എൽസ തുടർക്കഥയുടെ ഭാഗം 9 വായിക്കുക…

രചന : പ്രണയിനി

കുമാർ ചിരിയോടെ എബിയുടെ തോളിൽ തട്ടികൊടുത്തു…

വാടോ….

എബി എങ്ങെനെയോ നടന്നു കുമാറിനൊപ്പമെത്തി…

എബി…. സങ്കടമൊക്കെ പോയൊ…

എബി ഒന്നു ചിരിച്ചു…

പേടിക്കേണ്ടഡോ… ഇതൊക്കെ ഒരു പരീക്ഷണമാണെന്ന് ഓർത്താൽ മതി… പിന്നെ എൽസകുഞ്ഞുണ്ടോ അവിടൊരു അനീതിയും നടക്കില്ല… നടക്കാൻ അതു സമ്മതിക്കില്ല.. താൻ ധൈര്യമായി ചെല്ല്… തന്റെ മാറ്റം ഇനി അവിടെനിന്നാണ്…

*****************

എൽസയുടെ മുറിയുടെ വാതിൽക്കലെത്തി നിൽക്കുകയാണ് എബി…. അങ്ങോട്ട് ചെല്ലണമെന്നുണ്ട്…

ആകെയൊരു വെപ്രാളം..

എൽസ ഇതൊക്കെ റൂമിലിരുന്ന് കാണുന്നുണ്ട്…

ആ പൂച്ചക്കണ്ണുകളിൽ കുസൃതിയും ചുണ്ടിൽ പുഞ്ചിരിയുമാണ്..

അവസാനം രണ്ടും കല്പിച്ചു എബി ഡോർ നോക് ചെയ്തു…

May I come in maam…

Yes…

എബി എൽസയുടെ അടുക്കൽ ചെന്നു..

സിറ്റ് എബി…

നോ maam… ഞാനിവിടെ നിന്നോളം…

ഡോ താൻ അഗതിയല്ല ഇങ്ങെനെ നില്കാൻ…

എന്റെ  പിഎ യും ഈ കമ്പനിയുടെ സ്റ്റാഫുമാണ്…

So സിറ്റ് der

എബി വേഗമിരുന്നു…

തന്റെ സീറ്റ്‌ ഇനിമുതൽ ഇവിടെ എന്റോപ്പമാണ്…

അവിടെ…

എബി നോക്കുമ്പോൾ തൊട്ട് അപ്പുറത്തായി ഒരു ടേബിളും ചെയറും സിസ്റ്റവുമൊക്കെയുണ്ട്…,,

പിന്നെ തനിക് ഡ്യൂട്ടി എന്തെന്ന് അറിയുമോ…

ഇല്ല… അവൻ നിഷ്കളങ്കമായി പറഞ്ഞു…

ഓഫീസിലെ എന്റെ ഓരോ ദിവസത്തെ കാര്യങ്ങൾ ഞാൻ പറയുന്നത് പോലെ അലോട് ചെയ്യണം…

മീറ്റിംഗ്‌സും കോൺഫറൻസും മറ്റും നടത്താനുള്ള ടൈം venue ഒക്കെ റെഡിയാക്കണം… എപ്പോഴും എന്റൊപ്പം കണ്ടിരിക്കണം… ബിസിനസ് ടൂറിനു കൂടെ വരണം…

തത്കാലം ഇത്രയും ഓർക്കുക… ബാക്കി വഴിയേ പറയാം…. ഓക്കേ…

ഓക്കേ maam…

ഇന്ന് താൻ എന്തായാലും ജോലിക് കയറണ്ട…

താൻ വാ.

അതും പറഞ്ഞു എൽസ എണിറ്റു…

എബി പിറകെയും…

ഉച്ചക്ക് ബ്രേക്ക്‌ ടൈം ആയിരുന്നു ഓഫീസിൽ…

എൽസയുടെയൊപ്പം എബി വരുന്നത് എല്ലാരും കണ്ടു

ചില കണ്ണുകളിൽ സന്തോഷമായിരുന്നെങ്കിൽ …

ചിലരിൽ അസൂയ നിറഞ്ഞു…

എൽസ നേരെ എബിയുമായി ചെന്നത് പാർക്കിങ്ങിലേക്കാണ്…

അവൾ തന്റെ ഹെൽമെറ്റ്‌ എടുത്ത് തലയിൽ വെച്ചു ബുള്ളെറ്റ് സ്റ്റാർട്ട്‌ ചെയ്തു…

വാടോ കയറ്…

മിഴിച്ചു നിൽക്കുന്ന എബിയേനോക്കി അവൾ പറഞ്ഞു….

