളും പറഞ്ഞത് കേട്ടല്ലോ..

Yes…

സർന് എന്താണ് ഇതെപ്പറ്റി പറയാനുള്ളത്..

ഇവർ പറഞ്ഞതിലാരാണ് തെറ്റ്… ആരാണ് ശരി എന്നെനിക്കറിയില്ല… പക്ഷെ ഇങ്ങെനെയൊരു ഫയലോ കാര്യമോ ഞാൻ പറഞ്ഞിട്ടില്ല…

ഓക്കേ സർ… ഇതിൽ ഒരു സംശയവുമില്ല…

ഇനി അടുത്തത്…

മെർലിൻ പറഞ്ഞതിൽ ഉറച്ചു നിക്കുന്നോ…

Yes മാം… നൂറു ശതമാനം….

Wot about എബി…

ഞാൻ ചെയ്തിട്ടില്ല മാം…

മറ്റൊന്നും പറയാനില്ല അല്ലെ… ഉറപ്പിച്ചു…

ഓക്കേ… So….. ലെറ്റ്‌ us സീ ദിസ്‌ ..

എൽസ ഒരു വീഡിയോ പ്ലേ ചെയ്തു.. അതിൽ  കണ്ടതും കേട്ടതും എബിയും മെർലിനും തമ്മിൽ നടന്ന സംഭാഷണങ്ങളും പ്രശ്നങ്ങളുമാണ്…

എൽസ കൈകെട്ടി ടേബിളിൽ ചാരിനിന്നു മെർലിനെ തന്നെ നോക്കി….

മെർലിന്റെ മുഖത്ത് പലവിധ ഭാവങ്ങൾ മിന്നിമറിഞ്ഞു…

ഇതെങ്ങെനെ…. അവിടുത്തെ ക്യാമറ കംപ്ലയിന്റ് ആണെന്ന് പറഞ്ഞത് ഞാൻ കേട്ടതാണല്ലോ…

പിന്നെ എങ്ങെനെ ഇത് സംഭവിച്ചു….

എബിന്റെ മുഖം അത്ഭുതത്താൽ വിടർന്നു…

അവൻ എൽസയെ നോക്കി… അവിടൊരു ഭാവ വ്യത്യസവുമില്ല..

മെർലിനു ദേഷ്യം അടക്കാനായില്ല… അവൾ ദേഷ്യത്തോടെ എബിനെ നോക്കി…

മെർലിൻ…. അവിടെയല്ല… ഇവിടെ… ഇവിടെ എന്നെ നോക്ക്…

എൽസ അവളെ വിരൽകൊണ്ട്  ഞൊട്ടി വിളിച്ചു…

ഇനിയെന്താണ് നിനക്ക് പറയാനുള്ളത്…

മെർലിൻ മിണ്ടിയില്ല…

മെർലിൻ…. Am asking you…  Tell me….

അതൊരു അലർച്ചയായിരുന്നു… എൽസയുടെ ദേഷ്യം ആദ്യമായി നേരിൽ കാണുകയായിരുന്നു എല്ലാവരും..

പൂച്ചക്കണ്ണുകളിൽ ദേഷ്യം ആളിക്കത്തി…

പറയെടി.. എന്താരുന്നു നിന്റെ ഉദ്ദേശം…

മാം അതു… ഞാൻ…. ഞാൻ….

മുഖമടച്ചൊരു അടിയായിരുന്നു എൽസയുടെ മറുപടി….

മെർലിൻ പിന്നിലേക്ക് വേച്ചു വീണു..

എന്നെ കൊണ്ട് നീയിത് ചോദിച്ചു വാങ്ങിയതാണ്…നീയെന്താ കരുതിയത്… നിന്റെ വിശേഷങ്ങളൊന്നും എനിക്കറിയില്ലന്നോ… നീയിവിടെ കാണിക്കുന്ന പേകൂത്തുകൾ ഞാൻ കാണുന്നില്ലെന്നോ… ഏഹ്…

മെർലിൻ ഒന്നും മിണ്ടാനാകാതെ നിന്നു… ഇത്രയും ദേഷ്യം….