Maam… ഞാൻ… ഇതിൽ…..

വിക്കികളിക്കാതെ കയറേടോ ഇങ്ങോട്ട്..

എൽസയുടെ ഒരു ചാട്ടത്തിൽ എബി ഒരുവിധം പിന്നിൽ കയറി അകന്നിരുന്നു…

എൽസക്ക് ശരിക്കും ചിരി വരുന്നുണ്ടായിരുന്നു…

താൻ ശരിക്കുമിരുന്നോ… പോകാം…

ഹ്മ്മ്…. എബിക്ക് അങ്ങെനെ മൂളാനെ സാധിച്ചുള്ളൂ…

എൽസ ബുള്ളെറ്റ് മുന്നിലേക്കെടുത്തു

മുകളിലെ ഫ്ലോറിൽ നിന്നു എല്ലാവരും ആ കാഴ്ച നോക്കിനിന്നു…

*****************

എൽസയുടെ പിറകിൽ ഇരുന്നു യാത്ര ചെയ്യുന്ന എബി…

അവളുടെ മുടിയിഴകൾ പിന്നിലേക്ക് വന്നവന്റെ മുഖത്തും ദേഹത്തും തട്ടുന്നുണ്ട്… എബിക്ക് ആകെ ശ്വാസം മുട്ടുവോ… തലകറക്കം തോന്നുകയോ ഒക്കെയുണ്ട്… ചെക്കൻ ഇതൊക്കെ സത്യമാണോ അതോ തോന്നലോ എന്നുപോലും നിച്ഛയമില്ല… ആകെ പുകയാണ്…

അൽപ നേരത്തെ യാത്രക്ക് ശേഷം എൽസയുടെ ബുള്ളറ്റ് വലിയൊരു വീട്ടിലേക്ക് കയറി….

ഇറങ്ങെടോ… ബുള്ളെറ്റ് ഓഫ് ചെയ്ത് ഹെൽമെറ്റൂരി അവൾ പിന്നിലേക്ക് നോക്കി പറഞ്ഞു…

എബി പതിയെ താഴോട്ടിറങ്ങി ചുറ്റും നോക്കി…

വലിയൊരു ഏരിയയിൽ അതിലും വലിയൊരു വീട്..

വീടല്ല കൊട്ടാരം എന്ന് വേണേൽ പറയാം….

എങ്കിലും മുറ്റത്തെ ഊഞ്ഞാലും…. വളർന്നു നിൽക്കുന്ന ചെടികളും പൂക്കളും മരങ്ങളും വല്ലാത്തൊരു കുളിർമ നൽകുന്നു…

അപ്പോഴാണ് അകത്തു നിന്നും മൂന്നാളുകൾ ഇറങ്ങി വരുന്നത് എബി ശ്രദ്ധിച്ചത്…

അതിലൊരാൾ സ്കറിയ സർ ആണെന്ന് കണ്ടു അവൻ ഞെട്ടി…

അപ്പോൾ ഇത് മാഡത്തിന്റെ വീടാണോ..

കർത്താവെ….

എബി.. Come… കാഴ്ചയൊക്കെ പിന്നെ കാണാം..

അവൾ മുന്നോട്ട് നടന്നു… മടിച്ചു മടിച്ചു പിറകെ എബിയും….

അപ്പാ….

എന്നാടാ….

കാര്യങ്ങളൊക്കെ അറിഞ്ഞു കാണുമല്ലോ അല്ലെ…

ദേ ഇതാണ് ആള്…

കയറി വാടോ… കറിയാച്ഛൻ സ്നേഹത്തോടെ അവനെ അകത്തേക്ക് വിളിച്ചു…

അമ്മച്ചി അവന്റെ കൈയിൽ പിടിച്ചു അകത്തേക്ക് കൊണ്ടുപോയി…

എബിക്ക്‌ വല്ലാത്തൊരു സന്തോഷം തോന്നി… അവനറിയാതെ അമ്മച്ചിയുടെ കൈകളിൽ പിടി മുറുക്കി..

ഇരിക്ക് മോനെ… അമ്മച്ചി അവനെ ഇരുത്തികൊണ്ട് കൂടെയിരുന്നു…

ഗ്രേസിയമ്മ അവനു കുടിക്കാനായി ഓറഞ്ച് ജ്യൂസ്‌ കൊടുത്തു..

എൽസയും കറിയായച്ഛനും അവനു ഓപ്പോസിറ്റായിട്ട് ഇരിക്കുന്നുണ്ട്…

ഇന്ന് കൊച്ച് ഒരുപാട് പേടിച്ചു പോയല്ലേ…

അമ്മച്ചി അവന്റെ കൈയിൽ തലോടി ചോദിച്ചു…

അവൻ അവരെനോക്കിയൊന്നു ചിരിച്ചു..

എന്നാൽ കണ്ണുകൾ നിറഞ്ഞിരുന്നു…

ഇനി സങ്കടമൊന്നും വേണ്ട… കർത്താവ് നിന്റൊപ്പമുണ്ട്… അതല്ലേ എല്ലാം തെളിഞ്ഞത്…

ആൺകുട്ടികൾ കരയരുതെന്ന് എല്ലാരും പറയും..

പക്ഷെ സങ്കടം വന്നാൽ മോൻ കരഞ്ഞോ..

പക്ഷെ കരഞ്ഞു തീരുമ്പോൾ ആ സങ്കടവും അങ്ങ് തീരണം… പിന്നെ അതോർത്തു വേദനിക്കരുത്… ആ വേദനയെ മറികടക്കാനുള്ള ഉപായങ്ങൾ തേടണം… മനസ് ചഞ്ചലപ്പെടാതെ മുന്നോട്ട് ശ്രദ്ധിക്കണം…. സത്യം അധികനാൾ മൂടിവെക്കാൻ ആർക്കും സാധിക്കില്ല… അതു തെളിയുകത്തന്നെ ചെയ്യും ഇന്നത്തെ പോലെ..

എബിക് ആ അമ്മച്ചിയുടെ വാക്കുകൾ ഒരുപാട് സന്തോഷം നൽകി… തന്റെ നന്മക്കായി സംസാരിക്കുന്നവർ… തന്നെ കരുതുന്നവർ… ഈ അമ്മച്ചിയുടെ കൊച്ചുമോളല്ലേ എൽസ maam… ഒട്ടും മോശമാകില്ല…

അമ്മച്ചി വിശക്കുന്നു… കഴിക്കാം…

എൽസയാണ്… ഇപ്പോളൊരു കുഞ്ഞിപ്പെണ്ണിനെ പോലെ. ഓഫീസിൽ കണ്ട ആളേയല്ല…. അവിടെ പുലിക്കുട്ടി ഇവിടെ പൂച്ചക്കുട്ടി..

എബിക് ചിരി വന്നു…

വാ മോനെ… കഴിക്കാം…. ഗ്രേസിയാണ്…

അവൻ കറിയാച്ഛനെ നോക്കി..

വാടോ ഇങ്ങെനെ പന്തം കണ്ട പെരുചാഴിയെ പോലെ നില്കാതെ….

അദ്ദേഹം അവനെ കൂട്ടി അകത്തേക്ക്നടന്നു…

ടേബിളിൽ വിവിധ തരം വിഭവങ്ങൾ നിറഞ്ഞിരിക്കുന്നു… അമ്മച്ചിയാണ് എബിക്ക് വിളമ്പിയത്.. വിളമ്പിയെന്ന് മാത്രമല്ല അവനെ കൂടെയിരുന്നു കഴിപ്പിക്കുകയും ചെയ്തു…

ആ കാഴ്ച നോക്കി ചിരിയോടെ ബാക്കി മൂന്നു പേരും….