ഈ ക്യാമറ ഇവിടെ സൺ‌ഡേ മോർണിംഗ് തന്നെ ഫിക്സ് ചെയ്തിരുന്നു ഞാൻ ഏർപ്പാടാക്കിയ ആളുകൾ.. അതു മറ്റാരും അറിഞ്ഞില്ലായെന്ന് മാത്രം.

ഞാനാണ് ഈ കമ്പനിയുടെ എംഡി… ഇവിടെയെന്ത് സംഭവിച്ചാലും അതു ഞാനറിയും..

അതെത്ര ചെറുതാണേലും വലുതാണേലും…

ഇനി നീ എബിയെ പുച്ഛിച്ചത്…. നിന്നെ പോലൊരുവൾക് എന്ത് യോഗ്യതയുണ്ട് എബിയെ പോലൊരാളെ കളിയാക്കാൻ… നിന്നെപ്പോലെ അപ്പന്റെ കാശു കണ്ടും കണ്ടവന്മാരുടെ തോളിൽകയറിയും ഉണ്ടാക്കിയ ജീവിതമല്ല എബിയുടേത്… ആരുമില്ലാത്തവന് ദൈവമുണ്ട് എന്നുള്ള ഉറച്ച വിശ്വാസത്തിൽ വളർന്നു വന്നവനാണ്‌… പഠിച്ചു നേടിയവനാണ്….

എൽസ ആളികത്തുകയായിരുന്നു… എന്തിന്റെ പേരിലായാലും ഒരാളുടെ അസ്ഥിത്വത്തെ ഇങ്ങെനെ തേജോവധം ചെയ്യുക അവൾക് സഹിക്കാൻ പറ്റില്ലായിരുന്നു…

ഇനി ബാക്കിയെല്ലാരോടും…

എബി…. ഒരു അനാഥനാണ്‌… തണൽ എന്ന ഓർഫനജിൽ വളർന്നവൻ… അയാൾ പഠിച്ചു നേടിയ ആദ്യത്തെ ജോലിയാണ് ഇവിടെ… ഇത് ഞാൻ പറഞ്ഞത് ഇനിയൊന്നിന്റെ പേരിലും ഇവിടെയാരും എബിയെ ചോദ്യം ചെയ്യാനോ ഒഴിവാക്കാനോ പാടില്ല…

എല്ലാരും എല്ലാം തികഞ്ഞവരല്ല… എല്ലാവർക്കും പോരായ്മകളുണ്ട്…. ഈ എനിക്കുപോലും…

ദൈവം തന്ന ജീവിതത്തെ ഓർത്തു നന്ദി പറയുക… ഒരൊറ്റ നിമിഷം മതി എന്തും ഇല്ലാതാകാൻ…

അഹങ്കാരം കൊണ്ട് വിജയിച്ചവരായി ആരുംതന്നെയില്ല… കഠിനാധ്വാനവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ജീവിത വിജയം ഉണ്ടാകും എന്നുള്ളതിൽ സംശയവുമില്ല…

അത്കൊണ്ട് ഇന്ന് മുതൽ ഒരാളേം ഇവിടെ ഒന്നിന്റെ പേരിലും വേദനിപ്പിക്കുന്നത് ഞാൻ കാണരുത്…

അറിയരുത്… മറിച്ചു സംഭവിച്ചാൽ….

അതൊരു താക്കീതായിരുന്നു എല്ലാവർക്കും…

നൗ മെർലിൻ… നിന്റെയീ ചീപ്പ്‌ നാടകത്തിനു നിന്നെ പിടിച്ചു പോലീസിൽ എൽപിക്കുകയാണ് വേണ്ടത്.. എന്താ അങ്ങെനെ ചെയ്യട്ടെ….

അയ്യോ… വേണ്ട മാം… എനിക്കൊരു തെറ്റ് പറ്റിപ്പോയി.. എന്നോട് ക്ഷമിക്കണം….

ക്ഷമിക്കേണ്ടത് ഞാനല്ല… താൻ ഇത്രനേരവും വേദനിപ്പിച്ച ആ നില്കുന്നവനെയാണ്… ചെല്ല്…

അയാളോട് ക്ഷമ പറയു…

മെർലിനോടി എബിയുടെ അടുക്കൽ ചെന്നു…

എബി…. എബി…. Am sorry… എനിക്കൊരു തെറ്റ് പറ്റിതാണ് .. എന്നോട് ക്ഷമിക്കേടോ….

എബിയൊന്നും മിണ്ടിയില്ല… എന്ത് മിണ്ടാൻ… ഉരുകിയതും ഇല്ലാതായതും ഞാനല്ലേ…മാം ഇല്ലായിരുന്നെങ്കിൽ….

മെർലിൻ….

മാഡം.. ഞാൻ ക്ഷമ പറഞ്ഞു മാഡം…

ആയിക്കോട്ടെ…. ദാ തന്റെ ഡിസ്മിസ്സൽ ഓർഡർ.. ഞാനിത് നേരത്തെ റെഡിയാക്കി വെച്ചിരുന്നു…

ഇനി മെർലിൻ ജോസഫ് ഈ KK ഗ്രൂപ്പിസിൽ വേണ്ട.. Its my order…

ഇനിയിതിലൊരു സംസാരമില്ല…

U can leave now….

മെർലിൻ വീണ്ടും വീണ്ടും അപേക്ഷിച്ചു നോക്കി…

എൽസ അനങ്ങിയില്ല… അവസാനം മെർലിൻ ആ കമ്പനിയുടെ പടിയിറങ്ങി… ഇവിടുന്നൊരു ഡിസ്മിസ്സൽ കിട്ടിയാൽ മറ്റൊരിടത്തു ജോലി കിട്ടുക അസാദ്യം….

തന്റെ career കഴിഞ്ഞിരിക്കുന്നു…

ചെയ്ത പാപത്തിൻ ഫലം…

എബി…

എബി ഞെട്ടിപോയി….

തന്നെയുണ്ടല്ലോ… മുഖമടച്ചു ഒന്നുതരികയാണ് വേണ്ടത്… നാണമില്ലല്ലോ കിടന്നു മോങ്ങാൻ….

താൻ കരഞ്ഞാൽ തോൽക്കുന്നത് സത്യമാടോ… താൻ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ആരെ ഭയക്കണം… എന്തിനു കരയണം…. ഉറപ്പോടെ മുഖത്ത് നോക്കി പറയണം ഞാനത് ചെയ്തിട്ടില്ലായെന്നു… മനസ്സിലായോ….ഇനി തന്നെ ഇങ്ങെനെ കരയുന്നകണ്ടാൽ….ഇതായിരിക്കില്ല എന്റെ സ്വഭാവം….

ഇനി ഒന്നൂടിയുണ്ട്… ഇന്ന് മുതൽ എബിയാണ് എന്റെ പി എ…. തന്റെ അപ്പോയ്ന്റ്മെന്റ് പേപ്പർ കുമാർ സർന്റെ കയ്യിലുണ്ട്.. വാങ്ങി സൈൻ ചെയ്ത് എന്റെ റൂമിലേക്ക് വാ…

All ഓഫ് u can leave…

അതും പറഞ്ഞു എൽസ വന്നതുപോലെ തിരികെയിറങ്ങി….

സ്റ്റാഫ്സ് ശരിക്കും അത്ഭുതത്തോടെ നിന്നുപോയി…

എൽസ മാമിന്റെ പിഎ ആകാൻ എന്തോരം കൊതിച്ചു… കിട്ടിയതോ… എബിനും… ഭാഗ്യവാൻ…

ജന്റ്സ് അസൂയയോടെ എബിയെ നോക്കി…

എബി ഇപ്പോഴും ഞെട്ടലിൽ നിന്നും മുക്തനായിട്ടില്ല….

************

ദേ…… കൂടെ നിന്നില്ലേൽ… ലൈക്കും കമന്റും തന്നിലേൽ എല്ലാർക്കിട്ടും എൽസയുടെ വക ഡിഷ്യും ഡിഷ്യും ❤️

തുടരും….

രചന : പ്രണയിനി

Scroll to Top