അമ്മച്ചിക്ക് എബിയെ അങ്ങ് പിടിച്ചെന്ന് തോന്നുന്നല്ലോ… എൽസയാണ്…

പിന്നെ പിടിക്കാതെ… എന്റെ കൊച്ച് പാവമല്ലേ…

എന്റെ കൊച്ച്… ആ വാക്കുകൾ എബിയുടെ ഉള്ളിൽ മുഴങ്ങി…. വീണ്ടും അവന്റെ കണ്ണുകൾ നിറഞ്ഞു…

അന്നത്തിന്റെ മുന്നിലിരുന്നു കരയരുത് മോനെ…

അമ്മച്ചി അവനെ സ്നേഹത്തോടെ ശാസിച്ചു…

എനിക്ക്….. എന്നെ… ഇങ്ങെനെ ചേർത്തു നിർത്താനും… ഇങ്ങെനെ ഊട്ടാനുമൊന്നും ആരുമില്ല…. പെട്ടെന്ന്….

ഇവിടെ….

നിങ്ങളെയൊക്കെ കണ്ടപ്പോൾ….

നീയിത്ര പാവമാണോ കുഞ്ഞേ… അമ്മച്ചിക്ക് അവനോട് ഒത്തിരി വാത്സല്യം തോന്നി…

നിന്റെയീ സങ്കടങ്ങൾ ഒരിക്കൽ ഇല്ലാതാകും…

സന്തോഷം മാത്രം നിറഞ്ഞൊരു ജീവിതം നിനക്ക് കിട്ടുകയും ചെയ്യും…

എബി അതിനും ചിരിച്ചു…

ഇങ്ങെനെ ചിരിച്ചാൽ പോരാ…. നല്ല ടക്കെ ടക്കെന്ന് ഉത്തരം പറയണം… എനിക്ക് അങ്ങെനെയുള്ള ചുണകുട്ടികളെയാണ് ഇഷ്ടം…

എൽസയുടെ കണ്ണുകൾ ഇടയ്ക്കിടെ എബിയിൽ പാറിവീണു….

പാവം…. ഇപ്പോഴാണ് ആ മനസൊന്നു തണുത്തു കാണുക… അതിനാണ് ഇങ്ങോട്ട് കൂട്ടിയതും…അവളോർത്തു

ഊണ് കഴിഞ്ഞു കറിയച്ഛനും എബിയോട് സംസാരിച്ചു… ഒന്നുമോർത്തു വിഷമിക്കേണ്ടയെന്നും എന്തുണ്ടെലും പറയണമെന്നും പറഞ്ഞു…

ഈ ആഴ്ച തണലിലേക്ക് പോകുമ്പോൾ എല്ലാരും ഒന്നിച്ചു പോകാമെന്നും അദ്ദേഹം പറഞ്ഞു…

എബിക് ഒരൊ നിമിഷവും ഞെട്ടലാണ് തോന്നുന്നത്…

കോടിക്കണക്കിനു ആസ്തിയുള്ളവർ… ബിസിനസ് ഉള്ളവർ… വെറുമൊരു സ്റ്റാഫായ എന്നോട് എന്ത് സ്നേഹത്തോടെയാണ് പെരുമാറുന്നത്…

ഇങ്ങേനെയും നല്ല മനുഷ്യർ ഉണ്ടല്ലേ… നന്മയെന്ന മാനുഷിക മൂല്യം ഇപ്പോഴും ഈ ലോകത്തുണ്ട് എന്നുള്ളതിന് തെളിവാണ് ഇവരെപോലുള്ളവർ

****************

തിരികെ ഇറങ്ങാൻ നേരം അമ്മച്ചിക്ക് പ്രിയപ്പെട്ടവനായി മാറിയിരുന്നു എബി…

എബിയെകൊണ്ട് അവർ അമ്മച്ചിയെന്ന് വിളിപ്പിക്കുകയും ചെയ്തു…

ഇനി ഇടയ്ക്കിടെ വിളിക്കുമ്പോൾ വന്നേക്കണം എന്നും പറഞ്ഞാണ് അമ്മച്ചിയും മറ്റുള്ളവരും അവനെ യാത്രയാക്കിയത്…

എബി നിറഞ്ഞ മനസ്സോടെ അവിടെനിന്നിറങ്ങി…

അവിടെ എല്ലാരുടെയും മുന്നിൽ വെച്ച് എൽസയുടെ ബുള്ളറ്റിൽ കയറാനവന് മടി തോന്നിയെങ്കിലും അവളുടെ ഒരു ചാട്ടത്തിൽ അവൻ പിന്നിൽക്കേറി..

****************

തിരികെ എബിയെ എൽസ അവന്റെ വീട്ടിലേക്കാണാക്കിയത്… അവനെ കൊണ്ട് അവൾ വഴി പറയിപ്പിച്ചു എന്ന് പറയുന്നതാവും ശരി…

ഇന്നു കണ്ട ഈ തെളിച്ചവും സന്തോഷവും എന്നും തന്റെ മുഖത്തുണ്ടാവണം… നമ്മുടെ സന്തോഷവും സങ്കടവുമൊക്കെ നമ്മൾ തന്നെയാകണം…

മറ്റാരും അതു കണ്ട്രോൾ ചെയ്യാൻ സമ്മതിക്കരുത്… കിട്ടിയ ജീവിതത്തിൽ പൂർണമായും സന്തോഷിക്കുക… കൂടുതൽ പരിശ്രമിക്കുക… എല്ലാം തനിക്കുമാകും എന്ന് തെളിയിക്കുക…കെട്ടോ…

അവൻ ബുള്ളറ്റിൽ നിന്നിറങ്ങുമ്പോൾ അവളവനോട് പറഞ്ഞു..

കുഞ്ഞു പ്രായമാണ്… പക്ഷെ എൽസ സംസാരിക്കുമ്പോൾ മാറ്റാരോ പറയുന്ന പോലെ…

ഒരിക്കലും ഉപദേശിക്കുകയല്ല… നമ്മളെ ബൂസ്റ്റ്‌ ചെയ്യുകയാണ്..

കോൺഫിഡൻസ് നൽകുകയാണ്…

അവൻ സന്തോഷത്തോടെ തലയാട്ടി…

എന്നാൽ ഓക്കേ . നാളെ മിടുക്കനായി ഓഫീസിൽ വന്നേക്കണം..

Maam… പോകാൻ തിരിഞ്ഞ എൽസയെ പെട്ടെന്നൊരു തോന്നലിൽ എബി വിളിച്ചു…

ഹ്മ്മ്… എന്താ….

അതു maam….

പറയെടോ….

താങ്ക്സ്…

എന്തിനു….

ഇന്നു എനിക്കൊപ്പം നിന്നതിനു… സത്യം തെളിയിച്ചതിനു… എനിക്കായി സംസാരിച്ചതിന്…

വീട്ടിൽ കൊണ്ടുപോയതിനു… ഒരു അമ്മച്ചിയെ നൽകിയതിന്….

താൻ പിന്നേം കരയുവാ.. എൽസ അവന്റെ കുനിഞ്ഞ മുഖത്തേക്ക് നോക്കി ചോദിച്ചു..

ഇനി കരഞ്ഞാൽ തന്നെ ഞാൻ പുറത്താക്കും…

അവളുടെ ടോൺ മാറി…

എബി വേഗം കണ്ണുകൾ തുടച്ചു….

ഗുഡ് ബോയ്…

അതും പറഞ്ഞു ആ ബുള്ളറ്റ് മുന്നിലേക്ക് പാഞ്ഞു….

എബിയാ പോക്ക് നോക്കി നിന്നു…ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…

പൂച്ചക്കണ്ണി…… ഉള്ളം മന്ത്രിച്ചു ❤️

*************

ഇനി ഇതൊക്കെ റിയൽ ലൈഫിൽ നടക്കുമോ എന്ന് ചോദിക്കുന്നവരോട്… ഉറപ്പായും നടക്കും…

ഇതൊക്കെ ഞാൻ നേരിട്ടറിഞ്ഞിട്ടുള്ള കാര്യങ്ങളാണ്… അപ്പോൾ ലൈകും കമന്റും പോരട്ടെ… നിറയെ സ്നേഹത്തോടെ 💙

തുടരും…

രചന : പ്രണയിനി

Scroll to Top